Posts

Showing posts from 2010

A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!

Image
അയ്യപ്പൻ ചത്തു! ചത്തു എന്ന പ്രയോഗം പലരിലും അലോസരമുണ്ടാക്കിയേക്കാം. എന്നാൽ അയ്യപ്പനെ അടുത്തറിയുന്നവർക്ക് ആ പ്രയോഗത്തിൽ അനാദരവിന്റെ അരുചി അനുഭവപ്പെടില്ല. അവർക്കറിയാം അയ്യപ്പന് ചാവനല്ലാതെ ദിംവഗതനാവാനോ നാടുനീങ്ങാനോ സമാധിയാവാനോ കാലംപൂകാനോ കാലയവനികയ്ക്കുള്ളിൽ ഒളിക്കാനോ ഒർമ്മയോ ചരിത്രമോ ആവാനോ എന്തിന് മരിക്കാൻ പോലുമോ കഴിയുമായിരുന്നില്ലെന്ന്! അയ്യപ്പന്റെ മരണവാർത്ത കേട്ടപ്പോൾ ഹൃദയത്തിനുള്ളിൽ ഒരു മുള്ളൻപന്നി കൂർത്തുമൂർത്ത മുള്ളുകൾ വിരിച്ചോടുന്നത് ഞാനറിഞ്ഞു. തളരാത്ത കാലുകളോടെ ഉഗ്രവാശിയിൽ ഇപ്പോഴുമത് ഓടിക്കൊണ്ടിരിക്കുന്നതും എനിക്കറിയാനാവുന്നുണ്ട്. എ.അയ്യപ്പനെന്ന കവിയുടെയോ അദ്ദേഹത്തിന്റെ കവിതകളുടേയോ ഔന്നത്യം മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെങ്കിലും അയ്യപ്പേട്ടനെന്ന മനുഷ്യനെ കുറെനാളുകൾകൊണ്ട് കുറെയെങ്കിലും മനസ്സിലാക്കാനെനിക്ക് സാധിച്ചിരുന്നു. ഞാനൊരു കവിയല്ല. അയ്യപ്പേട്ടനൊരു ബ്ലോഗറുമല്ല. ലഹരിയാണ് ഞങ്ങൾ തമ്മിലുള്ള സൌഹൃദത്തെ വിളക്കിച്ചേർത്തത്. ഏതാനും വർഷങ്ങൾക്കു മുൻപാണ്. തിരുവനന്തപുരത്തെ ഒരു ബാറിനു സമീപമുള്ള ഓടയിൽ നിന്ന് അപ്പോൾ പിറന്നുവീണ ഒരുപശുക്കുട്ടിയെപ്പോലെ വേച്ചുവേച്ച് പ്രാഞ്ചി പ്രാഞ്ചി നാലുകാ

സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !

Image
സാധാരണയായി ഏതൊരു യാത്രികനും തന്റെ യാത്രയ്ക്കായി ഒരു മുന്നൊരുക്കമുണ്ടാവും. ഒരു തയ്യാറെടുപ്പ്. പോവേണ്ട സ്ഥലങ്ങള്‍, കാണേണ്ട പ്രദേശങ്ങള്‍, അറിയേണ്ട വസ്തുതകള്‍, കരുതേണ്ട സാധനസാമഗ്രഹികള്‍ അങ്ങനെ അങ്ങനെ എന്തിനെക്കുറിച്ചും ഒരു മുന്നൊരുക്കമുണ്ടാവും. പക്ഷേ, തൊട്ടടുത്ത പെട്ടിക്കടയില്‍ അമ്മൂമ്മയ്ക്കായി മുറുക്കാന്‍ വാങ്ങാന്‍ നമ്മള്‍ പോവുമ്പോള്‍ ചീപ്പ്, കണ്ണാടി, ബ്രഷ്, പേസ്റ്റ് അല്ലെങ്കില്‍ ഉടുതുണിയ്ക്ക് മറുതുണി തുടങ്ങിയവയൊക്കെ അടങ്ങുന്ന പെട്ടിയുമായി പോവാറില്ലല്ലോ. പക്ഷേ, യാത്ര കുറഞ്ഞത് ഒരു 200-300 കിലോമീറ്റര്‍ അകലേയ്ക്കാവുകയും ഒന്നു രണ്ട് ദിവസം തങ്ങുകയും ചെയ്യേണ്ടി വരുമ്പോള്‍ അതിനായി നമ്മള്‍ ഒന്നൊരുങ്ങും. ഒരുങ്ങേണ്ടതാണ്. അതാണല്ലോ സാമ്പ്രദായികമായ യാത്രാരീതി. എന്നാല്‍ ബൂലോഗത്ത് ‘അച്ചായന്‍’ എന്ന് അറിയപ്പെടുന്ന, പ്രശസ്ത സഞ്ചാര സാഹിത്യകാരനായ ശ്രീ. സജി മാര്‍ക്കോസ് എന്ന സജിച്ചേട്ടന്റെ യാത്രാ രീതി വളരെയേറെ പ്രത്യേകത നിറഞ്ഞതായി എനിക്ക് തോന്നി. ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതെ, ‘നില്‍ക്കുന്നിടത്തു‘ നിന്നും ‘തോന്നുന്നിട‘ത്തേയ്ക്കൊരു യാത്ര!- അതാണ് സഞ്ചാരത്തിന്റെ അച്ചായ രീതി.!! ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്

