Posts

Showing posts from May, 2009

ആദ്യത്തെ മോഷണം; അവസാനത്തെയും !

നിങ്ങളൊരു കള്ളനാണോ? ക്ഷമിക്കണം. മാന്യനായ നിങ്ങളോട് ഞാൻ അങ്ങനെയല്ല ചോദിക്കേണ്ടിയിരുന്നത്. ‘ആട്ടെ, ജീവിതപന്ഥാവിന്റെ ഏതെങ്കിലുമൊരു തിരിവിൽ വച്ച് അങ്ങേയ്ക്ക് അപരന്റെ ഭൌതികമായ എന്തെങ്കിലും വസ്തുവകകൾ അപഹരിക്കേണ്ടതായ സന്ദർഭം വന്നു ഭവിച്ചിട്ടുണ്ടോ? ‘ ഓക്കെ. ഇപ്പോൾ ചോദ്യത്തിനൊരു മാന്യത വന്നിരിക്കുന്നു. ഇനി ഉത്തരം മടിക്കാതെ നൽകൂ. കാര്യമെന്തൊക്കെയായാലും ചോദ്യകർത്താവും മേപ്പടി ചോദ്യത്തിന് മേൽ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്. അതെ. ഞാൻ ഒരു കള്ളനാണ്. ഒരിക്കൽ ഒരു തവണ ഞാനൊരു മോഷണം നടത്തിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ, എന്നു വച്ചാൽ ഏതാണ്ട് 11-12 വയസ്സ് പ്രായമുള്ള സമയത്ത് അയൽ‌വാസിയും ഞാൻ ‘വാനമ്മ‘ എന്ന് വിളിക്കുന്ന എന്റെ അമ്മയുടെ ചേച്ചിയുമായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയുടെ പറമ്പിലെ തൈത്തെങ്ങിൽ നിന്ന് , ബീഡി വലിയുടെ ആവശ്യകതയിലേയ്ക്കായി , ഒരു തേങ്ങ മോഷ്ടിച്ചിട്ടുണ്ട്. നല്ല ഓറഞ്ച് കളറിൽ കൊഴുത്തുരുണ്ട ഒരു ഗൌളിപത്ര തേങ്ങ. സംഭവബഹുലമായ ആ ഒരു ദിവസത്തെ എനിക്കത്ര എളുപ്പം മറക്കുവാൻ കഴിയുന്നതല്ല. അഭിനവ ‘കായകുളം കൊച്ചുണ്ണി‘യായി പേരെടുക്കേണ്ടിയിരുന്ന ഒരു കുരുന്നുപയ്യന്റെ പ്രതിഭയുടെ കൂമ്പ് നിർദ്ദയം നുള്ളിക്കളയപ്പ

‘കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി‘

ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ ‘കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി‘ എന്ന് സുകുമാർ അഴീക്കോട് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതാനും മാസങ്ങളായി പ്രത്യേകിച്ച് കഴിഞ്ഞ ഒന്നുരണ്ട് ആഴ്ചകളായി അദ്ദേഹം നടത്തുന്ന പ്രസ്താവനകളും പ്രയോഗങ്ങളും കേട്ടാൽ ‘കേരളത്തിന്റെ സഞ്ചരിക്കുന്ന അവസരവാദി’ എന്ന നിലയിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എനിക്ക് തോന്നുന്നു. “ പോലീസ്, ക്രൈം ബ്രാഞ്ച്, സി ബി ഐ എന്നിവയുടെ അന്വേഷണങ്ങൾ സത്യം കണ്ടുപിടിക്കാനല്ല, സത്യം മൂടി വെക്കാനാണ്. അഥവാ ഇക്കൂട്ടരിൽ ആരെങ്കിലും സത്യം കണ്ടുപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാ‍മെങ്കിൽ മന്ത്രിസഭ കൂട്ടായോ മുഖ്യമന്ത്രി ഒറ്റക്കോ ആ കേസ് മുന്നോട്ട് കൊണ്ടുപോവേണ്ടന്ന് വിലക്കുന്നു. “ ഈ വരികൾ ശ്രീ. സുകുമാർ അഴീക്കോട് ദേശാഭിമാനിയുടെ 2005 ഓണം വിശേഷാൽ പ്രതിയിൽ ‘അഴിമതിയുടെ പ്രച്ഛന്ന രൂപങ്ങൾ’ എന്ന തന്റെ ലേഖനത്തിൽ അന്നത്തെ കോൺഗ്രസ്സ് സർക്കാറിനെ വിമർശിച്ച് എഴുതിയവയാണ് ( പേജ് 21 ). സത്യത്തിൽ അദ്ദേഹത്തിന്റെ വരികൾ കുറിക്കപ്പെടേണ്ടിയിരുന്നത് ഇപ്പോളല്ലേ? പൊതു ഖജനാവിൽ നിന്ന് 400 കോ

ഹാഫ് സെഞ്ച്വറി !

