ചെറായി- ‘സ്വ.ലേ‘ മാര്‍ വിട്ടുപോയ കാര്യങ്ങള്‍!

ചെറായിലെ സുഹൃദ് സംഗമം എത്ര സന്തോഷകരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവുന്നതല്ല. വൈകുന്നേരം മീറ്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ മനസ്സിലുണ്ടായ നിരാശ ആത്മമിത്രങ്ങളെ പിരിയുന്നതിന്റെ മാത്രമായിരുന്നു. അത്രയേറെ അടുപ്പം പരസ്പരം ഉണ്ടാക്കുവാന്‍ ആ സംഗമത്തിനായി. സൌഹൃദം; അതെത്ര വേഗമാണ് നമ്മുടെയൊക്കെ മനസ്സില്‍ വേരാഴ്ത്തുന്നത് ...

തമാശ കളയാം. നേരേ കാര്യത്തിലേയ്ക്ക്.

ചെറായി മീറ്റ് നല്‍കിയ നല്ല അനുഭവങ്ങളെ ഒരു പോസ്റ്റിലേയ്ക്ക് ഒതുക്കാനാവുമോ എന്ന് ശ്രമിച്ചുകൊണ്ടിരിക്കെയാണ് എന്റെയൊരു സ്നേഹിതന്‍ ബൂലോകം ഓണ്‍ലൈന്‍, ബ്ലോത്രം എന്നീ ബ്ലോഗുകളുടെ ലിങ്ക് അയച്ചുതരുന്നത്. സംഗതി ഉശിരന്‍ സാധനങ്ങളാണ്. വായിച്ചുകഴിഞ്ഞപ്പോള്‍ ഇനി എന്റെ പോസ്റ്റിന് പ്രസക്തിയില്ലെന്ന് മനസ്സിലായി. അത്രയ്ക്ക് ആധികാരികമായി തന്നെ ഇരു ബ്ലോഗുകളും മീറ്റ് കവര്‍ ചെയ്തിരിക്കുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം.

ബൂലോകം ഓണ്‍ലൈനിന്റെയും ബ്ലോത്രത്തിന്റെയും സ്വ.ലേ മാര്‍ അശ്രദ്ധകൊണ്ടു വിട്ടുപോയ ചില കാര്യങ്ങള്‍ ഇത്തിരി വിശാലമായിത്തന്നെ പറയാം. സഹിക്കണം.

പോസ്റ്റൂകളിലൂടെ വായനക്കാരെ നിര്‍ദാക്ഷിണ്യം വധിച്ചുകൊണ്ടിരിക്കുന്ന ‘ഭീകരവാദി’കളെ നേരിടാന്‍ , നാവ് എ.കെ 47-ഉം തൊലിക്കട്ടി പ്രതിരോധകവചവുമാക്കി ഞാന്‍ ചെറായി തീരത്തേയ്ക്ക് ശനിയാഴ്ച രാവിലെതന്നെ വണ്ടികയറി. ശനിയാഴ്ചപ്പകലിന്റെ സിംഹഭാഗവും ഗായത്രി അശോകേട്ടന്‍, ഷിനോ, ദിപു എന്നീമിത്രങ്ങളോടൊപ്പം പങ്കുവച്ച് വൈകുന്നേരത്തോടെ ഹൈക്കോടതി നടയില്‍ നമസ്കരിച്ചു. (കള്ളുകുടിച്ച് മുഖമടിച്ച് വീണതാണെന്ന് പറയുന്നവരും കുറവല്ല.) നമസ്കാരത്തില്‍ സം‌പ്രീതയായ നീതിദേവത തല്‍ക്ഷണം ‘നിരക്ഷരനെ‘ന്ന മനോജേട്ടനെ അവിടെ പ്രത്യക്ഷപ്പെടുത്തി. വിത്ത് കാര്‍.

വഴിയ്ക്കുവച്ച്, നന്ദേട്ടനെയും കൂട്ടി അമരാവതിയിലെത്തുമ്പോള്‍ അവിടെ ലതികേച്ചിയും കുടുംബവും ഉണ്ടായിരുന്നു. പരിചയപ്പെട്ടു. സംസാരിച്ചുനില്‍ക്കുമ്പോള്‍ ‘ഡോക്ടര്‍ നാസും സാസിന്റെ ഡോക്ടറും‘കൂടി അവിടേയ്ക്കുവന്നു. ഇതിനിടയില്‍ ‘തോന്ന്യാസി‘യുടെ കോള്‍ വന്നതിനാല്‍ അയാളെ കൂട്ടിക്കൊണ്ടുവരുവാന്‍ ഞങ്ങള്‍ 3 പേര്‍ പോയി.

രാത്രി എട്ടരമണിയോടെ പാവപ്പെട്ടവന്‍, പകല്‍ക്കിനാവന്‍, മുള്ളൂര്‍ക്കാരന്‍, മനുജി, മാലോത്ത്, തോന്ന്യാസി, നന്ദേട്ടന്‍, നിരക്ഷരന്‍ തുടങ്ങിയ തീവ്രവാദികള്‍ ചേര്‍ന്ന് ‘സിഗ്നേച്ചറിന്റെ’ രക്തമൂറ്റിക്കുടിച്ചുകൊണ്ടിരുന്നു. തോന്ന്യാസിയുടെ ‘ഗദ്യാ‘ക്രമണത്തെ പാവപ്പെട്ടവന്‍ ‘പദ്യാ’ക്രമണം കൊണ്ടുതുരത്തി. കടലാക്രമണമായിരുന്നു ഇതിലും ഭേദമെന്ന ഭാവത്തില്‍ പകലന്‍ ആകാശത്തേയ്ക്ക് നോക്കി മൌനിയായി. രാത്രിയായതിനാ‍ല്‍ ഒന്നു കിനാവുകാണാന്‍ പോലുമാവാതെ പകല്‍ക്കിനാവന്‍ ഉറഞ്ഞു.

കണ്ണടവച്ച ‘തീവ്രവാദി‘ വരാന്തയിലിരുന്ന്, തന്റെ ദീക്ഷയിലൂടെ നീണ്ടുമെലിഞ്ഞ വിരലുകളോടിച്ചും തിരയൊഴിയാത്ത കടലിളേയ്ക്ക് കണ്ണുകളാഴ്ത്തിയും ഇങ്ങനെ പറഞ്ഞു തുടങ്ങി

- “ ഞാന്‍....ഒരു യാത്രികന്‍...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍..... “‘

ഓഹോ അപ്പോള്‍ ഇതാണോ യാത്രികന്‍!!

പുള്ളിക്കാരന്‍ തുടരുന്നു.

- “ഞാന്‍ ഏകാന്ത പഥികന്‍........ ഞാന്‍.....യാത്ര തുടരട്ടെ.... മുള്ളൂക്കാരന്‍....“

ആകെ കണ്‍ഫ്യൂഷനായല്ലോ! യാത്രികന്‍, ഏകാന്ത പഥികന്‍, മുള്ളൂക്കാരന്‍ ഇതിലാരാണ് ഇയാള്‍. ഞാന്‍ പകലന്റെ ചെവിയില്‍ ചോദിച്ചൂ.

- ഇതാണ് മുള്ളൂക്കാരന്‍.

- അപ്പോള്‍ ഈ പറഞ്ഞതൊക്കെ?

- എബൌട്ട് മീ

- പകലേട്ടന്റെ എബൌട്ടോ!!!

- അല്ല പോങ്ങൂസ്, പുള്ളിയുടെ സ്വന്തം.

- കഞ്ചനാണോ?

- അസാരം

മുള്ളുകാരനോട് ഒരു കൈയ്യകലം കാക്കുന്നതില്‍ യാതൊരു നാണക്കേടുമില്ലെന്നെനിക്കതോടെ ബോധ്യമായി.

ഞങ്ങള്‍ സംസാരിച്ചിരിക്കെ, അമരാവതി റിസോര്‍ട്ടിന്റെ പറമ്പില്‍ നില്‍ക്കുന്ന തെങ്ങിനു മറവില്‍ നിന്ന് ഒരു ഫ്ലാഷ് ലൈറ്റ് മിന്നിയതും പാവപ്പെട്ടവന്‍ ശരവേഗത്തില്‍ ആ തെങ്ങ് ലക്ഷ്യമാക്കി പാഞ്ഞതും ഒരുമിച്ചായിരുന്നു. നരിച്ചീറ് കീറുന്നപൊലെ ഒരുശബ്ദം ഉയര്‍ന്നുകേട്ടു. പിന്നെ, ‘ചലോ... ചലോ... ചേറായി‘ എന്ന് മുദ്രാവാക്യം വിളിച്ച് പാവപ്പെട്ടവന്‍ ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക്.. കയ്യില്‍ ഒരു ചെറിയ മനുഷ്യജീവി! ചാരനാണ്!! കഴുത്തില്‍ ഒരു ക്യാമറ തൂങ്ങിയാടുന്നു. പാ‍വപ്പെട്ടവന്‍ നേരേ കുശിനിയിലേയ്ക്ക് അയാളെ കൊണ്ടുപോയി. താമസിയാതെ വെറുംകൈയ്യോടെ മടങ്ങി വന്ന പാവപ്പെട്ടവന്റെ ചുണ്ടുകള്‍ 3 വരി കവിതയെ പ്രസവിച്ചു!!

“ചങ്ങലകള്‍ പൊട്ടിച്ചു
ചങ്ങാതിയെ തേടാം
ചാരനെവെട്ടി ചട്ടിയിലിട്ടു വറുക്കാം“

മനസ്സിലായി. നാളെ ഉച്ചയ്ക്ക് ‘ചാരക്കറി‘ കൂട്ടിയുണ്ണാം. ഈ മനുഷ്യന് പാവപ്പെട്ടവനെന്ന പേര്‌ ആരുപറഞ്ഞു കൊടുത്തോയെന്തോ?


അന്തരീക്ഷത്തില്‍ നിന്ന് മുല്ലപ്പൂവിന്റെ ഗന്ധമുയരുന്നില്ലേന്ന് ചോദിച്ചത് നിരക്ഷരനാണ് - നിരക്ഷരന്മാര്‍ മണമൊക്കെ തിരിച്ചറിയുന്നവരാണെന്ന് വ്യക്തമായി- ശരിയാണല്ലോ അതെന്ന് മാലോത്ത് വിസ്മയവും കൂറി.

-പോങ്ങൂസേ, നന്ദനെവിടെപ്പോയി?

മനുജി അത് ചോദിച്ചതും നന്ദേട്ടന്‍ മുറിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നതും ഒരുമിച്ചായിരുന്നു. മുട്ടോളം മാത്രമെത്തുന്ന ഒരു ബര്‍മുഡയാണ് വേഷം. കൈയ്യില്‍ ‘മൂന്നുമുഴം മുല്ലപ്പൂ’ ചുറ്റിയിട്ടിരിക്കുന്നു. ഫ്രഞ്ച് താടി. പറ്റെ വെട്ടിയ മുടി. നിറംകൊണ്ടുമാത്രമല്ല വേഷഭൂഷാദികളിലൂം ആള് തനി കരീബിയന്‍ കുഞ്ഞായി മാറിയിരിക്കുന്നു!!

