ഒരു ചെറിയ ഇടവേള
എഴുതുവാന്‍ കഴിവുണ്ടാവുക എന്നത് അനുഗ്രഹമാണെങ്കില്‍ എഴുതാന്‍ ആഗ്രഹമുണ്ടാവുക എന്നത് ഭാഗ്യമാണ്. അനുഗ്രഹീതനല്ലെങ്കിലും ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. കഴിവിനേക്കാള്‍ ആഗ്രഹത്തിന്റെ പേരില്‍ എഴുതുന്ന ഒരുവന് പരിമിതികള്‍ ഉണ്ടാവുക തീര്‍ച്ചയാണ്.
1977 -ലെ ആഗസ്റ്റ് മാസത്തിലാണ് ഹരി എന്ന വ്യക്തിയുടെ ജനനം. 2007 - ലെ ആഗസ്റ്റുമാസത്തില്‍ പോങ്ങുമ്മൂടന് എന്ന ബ്ലോഗറും ജനിച്ചു. സത്യത്തില്‍ രണ്ട് ജന്മങ്ങളും പാഴായി പോവുകയായിരുന്നുവെന്നാണ് ഇരുവരെയും അനുഭവിച്ചറിയുന്ന എനിയ്ക്കു തോന്നുന്നത്. ആ തോന്നല്‍ ശരിയാണെങ്കില്‍ പരിഹാരം കാണേണ്ടതും ഞാന്‍ തന്നെയാണ്. ഹരി എന്ന വ്യക്തി പാഴാവാതെ പോയാല്‍ എന്റെ കുടുംബത്തിനും സ്നേഹിതര്‍ക്കും നാട്ടുകാര്‍ക്കും നല്ലതായിരിക്കും. പോങ്ങുമ്മൂടന് എന്ന ബ്ലോഗര്‍ നന്നായാല്‍ എന്നെ സ്ഥിരമായി വായിക്കുന്ന ഏതാനും വ്യക്തികള്‍ക്ക് അത് അസ്വാദ്യകരവുമാവും. എനിക്കു തോന്നുന്നു ഹരി എന്ന വ്യക്തിയില്‍ നിന്നും പോങ്ങുമ്മൂടനിലേയ്ക്കുള്ള അകലം വര്‍ദ്ധിപ്പിക്കയാണ് നന്നാവാനായി ഞാന്‍ ആദ്യം ചെയ്യേണ്ടതെന്ന്. പോങ്ങുമ്മൂടന് എന്ന ബ്ലോഗര്‍ ഹരി എന്ന വ്യക്തിയുടെ തലച്ചോറിനെയും ഹൃദയത്തെയും വാടകയ്ക്കെടുത്താണ് ഇതുവരെ ജീവിച്ചു പോന്നിരുന്നത്. അതാണ് ബ്ലോഗര്‍ എന്ന നിലയിലുള്ള എന്റെ പരാജയവും പരിമിതിയും. എനിക്കൊരിക്കലും ഞാനെഴുതിയ വിഷയങ്ങളെ നിഷ്പക്ഷമായി സമീപിക്കാനായിട്ടില്ല. എഴുതുന്ന ഒരു വ്യക്തി തീര്‍ച്ചയായും നിഷ്പക്ഷന്‍ തന്നെയാവണം.
