ആത്മകഥകള്‍ക്ക് ഒരു എപിലോഗ്

എന്റെ ഒരു സ്നേഹിത എഴുതിത്തന്ന ലേഖനം. അവളുടെ പേര്‍ ഇവിടെ സൂചിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചതിനാല്‍ ഞാനത് ഒഴിവാക്കുന്നു. നന്ദി.

-----------------------------

ആത്മകഥകള്‍ക്ക് ഒരു എപിലോഗ്


ആത്മകഥകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് ഒരു പക്ഷേ കാലങ്ങള്‍ക്കു മുന്‍പായിരിക്കണം. ഒരു വ്യക്തി തന്റെ ജീവിതത്തിലെ സത്യസന്ധമായ അനുഭവങ്ങലാണ് മുറ്റുള്ളവരുടെ മുന്‍പില്‍ തുറന്നുവയ്ക്കുന്നതെങ്കില്‍ തീര്‍ച്ചയായും അതില്‍ വിമര്‍ശനാത്മകങ്ങളായ സംഭവങ്ങള്‍ കണ്ടേക്കും. കാരണം, ജീവിതമെന്നത് ജീവിച്ചുമാത്രം പഠിക്കേണ്ടതാണാല്ലോ. അതില്‍ തനിയാവര്‍ത്തനങ്ങള്‍ തീരെ വിരളവും.

മഹാന്മാരായ പലരുടേയും ആത്മ കഥകളുടെ ഏടുകള്‍ ചെറിയ പ്രായം മുതല്‍ക്കേ നമ്മള്‍ പഠിക്കുന്നുണ്ട്. തീര്‍ച്ചയായും അവയീല്‍ പ്രതികൂല കാലാവസ്ഥയില്‍ നേടിയ ജീവിതവിജയങ്ങളും അനുകരമ്മീയവും ആദരണീയവുമായ മാതൃകകളും കാണാം. എന്നാല്‍ സൂക്ഷ്മമായ ഒരപഗ്രഥനത്തിന് ഈ പുസ്ഥകങ്ങളെ അല്ലെങ്കില്‍ ജീവിതങ്ങളെ വിധേയമാക്കിയാല്‍, അന്തര്‍ലീനമായ അപ്രിയ സത്യങ്ങളുറ്റെ കല്ലുകളും മുള്ളുകളും കാണാന്‍ സാധിക്കില്ലേ? ഇന്നും നമ്മള്‍ ജവഹര്‍ലാല്‍ നെഹൃവിന്റെ പുസ്തകങ്ങള്‍ പഠിക്കുന്നു, അദ്ദേഹം പകര്‍ന്നുതന്ന അനേകം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുന്നു. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ദൌര്‍ബല്യങ്ങളെ അറിയാതിരിക്കാന്‍ ശ്രമിക്കുന്നു. ഇതുപോലെ എത്രയെത്ര ചരിത്രസത്യങ്ങളെ നമ്മള്‍ അഞ്ജതയുടെ മറയ്ക്കുള്ളില്‍ ഉറക്കിക്കിടത്തിയിരിക്കുന്നു !.

അടുത്ത കാലത്തായി ഏറെ കൊടുങ്കാറ്റുകളുയര്‍ത്തിയ കുറച്ച് ആത്മകഥകള്‍ മലയാളത്തില്‍ ഇറങ്ങുകയുണ്ടായി. നളിനി ജമീല എന്ന തെരുവിന്റെ മകള്‍, മോഷണം തൊഴിലാക്കിയ മണിയന്‍ പിള്ള , ഇക്കൂട്ടത്തില്‍ നിന്നും മാറിനില്‍ക്കുന്ന സിസ്റ്റര്‍ ജെസ്മി എന്നിവരാണ് ആത്മകഥകളുടെ വിവാദത്തിരകള്‍ അഴിച്ചുവിട്ടത്. കുറിയേടത്തു താത്രിയുടെ ‘സ്മാര്‍ത്തവിചാരം‘ ചരിത്രരേഖയായപ്പോള്‍ തകര്‍ന്നുവീണത് കേരളസമൂഹത്തിന്റെ ഒട്ടാകെയുള്ള പൊയ്മുഖങ്ങളായിരുന്നു. ഉന്നതശ്രേണിയിലുള്ള പല സുഭഗമന്യന്മാരും ഭ്രഷ്ടരാക്കപ്പെട്ടു. അങ്ങനെയാണല്ലോ ഇതിനൊരു ചരിത്രമാനം വന്നത്. എന്നാല്‍ നളിനി ജമീല എന്ന സ്ത്രീ ഒരു നിര്‍ബന്ധിതാവസ്ഥയിലല്ല തന്റെ ആത്മകഥ എഴുതുന്നത്. താന്‍ ജീവിച്ച ജീവിതം മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമാണെന്ന തോന്നലില്‍ നിന്നും താന്‍ താണ്ടിയ വഴികളുടെ നെരിപ്പോടുകള്‍ എന്തെന്ന് മനസ്സാക്ഷിയുള്ളവര്‍ക്ക് അറിയാനുമാണ്.