- എന്താ നന്ദേട്ടാ, ഈ മുല്ലപ്പൂമാ‍ലയൊക്കെ ചുറ്റി?

മാലോത്തിന്റെ ചോദ്യം.

- ഇയാളുടെ മാസ്റ്റര്‍ പീസ് പോസ്റ്റ് ‘ മൂന്നു മുഴം മുല്ലപ്പൂ’ അല്ലായിരുന്നോ മാലോത്തെ. അതിന്റെ ഹാങ്ങ് ഓവറില്‍ പുള്ളി ഇപ്പോ പത്താളു കൂടുന്നിടത്തിപ്പോ ഇതാ സ്റ്റൈല്.

ഉത്തരം മനുജിയുടേത്.

‘അപ്പോ ഇതാണ് അല്പത്തരത്തിന്റെ ഗന്ധം, അല്ലേ മനുജി‘ എന്നു പറഞ്ഞ എന്റെ തലമണ്ടയില്‍ സാമാന്യം ഭേദപ്പെട്ട ഒരു കൊട്ടുതന്ന് നന്ദേട്ടന്‍ പറഞ്ഞു.

-ടാ കോപ്പേ, അങ്ങേര് വല്ലതും പറഞ്ഞാ ഞാനങ്ങ് ക്ഷമിക്കും. കാരണം പുള്ളിക്കാരനാണല്ലോ എന്റെ രജിസ്ട്രേഷന്‍ ഫീസും തിരിച്ച് പോവാനുള്ള വണ്ടിക്കൂലിയും തരുന്നത്.

ഇതുകേട്ട് തുറിച്ച മനുജിയൂടെ കണ്ണുകളില്‍ ആകാശത്തിലെ ചന്ദ്രനും നക്ഷത്രങ്ങളും പ്രതിഫലിച്ചു. പിന്നെ കണ്ണ് യഥാ സ്ഥാനത്തേയ്ക്ക് മടങ്ങിയപ്പോള്‍ മനുജി എഴുന്നേറ്റ് പറഞ്ഞു.

- ഇനി ഞാന്‍ അല്പമൊന്ന് കിടക്കട്ടെ.

മനുജി പോയി. ഒഴിഞ്ഞ കീശേം ശൂന്യമാക്കിയ വയറുമായാണ് ‘പര്‍വ്വ‘മിങ്ങ് കെട്ടുകെട്ടിയതല്ലേയെന്ന ചിന്തയാണ് മനുജിയ്ക്ക് മുന്‍പേ നടക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു.

അതൊരു കൂട്ടച്ചിരിയ്ക്ക് കാരണമായി. പിന്നെ ‘കൂര്‍ക്കം’ മീറ്റന്മാരായ ഞങ്ങള്‍ നിദ്രാ‍ദേവിയെ മാറിമാറി പൂശി ‘കൂര്‍ക്ക ക്രിയ‘യിലേയ്ക്ക് കടന്നു.

‘തൊട്ടി‘ലില്‍ കിടന്നുറങ്ങുന്ന തോന്ന്യാസിയുടെ കരച്ചില്‍ കേട്ടാണ് ഉണരുന്നത്. തോന്ന്യാസിയെ താരാട്ടുപാടിയുറക്കുമ്പോള്‍ അമരാവതിയുടെ പറമ്പിലാരോ ഒരു വലിയ കുഴി എടുക്കുന്ന ശബ്ദം കേള്‍ക്കാം. ഞാന്‍ ജനാലയിലൂടെ നോക്കി. നിരക്ഷരന്‍ മണ്‍‌വെട്ടിയുമായി ആഞ്ഞുവെട്ടുന്നു. എന്തിനാണാവോ? നിദ്രാദേവി അടുത്ത നേരമ്പോക്കിനായി വന്നതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കാതെ കിടന്നു.


* * *

രാവിലെ ഒന്‍പതരയോടെ തന്നെ ഒട്ടുമിക്കവരും എത്തിത്തുടങ്ങിയിരുന്നു. പിരിക്കുട്ടിയുടെ നേതൃത്വത്തില്‍ നിര്‍ദ്ദയം പിരിവുതുടങ്ങി. ഇവള്‍ ‍പിരിക്കുട്ടിയല്ല പിരിവുകുട്ടിയാണ്.

അപ്പോള്‍ രാത്രി അമരാവതിയുടെ പറമ്പു മുഴവന്‍ നിരക്ഷരന്‍ കുഴിച്ചുകൊണ്ടിരുന്നത് ഈ പണമൊളിക്കാനാണല്ലേ? ദുഷ്ടന്‍. ഇതിന്റെ പേരില്‍ അങ്ങേര് 10 രാജ്യങ്ങള്‍കൂടി കാണും.

അങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോളാണ് ശക്തമായ ഭൂമികുലക്കം അനുഭവപ്പെട്ടുതുടങ്ങിയത്. മുന്തിയവന്‍ തന്നെ. റിച്ച്ടര്‍ സ്കെയിലില്‍ ദശാംശത്തോടുകൂടി രണ്ടക്കത്തിനടുത്തൊരു സംഖ്യ രേഖപ്പെടുത്താന്‍ പോന്നവന്‍. ‘പിരിക്കുട്ടികള്‍‘ കസേരയില്‍ നിന്ന് അടര്‍ന്നു വീണു. പല ‘സനോണി‘കളും പ്രാണരക്ഷാര്‍ത്ഥം നിലം പറ്റുന്നു. കസേരകള്‍ നാലുകാലില്‍ നൃത്തം ചെയ്യുന്നു. മണ്ഡരി പിടിച്ച തേങ്ങകള്‍ക്കൊപ്പം കരിക്കുകള്‍പോലും പൊഴിയുന്നു. തീര മേഘങ്ങളെ നക്കിയെടുത്ത് മടങ്ങുന്നു. ആകെ ഭീതി നിറഞ്ഞ നിമിഷങ്ങള്‍. അപ്പോഴാണ് ഞാനതുശ്രദ്ധിച്ചത്. വെള്ളമുണ്ടും കള്ളികളുള്ള കഴുകിയ ഇറച്ചിയുടെ നിറമുള്ള ഷര്‍ട്ടുമിട്ട് ‘സുസ്മേര ചീര്‍ത്ത വദനനായ ‘ നമ്മുടെ കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ അടിവച്ചടിവച്ച് നടന്നുവരുന്നു. അന്തരീക്ഷമാകെ ‘ഹ ഹ ഹ’ എന്ന ശബ്ദം മുഴങ്ങുന്നു. വന്നപാടേ അദ്ദേഹം 5 അടി നീളവും 3 അടി വീതിയുമുള്ള വലിയൊരു ബഞ്ചിലേയ്ക്ക് ആസനസ്ഥനായി. തല്‍ക്ഷണം ഭൂമീദേവി അടങ്ങി. അദ്ദേഹത്തിന്റെ ആസനസ്പര്‍ശമേറ്റതും ബഞ്ചിന്റെ കാലുകള്‍ ഭൂമീദേവി കവരുകയാല്‍ ബഞ്ച് ഒരു പലകയായി പരിണമിക്കുകയും ചെയ്തു. ലക്ഷണമൊത്ത ഇരുപ്പ്. സിദ്ധന്‍ തന്നെ! ആരെങ്കിലും ഒരു പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കൂ.!!

ഒട്ടും അമാന്തം കൂടാതെ ആരോ സജ്ജിവേട്ടന്റെ മുന്നിലേയ്ക്ക് ഇലയപ്പത്തിന്റെ കുട്ടകം നീക്കി വച്ചു. നിമിഷാര്‍ദ്ധം കൊണ്ട് അപ്പം നഷ്ടപ്പെട്ട ഇടനയിലകള്‍ സിദ്ധനുചുറ്റും കുമിഞ്ഞു കിടന്നു. കൊതിവിട്ടുനിന്ന എന്നെ സിദ്ധന്‍ കോപം ജ്വലിക്കുന്ന നോട്ടവുമായി ‘’ പോടാ.പോ..പോ.” എന്ന് മുദ്രകാണിക്കുന്നു. ഏതാണ്ടൊന്ന് തൃപ്തനായപ്പോള്‍ അധികം അനക്കാതെ അദ്ദേഹത്ത് വേദിയില്‍ കൊണ്ടെ ചാരി. അവിടെനിന്ന് മീറ്റുകഴിയും വരെ വരയോടുവര. ഓരോരുത്തരുടെയും തലേവര!!

മനുജി ഇടയ്ക്ക് ഫോണുമായി കറങ്ങി നടന്നു. രാത്രിയുടെ നാലാം യാമത്തില്‍ ഭാര്യയെ വിളിക്കുന്ന പേരുകളൊക്കെ ആരെയോ വിളിക്കുന്നുണ്ട്. ആരാധികമാരെയാവും. വയസ്സ് 52 ആയെങ്കിലും തലയും മീശയും കറിപ്പിച്ചവനാണെങ്കിലും ഇതിനുമാത്രം ഒരു കുറവുമില്ല. ഭാഗ്യവാന്‍. മനുജീ, അങ്ങും ബ്ലോ‍ഗര്‍ അടിയനും ബ്ലോഗര്‍!

ഉച്ചയൂണ് ഗംഭീ‍രമായി. പറയാതെ വയ്യ. പാവപ്പെട്ടവന്റെ ‘ചാരക്കറി‘യുടെ സ്വാദ് അപാരം തന്നെ.

ഉച്ചയൂണിനുശേഷം പ്രധാനമായും നടന്നത് ‘കോക്കസ് രൂപീകരണമായിരുന്നു.‘ മേഖലാടിസ്ഥാനത്തിലുള്ള കോക്കസ് രൂപീകരണത്തിനുശേഷം ‘മുക്കിയ’ സംഘാടകന്‍ ഹരീഷ് തൊടുപുഴയുടെ വെങ്കലത്തില്‍ തീര്‍ത്ത പൂര്‍ണ്ണകായ പ്രതിമയുടെ തുണിമാറ്റല്‍ കര്‍മ്മം നടന്നു.


തുടര്‍ന്ന് കര്‍ഷകേട്ടന്‍ റബ്ബര്‍ ഉല്പന്നങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി റബ്ബറില്‍ നിന്ന് ഭക്ഷ്യോല്പന്നങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. റബ്ബര്‍ക്കുരുകൊണ്ട് സ്വാദിഷ്ടമായ അച്ചാറും രസഗുളയും, കൂടാതെ ഒട്ടുപാലുകൊണ്ട് ന്യൂഡിത്സും പിണ്ടിപ്പാലുകൊണ്ട് ഇഡ്ഡലിയും പിന്നെ റബ്ബറിലത്തോരനുമൊക്കെ ഉണ്ടാക്കി പാചകബ്ലോഗിണിമാരെ ത്രസിപ്പിച്ചു.വെല്ലുവിളിച്ചു.പാചകബ്ലോഗുകളില്‍ കര്‍ഷകേട്ടന്റെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന തീരുമാനവും അവര്‍ കൈക്കൊണ്ടു. മനസ്സിലെപ്പോഴും (പശുവിന്റെ)അകിടുമായി നടക്കുന്ന ആ മനുഷ്യന്‍ കറക്കാന്‍ മുലകള്‍ കിട്ടാതെ വരുന്ന കരങ്ങളുടെ ദൈന്യതയും പാചകത്തിന്റെ ഇടവേളകളില്‍ വിവരിച്ചു. പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. എങ്കിലെന്താ! കരയുന്നവര്‍ക്ക് ഒപ്പാന്‍ ടിഷ്യൂ പേപ്പര്‍ വരെ ഒരുക്കിയിരുന്നു ഹരീഷ്!!


