എന്തിനായിരുന്നു നീ ഭഗവാനേ!!!

പ്രശാന്ത് മാമ്പുള്ളി എന്നുപേരായ ഒരു പുള്ളിക്കാരൻ സംവിധാനമെന്ന ധാരണയിൽ 17 മണിക്കൂർ ചെയ്തുകൂട്ടിയ ഒരു വിക്രിയയാണ് ‘ഭഗാവാൻ’ എന്ന മലായള സിനിമ.
സിനിമയിറങ്ങി മൂന്നാമത്തെ ദിവസം തന്നെ ഞാൻ ഈ ചിത്രം കണ്ടിരുന്നുവെങ്കിലും ഇതിനെക്കുറിച്ചിതുവരെ കുറിക്കാതിരുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. എന്റെ അഭിപ്രായമറിഞ്ഞ് ആരെങ്കിലും ഈ ചിത്രം കാണണ്ടെന്നെങ്ങാനും തീരുമാനിച്ചുപോയാൽ അത് തീർച്ചയായും അവർക്കൊരു വലിയ നഷ്ടമായിരിക്കും എന്ന ചിന്ത തന്നെയായിരുന്നു അതിനു പിന്നിൽ.
സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഭഗവാൻ. കാരണം ഒരു സിനിമയ്ക്ക് എത്രമാത്രംവരെ നിലവാരത്തകർച്ച നേടാനാവുമെന്നും കുറഞ്ഞപക്ഷം ഒരു സിനിമ എങ്ങനെ ആവരുതെന്ന് മനസ്സിലാക്കാനുമൊക്കെ ഈ ചിത്രം ഉപകരിക്കും. ഒരുപക്ഷേ മോഹൻലാൽ എന്ന നടന്റെ വിശിഷ്യ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ചിത്രം ‘ഭഗവാൻ‘ ആയിരിക്കും. ഇതിലും മോശമായി ഒരു ചിത്രം ചെയ്യാൻ ഇനി ആർക്കും കഴിയുമെന്ന് നമുക്ക് വിശ്വസിക്കാനുമാവില്ല. അത്രയേറെ അസഹനീയം. അത്രയേറെ ദാരുണം.
പ്രശാന്ത് മാമ്പുള്ളിക്കാരനുമായി താരതമ്യം ചെയ്താൽ ശ്രീ. ബൈജു കൊട്ടാരക്കരയെ നമുക്ക് മലയാളത്തിന്റെ അക്കീരാ കുറോസാവയായി കണക്കാക്കാം . വാക്കുകൾകൊണ്ട് ഈ സിനിമാദുരന്തത്തെ വർണ്ണിക്കാനാവാത്തതിനാലാണ് മേപ്പടി ഉപമ കുറിച്ചത്. കുറോസാവയുടെ ആത്മാവെന്നോട് പൊറുക്കട്ടെ.
ഇതിനോടകം തന്നെ ഈ സിനിമയെക്കുറിച്ച് ബ്ലോഗിലും മെയിലിലുമൊക്കെ ധാരളം രസകരവും ആധികാരികവുമായ നിരൂപണങ്ങളും വിശകലനങ്ങളുമൊക്കെ വന്ന നിലയ്ക്ക് ഈ പോസ്റ്റ് ഇനിയും നീട്ടിക്കൊണ്ടുപോയി ബ്ലോഗിലെ ‘മാമ്പുള്ളി’ ആവാൻ എനിക്ക് താത്പര്യമില്ല.