A S L

അരണ്ടവെളിച്ചത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന എല്‍.സി.ഡി ടിവിയില്‍, മോഹന്‍ലാലും ഭാവനയും തലങ്ങും വിലങ്ങും നടക്കുന്നു. അഴീക്കോട് സുകുമാരന്റെ കാഴ്ചപ്പാടില്‍ ‘അശ്ലീലവും അരോചകവുമായ’ ആ കാഴ്ച കണ്ടുകൊണ്ട് ഞാന്‍ നാലാമത്തെ പെഗില്‍ രണ്ടാമത്തെ ബിയര്‍കുപ്പിയുടെ അവശേഷിപ്പൊഴിച്ച് രുചിച്ചു. അപ്രതീക്ഷിതമായി കടന്നുവന്ന ‘സുകുമാരചിന്ത‘ മനസ്സിന്റെ ഭിത്തികളില്‍ ചൊറിച്ചിലായി. സൂര്യാഘാതത്തെ വെല്ലുന്ന ‘സുകുമാരാഘാതം’ ഏല്‍ക്കേണ്ടിവരുന്ന മലായാളികളുടെ ദുരവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ ചൊറിച്ചില്‍ കലശലായി. ചൊറിച്ചില്‍ മാറ്റാന്‍ ‘ആന്റിക്വിറ്റി‘ നല്ലതാണ് ! ഒന്നുകൂടി ചെലുത്താം !! മനസ്സുവായിച്ച് ‘വിളമ്പുകാരന്‍‘ മെഴുകുപ്രതിമകണക്ക് മുന്നില്‍ വന്ന് ചലനമറ്റ് നിന്നു. ഒരു പെഗും ബിയറും ബില്ലിനൊപ്പം പറഞ്ഞു. മെഴുകുപ്രതിമ മടങ്ങിപ്പോയി. മോഹന്‍ലാലും ഭാവനയും നടത്തമവസാനിപ്പിച്ചിരിക്കുന്നു. പെഗും ബിയറും വന്നു. ഇരുവരെയും ഇണചേര്‍ത്ത് ഇത്തിരി രുചിച്ചു. പായ്ക്കറ്റില്‍ കിടന്ന സിഗരറ്റുകളിലൊന്നിന് ശാപമോക്ഷം നല്‍കി. അടുത്ത ടേബിളിലിരിക്കുന്ന കൂട്ടുകാര്‍ പാട്ടുപാടിയും ഉറക്കെ ചിരിച്ചും സൌഹൃദത്തിന്റെ ലഹരി നുണയുന്നു. കൂട്ടുകൂ