കുറഞ്ഞത് പത്ത് ആരാധികമാരെയെങ്കിലൂം സൃഷ്ടിക്കണമെന്ന മോഹവുമായി ചെറായിലെത്തിയ പോങ്ങുമ്മൂടനെ സ്ത്രീജനങ്ങള്‍ അറപ്പോടെയും വെറുപ്പോടെയും കണ്ടതില്‍ മനം നൊന്ത ആ മാന്യദേഹം, കോടതി അനുകൂലമായി നില്‍ക്കുന്ന ഈ കാലത്ത് ,സ്വവര്‍ഗാനുരാഗത്തില്‍ ആണുങ്ങളുടെ പ്രാതിനിധ്യം കൂടുതല്‍ ഉയര്‍ത്തുന്നതിനും അവരോടുള്ള ആണുങ്ങളുടെ മനോഭാവത്തിന് കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനുമൊക്കെയുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പോങ്ങൂസ് ‘ശ്രീ.നന്ദനു‘മായി ചേറായികടപ്പുറത്ത് ‘വാത്സ്യായന മഹര്‍ഷിയുടെ‘ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ഏതാനും ചില മാതൃകകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കാണിക്കുകയുമുണ്ടായി. പകലക്കിനാവന്‍ തന്റെ ഒറ്റക്കണ്ണിലൂടെ അവയൊക്കെ പകര്‍ത്തുകയും ചെയ്തു. ഇതിലൊരു ചിത്രം ബൂലോകം ഓണ്‍ലൈനില്‍ കാണാവുന്നതാണ്. ‘ബൂലോകം ഓണ്‍ലൈനിന്റെ‘ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി ‘വാത്സ്യായന മഹിര്‍ഷിയുടെ‘ ഗ്രന്ഥത്തിലെ ന്യുനതകള്‍ പരിഹരിച്ചും അതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയും 64-ന്റെ കൂടെ പുതുതായ 14‘വിധങ്ങള്‍‘ കൂടി ചേര്‍ത്തതുമായ പോങ്ങൂസിന്റെ ഗ്രന്ഥം ബൂലോകം ഓണ്‍ലൈന്‍ വഴി ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കണമെന്നുമുള്ള ആവശ്യം അപ്പോള്‍ തന്നെ ആ ബ്ലോഗിന്റെ അധികൃതര്‍ പോങ്ങൂസിനെ അറിയിക്കുകയുണ്ടായി.

വൈകിട്ട് 3 മണിയോടെ കാപ്പികുടിച്ച് ലാന്‍ഡ് നമ്പറും മൊബൈല്‍ നമ്പറുമൊക്കെ കൈമാറി എല്ലാവരും പിരിഞ്ഞു . കാപ്പികുടിച്ചാല്‍ ‘പിരിയു‘മെന്നതുകൊണ്ട് കാപ്പി കുടിക്കാതെ ഞാനും പിരിഞ്ഞു.

മേപ്പടി കുറിച്ചത്രയും കാര്യങ്ങളാണ് ‘സ്വ.ലേ’ മാര്‍ക്ക് വിട്ടുപോയത്. അത് കാര്യമാക്കേണ്ടതില്ല. തുടക്കമല്ലേ. തെളിഞ്ഞുവരാന്‍ ഇത്തിരിസമയം കൂടി എടുക്കും. കാത്തിരിക്കാം. :)

* * *

ബൂലോകം ഓണ്‍ലൈനില്‍ വന്ന ‘വാര്‍ത്ത‘(?) ഒരു തമാശ മാത്രമായിരിക്കാം.

എന്നാല്‍ ആ തമാശ വൈരാഗ്യബുദ്ധികൊണ്ടുനിറഞ്ഞ ഏതോ മനസ്സിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് അത് അരോചകമായി അനുഭവപ്പെടുന്നതും. ദയവായി ഇതു ചെയ്യുന്ന ആള്‍ ആരായാലും ഇത്തരം രീതി നമുക്ക് ഒഴിവാക്കിക്കൂടെ? ചെറായില്‍ പങ്കെടുത്ത ആരും ആ സംഗമം മോശമായ ഒന്നാണെന്ന് പറഞ്ഞിട്ടില്ല. പറയാനും വഴിയില്ല. കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്ന സുഹൃത് സംഗമങ്ങള്‍ ഇനിയുമുണ്ടാവട്ടെ എന്നുതന്നെയാവാം പങ്കെടുത്തവരുടെയൊക്കെ ആഗ്രഹം.

ഇത്തരമൊരു സംഗമത്തിന് സമയവും സാഹചര്യവും ഒത്തുവന്നവര്‍ അതില്‍ പങ്കെടുത്തു. അല്ലാത്തവര്‍ വിട്ടുനിന്നു. അങ്ങനെ ലളിതമായി മാത്രം ഇതിനെയൊക്കെ കണ്ടാല്‍ പോരേ? പങ്കെടുക്കാന്‍ സാധിക്കാതെ പോയവരില്‍ ഭൂരിപക്ഷവും മനസ്സുകൊണ്ട് ഈ മീറ്റിനെ അനുഗ്രഹിച്ചവര്‍ തന്നെയാണെന്നെനിക്ക് വിശ്വാസം എനിക്കുണ്ട്. ബൂലോകം ഓണ്‍ലൈനിന്റെ ലേഖകനും അതറിയാം. എന്നിട്ടും എന്തിനാണ് മലര്‍ന്ന് കിടന്നിങ്ങനെ തുപ്പുന്നത്? എന്തിനാണ് അസ്വസ്ഥനാവുന്നത്?


നമുക്ക് വിട്ടുകളയാം സ്നേഹിതാ ഇതൊക്കെ. ഇതുപോലെ ഏതെങ്കിലും സുഹൃത് സംഗമത്തില്‍, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച് നമ്മള്‍ കണ്ടുമുട്ടും. അപ്പോള്‍ ആശ്ലേഷത്തോടെ പരസ്പരം സ്വീകരിക്കാനേ നമുക്കൊക്കെ ആവുകയുള്ളു. കാരണം, നേരില്‍ കണാത്തവരെങ്കിലും നമ്മള്‍ സ്നേഹിതരാണ്. നമ്മളെല്ലാം ഒരുകണക്കിന് നല്ലവര്‍ തന്നെ. കാരണം നമ്മള്‍ അക്ഷരങ്ങളെ സ്നേഹിക്കുന്നവരാണ്. നമുക്ക് ഉള്ളിന്റെയുള്ളില്‍ പരസ്പരം സ്നേഹവും ബഹുമാനവുമുണ്ട്. ചേരി തിരിയാതെ, വിദ്വേഷം പ്രചരിപ്പിക്കാതെ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടുപോവാം. എഴുതാനുള്ള നമ്മുടെ കഴിവുകള്‍ വായനക്കാരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനുമായി നമുക്ക് ഉപയോഗിക്കാം. പരസ്പരം തോല്‍പ്പിക്കാനായുള്ള ആയുധമായി അക്ഷരങ്ങളെ നമുക്ക് ഉപയോഗിക്കേണ്ട. എനിക്കറിയാം. എന്റെ ശൈലിയും ഒരു പാട് മാറേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ മേപ്പടി ഞാന്‍ കുറിച്ച വരികള്‍ ഒരു വേശ്യയുടെ ചാരിത്ര പ്രസംഗമായേ എനിക്കുതന്നെ കാണാനാവൂ. നന്നാവാന്‍ ഞാന്‍ ശ്രമിക്കും. നിര്‍ത്താം. പരസ്പരം നമുക്കിനി പോസ്റ്റുകളിട്ട് മത്സരിക്കേണ്ടതില്ല. സ്നേഹപൂര്‍വ്വം ലേഖകാ, ഞാന്‍ നിങ്ങളെ ആലിംഗനം ചെയ്യുന്നു. നന്ദി .

* * *

ഈ മീറ്റിന്റെ സംഘാടകരോട്: ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവര്‍ക്കും നന്ദി. ഇതില്‍ പങ്കെടുത്ത ഓരോ വ്യക്തികള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഒരു കുറവുമില്ലാതെ ഒരുക്കുവാനായതിനുപിന്നിലുള്ള പ്രയത്നം ഞാന്‍ മനസ്സിലാക്കുന്നു. ഇനിയും ഇടയ്ക്കൊക്കെ ഇതുപോലെ ഒത്തുചേരാനാവട്ടെ.

(ഈ ബ്ലോഗിലെ തമാശകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക. ചന്ദ്രേട്ടനോട് പ്രത്യേകമായി പറയട്ടെ, എന്നോട് പരിഭവം തോന്നരുത്.നേരമ്പോക്കായി എടുക്കുന്ന ആളാണെന്ന് തോന്നിയതിനാലാണ് അങ്ങനെ സധൈര്യം കുറിച്ചത്.)

എല്ലാവര്‍ക്കും എന്റെ സ്നേഹം.

Comments

Pongummoodan said…
- ഇതാണ് മുള്ളൂക്കാരന്‍.

- അപ്പോള്‍ ഈ പറഞ്ഞതൊക്കെ?

- എബൌട്ട് മീ

- പകലേട്ടന്റെ എബൌട്ടോ!!!

- അല്ല പോങ്ങൂസ്, പുള്ളിയുടെ സ്വന്തം.

- കഞ്ചനാണോ?

- അസാരം
This comment has been removed by the author.
പൊങ്ങു!
« ല ¢J¡ ddfl¡a ©Jo¢v dƤd¨Ù¼ ±dY¢dÈ·d¢¨Ê B©j¡dX¨· Y¤Tt¼® Q½¤J¡m®h£dtd hd¤K¬hd±É¢ Hht Af菉 j¡dQ¢ lµ¤.j¡Qd¢´
Pongummoodan said…
പ്രിയ അംജിത്,

തെറി വിളിച്ചതാണോ? ഇത്ര നീളത്തില്‍ !!!
Unknown said…
എന്റെ പൊന്നു പോങ്ങേട്ടാആആആആആആ :)

അല്ല ഇനി ഞങ്ങളൊക്കെ എന്തെഴുതാനാ ?? :)
Unknown said…
buhahahhaa...............


mr. VKN pongumoodan. :)
Junaiths said…
പൊങ്ങ്സേ തിരിച്ചുള്ള യാത്ര ഞാന്‍ എഴുതാമെന്ന് കരുതിയതാ എഴുതി കുളമാക്കുന്നില്ല നിങ്ങള് തന്നെ തകര്‍ത്തോ...
സസ്നേഹം
ജുനൈദ്
ജിജ said…
ചെറായി മീറ്റിനെ പറ്റി ഓരോരുത്തരുടെയും ലേഖനങ്ങൾ അരിച്ചു പെറുക്കി വായിച്ചു കൊണ്ടിരിക്കുകയാണു.ഇത് വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

തോന്ന്യാസിയുടെ ഗദ്യാക്രമണവും പാവപ്പെട്ടവന്റെ പദ്യാക്രമണവും പിന്നെ കേരളാഫാർമറുടെ റബ്ബറിൽ നിന്നു ഭക്ഷ്യോല്പന്നങ്ങൾ ഉണ്ടക്കുന്നതുമൊക്കെ കാണാൻ കഴിയാതെ പോയതിൽ അതിയായ സങ്കടം തോന്നുന്നു.
മൂന്നുമുഴം മുല്ലപ്പൂ ഇപ്പോഴും കൈയ്യില്‍ ചുറ്റി നടക്കുന്ന ആ പാ‍വത്തെ പറ്റി പറഞ്ഞാലുണ്ടല്ലൊ, അദ്ദേഹമാണ് എനിക്ക് പോസ്റ്റ് ഡിസൈന്‍ ചെയ്തു തന്നിരിക്കുന്നത്..അദ്ദേഹത്തെ വേദനിപ്പിച്ചാല്‍..

