ദാരിദ്ര്യത്തിന്റെ പുതിയ മുഖം
നിലാവ് നിശബ്ദമായൊഴുകുന്ന ഇടവഴി താണ്ടി കുത്തുകല്ലുകളിൽ ചവിട്ടി നാനാജാതി മരങ്ങൾ ഒരുമയോടെ വസിക്കുന്ന മനയ്ക്കലെ പറമ്പും സർപ്പക്കാവും കടന്ന് സംഭ്രമം തുടിക്കുന്ന മനസ്സുമായി അതീവശ്രദ്ധയോടെ, തന്നെ പൊതിയുന്ന കൈതപ്പൂവിന്റെ ഗന്ധം പോലും നിഷ്കരുണം അവഗണിച്ചുകൊണ്ട് അയാൾ നടന്നു !
അവൾ വന്നിരിക്കുമോ? വന്നിരിക്കും. ചിലപ്പോൾ കാത്തിരുന്ന് മടുത്തപ്പോൾ തിരിച്ചു പോയെന്നും വരാം.
ഉറങ്ങണമെന്ന് കരുതിയതല്ല. ഉറങ്ങിയിട്ടുമുണ്ടാവില്ല. ഏറിയാൽ ഒന്നു മയങ്ങിയിരിക്കും. ഉറക്കവും മയക്കവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാനുള്ള നേരമല്ലിത്. ഒന്നുണ്ട്. ഉറക്കമായാലും മയക്കമായാലും അത് തന്നെ ചതിച്ചിരിക്കുന്നു. ഇലഞ്ഞിച്ചുവട്ടിൽ അവൾ എത്തേണ്ട സമയത്തിനുള്ള അടയാളം രാത്രി വടക്കോട്ട് പോവുന്ന രണ്ടാമത്തെ ട്രെയിനിന്റെ ശബ്ദമാണ്. തെക്കോട്ട് പോവുന്ന ആദ്യ ട്രെയിനിന്റെ ശബ്ദം കേൾക്കുമ്പോൾ താൻ വീട്ടിൽ നിന്നിറങ്ങും. അരമണിക്കൂർ നടത്തം. രണ്ടാമത്തെ വടക്കോട്ടുള്ള വണ്ടിയുടെ ശബ്ദത്തിന് ഇലഞ്ഞിച്ചുവട്ടിൽ... ആ ആദ്യവണ്ടിയുടെ ശബ്ദത്തെയാണ് എന്റെ കാതിലെത്താതെ ഉറക്കമോ മയക്കമോ കട്ടെടുത്തത്...
അവളെകാണുവാനുള്ള തിടുക്കവും പ്രണയസുരഭിലമായ മനസ്സും സുന്ദരമായൊരു സുരതക്രിയ നൽകിയ ആലസ്യത്തിൽ കൂമ്പിപ്പോയ സുന്ദരിയെപ്പോലെ മയങ്ങുന്ന പ്രകൃതിയും അയാളുടെ കാലുകൾക്ക് അധിക കുതിരശക്തി നൽകി. അതിവേഗം അയാൾ നടന്നു. സുവർണ്ണശോഭയിൽ മയങ്ങുന്ന മനക്കലെ കൊയ്യാറായ പാടം നിലാവിന്റെ ചുംബനമേറ്റ് പുളയുന്നു.. അതിനുമക്കരെ തല ഉയർത്തി നിൽക്കുന്ന ഇലഞ്ഞിമരം അയാൾക്ക് മുന്നിൽ തെളിഞ്ഞു. അതിനു ചുവട്ടിൽ തന്റെ പ്രിയപ്പെട്ടവളുണ്ട്. വിശാലമായ പാടത്തിന്റെ ഞരമ്പുകളെപ്പോലെ തോന്നിച്ച വരമ്പുകളിലൊന്നിലൂടെ അയാൾ അക്കരയ്ക്ക് ഒഴുകി...
