ബ്ലോഗനയിലെ തീവണ്ടി !

മാതൃഭൂമി ആഴ്ചപ്പതിപ്പിന് നന്ദി.

എന്റെ ബ്ലോഗ് വായിക്കാനും
അഭിപ്രായമറിയിക്കാനും
സമയം കണ്ടെത്തുന്ന
സുമനസ്സുകള്‍ക്കും നന്ദി.

എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും
നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കി
എന്റെ എഴുത്തിനെ മെച്ചപ്പെടുത്താന്‍
സഹായിയ്ക്കുകയും ചെയ്യുന്ന
സഹ ബ്ലോഗര്‍മാര്‍ക്കും നന്ദി.

എന്തിനേറെ,
പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;
യാതൊരു ഉളുപ്പുമില്ലാതെ
നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന
എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.

ഒരിക്കല്‍ കൂടി എന്റെ ഒരു പോസ്റ്റ് ബ്ലോഗനയില്‍ വന്നിരിയ്ക്കുന്നു.
സന്തോഷം. നന്ദി

സ്നേഹപൂര്‍വ്വം
പോങ്ങു
Comments

Pongummoodan said…
എന്തിനേറെ,
പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;
യാതൊരു ഉളുപ്പുമില്ലാതെ
നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന
എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.
Unknown said…
congrats harietta :)

iniyum, nalla srushtikal varatte ennu aashamsikkunnu..
പോങ്ങൂ,

എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
mujeeb koroth said…
അപ്പൊ മാതൃഭൂമിക്കാരുടെ 80000/_ രൂപ കയ്യില്‍ കിട്ടിയോ.......?
കിട്ടിയാല്‍ ഒന്നറിയിക്കണേ.....
അഭിനന്ദനങള്‍......
നാസ് said…
ഹരിയേട്ടാ , അഭിനന്ദനങ്ങള്‍... :)

(ഒരു ബ്ലോഗിണി)
ചോദിച്ച് വാങ്ങിയില്ലേ ഒരു ബ്ലോഗിണി കമന്‍റ്....

അഭിനന്ദനങ്ങള്‍ , ഇനിയും ഇനിയും ബ്ലോഗനയില്‍ പോങ്ങൂസിന്‍റെ പോസ്റ്റ് വരട്ടേ....

ബ്ലോഗനയ്ക്ക് അങ്ങനെ തന്നെവേണം... :)
nandakumar said…
സത്യം പറയണം,, നീയും മാതൃഭൂമിയും തമ്മിലെന്തോ ലിങ്ക് ഉണ്ടല്ലോ.. എന്താണ് തമ്മിലുള്ള കരാര്‍, എത്ര വെച്ച് തരുമെന്ന് പറഞ്ഞു ( എന്റേം പോസ്റ്റേള് മാതൃഭുമീല് വരട്ടടാ..ഔ! എന്തേ പുളിക്ക്വോ?) :)

ബൈ ദ വേ.. കിന്റല്‍ കണക്കിന് ആശംസകളും അഭിനന്ദനന്ദനങ്ങളും...ഇനിയും ഇതുപോലെ ഒരുപാട് സ്കാന്‍പേജുകള്‍ അപ് ലോഡ് ചെയ്യാന്‍ പോങ്ങുമ്മൂടനു സാധിക്കട്ടെ..

സസ്നേഹവും അസൂയപൂര്‍വ്വവും
ഒരു ബ്ലോഗന്‍
:)
Junaiths said…
ഇതങ്ങു കലക്കി ഗഡീ ..........ഏറ്റവും കൂടുതല്‍ പ്രാവശ്യം ബ്ലോഗാനയില്‍ വന്ന ബ്ലോഗര്‍ എന്നാ ഖ്യാതി നിരന്തരം നിലനില്‍ക്കട്ടെ എന്നും കൂടെ ആശംസിക്കാന്‍ ഈ അവസരം നാം ഉപയോഗിക്കുന്നു...ഉമ്മ..
അഭിനന്ദനങ്ങള്‍!
പോങ്ങേട്ടാ ബ്ലോഗനയില്‍ ഇനിയും വരട്ടെ പോസ്റ്റുകള്‍ ..
ആശംസകള്‍
ഹരിയേട്ടാ അഭിവാദ്യങ്ങള്‍ & അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍ ...
Anonymous said…
ചിക്കിലി കിട്ടിയോ അതോ അവന്‍മാറ്‍ ഓസിയോ?
അണ്ണാ, ഈ പോസ്റ്റുകള്‍ ഇടക്കിടെ ബ്ലോഗാനയില്‍ വരാന്‍ മാതൃഭൂമി ചേട്ടന്‍റെയാണോന്ന് ചോദിച്ചാല്‍ അതിലൊരു അസൂയ ഇല്ലേന്ന് തോന്നിപോകും:)
ഹ..ഹ..ഹ
ഹൃദയം നിറഞ്ഞ ആശംസകള്‍
:)
Anonymous said…
ലോറിക്കണക്കിന് അഭിനന്ദനങ്ങള്‍, ആശംസകള്‍.....
പോങ്ങേട്ടാ...
അഭിനന്ദനം.. അഭിനന്ദനം.. നിങ്ങള്‍ക്കഭിനന്ദനം...
Unknown said…
അഭിനന്ദനങ്ങള്‍_
(വേറെ ഒരു ബ്ലോഗിണി)
ശ്രീ said…
പിന്നേം ആശംസകള്‍‌, മാഷേ
:)
ബ്ലോഗന എന്നത് പ്ലോങ്ങന എന്നാക്കി മാറ്റേണ്ടിവരുന്നാ തോന്നുന്നത്... :)
Pongoos Cheers..!
ഒരുനാള്‍ ഞങ്ങടെ മരവും പൂക്കും :)

