ഭക്തശിരോമണികളോട്...

ഞാനൊരു റിട്ടയേർഡ് ഭക്തനാണ്.

എനിക്ക് ദൈവത്തിൽ അവിശ്വാസമോ ഭക്തരിൽ വിശ്വാസമോ ഇല്ല. അതുകൊണ്ടുതന്നെ ഇന്ന് ഞാനൊരു ഭക്തനല്ല. നാളെ ഒരു ഭക്തനാവാനുള്ള സാദ്ധ്യതയുമില്ല. ‘ക്ഷേത്രത്തിന് ചുറ്റും ഭക്തർ പ്രദക്ഷിണം വയ്ക്കുന്നത് ഈശ്വരനെ വളർത്താനല്ല ‘ എന്ന മന്നത്ത് പത്മനാഭന്റെ വാക്കുകൾ വായിച്ചതിന് ശേഷമാണ് എന്നിലെ ഭക്തിക്ക് (ഈശ്വരനോടുള്ള) കാര്യമായ കുറവ് വന്നത്.

സത്യമാണ്. ഭക്തർ എപ്പോഴും സ്വാർത്ഥരാണ്.- തിന്നാൻ വരരുത്. ക്ഷമയുണ്ടെങ്കിൽ മുഴുവൻ വായിക്കൂ - സ്വന്തം ആവശ്യങ്ങൾ, സ്വന്തം നേട്ടങ്ങൾ, സ്വന്തം ഉയർച്ച അങ്ങനെ അങ്ങനെ ഒരു ഭക്തൻ പ്രാർത്ഥിക്കുന്നതത്രയും സ്വന്തം കാര്യങ്ങൾക്കായി. രോഗപീഢ മാറ്റാൻ, ജീവിത നിലവാരം മെച്ചപ്പെടുത്താൻ, കുടുംബത്തിന് ശ്രേയസ്സ് വരാൻ, ഉന്നത ജോലി ലഭിക്കാൻ, പ്രണയം വിജയത്തിലെത്തിക്കാൻ, പരീക്ഷയിൽ വിജയം നേടാൻ അങ്ങനെ അങ്ങനെ പ്രാർത്ഥനകൾ നീളുന്നു. പറ്റുമെങ്കിൽ അയൽ‌വാസിയായ ശത്രുവിന്റെ കൈകളിൽ കുത്തുപാള കാണണേ എന്ന് വരെ പ്രാർത്ഥിച്ച് കളയും ചില ഭക്തർ.

എനിക്കതിൽ താത്പര്യമില്ല. എന്നുവച്ച് ഞാൻ മഹാൻ ആണെന്നല്ല അർത്ഥം. മനുഷ്യരുടെ എല്ലാ ചപലതകളും കുടിലതകളും എന്നിൽ ആവശ്യത്തിലധികം ഉള്ളതിനാലും പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വിഡ്ഡിയാണ് ദൈവമെങ്കിലും ആ വിഡ്ഡിയെ പരാജയപ്പെടുത്താൻ മാത്രം മികവ് എന്നിലില്ലെന്ന് അറിയാവുന്നതുകൊണ്ടുമാണ് ഞാൻ ഭക്തനല്ലാതാവുന്നത്.

എങ്ങനെയായിരിക്കണം ഒരു ഭക്തൻ? വ്യക്തമായി അങ്ങനെ ഒരു നിർവചനം ആർക്കും നൽകാൻ കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം ഒരു ഭക്തൻ മനുഷ്യസ്നേഹി ആവണം. പ്രകൃതി സ്നേഹി ആവണം. നിസ്വാർത്ഥൻ ആവണം. പ്രതിപക്ഷബഹുമാനം വേണം. ത്യാഗിയാവണം. പരോപകാരിയാവണം. ചുരുക്കിപ്പറഞ്ഞാൽ നന്മയുടെ വിളനിലമാവണം. അങ്ങനെ ആയെങ്കിൽ? ആയങ്കിൽ ഈ ലോകം നന്നാവും. കാരണം പ്രപഞ്ചത്തിൽ ബഹുഭൂരിപക്ഷവും ഭക്തന്മാർ തന്നെ. അപ്പോൾ നന്നാവേണ്ടത് ഭക്തർ തന്നെയാണ്. ഭക്തർ നന്നായാൽ ലോകം നന്നായി. ഭക്തർ നന്നായാൽ തീവ്രവാദം നശിക്കും. ഭക്തർ നന്നായാൽ വർഗീയത ഇല്ലാതാവും.

വേണമെങ്കിൽ ബുദ്ധിജീവികൾക്ക് ഞാൻ പറയുന്നതൊക്കെ വിവരക്കേട് എന്നുപറഞ്ഞ് പരിഹസിക്കാം. എന്നാൽ അവരുടെ വാക്കുകൾ എന്നെ അസ്വസ്ഥത പെടുത്തില്ല. കാരണം ബുദ്ധിജീവികളെ ഞാൻ മനുഷ്യഗണത്തിലേ പെടുത്തുന്നില്ല. എന്തിനാ കെറുവിക്കുന്നത്? നിങ്ങൾ ബുദ്ധിജീവി ആണോ?

നമുക്ക് ഭക്തിയിലേയ്ക്ക് മടങ്ങി വരാം. നിങ്ങൾ നിത്യവും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും നന്മ വരട്ടെയെന്നോ നിങ്ങൾ പ്രാർത്ഥിക്കുന്നത്? ആവാൻ തരമില്ല. അങ്ങനെ പ്രാർത്ഥിച്ചാൽ നിങ്ങൾ ഭക്തനല്ലാതെ ആവുന്നു. നിങ്ങൾക്ക് ഈശ്വരനോളം മഹത്വം കല്പിച്ച് കിട്ടുകയും ചെയ്യുന്നു.

ഒരു കാര്യം ചോദിക്കട്ടെ. നിങ്ങളുടെ പറമ്പിലെ തെങ്ങിന് ഇടകിളക്കാൻ ഒരു കൂലിപ്പണിക്കാരനെ ഏൽ‌പ്പിച്ചു എന്നിരിക്കട്ടെ. അയാൾ രാവിലെ 8.30-നു തന്നെ പറമ്പിലെത്തി തൂമ്പ നിലത്ത് കൊത്തിവച്ച് ഓരോ തെങ്ങിനുചുവട്ടിലും ചെന്ന് നിങ്ങളെ പാടി പുകഴുത്തി ഒരു തെങ്ങിന്റെ ചുവട് പോലും കൊത്തിക്കിളക്കാതെ വൈകുന്നേരം നിങ്ങളുടെ മുന്നിൽ വന്ന് തൊഴുകൈയ്യോടെ നിന്നാൽ അയൾക്ക് നിങ്ങൾ കൂലി കൊടുക്കുമോ അതോ നല്ല ആട്ട് കൊടുക്കുമോ? ആട്ട് കൊടുക്കും. കട്ടായം. അത് തന്നെയാണ് ദൈവവും ചെയ്യുക.