ബിരുദപഠനത്തിന് നളിനി ജമീലയുടെ പുസ്തകം നിര്‍ദ്ദേശിച്ചതിനെതിരെയാണല്ലോ സദാചാരവാദികള്‍ ഇന്ന് വാളെടുത്തിരിക്കുന്നത്. എന്നാല്‍ ബിരുദക്ലാസ്സില്‍, പ്രത്യേകിച്ച് മലയാള ബിരുദ വിദ്യാര്‍ത്ഥികള്‍ എന്താണ് പഠിക്കുന്നത് എന്നത് അറിയാത്തവരായിരിക്കണം ഇതിനെ എതിര്‍ക്കുന്നത്. കാരണം അമിത ലൈംഗികതയുടെയും അശ്ലീല മണിപ്രവളാത്തിന്റെയും സ്ത്രീ ശരീര വര്‍ണ്ണനകളുടേയും ആവര്‍ത്തനങ്ങള്‍ മാത്രമാണ് ഈ പാഠ്യവിഷയങ്ങളിലേറെയും. ഇതിന് നല്‍കുന്ന സാധൂകരണം അന്നത്തെ സാമൂഹ്യാവസ്ഥ, ചരിത്ര രേഖകളുടെ പരാമര്‍ശം എന്നിവയൊക്കെയാണ്. ആയിരിക്കാം, എന്നാല്‍ ആ വിഭാഗത്തില്‍ പരിഗണിച്ചാല്‍ പോലും സാമൂഹ്യ പ്രസക്തമല്ലാതാവുമോ നളിനി ജമീലയും അവരെ സൃഷ്ടിച്ച സമൂഹവും?

പ്രൈമറി ക്ലാസ്സുകളില്‍ തൊട്ടേ നാം സത്യാന്വേഷണ പരീക്ഷണങ്ങലുടേയും കണ്ണീരിന്റെയും കിനാവിന്റെയും ഭാഗങ്ങള്‍ പഠിക്കുന്നു. ശ്രീരാമകൃഷ്ണ പരമഹംസരുടേയും വിവേകാനന്ദന്റെയും ആദര്‍ശസൂക്തങ്ങള്‍ പഠിക്കുന്നു. മാനിഷാദാ പാടിയ കവിയെ പഠിക്കുന്നു. ആര്‍ദ്രമായ കവിതകള്‍, ബന്ധങ്ങളുടെ ഊഷ്മളതയെ പുരസ്കരിക്കുന്നവയും സ്നേഹസമ്പുഷ്ടമായവയും പഠിക്കുന്നു. ഇവയൊക്കെയും വായിച്ചോ ക്ലാസ്സിലെങ്കിലും കേട്ടോ വളര്‍ന്നവര്‍ തന്നെയല്ലേ കുട്ടിത്തം വിടാത്ത കുഞ്ഞുങ്ങളെ കാട്ടാളന്റെ കൌശലത്തോടെയും വേട്ടക്കാരന്റെ കരവിരുതോടെയും പിച്ചിച്ചീന്തുന്നത്. അനുകമ്പ, ദയ, കരുണ തുടങ്ങിയ വികാരങ്ങളെക്കൂറിച്ച് അറിവില്ലാത്തതാണോ ഇവരുടെ പ്രശ്നം?

