പ്രശസ്തിപത്രമേ.. പൊറുക്കുക!
കൊളാഷ് (സ്വപ്നത്തിലെ)
പകലുകളെ വെറുത്തത്
ബാറുകൾ തുറന്നതുകൊണ്ടേയല്ല
കണ്ണുതുറക്കുമ്പോഴേക്കും പൈന്റുകൾ
മുന്നിലെത്തുന്നു...
കൈകൾകൊണ്ട് പിടിക്കുന്നു
ഇടതടവില്ലാതെ ആമാശയത്തിലേക്ക് ഒഴിക്കുന്നു.
വർത്തമാനങ്ങളുടെ കൊളാഷുകളാണ് ബാർ നിറയെ...
ഒരമ്മ മകനെ പ്രണയിച്ചത്...
ഭോഗിച്ചത്..
അനിയത്തിയുടെ...
ഹോ! വകതിരിവില്ലാത്ത കൊളാഷുകൾ..
ഇന്നലെ ഞാനും കണ്ടു..
എന്റെ പാവം അമ്മ....
ബാറിൽ വരേണ്ടിയിരുന്നില്ല.
മദ്യപിക്കേണ്ടിയിരുന്നുമില്ല.
നാണമില്ലാത്ത കൊളാഷുകൾ.
ഇതിൽ വൃത്തവും ചതുരവുമൊക്കെ ഉണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഇതൊരു കവിതയാണെന്ന് എനിക്കുറപ്പുണ്ട് . ഞാൻ എഴുതിയ എന്റെ സ്വന്തം കവിത !!!
നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ ചൂഴ്ന്ന് നോക്കുന്നത്? നിങ്ങളുടെ കണ്ണുകളിൽ എന്തുകൊണ്ടാണ് അവിശ്വാസത്തിന്റെ നിഴൽ പരക്കുന്നത്? നിങ്ങളുടെ വിരൽ എന്തിനാണെന്റെ നേരേ ചൂണ്ടുന്നത്? കള്ളനാണ് ഞാനെന്നോ? മതി. എനിക്ക് തൃപ്തിയായി. നിങ്ങളെ പറ്റിക്കാനുള്ള സാമർത്ഥ്യം എനിക്കില്ലെന്ന് സമ്മതിച്ചുകൊണ്ട് സത്യം പറയാം.
ഇത് എന്റെ കവിതയല്ല. ‘കൂട്ടം-കണിക്കൊന്ന ബെസ്റ്റ് ബ്ലോഗ് അവാർഡ് ‘ നേടിയ ഡോ. ധനലക്ഷ്മിയുടെ ‘സ്വപ്നങ്ങൾ ‘ എന്ന കവിതയെ അവരുടെ ‘കനകമുന്തിരികൾ’ എന്ന ബ്ലോഗിൽ നിന്നും കട്ടെടുത്ത്, അവളെ പുതിയ വാക്കുകൾകൊണ്ടുതുന്നിയ കുപ്പായം ധരിപ്പിച്ച് ഒരുളുപ്പുമില്ലാതെ ഞാൻ എന്റെ സ്വന്തമാക്കിയിരിക്കുന്നു. കവിയാവുക എന്ന എന്റെ സ്വപ്നം ഞാനങ്ങനെ ചുളുവിൽ സാധിച്ചെടുത്തു. ഇനീപ്പോ 10000 രൂപയും പ്രശസ്തിപത്രവും കിട്ടിയാൽ മതി. കുറഞ്ഞപക്ഷം 10000 ക. എങ്കിലും....
അവാർഡിനെക്കുറിച്ച്
അവാർഡ് എപ്പോഴും ഒരു പ്രോത്സാഹനം തന്നെയാണ്. മികച്ച ‘ബ്ലോഗി’നുള്ള അവാർഡ് നൽകാൻ തീരുമാനിച്ച ‘കൂട്ടം‘ കൂട്ടായ്മയ്ക്കും ‘കണിക്കൊന്ന’യ്ക്കും അഭിനന്ദനങ്ങൾ. അവാർഡ് തുക 10,000 രൂപയാവുന്നു എന്നതും ഈ അവാർഡിന്റെ ‘മൂല്യം‘ വർദ്ധിപ്പിക്കുന്ന കാര്യം തന്നെയാണ്. എന്നാൽ ഏതൊരവാർഡും അതർഹിക്കുന്ന കരങ്ങളിലെത്തുമ്പോളാണ് അതിന്റെ മേന്മ ഉയരുന്നത്. അതിന്റെ അർത്ഥം ഡോ. ധനലക്ഷ്മി ഈ അവാർഡിന് അർഹയല്ല എന്നല്ല. അങ്ങനെ പറയാൻ ഞാൻ ആളല്ല. പക്ഷേ, ഈ അവാർഡിനെക്കുറിച്ച് കണിക്കൊന്നയിൽ തന്നെ ധാരാളം എതിരഭിപ്രായങ്ങൾ വന്നിരിക്കുന്നു. ചില കമന്റുകൾ കണിക്കൊന്നയിൽ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. അത്തരം പ്രവണതകൾ ആശാസ്യമല്ല.