പോങ്ങു മാഷെ..ഈ കാണാപ്പുറം രസകരമായി ഒരു മുല്ലപ്പൂ സൌരഭ്യത്തിന്റെ സുഖത്തോടെ..ആരാന്റമ്മക്ക് പ്രന്ത് വന്നാല്‍ കാണാന്‍ സുഖം എന്നുള്ള മൊഴി ഓര്‍മ്മവരുന്നു.
Anonymous said…
ബ്ലോത്രത്തിനു പിന്നില്‍ മണ്ടരിയൊന്നുമല്ല സുഹൃത്തേ, അത്യാവശ്യം പരിപ്പുള്ള സാധനം തന്നെയാണ്. അതില്‍ മീറ്റിനെ ചൊറിഞ്ഞിട്ടുമില്ല.
പോങ്ങൂ,
നല്ല പോസ്റ്റ്.
പോങ്ങൂസ് ടച്ച് !

പരസ്പരം തോല്‍പ്പിക്കാനായുള്ള ആയുധമായി അക്ഷരങ്ങളെ നമുക്ക് ഉപയോഗിക്കേണ്ട.

ചില്ലിട്ട് വക്കുന്നു.
:)
"മുള്ളുകാരനോട് ഒരു കൈയ്യകലം കാക്കുന്നതില്‍ യാതൊരു നാണക്കേടുമില്ലെന്നെനിക്കതോടെ ബോധ്യമായി. " രാവിലെ ചായ കുടിക്കാന്‍ ബൈക്കില്‍ കയറ്റിയപ്പോഴേ ഞാന്‍ പറഞ്ഞതാ വണ്ടി ഇത്രേം ഭാരം താങ്ങില്ലെന്ന്...എന്റെ വണ്ടിയുടെ ടയറു പഞ്ചപാറാക്കിയിട്ടു... പോസ്റ്റുന്നു അല്ലെ... അടുത്ത മീറ്റില്‍ കാണിച്ചു തരാം...
സ്മൈലി... :-)
കാപ്പികുടിച്ചാല്‍ ‘പിരിയു‘മെന്നതുകൊണ്ട് കാപ്പി കുടിക്കാതെ ഞാനും പിരിഞ്ഞു.

ha ha ha..
നന്നായിരിക്കുന്നു
കാപ്പിലാന്‍ ചേട്ടാ, ഈ ചിരിക്ക് നന്ദി. സന്തോഷം

:)
Pongummoodan said…
ജുനൈദ്,

അത് നീ തന്നെ എഴുതണം. നിന്റെ കണ്ണിലൂടെ ആ കാര്യങ്ങള്‍ കാണുന്നതാണ് കൂടുതല്‍ രസകരമാവുക. മാലോത്തിന്റെ ആലിംഗനത്തെക്കുറിച്ച് സൂചിപ്പിക്കണം :)

കലക്കൂ..
Pongummoodan said…
കാപ്പിലാന്‍ ചേട്ടാ, താങ്കള്‍ കൂടി തീര്‍ച്ചയായും മീറ്റിന് വരണമായിരുന്നു. അടുത്ത സംഗമത്തിനെങ്കിലും നമുക്ക് കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
പോങ്ങ്സ്‌.....
മറന്നുപോയോ എന്നൊരു സംശയം....
മീറ്റിലെ ഏറ്റവും ഭാരം കൂടിയവനായി സാക്ഷാൽ പോങ്ങ്സിനെ തെരഞ്ഞെടുത്തതായി ഒരു പ്രഖ്യാപനം നടത്തിയല്ലൊ. സജീവേട്ടനെ മൂന്ന് (അതോ മുപ്പതോ) കിലോയ്ക്ക്‌ തോൽപ്പിച്ചായിരുന്നു പോങ്ങ്സ്‌ വിജയിച്ചത്‌.
പ്രായപൂർത്തിയായവരിൽ ഏറ്റവും ഭാരം കുറഞ്ഞവനെ തെരഞ്ഞെടുക്കാനുള്ള മൽസരം സംഘടിപ്പിച്ചില്ല എന്നൊരു പരിഭവം ഉണ്ട്‌, എനിക്കൊരു സമ്മാനം കിട്ടാനുള്ള ചാൻസ്‌ അല്ലെ പോയിക്കിട്ടിയത്‌. ആ ലെവൽ കഴിഞ്ഞാൽ പിള്ളേരോടും ഒന്ന് ഏറ്റുമുട്ടാനുള്ള കെൽപ്‌ ബാക്കിയുണ്ടായിരുന്നു എന്നുകൂടി ഇവിടെ അറിയിക്കട്ടെ. അടുത്ത മീറ്റിന്റെ സംഘാടകരെങ്കിലും ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കുന്നു.
yousufpa said…
അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഒട്ടും ലജ്ജിക്കേണ്ടതില്ല പൊങ്ങൂസ്. ധൈര്യപൂര്‍വ്വം പറഞ്ഞോളൂ. ഒട്ടും സഹിഷ്ണുത ഇല്ലാത്തതാണ് നമ്മുടെയെല്ലാം പോരായ്മ. അല്ലെങ്കില്‍, ഒന്നോര്‍ത്തു നോക്കൂ എന്തിനു വേണ്ടിയാണീ മുറവിളി?. പരസ്പരം പരിചയപ്പെടുന്നതിനോ..? അല്ലേങ്കില്‍ സ്നേഹം പങ്കു വെയ്ക്കുന്നതിനോ..?. എത്ര തരം താഴ്നിരിയ്ക്കുന്നു നമ്മുടെ സംസ്കാരം!!. ഇനീപ്പൊ ഒരു ബ്ലോഗന്‍ ആണെന്ന് പറയാന്‍ ലജ്ജിക്കേണ്ടിയിരിക്കുമോ?. എന്തായാലും താങ്കളുടേ പോസ്റ്റ് ഉചിതമായി. അഭിവാദ്യങ്ങള്‍.
Pongummoodan said…
കുഞ്ഞാ,

സ്നേഹമുള്ളതുകൊണ്ടല്ലേ കളി പറയുന്നത്. ഫീല്‍ ചെയ്യരുത്.
‘മുക്കിയ’ സംഘാടകന്‍ ഹരീഷ് തൊടുപുഴയുടെ വെങ്കലത്തില്‍ തീര്‍ത്ത പൂര്‍ണ്ണകായ പ്രതിമയുടെ തുണിമാറ്റല്‍ കര്‍മ്മം നടന്നു.

അയ്യോ ഇതിന്റെ ഫോട്ടോ മാത്രം എങ്ങും കണ്ടില്ലല്ലോ?

വ്യതസ്തമായി ഈ മീറ്റിന്റെ വിവരണം നന്നായി പൊങ്ങു ചേട്ടാ...

ഇതുവരെ പൊങ്ങൂ...പോങ്ങുമൂടാ എന്നൊക്കെ വിളിച്ച ഞാന്‍ ഇനി തൊട്ടു ചേട്ടാ എന്നെ വിളിക്കൂ...

ആ ഫോട്ടോ കണ്ടപ്പോഴല്ലേ ആളുടെ ഒരു സൈസ്‌ മനസ്സിലായത്‌!!
Pongummoodan said…
വായിച്ചവര്‍ക്കെല്ലാം നന്ദി
ദീപു said…
നന്നായിട്ടുണ്ടു..
Pongummoodan said…
ബോണ്‍സേ, തുണി മാറ്റുന്ന ചിത്രം ഇടാന്‍ മാത്രം തറയാണീ ഈ ബ്ലോഗ് :)
ദീപു said…
നന്നായിട്ടുണ്ടു..
Pongummoodan said…
പ്രിയ യൂസഫേട്ടാ,

പറഞ്ഞത് മനസ്സിലാക്കുന്നു.

ഈ പോസ്റ്റൊരു വിവാദമായി മാറാതിരിക്കാനുള്ള മുന്‍‌കരുതല്‍ എടുത്തതിനാല്‍ എഴുത്തിലെ താളം നഷ്ടപ്പെട്ടതായി തോന്നുന്നു.

കഴിയുന്നത്ര വാക്കുകള്‍ വിഴുങ്ങുകയും ചെയ്തു.

അഭിപ്രായത്തിനു നന്ദി. സന്തോഷം.
-------------------------
“അപ്പോള്‍ രാത്രി അമരാവതിയുടെ പറമ്പു മുഴവന്‍ നിരക്ഷരന്‍ കുഴിച്ചുകൊണ്ടിരുന്നത് ഈ പണമൊളിക്കാനാണല്ലേ? ദുഷ്ടന്‍. ഇതിന്റെ പേരില്‍ അങ്ങേര് 10 രാജ്യങ്ങള്‍കൂടി കാണും.“
---------------------------
അടുത്ത് മീറ്റിന് മുന്‍പ് നിന്നെ ഞമ്മള് കൊല്ലും പൊങ്ങൂ.... :)

അതിനിടയില്‍ പിരിയാനുള്ള സാധനം അകത്താക്കിയല്ലേ ദുഷ്ടാ...ഒരു വാക്കുപോലും പറയാതെ :)
Pongummoodan said…
പൊന്നു നിരക്ഷരേട്ടാ,

അതൊരു താളത്തിനു പറഞ്ഞതല്ലേ. തുള്ളി തൊട്ടിട്ടില്ല. പേരുദോഷം മിച്ചം. നമ്മുടെ ചാര്‍വാകന്‍ ചേട്ടനുമായി ഒന്നുകൂടണമെന്നുണ്ടയിരുന്നു. സാധിച്ചില്ല. അടുത്ത മീറ്റില്‍ അതു നടക്കുമായിരിക്കുമല്ലേ? വര്‍ഷത്തില്‍ 2 മീറ്റെങ്കിലും അത്യാവശ്യമാണ്. എന്താ ഉന്മേഷം :)

ആശുപത്രിയിലെ കാര്യങ്ങള്‍ എന്തായി? എന്ന് ഡിസ്ചാര്‍ജ് ചെയ്യാനാവും?
ഹാ.. പൊങ്ങൂ.. മറക്കുവാന്‍ കഴിയാത്ത ഒരുപാട്‌ നല്ല ഓര്‍മ്മകളുമായി ഒരു മീറ്റു കൂടി.. നന്നായെടാ.. നല്ല അവതരണം..
shams said…
പോങ്ങൂ...
നന്നായി വിത്യസ്തമായ ഈ റിപ്പോര്‍ട്ടിംഗ്.
പോങ്ങു ചേട്ടാ:)
കലക്കി, നല്ല അവതരണം
അതേ, അക്ഷരങ്ങള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്.
അത് ആയുധമാകാതിരിക്കട്ടെ:)
nandakumar said…
ഞാന്‍ ഡ്രാഫ്റ്റ് ചെയ്തു വെച്ചതൊക്കെ ഇനി എവിടെക്കൊണ്ടു പോസ്റ്റുമെടാ...

