ഉ.ഉ.ഉ !!!
ഉടുതുണിയുരിഞ്ഞും ഉണ്ടുരസിച്ചും ഉരുതിയോടുരചെയ്തുരവം കാട്ടിയും ഉമ്മകൊടുത്തും ഉരസി മദിച്ചും ഉരഗം പോലെ ഉടലില്‍ പടര്‍ന്നും ഉപശ്ലേഷണത്തില്‍ വിരുതും കാട്ടി ഉലാമയെന്നൂറ്റം കൊണ്ടും ഉപപത്നിയുടെ ഉലസ്ഥത്തില്‍ ഉപലാളനം ചെയ്തുള്‍പ്പുളകം കൊണ്ടും ഉണ്ണിത്താനേ ഉയരുക നീ.... ഉണ്ണിത്താനേ ഉയരുക നീ.... ബ്ലോഗ് കവികള്‍ പൊറുക്കുക. കവിതയെ ഇവ്വിധം മാനഭംഗപ്പെടുത്തണമെന്ന് വിചാരിച്ചിരുന്നതല്ല. മറ്റുള്ളവര്‍ ഉരിഞ്ഞാലും സ്വയം ഉരിഞ്ഞാലും ഉടുതുണി ഉണ്ണിത്താനേ കീര്‍ത്തിമാനാക്കുന്നുവെന്ന രസകരമായ അവസ്ഥയും അതിലെ ‘ഉ’കാരവും ഒരു നിമിഷം എന്നെ ഒരു കവിയാക്കി മാറ്റി. ഉണ്ണിത്താന്റെ ഉണ്ണിത്തരങ്ങള്‍ക്ക് നന്ദി. കഴിഞ്ഞ ദിവസം തന്റെ സ്നേഹിതയും സഹപ്രവര്‍ത്തകയുമായ (?) യുവതിയോടൊപ്പം രാജ്മോഹന്‍ ഉണ്ണിത്താനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയുണ്ടായി. സദാചാരത്തിന്റെ കാവലാളായി നാട്ടുകാര്‍ ഉണര്‍ന്നിരിക്കുന്നുവെന്നത് സമൂഹത്തിന് ആശ്വാസകരമായ വാര്‍ത്തയാണെങ്കില്‍ എനിക്കത് ഞെട്ടലോടെ മാത്രമേ കാണാനാവൂ. അനീതിയും പ്രാകൃതവുമായ നീക്കമാണതെന്ന് എനിക്ക് തോന്നുകയും ചെയ്യുന്നു. ഉണ്ണിത്താനെ ന്യായീകരിക്കാനോ അനാശാസ്യത്തെ പ്രോത്സാഹിപ്പിക്കാനോ അല്ല