‘ബെസ്റ്റ്’ ബ്ലോഗ് എന്നാൽ ഏറ്റവും മികച്ച ബ്ലോഗ് എന്നല്ലേ? എന്നുവച്ചാൽ നിലവിലുള്ള ബ്ലോഗുകളിൽ ഏറ്റവും മെച്ചം അല്ലെങ്കിൽ ‘മത്സരത്തിന്‘ തിരഞ്ഞെടുത്ത 17 ബ്ലോഗുകളിലെങ്കിലും ഏറ്റവും മികച്ചത് ഡോ.ധനലക്ഷ്മിയുടെ ബ്ലോഗ് ആണെന്ന് നാം മനസ്സിലാക്കണം. എന്നാൽ അവിടെയാണ് (എനിക്ക്) വിയോജിപ്പ് വരുന്നത്. ഡോ. ധനലക്ഷ്മി മികച്ച ബ്ലോഗറായേക്കും. എന്നാൽ ‘ഏറ്റവും‘ മികച്ച ബ്ലോഗറാവാൻ തരമില്ല. കുറഞ്ഞ പക്ഷം എന്റെ നിരീക്ഷണത്തിലെങ്കിലും.
ഏതെങ്കിലും വൈരാഗ്യബുദ്ധിയുടെ പേരിലോ അസൂയകൊണ്ടോ അല്ലാ ഞാനിത് കുറിക്കുന്നതെന്ന് എന്റെ സ്നേഹിതർ മനസ്സിലാക്കണം. ഡോക്ടർ എന്റെ ഒരു ഓർക്കൂട്ട് സ്നേഹിതകൂടിയാണ്. എന്നാൽ അവരുടെ സന്തോഷത്തിന് ഏതെങ്കിലും രീതിയിൽ മങ്ങലേൽപ്പിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടല്ല ഞാനിതെഴുതുന്നത്. ശരിക്കും ഈ അവാർഡ് അർഹിച്ച ഒരു ബ്ലോഗർ നമുക്കിടയിലുണ്ട്. അയാൾക്കത് നഷ്ടപ്പെട്ടത് നിർഭാഗ്യമാവാം. പരാജിതരോട് കൂറ് പുലർത്തുന്നത് ഒരു തെറ്റല്ലല്ലോ.
മത്സരത്തിനെത്തിയ (അവസാന റൌണ്ടിൽ ) 17 ബ്ലോഗിൽ നിന്ന് വായനക്കാരാണ് മികച്ച 10 ബ്ലോഗുകൾ കണ്ടെത്തിയതെന്ന് സംഘാടകർ പറയുന്നു. 10-ൽ നിന്നും മികച്ച ബ്ലോഗ് തിരഞ്ഞെടുക്കാൻ അവർ ഒരു സമിതിയെ ഏർപ്പെടുത്തി. പ്രശസ്ത എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, ജയമോഹന്(സി എ ഒ കൂട്ടം.കോം) , കെ പി കെ വേങ്ങര (ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ്) എന്നിവരായിരുന്നു ആ മാന്യ ദേഹങ്ങൾ. ബഹുമാനപ്പെട്ട ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മികച്ച ഒരു എഴുത്തുകാരൻ തന്നെ. മറ്റ് രണ്ട് പേരും അങ്ങനെതന്നെയാവാം. എനിക്കവരെ അത്ര പരിചയമില്ലെങ്കിലും. എന്നാൽ എന്തായിരുന്നു ഈ സമിതിയുടെ റോൾ? ഇനി കണിക്കൊന്ന പറഞ്ഞ ബാക്കി കാര്യം കൂടി വായിക്കുമ്പോൾ സമിതിക്കാർ മൂവർക്കും യാതൊരു പണിയുമില്ലായിരുന്നുവെന്ന് വ്യക്തം. അവരുടെ വാക്കുകൾ - “ തീരുമാനം ബുദ്ധിമുട്ടായിരുന്നു, ആരും ഒട്ടും മോശമല്ലാത്ത ബ്ലോഗേഴ്സ്, നിരക്ഷരന് എന്ന പേരില്‍ എഴുതുന്ന പ്രശസ്ത ബ്ലോഗര്‍ മനോജ് രവീന്ദ്രന്,കനകമുന്തിരികള്‍ എന്ന ബ്ലോഗിന്റെ ഉടമ ഡോ.