സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !

സാധാരണയായി ഏതൊരു യാത്രികനും തന്റെ യാത്രയ്ക്കായി ഒരു മുന്നൊരുക്കമുണ്ടാവും. ഒരു തയ്യാറെടുപ്പ്. പോവേണ്ട സ്ഥലങ്ങള്‍, കാണേണ്ട പ്രദേശങ്ങള്‍, അറിയേണ്ട വസ്തുതകള്‍, കരുതേണ്ട സാധനസാമഗ്രഹികള്‍ അങ്ങനെ അങ്ങനെ എന്തിനെക്കുറിച്ചും ഒരു മുന്നൊരുക്കമുണ്ടാവും. പക്ഷേ, തൊട്ടടുത്ത പെട്ടിക്കടയില്‍ അമ്മൂമ്മയ്ക്കായി മുറുക്കാന്‍ വാങ്ങാന്‍ നമ്മള്‍ പോവുമ്പോള്‍ ചീപ്പ്, കണ്ണാടി, ബ്രഷ്, പേസ്റ്റ് അല്ലെങ്കില്‍ ഉടുതുണിയ്ക്ക് മറുതുണി തുടങ്ങിയവയൊക്കെ അടങ്ങുന്ന പെട്ടിയുമായി പോവാറില്ലല്ലോ. പക്ഷേ, യാത്ര കുറഞ്ഞത് ഒരു 200-300 കിലോമീറ്റര്‍ അകലേയ്ക്കാവുകയും ഒന്നു രണ്ട് ദിവസം തങ്ങുകയും ചെയ്യേണ്ടി വരുമ്പോള്‍ അതിനായി നമ്മള്‍ ഒന്നൊരുങ്ങും. ഒരുങ്ങേണ്ടതാണ്. അതാണല്ലോ സാമ്പ്രദായികമായ യാത്രാരീതി. എന്നാല്‍ ബൂലോഗത്ത് ‘അച്ചായന്‍’ എന്ന് അറിയപ്പെടുന്ന, പ്രശസ്ത സഞ്ചാര സാഹിത്യകാരനായ ശ്രീ. സജി മാര്‍ക്കോസ് എന്ന സജിച്ചേട്ടന്റെ യാത്രാ രീതി വളരെയേറെ പ്രത്യേകത നിറഞ്ഞതായി എനിക്ക് തോന്നി. ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതെ, ‘നില്‍ക്കുന്നിടത്തു‘ നിന്നും ‘തോന്നുന്നിട‘ത്തേയ്ക്കൊരു യാത്ര!- അതാണ് സഞ്ചാരത്തിന്റെ അച്ചായ രീതി.!! ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്