ഈ ലാലപ്പനെ കൊണ്ട് തോറ്റല്ലോ..
Raveesh said…
ശ്ശോ !!

ഈ പത്രക്കാരെക്കൊണ്ട് തോറ്റേ... പൊങ്ങു എന്ത് ചെയ്യുവാന്ന് നോക്കി നടക്കുവാ ലവന്മാര് എടുത്ത് പത്രത്തിലിടാൻ..

--/‌/ ആശംസകൾ /‌/--
ബ്ലോഗനയിൽ നിന്നും വീക്കിലിയുടെ മുൻ താളുകളിലേക്കും,സാഹിത്യസദസ്സുകളിലേക്കും,പിന്നീട് പുസ്തകശാലകളിലേക്കും പോങ്ങു പൊങ്ങിപോകട്ടേയെന്നുയാശംസിച്ചു കൊള്ളുന്നൂ.
സസ്നേഹം,
കുശുമ്പോടെ..മൂരളീമുകുന്ദൻ.
അഭിനന്ദനങ്ങള്‍ , ബ്ലോഗനയില്‍ ഇനിയും പോങ്ങൂസിന്‍റെ പോസ്റ്റ് വരട്ടേ....
ശ്രി പൊങുവിനും മറ്റു ബ്ളോഗര്മ്മാറ്ക്കും ഇല്ലാത്ത പ്രത്യേകത ഞാന്‍ ഉറങുന്നതും എഴുന്നേല്ക്കുന്നതും മാതൃഭുമിയുടെ "കെട്രം" കണ്ടുകൊണ്ടാണ്‍ മാതൃഭൂമിയുടെ മെയിന്‍ ഗോഡൌണീല്‍ നിന്നാണ്‍ ചൊവ്വാഴ്ച ചരക്ക് എടുക്കുന്നതും(അതിന്‍ ഡിസ്കൌണ്ട് ഒന്നും ഇല്ല)...ന്നിട്ടും നന്ദി എന്ന് പറയുന്ന സാധനം അവറ്ക്കില്ല..

ഇങനെ പോയാല്‍ ഇനി മുതല്‍ മാതൃഭുമി വീക്ക്‌ലി മനോരമയില്‍ നിന്നും വാങിക്കുന്ന കാര്യം ആലോചിക്കേണ്ടിവരും...
http://paatha-thelichch.blogspot.com
This comment has been removed by the author.
This comment has been removed by the author.
Anonymous said…
എന്നെ പോലുള്ള സാധാരണ വായനക്കാരുടെ അഭിനന്ദനങള്‍ സ്വീകരിക്കിമോ ആവോ...:)
എല്ലാ നന്മകളും നേരുന്നു...
a kurippu vaayichchappol bloginu purathhuLLavar kaNeNtathaaNennu thonniyirunnu

qw_er_ty
തകര്‍ത്തു പോങ്ങ്സ്...
“അസാധരണക്കാരുടെ മാത്രം അഭിനന്ദനങ്ങള്‍‘ വാങ്ങുന്ന പോങ്ങു ഇത്തവണയും തകര്‍ത്തു.ഒരു ‘അസാധാരണ വായനക്കാരന്റെ’ സാധാരണ അഭിനന്ദനങ്ങള്‍....;)

ശ്രീലാല്‍ കമന്റ് കലക്കി. അവിടേയും ശ്രീലാല്‍ സ്കോര്‍ ചെയ്തു :)
Sherlock said…
congrats pongetta :)

sral...:):)
പൊങ്ങൂ.
മാതൃഭൂമിയില്‍ സ്ഥിരം സിനിമാ അവലോകനം നടത്താനും പേജൊന്നുക്ക് 40,000 രൂഭാ വീതം വാങ്ങാനുമാണ് പരിപാടി അല്ലേ ?

