Posts

Showing posts from 2014

മോദിഫോബിയ!

മലേറിയയോ ചിക്കൻ ഗുനിയയോ ജനിപ്പിക്കുന്ന ഭീതിപോലും എന്നിൽ മോദി ജനിപ്പിക്കുന്നില്ല. ഗുജറാത്തുകാരനായ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന വ്യക്തിയാണ് നരേന്ദ്രമോദിയുടെ പിതാവ് എന്ന് പറയുമ്പോൾ, അല്ല, മനുഷ്യമാംസം രുചിയോടെ ആസ്വദിച്ചിരുന്ന ഉഗാണ്ടക്കാരൻ ഈദി അമീൻ ആണ് ആളുടെ അച്ഛൻ എന്ന് വിശ്വസിച്ചുവിറച്ച് മുട്ടുകൾ കൂട്ടിയിടിപ്പിച്ച് ഞാനെന്തിന് എന്റെ മുട്ടുചിരട്ടകൾക്ക് ഡിപ്രീസിയേഷൻ വരുത്തണം! എനിക്ക് മോദിയെ പേടിക്കേണ്ട കാര്യമേയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ, മത വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്നവരെ തീവണ്ടികളിൽ കുത്തിനിറച്ച് അടുത്ത 5 വർഷക്കാലം മോദിയും കൂട്ടരും ഫ്രൈ ചെയ്ത് ഭക്ഷിക്കും എന്ന് അലമുറയിടാൻ മാത്രമുള്ള ബുദ്ധികൂർമ്മതയും ദീർഘദൃഷ്ടിയും എനിക്കില്ല. (ഭയം ബുദ്ധിയുടെ ലക്ഷണമാണല്ലോ! ) രാഷ്ട്രീയപാർട്ടികൾ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും രാഷ്ട്രീയവൈരികളെ ‘ഓർമ്മ’യാക്കുന്ന ‘കൊലാ’പരിപാടി വിജയകരമായി നടപ്പിലാക്കി വന്നിരുന്നത് കാര്യമായ ഭയപ്പാടോ പ്രതിഷേധമോ കൂടാതെ കണ്ടുവളർന്നവരാണ് നമ്മൾ കേരളീയർ. അങ്ങനെയുള്ള മലയാളികൾ മോദിയെപ്പോലൊരു മനുഷ്യനെ ഭയക്കുന്നു എന്ന് പറഞ്ഞാൽ അത് മലയാളക്കരയ്ക്കാകെ നാണക്കേടാണ്

കൂടിക്കാഴ്ച

ഞാൻ ചെല്ലുമ്പോൾ യോഗനിദ്രയ്ക്ക് അല്പമൊരു ഇടവേള കൊടുത്ത്, എണ്ണമറ്റ ‘അന്തംസും’ മറ്റും വിട്ടുകൊണ്ട് അനന്തനുമേൽ കൊടുകൈ കുത്തി ചെരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു പത്മനാഭൻ. അനന്തൻ അഞ്ചുപത്തിയിൽ നിന്നും ഒരുപോലെ ഇരട്ടനാവ് നീട്ടി കളിക്കുന്നു. പത്മനാഭൻ പരിചയഭാവത്തിൽ നോക്കിയപ്പോൾ ഞാൻ ഒരു സ്മൈലി കൊടുത്തു. മറു സ്മൈലി ഉപചാരമായി. പത്മനാഭൻ ചോദിച്ചു - എന്താണ് നാമധേയം? - ബ്ലോഗ് നാമം പോങ്ങുമ്മൂടൻ എന്നാണ് പത്മനാഭൻ ഈശ്വരാ. അച്ഛൻ നൽകിയ പേർ ഹരീഷ് എന്നും... - ഞാൻ വിനയാന്വിതനായി വിശദീകരിച്ചു. അച്ഛന്റെ പേർ? - ശിവരാമൻ നായർ. - നായരാണല്ലേ? മാനം കളയരുത് തമ്പുരാൻ. അങ്ങനെയാണ് പിണഞ്ഞത്. ഞാൻ 2 തുള്ളി കണ്ണുനീർ പാലാഴിയിലേയ്ക്ക് പൊഴിച്ചു. അതിൽ മാനക്കേട് എന്തിരിക്കുന്നു?!! പത്മനാഭൻ സംശയാലുവായി. ഓ!! അങ്ങ് സോഷ്യൽ നെറ്റുവർക്കിലും മറ്റും സജീവമല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം. നായന്മാരുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പരിതാപകരമാണ് അങ്ങുന്നേ.. മതം മാറാനുള്ള ഓപ്ഷൻ മനുഷ്യർക്കുണ്ട്.. എന്നാൽ ജാതി മാറാനുള്ള സമ്പ്രദായം വിപണിയിൽ നടപ്പിലായിട്ടില്ല. ഇപ്പോഴും ഇതൊക്കെയുണ്ടോടോ, ഈ ജാതിമതചിന്തകൾ? -പത്മനാഭ പുരികങ്ങൾ ചോദ

