Posts

Showing posts from April, 2009

പ്രശസ്തിപത്രമേ.. പൊറുക്കുക!

കൊളാഷ് (സ്വപ്നത്തിലെ) പകലുകളെ വെറുത്തത് ബാറുകൾ തുറന്നതുകൊണ്ടേയല്ല കണ്ണുതുറക്കുമ്പോഴേക്കും പൈന്റുകൾ മുന്നിലെത്തുന്നു... കൈകൾകൊണ്ട് പിടിക്കുന്നു ഇടതടവില്ലാതെ ആമാശയത്തിലേക്ക് ഒഴിക്കുന്നു. വർത്തമാനങ്ങളുടെ കൊളാഷുകളാണ് ബാർ നിറയെ... ഒരമ്മ മകനെ പ്രണയിച്ചത്... ഭോഗിച്ചത്.. അനിയത്തിയുടെ... ഹോ! വകതിരിവില്ലാത്ത കൊളാഷുകൾ.. ഇന്നലെ ഞാനും കണ്ടു.. എന്റെ പാവം അമ്മ.... ബാറിൽ വരേണ്ടിയിരുന്നില്ല. മദ്യപിക്കേണ്ടിയിരുന്നുമില്ല. നാണമില്ലാത്ത കൊളാഷുകൾ. ഇതിൽ വൃത്തവും ചതുരവുമൊക്കെ ഉണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഇതൊരു കവിതയാണെന്ന് എനിക്കുറപ്പുണ്ട് . ഞാൻ എഴുതിയ എന്റെ സ്വന്തം കവിത !!! നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ ചൂഴ്ന്ന് നോക്കുന്നത്? നിങ്ങളുടെ കണ്ണുകളിൽ എന്തുകൊണ്ടാണ് അവിശ്വാസത്തിന്റെ നിഴൽ പരക്കുന്നത്? നിങ്ങളുടെ വിരൽ എന്തിനാണെന്റെ നേരേ ചൂണ്ടുന്നത്? കള്ളനാണ് ഞാനെന്നോ? മതി. എനിക്ക് തൃപ്തിയായി. നിങ്ങളെ പറ്റിക്കാനുള്ള സാമർത്ഥ്യം എനിക്കില്ലെന്ന് സമ്മതിച്ചുകൊണ്ട് സത്യം പറയാം. ഇത് എന്റെ കവിതയല്ല. ‘കൂട്ടം-കണിക്കൊന്ന ബെസ്റ്റ് ബ്ലോഗ് അവാർഡ് ‘ നേടിയ ഡോ. ധനലക്ഷ്മിയുടെ ‘സ്വപ്നങ്ങൾ ‘ എന്ന കവിതയെ അവരുടെ

കാളപ്പക

പാപ്പച്ചച്ചേട്ടന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന പശുവിനെ തടിപ്പിക്കലും നായ്ക്കളുടെയും മൂരികളുടെയും വരിയെടുക്കലും അദ്ദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. ഇത്തിരിയധികം കദനം നിറഞ്ഞൊരു കഥ. ( എനിക്കാ കഥ വേണമെങ്കിൽ 2 വരിയിൽ തീർക്കാവുന്നതേയുള്ളു. എന്നാൽ അങ്ങനെ 2 വരിയിൽ തീർത്ത് എന്റെ വായനക്കാരെ രക്ഷിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. നിങ്ങൾ പരമാവധി അനുഭവിക്കണമെന്നുതന്നെയാണ് എന്റെ ആഗ്രഹം. ) ഒരുപാട് കാലങ്ങളോളം ഗ്രാമത്തിലെ പശുക്കളുടെ, ഒരുതുള്ളി ബീജത്തിനായുള്ള അലമുറയ്ക്ക് ആശ്വാസകരമായ അറുതി വരുത്തി വന്നിരുന്നത് പാപ്പച്ചൻ ചേട്ടന്റെ മൂരികളായിരുന്നു. കൊഴുത്തുമുഴുത്ത 2 മൂരിക്കുട്ടന്മാരായിരുന്നു പാപ്പച്ചൻ ചേട്ടനുള്ളത്. വാവടുക്കുമ്പോൾ ഗ്രാമത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിന്നുയരുന്ന പശുവിന്റെ അമറൽ കേൾക്കുമ്പോൾ തന്നെ മൂരിക്കുട്ടന്മാർ പ്രവർത്തനനിരതരായി മുക്രയിട്ട് മുൻ‌കാലുകൊണ്ട് മണ്ണ് ഇളക്കിയെറിഞ്ഞ് തങ്ങളുടെ ജോലിയിലുള്ള ആത്മാർത്ഥത പാപ്പച്ചൻ ചേട്ടനെ വിളിച്ചറിയിച്ചുകൊണ്ടിരുന്നു. എന്നാൽ പലപ്പോഴും ഒരു മൂരിക്ക് ആത്മാർത്ഥത അടക്കി ‘ബെഞ്ചി‘ലിരിക്കേണ്ടി വന്നിരുന്നു. ( അക്കാലം സാമ്പത്തികമാന്ദ്യ