“എന്ത് എഴുതണമെന്ന്, എഴുതിക്കൊണ്ട് കണ്ടുപിടിക്കാമെന്ന തീരുമാനം പച്ചയായ ജീവിതത്തില്‍ നിന്നും കിട്ടുന്നതാണ്. പുസ്തകത്തില്‍ നിന്ന് അത്തരത്തില്‍ യുക്തിരഹിതമായ ഒരു ഉപദേശം ലഭ്യമല്ല. എഴുതേണ്ടത് കണ്ടുപിടിയ്ക്കാനായുള്ള എഴുത്ത് ഏതിലൂടെ നടത്തും? ആരോ പണം മുടക്കി നടത്തുന്ന പത്രത്തില്‍വെച്ച് ഇത്തരത്തില്‍ രചനാപരീക്ഷണം നടത്താന്‍ പറ്റുകയില്ല. “
ഇതു പറഞ്ഞത് സുകുമാര്‍ അഴീക്കോട് ആണ്. തന്റെ ആത്മകഥയില്‍. എന്തെഴുതണമെന്ന് എഴുതിക്കൊണ്ട് കണ്ടുപിടിയ്ക്കണമെന്ന്. പത്രബാഹുല്യം ഇല്ലാതിരുന്ന പഴയകാലത്ത് അഭിലാഷപരീക്ഷണങ്ങള്‍ക്കുള്ള സാധ്യതയും കുറവായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
നമ്മള് ഭാഗ്യം ചെയ്ത തലമുറയാണ്. എഴുതി തെളിയാനുള്ള എല്ലാ സാഹചര്യങ്ങളും നമുക്കിന്നുണ്ട്. നമ്മുടെ എഴുത്തെന്ന അഭിലാഷം പരീക്ഷിക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ്. ആ സൌകര്യം നമ്മളില്‍ പലരും ഭംഗിയായി ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ, ഞാന്‍ ആ സൌകര്യം ഏതുവിധമാണ് ഉപയോഗിച്ചു പോരുന്നതെന്ന കാര്യത്തില്‍ എനിക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു. എന്തെഴുതണം എന്നോ എങ്ങനെ എഴുതണമെന്നോ കാര്യമായ തിട്ടമില്ലാതെ പോവുന്നു.
ആത്മസംതൃപ്തിക്കായാണോ വായനക്കാരുടെ തൃപ്തിക്കായാണോ ഒരുവന് എഴുതേണ്ടത്? തീര്‍ച്ചയായും വായനക്കാര്‍ക്കു വേണ്ടി ആവണമെന്നാണ് തോന്നുന്നത്. ആത്മസംതൃപ്തിക്കായ്യിരുന്നെങ്കില്‍ വെള്ളക്കടലാസില്‍ കുറിച്ച് കീശയില്‍ സൂക്ഷിക്കുകയും ഇടയ്ക്ക് വായിച്ചു നോക്കി ആനന്ദിക്കുകയും ചെയ്താല്‍ മതിയല്ലോ.
കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനസ്സില്‍ തോന്നുന്നവ എഴുതുകയും രണ്ടാമൊതരാവര്‍ത്തികൂടി വായിക്കാനും വേണ്ടമാറ്റങ്ങള്‍ വരുത്താനും ശ്രമിക്കാതെ അവ നിങ്ങള്‍ക്കായി വിളമ്പിയെന്നതും എന്റെ തെറ്റായി ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. എന്റെ വായനക്കാരുടെ വിലപ്പെട്ട സമയമാണ് ഞാന്‍ കാരണം പാഴായത്. 2010-ലെ കഴിഞ്ഞ രണ്ടുപോസ്റ്റുകള്‍ എനിക്കു നല്‍കിയത് നഷ്ടങ്ങള്‍ മാത്രമാണ്. എന്റെ ബുദ്ധിശൂന്യതയുടെ സമ്മാനം. പോങ്ങുമ്മൂടനുമേല്‍ ഹരിയ്ക്കുള്ള സ്വാധീനം വളരെ വലുതായിരുന്നു. ആ സ്വാധീനം എന്നെ തളര്‍ത്തുന്നു.ഒരു ഇടവേള അനിവാര്യമായി വരുന്നു. ബൂലോഗത്തുനിന്ന് എന്നെ താല്‍ക്കാലികമായി ഞാന്‍ തന്നെ മായ്ച്ചു കളയുന്നു. തിരിച്ചു വരികതന്നെ ചെയ്യും. ഒരു ഇടവേള എനിക്കു നല്ലതാണ്. നിങ്ങള്‍ക്കും. തിരികെ വരുമ്പോള്‍ പുതിയൊരു പോങ്ങു ആവും ഞാനെന്ന് ആരും കരുതേണ്ട. ഈ വിടവാങ്ങല്‍ പഴയ പോങ്ങുമ്മൂടന് ആവാനാണ്. ഞാന്‍ അതിനായി നന്നായി ശ്രമിക്കും.
