Posts

Showing posts from 2012

സമൂഹനന്മക്കായ് സ്വയംഭോഗം!

ഒരുവന്റെ ബൌദ്ധികനിലവാരവും ഭാഷയിലുള്ള സ്വാധീനവും സദാചാരബോധവും കൊണ്ട് കൊഴുക്കട്ടയുണ്ടാക്കി ഊട്ടിയാൽ തീരുന്നതല്ല മനുഷ്യർക്കു നേരേ മനുഷ്യർ ചെയ്യുന്ന അതിക്രമങ്ങൾ. ‘ മനുഷ്യർ ‘ എന്നാണ് ഞാൻ കുറിയ്ക്കുന്നത്. അവരുടെ ലിംഗം നോക്കിയുള്ള വേർതിരിയ്ക്കൽ ഞാനിവിടെ നടത്തുന്നില്ല. ശതമാനക്കണക്കിൽ വ്യത്യാസം അളക്കാതെനോക്കിയാൽ ഇവിടെ സ്ത്രീയും പുരുഷനും ഒരുപോലെ ദുരിതങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. സ്ത്രീകളിൽ നിന്ന് സ്ത്രീകളും പുരുഷന്മാരിൽ നിന്ന് പുരുഷന്മാരും പീഢനങ്ങൾ ഏറ്റുവാങ്ങുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഇരയും ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഇരയും ആവുന്നുണ്ടെന്ന് അർത്ഥം. എതിർലിംഗത്തിൽ പെട്ടവർ തമ്മിലുള്ള അതിക്രമങ്ങളാണ് ഏറിയപങ്കും നമ്മുടെ ശ്രദ്ധയിലും സ്വാഭാവികമായും മാധ്യമശ്രദ്ധയിലും പെട്ടുപോവുക. കച്ചവടസാധ്യത ഷക്കീലയുടെ മാറിടത്തോളം മുഴുപ്പിൽ അത്തരം ശ്രദ്ധയുടെ പിന്നിൽ ഉയർന്നുനിൽ‌പ്പുണ്ട് . സത്യത്തിൽ എന്താണിവിടെ പ്രശ്നമാവുന്നത് ? ലിംഗം ഛേദിച്ചാലോ വരിയുടച്ചാലോ ചുവന്നതെരുവ് വ്യാപകമാക്കിയാലോ ഇത്തരം പ്രശ്നങ്ങൾക്ക് അറുതിയാവുമോ ? ഇന്ത്യഗേറ്റ് വളഞ്ഞും കാക്കിധാരികളെ ആക്രമിച്ചും പ്രതിഷേധക്കുറിപ്പിറക്കിയും ബലാത്സംഗ

പ്രണയോർമ്മകൾ!

പ്രണയത്തിൽ നനഞ്ഞാണ് രാവിലെ പത്രം മുറ്റത്തെത്തിയത്. വാർത്തകളിലും പരസ്യത്തിലുമൊക്കെയായി പ്രണയം തളം കെട്ടിക്കിടക്കുന്നു. സ്വർണ്ണാഭരണശാലക്കാർ മുതൽ കീടനാശിനി കമ്പനികൾ വരെ ‘പരസ്യമായി’ പ്രണയത്തെ കൂട്ടുപിടിച്ചിരിയ്ക്കുന്നു. സോഷ്യൽ നെറ്റുവർക്കുകളും പിന്നോട്ടല്ല. ഇൻബോക്സ് പ്രണയദിനാശംസകൾ പുരണ്ട് പിങ്ക് നിറമായി. ഞാൻ മാത്രം എന്തിന് കുറയ്ക്കണം? എനിയ്ക്കും പങ്കിടാനുണ്ടല്ലോ ചില പ്രണയ ചിന്തകൾ! പഴയചില പ്രണയോർമ്മകൾ!! തെറ്റില്ലാത്തവിധം പ്രണയബോധമുള്ള ഒരുവനാണ് ഞാനെന്നാണ് എന്റെ ധാരണ. വായന, എഴുത്ത്, ചിത്രം വരയ്ക്കൽ, പാട്ടുപാടൽ തുടങ്ങിയ സർഗാത്മകസംഗതികളോടാവാം ചിലർക്ക് പ്രണയം. സ്വാദിഷ്ടമായ ഭക്ഷണം, രുചികരമായ പാനീയങ്ങൾ തുടങ്ങി ആമാശയസംബന്ധി ആയവയോട് പ്രണയം പുലർത്തുന്നവരുമുണ്ട്. ലഹരി പദാർത്ഥങ്ങളോടും ദുശ്ശീലങ്ങളോടും മറ്റും പ്രണയബദ്ധരാവുന്നവരും ഇല്ലാതില്ല. പഠനം, യാത്രകൾ, സമ്പത്ത്, ജോലി, കച്ചവടം, ഭക്തി, രാഷ്ട്രീയം, മതം, തീവ്രമായ വാദങ്ങൾ, സിനിമ, പ്രകൃതി, കള്ളനോട്ടടി, മണലൂറ്റൽ, പീഢനം, ചതി, വിഭാഗീയത, സദാചാരം, അവിഹിതം, പൊതുജനസേവനം, കൈക്കൂലി, സ്വജനപക്ഷപാതം, മനുഷ്യദൈവങ്ങൾ, വ്യഭിചാരം, കുലുക്കിക്കുത്ത്, മുച്ചീട്ടുകളി, പാരവയ്ക്

പി.സി 4632-ഉം പിന്നെ ശാസ്താവും.

