കടുകവരാതം - 2
/ രണ്ടാം അവരാതം / മേഘക്കാറിൽ നിന്നും ഇറങ്ങിയ പരമശിവൻ അയാൾക്കരികിലായി കശുവണ്ടിപ്പാറയിലേക്ക് പടിഞ്ഞു. കർത്താവ് കൈവെള്ളയിലെ മുറിവ് ഊതിക്കൊണ്ട് അല്പം മാറി നിന്ന് കണ്ണുകളെ കനൽക്കടലിലേക്ക് മേയാൻവിട്ടു. പടച്ചവൻ ഒരു ഹൂറിയുടെ കവിളിൽ നുള്ളി ശൃംഗാരം വിരൽത്തുമ്പിൽ പുരട്ടി. ആ വിരൽത്തുമ്പ് അയാളുടെ ചുട്ടനെറ്റിയിൽ തലോടൽ തീർത്തപ്പോൾ അയാൾക്ക് കുളിർന്നു. ശൃംഗാരപ്പുഴ അയാളുടെ ശരീരത്തിലൂടെ കൂലംകുത്തിയൊഴുകി അയാളെ തണുപ്പിച്ചു. കണ്ണുകളടച്ച് അയാൾ എന്റെ അല്ലാ എന്ന് പരവശൻ മട്ട് വിലാപം പൊഴിക്കുന്നത് പരമശിവൻ അടുത്തിരുന്ന് കണ്ടു. നീലകണ്ഠത്തിൽ ചുറ്റിയിരുന്ന പാമ്പിനെ അഴിച്ച് ശിവൻ പാറയിലേക്കിട്ടു. ഉഗ്രനായ ആ പാമ്പൻ പത്തി ഒതുക്കിക്കൊണ്ട് കശുവണ്ടിപ്പാറ ധരിച്ചിരുന്ന കീരിക്കാടൻ ബ്രാൻഡ് ചൂടിൽ നിന്ന് രക്ഷപരതി പടച്ചവന്റെ ഹിജാബിൻതണലിലേക്ക് ഇഴഞ്ഞു. പാമ്പൊഴിഞ്ഞ കഴുത്തിൽ തടവിക്കൊണ്ട് ആ ഓംകാരമൂർത്തി അന്തരീക്ഷത്തിൽ ഉയരുന്ന മുരൾച്ചയിലേക്ക് കാതുകൾ തുറന്നിട്ടു. ‘സഖാവേ, ഇടതടവില്ലാതെ ഇങ്ങനെ ഓംകാരം മുഴക്കാൻ ഇത്രത്തോളം ഫാൻസ് നമുക്കിവിടെയുണ്ടോ? നമ്മിൽ അതിശയം ജനിപ്പിക്കുന്നവിധമാണല്ലോ അവറ്റകളുടെ പ്രകടനം. ‘ ശിവൻ ഇപ്ര