പന്നിയാമിനും ജോർജ്ജുകുട്ടിയുടെ മുത്തച്ഛനും


ശകലം ഗൌരവസ്വഭാവിയായ ഒരു കാര്യം പറയട്ടോ? പറയണ്ടാന്ന് പറഞ്ഞാലും പറയാം.

മറ്റുള്ളവരുടെ സന്തോഷവും വളർച്ചയും കണ്ട് ദു:ഖിക്കുകയും തളരുകയും ചെയ്യുന്ന സ്വഭാവം എനിക്കില്ല. അതുപോലെ അപരന്റെ ദു:ഖവും തകർച്ചയും എന്നെ സന്തോഷിപ്പിക്കുകയും ഉണർത്തുകയും ചെയ്യാറുമില്ല.

എന്നാൽ ചില ‘ജോർജ്ജുകുട്ടി’മാർ നമുക്കിടയിലുണ്ട്. അതായത് ഏറെ ദീർഘവീക്ഷണത്തോടെ, ഭാവികാലത്ത് തന്റെ മുന്നിലേയ്ക്ക് വരാൻ സാധ്യതയുള്ള പ്രതിസന്ധികളെ മുൻകൂട്ടി കണ്ട്, അതിനെ നേരിടാനും തരണം ചെയ്യാനുമായി വേണ്ടത് വർത്തമാനകാലത്തുതന്നെ ചെയ്തുവച്ചിട്ട് പ്രതിസന്ധികളെ കാത്തിരിക്കുന്നവർ.

ഒരു ഉദാഹരണം പറഞ്ഞാൽ, കുപ്രസിദ്ധ സാഹിത്യതസ്കരനും പുരുഷ നീപ ദിശാന്തുമായ പന്നിയാമിൻ. (അദ്ദേഹത്തെപ്പറ്റിയല്ല ഈ കുറിപ്പ്. ഉദാഹരിയ്ക്കാൻ മാത്രം ആളെ പരാമർശിക്കുന്നു).

പന്നിയാമിനറിയാം താനൊരു ഗജഫ്രോഡാണെന്ന്. അവിടുന്നും ഇവിടുന്നുമൊക്കെയായി കിട്ടുന്ന വൈദേശിക സാഹിത്യഗ്രന്ഥത്തിൽ നിന്നും തനിക്കാവശ്യമുള്ളത് ചുരണ്ടിയെടുത്ത്, സൂക്ഷ്മ ശ്രദ്ധയോടെ അതിനെ മലയാളീകരിച്ച് തന്റെ ശരാശരി നിലവാരമുള്ള കൃതിയിലേയ്ക്ക് കലർത്തി അതിനെ ഒട്ടൊന്ന് തികവൊത്തതാക്കിയെടുത്ത് പ്രബുദ്ധമലയാളികളെ കബളിപ്പിക്കുന്ന ഒരു ‘കുന്നംകുളം‘ സാഹിത്യകാരനാണ് താനെന്നും പന്ന്യാമിനറിയാം.

ആ തിരിച്ചറിവ് ഉള്ളതിനാൽ അയാൾ ഏറെ ശ്രദ്ധയോടെ നീങ്ങി. എന്നെങ്കിലും ഒരിക്കൽ ആരെങ്കിലും തന്റെ തസ്കരവൈഭവം ‘തൊണ്ടി‘യോടെ പൊക്കിയാലും അതിന്റെ പ്രഹരശേഷി കുറയ്ക്കാൻ അയാൾ വേണ്ടത് മുൻകൂട്ടി ചെയ്തു.

അത് വേറൊന്നുമല്ല. അന്തംകമ്മികളിൽ അങ്ങേയറ്റം തരംതാണ ഒരുവന്റെ നിലവാരശൂന്യതയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് പന്നിയാമിൻ നല്ല ഉശിരൻ ഇരട്ടയന്തംകമ്മി ആയി മാറി. ‘പോരാളി ഷാജി‘യ്ക്ക് വാത്സല്യത്തോടെ ‘മകനേ…’ എന്നുവിളിച്ച് ഒക്കത്തുവച്ചുനടക്കാൻ പ്രേരിപ്പിക്കുന്നവിധം അന്തശുദ്ധിയോടെ പന്നിയാമിൻ ഫേസ്ബുക്കിൽ കിടന്ന് വിരകി. കാലിന്റെ തള്ളവിരൽ ഉണ്ടുകിടന്ന് കുറുകി.