എന്നാലും എനിക്കും പോസ്റ്റാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ...അല്ല പോങ്ങൂ..ഇത്..
:)

(പകലാ..നിനക്കിട്ട് ഒരു പണി തരാനുണ്ട്..)
"എന്റെയൊരു സ്നേഹിതന്‍ ബൂലോകം ഓണ്‍ലൈന്‍, ബ്ലോത്രം എന്നീ ബ്ലോഗുകളുടെ ലിങ്ക് അയച്ചുതരുന്നത്. സംഗതി ഉശിരന്‍ സാധനങ്ങളാണ്..."

ശ്രീ പൊങ്ങുമ്മൂടന്‍,
http://blothram.blogspot.com/

ഇതാണ് ബ്ലോത്രത്തിന്റെ ലിങ്ക്. 2009ജൂണ്‍1 ന് തുടങ്ങിയിട്ടെയുള്ളു. മിക്കവാറും എല്ലാ ദിവസവും ചിന്ത, തനിമലയാളം തൂടങ്ങിയ അഗ്രികള്‍ അരിച്ചു പെറുക്കി അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തവരുടേതുമായ നല്ലതെന്ന് ബ്ലൊത്രത്തിന് തോന്നിയ പോസ്റ്റുകള്‍ വാര്‍ത്ത രൂപത്തില്‍ അതത് പോസ്റ്റുകളിലേക്ക് ലിങ്ക് സഹിതം കൊടുക്കുന്നു. പൊങ്ങുമ്മൂടന്റെ പോസ്റ്റുകളും വന്നിട്ടുണ്ട്. പൊങ്ങുമ്മൂടനെ പോലുള്ള ഒരാള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം അറിയണം. സമയമുണ്ടെങ്കില്‍ ഒന്ന് ഓടിച്ച് നോക്കുക. എന്നിട്ട് പറയുക,
ബ്ലോത്രം “സംഗതി ഉശിരന്‍ സാധനങ്ങളാണ്” എന്ന്.

"അത്രയ്ക്ക് ആധികാരികമായി തന്നെ ഇരു ബ്ലോഗുകളും മീറ്റ് കവര്‍ ചെയ്തിരിക്കുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം..."

ശ്രീ പൊങ്ങുമ്മൂടന്‍,
ബ്ലോത്രം ആര്‍ക്കും ശമ്പളം കൊടുത്ത് നിര്‍ത്തിയിട്ടില്ല. ബ്ലോത്രത്തിന് കുറച്ച് പേര്‍ സഹായിക്കുന്നുണ്ട്. മീറ്റിന് തലെ ദിവസം മുതല്‍ പല തവണ പലരേയും ഇന്റര്‍ നാഷണല്‍ കോളുകള്‍ വിളിച്ചാണ് ബ്ലോത്രം വാര്‍ത്തകള്‍ ഇട്ടത്. അവിടെ നടന്ന എല്ലാ കാര്യങ്ങളും അതേ പോലെ റിപോര്‍ട്ട് ചെയ്യാനിത് മലയാള മനോരമ പത്രമൊന്നുമല്ലല്ലോ? ഒരു ബ്ലോഗല്ലേ? അപൂര്‍ണ്ണമെങ്കിലും മീറ്റിന്റെ അപ്ഡേറ്റ് ആദ്യം കൊടുത്തത് ബ്ലോത്രം തന്നെയാണ്. അത് മീറ്റ് ദിവസവും. കൊടുത്തിട്ടുണ്ട്. പരിമിതികള്‍ വലുതാണ്. എന്നിട്ടും കുറച്ചെങ്കിലും ശരിയായ അപ് ഡേറ്റ് ബൂലോഗര്‍ക്കെത്തിച്ചത് ബ്ലോത്രമാണ്. അല്ലാതെ ഒരു വാര്‍ത്തയും ബ്ലോത്രം വളച്ചൊടിച്ചില്ല, മീറ്റിനെ അപഹസിച്ച് എഴുതിയ്ട്ടില്ല. പിന്നെ അപ്പോള്‍ തന്നെ വന്ന ബീരാന്‍ കുട്ടിയെന്ന ബ്ലോഗറുടെ വാര്‍ത്ത കൊടുത്തിരുന്നു. മീറ്റിന് അനുകൂലമായത് മാത്രമല്ല വിമര്‍ശിക്കുന്ന വാര്‍ത്തകളും ബ്ലോത്രത്തില്‍ വരും. മീറ്റ് ആധികാരികമായി റിപോര്‍ട്ട് ചെയ്തു എന്ന് ബ്ലോത്രം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.
“അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം..."
ശരിയാണ്, മണ്ഡരി പിടിച്ചു പോയി. മീറ്റിന്റെ ദിവസം മുഴുവന്‍ ഒരു കാ‍ര്യവുമില്ലാതെ നെറ്റിനു മുന്നില്‍ ഇരുന്നും ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിച്ച് ഇടക്കിടെ വിവരങ്ങള്‍ അന്വേഷിച്ചും (വേറെ ജോലിയുണ്ടായിട്ടും) മീറ്റിനെ പറ്റി അന്വേഷിച്ചത് അതില്‍ പങ്കെറ്റുക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ്. എന്നെ പോലെ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മീറ്റ് അപ് ഡേറ്റുകള്‍ എത്തിക്കാന്‍ കഴിയുമോ എന്നറിയാനാണ്.
മണ്ടന്‍ തന്നെ അല്ലെ? മണ്ഡരി പിടിച്ച തലയുള്ള ഒരാളേ അങ്ങനെ ഇരിക്കൂ.

അന്നേ ദിവസം ബ്ലോത്രത്തിന് കിട്ടിയ 1000ത്തോളം ഹിറ്റ് മീറ്റ് വാര്‍ത്ത അറിയാന്‍ ബ്ലോഗര്‍മാര്‍ എത്ര ആകാംക്ഷയോടെയാണിരുന്നതെന്നതിന് തെളിവാണ്. ആ ഹിറ്റ് പുഴുങ്ങിക്കൊടുത്താല്‍ എന്റെ പിള്ളേരുടെ വയര്‍ നിറയില്ല. :)"ബൂലോകം ഓണ്‍ലൈനിന്റെയും ബ്ലോത്രത്തിന്റെയും സ്വ.ലേ മാര്‍ അശ്രദ്ധകൊണ്ടു വിട്ടുപോയ ചില കാര്യങ്ങള്‍ ഇത്തിരി വിശാലമായിത്തന്നെ പറയാം. സഹിക്കണം."

നന്നായി, ഇപ്പോഴെങ്കിലും അവിടെ നടന്നത് ശരിയായ വിധത്തില്‍ അറിയിച്ചതിന്. പറഞ്ഞില്ലെ, ബ്ലോത്രത്തിന് ശമ്പളം കൊടുത്തു വിട്ട ലേഖകന്മാര്‍ ഉണ്ടായിരുന്നില്ല എന്ന്. ഭാവനയില്‍ സൃഷ്ടിച്ച ഒരു വാര്‍ത്തയും ബ്ലോത്രം കൊടുത്തിട്ടുമില്ല.
താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ ഒന്ന് കൂടി എല്ലാം വായിച്ച് നോക്കുക. എന്നിട്ട് താങ്കള്‍ ഒന്ന് കൂടി പരിഹസിച്ച് പോസ്റ്റിടുക. ചിലപ്പോള്‍ കൂടുതല്‍ വിഷയങ്ങള്‍ കിട്ടും.

മീറ്റിനെ പറ്റി ആലോചന നടന്നതു മുതല്‍ അതേപ്പറ്റി വന്ന എല്ലാ പോസ്റ്റുകളും വലിയ പ്രാധാന്യത്തില്‍ ബ്ലോത്രം കൊടുത്തിട്ടുണ്ട്. വിമര്‍ശനങ്ങളും കൊടുത്തിട്ടുണ്ട്. മീറ്റിനെ സപ്പോറ്ട്ട് ചെയ്യുകയാല്ലാതെ ഒരിക്കലും ബ്ലൊത്രം വിമര്‍ശിച്ചിട്ടില്ല. മീറ്റിന്റെ തലെ ദിവസത്തെയും മീറ്റിന്റെ അന്നത്തെയും പോസ്റ്റുകള്‍ ഒന്ന് നോക്കുക. തലെദിവസം അന്ന് വരെ മീറ്റിനെ പറ്റി വന്ന മിക്കവാറും എല്ലാ പോസ്റ്റുകളുടെയും ലിങ്ക് തപ്പിയെടുത്ത് ബ്ലോത്രം കൊടുത്തിരുന്നു.

ഏത് ഘട്ടത്തിലാണ് ബ്ലോത്രം മീറ്റിന് എതിരാവുന്നത്? ഏത് വാര്‍ത്തയാണ് കെട്ടിച്ചമച്ചത്? ഏത് വാര്‍ത്തയാണ് വളച്ചൊടിച്ചത്? എങ്ങനെയാണ് ബ്ലോത്രം മീറ്റിനെ വഞ്ചിച്ചത്? ഇതിനൊന്നും ആരും മറുപടി പറഞ്ഞില്ല ഇതു വരെ.

ഇപ്പോഴും ഈ “ഉശിരന്‍ സാധനത്തിന്“ വേണ്ടി സമയം കളയുന്ന തല “മണ്ഡരി“ പിടിച്ചത് തന്നെയല്ലെ ശ്രീ പൊങ്ങുമ്മൂടന്‍?
ഷിജു said…
പോങ്ങൂസ്,
വളരെ നല്ല മീറ്റ് റിപ്പോര്‍ട്ട്, അതിനേക്കാള്‍ നല്ല സംഗ്രഹം. കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം.

സ്നേഹപൂര്‍വ്വം

ഷിജു & അപ്പു
saju john said…
This comment has been removed by the author.
അഭിനന്ദിക്കണ്ട, പക്ഷെ കള്ളത്തരങ്ങള്‍ പറഞ്ഞ് ആക്ഷേപിക്കണ്ടായിരുന്നു എന്ന് കൂടി പറയട്ടെ.
saju john said…
Dear Hari,

Most awaited post....and you keeps your real tempo.....

Congratulations....

Thru Mr. Saji's post, I saw your all photos.......Yes we really miss it.

