Posts

Showing posts from January, 2013

മറക്കാൻ നമുക്കോർമ്മിക്കാം

Image
ശിഹാബുദ്ദീൻ പൊയ്ത്തും ‌ കടവ് നരഹൃത്തു തുരുമ്പു സൂചിയിൽ സരസം കോർത്തു കളിപ്പതെന്തിനോ ? സ്മരണേ , മതി , പോകെടോ ; വരൂ വരദേ , വിസ്മൃതി , വേൾക്കുകെന്നെ നീ - വിസ്മൃതി : വൈലോപ്പിള്ളി ഓർമ്മകളിൽ എല്ലാം നല്ലതായിത്തീരുന്നത് അതിന്റെ സുരക്ഷിതത്വമോർത്താണ് . കാട്ടിൽ നിന്ന് ഓടിച്ച പുലി ഇനി തിരിച്ചുവരില്ല . അത് എപ്പോഴോ വയസ്സായി ചത്തുപോയിട്ടുണ്ടാവും . ചവിട്ടിപ്പോയ മൂർഖനിൽ നിന്ന് നൂലിഴയ്ക്കാണ് രക്ഷപ്പെട്ടത് . അതും എവിടെയെങ്കിലും മണ്ണടിഞ്ഞിട്ടുണ്ടാവും … പക്ഷേ , പുലി ഓടിച്ചതും പാമ്പ് ചീറിക്കൊത്തിയിട്ട് രക്ഷപ്പെട്ടതും ഇപ്പോൾ സരസം പറഞ്ഞു നടക്കാവുന്ന ഒന്നാണ് . ഓർമ്മകളെ പോലെ ഒന്നാന്തരം എഡിറ്റർ വേറെയില്ല . അവൻ പ്രിന്റ് മീഡിയയുടെയും വിഷ്വൽ മീഡിയയുടെയും എഡിറ്ററാണ് . നൊസ്റ്റാൾജിയ എന്ന സ്പെഷ്യൽ ഇഫക്ട് ഇട്ടുകൊടുക്കുന്നതിൽ കേമനും . നാട്ടിലിരിക്കെ , നാടും നാട്ടാരുമായി ഒരു ബന്ധവുമില്ലാത്ത ആൾ ഗൾഫിലെത്തി ഏറെ കഴിയാതെ ഗൃഹാതുരനാവുന്നത് നമുക്ക് കാണാം . ഗൾഫിലെ ഓണാഘോഷങ്ങളിലൊക്കെ ഇതു വളരെ പ്രകടമാണ് പെണ്ണുങ്ങൾ കസവ് നേര്യതുടുക്കുന്നു . ആണുങ്ങൾ