ബലേ ഭേഷ് !!!

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥ പറയുമ്പോൾ കഥാകൃത്ത് അദ്ദേഹത്തിന്റെ പേര്, മറ്റ് സൂചനകൾ എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് മര്യാദ. ആ ഒരു മര്യാദയുടെ പേരിൽ മാത്രം ഞാൻ കഥാനായകന് വാമദേവൻ നമ്പൂതിരി എന്ന് പേര് നൽകുന്നു. ഈ പേരിഷ്ടമാവത്ത വായനക്കാർ അവരവരുടേതായ രീതിയിൽ പേര് നൽകാം. എന്നാൽ വാലിലുള്ള ‘നമ്പൂതിരി’ മാത്രം മാറ്റാതിരിക്കുക. കാരണം കഥാനായകൻ ഞങ്ങളുടെ നാട്ടിൻ പുറത്തെ കാവിൽ മേൽശാന്തിയായി കുറേ കാലം ഭഗവതിയെ സേവിച്ച ആളാണ്. നാട്ടിൽ ചെന്നപ്പോൾ എന്റെ ഒരു സ്നേഹിതനെ കാണാനായാണ് ഞാൻ മുത്തോലി വരെ പോയത്. സ്നേഹിതനോട് സംസാരിച്ച് നിൽക്കുമ്പോൾ നമ്മുടെ നമ്പൂതിരി അവിടെ പ്രത്യക്ഷപ്പെടുന്നു. കണ്ടതും എന്നോടൊരു പറച്ചിൽ “ ടോ, തന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ ധോണി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവുമെന്ന്. ഫലിച്ചില്ലേ? നിങ്ങളത് വിശ്വസിക്കാൻ നിന്നില്ല. ഇപ്പോ, എന്ത് പറയുന്നു? “ എനിക്കൊന്നും പറയാൻ തോന്നിയില്ലെന്നു മാത്രമല്ല, പണ്ട്, ഇടവഴിയിൽവച്ച് കാമുകിയുടെ ചുണ്ടിന്റെ മധുരം നുണഞ്ഞുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി അവളുടെ സഹോദരൻ മുന്നിൽ വന്നനേരം ഞെട്ടിയതുപോലൊരു ഞെട്ടൽ അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ എന്നിലുണ്ടായി. എന്

ബ്ലോഗേഴ്സും സാമൂഹിക പ്രതിബദ്ധതയും.