ഇലഞ്ഞിച്ചുവട്ടിൽ, നിലാവിൽ നനഞ്ഞ്, അവൾ. വർദ്ധിച്ച ആവേശത്തോടെ തന്റെ കൈകൾ കൊണ്ട് പരിഭപ്പൂവ് വിരിഞ്ഞ , നനഞ്ഞുകുതിർന്ന അവളുടെ മുഖം അയാൾ കോരിയെടുത്തു. നനവൂറുന്ന കീഴ്ചുണ്ടിൽ ചന്ദ്രബിംബം തിളങ്ങുന്നു. അയാൾ ആ ചന്ദ്രബിംബത്തെ കടിച്ചെടുക്കുമ്പോൾ പരിഭവപ്പൂവ് വാടിക്കൊഴിയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. അവളെ തന്റെ ശരീരത്തോട് ചേർത്തമർത്തി ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമുള്ള അവളുടെ നിശ്വാസം ആസ്വദിച്ച് അയാൾ അവളുടെ കാതിൽ പതിയെ വിളിച്ചു…
“ എന്റെ പ്രിയേ..“
അപ്പോൾ,പരിഭവം കൊണ്ട് വക്കുപൊട്ടിയ വാക്കാൽ അവൾ പറഞ്ഞു
- “ ഞാൻ പ്രിയയല്ല…വാസന്തിയാണ് “
പതിറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന കാമുകിമാരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ ‘പ്രാണനാഥാ..’ എന്ന അവളുടെ മറുവിളി കേൾക്കാൻ കാത്തിരുന്ന അയാൾ ഇത്തരമൊരു മറുപടിയോടെ താൽക്കാലികമായുണ്ടായ പ്രണയചോർച്ചയാൽ അവളിൽ നിന്ന് അടർന്നുമാറി. മുന്നിലിരിക്കുന്ന കഞ്ഞിയിൽ പല്ലിമൂത്രം വീണാൽ വിശന്നുപൊരിഞ്ഞിരുന്നവന്റെ മുഖത്ത് വിരിയുന്ന നിസ്സഹായതയായിരുന്നു ആ നിമിഷം അയാളുടെ മുഖത്ത് നിലാവെളിച്ചം വരച്ചുചേർത്തത്...
ക്ഷണനേരം അയാൾ അവളെനോക്കി ചലനമറ്റു നിന്നു. പിന്നെ, ഞെരിച്ച പല്ലുകൾക്കിടയിലൂടെ ബുദ്ധഭഗവാനെപ്പോലും വിസ്മയിപ്പിക്കുന്ന ശാന്തതയോടെ പറഞ്ഞു
- “എടീ മൈനേ, മന്ദാകിനീ, വാസന്തിയെന്ന പേര് ഒരു കാമുകിക്ക് ഇണങ്ങുന്നത് അല്ലെന്നതുകൊണ്ടോ ഗോമതിച്ചേച്ചിയുടെ മകൾ പ്രിയയെ മനസ്സിൽ കണ്ടതുകൊണ്ടോ അല്ലല്ലോ താടകേ, ഞാൻ നിന്നെ അങ്ങനെ വിളിച്ചത്.. അരസികയായ കാമുകീ.. എന്റെ മൂഡും കൊണ്ടു വന്ന മൂഡ്സും പാഴാക്കും വിധം മൊഴിഞ്ഞതിന് നിന്നെ നാം ശപിച്ച് ശിലയാക്കേണ്ടതാണ്... അങ്ങനെ ചെയ്യാത്തത്.. നാഥാ.. എന്ന വിളിയോ ഒരു ചുംബനമോ ലഭിക്കാതെ എനിക്ക് മടങ്ങേണ്ടിവരുമല്ലോ എന്നോർത്ത് മാത്രമാണ്. “
അയാൾ തുടർന്നു...
“മങ്കേ.. കാലകാലങ്ങളായി കാമുകീകമുകന്മാർ ഇത്തരം സംഗമവേളകളെ കൊഴുപ്പിക്കാൻ പരസ്പരം ‘പ്രിയേ..നാഥാ’ വിളിവിളിച്ച് കളിക്കാറുണ്ടായിരുന്നു. കേട്ടിട്ടില്ല നീയ്യ്? ഈ സുന്ദരസംഗമരാത്രിയെ ഒറ്റവങ്കത്തരം കൊണ്ടല്ലേ ഭവതിയേ നീ നശിപ്പിച്ചു കളഞ്ഞത്.. “
തനിക്ക് പിണഞ്ഞ പിഴവിൽ ആത്മാർത്ഥമായി ഖേദിച്ചുകൊണ്ടും പരിഹാരമെന്നവണ്ണം ‘എന്റെ പ്രാണനാഥാ...” എന്നു വിളിച്ചുകൊണ്ടും ഒരുമുല്ലവള്ളികണക്കെ അവൾ അയാളിൽ പടർന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒരു കാമുകൻ എവ്വിധം പെരുമാറണമെന്ന് അറിയാവുന്ന അയാൾ അവൾക്ക് പടരാൻ തേന്മാവായി നിന്ന് അഭിനയിച്ചു. അവളുടെ കണ്ണുകൾ നസീർ തൊട്ട ഷീലയുടേതുപോലെ പുളഞ്ഞു ചിമ്മിക്കൊണ്ടിരുന്നു.