ധനലക്ഷ്മി,ബ്ലോഗറായ റോസിലി എന്നിവരായിരുന്നു അവര്‍,ഒന്നും ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല, ആലോചിക്കാനും,ബ്ലോഗ് റേറ്റിങ്ങിലും,ഹിറ്റിലും,കമന്റിലും മുന്നില്‍ നില്ക്കുന്ന ബ്ലോഗിനു തന്നെ അവാര്‍ഡ് കൊടുക്കാമെന്ന് ഉറപ്പിച്ചു, കണിക്കൊന്നയിലെ വായനക്കാരുടെ തീരുമാനം അനുസരിച്ച് കനകമുന്തിരികള്‍ എന്ന ബ്ലോഗിനാണ്,ബെസ്റ്റ് ബ്ലോഗ് പുരസ്കാരം. ശ്രീമതി ധനലക്ഷ്മിയുടെ കനകമുന്തിരികള്‍ കവിതകള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യപ്പെട്ടവയാണ്, “
തീർന്നു കഥ. അങ്ങനെ ഡോക്ടർ ബാഹുമാനപ്പെട്ട ശ്രീ.സേതുവിന്റെ പക്കൽ നിന്ന് 10000 രൂപയും പ്രശസ്തിപത്രവും പറ്റി. കുറ്റം വായനക്കാർക്ക്. അവരാണല്ലോ തിരഞ്ഞെടുത്തത് !!!.
ശ്രീ പോറാടത്തിന്റെ കമന്റ് കൂടി വായിക്കുക.
“ഹിറ്റ് കൗണ്ടർ പ്രധാന
അളവുകോലാണ്
എന്നറിയാമായിരുന്നെങ്കിൽ ഈ
പങ്കെടുത്തവരിൽ ആർക്ക്
വേണമെങ്കിലും ഒന്നാം സ്ഥാനം
കിട്ടുമായിരുന്നു. ഈ അവാർഡ്
ഒരു പ്രഹസനമായേ
തോന്നുന്നുള്ളൂ..
(പരീക്ഷണാടിസ്ഥാനത്തിൽ ഞാൻ
ഒന്നാം സ്ഥാനക്കാരിയുടെ
ബ്ലോഗിൽ ഇപ്പോ തന്നെ 10 തവണ
ക്ക്ലിക്കി നോക്കി. ഓരോ തവണയും
ഹിറ്റ് കൗണ്ടർ കൂടുന്നു.!!) “
അപ്പോൾ രാപകൾ ഒറ്റക്കിരുന്ന് ക്ലിക്കിയാലും സ്നേഹിതരെക്കൊണ്ട് ക്ലിക്കിച്ചാലും ഹിറ്റ് കൂട്ടാം. അങ്ങനെ ‘ക്ലിക്കിയും ക്ലിക്കിച്ചും ‘ വാങ്ങേണ്ടത്താണോ ഇങ്ങനെയുള്ള അവാർഡുകൾ?
ഇനിയെങ്കിലും കണിക്കൊന്നയും കൂട്ടവും ഇത്തരം വിഡ്ഡിത്തങ്ങൾ കാണിക്കരുതേയെന്നേ എനിക്ക് പറയുവാനുള്ളു.
അറിവ്, വിനോദം, സാഹിത്യം, ആരോഗ്യം എന്നിങ്ങനെ സകലതലങ്ങളും മനോഹരമായി കൈകാര്യം ചെയ്യുന്ന എത്രയോ ബ്ലോഗുകൾ ബൂലോഗത്തുണ്ട്. അവയൊക്കെ ‘പരതി‘ കണ്ടെത്തി ഏറ്റവും മികച്ച ബ്ലോഗിന് തന്നെയാവണം വരും വർഷങ്ങളിലെങ്കിലും അവാർഡ് കൊടുക്കേണ്ടത്. അങ്ങനെ ചെയ്താൽ അവാർഡ് വാങ്ങുന്നവർക്കും അത് നൽകുന്നവർക്കും പിന്നെ ഞങ്ങളെപ്പോലുള്ള വായനക്കാർക്കും അതൊരു അഭിമാനമാവും.
