ഓണം; ചില അസ്വാഭാവിക ചിന്തകള്‍
സ്നേഹിതരേ, ഇത് ‘ ആല്‍ത്തറ ‘യ്ക്കുവേണ്ടി എഴുതിയ പോസ്റ്റാണ്. ഇവിടെയും അതിന്റെ ഒരു പകര്‍പ്പ് കിടന്നുകൊള്ളട്ടെ. ഓണത്തെക്കുറിച്ചുള്ള എതിര് പ്രസ്താവനയല്ല ഈ പോസ്റ്റ്. എങ്കിലും ഞാന്‍ ഭയക്കുന്നു. ഓണം എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോവുന്നോ എന്ന്. ഈ ഓണക്കാലത്ത് പ്രത്യേകിച്ചൊരു സന്തോഷവും എന്റെ മനസ്സില്‍ തോന്നുന്നില്ല. ഓണമായെന്നുപോലും തോന്നുന്നില്ല. നിങ്ങള്‍ക്കോ? എന്റെ വിവരക്കേടില്‍ നിന്നുണ്ടാവുന്ന തോന്നലാവും ഇത്. അല്ലെങ്കില്‍ പഴയ ഓണക്കാലം എനിക്കിനി തിരികെ ലഭിക്കില്ലാ എന്ന തിരിച്ചറിവിന്റെ അസ്വസ്ഥതയുമാവാം. അതാവും ഇങ്ങനൊരു പോസ്റ്റ് ഞാന്‍ എഴുതാന്‍ കാരണം. എതിരഭിപ്രായമുള്ളവര്‍ പൊറുക്കുക. ------------------------------------ “ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍” അതെ. ഇത്തവണ ഈ ആല്‍ത്തറയിലിരുന്ന് ഓണമാഘോഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതൊരു ഭാഗ്യമായും ഞാന്‍ കരുതുന്നു. സൌഹൃദത്തിന്റെ തണലില്‍ സ്നേഹത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഇവിടെയിരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ നന്മയുടെ പൂക്കള്‍ ധാരാളമായി വിരിയുന്നത് ഞാന്‍ കാണുന്നു. ആ പൂക്കള്‍കൊണ്ട് ഈ ആല്‍ത്തറയില്‍ നമുക്കൊരു കളമൊരുക്കാം. അവയില്‍ നിന്ന് സ്നേഹത്തിന