ചെറായി- ‘സ്വ.ലേ‘ മാര്‍ വിട്ടുപോയ കാര്യങ്ങള്‍!
ചെറായിലെ സുഹൃദ് സംഗമം എത്ര സന്തോഷകരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവുന്നതല്ല. വൈകുന്നേരം മീറ്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ മനസ്സിലുണ്ടായ നിരാശ ആത്മമിത്രങ്ങളെ പിരിയുന്നതിന്റെ മാത്രമായിരുന്നു. അത്രയേറെ അടുപ്പം പരസ്പരം ഉണ്ടാക്കുവാന്‍ ആ സംഗമത്തിനായി. സൌഹൃദം; അതെത്ര വേഗമാണ് നമ്മുടെയൊക്കെ മനസ്സില്‍ വേരാഴ്ത്തുന്നത് ... തമാശ കളയാം. നേരേ കാര്യത്തിലേയ്ക്ക്. ചെറായി മീറ്റ് നല്കിയ നല്ല അനുഭവങ്ങളെ ഒരു പോസ്റ്റിലേയ്ക്ക് ഒതുക്കാനാവുമോ എന്ന് ശ്രമിച്ചുകൊണ്ടിരിക്കെയാണ് എന്റെയൊരു സ്നേഹിതന് ബൂലോകം ഓണ്‍ലൈന്‍ , ബ്ലോത്രം എന്നീ ബ്ലോഗുകളുടെ ലിങ്ക് അയച്ചുതരുന്നത്. സംഗതി ഉശിരന്‍ സാധനങ്ങളാണ്. വായിച്ചുകഴിഞ്ഞപ്പോള്‍ ഇനി എന്റെ പോസ്റ്റിന് പ്രസക്തിയില്ലെന്ന് മനസ്സിലായി. അത്രയ്ക്ക് ആധികാരികമായി തന്നെ ഇരു ബ്ലോഗുകളും മീറ്റ് കവര്‍ ചെയ്തിരിക്കുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം. ബൂലോകം ഓണ്‍ലൈനിന്റെയും ബ്ലോത്രത്തിന്റെയും സ്വ.ലേ മാര്‍ അശ്രദ്ധകൊണ്ടു വിട്ടുപോയ ചില കാര്യങ്ങള്‍ ഇത്തിരി വിശാലമായിത്തന്നെ പറയാം. സഹിക്കണം. പോസ്റ്റൂകളിലൂടെ വായനക്കാരെ നിര്‍ദാക്ഷിണ്യം വധിച്ചുകൊണ്ട