മിഴിപൂട്ടി, സമൃദ്ധവും സ്നിഗ്ധവുമായ അവളുടെ ശരീരത്തെ പുണർന്ന് നിൽക്കുമ്പോൾ അരക്കെട്ടിൽ ശക്തമായ കഴച്ചിൽ അയാൾക്ക് അനുഭവപ്പെട്ടു. മേമ്പൊടിയ്ക്ക് ഇത്തിരി അതിശയോക്തി തൂകിപ്പറഞ്ഞാൾ അരക്കെട്ടിൽ മദയാന ചവിട്ടി നിൽക്കുമ്പോലൊരു ഫീൽ. ഒപ്പം കഴുത്തിലാരോ നുള്ളുന്ന വേദനയും. അവളുടെ ചുണ്ടുകൾക്ക് സ്വാതന്ത്ര്യം നൽകി പ്രണയാതുരനായി, ഭേദപ്പെട്ട താളത്തിൽ പൂട്ടിയ മിഴികളോടുകൂടിത്തന്നെ അയാൾ ചോദിച്ചു.
“പെണ്ണേ, എന്തിനായി നീയെന്റെ കഴുത്തിലിങ്ങനെ നഖക്ഷതമേൽപ്പിക്കുന്നു..”
അയാൾ വ്യാകരണശുദ്ധിയോടെ ചോദ്യം ആവർത്തിക്കാൻ തുനിഞ്ഞപ്പോഴേയ്ക്കും “ഞാനോ?!!“ എന്ന് ഹൂറി അത്ഭുതം കൂറി.
“നീയല്ലാതെ പിന്നെ ആർ? “
“നുള്ളിയത് ഞാനാണ്.. “
അത് തന്റെ വാസന്തിയുടെ ശബ്ദമല്ല. അയാൾ കണ്ണുകൾ തുറന്നു. സീറോ ബൾബിന്റെ വെളിച്ചെത്തിൽ കണ്ടു, സൂര്യന്റെ തീക്ഷണത പേറുന്ന തന്റെ ഭാര്യയുടെ കണ്ണുകൾ! ഭാര്യ എന്റേതായിരുന്നെന്നും ‘അയാൾ’ ‘ഞാനാ‘യിരുന്നെന്നും കണ്ടത് സ്വപ്നമായിരുന്നെന്നും ഞൊടിയിടയ്ക്കുള്ളിൽ ‘എനിയ്ക്ക്’ മനസ്സിലായി. അരക്കെട്ടിലെ കഴച്ചിൽ മൂത്രശങ്കയുടേതായിരുന്നെന്നും.
“ആരാണ് വാസന്തി? ആരാണ് പ്രിയ? ജോലീം കൂലീം പോയിട്ടും നിങ്ങളുടെ അസുഖത്തിനുമാത്രം ഒരു കുറവുമില്ലല്ലോ ഈശ്വരാ. എന്റെ തലേലെഴുത്ത്. അല്ലാതെന്താ..“ - അവൾ
മനസ്സിലായി. കൊല്ലാനുള്ള പുറപ്പാടാണ്. വാസന്തിയായി നെഞ്ചിൽ പടർന്ന തലയിണയെ ശ്രദ്ധയോടെ കിടക്കയുടെ അവശേഷിപ്പിൽ വച്ച് ദയനീയനായി ഞാൻ പറഞ്ഞു .
- “മകനുണരും”
“ ഓഹോ! മകനെക്കുറിച്ചൊക്കെ വിചാരമുണ്ടോ. അതിശയം തന്നെ..”
കുത്തുവാക്കുകൾ ഉദാരമായി നൽകുമ്പോഴും ഭർത്താവിന്റെ സ്വപ്നത്തിലെ ജാരപ്രവർത്തനം കണ്ടുപിടിച്ച ആഹ്ലാദമാണ് അവളുടെ മുഖത്ത്. കുറ്റപ്പെടുത്തലും പരിഹാസവും വിമർശനവും നിറഞ്ഞ വാക്കുകൾക്കിടയിൽ നെഞ്ചുതിരുമ്മി വിഷണ്ണനായി ഞാൻ കിടന്നു. അപ്പോഴും എന്റെ ചിന്ത വാസന്തിയെക്കുറിച്ചായിരുന്നു. പാവം. ഇലഞ്ഞിച്ചുവട്ടിൽ അവളെ ഒറ്റയ്ക്കാക്കി ഞാനുണർന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്.