സ്നേഹിതരേ, പോങ്ങുമ്മൂടന്റെ അൻപതാമത്തെ പോസ്റ്റാണിത്. 500 ലേറെ പോസ്റ്റുകൾ പൂർത്തീകരിച്ചവർ മേയുന്ന ഈ ബൂലോഗത്ത് എന്റെ ഹാഫ് സെഞ്ച്വറിക്ക് കാര്യമായ തിളക്കമൊന്നുമില്ലെന്നറിയാം. എങ്കിലും ഇക്കാര്യം നിങ്ങളെ അറിയിക്കാതിരിക്കുന്നതെങ്ങനെ? ഈ സമയത്ത് ഒരു തിരിഞ്ഞ് നോട്ടം ആവശ്യമാണ് . അങ്ങനെ നോക്കിയാൽ പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗ് എഴുതുക വഴി ഞാൻ ഈ ബൂലോഗത്തിന് ക്രിയാത്മകമായി എന്ത് സംഭാവനകൾ നൽകി എന്ന ചോദ്യം കാണാം. ഒരു മണ്ണാങ്കട്ടയും ചെയ്തില്ല എന്നതാണ് ഉത്തരം. എന്തൊക്കെയോ എഴുതി. ശരാശരിക്ക് താഴെ നിൽക്കുന്നവയും ശരാശരിക്ക് തൊട്ട് മേളിൽ(?) നിൽക്കുന്നവയും. എന്റെ പോസ്റ്റുകൾ ആൾക്കാരെ രസിപ്പിച്ചവയോ മുഷിപ്പിച്ചവയോ എന്നെനിക്കറിയില്ല. രസിപ്പിച്ചിരിക്കാം മുഷിപ്പിച്ചിരിക്കാം. ഒക്കെയും ആപേക്ഷികം. എഴുത്ത് എന്നെ മുഷിപ്പിച്ചില്ല എന്ന് മാത്രം എനിക്കുറപ്പുണ്ട്. പക്ഷേ, അതുകൊണ്ടായില്ല. വായനക്കാരുണ്ടാവണം. എന്റെ ആത്മസംതൃപ്തിക്ക് മാത്രമായാണ് ഞാൻ എഴുതുന്നതെങ്കിൽ ഒരു വെള്ളപേപ്പറിലെഴുതി വീട്ടിൽ തന്നെ സ്വകാര്യമായി സൂക്ഷിക്കുകയും ഇടക്കൊക്കെ വായിച്ച് രസിക്കുകയും ചെയ്താൽ പോരെ. അപ്പോൾ എന്റെ പ്രസക്തി നിശ്ചയിക്കേണ്ടത് വായനക്കാരണ്. അ

വിനയന്റെ മാക്ട, ഉണ്ണികൃഷ്ണന്റെ ഫെഫ്ക, ദിലീപിന്റെ അമ്മ - ആരുടെ സിനിമ?