ഏത് രംഗത്ത് പ്രവർത്തിക്കുന്ന ഫ്രോഡുകൾക്കും വിശ്വസിച്ച് ആശ്രയിക്കാവുന്ന ഒരിടമാണ് ഇടതുപക്ഷമെന്ന് പന്നിയാമിൻ തിരിച്ചറിഞ്ഞു. പിണുത്തീട്ടം നിലത്ത് വീഴാൻ അനുവദിക്കാതെ ആസനവാതിലിൽ നിന്നും നേരിട്ട് കൈവെള്ളയിലാക്കി ആലിപ്പഴം പോലെ അയാൾ വായിലിട്ടൂഴിച്ച് നടന്നു.

ഫലമെന്താ?

കള്ളം കൈയ്യോടെ പിടിച്ചിട്ടും തസ്കരശ്രീമാൻ ഇപ്പോഴും ഹരിശ്ച്രന്ദ്രന്റെ അച്ഛനെന്ന മട്ടിൽ കേരളത്തിൽ ആഘോഷിക്കപ്പെടുന്നു! ‘കായംകുളം കൊച്ചുണ്ണി’ അവാർഡ് കൊടുക്കേണ്ടവനെ വൈകാതെ ‘കേരള സാഹിത്യ അക്കാദമി’ അവാർഡും കൊടുത്ത് ആദരിക്കാനും ഇനി ഇടയുണ്ട്.

അത് പന്നിയാമിന്റെ ബുദ്ധി. കെറുവിച്ചിട്ട് കാര്യമില്ല.

എന്നാൽ ‘ജോർജ്ജുകുട്ടി’യുടെ പിതാവാണ് താനെന്ന നിലയിൽ കടുത്ത ആത്മവിശ്വാസം പുലർത്തിക്കൊണ്ട് സമൂഹത്തെ നേരിടുന്ന ചില മനുഷ്യരുണ്ട്. അവർ തങ്ങളുടെ ഫ്രോഡത്വം കൃത്യമായി അറിയുന്നവരായിരിക്കും. എന്നാൽ ഭാവിയിൽ വരാനിരിയ്ക്കുന്ന പ്രതിസന്ധികളെ നേരിടാൻ തയ്യാറായി വർത്തമാനകാലത്തെ അവർ കാത്തിരിക്കുകയില്ല. അന്തംകമ്മി ആവുകയില്ല.

തനിയ്ക്ക് നേരേ ഉയരാവുന്ന എല്ലാ ആരോപണങ്ങളെയും കൃത്യമായി മനസ്സിലാക്കി അതിനെ അതിജീവിക്കാൻ വേണ്ട പ്രവർത്തനങ്ങൾ പാളിച്ചകൾ കൂടാതെ ഒരുക്കിവെച്ചിട്ട് അങ്ങോട്ട് പ്രതിസന്ധിയെ തേടി ചെല്ലും അവർ!!

അവർക്കറിയാം, ഇത് കേരളമാണ്, കഴുതാലയമാണ് എന്ന്. തന്റെ സഹജമായ ഫ്രോഡത്വത്തെ ‘മാനവികഭാവം‘ ആയിക്കണ്ട് തന്നെ തോളേറ്റാൻ ഇവിടെ ആളുകളുണ്ടാവുമെന്ന്! സത്യവും അർദ്ധസത്യവും വിളിച്ച് പറയുന്നവരെ ആക്രോശിച്ച് അടക്കാൻ തനിയ്ക്ക് ചുറ്റും ‘സമൂഹം‘ ഉണ്ടാവുമെന്ന്!!

തനിയ്ക്ക് പറ്റുന്ന വീഴ്ചകളും പിഴവുകളും തിരിച്ചടികളും തകരാറിലാവുന്ന സ്വന്തം വ്യക്തിത്വവും എല്ലാം ‘തന്റെ വൈരികൾ’ തനിയ്ക്ക് സമ്മാനിയ്ക്കുന്ന യാതനകളാണെന്ന് കണ്ണീർതൂകും അവർ. ജോർജ്ജുകുട്ടിയുടെ ആ പിതാക്കന്മാർ!