മൊത്തം മാ‍തൃഭൂമി പിടിച്ചടക്കാന്‍ ആശംസകള്‍
മൊത്തം മാതൃഭൂമി പിടിച്ചടക്കാന്‍ ആശംസകളും , ഇപ്പോള്‍ പിടിച്ചടക്കിയ ഭാഗത്തിന് അനുമോദനങ്ങളും... :)
ആശംസകളും അഭിനന്ദനങ്ങളും.

(ഒരു ബ്ലോഗിണി കൂടി)‍
പോങ്ങച്ചക്കാരന്‍ ഏലിയാസ് പോങ്ങു. said…
പ്ലീസ് .. പൊങ്ങൂ... മഹാ ബോറോണിട്ടോ .. രണ്ടു മൂന്ന് പ്രാവശ്മ്മായിട്ട് കാണുന്നു... ഒന്നു നിറുത്താവോ.

ഇതൊരു സംഭവമായിട്ട് പോങ്ങുവിന് തോന്നുന്നെവെങ്കില്‍ വായനാക്കാര്‍ക്ക് അങ്ങനെയാകണമെന്നില്ല. ഇതും അനതര്‍ പോങ്ങച്ചം അല്ലേ.
Pongummoodan said…
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. സന്തോഷം.

പിന്നെ, ‘ പോങ്ങച്ചക്കാരന്‍ ഏലിയാസ് പോങ്ങു ‘ എന്ന പേരോടെ പോങ്ങുവിന്റേതില്‍ ആടാന്‍ വന്ന അനോണിമാമന് പ്രത്യേക നന്ദി.

ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് “ ഊമ്പാനല്ല അപ്പന്‍ കള്ളുകുടിയ്ക്കുന്നതെന്ന് “ . അതെ അതിനല്ല ഞാന്‍ ബ്ലോഗ് എഴുതുന്നതും. ഇതുപോലുള്ള കൊച്ചുകൊച്ചു രസങ്ങളാണ് താങ്കളേപ്പോലുള്ള അപൂര്‍വ്വം ആള്‍ക്കാരുടെ ചൊറിച്ചിലിനിടയിലും ബ്ലോഗര്‍ എന്ന നിലയില്‍ എനിയ്ക്ക് ലഭിയ്ക്കുന്ന സന്തോഷം. ബൂലോഗവാസിയായതുകൊണ്ടുമാത്രമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ ഒരു കുറിപ്പ് വന്നത്. അതുകൊണ്ടു തന്നെ ആ വിവരം ഈ ബൂലോഗത്തെ അറിയിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അത് പൊങ്ങച്ചമാണെങ്കില്‍ യഥാര്‍ത്ഥ പൊങ്ങച്ചമെന്തെന്ന് താങ്കള്‍ക്ക് അറിയില്ല കൂട്ടുകാരാ...

എന്നാപ്പിന്നെ അങ്ങനെയാവട്ടെ..
റ്റാറ്റാ..
:)
പോങ്ങ്സ് അങ്ങിനെ വീണ്ടും ബ്ലോഗനയിലെത്തിയതില്‍ അഭിനന്ദനങ്ങള്‍ .
അഭിനന്ദനങ്ങള്‍
Unknown said…
പോങ്ങു അഭിനന്ദനങ്ങൾ.

ശ്രീലാലിന്റെ കമന്റ് സൂപ്പർ

അനോണിക്കുള്ള മറുപടി കിടിലൻ
കൊള്ളാം...
അങ്ങനെ ബ്ലോഗുകള്‍ കൂടുതല്‍ കൂടുതല്‍ അറിയപ്പെടട്ടെ.
കൂടുതല്‍ വായനക്കാരും എഴുത്തുകാരും ഉണ്ടാവട്ടെ.
Rare Rose said…
അഭിനന്ദനങ്ങളും ആശംസകളും..ഇനിയുമിനിയും പോസ്റ്റുകളാല്‍ ബ്ലോഗനയില്‍ സാന്നിധ്യം അറിയിക്കാന്‍ സാധിക്കട്ടെ എന്നു ഈ ബ്ലോഗിണി വക കൂടെ ആശംസ..:)
അഭിനന്ദനങ്ങള്‍ പോങ്ങു. വളരെ മികച്ച ഒരു ലേഖനമായിരുന്നു “പത്താം നിലയിലെ തീവണ്ടി”.
അഭിനന്ദനങ്ങള്‍ ഹരി. വളരെ മികച്ച ഒരു ലേഖനമായിരുന്നു “പത്താം നിലയിലെ തീവണ്ടി”.
‘ പോങ്ങച്ചക്കാരന്‍ ഏലിയാസ് പോങ്ങു ‘ പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് ഞാനൊരു പോസ്റ്റ് എഴുതിയിട്ടുണ്ട്. ദയവായി നൊക്കിയാലും സുഹൃത്തേ