ഭാര്യയുടെ ചോദ്യത്തിന് ഉത്തരമായി ലാക്ടോജന്റെയും നിഡോയുടെയും സ്നഗ്ഗിയുടേയുമൊക്കെ വില ആലോചിച്ച് പറയേണ്ടിവന്നത് ജാരപ്രവവർത്തനത്തെ ബലപ്പെടുത്തുന്നതിനും മകനോടുള്ള ഉത്തരവാദിത്തമില്ലായ്മയെ വെളിവാക്കുന്നതിനുമുള്ള മതിയായ തെളിവുകളുമായി.
‘ഏതൊരച്ഛനും മകന്റെ സ്നഗ്ഗിമാത്രമേ സ്വപ്നത്തിൽ കാണാവൂ‘ - അതെ. എത്ര പെട്ടെന്നാണ് മനുഷ്യർ ഓരോരോ പാഠങ്ങൾ പഠിയ്ക്കുന്നത്!! അടിവയറ്റിലെ കഴച്ചിൽ ശക്തമാവുന്നു. മൂത്രത്തിന്റെ ധാരമുട്ടി സൂത്രം വിറകൊള്ളുന്നു. അതവൾ കണ്ടുപോയാൽ സ്വപ്നത്തിന്റെ ആഫ്ടർ ഇഫക്ടായി ധരിക്കാനും മതി.
ബാത്ത് റൂമിലേയ്ക്ക് നടക്കമ്പോൾ തോന്നി ഒഴിപ്പ് ഓപ്പൺ എയറിലാക്കാമെന്ന്. ഫ്ലഷ് പ്രവർത്തിച്ചാൽ മോനുണരാനും സാധ്യതയുണ്ട്. ഞാൻ മുറ്റത്തിറങ്ങി. ക്ഷയിച്ചുപോയ തറവാട്ടിലെ വൃദ്ധകാരണവരെപ്പോലെ ശോഷിച്ച ചന്ദ്രനെ നോക്കി കാര്യം സാധിച്ച് തിരിഞ്ഞു നടക്കുമ്പോൾ പുരാണ സീരിയലിൽ ദേവി പ്രത്യക്ഷപ്പെടുമ്പോലെ ക്ഷണനേരം കൊണ്ട് അമ്മ സിറ്റ് ഔട്ടിൽ. മുറ്റത്ത് മൂത്രമൊഴിച്ചതിന് ഗെറ്റ് ഔട്ട് അടിക്കുമോ എന്ന് ശങ്കിച്ച് നടക്കുമ്പോൾ അശരീരി പോലെ അമ്മയുടെ ശബ്ദം
- “ ബാലൻസ് എത്രയുണ്ട് “
അന്ധാളിപ്പിൽ ബാലൻസ് നഷ്ടപ്പെട്ട എന്റെ നാവ് പറഞ്ഞു
-“ ഇല്ല.ഒരു തുള്ളി മിച്ചം വച്ചിട്ടില്ല. മുഴുവൻ ഒഴിച്ചു കളഞ്ഞു.. “
“ച്ചീ..വൃത്തികെട്ടവനെ, ചോദിച്ചത് ബാങ്കിൽ ഇനി എത്ര ബാലൻസ് ഉണ്ടെന്നാണ്.... “
ഒരമ്മയ്ക്ക് മകനോട് വെളുപ്പാൻ കാലം രണ്ടരമണിയ്ക്ക് ചോദിക്കാനാവുന്ന ഏറ്റവും മാന്യമായ ചോദ്യം ചോദിച്ച നിർവൃതിയിലാണ് അമ്മ.
ഞാൻ : (മൌനം.) (രണ്ടുചുവട് പിന്നോട്ട്)
അമ്മ: “ മുഴുവൻ പൊടിച്ചു കളഞ്ഞോ നീയ് “
ഞാൻ: (കടുത്ത മൌനം) (നാലുചുവട് പിന്നോട്ട്)
അമ്മ: “പണയം വച്ച സ്വർണ്ണമൊക്കെ ഇനി എങ്ങനെ എടുക്കാമെന്നാ..“
ഞാൻ: (ഭീകരമായ മൌനം) (ഇപ്പോൾ നില്പ് മൂത്രമൊഴിച്ച സ്ഥലത്ത് )
അമ്മ: “ഇവിടെ വാടാ..നശിച്ചവനേ, എന്താ, നിന്റെ നാവിറങ്ങിപ്പോയോ. “
ഞാൻ: (മുടിഞ്ഞ മൌനം) (ഇപ്പോൾ നില്പ് ഗെയിറ്റിൽ ചാരി... )
അമ്മ മുടിയനായ പുത്രനെ രൂക്ഷമായി നോക്കിയിട്ട് അകത്തേയ്ക്ക് പോയി.