നേരേ മറിച്ച് സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അറിവില്ലാതെ വളരുന്ന പെണ്‍‌കുട്ടികള്‍, തങ്ങളുടെ നൈസര്‍ഗ്ഗിക കാമനകളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണവിധേയരാക്കുന്ന മാന്യന്മാരുടെ കെണിയില്‍ വീണ്ടും വീണ്ടും അകപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതെഴുതുമ്പോള്‍, സൂര്യനെല്ലിയും വിതുരയും ചരിത്രമാവുകയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്കൂള്‍ വാഹനത്തിന്റെ ക്ലീനറൂം ഓട്ടോ ഡ്രൈവര്‍മാരും സംഘം ചേര്‍ന്ന് പീഢിപ്പിച്ച പുതിയ കഥകള്‍ ആ‍ഘോഷിക്കപ്പെടുകയും ചെയ്യുന്നു.

ഇന്നത്തെ സമൂഹത്തില്‍, ശൈശവ പ്രായം കടക്കുന്ന ഏതൊരു കുട്ടിയും ഇടയ്ക്കെങ്കിലും അശ്ലീലത്തിന്റെ അതിപ്രസരമുള്ള പരസ്യങ്ങള്‍ കാണുകയോ പാട്ടുകള്‍ കാണുകയോ ചെയ്യുന്നുണ്ട്. കൌമരക്കാരില്‍ ലൈംഗികത എന്നാല്‍ എന്താണെന്ന് അറിയാത്ത എത്രപേര്‍ ഉണ്ടായിരിക്കും. എന്തുതരം അറിവാണെന്നതു മാത്രമാണിവിടെ പ്രശ്നം. ഭാവനയുടേയും ചോദനയുടേയും ലോകത്ത് അല്പാറിവുകള്‍ ഇന്നും അപകടകരം തന്നെയാണ്. സ്കൂള്‍ അദ്ധ്യാപകര്‍ തുറന്നുപറയാന്‍ മടിക്കുന്നതും എന്നാല്‍ നിത്യേന കൈകാര്യം ചെയ്യുന്നതുമായ ഒരു സംഭവമാണ് അശ്ലീല സിഡികള്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. ചില സ്കൂളുകളിലെ സ്റ്റാഫ് റൂമുകളില്‍ ഇത്തരം പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് വേണ്ടി പ്രത്യേകം പെട്ടികള്‍ തന്നെ വച്ചിരിക്കുന്നു!. ഇനര്‍നെറ്റില്‍ നിന്നും ടി.വിയില്‍ നിന്നും ലഭിക്കുന്ന പലവിധ തെറ്റായ അറിവുകാളോടെ വളരുന്ന ഒരു കുട്ടിക്ക് 18 മുതല്‍ 20 വയസ്സുവരെയുള്ള പ്രായത്തില്‍ ശൈശവത്തിന്റെ നിഷ്കളങ്കത ഉണ്ടാവുമോ? നിശ്ചയമായും സമൂഹത്തെയും ലോകത്തെയും നേരിടാന്‍ സജ്ജരായിരിക്കും ഈ യുവജനം. തങ്ങളുടെ ഒപ്പം ജീവിക്കുന്നവര്‍ ഏതേതു സാഹചര്യങ്ങളില്‍, എങ്ങനെയൊക്കെ ആയിത്തീരുന്നു എന്നും ഈ ലോകത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നും അറിയേണ്ടതല്ലേ. ഉണ്ണിനീലി സന്ദേശവും ചമ്പുക്കളും പഠിക്കുമ്പോള്‍ ത്രസിക്കാത്ത ഏതു ഞരമ്പാണ് 51 വയസ്സുള്ള നളിനി ജമീല സ്വന്തം ജീവിതത്തിന്റെ രക്തവും വിയര്‍പ്പും പുരണ്ട താളുകള്‍ തുറക്കുമ്പോള്‍ മുറുകുന്നത്.

പഠിക്കുകയോ പഠിപ്പിക്കാതിരിക്കുകയോ ചെയ്യട്ടെ, ഇഷ്ടമുള്ളവര്‍ അല്ലെങ്കിലും വായിച്ചിരിക്കും. പുതിയ തലമുറയുടെ കണ്ണു തുറക്കാന്‍ ഒരുപക്ഷേ ഇതൊക്കെയും അപര്യാപ്തവും ആയേക്കാം. എന്നാല്‍ അനുദിനം പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന പീഢനങ്ങള്‍ക്ക് എന്നെങ്കിലും ഒരറുതി ഉണ്ടാവുമോ? ഇരകള്‍ വേട്ടക്കാരെ തിരിച്ചറിയുന്നത് പ്രകൃതിയില്‍ മാത്രമ്മോ? ഒരു പക്ഷേ ബുദ്ധനും ഗാന്ധിജിക്കും സ്വാമി വിവേകാ‍നന്ദനും സാധിക്കാത്തത് വിപരീത ഫലത്തിലെങ്കിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ?