സർക്കാരിനോട് വിനയപുരസ്സരം ഒരുകാര്യം അഭ്യർത്ഥിച്ച് ഞാൻ മതിയാക്കാം. പ്രശാന്ത് മാമ്പുള്ളിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഭിക്ഷമായും ആഢംബരപൂർണ്ണമായും ജീവിക്കാൻ സാധിക്കുംവിധമൊരു തൊഴിൽ ‘മാമ്പുള്ളിക്കാരന്’ സർക്കാർ സർവ്വീസിൽ തരപ്പെടുത്തികൊടുത്തില്ലെങ്കിൽ അത് സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്ന് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അറിയിക്കുന്നു. അങ്ങനൊന്ന് തരപ്പെട്ടില്ലെങ്കിൽ മിക്കവാറും പാമ്പുകൊത്താനോ വെള്ളിടി വെട്ടാനോ ഇരിക്കുന്ന ഏതെങ്കിലും പാവപ്പെട്ട പ്രൊഡ്യൂസറെ അദ്ദേഹം ചാക്കിലാക്കി വീണ്ടുമൊരു സാഹസത്തിന് മുതിർന്നേക്കും. അങ്ങനെ സംഭവിച്ചാൽ അത് താങ്ങാൻ പാവം പ്രേക്ഷകർക്കെന്നല്ല സാക്ഷാൽ ‘ഭഗവാന്’ പോലും സാധിച്ചെന്ന് വരില്ല. എന്റെ അപേക്ഷ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ‘ഭഗവാനെ‘ ഓർത്ത് മൂക്കത്ത് വിരൽ വച്ച് ഞാൻ റ്റാറ്റാ പറയുന്നു.
വാൽക്കഷണം: എന്റെ സ്നേഹിതനും സഹപ്രവർത്തകനുമായ സന്തോഷ് ഒരു സിനിമാപ്രേമിയും ചില ചിത്രങ്ങളിൽ ചെറിയവേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ഇടയ്ക്കൊക്കെ സീരിയലുകൾക്കും മറ്റും ഡബ്ബിംഗ് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസം അവനെന്നെ അവന്റെയൊരു സ്നേഹിതനെ പരിചയപ്പെടുത്തി. ആൾ കഴിഞ്ഞ ഒരുവർഷക്കാലമായി ചില സീരിയലുകളുടെ സഹസംവിധായകനായി പ്രവർത്തിച്ച് വരികയായിരുന്നു. ഇപ്പോൾ ഒരു സിനിമയുടെ സംവിധാന സഹായിയായി ‘സ്ഥാനക്കയറ്റം’ ലഭിച്ചിരിക്കുന്നു. ഞങ്ങൾ തമ്മിൽ ഇപ്രകാരമൊരു അഭിമുഖ സംഭാഷണം നടന്നു.
(ഭീകര ബഹുമാനത്തോടെ) ഞാൻ: സീരിയൽ രംഗത്ത് എത്തും മുൻപേ …… ഏത് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്?
(ഭയങ്കര പുച്ഛത്തോടെ) സംവിധാനസഹായി: ഓ!... വെൽഡിംഗായിരുന്നു. ലെയ്ത്തില്‍..”
വീണ്ടും(ഭീകര ബഹുമാനത്തോടെ) ഞാൻ: ഉവ്വോ!! എന്തായിരുന്നു സിനിമയിലേയ്ക്ക് വരാനുള്ള പ്രചോദനം?
വീണ്ടും (ഭയങ്കര പുച്ഛത്തോടെ) സംവിധാനസഹായി: “ലെയ്ത്തില്‍ ചത്ത് കെടന്ന് ചെരച്ചാ150 കുളുവാ (രൂപയെന്ന് വായിക്കാനപേക്ഷ) കിട്ടും. സീരിയലിലാണെ 300-ഉം ഫുഡും. പിന്നെ അതല്ലേ ഭേദം”
അങ്ങനെയാവുമ്പോൾ സീരിയലിലും സിനിമയിലും ചെരക്കുന്നതന്നെയാണ് ഭേദമെന്ന് ഞാൻ മനസ്സിൽ പറഞ്ഞ് മടങ്ങി.
ജീവിതനിലവാരവും പകിട്ടും മറ്റു നേരമ്പോക്കുകളും മാത്രം മോഹിച്ച് എത്തിപ്പെടുന്നവരുടെ ഒരു മേഖലയായി സിനിമാരംഗം മാറാതെ നോക്കേണ്ടവർ ആരൊക്കെയാണ്? എന്തായിരിക്കണം ഒരു സംവിധായകനുവേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത? ആർക്കറിയാം ഭഗവാനേ !!!