വിശാലൻ, കുറുമാൻ, ബെർളി, കേരള ഹ ഹ ഹ സജീവ് , തമനു, മനു, സിമി, അരവിന്ദൻ, കൈപ്പള്ളി, എതിരൻ, കിരൺസ്, നന്ദൻ അങ്ങനെ അങ്ങനെയുള്ള ജനപ്രിയരെ മറന്നേക്കൂ .... എന്നാൽ..
http://medicineatboolokam.blogspot.com/ Dr.Suraj
http://pramaadam.blogspot.com/ K.M Pramod
http://valippukal.blogspot.com/ Ram Mohan Paliyath
B R P Bhaskar
http://vishakham.blogspot.com/ Kuzhur Wilson
http://raappani.blogspot.com/
http://lapuda.blogspot.com/
http://nirmalat.blogspot.com / Niramala
ഇങ്ങനെ ഇങ്ങനെ എത്രയോ ബ്ലോഗുകൾ ഈ ബൂലോഗത്ത് ശക്തമായ സാന്നിദ്ധ്യമാവുന്നു. ഇവരെയൊന്നും എന്തേ ആരും പരിഗണിക്കാത്തത്? അല്ലെങ്കിൽ കാണാതെ പോവുന്നു? ‘സമിതികൾ ‘ അവരവരുടെ പണി ചെയ്യട്ടെ. സംഘാടകർ അവരുടെ താത്പര്യങ്ങളാണോ സംരക്ഷിക്കുന്നതെന്ന് വായനക്കാർക്ക് തോന്നാനുള്ള ഇട അവർ നൽകാതിരിക്കട്ടെ. ഡോ. ധനലക്ഷ്മി ഈ അവാർഡിന് ശരിക്കും അർഹയായിരുന്നുവെന്ന് വരും നാളുകളിൽ അവരുടെ പോസ്റ്റുകളിലൂടെ തെളിയിക്കട്ടെ. എല്ലാം ശുഭമായി തീരട്ടെ. ബ്ലോഗ് ഇനിയും കൂടുതൽ ശക്തി പ്രാപിക്കട്ടെ.
കുറച്ചുകൂടി ശക്തമായ , പാളിച്ചകളില്ലാത്ത നടപടിക്രമങ്ങളിലൂടെ ‘കൂട്ടം-കണിക്കൊന്ന’ അവാർഡ് പ്രഖ്യാപനങ്ങൾ വരും വർഷങ്ങളിലെങ്കിലും നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കഴിയുമെങ്കിൽ അതിന് സഹായകരമായ നിർദ്ദേശങ്ങൾ നമ്മളോരോരുത്തരും നൽകാൻ തയ്യാറാവുകയും നല്ലതെങ്കിൽ അവർ അത് സ്വീകരിക്കുക കൂടി ചെയ്താൽ കാര്യങ്ങൾ കൂടുതൽ സന്തോഷകരമാവില്ലേ?
ഡോ.ധനലക്ഷ്മി നിങ്ങൾ എന്നോട് പൊറുക്കുക. ആക്ഷേപിക്കാനായല്ല ഞാനിത് കുറിച്ചത്. നിങ്ങൾ കഴിവുള്ള സ്ത്രീ തന്നെ. പക്ഷേ......

Comments
തേങ്ങ എന്റെ വക
നിര്‍ദ്ദേശങ്ങള്‍ തികച്ചും ന്യായം..
എന്റെ വഹയും ഒരു തേങ്ങ......... വായിച്ചില്ല ....ആദ്യം തേങ്ങ ... പിന്നെ വായന..
നന്നായി... എന്തും തുറന്നു പറയാനുള്ള ഈ ചകുറ്റം...
അതെനിക്ക് ഇഷ്ട്ടായി ...
എന്റെ ഹൃദയം നിറഞ അഭിനന്ദനങ്ങള്‍ ........
“എന്തും തുറന്നു പറയാനുള്ള ഈ ചങ്കൂറ്റ’ത്തെ ഒളിച്ചിരുന്ന് അഭിനന്ദിക്കണോ എന്റെ ചങ്കൂറ്റന് ചേട്ടാ?? :)
കണികൊന്ന പറയുന്നു : “ബ്ലോഗ് റേറ്റിങ്ങിലും,ഹിറ്റിലും,കമന്റിലും മുന്നില്‍ നില്ക്കുന്ന ബ്ലോഗിനു തന്നെ അവാര്‍ഡ് കൊടുക്കാമെന്ന് ഉറപ്പിച്ചു..”
