ഒരു ചെറിയ ഇടവേള
എഴുതുവാന്‍ കഴിവുണ്ടാവുക എന്നത് അനുഗ്രഹമാണെങ്കില്‍ എഴുതാന്‍ ആഗ്രഹമുണ്ടാവുക എന്നത് ഭാഗ്യമാണ്. അനുഗ്രഹീതനല്ലെങ്കിലും ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. കഴിവിനേക്കാള്‍ ആഗ്രഹത്തിന്റെ പേരില്‍ എഴുതുന്ന ഒരുവന് പരിമിതികള്‍ ഉണ്ടാവുക തീര്‍ച്ചയാണ്. 1977 -ലെ ആഗസ്റ്റ് മാസത്തിലാണ് ഹരി എന്ന വ്യക്തിയുടെ ജനനം. 2007 - ലെ ആഗസ്റ്റുമാസത്തില്‍ പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗറും ജനിച്ചു. സത്യത്തില്‍ രണ്ട് ജന്മങ്ങളും പാഴായി പോവുകയായിരുന്നുവെന്നാണ് ഇരുവരെയും അനുഭവിച്ചറിയുന്ന എനിയ്ക്കു തോന്നുന്നത്. ആ തോന്നല്‍ ശരിയാണെങ്കില്‍ പരിഹാരം കാണേണ്ടതും ഞാന്‍ തന്നെയാണ്. ഹരി എന്ന വ്യക്തി പാഴാവാതെ പോയാല്‍ എന്റെ കുടുംബത്തിനും സ്നേഹിതര്‍ക്കും നാട്ടുകാര്‍ക്കും നല്ലതായിരിക്കും. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ നന്നായാല്‍ എന്നെ സ്ഥിരമായി വായിക്കുന്ന ഏതാനും വ്യക്തികള്‍ക്ക് അത് അസ്വാദ്യകരവുമാവും. എനിക്കു തോന്നുന്നു ഹരി എന്ന വ്യക്തിയില്‍ നിന്നും പോങ്ങുമ്മൂടനിലേയ്ക്കുള്ള അകലം വര്‍ദ്ധിപ്പിക്കയാണ് നന്നാവാനായി ഞാന്‍ ആദ്യം ചെയ്യേണ്ടതെന്ന്. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ ഹരി എന്ന വ്യക്തിയുടെ തലച്ചോറിനെയും ഹൃദയത്തെയും വാടകയ്ക്കെടുത്താണ് ഇതുവരെ ജീവിച്ച