സിറ്റ് ഔട്ടിൽ നിന്നും വെള്ളനിറം പൂശിയ ഒരു ചൂരൽകസേര മുറ്റത്തിട്ട് ഞാൻ അതിൽ ഇരുന്നു. ചന്ദ്രൻ (എന്റെ പൂയംകുട്ടിയുടെ അല്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുട്ടികളുടെയും ചന്ദ്രമ്മാമ ) എന്നെ നോക്കി പുഞ്ചിരിച്ചു. പരിഹസിച്ചു ചിരിച്ചു എന്നാണ് എനിക്ക് എഴുതാൻ തോന്നുന്നത്. കാരണം അത്രയേറെ എന്നെ ഈ നിമിഷം ഞാൻ വെറുക്കുന്നു. പ്രപഞ്ചത്തിലെ സകല തിന്മകളും കഴിവുകേടുകളും കാപട്യങ്ങളും അരച്ചുചേർത്ത് സൃഷ്ടിക്കപ്പെട്ട ഒരുവനാണ് ഞാനെന്ന ഭാവം എന്നിൽ നിറയുന്നു. ഞാൻ തിന്മയുടെ പ്രതീകമാണ്. ഞാൻ മനുഷ്യരൂപം പൂണ്ട തെറ്റിന്റെ ഒരു വിത്താണ്. ഞാൻ തെമ്മാടിയും മ്ലേച്ഛനുമാണ്. നിങ്ങൾക്ക് തോന്നാം, എന്തിനാണ് ഞാനിങ്ങനെ സ്വയം അപഹസിക്കുന്നതെന്ന്? എന്തുകൊണ്ടെന്നാൽ ഞാൻ സ്വയം തിരിച്ചറിയുന്ന ഒരു മനുഷ്യൻ കൂടിയാവുന്നു എന്നതാണ് ഉത്തരം.
മനസ്സറിഞ്ഞ് വിഴുങ്ങിയ ആത്മനിന്ദയുടെ മുള്ളാണി ദഹിക്കുന്നതും കാത്തിരിക്കുന്ന എന്നോട് ശോഷിച്ച ചന്ദ്രൻ നിസംഗനായി പറഞ്ഞു -
“ജീവിതം ജനനത്തിൽ നിന്നും മരണത്തിലേയ്ക്ക് ഒഴുകുന്ന ഒരു പുഴ മാത്രമാണ് ...”
രസകരവും തീർത്തും സത്യവുമായ പ്രയോഗം. ചിലർ സമൃദ്ധിയുടെയും സമ്പന്നതയുടെയും തെളിനീർ പ്രവാഹത്തോടെ മരണത്തിലേയ്ക്ക് ഒഴുകുന്നു. മറ്റുചിലർ ഉണങ്ങിയുറഞ്ഞ ചെളിയും ഉരുളൻ കല്ലുകളും നിറഞ്ഞ വറ്റി വരണ്ടൊരു ചാലായി മാറിയ, പുഴയെന്ന മിഥ്യയിലൂടെ ഇഴഞ്ഞും കിതച്ചും നരകിച്ചും മരണത്തിലേയ്ക്ക് എത്തിപ്പെടുന്നു. സമ്പന്നരും ദരിദ്രരും സമന്മാരാവുന്ന് ഒരിടത്തു മാത്രമാണ്. മരണമെന്ന തണുത്തുറഞ്ഞ കരിങ്കടലിൽ മാത്രം.
എന്തിനെയും വിമർശനബുദ്ധിയോടെ നോക്കിക്കാണുകയും മറ്റൊരുവനെ അംഗീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്ന ശരാശരി മലയാളി മാത്രമാണ് ഞാനെന്നതുകൊണ്ടാവാം പൂർണ്ണയോജിപ്പുണ്ടായിട്ടും ചന്ദ്രന്റെ പ്രയോഗത്തെ നിന്ദിക്കുവാൻ എനിക്കായത്.