Image
ഏറ്റവും ജനകീയമായ കലാരൂപമാണ് സിനിമ. മറ്റേത് കലാരൂപത്തേക്കാൾ ശക്തവും സ്വാധീനശക്തിയും ജനപ്രീതിയുമുള്ള കലാരൂപം. പണം, പ്രശസ്തി ഒക്കെയും ധാരാളമായി ലഭിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. ചെറുപ്പകാലങ്ങളിൽ ഒരു സിനിമാ നടനോ നടിയോ ആകാൻ ആഗ്രഹിക്കാത്ത എത്ര വ്യക്തികളുണ്ടാവും നമുക്കിടയിൽ. എല്ലാം സിനിമയുടെ ജനപ്രീതി തന്നെയാണ് കാണിക്കുന്നത്. സിനിമ എന്നത് ഒരു കലാരൂപം മാത്രമല്ല വ്യവസായം കൂടിയാണ്. 100 കണക്കിന് ആൾക്കാർ അതുവഴി ഉപജീവനം നടത്തുന്നു. എന്നാൽ വ്യവസായവും കലയും കൂടിക്കലുരുമ്പോൾ ഏതിന് പ്രാധാന്യം നൽകണമെന്ന അറിവില്ലായ്മയാണ് ഇപ്പോൾ സിനിമാലോകം നേരിടുന്ന പ്രധാന പ്രശ്നം. ഒരു സിനിമയുടെ കലാപരമായ കാര്യങ്ങളിൽ ഇടപെടുന്നവരാണോ അതോ ആ കലാസൃഷ്ടിയുടെ പൂർത്തീകരണത്തിനായി യത്നിക്കുന്നവരാണോ കൂടുതൽ ശ്രേഷ്ഠർ എന്ന മത്സരവും ഇതിനൊടോപ്പം നടക്കുന്നതായി തോന്നുന്നു. ഇന്ന് മലയാള സിനിമാലോകത്തിൽ നിന്നുയർന്ന് കേൾക്കുന്നത് മികവിന്റെയോ ഒത്തിണക്കത്തിന്റെയോ കലാമേന്മയുടെയോ നേട്ടങ്ങളുടെയോ പേരിലുള്ള ആഹ്ലാദാരവങ്ങളല്ല മറിച്ച് ഒരുകൂട്ടം കലാകാരന്മാരും സാങ്കേതികപ്രവർത്തകരും ചേരിതിരിഞ്ഞ് പോർവിളിയും വെല്ലുവിളിയും നടത്തുന്നതിന്റെ ഹുങ്കാരമാ

തോൽ‌വി..മരണം വരെ മാത്രം.

Image
ദുഷിച്ച് നാറിയ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ഇനി ഒരു പോസ്റ്റും എഴുതേണ്ടതില്ല എന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷേ സാധിക്കുന്നില്ല. ക്ഷമിക്കുക. വായനക്കാരിൽ ബഹുഭുരിപക്ഷത്തിനും ഇത്തരം കാര്യങ്ങളോട് താത്പര്യമില്ല എന്നെനിക്കറിയാം. പക്ഷേ, ഈ കേരളത്തിൽ ജനിച്ച് ജീവിക്കുന്ന എനിക്ക് പത്രത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ലഭിക്കുന്ന അറിവുകൾ നൽകുന്ന അസ്വസ്ഥത നിങ്ങളുമായെങ്കിലും പങ്ക് വച്ചില്ലെങ്കിൽ -സാധിക്കില്ലെങ്കിലും - ഒരുവേള ഞാൻ ഒരു നക്സലേറ്റായി നെറികെട്ട രാഷ്ട്രീയ നേതാക്കളുടെ ശിരസ്സ് ഉടലിൽ നിന്നങ്ങ് വേർപെടുത്തിയാലോ എന്ന് വരെ ചിന്തിച്ച് പോവാനിടയുണ്ട്. അങ്ങനെ 'സാധ്യമാവാത്ത' ആ ചിന്തയുടെ വേദനയിൽ നീറുന്നതിലും ഭേദമല്ലേ ഇങ്ങനെയൊന്ന് കുറിച്ച് എന്റെ ടെൻഷൻ കുറയ്ക്കുന്നത്. എന്നാൽ താത്പര്യമില്ലാത്തവർ ഇത് വായിച്ച് സമയം പാഴാക്കേണ്ടതില്ല എന്ന് സ്നേഹപൂർവ്വം ഞാൻ പറയുകയും ചെയ്യുന്നു. ലാവ്‌ലിൻ കേസിൽ സഖാവ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ല എന്ന് നിയമോപദേശം നൽകിയ അഡ്വക്കേറ്റ് ജനറൽ ശ്രീ. സി.പി സുധാകരപ്രസാദിന്റെ നിലപാട് മലയാളികൾക്ക് ഞെട്ടലുണ്ടാക്കിയ ഒന്നല്ല. ബഹുഭൂരി

ഏവരും കാച്ചൂ...