ഈശ്വരനെ നിലനിർത്താൻ നിങ്ങൾ യത്നിക്കേണ്ട. പുകഴ്ത്തലുകളിൽ വീഴുന്ന ശുദ്ധനല്ല ഈശ്വരൻ. പ്രാർത്ഥന പുകഴ്ത്തലാണ്. പ്രാത്ഥിക്കും തോറും നിങ്ങൾക്ക് നെഗറ്റീവ് മാർക്ക് ആവും ഓടേതമ്പുരാൻ നിശ്ചയിക്കുക. നിങ്ങൾ മനുഷ്യസ്നേഹം പുലർത്തൂ. നിസ്സഹായരെ സഹായിക്കൂ. ജാതിയും മതവും വർഗ്ഗവും വർണ്ണവും നോക്കാതെ ഏവരെയും സമന്മാരായി പരിഗണിക്കൂ. നിറയെ നന്മകൾ ചെയ്യൂ. കടമകൾ നിറവേറ്റൂ. സ്വന്തം വിശപ്പ് പോലെയാണ് അന്യരുടെ വിശപ്പെന്ന് കാണൂ. നമ്മുടെ വിശ്വാസത്തെയും ആത്മാർത്ഥതയെയും ചൂഷണം ചെയ്യാൻ വരുന്ന ഏവരെയും അവർ രാഷ്ട്രീയ നേതാക്കളായാലും മതപുരോഹിതന്മാരായാലും അവരെ നിങ്ങളുടെ മനസ്സ് കീഴടക്കാൻ, നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കാൻ അനുവദിക്കാതിരിക്കൂ. സ്വയം ബഹുമാനിക്കൂ. എന്നിട്ട് നേരേ എതെങ്കിലും ക്ഷേത്രത്തിന്റെയോ പള്ളിയുടേയോ മുന്നിൽ പോയി ഈശ്വരനെ തുണി പൊക്കി കാണിക്കു, നല്ല ചീത്ത ഈശ്വരനെ വിളിക്കു. ഈശ്വരൻ നിങ്ങളെ ഉപദ്രവിക്കില്ല. ദ്രോഹിക്കില്ല. നിങ്ങൾക്ക് ദോഷകരമായി ഒന്നും ഈശ്വരൻ ചെയ്യില്ല. കാരണം ഈശ്വരന് വൈരാഗ്യബുദ്ധി ഇല്ല. പകയില്ല. വിദ്വേഷമില്ല.


ലോകമൊട്ടുക്ക് ‘ജിഹാദ്’ നടപ്പിലാക്കി മനുഷ്യരെ നിർദ്ദയം കൊന്നൊടുക്കുന്ന മുസ്ലീം തീവ്രവാദികളും ഭക്തരാണ്. അവരുടെ ഭക്തിയാണ് ഈ ലോകത്തിന്റെ കണ്ണീർ. തീവ്രവാദികളേ, അള്ളാഹുവിന് നിങ്ങളുടെ സംരക്ഷണം ആവശ്യമില്ല. നിങ്ങൾക്ക് അള്ളാഹുവിന്റെ സംരക്ഷണം ലഭിക്കുകയുമില്ല.

എന്റെ അനുജന് തലച്ചോറിൽ ട്യൂമറായിരുന്നു. അത് മാറാൻ പോട്ടയിലെ ധ്യാനകേന്ദ്രത്തിൽ പോയി ഒരാഴ്ച പ്രാർത്ഥിച്ചാൽ ട്യൂമർ നിശ്ശേഷം മാറുമെന്നാണ് ഒരു ക്രൈസ്തവ ഭക്ത എന്റെ അമ്മയെ അറിയിച്ചത്. പോവുക മാത്രമല്ല. മതവും മാറണം. ജന്മനാ വിവരദോഷിയായ ഞാൻ അതിനെ എതിർത്തു. കർത്താവ്‌ രോഗശാന്തി നൽകുന്നുവെങ്കിൽ അത് ജാതി നോക്കി ആയിരിക്കില്ലെന്നായിരുന്നു എന്റെ വിശ്വാസം. സ്വന്തം അണികളെ മാത്രം പോറ്റുന്ന രാഷ്ട്രീയ നേതാവൊന്നുമല്ലല്ലോ കർത്താവ്‌. ചില ക്രിസ്ത്യാനി ഭക്തർ കർത്താവിന് പോലും അപമാനകരമാണ്.

അയോദ്ധ്യയിലെ മുസ്ലീം പള്ളി പൊളിച്ച് അവിടെ രാമന് വിശ്രമിക്കാൻ ക്ഷേത്രം പണിയാനിറങ്ങി ചില വിഡ്ഡികളായ ഭക്തർ. ഭഗവാന് ഇരിപ്പിടം പണിയാൻ ഈ അല്പപ്രാണികളായ ഭക്തരുടെ സഹായം ആവശ്യമുണ്ടോ? വാജ്പേയിയ്ക്ക് പ്രധാനമന്ത്രി കസേര കിട്ടാൻ മാത്രം അത് കാരണമായി. ഭഗവാൻ ഈ തെമ്മാടികളുടെ കൂടെയുണ്ടോ?

അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ.