ഒന്നാം സ്ഥാനത്തിനര്‍ഹമായ ബ്ലോഗില്‍ നോക്കിയപ്പോള്‍ | മൊത്തം പതിനൊന്ന് പോസ്റ്റുകള്‍ | 14 ഫോളോവേഴ്സുകള്‍ | ഏറ്റവും കൂടുതല്‍ കമന്റ്സ് കിട്ടിയത് അവസാന പോസ്റ്റിന്, 33 കമന്റ്സ് | ഓരോ ഞെക്കിലും എണ്ണം കൂടുന്ന ഹിറ്റ് കൌണ്ടര്‍ ഇപ്പോള്‍ 3960 |
ഇതിനെയാണ് കണിക്കൊന്നയും അവാര്‍ഡ് സമിതിയും മികച്ച റേറ്റിങ്ങ് / ഹിറ്റ്സ് / കമന്റ്സ് എന്നീ മികവുകള്‍ നോക്കി 10,000 ഉലുവ ഇഷ്ടദാനം കൊടുത്തത്... ബെസ്റ്റ് കണ്ണാ ബെസ്റ്റ്...
ഇനി എഴുത്തിന്റെ/കവിതയുടെ നിലവാരം വെച്ച് നോക്കുകയാണെങ്കില്‍ ബ്ലോഗിലെ പി.എന്‍. ഗോപീകൃഷ്ണന്, ലാപുട, പ്രമോദ്, തുടങ്ങി നജൂസ് വരെയുള്ളവര്‍ ഈ അവാര്‍ഡു ബ്ലോഗര്‍ക്കു ശിഷ്യപ്പെടണം.. :) അത്രക്കു കേമമാണ് എഴുത്ത്..
കണിക്കൊന്നേ, ഇതിനേക്കാള്‍ നല്ലത് ‘മുഹമ്മദ് സഗീര്‍ പണ്ടാരത്തി’നു അവാര്‍ഡു കൊടുക്കുകയായിരുന്നു. എഴുത്തിന്റെ നിലവാരം ഒഴിച്ചു നിര്‍ത്തിയാല്‍ റേറ്റിങ്ങ് / ഹിറ്റ്സ് / കമന്റ്സ് എന്നിവയില്‍ സഗീര്‍ എത്രയോ മുന്നിലാണ്.
ഷെയിം കണിക്കൊന്ന ഷെയിം ... ഛെ!!
ആകാശ നീലിമയില്‍
അവന് നടന്നകന്നു…
ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു…
സീതയുടെ മാറു പിളര്‍ന്നു രക്തം കുടിച്ചൂ ദുര്യോധനന് !
ഗുരുവായൂരപ്പനു ജലദോഷമായിരുന്നൂ അന്ന്…....”
എന്നിങ്ങനെ പോകുന്നതാണല്ലോ ഉത്തരാധുനിക കവിത(എന്നാണല്ലോ വെപ്പ്!)
ഞാനും പോയൊന്നു ‘കുത്തി’ - കനകമുന്തിരിക്കുലയില് . പുളിച്ചു പോയി!
വേറെന്തു പറയാന്‍ ....
കവിത, കഥ, ആസ്വാദനക്കുറിപ്പുകള്‍ , യാത്രാവിവരണങ്ങള്‍ , ചിത്രങ്ങള്‍ , ശാസ്ത്രം തുടങ്ങീ ഒരുപാട് തരംതിരിവുകള്‍ ഉള്ള എഴുത്തില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച ബ്ലോഗറെ തിരഞ്ഞെടുക്കുന്നതെന്ന് ആദ്യമേ സംശയമുണ്ടായിരുന്നുള്ളൂ. ഈ എല്ലാം കൂടി ഒറ്റയ്ക്ക് എഴുതി കഴിവുതെളിയിച്ച ഓള്‍റൌണ്ടറായ ഒരാളെ കണ്ടിട്ടില്ല.
ബ്ലോഗുകള്‍ ജനപ്രീതിയോടെ മുന്നേറട്ടെ. അവിടെ ഇങ്ങനെയൊരു അവാര്‍ഡ് പ്രഹസനത്തിന്റെ ആവശ്യമില്ല. അവാര്‍ഡ് ആകാം, അത് ഓരോ മേഖലകളേയും തരംതിരിച്ചുള്ളതായാല് മികവ് കൂടും.