Comments

പഠിക്കുകയോ പഠിപ്പിക്കാതിരിക്കുകയോ ചെയ്യട്ടെ, ഇഷ്ടമുള്ളവര്‍ അല്ലെങ്കിലും വായിച്ചിരിക്കും.


അതെ അതാണ് ശരി....
Junaiths said…
അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ?
നല്ല പോസ്റ്റ്.....

പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്നേഹിതയ്ക്കും ഇവിടെ പോസ്റ്റിയ പോങ്ങുവിനും നന്ദി.....
പോസ്റ്റ് നന്നായി.
pongoos...chaapillayaaya oru samvaadathinu sheshamulla vaayana...
pons-num ezhuthukaarikkum namovaakam
നല്ല പോസ്റ്റ് :)
നല്ല പോസ്റ്റ്.
ആരാ ആ സ്നേഹിത എന്നറിയാന്‍ ആഗ്രഹമുണ്ട്
Sabu Kottotty said…
ഇതൊക്കെ വസ്ത്രമുണ്ടാക്കുന്ന പ്രശ്നങ്ങളല്ലേ...? എല്ലാവരും അതുപേക്ഷിച്ചാല്‍ ലോകത്തെ 90% പ്രശ്നങ്ങളും അവസാനിയ്ക്കും. ശരീരവര്‍ണ്ണനയ്ക്കെതിരേ ഘോരഘോരം പ്രസംഗിയ്ക്കുമ്പോഴും ഉള്ളില്‍ അതാസ്വദിയ്ക്കാനുള്ള ത്വരയാണ് ! ഈപോസ്റ്റ് ഒരുപാടു ചിന്തകള്‍ക്കു വക നല്‍കുന്നു...
Joker said…
മഹാഭാരതവും രാമായണവും പഠിപ്പിക്കുന്നുണ്ടെങ്കില്‍ നളിനി ജമീലയുടെ ആത്മകഥയും ആകാം. മാത്രവുമല്ല ഇത് മറ്റേതിനേക്കാളും ഗുണം ചെയ്യുകയും ചെയ്യും.

ഉദാ :

“ ഷണ്ഡനായ പാണ്ഡുനിന് അഞ്ച് മക്കള്‍, അതായത് പാണ്ഡവര്‍ “ ഇത് പഠിപ്പികുമ്പോള്‍ പിന്നെ ക്കിയെല്ലാം പഠിപ്പിക്കേണ്ടി വരില്ലേ.

ലതാണ് ഞാന്‍ പറഞ്ഞത്.
ഇന്നത്തെ “തുറന്ന ലോകത്ത്’ എന്തൊക്കെ മറച്ചു വച്ചാലും കാണാനുള്ളവർ കാണും.വായിക്കുന്നവർ വായിക്കും.അറിയേണ്ടുന്നവർ അറിയും.

നല്ലത്., ചീത്ത എന്ന അതിർ വരമ്പുകൾ നമ്മൾ തന്നെ ഉണ്ടാക്കുന്നു.അതിന്റെ അതിർവരമ്പാകട്ടെ വളരെ നേർത്തതും.ഇന്നത്തെ സമൂഹം നല്ലത് എന്ന് കരുതുന്ന ഒന്നു നാളെ നല്ലതല്ലാതാകും.വെറും അൻ‌പതു വർഷം മുൻപ് വരെ നമ്മുടെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ സ്ത്രീജനങ്ങൾ മാറു മറച്ചിരുന്നില്ല.അന്നതിൽ ആരും ലൈംഗികത കണ്ടില്ല.