ജയന്തി

കിളുന്ത് പ്രഭാതത്തിനുമേൽ ഉറക്കമുണർന്നു. വെണ്ണയുണ്ടു. തേങ്ങാചട്ണിയാവുന്ന കാളിന്ദിയിൽ ഫണംവിരിച്ച ഇഡ്ഡലിമേൽ ഏറെ നേരം കാളിയമർദ്ദനമാടി. ഇനി ഏതെങ്കിലും ഗോപികയുടെ വസ്ത്രാപഹരണം നടത്താനും പിന്നെ, ലീലയിലേർപ്പെടാനുമാണ് നീക്കം. അങ്ങനെ ഈ നാളിനെ ഫേമസാക്കിയ ആളുമായി താദാത്മ്യം പ്രാപിക്കണം. വെറുതെ മിത്രങ്ങൾക്ക് ആശംസ അർപ്പിച്ചുകൊണ്ട് മാത്രം അടങ്ങിയിരിക്കാൻ എന്നിലെ ക്രീഡാപ്രേമിക്ക് സാധിക്കില്ല. ഞാൻ എന്റെ കർത്തവ്യത്തിൽ മുഴുകട്ടെ... (ഫേസ്‌ബുക്കിൽ കുറിച്ചത്)

പീതാംബരത്വം!

ഓരോ പുരുഷനിലും ഏറിയും കുറഞ്ഞും ഒരു പീതാംബരക്കുറുപ്പ് കുടികൊള്ളുന്നുണ്ട്. തർക്കിക്കാൻ ആളുണ്ടാവാം. എങ്കിലും പറഞ്ഞത് തെറ്റാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ പീതാംബരക്കുറിപ്പിനെ എറിയാൻ എടുത്ത കല്ല് എനിക്കുനേരേ തന്നെ എറിഞ്ഞുകൊണ്ട് ശ്രീമതി ശ്വേത മേനോന് നേരിടേണ്ടി വന്ന അപമാനത്തിൽ ഞാൻ പ്രതിഷേധിക്കുന്നു. പീതാംബരക്കുറുപ്പ് എത്രമാത്രമാണോ ശ്രീമതി ശ്വേതയുടെ സ്ത്രീത്വത്തെ അപമാനിച്ചത് അതിലും പതിന്മടങ് ങായി അവരുടെ അവശേഷിക്കുന്ന മാനത്തെ മാധ്യമ ധർമ്മക്കാർ അപമാനിച്ചു എന്നാണ് കരുതേണ്ടത്. ഒരുപക്ഷേ, അധികമാരും അറിയാതെ പോവുമായിരുന്ന മാനക്കേടിനെ ചൂടാറാതെ രണ്ട് ദിവസം മലയാളികളുടെ സ്വീകരണ മുറികളിൽ വിളമ്പി അവർ ധർമ്മം പാലിച്ചു. ഇടത്തരവും മുന്തിയതുമായ പീതാംബരന്മാരെ മസാലക്കൂട്ടായി ചർച്ചയിൽ ചേർത്തത് വിഭവത്തിന്റെ ആസ്വാദ്യതയെ ഉയർത്തുന്നതായി. ഉണ്ടവർക്കും തൃപ്തി. ഊട്ടിയവർക്കും തൃപ്തി. മനസ്സിലാവാതെ പോവുന്നത് ഒന്നേയുള്ളു. വിളമ്പാനുള്ള വിഭവങ്ങളുടെ തിരഞ്ഞെടുപ്പിൽ മാധ്യമധർമ്മക്കാർ അനുവർത്തിക്കുന്ന മാനദണ്ഡം എന്താണ്? ശ്രീമതി ശ്വേതയുടെ മാനത്തകർച്ചയേക്കാൾ ഭീകരമായി മാനനഷ്ടം – ജീവനഷ്ടം പോലും - സംഭവിച്ച നിരവ