Comments

Pongummoodan said…
അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ.
പോങ്ങൂ,,,,,,,,,

കൊട് കയ്യ്...
അടിപൊളി..
വിശ്വാസിയും അവിശ്വാസിയും എനിക്ക് മുന്നിൽ ഒരു പൊലെയാണെന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.പലപ്പോഴും ആൾദൈവങ്ങളുടെ പുറകെ പോകുന്നവരെ കാണുമ്പൊൾ തോന്നിയിട്ടുണ്ട് ദൈവത്തിനോട് പറയാനും ഒരു ഏജന്റ് വേണോ എന്ന്?...
ഇതൊക്കെ പറയാമെങ്കിലും ഞാനും ഒരു ഭക്തനാണ്, സ്വന്തം ആവശ്യങ്ങൾ വരുമ്പോൽ മാത്രം ദൈവത്തെ വിളിക്കുന്ന മറ്റുള്ളവരെ കൊണ്ട് കൂടി വിളിപ്പിക്കുന്ന ഭക്തൻ.
കാലികളെ മേച്ചുനടന്ന ദൈവത്തിനുപോലും സിസ്റ്റമാറ്റിക് പൂജാവിധികളെ മനസ്സിലാവൂ ,ആരാണ് തീരുമാനിച്ചതെന്നറിയില്ല,എന്തായാലും എല്ലാം മനസ്സിലാക്കുന്ന ദൈവമാവില്ല...

അപ്പൊ ഒരു പ്രാവശ്യം കൂടി
കൊട് കയ്യ്
ആദ്യമേ ഗണപതിക്കൊരു നാളികേരമടിച്ചിട്ടാ വായിച്ചു തൊടങ്ങിയത്.....

ഇനിയിപ്പോ......
ഈശ്വരന്‍ എന്ന പരമസത്യത്തില്‍ വിശ്വസിച്ചുകൊണ്ടു തന്നെ, സഹജീവികളെ സ്നേഹിച്ചു കൂടെ? എനിക്കു വേണ്ട കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റ് പുള്ളിക്കാരെന്റെ മുന്നില്‍ അവതരിപ്പിക്കുന്നതുകൊണ്ട് എന്താണ്‌ ദോഷം? വേറെയാരുടേതും പിടിച്ചുപറിക്കാന്‍ പോകാതിതിരുന്നാല്‍ പോരേ?

ഇനിയെങ്ങാനും ഗേറ്റില്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ??

:-)
അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ.

പോങ്ങ്സ് ... വളരെ നല്ല ചിന്തകള്‍... നല്ല പോസ്റ്റ്...
ആശംസകള്‍... !
saju john said…
I am so proud in you and really delighted to be your friend and brother.

Nothing more to say.......because You REALLY ROCKED.......

Millions of sweet kisses on your forehead.
പടിക്കലുള്ള പാറയൊക്കെ കണ്ടമായി മാറണം
നശിച്ചുപോണമെന്നയല്‍ക്കാര്‍ രാമരാമപാഹിമാം
എങ്ങനെയായിരിക്കണം ഒരു ഭക്തൻ? വ്യക്തമായി അങ്ങനെ ഒരു നിർവചനം ആർക്കും നൽകാൻ കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം ഒരു ഭക്തൻ മനുഷ്യസ്നേഹി ആവണം. പ്രകൃതി സ്നേഹി ആവണം. നിസ്വാർത്ഥൻ ആവണം. പ്രതിപക്ഷബഹുമാനം വേണം. ത്യാഗിയാവണം. പരോപകാരിയാവണം. ചുരുക്കിപ്പറഞ്ഞാൽ നന്മയുടെ വിളനിലമാവണം.

പോങ്ങൂസേ...ഇത് വായിച്ചപ്പോ എനിക്കൊരു സംശയം....ഇനി ഞാനൊരു ഭക്തനാണോ?
നമുക്ക് ഭക്തിയിലേയ്ക്ക് മടങ്ങി വരാം. നിങ്ങൾ നിത്യവും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും നന്മ വരട്ടെയെന്നോ നിങ്ങൾ പ്രാർത്ഥിക്കുന്നത്?

അങ്ങനെ പ്രാര്ത്ഥിക്കുമെങ്കില് പോലും സ്വന്തം കാര്യം വരുമ്പോള് നമ്മള് അതെല്ലാം മറക്കാറില്ലേ....

എന്തായാലും പോസ്റ്റ് അടിപൊളി.... കൊട് കൈ.....
ഞാന് ഇപ്പഴാ ഹെഡര് ശ്രദ്ധിച്ചേ....
"

പോങ്ങുമ്മൂടന്‍ said...

അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ”

ഈശ്വരാ... ങ്ങ്ല് ത്ര വെല്യേ പുല്യാ?
തെറ്റുകളെല്ലാം, തീവ്ര വാദവും, കലാപങ്ങളും, പീടനങ്ങളും (മനുഷ്യരെയും, മറ്റു ജീവികളെയും ) ഒക്കെ ദൈവനാമത്തില്‍ നടപ്പാക്കുന്നവരെ പിന്തുണക്കാന്‍ ഇവിടെ ആളുകൂടി വരുന്നു........രാഷ്ട്രിയ കളരിയില്‍ ഏറ്റവും പ്രസക്തി മത നേതാക്കള്‍ക്കായിരിക്കുന്നു.........കുമ്മനം രാജശേഖരനും, മദനിയും ഒരേ തരത്തില്‍ എതിര്‍ക്കപ്പെടെണ്ടാവരാന്....എന്നിട്ടും അവര്‍ സമൂഹത്തില്‍ ഏറ്റവും സ്വികാര്യതയുള്ളവര്‍ ആയിരിക്കുന്നു.......എല്ലാം മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍.....ഒരു പാവം കന്യാസ്ത്രീയുടെ ക്രൂരമായ കൊലപാതകം പോലും ദൈവനാമത്തില്‍ നീതികരിക്കാന്‍ ആളുണ്ടായി......ഹരിയേട്ടാ, യെട്ടനെപോലെ ചിന്തിക്കുന്നവര്‍ ന്യൂന പക്ഷമാണ്....വളരെ......അതാണ്‌ നമ്മുടെ സമൂഹത്തിന്റെ പ്രശ്നവും......
Pongummoodan said…
ഇതുവരെ അഭിപ്രായം അറിയിച്ച എല്ലാ ഭക്തജനങ്ങൾക്കും ആത്മാർത്ഥമായി സ്നേഹപൂർവ്വം നന്ദി പറയുന്നു. :)
“ എന്നിട്ട് നേരേ എതെങ്കിലും ക്ഷേത്രത്തിന്റെയോ പള്ളിയുടേയോ മുന്നിൽ പോയി ഈശ്വരനെ തുണി പൊക്കി കാണിക്കു, നല്ല ചീത്ത ഈശ്വരനെ വിളിക്കു. ഈശ്വരൻ നിങ്ങളെ ഉപദ്രവിക്കില്ല. ദ്രോഹിക്കില്ല. നിങ്ങൾക്ക് ദോഷകരമായി ഒന്നും ഈശ്വരൻ ചെയ്യില്ല. കാരണം ഈശ്വരന് വൈരാഗ്യബുദ്ധി ഇല്ല. പകയില്ല. വിദ്വേഷമില്ല.“