അത്തരം ജോർജ്ജുകുട്ടിയുടെ പിതാക്കളിൽ ഒരുവൻ ഇന്നനുഭവിയ്ക്കുന്ന ‘ദു:ഖവും തകർച്ചയും‘ എനിയ്ക്ക് വീഡിയോരൂപത്തിൽ സ്നേഹിതൻ അയച്ചുതന്നു.

ഞാൻ അയാളുടെ വീഴ്ച കണ്ട് ചിരിച്ചു.

അത് ആനന്ദം കൊണ്ടല്ല. പകരം ഞാൻ അയാളിൽ കണ്ടത് ‘ജോർജ്ജുകുട്ടി‘യുടെ പിതാവിനെ അല്ല. പിതാവിന്റെ പിതാവിനെയാണ്.

ആ വീഴ്ച പിഴവിൽ നിന്നുള്ള വീഴ്ച അല്ല. കുശാഗ്രതയിൽ നിന്നുള്ള ഒന്നാണ്. ആളുകളുടെ തോളത്തുനിന്ന് സ്വയം കുതറിവീണ് കരയുന്നത് അവരുടെ തലയിൽ കയറിയിരിക്കാനാണ്. തോളിലിരുന്നാൽ തൃപ്തി പോരാ. ഇരിയ്ക്കുമ്പോൾ അത് തലയിൽത്തന്നെ കയറിയിരിക്കണമെന്ന - അത്യാഗ്രഹമെന്ന് പറയുന്നില്ല – അതിയായ ആഗ്രഹം കൊണ്ടാണ് ആ സ്വയം വീഴ്ത്തൽ!!

പക്ഷേ, അയാളുടെ അമിതമായ ആത്മവിശ്വാസം, അഹന്തയോളം ഉയരമുള്ള ആത്മവിശ്വാസം, അത് ഗർദ്ധഭബുദ്ധർ സഹിച്ചേക്കാം. എന്നാൽ പ്രകൃതി പക്ഷേ സഹിയ്ക്കാനിടയില്ല.

ഒരുവേള പ്രകൃതി ഒരുക്കുന്ന വീഴ്ച താങ്ങാൻ ആ മനുഷ്യന് സാധിച്ചേക്കില്ല. അങ്ങനെ വന്നാൽ ആ വീഴ്ചയിൽ തീർച്ചയായും ഞാൻ ദു:ഖിക്കും.

ഇപ്പോഴത്തെ ആളെ വടിയാക്കാനുള്ള വീഴ്ച വെറുതേ ചിരിച്ചുകളയുന്നു. സുഹൃത്തേ... ഇനിയെങ്കിലും സൂക്ഷിയ്ക്കൂ. സമൂഹത്തെ വില കുറച്ച് കാണരുത്. ജീവിതവിജയം മറ്റുള്ളവരെ വീഴ്ത്തിയല്ല, വാഴ്ത്തിക്കൊണ്ട് തന്നെ വിജയിക്കണം. അപ്പോൾ ആ വിജയത്തിന് വലിയ തിളക്കവും തൃപ്തിയും ഉണ്ടാവും.

അതിബുദ്ധി ആപത്താണെന്ന് ഓർമ്മ വയ്ക്കണം. നന്മകൾ വരട്ടെ.

പോങ്ങ്സ്

* * *

(സ്നേഹിതർക്ക് പിടികിട്ടായ്ക ഉണ്ടായെങ്കിൽ ക്ഷമിയ്ക്കണം. ആത്മഭാഷണമായിക്കണ്ട് സഹിക്കണം.)


Comments

AnilPongalil said…
ഈ ജോർജ്കുട്ടി ആരാണ്? പച്ച നോട്ടുകളിൽ തല കാണിക്കുന്ന ആ ജോർജ് കുട്ടിയാണോ ?

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

വേലിക്കകത്ത്, ഒറ്റപ്പെട്ട്...