സമൂഹം ഇങ്ങനെ ഒക്കെയാണു മുന്നേറുന്നത്.മറച്ച് വക്കുന്തോറും അറിയാനുള്ള അഭിവാഞ്ഛ കൂടുന്നു.
ഹരി മാഷെ ... ഇന്നത്തെ കാലത്ത് ഇന്നത്തെ പിള്ളേര്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ അതിന്റെ പകുതിയുടെ പകുതി പോലും നമ്മള്‍ക്ക് പലതിലും ഇല്ല ... നല്ലതും ചീത്തയും അറിയണ്ടാവര്‍ അറിയട്ടെ അല്ലാതെ എന്നാ പറയാന്‍
ഇന്നത്തെ കുട്ടികളുടെ അറിവുകള്‍, അതെന്തിനെ കുറിച്ചാണെങ്കിലും സമഗ്രമാണ്. അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. ശരിയായ ലൈംഗിക വിദ്യഭ്യാസം തന്നെ ഏറെ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍, എന്തിനും ഏതിനും വിവാദം ഉണ്ടാക്കുന്നവര്‍ക്ക് നളിനി ജമീലയും ആത്മകഥയുമെല്ലാം വെറും വിവാദം മാത്രം! കൊള്ളാം വളരെ നല്ല ചിന്തകള്‍...

o.ടോ:പിന്നെ മീറ്റും ലീവും കഴിഞ്ഞു ഞാന്‍ ഇങ്ങ് എത്തി കേട്ടോ!ഇനി ഞാനും പോസ്റ്റാന്‍ തുടങ്ങട്ടെ :)
കൌമരക്കാരില്‍ ലൈംഗികത എന്നാല്‍ എന്താണെന്ന് അറിയാത്ത എത്രപേര്‍ ഉണ്ടായിരിക്കും
ഒരു പക്ഷെ ആരും കാണില്ല .
നല്ല ചിന്തകള്‍ നല്ല പോസ്റ്റ്‌ പൊങ്ങുവിനു ചുംബനം ആശംസകള്‍
ഫോണ്‍ ഓഫ്‌ ചെയ്യരുത് കടങ്ങളൊക്കെ കഴിഞ്ഞില്ലേ
ഭായി , എന്ത് പറയണം എന്നെനിക്കു അറിയില്ല . കാരണം ഞാന്‍ വളരെ അധികം ചിന്തിക്കുന്ന ഒരു വിഷയമാണ്‌ ഭായിയുടെ സുഹൃത്ത് പറഞ്ഞത് . ഞാന്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് വിളിച്ചപ്പോള്‍ , അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി ( എന്റെ ബന്ധു) എന്നോട് ചോദിക്കുവാണ്,
ഇവിടെ മദാമ്മ മാരുണ്ടോ ? കിട്ടിയോ ? എന്ന് ...........
എന്റെ മനസ്സ് വല്ലാതെ തളര്‍ന്നു പോയി അത് കേട്ടപ്പോള്‍ !!
പിന്നെ ഞാന്‍ സ്വയം പറഞ്ഞു , ഭാരതീയ ദൈവശാസ്ത്രം പറയുന്നത് പോലെ , "എല്ലാം കാലമാണ്‌ ,എല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും , ആകുലനാകാതെ ശാന്തനായി ഇരിക്കുക.".

ഭായി , വേള്‍ഡ് ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ ന്റെ കണക്കനുസരിച്ച് , ലോകത്തേറ്റവും കൂടുതല്‍ യുവ മനോരോഗികള്‍ ഉള്ള നാട് കേരളമാണ് .
നാമും നമ്മുടെ തലമുറകളും കൂടുതല്‍ അപകടത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു !!!!!! എന്താണ് ചെയ്യേണ്ടത് ????
സെമെടിക് മതങ്ങളുടെ " അറിവിന്‍റെ വൃക്ഷം "( ശരിയും തെറ്റും ) മലയാളിക്ക് ദോഷകരമാവുന്നുണ്ടോ ????
നല്ലൊരു പോസ്റ്റ്..

ആശസകൾ.. നിനക്കല്ല

സുഹൃത്തിനു..
Echmukutty said…
വിശാലമായ ദുനിയാവിൽ ‘എല്ലാവർക്കും‘ ജീവിക്കാൻ,ആത്മകഥ എഴുതാൻ ഒരേ അവകാശമാണെന്ന് കേൾക്കുന്നത് സന്തോഷം തന്നെ.സ്നേഹിതയ്ക്കും ഹരിക്കും അഭിനന്ദനങ്ങൾ.
ഹരിയുടെ പോസ്റ്റുകളിൽ അക്ഷരത്തെറ്റുകൾ കുറവാണ് പൊതുവെ.ഈ പോസ്റ്റ് ധിറുതിയിൽ ചെയ്തതാവാം. കുറെ അക്ഷരപ്പിശകുകൾ ഉണ്ട്.
ശ്രദ്ധിക്കുമല്ലോ.
cloth merchant said…
നല്ല വിഷയം .നന്നായി എഴുതിയിരിക്കുന്നു.