http://santhoshangal.blogspot.com/
jayanEvoor said…
പോങ്ങ്സ്....അഭിനന്ദനങ്ങള്‍!

ദേഷ്യം വന്നാല്‍ തെറി പറയാം ...
അത് നേരിട്ട് പറയുന്നതാണ് ആണത്തം / പെണ്ണത്തം .
ബ്ലോഗനയ്ക്ക് ലിങ്ക് അയച്ചു നിരാശനായ ഒരാളാണ് ഞാനും.
പക്ഷെ, പൊങ്ങുംമൂടന്റെ ബ്ലോഗ്‌ വീണ്ടും ബ്ലോഗനയില്‍ വന്നു എന്നത് എന്റെ സഹോദരന് കിട്ടിയ ഒരു നേട്ടം പോലെ സന്തോഷമുണ്ടാക്കുന്നതാണ്.
അത് പരസ്യമായി പറയുന്നത് ഒരു മഹാപരാധാമൊന്നും അല്ല!
'കൂകി പാഞ്ഞ് 'ഇനിയും എത്തട്ടെ ബ്ലോഗനയില് ,
അഭിനന്ദനങ്ങളും ആശംസകളും !!!
JIGISH said…
അഭിവാദ്യങ്ങള്‍..അഭിവാദ്യങ്ങള്‍..!!
പോങ്ങുമ്മൂടന് അഭിവാദ്യങ്ങള്‍..!!!!
അസൂയയോടെ അഭിനന്ദനങ്ങള്‍ !
എന്തിനേറെ,
പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;
യാതൊരു ഉളുപ്പുമില്ലാതെ
നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന
എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.
എന്‍റെ പൊങ്ങു ഭായി നിങ്ങളെ കൊണ്ട് ഞാന്‍ തോറ്റു. ഹ ഹ
പിന്നെ അഭിനന്ദനങ്ങള്‍!!!!
Manoraj said…
andanagal... mathrubhumiyilekku oru theevandi ittathinu...
Kuruppal said…
മാതൃഭൂമി ചെയ്തത് തികച്ചും ശരി, നേരത്തെ ആകാമായിരുന്നു.
"എടൊ ഗോപലകൃഷണാ", പോങ്ങുമൂടന്റെ മീശയും പ്ലാസ്റ്റർ ഒട്ടിച്ച മുഖവും ഒക്കെ കണ്ടാൽ താൻ പത്താം നിലയിലെ തീവണ്ടി അല്ല പാളത്തിലെ തീവണ്ടിയും ബ്ലോഗനയിൽ ഇടും.

പോങ്ങുമ്മൂടാ, താൻ വെറും പോങ്ങനാ അല്ലെങ്ങിൽ പിന്നെ ഇത്രയും പ്രശസ്തനായിട്ടും "വെറും അപ്രശസ്തൻ" എന്ന്‌ പ്രോഫയിലിൽ എഴുതിവെയ്ക്കൊ?

ഞാനും പോങ്ങുമൂടന്റെ സന്തോഷത്തിൽ പങ്കുചേരുന്നു.
Ashly said…
Great !!!! Congrats!
അഭിനന്ദങ്ങള്‍ മച്ചൂ...കീപ്പിറ്റപ്പേ
പൊങ്ങുചേട്ടന്‌ ആശംസകള്‍...
haari said…
പോങ്ങുവിന്റെ സന്തോഷത്തില്‍ ഞാനും കൂടെയുണ്ട്
അഭിനന്ദനങ്ങള്‍ പോങ്ങ്സ്
Visala Manaskan said…
ബ്ലോഗനയിൽ ഹരിയുടെ പോസ്റ്റുകൾ കാണുന്നത് ഭയങ്കര സന്തോഷം തോന്നുന്ന കാര്യമാണ്.