ഇതിന് കൊടു കൈ..... കലക്കി മച്ചാ..
ഇതൊക്കെ ഇനിയെന്നാണാവോ നമ്മുടെ മത-പണ്ഠിത ശിരോമണികൾ മനസിലാക്കുന്നത്..
ഹാറ്റ്സ് ഓഫ്...
പോങ്ങുമ്മൂടാ നല്ല പൊസ്റ്റ്
ഈ പറഞ്ഞ ഓരോ വാക്കും സത്യം ആണ്.
ഇത്രയും നല്ലൊരു പ്രഭാഷണം ഒരു പള്ളിയിലും ഞാന്‍ കേട്ടില്ലാ. എല്ലാമറിയുന്ന ദൈവത്തിനു മുന്നില്‍ ആവശ്യങ്ങളുടെ ലിസ്റ്റ് നിരത്തണ്ട. സ്തുതിയും പുകഴചയും മഹത്വം പാടലും അതു ഈശ്വരന്‍ വേണൊ അതൊക്കെ ഇഷ്ടപ്പെടൂന്നത് മനുഷ്യരല്ലെ?

‘ലോക സമസ്ത സുഖിനോ ഭവന്തു'
എന്റ ദൈവമേ,
ഈ എഴുതി വച്ചിരിക്കുന്നതു വായിചു മനസിലാക്കാനുള്ള ബുദ്ധി നീ എനിക്കു മാത്രം തരണെ.
ഞാൻ ഒരു ബക്തനാണൊ ??
വെടിക്കെട്ടായിട്ടുണ്ടെട്ടാ ഗ്ഗടീ,ഏന്ദുറ്റാ ഒരു പെടാ!!
താങ്ങളുടെ ഒരു ആരാധകൻ
ഭക്തി വേണം .അത് അല്പം ഈശ്വരനോട് ആവുകയും വേണം.നമുക്ക് പല തരത്തിലുള്ള സങ്കടങ്ങൾ വരുമ്പോൾ നമ്മൾ ദൈവത്തെ വിളിച്ചു പ്രാർഥിച്ചാൽ അതിനു തീർച്ചയായും ഗുണമുണ്ടാകും എന്നാണു എന്റെ അഭിപ്രായം.അനുഭവം ഗുരു !!
ഇവിടെ പറഞ്ഞ കാര്യങ്ങളെല്ലാം ‘മിയ‘ ‘മിയ‘ ശരിയാണ്.
പക്ഷെ, മുരുകാ‍ാ‍ാ എന്നെ മട്ടും കാപ്പാത്തുങ്കോ.
എന്നു പ്രാർത്ഥിക്കുന്നവരും, ഭജഗോവിന്ദം പാടി നടക്കുന്നവരുമാണ് യഥാർത്ഥ ഭക്തൻ എന്ന് താങ്കൾ എപ്പഴോ ധരിച്ചുവശായിട്ടുണ്ട്. അതിൽ നിന്നും മോചനം ലഭിച്ചതിൽ സന്തോഷം.

സമ്പൂർണ്ണനായ ഭഗവാനെന്തിനാ നമ്മുടെ കയ്യിലെ നക്കാപിച്ച കാശ് എന്ന് ആരും മനസ്സിലാക്കുന്നില്ല. കള്ളുവിറ്റുകിട്ടുന്ന കാശും ദേവസ്വം വഴി അമ്പലത്തിലെ വരവും കുറച്ചെങ്കിലും പൊതുഖജനാവിൽ എത്തുന്നുണ്ടെന്നത് മറച്ചുവെക്കാനാവില്ലല്ലൊ. ഭഗവാനെക്കുറിച്ച് ഇവിടെയും, പ്രാർത്ഥനയെക്കുറിച്ച് ചിലത് ഇവിടെയും ഇവിടെയും കുറിച്ചിരുന്നു.
Unknown said…
നന്നായി പോങ്ങ്സ്.... :)
Anuroop Sunny said…
ചില വിയോജിപ്പുകള്‍ കുറിക്കട്ടെ,

1, ഏകപക്ഷീയമായ ചിന്താധാര തുറന്നിടുമ്പോള്‍ അത് ശരിയാണെന്ന് ഏവര്ക്കും തോന്നാം.
താങ്കള് എഴുതിയിരിക്കുന്നത് "പ്രാർത്ഥന പുകഴ്ത്തലാണ്" എന്നാണ്. അനുഗ്രഹങ്ങളുടെ തികവില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാള്ക്ക് പ്രാർത്ഥന പുകഴ്തലാവാം. എന്നാല് കുറവുകളുടെ നടുവില് പരാധീനതകളുമായി ജീവിക്കുന്നവര്ക്കു അതു അപേക്ഷയാണ്, പ്രതീക്ഷയാണ്. "നാളെ ഒരു ഭക്തനാവാനുള്ള സാദ്ധ്യതയുമില്ല" എന്നു താങ്കള് പറഞ്ഞതിന് പിന്നിലുള്ള മനോഭാവം ഇതാണ്.

2, "ക്ഷേത്രത്തിന് ചുറ്റും ഭക്തർ പ്രദക്ഷിണം വയ്ക്കുന്നത് ഈശ്വരനെ വളർത്താനല്ല" എന്നു ആ മഹാത്മാവ് പറഞ്ഞിട്ടുണ്ടാകാം. അതു ഭക്തിയെ നിരാകരിച്ചുകൊണ്ടായിരുന്നില്ല. അന്നു ഭക്തിയുടെ മാര്ഗത്തില് കേരളത്തില് നിലനിന്നിരുന്ന രീതികളെ വിമര്ശിചുകൊണ്ടാണ്. പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനുള്ളതല്ല.

3, "നമുക്ക് ഭക്തിയിലേയ്ക്ക് മടങ്ങി വരാം. നിങ്ങൾ നിത്യവും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും നന്മ വരട്ടെയെന്നോ നിങ്ങൾ പ്രാർത്ഥിക്കുന്നത്? ആവാൻ തരമില്ല. അങ്ങനെ പ്രാർത്ഥിച്ചാൽ നിങ്ങൾ ഭക്തനല്ലാതെ ആവുന്നു"
എങ്ങനെ ആകുന്നു എന്നു മനസ്സിലാകുന്നില്ല.