പക്ഷെ ആ ബ്ലോഗിലെ കറുപ്പില്‍ വെളുത്ത അക്ഷരം വായിച്ചു കണ്ണടിച്ചു പോയ ചില ആള്ക്കാര് ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ചികിത്സക്ക് 10,000 രൂപ തികയുമൊന്ന് അറിയില്ല. അതിലൊരുതനായ വെങ്ങാനൂര്‍ നാരായണന് ഒരു പൈന്റും മേടിച്ചടിച്ച് ബൈജു സ്റ്റൈലില്‍ എല്ലാവനെയും തെറി വിളിക്കുന്നുണ്ട്.
( കിട്ടാത്ത മുന്തിരി അങ്ങനെയാണ് ).
http://savyasaachi-arjun.blogspot.com/
ഓരോ ഞെക്കിലും എണ്ണം കൂടുന്ന ഹിറ്റ് കൌണ്ടര്‍... അങ്ങനെ അല്ലാത്ത ഹിറ്റ് counter um ഉണ്ടോ ?
By the way നിര്‍ദ്ദേശങ്ങള്‍ തികച്ചും ന്യായം.
ഇന്നുള്ള എല്ലാ മലയാളം ബ്ലോഗുകളും അതിന്റെ ജനപ്രീതി കൂടി നോക്കിയിട്ടാണോ സെലക്ഷനെടുത്തത്? അതുപോലെ ഉള്ളടക്കത്തിന്റെ നിലവാരം?
ഇതിന് പക്ഷെ ബ്ലോഗറെ പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ തീരുമാനിക്കുന്നവരെ പറയണം.
കണിക്കൊന്നയില്‍ ഇതിനെക്കുറിച്ചുള്ള പേജില്‍ ഞാന്‍ കമന്റിട്ട് 10 മിനുട്ടു കഴിഞ്ഞപ്പോഴേക്കും അപ്രത്യക്ഷമായി :)
ഞാനും ആ ബ്ലോഗ് ആദ്യമായി കാണുകയാണ് (കണികൊന്ന അനൌണ്സ് ചെയ്തപ്പോഴാണ് അങ്ങിനെ ഒരു ബ്ലോഗു ഉണ്ടെന്ന് അറിഞ്ഞത്) ഇനി അത് എന്റെ വായനാ പരിമിതിയാണോ എന്നു തോന്നി മറ്റു ബ്ലോഗര്‍മാരോട് ലിങ്ക് അയച്ച് കൊടുത്ത് ചോദിച്ചപ്പോള്‍ അവരാരും തന്നെ കണ്ടിട്ടില്ല ഇങ്ങിനൊരു ബ്ലോഗ്!!!
ഞാനും ആ ബ്ലോഗ് മുഴുവന്‍ വായിച്ചു. ഒരു അവാര്‍ഡ് കൊടുക്കാന്‍ മാത്രം നിലവാരം ആ എഴുത്തിനുണ്ടെന്നോ, അതൊരു ഹിറ്റ് ബ്ലോഗ് ആണെന്നോ കമന്റുകളുടെ കൂമ്പാരം ഉണ്ടെന്നോ എനിക്കു തോന്നിയില്ല. അവാര്‍ഡ് കമ്മിറ്റിയുടെ അഭിപ്രായപ്രകാരം ഹിറ്റ്സും കമന്റ്സും റേറ്റിങ്ങുമാണെങ്കില് തീര്‍ച്ചയായും അത് നിരക്ഷരനോ, ജി.മനുവോ ആയിരിക്കണം (ആ 10 പേരുടെ ലിസ്റ്റില്‍ നിന്ന്) ഒന്നാം സ്ഥാനത്ത് എത്തേണ്ടത്. ഇനി ആ ബ്ലോഗിനെ ‘ബെസ്റ്റ് ബ്ലോഗ്‘ ആയി കണ്ടെത്താന്‍ വേറെ വല്ല കാരണം ഉണ്ടെങ്കില്‍ അതു തുറന്നു പറയാന്‍ അവാര്‍ഡ് കമ്മിറ്റിയോ കണിക്കൊന്നയോ തയ്യാറാവണം.
ഇതൊരുമാതിരി കേരള സംസ്ഥാന ഫിലിം അവാര്‍ഡ് പോലെയായി. :)
എന്തായാലും കിട്ടിയവര്‍ക്കും .. കിട്ടാത്തവര്‍ക്കും ആശംസകള്‍
ഹരി.......ഒരു മാസമായി നമ്മള് ഈ പരിസരത്തോന്നുമുണ്ടായിരുന്നില്ല. നാട്ടില്‍ വരുന്നതിനാല്‍ ചില വര്‍ക്കുകള്‍ തീര്ത്തുകൊടുക്കേണ്ടിയിരുന്നു അതാണ് ഒത്തിരി കാലമായി ബ്ലോഗില്‍ ഒന്നും കാണാത്തിരുന്നത്.