Love is the only one language that everybody can understand in the world.(Even bloggers too)

with love........
ശ്രീ said…
ഇതിന് എന്തു കമന്റെഴുതിയാല്‍ മതിയാകും മാഷേ? ഇത്തവണത്തെ മീറ്റിന്റെ ഏറ്റവും രസകരമായ പോസ്റ്റ്! കലക്കി
വിനീതപ്രണാമം.
അപ്പൊ അന്ന് രാത്രി അത്രയൊക്കെ കാര്യങ്ങള്‍ അവിടെ സംഭവിച്ചു അല്ലെ.... ഇനിയുള്ള മീറ്റുകള്‍ക്ക് ഒറ്റക്ക്‌ വരാം... അതാ നല്ലത്.... :)
അപ്പൊ അന്ന് രാത്രി അത്രയൊക്കെ കാര്യങ്ങള്‍ അവിടെ സംഭവിച്ചു അല്ലെ.... ഇനിയുള്ള മീറ്റുകള്‍ക്ക് ഒറ്റക്ക്‌ വരാം... അതാ നല്ലത്.... :)
പൊങ്ങും ഭായി ,
അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ ആണ് നിങ്ങള്‍ , ജീവിതത്തേയും !!!!!!!
ചെറായിയിലെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്.
നിങ്ങള്‍ സ്നേഹപൂര്‍വ്വം മുന്നോട്ടു പോവുക !!!
എല്ലാവര്‍ക്കും നന്മയുണ്ടാവട്ടെ !!!!!
Cartoonist said…
പോങ്ങ്സെ,
നിരവധി കാലുകളുണ്ടായിരുന്നോരു ബെഞ്ചിനെ.... പാവം ബെഞ്ചിനെ
കേവലം പലകയാക്കിയ സത്യം പുറത്തറിയിച്ചതിനു നന്ദി.

പക്ഷെ ആ ഇരിപ്പിന്റെ ക്ലോസപ്പ്
കണ്ടത് സംഭവത്തിന്റെ ഭീകരത വെളിവാക്കാന്‍ പോന്നില്ല.

പിന്നെ, തടിയന്മാരും അല്ലാത്തവരുമായ എല്ലാ ബ്ലോഗേഴ്സും കാര്യങ്ങളെ അല്പം കൂടി ലൈറ്റ് ആയി കാണണം എന്നാണ് Art of Living with laughter-ന്റെ അഭ്യാസിയായ ഈയുള്ളവന് പായാനുള്ളത്.

ജയ് ജയ് പോങ്ങ്സ് !
പോങ്ങൂ.. ശവി ഇങ്ങനെയൊക്കെ എഴുത്യാ പിന്നെ ന്നെപ്പോലുള്ളവര്‍ എന്ത് കുന്തം പോസ്റ്റും?തീരുമാനിച്ചു.ഞാനിനി പോസ്റ്റിടുന്നില്ല.

നാസ് താത്താ...ദേ ഡോക്ടര്‍ ഇബ്ടെ ഒറ്റക്ക് മീറ്റിനു രാത്രീല്‍....!
പൊങ്ങു!!
തെറി വിളിച്ചതല്ല ..
അത് ഞാന്‍ കുറച്ചു നേരം ഒന്നുറക്കെ കരഞ്ഞതാണ്!
ഇത്ര അടുത്ത് നിങ്ങള്‍ എല്ലാവരും വന്നിട്ട് കാണാന്‍ കഴിയാത്തതിലുള്ള ദുഃഖം!
മീറ്റിലെ ‘കൊച്ചുകൊച്ചുകാര്യങ്ങള്‍’ വായിച്ചു രസിച്ചു പൊങ്ങൂ, പ്രത്യേകിച്ചും നന്ദന്‍, മനു,തോന്ന്യാസി, നിരന്‍,പിരിവുകുട്ടി, ഫാര്‍മര്‍,കാര്‍ട്ടൂണിസ്റ്റ് എന്നിവരെക്കുറിച്ചുള്ള ‘കാര്യങ്ങള്‍’.(ഓ.ടോ: ഹൈക്കോടതി നടയില്‍ പൊങ്ങു മൂക്ക് കൊണ്ട് ക്ഷ,ങ്ക, ണ്ണ, ത്ര ജ്ഞ, എന്നീ അക്ഷരങ്ങള്‍ എഴുതി മാഫി മാഫി എന്ന് പറയുന്നതായി ഒരു ശ്രുതി കേട്ടു. അല്ലാ,എന്താ കാര്യം? :) )
എന്നാല്‍ പിന്നെ ഒരു ‘50‘ മില്ലി അടിച്ചിട്ട് പോകാം.
:)
അമരാവതിയിലെ മുകളിലത്തെ നിലയിലെ ഒരു മുറിയിലേക്ക് ഒരു ബ്ലോഗറെ പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞാണ് നന്ദകു കൊണ്ട് പോയത്. മുറിക്കുള്ളിലെത്തിയപ്പോള്‍ ബാത്ത് റൂമില്‍ നിന്നും കേട്ടു തിലകന്‍ സ്റ്റൈലില്‍ മുഴങ്ങുന്ന ഒരു ശബ്ദം. പേടിച്ചു പോയി, വാതില്‍ പിളര്‍ന്ന് പുറത്തു വന്നു. ഭീമാകാരമായ ഒരു രൂപം... ജ.പ്രി.ബ്ലോ. പോങ്ങു.. അപ്പോള്‍ തോന്നിയ പേടി ഇപ്പൊഴും മാറിയിട്ടില്ല..

പോസ്റ്റൊരൊന്നൊന്നേമുക്കാല്.. :)
keralafarmer said…
പോങ്ങൂ കള്ളം പറയുന്നതിനും വേണം തൊലിക്കട്ടി. ഇനി എന്നെ അവിടെ പങ്കെടുക്കാത്ത് ബൂലോഗരെടുത്തോളും തോളേല്‍ത്തന്നെ.
Pongummoodan said…
ചന്ദ്രേട്ടാ,

ക്ഷമിക്കുക. ഞാനിത്തിരി കടന്നുപോയോ? എന്തെങ്കിലും തമാശ വേണ്ടേന്നുകരുതി പറഞ്ഞതാണ്. ഞാന്‍ കുറിച്ചതിന്റെ പേരില്‍ ചന്ദ്രേട്ടനെ (കേരള ഫാര്‍മര്‍)ഒരാളും തോളത്തെടുക്കില്ല. ഞാനൊരു കഥയില്ലാത്തവനാണെന്ന് ബൂലോഗത്ത് ആര്‍ക്കാണ് അറിയാത്തത്.

ഒരിക്കല്‍ക്കൂടി.. ക്ഷമിക്കുക.
Pongummoodan said…
ബ്ലോത്രം,

ഞാന്‍ പിന്‍‌വാങ്ങുന്നു. ഈ പ്രശ്നം ഒരു തരത്തിലും വിവാദമായിക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഈ പോസ്റ്റ് ബ്ലോത്രത്തിനെ ഒരു വിധത്തിലും മോശമായി ബാധിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരാണം ഞാന്‍ അത്രയ്ക്ക് ശക്തനല്ലെന്ന് വ്യക്തമായി എനിക്കറിയാം . ചെറിയ കാര്യങ്ങള്‍ പോലും ഫീല്‍ ചെയ്യുന്ന പ്രകൃതം. അതിന്റെ അനന്തരഫലമാണ് എന്റെ എഴുത്തും. ബുദ്ധിയേക്കാള്‍ വികാരം കൊണ്ടാണ് എഴുതുന്നതും. അതിനാല്‍ തന്നെ ധാരാളം പാളിച്ചകള്‍ വരുന്നുണ്ട്. ഇനിയും വന്നേക്കാം. ഒരു വ്യക്തിയോടും എതിരിടാന്‍ ഞാനില്ല. ഭീരുത്വമെന്നത് എന്റെ ആഭരണമാണ്. ബ്ലോത്രം എന്നോട് ക്ഷമിക്കുക എന്ന് പറയാന്‍ ഞാന്‍ ഒട്ടും മടിക്കുകയുമില്ല. ചെറായിമീറ്റിനെ പരിഹസിക്കും വിധം ഒന്നും എഴുതിയിട്ടില്ലെങ്കില്‍ തെറ്റ് എന്റെ മനസ്സിന്റെ മാത്രമാവുന്നു. ഞാന്‍ നന്നാവാന്‍ ശ്രമിക്കും. സഹകരിക്കണം. മണ്ഡരി ബാധ എന്റെ തലയ്ക്കാണ്. ഇതിലും താഴേയ്ക്ക് പോവാന്‍ എനിക്കാവില്ല. ഞാനിപ്പോള്‍ നില്‍ക്കുന്നത് എവിടെയാണെന്നത് എന്റെ ബ്ലോഗ്ഗ് ഹെഡ്ഡറിലെ ബോര്‍ഡിലുണ്ട്. നന്ദി.

:)
Pongummoodan said…
ക്രിഷേട്ടാ,

ഹൈക്കോടതി നടയിലെ കാര്യങ്ങള്‍ ഇത്രവേഗമറിഞ്ഞോ?!! സമ്മതിക്കുന്നു. ഇനി ഒരു 50 മില്ലി ആവാം :)
Pongummoodan said…
നട്ടപ്പിരാന്തന്‍ മൊട്ടേട്ടാ,

സജിച്ചേട്ടന്റെ കണ്ടു. മോട്ടേട്ടനുള്ള എന്റെ സ്നേഹാന്വേഷണങ്ങള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

അടുത്ത വരവിന് നമുക്ക് നേരില്‍ കാണാം. അതുവരെ ഇവിടെ..
Pongummoodan said…
സജ്ജീവേട്ടാ,

ഭീകരത കുറഞ്ഞുപോയെന്ന് എനിക്കും തോന്നി. കുറ്റം ഭാഷയുടെ തലയ്ക്ക് ചാര്‍ത്തുന്നു. :)
പൂണ്ടുപോയ ബഞ്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുവെന്ന വാര്‍ത്ത കേട്ടുവോ? :)
Pongummoodan said…
ഡോക്ടറേ,

ഇനി ഒരു മീറ്റിനും ‘തേന്‍ ചന്ദ്രന്മാരെ’ പങ്കെടുപ്പിക്കാന്‍ പാടുള്ളതല്ല എന്ന നീയമം കൊണ്ടുവരേണ്ടിയിരിക്കുന്നു. 8 മണിക്കേ പള്ളിയുറക്കം തുടങ്ങിയാല്‍ ഇങ്ങനെ പലതും മിസ്സാവും :)

അടുത്ത മീറ്റിനു കാണാം. ലേഡി ഡോക്ടറോട് അന്വേഷണം അറിയിക്കുക.
Pongummoodan said…
എല്ലാവര്‍ക്കും നന്ദി
ഹരിയേട്ടാ മീറ്റിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ വിത്ത്‌ പടം സഹിതം അരിച്ചു പെറുക്കി വായിച്ചെങ്കിലും ഹരിയെട്ടന്റെ പോസ്റ്റ്‌ വന്നപ്പോളാണ് സദ്യ പൂര്‍ണമായത്. പിന്നെ നിങ്ങളെ എല്ലാവരെയും മനസ് കൊണ്ട് കണ്ടു തൃപ്തി പെട്ട് രണ്ടെണ്ണം വിട്ടു കിടന്നുറങ്ങിയ ഒരു ഭാഗ്യ ദോഷി ആണ് ഞാന്‍. അടുത്ത മീറ്റ് ഉറപ്പായും ജോലി പോയാലും ഞാന്‍ വരും. വരുമല്ലോ, വരണമല്ലോ.