4, താങ്കള്‍ നിത്യജീവിതത്തില്‍ നിന്നും ഒരു ഉദാഹരണം സൂചിപ്പിച്ചുവല്ലൊ?. അതിന്റെ ലോജിക്ക് അനുസരിച്ച് അതിലെ പണിക്കാരന്‍ 'ഭക്തന്‍' എന്നു വിശേഷിപ്പിക്കപെടുന്ന വ്യക്തിയും പണിയെടുപ്പിക്കുന്നയാള്‍ ദൈവവുമാണല്ലൊ? താങ്കള്‍ പോസ്റ്റില്‍ പറഞ്ഞതനുസരിച്ച് യഥാര്‍ത്ഥ ഭക്തന്‍ സേവനദാതാവിനെ പുകഴ്ത്താതെ അന്തി വരെയും പണിയെടുക്കുന്നു എന്നിരിക്കട്ടെ, പക്ഷെ അവസാനം ആ പണിക്കാരന്‍ എന്തു ചെയ്യുന്നുവെന്നു താങ്കള്‍ തന്നെ പറയുന്നുണ്ട്."വൈകുന്നേരം നിങ്ങളുടെ മുന്നിൽ വന്ന് തൊഴുകൈയ്യോടെ നിന്നാൽ " അവസാനം അയാളുടെ, സേവനദാതാവിന്റെ അടുത്ത് തന്നെ ഭക്തന്‍ എത്തിയില്ലെ?

5, നമ്മളെല്ലാം പണിക്കാരാണ് സുഹ്രുത്തെ, അന്തി വരെ വിയര്‍ത്തൊലിച്ചു പണിത് കടമ തീര്‍ക്കെണ്ടവര്‍ തന്നെ,എന്നാല്‍ ഒടുക്കം "എന്നിട്ട് നേരേ എതെങ്കിലും ക്ഷേത്രത്തിന്റെയോ പള്ളിയുടേയോ മുന്നിൽ പോയി ഈശ്വരനെ തുണി പൊക്കി കാണിക്കു, നല്ല ചീത്ത ഈശ്വരനെ വിളിക്കു." എന്ന് പറഞ്ഞാല്‍ അതു ശരിയോ?
ഇവിടെ ഈശ്വരന്‍ ഇല്ലാതെ ഭക്തന്‌ സേവനമുണ്ടാകുന്നില്ല, പ്രതിഫലവുമുണ്ടാകുന്നില്ല.
Anuroop Sunny said…
ഇവിടെ ഭക്തി എന്തെന്ന് തിരിച്ചറിയുന്നതില്‍ പിഴവ്‌ പറ്റിയിരിക്കുന്നു. താങ്കളുടെ സദുദ്ദേശത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ഭക്തിയും ഭക്തിയുടെ പേരിലുള്ള അന്‌ധമായ ആചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഭക്തി ഈശ്വരസ്നേഹത്തിലും മനുഷ്യസ്നേഹത്തിലും അധിഷ്ടിതമാണ്‌. രണ്ടും പരസ്പരപൂരിതവുമാണ്‌. ഈശ്വരവിശ്വാസത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ അതിനെ വേര്‍തിരിക്കുക അസാധ്യം. ആ വേര്‍തിരിവ്‌ തിരിച്ചറിഞ്ഞ് മനുഷ്യനെ ഒഴിവാക്കിയുള്ള ആചാരങ്ങള്‍ക്കും ഭക്തിപ്രസ്താനങ്ങള്‍ക്കുമെതിരെ എഴുതാന്‍ ആ കരങ്ങള്‍ക്ക് ശക്തിയുണ്ടാകട്ടെ.
haari said…
ഇപ്പോള്‍ ഭക്തിയല്ലല്ലോ മാഷേ ഭയഭക്തിയല്ലേ അത്തുകൊണ്ടാല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്
very good post realy.
BS Madai said…
ഇനിയെങ്ങാനും ഗേറ്റില്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ??!! അതാണ്.....
പോങ്ങൂസ് നന്നായിട്ടുണ്ട് - അഭിനന്ദനംസ്...
പോങ്ങുമ്മൂടന്‍ സ്വാമി ശരണം!
ഒരു ഭക്തന്‍ :-)
ശ്രീ said…
“ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ”

ഇപ്പറഞ്ഞത് അംഗീകരിയ്ക്കുന്നു. പിന്നെ, വിശ്വാസമെല്ലാം ഓരോരുത്തരുടെ ഇഷ്ടം. അവര്‍ക്ക് അതു കൊണ്ട് സമാധാനം ലഭിയ്ക്കുന്നെങ്കില്‍ കിട്ടിക്കോട്ടെ. (തീവ്രവാദമല്ല ഉദ്ദേശിച്ചത്)
Pongummoodan said…
എല്ലാവർക്കും നന്ദി.

പ്രിയ അനുരൂപ് സണ്ണി, പ്രൊഫൈലിൽ താങ്കളുടെ പ്രായം 15 വയസ്സ് ആണ് കാണിക്കുന്നത്. അത് സത്യമെങ്കിൽ താങ്കൾ മിടുക്കനാണ്. ഈ ചെറിയ പ്രായത്തിലേ ധാരാളം ചിന്തിക്കുന്നു. കൂടുതൽ എഴുതുക. ഇഷ്ടമില്ലാത്തവയെ, യോജിക്കാൻ നിവൃത്തിയില്ലാത്തതിനെ ധൈര്യമായി എതിർക്കുക. നന്മ വരട്ടെ.
Pongummoodan said…
പാർത്ഥൻ , താങ്കൾ തന്ന ലിങ്കുകൾ ഞാൻ തീർച്ചയായും വായിക്കുന്നതാണ്.
ഇത്രയും കടുപ്പത്തില്‍ കാടടച്ച് വെടിവയ്ച്ചതു കൊണ്ടു പറയട്ടെ, എല്ലാ ഭക്തിയും സ്വാർഥമാണ് എന്ന് എന്നു പറയുന്നതിനു മുന്‍പ് ഒന്നു ചുറ്റും കണ്ണോടിച്ചു നോക്കാമായിരുന്നു. “എനിക്ക് അങ്ങ് എന്തു തരാന്‍ തീരുമാനിച്ചിരിക്കുന്നുവൊ, ഞാന്‍ എന്തിന് അര്‍ഹനാണോ, അത് എനിക്കു തരണമേ“ എന്നു പ്രാര്‍ഥിച്ച മഹാനായ സോക്രട്ടീസിന്റെ ഭക്തി ഒരിക്കലും തന്റെ ആവശ്യങ്ങളുടെ ലിസ്റ്റ് കൊടുക്കലായിരുന്നില്ല. ദേശഭക്തി സ്വാര്‍ഥമായിരുന്നെങ്കില്‍ വെടിയുണ്ടകളില്‍ നിന്നും തൂക്കു മരത്തില്‍ നിന്നും നേതാജിയും ഭഗത് സിങും എന്നേ ഓടി മറഞ്ഞേനേ. സ്വന്തം ഗുരുവിന് ദക്ഷിണയായി പെരുവിരല്‍ മുറിച്ചു നല്‍കിയ ഏകലവ്യനും സ്വാര്‍ഥഭക്തിയായിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ പറയും ഞാന്‍ ദൈവഭക്തിയാണ് ഉദ്ദേശിച്ചത് എന്ന്. എല്ലാഭക്തിയുടേയും ഭാവം ഒന്നു തന്നെയാണ്.