സമയം രാത്രി 9.55. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ബൈക്ക് തന്റെ ഓട്ടം സ്വന്തം ഇഷ്ടം പ്രകാരം നിർത്തി. രണ്ടുദിവസമായി അതിനു തുള്ളി‘വെള്ളം‘ കൊടുത്തിട്ടില്ല. ഇരുമ്പ് നിർമ്മിതമായ ആമാശയം വിശന്ന് തുരുമ്പിച്ചു തുടങ്ങിയിരിക്കണം. നിയോൺ ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ മഞ്ഞളിച്ചു നിന്നു. പെട്രോൾ പമ്പ് 10 മണിവരയേ ഉള്ളു. ഞാൻ പഴ്സ് തുറന്നു നോക്കി. ഏഴെട്ട് വിസിറ്റിംഗ് കാർഡ്, പണയം വച്ചതിന്റെ റസീത്, ഒരു സിനിമാ ടിക്കറ്റ്. പേഴ്സ് യഥാസ്ഥാനത്ത് മടക്കിവയ്ക്കുമ്പോൾ സ്വന്തമായി കമ്മട്ടമില്ലാതെ പോവുന്ന ഓരോ ഭാരതീയ ദരിദ്രവാസികളെടെയും കഷ്ടപ്പാടുകളോർത്ത് രണ്ടു തുള്ളി ഫ്രെഷ് കണ്ണുനീർ ഞാൻ റോഡിൽ പൊഴിച്ചു. അതിനുമേളിലൂടെ പുത്തനൊരു ഓഡി Q7 പാഞ്ഞുപോയി. ഫോർ രജിസ്ട്രേഷൻ. ചെരിച്ചു കിടത്തുക, ടാങ്ക് തുറന്ന് പള്ളയിൽ ഊതുക തുടങ്ങിയ ചെപ്പടിവിദ്യകളൊക്കെ നോക്കിയിട്ടും ബൈക്ക് പിണങ്ങിത്തന്നെ നിൽക്കുന്നു. തലേന്ന് രാത്രി 9 ബൈക്കുകൾ സിറ്റിയിൽ നിന്നുമാത്രം മോഷണം പോയെന്ന വാർത്ത ഇന്നത്തെ പത്രത്തിൽ വായിച്ചതേയുള്ളു. പെട്രോൾ ഇല്ലാത്ത വണ്ടിയാണെങ്കിലും തീരുമാനിച്ചാൽ കള്ളന്മാർ അതുകൊണ്ട് കടക്കും. ബൈക്ക് നടപ്പാതയുടെ ഓരം ചേർത്തുവച്ച് ഞാൻ പോലീസ്

‘ബിരിയാണി വധം’ ആട്ടക്കഥ

പ്രിയ സുഹൃത്തും ബ്ലോഗറുമായ ജുനൈദിന്റെ അനിയന്റെ നിക്കാഹിൽ പങ്കുചേരുകയും മൃഷ്ടാന്നമായി ഭുജിക്കുകയും ചെയ്യുക എന്ന ഉന്നത്തോടെയാണ് ഞാൻ തിരുവല്ലയിൽ വണ്ടിയിറങ്ങിയത്. അവൻ തിരുവല്ലയിലെ എലൈറ്റ് ഹോട്ടലിൽ റൂം എടുത്ത് തന്നിട്ടുണ്ട്. സഹമുറിയനായി തോന്ന്യാസി എന്ന എക്സ്-ബ്ലോഗറുമുണ്ട്. ചെറിയ കതിനക്കുറ്റിയോളം മാത്രം വലിപ്പമുള്ള അവന് ഒരു പല്ലിക്കുഞ്ഞ് കഴിക്കുന്നത്ര ആഹാരം മാത്രം മതിയായേക്കും. ഭക്ഷണവേട്ടയിൽ ‘കുരുന്ന് ‘ വെല്ലുവിളി ആവില്ലല്ലോ എന്ന ചിന്ത അവനോടുള്ള സ്നേഹവാത്സല്യങ്ങളായി മനസ്സിൽ ഉണർന്നു. രാവിലെ താമസിച്ചാണ് എഴുന്നേറ്റത്. തോന്ന്യാൻ കുളിയും തേവാരവും കഴിഞ്ഞ് പുകവലിച്ചിരിയ്ക്കുന്നു. ചായയും മനോരമയും വന്നു. രണ്ടിനും രുചിയില്ല. എന്നാൽ രണ്ടും ശോധനയ്ക്ക് സഹായമാവുകയും ചെയ്തു. ജുനൈദ് രണ്ടാം തവണയും വിളിച്ച് ധൃതികൂട്ടി. പുറപ്പെടാൻ സമയമായി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം താമസിച്ചിരുന്നു. പ്രഭാതഭക്ഷണം വീട്ടിൽ ചെന്നാക്കാമെന്നു പറഞ്ഞ് മുറി വെടിഞ്ഞ് ഒരു ഓട്ടോയിൽ കയറി ഞങ്ങൾ ജുനുവിന്റെ വീട്ടിലെത്തി. പുതിയാപ്ലയ്ക്ക് ആശംസ അർപ്പിച്ചും ‘പട‘മാവാൻ കൂടെനിന്നുകൊടുത്തും ഇറങ്ങിയപ്പോൾ താമസിച്ചു. നിക്കാഹിനു പുറപ്പെടാനുള്