69% പോങ്ങൻ+31% മൂഢൻ = 100%പോങ്ങുമ്മൂടൻ!

“ തൊണ്ടമുതൽ നാവിൻ തുമ്പ് വരെയാണ് വാക്കുകളുടെ റൺ‌വേ ദൂരം. വാക്കുകൾ നാവിൻ തുമ്പിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് കേൾവിക്കാരന്റെ ചെവിയിൽ ലാൻഡ് ചെയ്യണം. അപ്പോൾ വാക് വിമാനത്തിന്റെ യാത്ര അർത്ഥപൂർണ്ണമാവും. ഒരു മനുഷ്യനിൽ നിന്നും ആശയങ്ങൾ മറ്റൊരു മനുഷ്യനിലേക്ക് എത്തിക്കുന്ന കാർഗോ വിമാനങ്ങളാണ് വാക്കുകൾ. അവയെ തൊണ്ടയിൽ നിന്നിറക്കി ഭക്ഷിക്കാൻ നിൽക്കരുത്. ഏത് കത്തിമുനയുടെ മുന്നിലും വാക്കുകളെ ടേക് ഓഫ് ചെയ്യാൻ അനുവദിക്കുക. വാക് വിമാനം പേറുന്ന ആശയങ്ങൾ പ്രതികൂല കാലാവസ്ഥയിൽ ലാൻഡ് ചെയ്യേണ്ട. ചെവികളിലെത്താതെ തകർന്നടിഞ്ഞാലും നിരാശപ്പെടേണ്ട. ആശയ നുറുങ്ങുകൾ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചോളും. അത് ഗുണപരമാവാതെ പോവുകയുമില്ല. ” 69% പോങ്ങൻ+31% മൂഢൻ = 100%പോങ്ങുമ്മൂടൻ!

അലക്ഷ്യം!

മാസം തികയും മുൻപേ പിളർന്ന് വന്നു. ഭാവം, അച്ഛനുമുന്നേ അമ്മയെ അറിഞ്ഞവൻ എന്നതായിരുന്നു. പിച്ചവെക്കാൻ പഠിക്കും മുൻപേ പിഴച്ചുവടുകൾ സ്വായത്തമാക്കി. ഉച്ഛാരണശുദ്ധി കൈവരിക്കും മുൻപായി വാക്കുകളിൽ പുരട്ടാനുള്ള വിഷം നാവിൽ ഊറിയിരുന്നു. ഊറ്റത്തോടെയാണ് തഴച്ചുവളർന്നത്. ചട്ടമ്പികൾക്ക് വഴികാട്ടിയായി കൌമാരം ആഘോഷിച്ചു. ജീവിതത്തിനു‌മേൽ തിന്മകൾ തിടമ്പേറ്റി. പാഠ്യവിഷയത്തിൽ ഉൾപ്പെടാത്തതിലൊക്കെ ഒന്നാമനായി. യൌവ്വനം പെണ്ണിറ ച്ചി തിന്ന് കൊഴുത്തു. ആദരിക്കാനും ആൾക്കാരുണ്ടെന്ന അത്ഭുതം വെളിപാടായി. മാന്യനും നിഷ്‌പക്ഷനുമായി അഭിനയിച്ചു. നിയമത്തെ ഒരു പാഠം പടിപ്പിക്കാനുറച്ച് ലോ കോളേജ് നിരങ്ങി. വക്കീലെന്ന് ചിലകാലം ചിലർ വിളിച്ചു. സാമൂഹ്യസേവകൻ എന്നവിധം കരുതാനും വിഡ്ഢികൾ ഉണ്ടല്ലോ എന്നത് വിസ്മയമായി. റിപ്പർ ചന്ദ്രനായിരുന്നു ജീവിതത്തെ സ്വാധീനിച്ച വ്യക്തി. ആദരവിന്റെ മൂർച്ഛയിൽ കൊട്ടുവടി ഒന്ന് സദാ കൂടെക്കൂട്ടി. അതാണ് തമാശയായത്. ഇപ്പോൾ എമ്പോക്കികൾ എന്നെ ‘ജഡ്‌ജ്’ എന്നുവിളിക്കുന്നു. ‘അലക്ഷ്യമാവുമെന്ന’ പേരിൽ വിവരദോഷികൾ എന്നെ ആരാധിക്കുന്നു. ഭയക്കുന്നു. മറുവാക്ക് മറക്കുന്നു. ഭീരുക്കളാണ് ഏറ്റവും വലിയ അനുസരണക്കാർ എന്ന അറിവ്

ഉപസർഗം!

ഉപസർഗം! ഒരു വാക്കിന്റെ മുന്നിൽ അതിന്റെ അർത്ഥത്തിന് വ്യത്യാസം വരുത്തികൊണ്ട് ഒട്ടി നിൽക്കുന്ന ശബ്ദമാണല്ലോ ഉപസർഗം. ആ നിലയ്ക്ക് ‘പ്രതിപക്ഷം’ എന്ന വാക്കിൽ ഉപസർഗമായി നിൽക്കുന്നത് ‘പ്രതി’ ആണെന്ന് കാണാം. അത്രത്തോളം മലയാള വ്യാകരണം! ഇനി വ്യാകരണം വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നാലോ. മലയാളക്കരയിലെ പ്രതിപക്ഷം ‘ഉപസർഗങ്ങൾ’കൊണ്ട് പെട്ടുപോയത് നമുക്ക് കാണാനാവും. ടി.പി. ചന്ദ്രശേഖരന്റെ വധമാണ് വിഷയം. വിഷയത്തിന്മേ ൽ അവശേഷിക്കുന്ന പ്രതികൾ അഥവാ ഉപസർഗങ്ങൾ മൊത്തമായും ചില്ലറയായും സി.പി.ഐ.(എം) അനുഭാവികൾ ആണെത്രെ. മൂന്ന് പേർ അനുഭാവത്തിൽ മാത്രം ഒതുങ്ങുന്നവരല്ല. അവർ പൊടിക്ക് നേതാക്കന്മാരുമാണ്. പി.കെ കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, ‘ട്രൌസർ’ മനോജൻ എന്നീ മൂവരാണ് ‘ഉപസർഗ’ നേതാക്കൾ എന്ന് അറിയാൻ കഴിഞ്ഞു. ആരെയും നേരിൽ കാണാനോ പരിചയപ്പെടാനോ ഇന്നേവരെ ഭാഗ്യം ലഭിച്ചിട്ടില്ല. പക്ഷേ, അതല്ല എന്റെ സങ്കടം. വോട്ടവകാശം ലഭിച്ച് നാളിതേ വരെയായിട്ടും ഇലക്ഷൻ വന്നാൽ അരിവാൾ ചുറ്റിക നക്ഷത്രത്തിനല്ലാതെ ഒരു വോട്ട് കുത്താത്ത ഈ കുറിപ്പൻ അറിയുകയാണ് - അവൻ പൊടിയനായാൽ പോലും - മ്മടെ നേതാവിൽ ഒരുവന്റെ പേര് ‘ട്രൌസർ മനോജൻ’ എന്നാണെത്രെ! അങ്

സുരതേശ്വരിയും ക്ഷണികനും .

സുഭഗയും സുശീലയുമായ ഒരു നാരീരത്നത്തെ സുരേതേശ്വരിയെന്നുധരിച്ച് പുറത്ത് പറഞ്ഞാൽ മാലോകർ അസൂയപ്പെടുന്നതരം കേളികൾക്കായി ഹോട്ടൽ റൂമിലേയ്ക്ക് ക്ഷണിച്ച് , കോണ്ടവുമായി കാത്തിരുന്ന അബ്ദുല്ലക്കുട്ടി എന്ന മധ്യവയസ്‌കനോളം പോന്ന യുവാവിനെ ചാരിത്രവതിയും മറ്റുമൊക്കെയായ മേപ്പടിയാത്തി ചരിത്രമാക്കുകയും ‘ക്ഷണിച്ചവനെ ക്ഷണനം ചെയ്തവൾ’ എന്നവിധത്തിൽ ഖ്യാതി നേടുകയും ചെയ്തതതായി വാർത്ത. ‘ക്ഷണികൻ’ ജനപ്രതിനിധിയാണെന്നും മറ്റുമുള ്ള ആരോപണം പരക്കെ ഉയർന്ന് കേൾക്കുന്നുണ്ട്. പതിവായി സേവിച്ചുകൊണ്ടിരുന്ന കടുക്കവെള്ളം കുറച്ചുകാലമായി ടിയാൻ കഴിക്കാറില്ലായിരുന്നു എന്ന് അടുപ്പമുള്ളവർ അറിയിക്കുകയുണ്ടായി. തന്മൂലം സംഭവിച്ച സടകുടഞ്ഞുള്ള ആഗ്രഹോദ്ധാരണമാണ് ക്ഷണകൃത്യത്തിന് പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മന്ത്രിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന നാലോളം എണ്ണം പുംഗന്മാർ മേപ്പടിയാളോടൊത്ത് ഊടുപാട് ശയിച്ചിട്ടും തങ്കമാനവൾ പിന്നെയും ചാരിത്ര്യവതിയായി നിലനിൽക്കുന്നതിനുപിന്നിലെ ഗുട്ടൻസ് തേടുകയാണ് ഈ ഞെട്ടിക്കുന്ന വാർത്തക്കിടയിൽ പോലും രാഷ്ട്രീയകേരളം. അക്കാര്യത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണത്തിൽ ന

ഉയർത്തിക്കാട്ടാവുന്ന അസഭ്യം!