ആരാധനയില്ലാതെ സാമാന്യ മനുഷ്യനു നിലനില്പ് ദുഷ്ക്കരമാണ്. അത് ആരുടേയും കുറ്റമല്ല, മറിച്ച് മനുഷ്യകുലത്തിന്റെ രക്തത്തില്‍ അലിഞ്ഞ ഒന്നാണ്. സ്രഷ്ടാവ് തനിക്ക് പ്രവേശിക്കാനായി തന്റെ സ്രഷ്ടിയില്‍ സ്ഥാപിച്ച ഒരു കവാടം. അത് അവിടെ ഉള്ളിടത്തോളം കാലം ആശ്രയിച്ചേ മതിയാകൂ, ആരെയെങ്കിലും, ഏതെങ്കിലും രൂപത്തില്‍. അതു തന്നെയാണ് ദൈവത്തിന്റെ എല്ലാ അത്ഭുത പ്രവര്‍ത്തികള്‍ക്കും സാക്ഷികളായി വാഗ്ദത്ത ഭൂമിയില്‍ എത്തിയിട്ടും മോശ ദൈവവുമായി സംവദിക്കാന്‍ മലമുകളിലേക്ക് പോയപ്പോള്‍ ഒരു കാളക്കുട്ടിയുടെ രൂപം നിര്‍മ്മിച്ച് ആരാധിക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ച ഘടകം.

ഭക്തിയുടെ പ്രത്യക്ഷ രൂപമാണ് ആരാധന. സ്വയം അപൂര്‍ണ്ണനായ മനുഷ്യന്‍ തന്റെ ഭയത്തേയും അപൂര്‍ണ്ണതയേയും മറികടക്കാന്‍ കണ്ടെത്തിയ പരമ ശക്തനാണു ദൈവം. ആ ശക്തിയോടുള്ള ഭക്തിയാണ് അവനെ ഈ വിശാലമായ ലോകത്ത് തുടരാന്‍ ധൈര്യം കൊടുക്കുന്നത്. റോഡ് മുറിച്ചു കടക്കുന്ന ഒരു കുട്ടി തന്റെ അഛന്റെ കൈ പിടിക്കുന്ന അതേ വികാരമാണ് ദൈവത്തെ ആരാധിക്കാനും അത് ഭക്തിയിലൂടെ പ്രകടിപ്പിക്കാനും ഒരു സാമാന്യ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.
Unknown said…
സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാര്‍ത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ.
........തീര്‍ച്ചയായും....
smitha said…
"പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വിഡ്ഡിയാണ് ദൈവമെങ്കിലും ആ വിഡ്ഡിയെ പരാജയപ്പെടുത്താൻ മാത്രം മികവ് എന്നിലില്ലെന്ന് അറിയാവുന്നതുകൊണ്ടുമാണ് ഞാൻ ഭക്തനല്ലാതാവുന്നത്."

നമിചു
G.MANU said…
പണ്ടൊരിക്കല്‍ ട്രെയിന്‍ യാത്രയില്‍ ആത്മാര്‍ഥമായി എന്റെയടുത്തുവന്ന് ദൈവത്തെ പുകഴിത്തിയ ഒരു പാസ്റ്റര്‍ മാഷിനോട് (ഓമനക്കുട്ടന്‍ പാസ്റ്റര്‍ എന്നാണു പേരെന്നാണു ഓര്‍മ്മ...) ഞാന്‍ ചുമ്മാ ചോദിച്ചു

“ഓമനക്കുട്ടന്‍ അച്ചായാ, സപ്പോസ് നാളെ ഈ ദൈവം (ക്രിസ്തുവോ, കൃഷ്ണനോ പ്രവാചകനോ ആയിക്കോട്ടെ)) അച്ചായന്റെ മുന്നില്‍ വന്നു പറയുന്നു ‘മകനേ നിന്റെ പ്രാര്‍ഥനയില്‍ നാം തൃപ്തനായി..നീ വിളിച്ചു..ഞാന്‍ വന്നു..ഇനി എന്റെ കൂടെ പോരുക..സ്വര്‍ഗലോകത്തേക്ക്. പക്ഷേ അവിടെ ദാഹവും വിശപ്പും കാമവു ഒന്നും ഉണ്ടായിരിക്കില്ല..ഞാന്‍ മാത്രം..നീ എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെ പോരു.. സ്കൂട്ടറും, റബ്ബര്‍ തോട്ടവും, കുടുംബവും കുളവും എല്ലാം..കമോണ്‍‘ അപ്പോ അച്ചായന്‍ പോകുമോ ഇല്ലയോ ..ബൈബിളില്‍ തൊട്ട് സത്യം പറ..”

ഉപദേശി മുങ്ങിയിടത്ത് പൂടപോലും കണ്ടില്ല..


പോങ്ങൂ..തകര്‍ത്തുവാരി..
Sethunath UN said…
Pongs

Nannayi Ketto :-)
ഈശ്വരാ ... !! എന്തോന്നിതു! .. അമ്മ പറഞ്ഞതാ എന്നോട്, മരുന്നു കഴിച്ചിട്ട് പോവാന്‍, കഴിക്കേണ്ടതായിരുന്നു .. ഞാനിപ്പൊ പ്രാന്തനാവും!! ഗര്‍‌ര്‍ .... !!