“ചാന്ദ്രാ, ജീവിതം ജനനത്തിൽ നിന്നും മരണത്തിലേയ്ക്ക് ഒഴുകുന്ന ഒരു പുഴമാത്രമാണെന്നോ? പ്രയോഗം മോഷണമുതലല്ലെങ്കിൽ ആശയം വിശദമാക്കാം.“
“ സ്വന്തം കൃതി തന്നെ. “ ഇങ്ങനെ പറഞ്ഞുകൊണ്ട് സാക്ഷാൽ ചന്ദ്രൻ മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു. പിന്നെ, കൈയ്യിൽ കരുതിയിരുന്ന ഒരു തൂവെള്ള മേഘത്തെ എനിക്കു മുന്നിലായി വിരിച്ച് അതിൽ ഇരുന്ന് തുടർന്നു...
(തുടരും)

Comments
വ്യാകരണശുദ്ധിയോടെ ചോദ്യം ആവർത്തിക്കാൻ അയാൾ തുനിഞ്ഞപ്പോഴേയ്ക്കും “ഞാനോ?!!“ എന്ന് ഹൂറി അത്ഭുതം കൂറി.
“നീയല്ലാതെ പിന്നെ ആർ? “
“നുള്ളിയത് ഞാനാണ്.. “
തിരിച്ചു വരവില്‍ ആദ്യ തേങ്ങ എന്റേത്.
അന്ധാളിപ്പിൽ ബാലൻസ് നഷ്ടപ്പെട്ട എന്റെ നാവ് പറഞ്ഞു
-“ ഇല്ല.ഒരു തുള്ളി മിച്ചം വച്ചിട്ടില്ല. മുഴുവൻ ഒഴിച്ചു കളഞ്ഞു.. “
ഹാ ഹാ .......( ചിരിച്ചതാഏ- അല്ലാതെന്തു ചെയ്യാന്‍!)
തോറ്റു.....!
അര്‍ത്ഥവത്തായ വാക്കുകള്‍..
പുതുവത്സരാശംസകള്‍
പുതുവത്സരാസംസകള്‍...
കഥ മാത്രമല്ല, തുടരേ പോസ്റ്റുകളും ഇടുക.
ഹരി തിരക്കഥ എഴുതിയ “കഫീന്‍” എന്ന ഷോര്‍ട്ട് ഫിലിം ഈ ആഴ്ചകാണണം. അതിന്റെ സിഡി എന്റെ കൂട്ടുകാരന്റെ കയ്യിലുണ്ട്.
കണ്ടിട്ട് അഭിപ്രായം പറയാം.
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!
പുതുവർഷം മലയാളം ബൂലോകത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യം വഹിക്കട്ടെ. ഒപ്പം തലയുയർത്തി പോങ്ങ്സും നിൽക്കട്ടെ!
(ജനുവരി ആറിന് കൊച്ചിയിൽ വാ... നമുക്കു കൂടാം! വൈകുന്നേരം നാലുമണി മുതൽ മറൈൻ ഡ്രൈവിൽ)
നിലാവത്ത് ഒഴുകി നടക്കുന്ന സുഖത്തോടെ ഞാൻ വായിച്ചു ആസ്വദിച്ചു, എന്നാൽ ചില സ്ഥലങ്ങൾ കൃത്രിമമായി ഫലിതം തിരുകിയതുപോൽല തോന്നിച്ചു(കഞ്ഞിപ്പാത്രത്തിൽ മൂത്രം വീണാൽ)
കഥയിലൂടെ ജീവിത സത്യത്തിലേക്കുള്ള കൈചൂണ്ടലായി ഫീൽ ചെയ്യുന്നുണ്ട്, ഒരു സാധരണ കുടുംബത്തിൽ ഉണ്ടാകുന്ന സംഭാഷണങ്ങൾ.അതായിത് കുടുംബ നാഥനായി മാറിയാൽ നമ്മൾ ചില മാമൂലുകൾ പിൻതുടർന്നേ പറ്റു അല്ലെ...ഞാനാണൊ ഈ കഥാപാത്രം എന്ന പ്രതീതി ജനിപ്പിക്കുന്നു.. സന്തോഷം മാഷെ ഈ ശക്തമായ തിരിച്ചുവരവിന്..
എന്നാലും പൊങ്സേ, സത്യം പറ.. ആരാ ഈ പ്രിയ? ആരാ ഈ വാസന്തി.. :):)
തിരിച്ചു വരവ് നന്നായിട്ടുണ്ട്...
ഹ..ഹ..ഹ,,/ചിരിച്ചതാ,,
നസീര്‍ തൊട്ട ഷീലയുടെ കണ്ണുകള്‍!!!