ഇതുവരെ എന്നെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി. എന്നെ ആശയപരമായി മാത്രമല്ല വ്യക്തിപരമായി എതിര്‍ത്തവരോടു പോലും എനിക്ക് സ്നേഹവും സൌഹൃദവുമുണ്ടെന്ന് ഞാനിപ്പോള്‍ അറിയിക്കുന്നു. ഏറെയെന്തിന്, സ്നേഹപൂര്‍വ്വം.. പോങ്ങു.
ചാറ്റ്, ഓര്‍ക്കൂട്ട് തുടങ്ങിയ സൌകര്യങ്ങള്‍ മുതലാക്കി ഞാന്‍ ചില സ്നേഹിതരെ ആക്രമിച്ചിരിന്നു. അവരെയും കുറച്ചുകാലം ഞാന്‍ രക്ഷപെടാന്‍ അനുവദിച്ചിരിക്കുന്നു. :) എന്റെ മനസ്സ് അലക്കി കുടഞ്ഞ് അയയില്‍ ഇട്ടിരിയ്ക്കുന്നു. വരാം. അതുണങ്ങി കിട്ടട്ടെ. അതുവരെ എന്നില്‍ നിന്നും രക്ഷപെട്ടോളൂ.... :)

Comments
പിന്നെ ഒരു കാര്യം എനിക്ക് ഇഷ്ടായി...
"ആത്മസംതൃപ്തിക്കായാണോ വായനക്കാരുടെ തൃപ്തിക്കായാണോ ഒരുവന് എഴുതേണ്ടത്? തീര്‍ച്ചയായും വായനക്കാര്‍ക്കു വേണ്ടി ആവണമെന്നാണ് തോന്നുന്നത്. ആത്മസംതൃപ്തിക്കായ്യിരുന്നെങ്കില്‍ വെള്ളക്കടലാസില്‍ കുറിച്ച് കീശയില്‍ സൂക്ഷിക്കുകയും ഇടയ്ക്ക് വായിച്ചു നോക്കി ആനന്ദിക്കുകയും ചെയ്താല്‍ മതിയല്ലോ."
ഇത് സത്യം (എന്റെ വ്യക്തിപരമായ അഭിപ്രായം)!!!
:)
ഒരു കോമണ്മാന് പ്രതിനിധിയായി താങ്കളെ കാണാനാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്. എന്നും സന്ധ്യയ്ക്ക് പോങ്ങുംമൂട്ടിലെ കലുങ്കില്‍ വന്ന് ചുമ്മാ “സുക്ലോത്തി” അടിച്ച്.. വീണ്ടും നാളെ കാണാന്‍ പിരിയുന്ന ചങ്ങാതിക്കൂട്ടത്തിലെ ഭാഷാസൌകുമാര്യമുള്ള ഒരു “അളിയന്/മച്ചു” . താങ്കളുടെ ബ്ലോഗാണ് ഞാന്‍ ആദ്യമായി വായിച്ചത്. കോട്ടയം നസീര്‍ അടുത്തു നിന്ന് “കഥ പറയുമ്പോള്‍” സ്റ്റൈലില്‍ ഒരു നൊസ്റ്റാള്‍ജിക് അബദ്ധം ആകര്‍ഷകമായ ഭാഷയില്‍ പറയുമ്പോലെ ഒരു ഫീല്‍ താങ്കളുടെ പോസ്റ്റുകള്‍ നല്‍കുന്നുണ്ട്. എനിയ്ക്കും ഒന്ന് ബ്ലോഗണം എന്ന് ആഗ്രഹിപ്പിച്ചത് താങ്കളാണ്. അതിന്റെ വിവരശേഖരണത്തിലും തുടക്കത്തിലുമാണ് താങ്കള്‍ ഇടവേള ചോദിച്ച് നിരാശപ്പെടുത്താന്‍ ശ്രമിയ്ക്കുന്നത്.