ഒരു ചെറിയ ഇടവേള

എഴുതുവാന്‍ കഴിവുണ്ടാവുക എന്നത് അനുഗ്രഹമാണെങ്കില്‍ എഴുതാന്‍ ആഗ്രഹമുണ്ടാവുക എന്നത് ഭാഗ്യമാണ്. അനുഗ്രഹീതനല്ലെങ്കിലും ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. കഴിവിനേക്കാള്‍ ആഗ്രഹത്തിന്റെ പേരില്‍ എഴുതുന്ന ഒരുവന് പരിമിതികള്‍ ഉണ്ടാവുക തീര്‍ച്ചയാണ്. 1977 -ലെ ആഗസ്റ്റ് മാസത്തിലാണ് ഹരി എന്ന വ്യക്തിയുടെ ജനനം. 2007 - ലെ ആഗസ്റ്റുമാസത്തില്‍ പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗറും ജനിച്ചു. സത്യത്തില്‍ രണ്ട് ജന്മങ്ങളും പാഴായി പോവുകയായിരുന്നുവെന്നാണ് ഇരുവരെയും അനുഭവിച്ചറിയുന്ന എനിയ്ക്കു തോന്നുന്നത്. ആ തോന്നല്‍ ശരിയാണെങ്കില്‍ പരിഹാരം കാണേണ്ടതും ഞാന്‍ തന്നെയാണ്. ഹരി എന്ന വ്യക്തി പാഴാവാതെ പോയാല്‍ എന്റെ കുടുംബത്തിനും സ്നേഹിതര്‍ക്കും നാട്ടുകാര്‍ക്കും നല്ലതായിരിക്കും. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ നന്നായാല്‍ എന്നെ സ്ഥിരമായി വായിക്കുന്ന ഏതാനും വ്യക്തികള്‍ക്ക് അത് അസ്വാദ്യകരവുമാവും. എനിക്കു തോന്നുന്നു ഹരി എന്ന വ്യക്തിയില്‍ നിന്നും പോങ്ങുമ്മൂടനിലേയ്ക്കുള്ള അകലം വര്‍ദ്ധിപ്പിക്കയാണ് നന്നാവാനായി ഞാന്‍ ആദ്യം ചെയ്യേണ്ടതെന്ന്. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ ഹരി എന്ന വ്യക്തിയുടെ തലച്ചോറിനെയും ഹൃദയത്തെയും വാടകയ്ക്കെടുത്താണ് ഇതുവരെ ജീവിച്

പറഞ്ഞാല്‍ വിശ്വസിക്കില്ല.

പ്രണയം കുത്തിനിറച്ചവയായിരുന്നു എന്റെ വാക്കുകൾ. ആരും കാണാതെയവളാ- വാക്കുകൾ കടിച്ചീമ്പിയാവോളം പ്രണയം രുചിച്ചു. പിന്നെ, വാക്കുകളുടെ തോട് അലക്ഷ്യമായെറിഞ്ഞു പറഞ്ഞു ഹും, പൊള്ളയാ‍യ വാക്കുകളെന്ന്! പൊളിവില്ലാത്ത, പ്രണയം നിറച്ച എന്റെ വാക്കുകൾ പൊള്ളവാക്കായിരുന്നെന്ന്! വിശ്വസിക്കാതെ തരമില്ല, കാരണം അവൾ സത്യമാണ്. എന്റെ പ്രണയവും. സത്യം അസത്യത്തെ പ്രസവിക്കില്ല. മനുഷ്യസ്ത്രീകൾ മുട്ടയിടില്ല; നിഴല്‍ വീഴ്ത്തുന്ന സൂര്യന്‍, നിഴലിനെ സ്വീകരിക്കുന്നുമില്ല! *** അമ്മയാണാദ്യം ചതിച്ചത്. സ്നേഹവാത്സല്യങ്ങളോടെ മാടി വിളിച്ച്, മടിയിലിരുത്തി അമ്മിഞ്ഞ തന്നു ആര്‍ത്തിയോടെ തേടിചെന്ന ഇളം ചുണ്ടുകളില്‍, ചെന്നിനായകത്തിന്റെ കയ്പ്പ്, മാതൃത്വത്തിന്റെ മധുരം! വിശക്കുന്നല്ലോ ഉണ്ണാന്‍ ചെന്നിനായകം തേയ്ക്കാത്ത മുലയുണ്ടോ? തന്നാല്‍, കണ്ണുനീരിന്റെ ഉപ്പുചാലിച്ച് ഉണ്ണാം.! പറഞ്ഞാല്‍ വിശ്വസിക്കില്ല. അമ്മയും ചതിയും ചെന്നിനായകത്തിന്റെ മക്കളാണ്.! *** കയ്പ്പും ഏകാന്തതയും മാറ്റാന്‍ പ്രണയം നല്ലതാണെത്രെ! അതിന്, പ്രണയിക്കാനൊരു 'ഇര' വേണം. പോരായ്മകള്‍ ആവോളമുള്ളതിനാലാവും ഇരകള്‍ വേട്ടക്കാരനെ തിരിച്ചറിയുന്നു. പരാജയം ഭുജിച്ചു ച

ഒരു പ്രണയം! ബഹുവിധം!!

പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു. - പ്രണയത്തെക്കുറിച്ച്. ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു. എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ , ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം. ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന