Posts

Showing posts from June, 2015

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

എസ്.എൻ.ഡി.പി യെ ഭാവിയിൽ ആർ.എസ്.എസ് വിഴുങ്ങും എന്ന കൊടിയേരി സഖാവിന്റെ ഭയപ്പെടുത്തുന്ന   പ്രവചനം എന്റെ ഉള്ളുലച്ചു. ബ്ലോഗും ഫേസ്ബുക്കുമൊക്കെ അടച്ചുപൂട്ടി സ്വാസ്ഥ്യം നുണഞ്ഞ് സസുഖം ഞാനിങ്ങനെ ഉണർന്ന് വാഴുമ്പോഴാണ് സഖാവ് ദീർഘവീക്ഷണത്തോടെ മേപ്പടി പ്രവചനം നടത്തിയ വാർത്ത മാതൃഭൂമിയിലൂടെ അറിയാനിടവരുന്നത്. ഭാഗ്യത്തിന് ബ്ലോഗിന്റെ പാസ്സ്‌വേഡ് മറക്കാൻ നേരമായിരുന്നില്ല. എങ്കിൽ പിന്നെ ഇവിടെകയറി കൊടിയേരിയൻ പ്രവചനത്തെ മുൻ‌നിർത്തിക്കൊണ്ട്   നാലു‌പേച്ച് പേച്ചി മടങ്ങാമെന്ന് വിചാരിച്ചു. സംഗതി ആർക്കും ചേതമുള്ള കാര്യമല്ലല്ലോ! എസ്.എൻ.ഡി.പി എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. അതൊരു സാമുദായിക സംഘടനയാണ്. അങ്ങനെയല്ലേ? അപ്പോൾ അതിന്റെ നിലനില്പിനും വളർച്ചക്കും സംരക്ഷണത്തിനും വേണ്ടതായ പ്രവർത്തനങ്ങൾ നടത്തേണ്ട ചുമതലകൾ സമുദായാംഗങ്ങൾ തിരഞ്ഞെടുത്ത വ്യക്തികളിൽ നിക്ഷിപ്തമാണ്. അതിൽ സംഘടനയ്ക്ക് പുറത്തുനിന്ന് ആർക്കെങ്കിലും അഭിപ്രായപ്രകടനം നടത്തേണ്ട കാര്യമില്ല. സംഘടന ഒരു സമ്മേളനം നടത്തുന്നുവെങ്കിൽ ആ പരിപാടിയിൽ ആരെ പങ്കെടുപ്പിക്കണം, അല്ലെങ്കിൽ ആരെയൊക്കെ ഒഴിവാക്കണം എന്ന കാര്യങ്ങളെല്ലാം അവരുടെ മാത്രം സൌകര്യമാണ്. എന്നിട്ടും കേര