Image
പ്രിയപ്പെട്ടവരേ, ബ്ലോഗറെന്ന നിലയിൽ കുറേനാളുകളായുള്ള ആഗ്രഹമായിരുന്നു ജനോപകാരപ്രദമായ ഒരു പോസ്റ്റെങ്കിലും കുറിക്കണമെന്നത്. ഇന്നത് ഞാൻ പൂർത്തീകരിക്കുന്നു. ഒപ്പം ബൂലോഗത്ത് ‘വറചട്ടിയുമായി‘ ( പാചകബ്ലോഗ് ) ഇറങ്ങിയിരിക്കുന്ന തരുണീമണികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുക എന്നതും എന്റെ ലക്ഷ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ‘കാച്ചാവുന്ന‘ ച്ചാൽ.. ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. അതാണ് പപ്പടം കാച്ചൽ. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ഈ വിഭവം ആർക്കുവേണ്ടിയാണ് കാച്ചുന്നതെന്ന് കാച്ചുന്നവർ ഉറപ്പായും അറിഞ്ഞിരിക്കണം. അതായത് കഴിക്കുന്നവരുടെ ഭാഷ അറിഞ്ഞ് വേണം കാച്ചാൻ. കാരണം മലയാളികൾ കൂടുതലായും ഇഷ്ടപ്പെട്ടുവരുന്നത് കാച്ചുമ്പോൾ നന്നായി കുമിളച്ച് വരുന്ന പപ്പടമാണെങ്കിൽ തമിഴന്മാർ കുമിളകൾ കുറഞ്ഞ കറുമുറാന്നിരിക്കുന്ന പപ്പടത്തോടാണ് പ്രിയം. ഹിന്ദിക്കാർക്ക് കാച്ചുന്നത് ഇഷ്ടമല്ല. അവർക്ക് പപ്പടം ചുട്ടുകഴിക്കുന്നതിനോടാണ് താത്പര്യം. ഒപ്പം പപ്പടത്തിൽ മുളകും മറ്റ് ചേരുവകളും ചേർക്കുകയും ചെയ്യും. ഇപ്പോൾ മനസ്സിലായില്ലെ വെറുതെയങ്ങ് കാച്ചിയാൽ പോരാ ഭാഷയറിഞ്ഞ് കാച്ചണമെന്ന്.

അനോണിമാമയ്ക്കൊരു മറുപടി

“ ഇത് തീര ശരിയായില്ല. താങ്കള്‍ക്ക് മത്സരിക്കാമായിരുന്നില്ലേ? എന്തുകൊണ്ട് ചെയ്തില്ല. അല്ലെങ്കില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കാന്‍ നോക്കാമായിരുന്നില്ലേ? ആരെങ്കിലും അവര്‍ഡ് കിട്ടി (അതും ഒരു പെണ്ണ്) എന്നു കരുതി അസൂയപ്പെടേണ്ട കാര്യമുണ്ടോ?" കിട്ടാത്ത മുന്തിരി പുളിക്കും. കനകമുന്തിരി ആക്കുമ്പോള്‍ കൂടുതല്‍ പുളിക്കും. അത്ര തന്നെ. “ ( പ്രശസ്തിപത്രമേ, പൊറുക്കുക.. എന്ന എന്റെ പോസ്റ്റിൽ വന്ന ഒരു ‘അനോണി’ കമന്റ് ആണ് ഈ പോസ്റ്റിന് ആധാരം ) പ്രിയ അനോണി ‘മാമ‘, താങ്കൾ ആരെന്ന് എനിക്കറിയില്ല. അല്ലെങ്കിൽ തന്നെ ആരെന്ന് അറിയാതിരിക്കാനാണല്ലോ താങ്കൾ അനോണിയായി മേപ്പടി കമറ്റ് പൂശിയത്? അല്ലേ? ഒരു കാര്യം ഞാൻ പറയാം. പോങ്ങുമ്മൂടന് ‘ആരാധകർ‘ ഇല്ല. എന്നാൽ പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗ്ഗ് എഴുതുന്ന ഹരിയെ ഇഷ്ടപ്പെടുന്ന ‘ചുരുക്കം’ ചിലർ ബൂലോഗത്ത് എഴുത്തുകാരായും വായനക്കാരായും ഉണ്ടെന്ന് മനസ്സിലാക്കിയ ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇതിനൊരു മറുപടി നൽകിയില്ലെങ്കിൽ എന്നെ ഇഷ്ടപ്പെടുന്ന അപൂർവ്വം ചിലർക്കെങ്കിലും - ഒരു പക്ഷേ അത്തരം ഇഷ്ടക്കാർ വിരലിൽ എണ്ണാൻ കഴിയുന്ന ആൾക്കാർ മാത്രമേ ഉള്ളുവെങ്കിലും - അവരെ നിരാശപ്പെടുത്തുന്