2009 വരെ താങ്കള്‍ തന്ന പോസ്റ്റുകളുടെ മൂഡില്‍ എല്ലാ ഫോളോവികളുടേയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് ഒറ്റക്കെട്ടായി പറയുന്നു
“ആയ്യോ പോങ്ങൂ പോകല്ലേ...
ആയ്യോ പോങ്ങൂ പോകല്ലേ..”
വെറുതെ എന്നേ പറേപ്പിയ്ക്കരുത്...
ആയ്യോ പോങ്ങൂ പോകല്ലേ..”
പൊന്നു പോങ്ങുമൂടാ, അങ്ങനെ പറയല്ലേ !!!! വേഗം തന്നെ വരണം...
പോങ്ങുമൂടന് തിരികെ വരുവാന്‍ കാത്തിരിക്കുന്നു ഈ ബ്ലോഗ്ഗര്‍ ലോകം .....ഗ്രാമം കൊതിക്കുന്നു ....
എന്റെ കമന്റും മാഷിനെ വിഷമിപ്പിച്ചുവോ എന്നറിയില്ല. നേരിട്ട് പരിചയമില്ലെങ്കിലും ഇത്രനാളും ബ്ലോഗ് വഴിയുള്ള പരിചയം കൊണ്ടുള്ള സ്വാതന്ത്ര്യം കുറച്ച് ദുരുപയോഗം ചെയ്തു എന്ന് കണക്കാക്കിയാല്‍ മതി.
പിന്നെ, കുറച്ചു നാള് മാറി നില്‍ക്കാതെ നിവൃത്തിയില്ല എന്ന് തോന്നുന്നെങ്കില്‍ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം പൂര്‍വ്വാധികം ശക്തനായി, ഞങ്ങളുടെ 'പഴയ പോങ്ങുമ്മൂടനായി' തിരിച്ചു വരാന്‍ കഴിയട്ടെ എന്നാശംസിയ്ക്കുന്നു.
[പിന്നെ, ആത്മസംതൃപ്തിയ്ക്കു വേണ്ടി ബ്ലോഗെഴുതുന്നതിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. അത് ഒളിച്ചു വച്ച് സ്വയം വായിയ്ക്കുന്നതിനേക്കാള്‍ നല്ലതല്ലേ കുറച്ച് പേരെങ്കിലും വായിച്ച് നല്ലതെന്നോ ചീത്തയെന്നോ അഭിപ്രായങ്ങള്‍ പറയുന്നത്. അത് കാരണം എഴുത്ത് മെച്ചപ്പെടുന്നുണ്ടെങ്കിലോ?]
ബ്ലോഗീന്ന് മുങ്ങിയാല്‍ തിരോന്തോരത്ത് വന്ന് തല്ലുമേ, അല്ലെങ്കില്‍ തിരോന്തോരം ഫുലികളെ വിട്ട് കടിപ്പിക്കുമേ...പറഞ്ഞില്ലാന്ന് വേണ്ട
പോയ് വരു സുഹൃത്തേ പോയ് വരൂ..
പക്ഷെ ഒരു കിക്കിന്റെ പുറത്തു ചുമ്മാ എടുത്ത തീരുമാനമാണെങ്കില്‍..ഹരിയേട്ടാ..ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ അടി
വിചിത്രമായ ചിന്തകളുള്ള ഒരാള്‍ അതു സഹജീവികളുമായി പങ്കു വെച്ചു എന്നതിനപ്പുറമൊന്നും തോന്നിയില്ല.
വീണ്ടും ചിന്തകളുമായി വരൂ പങ്കു വെക്കൂ..
ഈ കുമ്പസാരം അനാവശ്യം എന്നു തോന്നുന്നു
കാണാം മാഷേ.
പരിഹരിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലല്ലോ മാഷേ
പുലികള്‍ കുറെ എഴുത്ത് നിര്‍ത്തി. അതുപോലെ നിര്‍ത്താതെ പെട്ടന്ന് മടങ്ങി വരുമല്ലോ അല്ലേ??? ഖുദാ ഹാഫിസ്..
http://manjaly-halwa.blogspot.com
ആയ്യോ പോങ്ങൂ പോകല്ലേ.. ആയ്യോ പോങ്ങൂ പോകല്ലേ...
ആയ്യോ പോങ്ങൂ പോകല്ലേ.. (എന്താ മതിയോ)
thankalezhuthunna postukale valare pratheekshayodu koote kaathirikkunna oru vaayanakkaranaanu njan... ee postiloode veendum niraashappeduthikalanju.. :(
മാറ്റം അത്യാവശ്യമെങ്കിൽ മാത്രം വിട്ടുനിന്നാൽ മതി.. ഏതായാലും സംഭവിച്ചതെല്ലാം നല്ലതിനെന്നും ഇനി സംഭവിക്കാനിരിക്കുന്നത് അതിനേക്കാൾ നലൽതിനുമെന്നുമുള്ള ഗീതാ വാചകം വിശ്വസിച്ച് ഞങ്ങൾ കാത്തിരിക്കാം.. തിരിച്ചുവരവിനായി
എനിക്ക് തോനുന്നത് ഈ രണ്ടു ബ്ലോഗേഴ്സ്ല് തമ്മില്‍ ഉള്ള വത്യാസം ഒരു കാര്യത്തില്‍ മാത്രം -അത് "ആത്മവിശ്വാസം"ആണ് !
ഈ ആത്മവിശ്വാസ കുറവ് ആണ് ബ്ലോഗര്‍ എന്ന നിലയിലുള്ള പോങ്ങുമൂടന്റെ പരാജയവും ... !!!
റോസാപ്പൂക്കള്‍ കമെന്റില്‍ പറഞ്ഞതുപോലെ ഈ കുമ്പസാരം അനാവശ്യം എന്നു തോന്നുന്നു !
വീണ്ടും ചിന്തകളുമായി വരൂ...പങ്കു വെക്കൂ...
താങ്കളുടെ കഴിവില്‍ സ്വയം വിശ്വസിക്കൂ !!!
പൊങ്ങിനിൽക്കുവാനായിട്ടിനിയും;പോയിവരൂ ഹരി
ശ്രീ.ഒ.വി.വിജയന്റെ രചനകള്‍ ഇഷ്ടമായിരുന്നു. ആ പേരു കണ്ട് അശാന്തി എന്നൊരു പുസ്തകം വാങ്ങി. അതിനു കാശു കളഞ്ഞല്ലോ എന്ന സങ്കടമായിരുന്നു വായിച്ചപ്പോള്‍. തത്തറ. ശ്രീ. കെ സുരേന്ദ്രന് പതാക എന്ന പുസ്തകം എഴുതിയ ശേഷം ക്ഷണപ്രഭാചഞ്ചലം എന്നൊരു മോശം നോവല്‍ എഴുതി. ഇതെന്താ ഇങ്ങനെ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് മനഃപൂര്‍വ്വം എഴുതിയതല്ല, അങ്ങു സംഭവിച്ചു പോയതാണ്. എപ്പോഴും അങ്ങനെയാണ്, കനപ്പെട്ട ഒരു രചന കഴിയുമ്പോള്‍ റിലാക്സ് ചെയ്യാനായാകാം, മനസ്സ് അറിയാതെ ചെയ്യുന്ന ഒരു പണിയാണ് അത് എന്നാണ്.എഴുതാതിരിക്കാനാവില്ലത്രേ.അതായത് ഒരു അണ്‍വൈന്‍ഡിംഗ് എന്നു കൂട്ടാം.