ഞാന്‍ വിളിക്കാം നാട്ടില്‍ വരുമ്പോള്‍.......
സ്നേഹത്തോടെ.........
മൊട്ടേട്ടന് ഈ ലോകത്തുണ്ടാരുന്നോ
നാട്ടില്‍ വരുമ്പോ മര്യാദയ്ക്ക് വന്നോണം ..ഉം...
എന്റെ പൊക കണ്ടേ അടങ്ങൂ എന്ന വാശിയില്‍ ജപ്പാന് ടീം...
എന്റെ പതിനാറടിയന്തിരം അടുത്ത വെള്ളിയാഴ്ച ജുഃമാ പിരിഞ്ഞിട്ട് എന്ന വാശിയില്‍ അറബികള്‍
....വളരെ ക്രൂരമായി എന്നെ വല്യ ചുമതലകള്‍ ഏല്‍പ്പിക്കുന്നു...
ഇതിനിടയില്‍ എന്റെ ഏട്ടന്മാരുടെ ബ്ലോഗില്‍ ഒരു തേങ്ങ ഉടക്കാന്‍ സമയം കണ്ടെത്തിയ എന്നെ....... നിങ്ങള്‍ ക്വട്ടേഷന്‍ ടീം എന്ന് വിളിച്ചത്.....ആരും ഇല്ലേ എന്നെ ഒന്നു മനസ്സിലാക്കാന്‍ ?.... :(
വായിച്ചു പോങ്ങേട്ടാ....
ഒന്നാം സ്ഥാനത്തിനര് ഹമായ ബ്ലോഗ് വായിച്ചപ്പൊ എനിക്ക് അഭിജ പറഞ്ഞ കമന്റ് തന്നെ ഓര് മ്മവന്നത്.
""അപരാഹ്നത്തിന്റെ അനന്ത പഥങ്ങളില്‍..
ആകാശ നീലിമയില്‍
അവന് നടന്നകന്നു…
ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു…
സീതയുടെ മാറു പിളര്‍ന്നു രക്തം കുടിച്ചൂ ദുര്യോധനന് !
ഗുരുവായൂരപ്പനു ജലദോഷമായിരുന്നൂ അന്ന്…....""
എന്റെ അജ്ഞതയാവാം .........
പോങ്ങേട്ടാ.....സമ്മതിച്ചു....ആ ധൈര്യം
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം ഇനി ഒരവാര്‍ഡ് കിട്ടാതെ ബ്ലോഗില്ല എന്ന ശപഥമെടുത്ത് മുടി അഴിച്ചിടുകയും ചെയ്യുന്നു.
അല്ല പിന്നെ.
:)
കണിക്കൊന്നയിലെ ആ 'ബെസ്റ്റ് ബ്ലോഗുകളുടെ ' പേരുകള്‍ കണ്ടപ്പോള്‍ ഞാനും ഒന്ന് ഞെട്ടിയിരുന്നു. പിന്നെ നമ്മളെന്തിനാ ഇതിലൊക്കെ തലയിടുന്നതെന്ന് വിചാരിച്ചു. എന്തായാലും പോങ്ങു അതിനെപ്പറ്റി പറഞ്ഞത് കാര്യമായി. തുടരുക...നന്ദി.."
........മുകളിലെ കമന്റിനോട് ചെറിയ വിയോജിപ്പ്...
അതില്‍ ഞെട്ടാന്‍ ഒന്നുമില്ലായിരുന്നു
കൂട്ടത്തില്‍ പരസ്യം ചെയ്തിരുന്നു മികച്ച ബ്ലോഗിന് അവാര്‍ഡ് നല്കുന്നു താല്പര്യമുള്ളവര് ലിങ്ക് അയച്ചു കൊടുക്കണം എന്ന്...അത് ചെയ്തവരെയാണ് അവാര്‍ഡിന് പരിഗണിച്ചത്...അല്ലാതെ ആയിരക്കണക്കിന് ബ്ലോഗുകളില്‍ നിന്നും കണ്ടെടുത്ത ഏറ്റവും മികച്ചതായിരുന്നില്ല അവര്‍ തിരഞ്ഞെടുത്ത പത്തെണ്ണം..