ഇങ്ങനെ ഒക്കെ എങ്ങനെ എഴുതുന്നു മാഷേ? :)
Pongummoodan said…
എന്നോട് വിജോജിച്ചവരോട് ഒരു വാക്ക്. നിങ്ങൾ സൂക്ഷിക്കണം സകല ഈശ്വരന്മാരും അതായത് കർത്താവ്, ആള്ളാഹു, പിന്നെ ഞങ്ങൾ ഹിദ്ധുക്കളുടെ കോടാനുകോടി ഭഗവാന്മാരും കൂടാതെ സകല ജൂനിയർ ദൈവങ്ങളുമായി നിത്യവും റമ്മികളിക്കുകയും ചരസ്സ്, കഞ്ചാവ് , ഗുളം തുടങ്ങിയ ലഹരി സാധനങ്ങൾ യഥേഷ്ടം ഉപയോഗിച്ച് ചങ്ങാത്തം പ്രകടിപ്പിക്കുകയും വൈകുന്നേരം ഞങ്ങളെല്ലാവരും ഒരുമിച്ച് മ്യൂസിയത്ത് ഒരു മണിക്കൂർ നടന്ന് കൊളസ്ട്രോൾ കുറക്കുകയും ചെയ്യുന്ന ഉത്തമ സുഹൃത്തുക്കളാണ്. അതറിയാതെ എന്നെ തേജോവധം ചെയ്യാൻ നിങ്ങൾ വന്നാൽ പ്രപഞ്ചത്തിലെ സകല മുന്തിയ ദൈവങ്ങളും നിങ്ങൾക്ക് എതിരായി നിൽക്കാനുള്ള സാദ്ധ്യത നാം കാണുന്നു. വെറുതേ ഈശ്വരകോപം നേടണമോ? പോങ്ങുവിനെ സപ്പോർട്ട് ചെയ്യൂ പുണ്യം ഈസിയായി നേടൂ :)

ആർക്കും ഫീൽ ചെയ്യേണ്ട. ചുമ്മാ ഒരു നേരമ്പോക്കാ‍. രസിച്ചോ? ഇല്ലെങ്കിൽ എന്നെ തെറി പറഞ്ഞുകൊള്ളൂ :)
nandakumar said…
ഭക്തന്‍ ‘സ്വാര്‍ത്ഥത’യോടെയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും അതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നുമാണ് ഇപ്പോഴും ദൈവത്തില്‍ ‘അവിശ്വാസ‘മില്ലാത്ത ‘ഭക്തിയില്‍ കാര്യമായ കുറവ് വന്ന (നിശ്ശേഷം പോയി എന്നല്ല) പോങ്ങു പറയുന്നുത്!!!

‘മനുഷ്യരുടെ എല്ലാ ചപലതകളും കുടിലതകളും ആവശ്യത്തിലധികം ഉള്ള‘ പോങ്ങു, അതില്‍ നിന്നു മാറണമെന്നുപോലും ആഗ്രഹിക്കുന്നില്ല എന്നുമാത്രമല്ല തൊട്ടടുത്ത പാരഗ്രാഫില്‍ ‘ഒരു ഭക്തന്‍ എങ്ങിനെ ആകണമെന്നും’ ‘ഭക്തന്‍ നന്നായാല്‍ തീവ്രവാദവും വര്‍ഗ്ഗീയതയും നശിക്കുമെന്നും ലോകം നന്നാവുമെന്നും‘ പറഞ്ഞ പോങ്ങു തന്നെയാണ് തനിക്ക് മനുഷ്യരുടെ എല്ലാ ചപലതകളും കുടിലതകളും ആവശ്യത്തിലധികം ഉണ്ട് എന്ന് പറയുന്നത്. (അപ്പോള്‍ ആരൊക്കെയാണ് ലോകം നന്നാവാന്‍ വേണ്ടി മാറേണ്ടത്? ഭക്തര്‍ മാത്രമോ? )

എന്തായാലും പോങ്ങു ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് ‘കപട ഭക്തരുടെ‘ ‘കപട ഭക്തി‘യെ കുറിച്ചാണ് എന്നാണ് നിരവധി തവണ വായിച്ചിട്ട് എനിക്കു തോന്നിയത്/അനുമാനിച്ചെടുത്തത്.(പോസ്റ്റില്‍ പക്ഷെ കപടം ഒരിടത്തും എഴുതികണ്ടില്ല അതുകൊണ്ട് ഇത് എല്ലാ ഭക്തര്‍ക്കും നേരെകൂടിയാണ് എന്നും പറയാം?! ) പക്ഷെ കാടടച്ചു വെടിവെക്കാനുള്ള ശ്രമത്തില്‍ രണ്ടാമതൊന്ന് വായിച്ചു നോക്കാതെ പോസ്റ്റിയ ഈ പോസ്റ്റില്‍ ചില വൈരുദ്ധ്യങ്ങളും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ!!
Pongummoodan said…
പ്രിയപ്പെട്ട നന്ദേട്ടാ,

വിമർശനങ്ങളെ ഞാൻ ഭയപ്പെടുന്നില്ല. അങ്ങയുടെ വർത്തമാനങ്ങൾ തീർത്തും എന്റെ കാ‍ഴ്ചപ്പാടുകളോട് വിയോജിക്കുന്നതാവുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നെ വാദഗതികളെ ന്യായീകരിക്കാൻ ഞാൻ ഈ സമയം പാഴാക്കുന്നില്ല. കാരണം, അങ്ങനെ ചെയ്താൽ തന്നെ അത് താങ്കളെ കൂടുതൽ പ്രകോപിതനാക്കുകയും കൂടുതൽ എനിക്കെതിരായി എഴുതാൻ സമയം പാഴേക്കേണ്ടിയും വരും. അത് വേണ്ട. ഇത്തരം അർത്ഥശൂന്യമായ പോസ്റ്റിനുവേണ്ടി താങ്കളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. എങ്കിലും ഒന്ന് ചോദിക്കട്ടെ, ആദ്യ വായനയിൽ ഈ പോസ്റ്റ് കോള്ളാം എന്ന അഭിപ്രായമാണ് താങ്കൾ നൽകിയത്. കമന്റ് ഇടാൻ വന്നപ്പോൾ എന്തേ അത് മാറിയത്?