അപ്പോള്‍ പിന്നെ ഇതൊന്നും വലിയ കാര്യമല്ല. ചില നേരങ്ങളില്‍ ചില മനുഷ്യര്‍ .അത്ര തന്നെ.താങ്കളുടെ ചങ്ങാതിക്കൂട്ടത്തില്‍ 184 പേരോ മറ്റോ ഉണ്ടല്ലോ. താങ്കളുടെ പോസ്റ്റുകളില്‍ കമന്റു ബാഹുല്യവുമുണ്ട്.അതുകൊണ്ട് പുതിയ അനുഭവപാഠങ്ങള്‍ നല്കുന്ന കരുത്തുമായി ഇനിയും വരൂ ചങ്ങാതീ.
പറഞ്ഞാല്‍ വിശ്വസിക്കില്ല- വായിച്ചു. കമന്റാന്‍ തോന്നുന്നില്ല.നന്മ വരട്ടെ.
നമ്മുടെ ഈ മനസ്സ് നമ്മെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുമ്പോള് ആരാണ് ഒന്നു പതറാത്തത്? ഞാന്‍ ഉടനെ അടുത്ത പോസ്റ്റുമായി വരും. :)
ഒരിക്കല്‍ക്കൂടി നന്ദി.
kannimazha
പോങ്ങൂസ്... ടെന്‍ഷന്‍ എല്ലാം കഴിയുമ്പോള്‍ വീണ്ടും വരിക... പൂര്‍വ്വാധികം ശക്തിയോടെ...
Break adhikam neettalle machoo
Boolokam thankale aavasyapedunnu..
Chankootamulla cheruppakkara, pettennu madangi varu
Sasneham
Manu
അയ്യോ പോങ്ങാ പോവല്ലേ..
...
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.
അമ്മ നഗ്നയല്ല
വിവാഹിതര്‍ ഒരു കാരണവശാലും പരസ്യമായി പറഞ്ഞുകൂടാത്ത പ്രണയം വിഷയമാക്കി ഒന്നു ബ്ലോഗിയാലോ?
ഉറക്കം ഊഞ്ഞാലാടുന്ന കണ്ണുകളില്‍ ഈര്‍ക്കില്‍ കുത്തി തുറന്നുപിടിച്ച് രാത്രിയ്ക്കുരാത്രി കീബോര്‍ഡില്‍ ഉസ്താദ് സക്കീര്‍ ഹുസൈനായി.
വെട്ടലും തിരുത്തലും ...
സ്വപ്നങ്ങള്‍... ബ്ലോഗാനയില് വീണ്ടും ... സച്ചിനേക്കാള്‍ വേഗം ഒരു ഡബിള്‍ സെന്ചൊറി കമന്റുപെട്ടിയില് ... ഒരു പുസ്തകമിറക്കാന്‍ ഇനി എത്ര ദൂരം ...
അന്നൂട്ടിയെ പറ്റി എഴുതിയപ്പോള്‍ പോലും തോന്നാത്ത ഒരു ദുര്‍ബുദ്ധി - ഇത് അവളെ കൂടി കാണിച്ചിട്ട് കളത്തിലിറക്കാം ... മണ്ടിപ്പെണ്ണ് .. കണവന്റെ കഴിവില്‍ അഭിമാനിക്കട്ട്.. സന്തോഷിക്കട്ട്.. ചാരിതാര്ത്ഥ്യമടയട്ട്..
മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം രശ്മിയുടെ തലയില്‍ ..
ആഫ്ടര്‍ എഫെക്ട്: രാത്രിയിലെ പതിവു ജലസേചനമെന്നു തെറ്റിധരിച്ച് പൂയംകുട്ടിയുടെ ചന്തിയ്ക്ക് രശ്മി വക “ഠേ...”
“ടീ വാടീ .. ഒരു കാര്യം കാണിക്കാം ..”
“കൊച്ചൊണന്നുകെടക്കുവാ..”
“അതല്ലെടീ എന്റെ പുതിയ പോസ്റ്റാ..”
“നാളെയാട്ടെ”
“പോരാ ഇപ്പം വേണം . ഞാന്‍ പോസ്റ്റാന്‍ പോവാ”
വന്നു.. കണ്ടു.. വായിച്ചു..