ബ്ലോഗ് എഴുത്തുകാർക്ക് സാമൂഹിക പ്രതിബദ്ധതയും പൊരബോധവുമൊക്കെ വേണോ? ‘വേണ്ട‘ എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ ഉത്തരം നൽകാം. സമൂഹത്തെ നന്നാക്കാൽ ബ്ലോഗേഴ്സിന്റെ എന്നല്ല അച്ചടി മാധ്യമത്തിൽ എഴുതുന്ന എഴുത്തുകാരുടെയും പണിയല്ല. എഴുത്തുകാരന് എഴുതിയാൽ കാശ് കിട്ടും, പേര് കിട്ടും. പേരുള്ള ബ്ലോഗർ എഴുതിയാൽ അവന് ധാരാളം കമന്റ് കിട്ടും. കമന്റ് പക്ഷേ വയറുനിറക്കില്ല. അപ്പോൾ ബ്ലോഗർ എഴുതുന്നത് പേരിനുവേണ്ടിയും ആത്മനിർവൃതിക്ക് വേണ്ടിയും കുറെയൊക്കെ കമന്റുകളിലൂടെ ലഭിക്കുന്ന അംഗീകാരങ്ങൾക്ക് വേണ്ടിയുമാണ്. കാശിനുവേണ്ടിയല്ലെന്ന് നിശ്ചയം. ബ്ലോഗർക്ക് വയറ്‌ നിറക്കാൻ വേറേ പണി നോക്കണം. എഴുത്തുകാരന് വ്യവസ്ഥിതികളെ പേടിക്കണം. ബ്ലോഗർക്കതുവേണ്ട. എഴുത്തുകാരൻ നിലനില്പിന് വേണ്ടി പല വ്യക്തികളെയും പ്രീണിപ്പിക്കേണ്ടിവരും. അവന് എഴുത്തിൽ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. സത്യത്തെ വെള്ളം ചേർത്ത് നേർപ്പിക്കേണ്ടി വരും. പലരുടെയും ഇഷ്ടാനിഷ്ടങ്ങൾ അവർക്ക് നോക്കേണ്ടി വരും. കുറഞ്ഞ പക്ഷം സ്വന്തം നിലനില്പിനെക്കുറിച്ച് ബോധവന്മാരായ എഴുത്തുകാർക്കെങ്കിലും. എന്നാൽ ഒരു ബ്ലോഗർക്ക് അതിന്റെ ആവശ്യമുണ്ടോ? ഇല്ല സ്നേഹിതരേ. അപ്പോൾ ആദ്യത്തെ ‘വേണ്ട’ എ

രാസമാറ്റം വന്ന ചെന്നായ്ക്കൾ

ഒരുവശം ആകാശത്തോളം വളർന്ന മലയും മറുവശത്ത് പുഴയ്ക്കപ്പുറമായുള്ള കൊടുംകാടിനും ഇടയിൽ കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പുല്ലുകൾ സ‌മൃദ്ധമായി നിറഞ്ഞ പ്രദേശത്തായിരുന്നു ആടുകൾ പാർത്തിരുന്നത്. ആടുകളുടെ നേതാവ് വൃദ്ധനായ അച്ചുവാട് ആയിരുന്നു. അച്ചുവാട് കാടുകടന്നും മലകടന്നും വരുന്ന ശത്രുക്കളെക്കുറിച്ച് ഓരോ ആടുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ജാഗരൂഗരായിരിക്കണമെന്നും കൂട്ടം തെറ്റി മേയരുതെന്നും എപ്പോഴും അവരെ ഓർമ്മിപ്പിച്ചും പോന്നു. അതുപോലെ തന്നെ നമ്മുടെ പ്രദേശം കടന്ന് ഒരാടുപോലും പുറത്ത് പോവരുതെന്നും അച്ചുവാട് നിർദ്ദേശിച്ചു. കാട്ടിനുള്ളിലും മലയ്ക്കപ്പുറവും ആടുകളെ തിന്നാൻ തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കളും പുലികളും ധാരാളമായുണ്ടെന്ന് അച്ചുവാട് അവരെ പഠിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമായിരുന്നു ആടുകളുടേത്. തിന്നാനായി ധാരാളം പുല്ല്. കുടിക്കാൻ ഇഷ്ടം പോലെ വെള്ളം. കിടക്കാൻ പുൽമേട്ടിൽ വളരുന്ന കുറ്റിച്ചെടികളുടെ തണൽ. മലയും പുഴയും ആടുകളുടെ സ്വര്യവിഹാരം തടയുന്ന ശത്രുക്കളെ അവരിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. ഇടയ്ക്ക് അപൂർവ്വമായെങ്കിലും പുഴകടന്നെത്തുന്ന ചെന്നായ്ക്കളെ ആടുകൾ സംഘംചേർന്