എങ്ങനെ ചിരിക്കാതിരിക്കും...
പിന്നെ
എന്റെ പ്രിയ ഹരീ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM
;)
അന്ധാളിപ്പിൽ ബാലൻസ് നഷ്ടപ്പെട്ട എന്റെ നാവ് പറഞ്ഞു
-“ ഇല്ല.ഒരു തുള്ളി മിച്ചം വച്ചിട്ടില്ല. മുഴുവൻ ഒഴിച്ചു കളഞ്ഞു.. “
“ച്ചീ..വൃത്തികെട്ടവനെ, ചോദിച്ചത് ബാങ്കിൽ ഇനി എത്ര ബാലൻസ് ഉണ്ടെന്നാണ്.... “
അത് കലക്കി
പുതുവത്സരാശംസകള്‍ :)
അടുത്തത് എന്നാ?
മാപ്പ് നല്‍കൂ മഹാമതെ,
മാപ്പ് നല്‍കൂ ഗുണനിധേ
ഇത് അണ്ണനെ കൊണ്ടേ പറ്റൂ, അണ്ണന് മാത്രമേ പറ്റൂ ഇങ്ങനെ എഴുതി ചിരിപ്പിക്കാന്‍
തുടരൂ...തുടരൂ....
പുതുവത്സരാശംസകള്‍.
അല്‍പ്പം പോലും ബാലൻസ് വെക്കാതെ ഒഴിച്ച് കളഞ്ഞത്.
അങ്ങനെ ഒരുപാടുണ്ട് എടുത്ത് പറയാൻ. എന്തായാലും തുടരൻ ആണെന്നറിഞ്ഞതിൽ സന്തോഷം.
നട്ട് പറയുന്നു പൊങ്ങ്സ് തിരക്കഥ എഴുതീന്ന്. ഒള്ളതാ ?
ഞാൻ നല്ല വ്യക്തിയാവില്ല, പക്ഷേ നന്മയെ ഇഷ്ടപ്പെടുന്നവനാണ്. ഞാൻ മിടുക്കനല്ല. എന്നാൽ മിടുക്കുനിനെ അംഗീകരിക്കുന്നവനാണ്. ഞാൻ നല്ല വായനക്കാരനാണ്, എന്നു കരുതി നല്ല എഴുത്തുകാരനാവണമെന്നില്ല. ഇതുവരെ എന്നെ വായിക്കാൻ മനസ്സുകാണിക്കുകയും അഭിപ്രായം അറിയിക്കാൻ സന്മനസ്സുകാണിക്കുകയും ചെയ്തവരോട് എനിക്ക് നന്ദിയുണ്ട്. മുൻവിധികളില്ലാതെ, പ്രതീക്ഷകൾ വച്ചു പുലർത്താതെ എന്നെ നിങ്ങൾ തുടർന്ന് വായിക്കുമോ? വായിക്കുക. സഹിക്കുക. നിങ്ങളുടെ വിലപ്പെട്ട സമയം അപഹരിക്കുന്നു എന്നതിലുള്ള കുറ്റബോധത്തോടെയാണ് ഞാനിതു പറയുന്നത്. നന്ദി.
നട്ട്സ് പറഞ്ഞതുപോലൊരു പാതകം എനിയ്ക്കു ചെയ്യേണ്ടി വന്നു. ആശയം എന്റേതല്ല. അതിന് സ്ക്രിപ്റ്റ് എന്നു വിളിക്കാനുമാവില്ല. ‘അപ്പേട്ടൻ’ എന്ന എന്റെ സഹോദരതുല്യനായ സ്നേഹിതൻ പറഞ്ഞ വൺലൈനിന് മജ്ജയും മാംസവും നൽകാനൊരു ശ്രമം മാത്രമേ എന്നിൽ നിന്നുണ്ടായിട്ടുള്ളു. ആദ്യസംരഭമായതുകൊണ്ടാവാം പോളിയോ ബാധിച്ച ഒരു ശിശുവിനെപ്പോലെ ഇഴയാനേ അതിനായുള്ളു. എന്റെ പരിചയക്കുറവ് ആവാം അതിന്റെ കുറവ്.
നർമ്മത്തിന്റെ ബ്രാൻഡ് അംബാസിഡർ വിശാലമനസ്കനായിക്കോട്ടേ...പോങ്ങുമ്മൂടൻ ഒരു മാരുതിയെങ്കിലുമാകുന്നതാണ് ഭംഗി..