ഉള്ളില്‍ ബാബു ആന്റണിയായും പുറമേ ബീനാആന്റണിയായും രശ്മി - “കൊള്ളാം .. പോസ്റ്റീട്ട് പെട്ടെന്ന് വന്നുകെടന്ന് ഒറങ്ങ്”
പോ: (ആത്മഗതം) “ഗള്ളിപ്പെണ്ണ് .. ഉള്ളിലെ പുളകം പുറത്തു കാണിക്കുന്നില്ല .. “
ര: (ആത്മഗതം)“ഇതാണല്ലെ മനസ്സിലിരുപ്പ്.. എനിയ്ക്കൊരു ബ്ലോഗുള്ള കാര്യവും. സകല പെണ്‍പുലികളും എന്റെ ഫൊളോവികളാണെന്നും ഇതുവരെ തിരിച്ചറിയാത്ത നിന്നെ ചുമ്മാതല്ല പോങ്ങനെന്നു വിളിക്കുന്നത് .. വെളുപ്പിനെ ഒണരുന്ന സൊഭാവമില്ലല്ല്.. സൊപ്നം കണ്ടു കെടന്നൊറങ്ങ്.. നാളെ കമന്റു ബോക്സില്‍ കാണാം..“
ഫെബ്രുവരി 2.
*&^യ്യ്(()(*^(&)(*)^&**&യ്യ്(*&
ഫെബ്രുവരി 3.
#%^%%&*%*%**^(&(%(&^
‘കോമ്പ്ലിമെന്റ്സ്’‘കോമ്പ്ലിമെന്റ്സ്’‘കോമ്പ്ലിമെന്റ്സ്’
#%^%%&*%*%**^(&(%(&^#%^%%&
*%*%**^(&(%(&^#%^%%&*%*%**^(
&(%(&^#%^%%&*%*%**^(&(%(&^
#%^%%&*%*%**^(&(%(&^
........
........
മായ .. മായ... സകലവും മായ...
അഹം ബ്രഹ്മാസ്മി...
പ്രണയം ഒരു മിത്ഥ്യ...
അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തുനിന്ന്
നോക്കുന്ന മര്ത്ഥ്യന് കഥയെന്തുകണ്ടു.
യഥാ യഥാഹി ധര്‍മ്മസ്യ.. സ്യ ... സ്യ..
ഫെബ്രുവരി 11
കഞ്ചനേ ശരണം...
പറഞ്ഞാല്‍ വിശ്വസിക്കില്ല.
രക്ഷയില്ല... വാനപ്രസ്ഥം താന്‍ ശരണം..
ഫെബ്രുവരി 13.
“എടീ നമുക്കു ഗൃഹസ്ഥാശ്രമം മതിയായി നാം കാശിക്കു പോകുന്നു”
“നിങ്ങടെ ബ്ലോഗില്‍ പറഞ്ഞേച്ചു പോ.. അല്ലേല്‍ ഞങ്ങക്കു കെടക്കപ്പൊറുതി കാണുകേല..”
പോങ്ങുമ്മൂടന് said...
ഒരു ചെറിയ ഇടവേള. വീണ്ടും കാണാം.
February 13, 2010 1:41 PM
മാര്‍ച്ച് 2. മനോരമ, മാതൃഭൂമി, ദേശാഭിമാനി..
ക്ലാസിഫൈഡ് - കണ്ടവരുണ്ടോ
പോങ്ങുമ്മൂടന്
വെറും അപ്രശസ്തന് എന്നാല്‍ വിശ്വസ്തന്. 1977 -ല്‍ പാലായ്ക്കടുത്ത് കുമ്മണ്ണൂരിലുള്ള നായന്മാരുടെ ആശുപത്രിയിലാണ് ജനനം.
----------------------
സുനാമിക്കു പോലും കൊണ്ടുപോകാന്‍ കഴിയാഞ്ഞ പോങ്ങുവിനെ പെണ്‍പുലികള്‍ എവിടേക്ക് നാടുകടത്തി??