"നമുക്ക് വിട്ടുകളയാം സ്നേഹിതാ ഇതൊക്കെ. ഇതുപോലെ ഏതെങ്കിലും സുഹൃത് സംഗമത്തില്‍, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച് നമ്മള്‍ കണ്ടുമുട്ടും. അപ്പോള്‍ ആശ്ലേഷത്തോടെ പരസ്പരം സ്വീകരിക്കാനേ നമുക്കൊക്കെ ആവുകയുള്ളു. കാരണം, നേരില്‍ കണാത്തവരെങ്കിലും നമ്മള്‍ സ്നേഹിതരാണ്."
അതാണ്, അത്രേ ഉള്ളു, ഹരിയെട്ടന്റെ ഈ വരികള്‍ മാത്രം മതി മനസിലെ നന്മ തിരിച്ചറിയാന്‍.
nannaayittundu pongans....
ee paavam"pirikutty"
jeevichu pokkotte?
Anonymous said…
പോസ്റ്റ്‌ വായ്ച്ചപ്പോള്‍ മീറ്റിനു നേരില്‍ വന്നു നിങ്ങളെയൊക്കെ കണ്ടത് പോലെ തോന്നി - നന്ദി. എന്നാലും മാഷേ മനു ചേട്ടനോട് ഇത്രയും കുശുമ്പ് വേണ്ടായിരുന്നു - ഞങ്ങള്‍ ആരാധികമാര്‍ ഇത് കേട്ടിട്ട് പിന്മാറും എന്ന വ്യാമോഹം വേണ്ട...
പോങ്ങ്‌സ്,

ഹ ഹ..കൊള്ളാം....തലേന്നു തന്നെ വരേണ്ടതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു...!
ആ ഭൂമികുലുക്കത്തിന്റെ വിവരണം പോങ്ങുവിനു മാത്രം അവതരിപ്പിയ്ക്കാൻ കഴിയുന്ന രീ‍തിയിലായി...

വ്യത്യസ്തമായ വീക്ഷണം..നന്ദി
തകർപ്പൻ കമന്ററി ! കമെന്റുകളും !!

ആശംസകൾ
"നമുക്ക് വിട്ടുകളയാം സ്നേഹിതാ ഇതൊക്കെ. ഇതുപോലെ ഏതെങ്കിലും സുഹൃത് സംഗമത്തില്‍, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച് നമ്മള്‍ കണ്ടുമുട്ടും. അപ്പോള്‍ ആശ്ലേഷത്തോടെ പരസ്പരം സ്വീകരിക്കാനേ നമുക്കൊക്കെ ആവുകയുള്ളു. കാരണം, നേരില്‍ കണാത്തവരെങ്കിലും നമ്മള്‍ സ്നേഹിതരാണ്"

athu thanne :)
സജി said…
മിസ്റ്റര്‍ പോങ്ങന്‍സ്,
ആകെ അടിപൊളി ആയിരുന്നു അല്ലേ...
എവിടെയോ എഴുതിയതു വീണ്ടും എഴുതുന്നു..

ഒരുവട്ടം കൂടിയാ കായലിന്‍ തീരത്ത്..
ഈറ്റോടെ മീറ്റുവാന്‍ മോഹം...
വെറുതെ ഈ മീറ്റുകള്‍ എന്നറിയുമ്പോഴും..
ചാറ്റാനും, മീറ്റാനും മോഹം!
പരസ്പരം തോല്‍പ്പിക്കാനായുള്ള ആയുധമായി അക്ഷരങ്ങളെ നമുക്ക് ഉപയോഗിക്കേണ്ട.
നമിച്ചു

കാപ്പികുടിച്ചാല്‍ ‘പിരിയു‘മെന്നതുകൊണ്ട് കാപ്പി കുടിക്കാതെ ഞാനും പിരിഞ്ഞു.

:)
പൊങ്ങ്സിനു മാത്രം കഴിയുന്ന ശൈലി.. ശക്തമായ നര്‍മ്മവും വിമര്‍ശനവും. അഭിനന്ദനങ്ങള്‍
കലക്കി! :-)

മീറ്റിലെ ഒരു ഹെവിവെയിറ്റ് ആയിരുന്ന പൊങ്ങ്സിന്റെ ഈ പോസ്റ്റ് കാത്തിരിക്കുകയായിരുന്നു.
പൊങ്ങ്‌സ്, നന്ദന്‍, മനു ത്രയങ്ങളെ കണ്ടതില്‍ വളരെ സന്തോഷം. ഒരുമിച്ച് നില്‍ക്കണ കണാടാല്‍ കൊട്ടേഷന്‍ റ്റീമാണ് ന്ന് തോന്നും റ്റാ. :-)
ആശംസകള്‍..

:)
Pongummoodan said…
ബ്ലോത്രത്തിനും ആശംസകള്‍
:):)
Pongummoodan said…
അരവിയേട്ടാ,

“കണാടാല്‍ കൊട്ടേഷന്‍ റ്റീമാണ് ന്ന് തോന്നും റ്റാ.“

ഈ പുകഴ്ത്തലിന് നന്ദി :)
Pongummoodan said…
സജിയേട്ടാ,

മൊട്ടേട്ടനെ കണ്ടോ?
Pongummoodan said…
ഇത്രയൊക്കെ പിരിച്ചിട്ടും പിരിക്കുട്ടി പാവമോ?!!!
:)


പോങ്ങുമ്മൂടേയ്ക്ക് ആദ്യമാണല്ലേ? സന്തോഷം :)
Pongummoodan said…
പ്രിയ ഷീലേ,

“ഞങ്ങള്‍ ആരാധികമാര്‍ ഇത് കേട്ടിട്ട് പിന്മാറും എന്ന വ്യാമോഹം വേണ്ട...“

എങ്കില്‍ അടുത്ത നമ്പര്‍ ഞാനിറക്കും. ആരാധികമാര്‍ ചിതറിയോടും. വെറുതേ പ്രകോപിപ്പിക്കരുത് :)
ധനേഷ് said…
പോങ്ങുവേട്ടാ,
ഇവിടെ എത്താന്‍ ഇത്തിരി വൈകി...
പോസ്റ്റ് ഗംഭീരം എന്ന് ഇനി ഞാന്‍ പറഞ്ഞിട്ട് അറിയേണ്ട കാര്യമില്ലല്ലോ...
പാവം മുള്ളൂക്കാരനെ ചവുട്ടിക്കീറിയല്ലേ..
വികെ‌എന്‍ സ്റ്റൈല്‍ സൂപ്പര്‍ കേട്ടോ...
>> - കഞ്ചനാണോ?
>> - അസാരം
:)

മൊത്തത്തില്‍ തകര്‍ത്തു...
smitha adharsh said…
chirichu oru vazhiyaayi...
nice one..
ഹിഹിഹിഹി... കൂടെ ഒരു ഇസ്മൈലിയും :)
അപ്പോ യഥാർത്ഥ മീറ്റ് ഇരുപത്തഞ്ചാം തിയതി ആയിരുന്നു അല്ലേ..:) :)
Cartoonist said…
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
vahab said…
ബൂലോക ഐക്യാഹ്വാനത്തിന്‌ ഐക്യദാര്‍ഢ്യം.....!!!

മീറ്റിംഗിലെ ഫോട്ടോ കണ്ടു. ഭയങ്കര ഹെവി വെയ്‌റ്റാണല്ലോ. അല്‌പം തടി കുറച്ചുകൂടേ? അതായിരിക്കും ഭംഗി- താങ്കളുടെ ബ്ലോഗുപോലെ.
ആഗോള ബുലോഗ സംഗമത്തിന്‍റെ രണ്ടുദിവസത്തെ ദ്രിക്സാക്ഷിവിവരണം കലയ്ക്കെന്‍റെ ഗെഡീ .....!
ഉഗ്രന്‍ അവതരണത്തിന് ഒരിയ്ക്കല്‍ക്കൂടി അഭിനന്ദനങ്ങളും ഒപ്പം നന്ദിയും .
Lathika subhash said…
Sorry.Njan late ayi. Congrats.
ഉച്ചയൂണിനുശേഷം പ്രധാനമായും നടന്നത് ‘കോക്കസ് രൂപീകരണമായിരുന്നു.‘ മേഖലാടിസ്ഥാനത്തിലുള്ള കോക്കസ് രൂപീകരണത്തിനുശേഷം ‘മുക്കിയ’ സംഘാടകന്‍ ഹരീഷ് തൊടുപുഴയുടെ വെങ്കലത്തില്‍ തീര്‍ത്ത പൂര്‍ണ്ണകായ പ്രതിമയുടെ തുണിമാറ്റല്‍ കര്‍മ്മം നടന്നു.


ഹി ഹി!!!


ടാ പോങ്ങൂ; ഞാനും കൂടി തലേദിവസം വരേണ്ടതായിരുന്നൂലേ..
പോങ്ങു ചേട്ടാ:)
നല്ല അവതരണം
ആ തടികണ്ട്‌ പേടിച്ചിട്ട്‌ എണ്റ്റെ മക്കള്‍ രണ്ട്‌ ദിവസം ഉണര്‍ന്നില്ല!!!
നല്ല കിടിലന്‍ അവതരണം പോങ്ങു..
അഭിനവ വി കെ എന്‍ ... ഹിഹിഹി ഹരി മാഷെ വിവരണം തകര്‍ത്തു കേട്ടോ നാട്ടില്‍ ഉണ്ടാരുന്നു എങ്കില്‍ നമ്മുക്ക് ഒരുമിച്ചു അവമരുന്നു യാത്ര ... അപ്പൊ എല്ലാരും സന്തോഷമായി പിരിഞ്ഞു അല്ലെ വിവാദങ്ങളും ഒകെ ഉണ്ടായ ഒരു മീറ്റ്‌ കൂടെ അങ്ങനെ കഴിഞ്ഞു ... ബാക്കി നേരില്‍ സംസാരിക്കുമ്പോള്‍
ചേറായിയെ കുറിച്ച് എത്ര പറഞ്ഞിട്ടും തീരുന്നില്ല അല്ലേ... എനിക്കതിന്റെ ഭാഗമാകാൻ കഴിയാതെ പോയതിലുള്ള നിരാശ ഇവിടേ അറിയിക്കുന്നു. വർഷത്തിൽ രണ്ട് മീറ്റെങ്കിലും വേണം പൊങ്ങൂ.. ഉന്മേഷത്തിന്... നല്ല പോസ്റ്റ്.
ചെറായി മീറ്റിന്‍റെ ഒരുക്കങ്ങളുടെ കലവറയിലേക്ക് ഇറങ്ങി ചെന്ന തലേന്ന് രാത്രിയിലെ സൗഹാര്‍ദ കൂട്ടം
ഒരിക്കലും മറക്കാന്‍ കഴിയില്ല . മനസ്സില്‍ അതിരുകള്‍ ഇല്ലാത്ത കൂടിചേരലുകള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക .പൊങ്ങു നിന്‍റെ വെളിപ്പെടുത്തലുകള്‍ ആസ്സലായി .പക്ഷെ ഉച്ചയുടെ മറവില്‍ ഉള്ളത് മുക്കിയത് ഞാന്‍ പറയില്ല .ആ ഒരു കടം ബാക്കിയായി അങ്ങനെ നിക്കട്ടെ പിന്നെ മറ്റൊരു കാര്യം ആ പിരികുട്ടി അവസാനം വരെയും പറഞ്ഞതാ പിരിക്കുന്നതിന്റെ പകുതി തരാമെന്നു പക്ഷെ എഴുത്തുകാരി ചേച്ചിയും ഹരീഷും ചേര്‍ന്ന് അത് മുടക്കി അതുകൊണ്ട് തിരിച്ചുള്ള യാത്ര കഠിനം കഠിനം അയ്യപ്പ ,അവസാനം പകലിന്‍റെ പഴകിയ കിനാവുകള്‍ വില്‍ക്കനുണ്ടായിരുന്നത് കൊണ്ടു രക്ഷപ്പെട്ടു
പൊങ്ങു വൈകിയതില്‍ ഖേദിക്കുന്നു
Pongummoodan said…
പാവപ്പെട്ടവനേ,