ഇതൊക്കെ വസ്ത്രമുണ്ടാക്കുന്ന പ്രശ്നങ്ങളല്ലേ...? എല്ലാവരും അതുപേക്ഷിച്ചാല്‍ ലോകത്തെ 90% പ്രശ്നങ്ങളും അവസാനിയ്ക്കും"

"കൊണ്ടോട്ടിക്കാരന്‍.


നമ്മളെ പണി ഇല്ലാതെ ആക്കി തേരാ പാര നടത്താനുള്ള വഴിയുമായി ഇറങ്ങിയെക്കുവാനല്ലേ?
valare nannaayirikkunnu...Hari;
ഇന്നത്തെ സമൂഹത്തില്‍, ശൈശവ പ്രായം കടക്കുന്ന ഏതൊരു കുട്ടിയും ഇടയ്ക്കെങ്കിലും അശ്ലീലത്തിന്റെ അതിപ്രസരമുള്ള പരസ്യങ്ങള്‍ കാണുകയോ പാട്ടുകള്‍ കാണുകയോ ചെയ്യുന്നുണ്ട്. കൌമരക്കാരില്‍ ലൈംഗികത എന്നാല്‍ എന്താണെന്ന് അറിയാത്ത എത്രപേര്‍ ഉണ്ടായിരിക്കും. എന്തുതരം അറിവാണെന്നതു മാത്രമാണിവിടെ പ്രശ്നം. ഭാവനയുടേയും ചോദനയുടേയും ലോകത്ത് അല്പാറിവുകള്‍ ഇന്നും അപകടകരം തന്നെയാണ്.
നന്നായി ഹരി.
ആശംസകള്‍.....
"..ഉണ്ണിനീലി സന്ദേശവും ചമ്പുക്കളും പഠിക്കുമ്പോള്‍ ത്രസിക്കാത്ത ഏതു ഞരമ്പാണ് 51 വയസ്സുള്ള നളിനി ജമീല സ്വന്തം ജീവിതത്തിന്റെ രക്തവും വിയര്‍പ്പും പുരണ്ട താളുകള്‍ തുറക്കുമ്പോള്‍ മുറുകുന്നത്.."

ഹ ഹ നമ്മുടെ സദാചാര ഞരമ്പുരോഗികള്‍ക്ക് നളിനി ജമീലയെ വായിക്കുമ്പോള്‍ ഒരു വയാഗ്ര ചവച്ച സുഖം കിട്ടുന്നുണ്ടാകും. അത് കരഞ്ഞ് തീര്‍ക്കുമ്പോഴാണ് നാറുന്ന വിമോചനസമരസ്വപ്നങ്ങള്‍ വിസര്‍ജ്ജിക്കപ്പെടുന്നത്. നല്ല ലേഖനം. പൊങ്ങുവിനും സുഹൃത്തിനും നന്ദി :)
നല്ല പോസ്റ്റ്.സ്നേഹിതയ്ക്കും,പോങ്ങുവിനും നന്ദി
Anonymous said…
hai pongetta

thanks a lot
njan swapnathil polum karuthiyilla enne vilickumennu just oru replay prtheekshichu
pakshe fotoyil kandal oru bheekaranallo samsarathil enne njettichu kalanju
valare soft aanu
thanks for nandetan also
ini banglore varumbol try to call
namucku kanamllo
my no 09742277870
vipin das
cherupushpam said…
good...
ഷിജു said…
പോങ്ങുവിന്റെ സ്നേഹിതയോടും ഒരു ബ്ലോഗ് തുടങ്ങാ പറയൂ :)
ആശംസകള്‍ ......
Anonymous said…
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുകൂടെ എന്റെ വാക്കുകൾ സന്തോഷത്തോടെ കേൽക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും എനിക്കു ഈ അവസരം നൽകുകയും ചെയ്ത എന്റെ പ്രിയപ്പെട്ട ചങ്ങാതിക്ക്,എന്നെ അറിയാത്ത ഈ നല്ല വാക്കുകളുടെ ഉടമകൽക്ക്.....നന്ദി.
ഇരകള്‍ വേട്ടക്കാരെ തിരിച്ചറിയുന്നത് പ്രകൃതിയില്‍ മാത്രമ്മോ?
Athu pandayirunnu. Ippol athum pattunnillallo..!