മുരളീകൃഷ്ണ മാലോത്തിന്റെയും ദ്രൗപതി എന്ന ഗിരീഷ് എ എസിന്റെയും കവിത ബ്ലോഗുകള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു...ആ പതെന്നതില് മികച്ച കവിതാ ബ്ലോഗുകള്‍ അവ തന്നെയായിരുന്നു താനും..നിരക്ഷരന്റെ യാത്ര വിവരണ ബ്ലോഗും നല്ലത് തന്നെ ..
അതിന്റെയൊന്നും അടുത്ത് വെക്കാന്‍ കൊള്ളാത്ത ചവര്‍ എന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു പറയും ആ കനക മുന്തിരിയെ..
അതിന്റെ ഹിറ്റ് കണ്ടാണ് അവാര്‍ഡ് കൊടുത്തതെന്ന് പറയുമ്പോള്‍ എന്താണ് പറയുക..?!
ഞാനും ഉണ്ടായിരുന്നു ആ പത്തെണ്ണത്തില്‍ ...കട്ടും കള്ള വോട്ടു ചെയ്തും പരിച്ചയമില്ലത്തത് പോലെ സ്വയം ഹിറ്റ് കൂട്ടി അവാര്‍ഡ് വാങ്ങാന്‍ മനസ്സാക്ഷി അനുവദിച്ചില്ല എന്നതാണ് സത്യം...അന്നേ എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു ഒരാള്‍ക്ക് കൂടുതല്‍ പ്രാവശ്യം റേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട് എന്ന്..
..എന്തെങ്കിലും ആകട്ടെ...
...വൃത്തികെട്ട ഏര്‍പ്പാടായിപ്പോയി എന്ന് മാത്രം പറയുന്നു...
അഭിപ്രായങ്ങളോട് യോജിപ്പ് അറിയിക്കട്ടെ:)
നാം വായിക്കാതെ വിട്ടുപോകുന്ന ഒരുപാടെണ്ണത്തില്‍ ഒന്നിതാ...
oritam.blogspot.com
പിന്തുണ തന്ന എല്ലാവർക്കും നന്ദി. സ്നേഹത്തോടെ തന്നെ. പ്രതീക്ഷിച്ചത് ഭയങ്കരമായ ചീത്തകളായിരുന്നു. ഒരു അസൂയക്കാരന്റെ പ്രതിഷേധക്കുറിപ്പായി മാത്രം നിങ്ങളിതിനെ കാണുമെന്നാണ് ഞാൻ കരുതിയത്. എന്റെ ധാരണ തെറ്റി. വളരെ സന്തോഷം.
കണിക്കൊന്ന അവാർഡിനായി ബ്ലോഗുകൾ ക്ഷണിച്ച വാർത്ത ഞാനും കണ്ടിരുന്നു. മത്സരിച്ച് ഒന്നും നേടാൻ എനിക്കില്ല എന്ന തോന്നലും അവാർഡുകൾക്ക് അയയ്ക്കാനുള്ള നിലവാരം എന്റെ ബ്ലോഗിന് ആയിട്ടില്ലാ എന്ന ചിന്തകൊണ്ടും ഞാൻ അതിന് മുതിരാതിരുന്നതാണ്. അതുകൊണ്ട് തന്നെ എനിക്ക് ഈ കാര്യത്തിൽ ആത്മാർത്ഥമായി പ്രതികരിക്കാം.
കമന്റ് നൽകാതെ മെയിലിലൂടെ ഈ പോസ്റ്റിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ഗായത്രി എന്ന വായനക്കാരിക്ക് ഞാൻ നന്ദി പറയുന്നു.
പോങ്ങു
ആണ്.എന്തായാലും ഇങ്ങനെ പോസ്റ്റ് ഇട്ടതു
കാരണം ആ ബ്ലോഗ് കേറി ഹിറ്റായി
ഡോക്ടർ കവിത എഴുതിയതൊരു കുറ്റമായി ഞാൻ പറഞ്ഞിട്ടില്ല. ഈ പോസ്റ്റ് അവരെ ക്രൂശിക്കാൻ ചെയ്യ്തതുമല്ല. എന്നാൽ അവാർഡിനവരെ പരിഗണിച്ചവർ കുറച്ചുകൂടി കാര്യഗൌരവം പുലർത്തേണ്ടതായിരുന്നു.
നാട്ടിൽ വരുമ്പോൾ വിളിക്കാൻ മറക്കരുതേ...
കിട്ടാത്ത മുന്തിരി പുളിക്കും. കനകമുന്തിരി ആക്കുമ്പോള്‍ കൂടുതല്‍ പുളിക്കും. അത്ര തന്നെ.
http://kaalaam.blogspot.com/2008/04/blog-post_291.html/