എന്തായാലും തിരിച്ചു വരവും തുടന്നെഴുതുമെന്നുള്ള ഉറപ്പും ഇഷ്ടപ്പെട്ടു. സജ്ജീവമായി ബ്ലോഗെഴുത്തില്‍ തുടരുമെന്നു കരുതട്ടെ.
"സാക്ഷാൽ ചന്ദ്രൻ മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു. പിന്നെ, കൈയ്യിൽ കരുതിയിരുന്ന ഒരു തൂവെള്ള മേഘത്തെ എനിക്കു മുന്നിലായി വിരിച്ച് ..."
ഉഗ്രന്‍! ഉഗ്രനോഗ്രന്!!
വെറുതെയല്ലെഡാ ഞാനടക്കമുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ നിന്നെ തെറി പറയുന്നത്. ഇത്രയും കപ്പാസിറ്റിയുള്ള നീയൊക്കെ ഇങ്ങിനെ മൌനമായിരുന്നാല് ഞങ്ങള്‍ പിന്നെ എവിടെപോയിട്ടാ നല്ല ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുക?
അശംസകള്‍..
ninte madangi varavu nannayeee.. next movie eee puthiya mukham thannee aakkiyaloo???
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
ഹരിക്കും,കുടുബത്തിനും പുതുവത്സരാശംസകള്‍ ...
അട്യോളിയായിട്ടുണ്ട്. ചിമിട്ട് സാധനം.
:)
ഈ ഭാഗം വായിച്ചു എന്നെപോലെ ചിരിച്ചവർ ഈ ആണ്ടിൽ ഉണ്ടാവില്ല.
അവസാന ഭാഗം ഗഹനമായ യുക്തിവ്യവഹാരത്തിനു പാകമാകുന്ന പരമാർശമാണ് മുന്നോട്ടു വെക്കുന്നത് എല്ല അർത്ഥത്തിലും ഹരിയുടെ മികച്ച പൊസ്റ്റായി ഇതിനെ കാണുന്നു.
അപകര്‍ഷതാ ബോധം ഒഴിവാക്കൂ..
ആര്‍ക്കും അംബാനിയാകാന്‍ കഴിയില്ല.അംബാനിക്കല്ലാതെ.
സ്വപ്നങ്ങള്‍ കണ്ടോളൂ..അതിന് പഞ്ഞമില്ലല്ലോ..?
ആശകള്‍ കൊണ്ട് വലകള്‍ നെയ്തോളൂ..വഹയ്ക്ക് കൊള്ളുന്ന എന്തെങ്കിലും തടഞ്ഞാലൊ..?!
പുതിയ ശൈലിയിലുള്ള ഈ സീരിയസ് എഴുത്തിന് ഭാവുകങ്ങള്‍.
പൊങ്ങു എറണാകുളത്ത് വന്നോ അതോ യൂസുഫ്പ തിരോന്തരത്ത് പോയോ ? :) :)
ഞാന്‍ എറണാകുളത്താണ്. നന്ദേട്ടന്റെ റൂമില്‍. യൂസഫിക്ക ഇവിടെ വന്നിരുന്നു. എന്റെ മെയില്‍ തുറന്നിരുന്നതിനാലാവാം യൂസഫിക്ക കമന്റിട്ടപ്പോള്‍ എന്റെ പേരിലായി പോയത്. :) ഇപ്പോഴാണ് ഞാന്‍ മനോജേട്ടന്റെ കമന്റ് ശ്രദ്ധിച്ചത്. അപ്പോഴെ യൂസഫിക്കയെ വിളിച്ച് ശാസിച്ചിട്ടുണ്ട് :)വിട്ടുകളഞ്ഞേക്കൂ..
നമ്മുടെ ബ്രഷ്നേവ് ചേട്ടന് ഇവിടെ എത്തിയിട്ടുണ്ട്. പട്ടാളക്കാരന് ഉടന്‍ ഹാജരാവുമെന്ന് പറയുന്നു. മറ്റു ചിലരും. ആഘോഷിക്കട്ടെ ഈ രാത്രി? :)
ഉമ്മ
രണ്ടാം ഭാഗം ആയില്ലേ?!
ചിരിക്കാന്‍ ഒരു വക ആയി
ഇത്തിരി പമ്മനിസം കലര്‍ന്നോ എന്ന് സംശയം , വെറുതെ തോന്നിയതാ. എന്റെ വീട് പൊന്‍കുന്നം ആണ് , താങ്കളെ നേരില്‍ ഒന്ന് പരിചയ പ്പെടനം എന്നുന്ന്ട് .
find kerala jobs