Manoharamaya post. Ashamsakal...!
Anonymous said…
പോസ്റ്റും കമന്റ്സും വായിച്ചൂ. ഇതില്‍ നളിനി ജമീലയുടെ ആത്മകഥ പുസ്തകമാക്കണമെന്ന് പറയുന്നവര്‍ എത്രപേരുണ്ട്? ഈ പുസ്തകം തന്റെ കുഞ്ഞ് വായിക്കണം അല്ലെങ്കില്‍ പഠിക്കണം എന്നാഗ്രഹിക്കുന്ന എത്ര മാതാപിതാക്കളുണ്ട്. താന്‍ നടന്ന വഴി അത്ര മോശമൊന്നുമല്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന നളിനി ജമീല സ്വന്തം മകളെ നല്ലൊരു ചെറുപ്പക്കാരന് വിവാഹം ചെയ്തു കൊടുത്തു എന്നും പറയുന്നു. അപ്പോള്‍ ജമീലയ്ക്കും അറിയാം ഏതു വഴിയാണ് ശരിയെന്ന്. ഒരു പക്ഷെ ജമീലയുടെ സ്വന്തം മകള്‍ പോലും വായിക്കാനിഷ്ടപ്പെടാത്ത പുസ്തകം കേരളത്തിന്റെ വരും തലമുറ പുസ്തകമാക്കി പഠിക്കണമെന്നോ? ഏതു നാട്ടിലും ഉണ്ടാകും ഇത്തരം സ്ത്രീകളും അവരുടെ കദന കഥകളും. ഗാന്ധിജിയും വിവേകാനന്ദനുമൊക്കെ എല്ലാ നാട്ടിലുമുണ്ടായിരുന്നെങ്കില്‍ അവരെക്കുറിച്ചും ആരും പഠിക്കില്ലായിരുന്നു.

പിന്നെ ഉണ്ണുനീലി സന്ദേശവും ചമ്പുക്കളും പോലെയല്ല ജീവിക്കാനെന്ന പേരില്‍ ശരീരം വിറ്റ സ്ത്രീയുടെ കഥയില്‍ നിന്നു ലഭിക്കുന്ന വികാരം. കൂലിപ്പണികള്‍ ഏറെയുള്ള കേരളത്തില്‍ ചോര നീരാക്കി പണിയെടുത്ത്, വിശക്കുന്ന വയറ് വരിഞ്ഞു മുറുക്കി സ്വന്തം കുഞ്ഞിനെ വളര്‍ത്തിയ അമ്മമാരുണ്ട്. അവരെയാണ് നാം കാണേണ്ടത്. അവരെയാണ് നാം അറിയേണ്ടത്.
Anonymous said…
ഞാന്‍ പലപ്പോഴും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്....അഭിനന്ദനങള്‍....
പഠിക്കട്ടെ..പഠിപ്പിക്കട്ടെ...
Anonymous said…
നളിനിക്കുട്ടി ബുക്ക് എഴുതിയതിലും അത് ഇഷ്ടമുള്ളവര്‍ വായിക്കുന്നതിലും തെറ്റൊന്നുമില്ല. ;)

പക്ഷെ, മാഡത്തിന്റെ ആത്മകഥ ഉസ്കൂളില്‍ പാഠ്യവിഷയമാക്കേണ്ട ഒന്നാണെന്നൊന്നും അഭിപ്രായമില്ല. എന്തിറ്റദ്??
Unknown said…
This comment has been removed by the author.
Unknown said…
നല്ല പോസ്റ്റ്‌ പൊങ്ങു, അവസരോചിതം, സ്നേതിതയ്ക്ക് എന്റെ ആശംസ അറിയിക്കൂ,

മി. ജോക്കര്‍.. ആരാണ് പറഞ്ഞത് പാണ്ടു ഷണ്ഡന്‍ ആണെന്ന്? പുതിയ അറിവാണല്ലോ..
പോങ്ങൂ.......

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം, തല്ലാന്‍ പാടില്ലെന്നാലും :)
Ajith said…
Very Good. By introducing prostitute's and thief's autobiography ,degree students will have more awareness about social illnesses. Lets forget Ezhuthachan,shakespere,M.K.Ganndhi etc.

Why cant we engage some rapists ,drug pullers etc as professors and lecturers in our universities to create more awareness (practical) in students?

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