ഒരു രാവും പകലും അടുത്തുപരിചയപ്പെട്ട നിലയ്ക്ക് ‘പാവപ്പെട്ടവനേ’ എന്ന് വിളിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു. :)
അതുപോട്ടെ. പിന്നെ, ഉച്ചയ്ക്ക് മുക്കിയ കാര്യം. അവശേഷിക്കുന്നത് നമുക്കൊരുമിച്ച് തീര്‍ത്ത ശേഷം ഊണാവാം എന്ന് പറഞ്ഞ ഞാനറിയാതെ ചേട്ടന്‍ കരിമീന്‍ വാനിഷ് ചെയ്യുന്നവിധം പഠിക്കാന്‍ പോയത് ആരുടെ കുറ്റം. സോമരസത്തേക്കാല്‍ വലുതോ ഒരു കരിമീന്‍?!!

പിരിക്കുട്ടിയുമായി ഇടവേളകളില്‍ നര്‍മ്മസല്ലാപത്തിലേര്‍പ്പെട്ടതിനു പിന്നിലുള്ള രഹസ്യം അപ്പോള്‍ ഇതായിരുന്നല്ലേ? എന്റെ ധാരണ തെറ്റിപ്പോയി :)

എഴുത്തുകാരി ചേച്ചിയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. ചേച്ചി എന്നെ പരിചയപ്പെട്ടതിനുശേഷം പോങ്ങുമ്മൂടേയ്ക്ക് വന്നതേയില്ല. എന്താണാവോ കാര്യം? നമ്മള്‍ സ്നേഹിതരാണെന്ന് മനസ്സിലാക്കിക്കളഞ്ഞോ ആവോ? ചേട്ടന് പൊതുവേ നല്ല പേരാണല്ലേ? :)

ഹരീഷിന്റെ കാര്യം അറിഞ്ഞോ? രാവിലെ മുതല്‍ ആശാന്‍ മൈലുകള്‍ നീളമുള്ള ക്യാമറയുമായി ഓടി നടന്ന് ക്ലിക്കിയത് ഓര്‍മ്മയുണ്ടല്ലോ? ആള്‍ തൊടുപുഴയിലെത്തിയപ്പോഴാണറിഞ്ഞത് ക്യാമറയുടെ കവര്‍ നീക്കം ചെയ്യാതെയാണ് ക്ലിക്കത്രയും നടത്തിയതെന്ന് !! കഷ്ടം. സാമ്പത്തിക മാന്ദ്യം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ കാലത്ത് നമുക്കിങ്ങനെ ക്ലിക്കുകള്‍ പാഴാക്കാനുണ്ടോ പാവപ്പെട്ടവനേ? ഇത് ഓരോ ഭാരതീയനെയും പാവപ്പെട്ടവന്‍ ആക്കാന്‍ പോന്ന വിധമുള്ള അശ്രദ്ധയല്ലേ?

വില്‍ക്കാന്‍ പകലന്റെ കിനാവെങ്കിലും ചേട്ടനുണ്ടായിരുന്നു. എന്റെ കാര്യമോ? കീശമുഴുവന്‍ ശൂന്യമാക്കി നിന്ന എന്റെ മുന്നില്‍ ‘ഹന്‍ലലത്ത്’ കുറ്റിയുമായിറങ്ങി ‘സ്പന്ദന’ത്തിന്റെ കാര്യം പറഞ്ഞു. അതുകേട്ട് എന്റെ ഹൃദയത്തിന്റെ സ്പന്ദനം തന്നെ നിലച്ചുപോവേണ്ടതായിരുന്നു. തക്ക സമയത്ത് മനുജി ‘രക്ഷിച്ചു‘. പുണ്യവുമായി മനുജി ‘മാങ്ങ’യിലേയ്ക്ക് പോവുകയും ചെയ്തു. :)

ഇനി എന്നാണ് കാണുക?
Pongummoodan said…
നരിക്കുന്നാ,

ഇനിയുമിതുപോലൊന്ന് നടന്നാല്‍ തീര്‍ച്ചയായും താങ്കള്‍ വരണം.

നന്ദി
Pongummoodan said…
അച്ചായാ,

വളരെ സന്തോഷം. നന്ദി. അടുത്തവരവില്‍ നേരില്‍.. :)
Pongummoodan said…
ചാണക്യേട്ടാ,

പോരുമ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. ഇനിയും അവസരം വരുമല്ലോ. അപ്പോള്‍ വിസതരിച്ച് യാത്ര പറയാം അല്ലേ? :)
Pongummoodan said…
അരീക്കോടാ,

ഞാന്‍ ചേട്ടനെയാണോ ചേട്ടന്‍ എന്നെയാണോ ചേട്ടാ എന്നു വിളിക്കേണ്ടത് ചേട്ടാ? :)
Pongummoodan said…
ഹരീഷേ,

തലേ ദിവസം തീര്‍ച്ചയായും നീ കൂടി വേണ്ടിയിരുന്നു. :)
Pongummoodan said…
ലതികേച്ചി,

നന്ദി. :)
Pongummoodan said…
ബിലാത്തിപട്ടണം:

മുരളിയേട്ടാ, സുഖം? ചെറായില്‍ നിന്നും മടങ്ങുമ്പോള്‍ ചേട്ടനെ കാണാന്‍ കഴിഞ്ഞില്ല. ഫോണ്‍ നമ്പര്‍ ഇല്ലാതിരുന്നതിനാല്‍ വിളിക്കാനും.

മാജിക് ഗംഭീരമായി. നന്നായി ആസ്വദിച്ചു. നന്ദി.
Pongummoodan said…
എല്ലാവര്‍ക്കും നന്ദി
keralafarmer said…
പോങ്ങുവേ എടുത്താലോ പൊങ്ങില്ലാ വിളിച്ചെങ്കിലും പൊക്കാം. ചേറാവാതെ രക്ഷപ്പെട്ടതല്ലെ. ഇവിടെ ഒന്നുകൂടെ ചെന്ന് നോക്കിക്കോളു.
pandavas... said…
പോങുച്ചേട്ടാ.....
വിവരണം കലക്കിട്ടാ...
രക്തം കൊണ്ടു മാത്രമല്ലല്ലോ ബന്ധങള്‍ ഉണ്ടാവുക...
അല്ലെങ്കില്‍ എന്തിനാണു കല്‍പ്പനചവ്ല് മരിച്ഛപ്പൊ എനിക്കു കരച്ചില്‍ വന്നതു...

ഒരിക്കലും കണ്ടിട്ടില്ലാത്ത നിങളോടൊക്കെ ഇത്രയും സ്നെഹം തൊന്നുന്നതു തന്നെ അതുകൊണ്ടല്ലേ...

പക്ഷേ...
എങിനെയാ മറ്റുള്ളവര്‍ക്കു നമ്മോടുള്ള സ്നെഹം തിരിച്ചറിയാന്‍ പറ്റുക....
അശരീരികള്‍ ഉണ്ടാവേണ്ടി വരുമൊ...?അടുത്ത മീറ്റിനു ഞാനും ഉണ്ടാകും... എന്നെക്കൂടി കൂട്ടണെ പൊങുച്ഛേട്ടന്റെ കൂട്ടത്തില്‍.
Anonymous said…
so I am here for your my brother.Ghana. [url=http://www.bestkarenmillen4u.com]karen millen uk[/url] Et que se passeraitil si tout simplement il n'y avait plus d'euro du tout.Thankfully the folks up on the Flower Mound have found her talent is just what they need and she continues to work in anime. [url=http://www.karenmillenonlineoutlet.com]Karen Millen Outlet[/url] Panama.Gardez le solide la Fondation des paules entirement en place pour soutenir le cou ! [url=http://www.superhairstraighteners.co.uk]ghd sale[/url] This engaging and beautiful film has delighted audiences around the world.En outre, il a galement t mdit, possdent maintenant gagner tant d pourquoi il ne peut pas tomber en amour avec lequel o l ne faire si il ne veut pas aller, alors il ne faut pas aller eu, mais peuttre il peut aussi pas si mchant avec les autres. [url=http://www.findbeststraightener.co.uk]ghd hair straighteners[/url] Autoriser un ajustement en budget additionnel de dpenses et des revenus de 1 100 000$ afin de reflter les nouvelles recettes gnres par la Ville, ainsi que les dpenses s'y rattachant;My understanding is that Martin Luther's German translation was if anything more influential on the development of the German language than the KJV for English. [url=http://bunhjdsfsdf.webeden.co.uk]bunhjdsfsdf.webeden.co.uk[/url] In 1997, "Mariachi Vargas de Tecalitlan" celebrated its first One Hundred years of foundation.L des poignes sont promote envelopp dans du cuir, il ya de nombreuses fermetures clair et l des lieux storage containers .[url=http://saclongchampsales.webnode.fr]sac longchamp[/url] Except where prohibited, all issues and questions concerning the construction, validity, interpretation and enforceability of these Official Rules, or the rights and obligations of entrant or Sponsor in connection with the Sweepstakes, shall be governed by, and construed in accordance with, the laws of the Commonwealth of Pennsylvania without giving effect to any choice of law or conflict of law rules (whether of the Commonwealth of Pennsylvania, or any other jurisdiction), which would cause the application of the laws of any jurisdiction other than the Commonwealth of Pennsylvania.The tour operator is Transat Holidays; [url=http://www.superhairstraighteners.co.uk]ghd straighteners cheap[/url] On it I especially like the adjustable angle iron stand.They said 50,000 people turned out in Madrid, 30,000 in Barcelona, 25,000 in Valencia and 5000 in Seville.
0ayuzfy3yd said…
Overhanging features aren’t really huge issues when it comes to of|in relation to} 3D printing because of|as a outcome of} you'll be able to|you possibly can} easily treatment the problem by including support buildings. However, many 3D printing professionals think about the addition of supports as a last resort. Not solely do they eat a considerable quantity of filament, but the means of removing them may injury the completed print or result in uneven surfaces. Workhorse 3D printer that scales a wide range|a variety} of applications from prototyping to mass production. Offering the identical excessive resolution as the M1, the M2 is good for smaller elements with intricate features such as threading or inside channels. Let’s outline some widespread Children's Health plastic 3D printing processes and discuss when each offers probably the most value to product builders, engineers, and designers.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

വേലിക്കകത്ത്, ഒറ്റപ്പെട്ട്...