Image
‘അമ്മയെ പ്രാപിച്ചവൻ’ എന്ന് അർത്ഥം പേറുന്ന, 3XL വലിപ്പത്തിലൊരു പുലഭ്യം നമ്മുടെ അസഭ്യപദാവലിയെ സമ്പന്നമാക്കി നിലകൊള്ളുന്ന വിവരം ഏവർക്കും അറിവുള്ളതാണല്ലോ. പ്രത്യേക ചില നിവൃത്തികേടുകളിൽ നമ്മുടെ നാവ് ആ മ്ലേച്ഛപദത്തെ തോണ്ടിയെറിയാൻ നിർബന്ധിതമാവും. എന്നാൽ ചിലർക്കെങ്കിലും ആ പദപ്രയോഗം മനസ്താപത്തിന് കാരണമാവാറുണ്ട്. ഇവിടെയാണ് ‘ഗെയ്‌ൽ ട്രെഡ്‌വെൽ’-ന് നന്ദി പറയേണ്ടത്. അർത്ഥം ചോരാത്തതും ആഢ്യത്വം ധ്വനിപ്പിക്കുന്നതുമായ ഒരു മറുവാക്ക് മലയാളത്തിന് സമ്മാനിച്ചതിന്. അമൃതസ്വരൂപാനന്ദ!!! (100% അർത്ഥസം‌പുഷ്ടം) ലിംഗഭേദമെന്യേ കൊച്ചുകുട്ടികൾ തുടങ്ങി പ്രായമായവർക്ക് വരെ ഉപയോഗിക്കാവുന്ന ഒന്നാന്തരം അസഭ്യം. അതും സഭ്യത തെല്ലും ചോരാതെ!! നിനക്ക് നന്ദി ഗെയ്‌ൽ. ( ഇനി, ഗെയ്‌ൽ ട്രെഡ്‌വെൽ പറഞ്ഞത് പച്ചക്കള്ളമാണെന്നോ മറ്റോ തെളിഞ്ഞാൽ(കിണ്ടിയാണ്) സുധാമണിയ്ക്കും ശിഷ്യനും അവരുടെ വിശ്വസ്ഥർക്കും വിശ്വാസികൾക്കും ഒന്നുചേർന്ന് എന്നെ നീട്ടി വിളിക്കാം.... ഡാ.... അമൃതസ്വരൂപാനന്ദേ... എന്ന്! ) (ദേവാലയങ്ങൾ, വായനശാലകൾ, ആശുപത്രി, ക്ലാസ്സ് റൂമുകൾ തുടങ്ങി നിശബ്ദത പാലിക്കേണ്ട ഇടങ്ങളിൽ വച്ച് ആരെയെങ്കിലും ‘ഒന്ന്’ വിളിക്കേണ്ടതായി വ

പുരുഷോത്തമ വിളി!

പേറുന്ന വികാരത്തിന്റെ ഭാരത്താൽ കുഴഞ്ഞും കിതച്ചുമാണ് ആ ശബ്ദം എന്റെ ചെവികളിലെത്തിയത്. ലിംഗനിർണ്ണയം സാധ്യമാക്കാത്ത വിധമാണ് ശബ്ദത്തിന്റെ സ്വഭാവം. - ഇത്... ഹരീഷ് .. സദാശിവൻ ആണോ? - ആദ്യ ഭാഗം അച്ചട്ടാണ്. എന്നാൽ നാം സദാ ശിവനല്ല. ഇടയ്ക്ക് പാമ്പായും ആടും. - ഓ.. ക്ഷമിക്കണേ.. ശിവരാമൻ...ഹരീഷ് ശിവരാമൻ അല്ലേ? - അങ്ങനെയല്ലാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. ആരാണ് താങ്കൾ? - ഞാൻ വെച്ചൂരീന്നാ. - നന്ന്. ശേഷം? - പ േര് പുരുഷോത്തമൻ. - ഉശിരനായിട്ടുണ്ട് പേർ. ആദ്യമായാണ് ഒരു പുരുഷോത്തമനോട് സംസാരിക്കാൻ ഇടവരുന്നത്. പറയൂ സുഹൃത്തേ... - അതേ... എന്റെ ചങ്ങാതീടെ ഫ്രണ്ട്സ് ലിസ്റ്റിൽ അണ്ണനെ കണ്ടാരുന്നേ... അപ്പത്തന്നെ ഞാൻ റിക്വസ്റ്റ് വിട്ടു. അണ്ണൻ പക്ഷേ ഇതുവരെ എന്നെ ഫ്രണ്ടാക്കീട്ടില്ല. വിഷമം കേറീപ്പോ വിളിച്ചതാ... പുരുഷോത്തമന്റെ കേറി നിൽക്കുന്ന വിഷമം ഇറക്കേണ്ട ബാധ്യത അങ്ങനെ ഇപ്പോൾ എന്റെ തലയിലായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരിനോട് യാതൊരു കൂറും പുലർത്താതെ നിലകൊള്ളുന്ന ശബ്ദം എന്നാൽ, സകല വിഷമങ്ങളെയും പേറുന്നതാണല്ലോ!! ഈവിധമാണ് പുരുഷോത്തമന്റെ വിഷമവർഷമെങ്കിൽ കരയാതിരിക്കേണ്ട കാര്യമെന്തെന്ന് പോലും ഞാൻ ചിന