രശ്മീ എന്തേലും വിവരം ???
ഫോളോവികളെ നിങ്ങള്‍ക്ക് ആര്‍ക്കും ഒരു ചിന്തേം ഇല്ലേ ??
കാര്ന്നോര് എന്ന് കേട്ടാല്‍ ഇപ്പോള്‍ എനിക്ക് ഭയമാണ്. കാരണം സുകുമാരനായ അഴീക്കോടിനെയെയാണ് ആ പേരില്‍ എനിക്ക് ഓര്‍മ്മ വരുന്നത്.
എങ്കിലും ഒന്നുപറയാം. എനിക്കിതുവരെ താങ്കളെ അറിയില്ല. ഫോണില്‍ സംസാരിച്ചിട്ടില്ല.മെയിലുകള്‍ ചെയ്തിട്ടില്ല. മലയാളിയാണെന്ന് അറിയാമെങ്കിലും കേരളത്തിലെ ഏത് പ്രദേശത്ത് താങ്കള്‍ ജീവിക്കുന്നുവെന്നോ ലോകത്തിന്റെ ഏത് കോണില്‍ ജോലി ചെയ്യുന്നുവെന്നോ എനിക്കറിയില്ല. പക്ഷേ ഒന്നെനിക്ക് ബോധ്യമാണ്. താങ്കള്‍ പോങ്ങുമ്മൂടന് എന്ന ബ്ലോഗറെ ഇഷ്ടപ്പെടുന്നുവെന്ന്. സന്തോഷം. നന്ദി. ഞാന്‍ ഉടന്‍ തന്നെ ഇവിടേയ്ക്ക് വരും. മനസ്സ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. കുറച്ചു ദിവസത്തേയ്യ്ക്ക് നിലവാരമുള്ളതൊന്നും എന്നില്‍ നിന്ന് പ്രതീക്ഷിക്കരുത്. ഞാന്‍ നന്നാവാം.
സ്നേഹപൂര്‍വ്വം
പോങ്ങു
ആശംസകൾ
പത്താം നിലയിലെ തീവണ്ടി ഇന്നലെ നെറ്റില്‍ നിന്നും ഊറ്റി കണ്ടു. (അല്ലാതെ രക്ഷയില്ല)
നന്നായിരിക്കുന്നു. ചിത്രം വിജയിക്കാഞ്ഞതില് ദു:ഖമുണ്ട്.
മുന്‍പ് വാക്കു തന്നപോലെ അടുത്ത പോസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹ പൂര്‍വ്വം
വാക്കു പാലിക്കെടോ.. ഇടവേള മതിയാക്കാന്‍ സമയമായി...
300 ഓളം ഫോളോവികള് കാത്തിരിക്കുന്നു..
ബ്ലോഗിലും കാണുന്നില്ല.. മെയിലിനും മറുപടിയില്ല ??
വാനപ്രസ്ഥം കഴിഞ്ഞു ഗൃഹസ്ഥാശ്രമത്തിലേക്ക് മടങ്ങിവരൂ..
(ലാസ്റ്റ് പോസ്റ്റിന്റെ കമന്റുപെട്ടിയില് 50 കാണിക്ക വീണേ അടുത്തതു പോസ്റ്റൂ എന്ന് നേര്ച്ചയുണ്ടായിരുന്നല്ലേ ... ദേ 50 ആയി..)
തച്ചനും കൊച്ചനും ബച്ചനും എല്ലാം കളം നിറഞ്ഞ് കളിക്കുന്നു.. പോങ്ങൂന്റെ കമണ്ട്രി മാത്രം മിസ്സിങ്ങ്..
ഇനി വൈകണ്ട...
ആശംസകളോടെ ...
അത് പോലെ തന്നെ പോങ്ങുവിന്റെ തിരിച്ചു വരവിനും ...
നാട്ടാരേ പോങ്ങൂനെ കണ്ടവരുണ്ടോ.... :(