ബ്ലോഗറാവുന്നതിനും മുൻപെ പരിചയമുള്ള, എന്തുകൊണ്ടോ ഒരു പ്രത്യേക അറ്റാച്ച്മെന്റ് തോന്നിയ ഒരാളുടെ പോസ്റ്റുകൾ മാതൃഭൂമി വീക്കിലിയിൽ കാണുന്ന ഒരു സന്തോഷം മാത്രമല്ല, പ്രതിഭയുള്ള ഒരാളുടെ എഴുത്ത് ബ്ലോഗിന് പുറത്തും വായിക്കപ്പെടുമല്ലോ എന്നോർത്തുകൂടെയാണ്.

ഈ പോസ്റ്റ് പൊങ്ങുമ്മൂടന്റെ ഏറ്റവും നല്ല പൊസ്റ്റുകളിൽ ഒന്നാണ്. ഇത് ബ്ലോഗനയിൽ വന്നതിൽ ഞങ്ങൾ ബ്ലോഗർമ്മാർ അഭിമാനിക്കുന്നു. ഹരി ഇങ്ങിനെ അറിയിക്കുന്നതിൽ ഒരു ചമ്മലും വിചാരിക്കരുത്. ഇത്തരം സന്തോഷങ്ങൾ ഷെയറ് ചെയ്യാനുള്ളത് തന്നെയാണ്.

-

ഓടോ: ഹരിയെ വിഷമിപ്പിക്കാതെ ഒന്ന് പോടാ ഉണ്ടക്കണ്ണൻ അനോണി..! :)
MuralidhariN said…
ബ്ലോഗനയില്‍ വന്നാല്‍ എല്ലാമായി....
Sriletha Pillai said…
oru blogini vannirikkunnu mashe....Bhavukangal
ഇന്നലെ റിലീസായ പാ‍ലേരി മാണിക്യത്തിന്റെ ഹാങോവറിൽ രാവിലെ കഴിഞ്ഞലക്കം മാതുഭൂമി ആഴ്ചപ്പതിപ്പെടുത്തു നിവർത്തിയപ്പൊൾ ദാ... കിടക്കുന്നു ഞാനറിയതെ പോയ മറ്റൊരു നല്ല ചിത്രത്തിന്റെ മരണപത്രം. തീർച്ചയായും തീയറ്ററിൽപ്പോയികാണും ഈ ചിത്രം..
ചങ്കില്‍ കൊള്ളുന്ന വാക്കുകള്‍ പറയാതെന്റെ പോങ്ങൂ..ഞാന്‍ താങ്കളുടെ അനുയായി ആണല്ലോ..വേഗം പറഞ്ഞതു പിന്‍ വലിക്കൂ
അഭിനന്ദനംസ് ഹരിയേട്ടാ...
പിന്നെ ചൊറിയുന്നവന്മാര്‍ വന്ന് ചൊറിയട്ടെന്നേയ്.അനോണി പറഞ്ഞത് അവന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ കോളത്തില്‍ പെടുത്തിക്കൂടെ നമുക്ക്.അവന്‍റെ സംസ്കാരത്തിനനുയോജ്യമായി അവന്‍ ഗമന്‍റട്ടെ.എന്നാല്‍ പോങ്ങുമ്മൂടനില്‍ നിന്നും പോങ്ങുമ്മൂടന്‍സ് സ്റ്റൈല്‍ മറുപടിയും സമീപനവുമാണ് എന്നെപ്പോലുള്ളവര്‍ പ്രതീക്ഷിക്കുന്നത്.
പോങ്ങൂ... ഹൃദയംഗമമായ ആശംസകള്‍..
Sethunath UN said…
ങ്ങ‌ള്‍ ചുമ്മാ എയ്ദണം പോങ്ങൂസ്
ആ കുറിപ്പ് അവിടെ വരാന്‍ സ‌‌ര്‍വ്വധാ യോഗ്യം ആയിരുന്നു. അറിയാത്തവ‌രെ ഒന്നുകൂടി അറിയിക്കാന്‍ സ്വന്തം ബ്ലോഗില്‍ സ്വന്തം പോസ്റ്റിട്ടാലും വഴക്കോ? ഗൊള്ളാം.
G.MANU said…
aasamsakal maashe..
iniyum munneru
This comment has been removed by the author.
Pongu,

Njan ivite puthiyatha..
Palappoozum thante post vayikumpam Kotayam nazir atuthu ninn varthamaanam parayumpole thoonnum. Specially narmam.

Malayalam typping patipiykamenkil itykoke njaanum blogam, commentam

(thaaze perumalayalathil atichath katum pestima)

asamsakalote

KaaRNOr (കാര്‍ന്നോര്)
പോങ്ങു മാഷെ, നാട്ടിലെ കഥകൾ ഇനിയും പോരട്ടെ.. ആപ്പി പോലത്തെ വേറേം കഥാപാത്രങ്ങളുണ്ടാവുമല്ലോ!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