പൂർണ്ണമായ സ്ക്രിപ്റ്റും കൃത്യമായ ആസൂത്രണവും വേണ്ടത്ര സാങ്കേതിജ്ഞാനവുമില്ലാത്തവർ സിനിമ പിടിക്കാനിറങ്ങുന്നത് ക്രിമിനൽ കുറ്റമായി പരിഗണിച്ച് അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ തുനിഞ്ഞാൽ ഇത്തരം സിനിമാ ആഭസങ്ങൾ കുറെയൊക്കെ കുറഞ്ഞേനെ. അങ്ങനെയെങ്കിൽ സിനിമാ വ്യവസായവും പ്രേക്ഷകലക്ഷങ്ങളും രക്ഷപെടുകയും ചെയ്യും. അത്തരമൊരു നീക്കത്തിന് ‘ഭഗവാൻ ‘ തന്നെ മുൻകൈ എടുക്കട്ടെ.
Comments
ഇതിനോടകം തന്നെ ഈ സിനിമയെക്കുറിച്ച് ബ്ലോഗിലും മെയിലിലുമൊക്കെ ധാരളം രസകരവും ആധികാരികവുമായ നിരൂപണങ്ങളും വിശകലനങ്ങളുമൊക്കെ വന്ന നിലയ്ക്ക് ഈ പോസ്റ്റ് ഇനിയും നീട്ടിക്കൊണ്ടുപോയി ബ്ലോഗിലെ ‘മാമ്പുള്ളി’ ആവാൻ എനിക്ക് താത്പര്യമില്ല.
(((((((O)))))))
അതു നേരിട്ടുകണ്ടറിഞ്ഞ ഒരു ഹതഭാഗ്യനാണ് ചേട്ടായീ ഞാനും...
എന്തായാലും പോസ്റ്റ് നന്നായിട്ടുണ്ട്...
പതിവുപോലെ നര്മ്മസമ്പുഷ്ടം...
ആശംസകള്‍...*
ഈ മല്ലു സിനിമകളുടെ ഒരു കാര്യം.. :)
17 ദിവസം കൊണ്ട് അഭ്യാസം കാട്ടി ഷൂട്ട് ചെയ്തു എന്നത് ഒരു കലാമേന്മ ആകുമോ??
അതിന്റെ പേരില്‍ സര്‍ക്കസ് കാണാന്‍ എന്ന പോലെ ആള് കയറും എന്ന് അദ്ദേഹം കരുതിയോ??
കഷ്ടം തന്നെ...
എത്ര സമയം കൊണ്ട് ചിത്രീകരിച്ചു എന്നതോ എത്ര ശാരീരികമായി ഇതിനായി കഷ്ടപ്പെട്ടു എന്നതോ ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല...
ചിത്രമാണ് പ്രധാനം...ചിത്രീകരണത്തിലെ അഭ്യാസമല്ല...
I think Mohanlals recent roles are not selected by him...onnu sradhichu nokkiyal antony perumpavoorinte nilavaarathilulla roles aanu mohanlal eeyideyaayi cheyyunnath muzuvan...antonyude budhikkum rangeinum anusarichulla roles...ithilappuram sambhavikkum...enthu koodothramaano ithu....?
ഫാന്‍സുകാര്‍ പോലും തിരസ്കരിച്ച ഒരു പടം..
(ബ്ലോഗനയിൽ ചേട്ടന്റെ കഥ വന്ന വിവരം നാട്ടുകാർ ആരുമറീഞ്ഞില്ലേ?)
കൂടുതല്‍ വാര്‍ത്തകള്‍ക്ക് വായിക്കുക
ബ്ലോത്രം
ബ്ലോഗിലെ ആദ്യത്തെ പത്രം
വായിക്കുക പ്രചരിപ്പിക്കുക
http://blothram.blogspot.com/
ഇത് അനീതിയാണ്.
ആ പടം കണ്ട ഒരു വ്യക്തിയാണ് ഞാന്‍.
നിങ്ങള്‍ ആ പടത്തെ ഇങ്ങനെ കുറ്റപ്പെടുത്താന്‍ പാടില്ല.
മലയാളസിനിമാ ചരിത്രത്തില്‍ തങ്കലിപിയില്‍ എഴുതി ചേര്‍ക്കേണ്ട ഒരു പടമാണിത്.
'ഭഗവാന്' എന്ന പേരിനോട് തികച്ചും നീതി പുലര്‍ത്തുന്ന ഒരു പടം
ഒന്നുകൂടി വ്യക്തമാക്കിയാല്‍..
"ആദിയുമില്ല അന്തവുമില്ല"
(പ്രത്യേകിച്ച് ഒരു രൂപവുമില്ല)
ഭഗവാനേ..
ടിക്കറ്റെടുക്കാന്‍ കൊടുത്ത കാശ് നേര്ച്ചപെട്ടിയില് ഇട്ടതായി കരുതേണമേ!!
:)
അല്ല, ഈ പറഞ്ഞതാണു ശരി.
കുറച്ച് കഴിഞ്ഞ് ഏതെങ്കിലും ചാനലുകാര് ഇതു തന്നെ വാങ്ങി, മലയാള സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം എന്നുപറഞ്ഞു ആഴ്ചയില്‍ ഒന്നുവീതം കാണിക്കും.
നമ്മുടെ ഒക്കെ യോഗം.
:(
ഏതെടുത്താലും 10 എന്നു പറയുന്നതുപോലെ, അണ്ണാ അണ്ണാ ഏതുകണ്ടാലും സൂപ്പര്‍ ഹിറ്റ്!!!...
thante yugam avasanikkan pokukayanu enna thonnalu kondayirikkum mohan lal eththaram chavare chithrangngalil koodi abhinayichch ennam koottunnath
പ്രായം ഒരു സെക്കന്റ്ഡ് ചൈൽഡിഷ്നസ് ആണെന്നൊക്കെപ്പറയുന്നതെത്ര കൃത്യം.പോങ്ങുവിന്റെയൊക്കെ ടൈംസ്.അനുഭവി..!
പോന്ഗ്സ് അഭിനന്ദനം... ഈ മാതിരി ഉഡായിപ്പുകളെ കാണിച്ചു തന്നതിന്.. ഭഗവാന് സഹായിച്ച് മേല്പറഞ്ഞ രണ്ടു സിനിമകളും കാണാന്‍ യോഗം ഉണ്ടായില്ല.. ഇനി വല്ല വ്യാജനും വരണം...
ഈ പറഞ്ഞ പടം ഭഗവാന് ഞാന്‍ കണ്ടില്ല... പക്ഷെ ഒരുപാടു reviews വായിച്ചു... ഓര്‍ക്കുട്ട് മോഹന്‍ലാല്‍ കമ്മ്യൂണിറ്റി ഇല് പോലും വളരെ മോശം അഭിപ്രായം... അതിലെ ഒരു സുഹൃത്ത് എഴുതിയിരിക്കുന്നു...
"പാവം മമ്പുള്ളി ചേട്ടന് സ്ക്രാപ്സ് ഒക്കെ ഡിലീറ്റ് ചെയ്യുന്നു... തെറി അഭിഷേകം ആയിരിക്കും... "
ഞാന്‍ ഉടനെ നമ്മുടെ മാമ്പുള്ളി ചേട്ടന്റെ പ്രൊഫൈല്‍ കേറി നോക്കി...
"nothing special .......but
am very open minded ,firendly,workaholic IT business promoter. Iam not at all interested to work under others. I am own my master and born to pull the strings.....now am direct malayalam moive bhagavan mohanalal hero"
ഇതാണ് പ്രൊഫൈല്‍ description...
ഒരുപാടു പടങ്ങള്‍ പുള്ളി ആല്‍ബം ഇല് ഇട്ടിട്ടുണ്ട്...
'Morchari seen' എന്നാണ് onninte അടിക്കുറുപ്പ്... കമന്റ് ആയി ഒരു നല്ല കൂട്ടുകാരന്റെ തിരുത്തും ഉണ്ട്... 'Morchari scene'
കൂടെ ഒരുപാടു "നല്ല ചിത്രങ്ങളും"...
ആരുടെയെങ്കിലും സഹായി ആയി നിന്നു കുറച്ചു പഠിക്കട്ടെ എന്ന് വിചാരിച്ചാലും നടക്കില്ല... Iam not at all interested to work under others. എന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ...
ഭഗവാന് നല്ല ബുദ്ധി തോന്നിക്കട്ടെ... അല്ലേ?...
അയാള്‍ സ്വയം തിരിച്ചറിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.