ഇങ്ങനൊരു പോസ്റ്റ് വായിക്കേണ്ടി വന്നതിൽ അത് എഴുതിയ വ്യക്തി എന്ന നിലയിൽ ഞാൻ മാപ്പ് ചോദിക്കുന്നു.

നല്ല നമസ്കാരം.
nandakumar said…
എന്റെ നല്ല സുഹൃത്തേ പോങ്ങു ;)

കെട്ടെറെങ്ങിക്കഴിയുമ്പോള്‍ ഞാന്‍ എഴുതിയ കമന്റിലെ അവസാന പാരഗ്രാഫ് രണ്ടു വട്ടം വായിച്ചു നോക്കു. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ ഒന്നു കൂടി കമന്റ്. ബാക്കി ഞാനപ്പോ കമന്റാം

:)
Anonymous said…
bhakthashiromanikal ellavarum orupoleyanennulla ekapkheyamaya abhiprayathodu yojikkunnilla....mathramalla kapadabhakthrakkanu prarthana pukashthalavunnathu.... allathavarkku athoru yachnayanu....kapada bhakthareyum allathavareyum thirichariyan pattatha vidddiyanu eswaran ennu thonnunnulla....
but kapadabhaktharkku ulkkazhcha undavanulla valareyadikam nalla kazhchappadukal postilundu.....sadudheshathinu ella bhavukangalum
എന്റെ പൊന്നാരപ്പൊങ്ങൂ ജ്ജ് തകര്‍ത്തു. ഇത്തരം വിഷയങ്ങള്‍ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇതുപോലെ എഴുതിയതിന് അഭിനന്ദനങ്ങള്‍.
ഭക്തി അത് ഒരു സുഖം അല്ലെ എന്റെ ഹരി മാഷെ അതിനെ ആള്‍ക്കാര് ഇതു രീതിയില്‍ കണ്ടാലും ... പിന്നെ ഇശ്വര ഭക്തി മനുഷ്യനെ പൂജിച്ചാല്‍ കിട്ടുവോ .. എന്തായാലും ഭക്തി ഒരുതരം ലഹരി തന്നെ ആണ്
ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മള്‍ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ.

ഉറക്കെ പറയൂ, എല്ലാരും കേള്‍ക്കട്ടെ.
മിസ്റ്റര്‍ പൊങ്ങാന്‍.. ഞാന്‍ എന്താ ഇ കന്നുനത് ... നന്നയിടുണ്ടേ .. എന്തെ പറ്റി തങ്ങള്‍ക്ക്? കൊള്ളാം .. അത്ര മാത്രം!!
"അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. " തങ്ങള്‍ സന്ന്യാസി ആവാന്‍ വല്ല പരുപടിയുമുണ്ടോ? ഉണ്ടെങ്കില്‍ ശിങ്കിടി ആയി എന്നെ കൂടെ കൂടണം.. മാപ്പ് സാക്ഷി ആകില്ല.. കട്ടായം!!
Anonymous said…
ദൈവം ഭക്തി ഇതൊക്കെ പലര്‍ക്കും ഒരു വില്പന ചരക്കു പോലെയാണ് . അതിന്റെ ഫലമാണ്‌ സന്തോഷ് മാധവന്‍ , സ്വാമി ഹിമവല്‍ ഭദ്രാനന്ദ ( തോക്ക് സ്വാമി) തുടങ്ങി പല സ്വാമിമാരുടെയും അവതാരം. ദൈവത്തിന്റെ മണവാട്ടി ആയ കന്യാസ്ത്രിയും രണ്ടു വികാരി അച്ഛന്‍മാരും ചേര്‍ന്ന്
"പാപം കുത്തികളഞതും " അത് കണ്ടുകൊണ്ടു വന്ന മറ്റൊരു കന്യാസ്ത്രിക്ക് ഉണ്ടായ ഗതിയും നമ്മള്‍ കണ്ടതാണ് . അല്ല ഈ വികാരി അച്ഛന്‍ എന്ന് പറഞ്ഞാല്‍ വികാരം ഉള്ള അച്ഛന്‍ എന്നന്നോ? അവിടെയും മറ ദൈവവും ഭക്തിയും . ലോകത്ത് ആകെമാനം തീവ്രവാദം പരത്തണം, പാവം മനുഷ്യരെ കൊന്നുടുക്കണം എന്നും ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ? ദൈവത്തിന്റെ വിശുദ്ധയുദ്ധം. ദൈവത്തെ പേരില്‍ വോട്ടുപിടുത്തം, തങ്ങളുടെ വരുതിക്ക് വരാത്ത പാര്‍ട്ടികള്‍ക്ക് എതിരെ ഇടയലേഖനം, ദൈവത്തിന്റെ പേരില്‍ badal സ്ഥാനാര്‍ഥികള്‍. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള മഹത് വചനത്തെ ഒരു ജാതി ഒരു മതം ഒരു ദൈവം ഈഴവന് എന്നുവരെ ആക്കിമാറ്റുന്നു. SNDP (Sri Nadesha Darma Paripalana Yogam ) അംഗങള്‍ നടേശഗുരു പ്രവചിക്കുന്നവര്‍ക്ക് വോട്ട് ചെയു. NSS കാര്‍ (narayanapaniker's Service Society ) പണിക്കര്‍ സ്വാമി അരുള് ചെയുന്നവ്ര്‍ക്കും , തിരുമേനി, മെത്രാന്‍, മാര്‍പ്പാപ ഇവരൊക്കെ പറയുന്നവര്‍ക്ക് ക്രിസ്ത്യാനികളും, വോട്ടു ചെയ്യണം. കാരണം ഇവരൊക്കെയാണ് ദൈവത്തിന്റെ അടുത്ത ആളുകള്‍.ഇവര്‍ക്ക് ദൈവത്തിന്റെ ഹിതം പകര്‍ന്ന് കൊടുക്കുന്നത് . ഇവരാണ് ദൈവത്തിന്റെ തിരുഹിദം ഭക്തര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത്... അങ്ങനെ പകര്‍ന്ന കൂട്ടത്തില്‍ കിട്ടിയതാണ് ഗുരുവായൂരപ്പന് അഹിന്ദുക്കളെ ഇഷ്ടമല്ല, അതുകൊണ്ട് തന്നെ അവര്‍ ഗുരുവായൂരില്‍ കയറിയാല്‍ അശുദ്ധമാകും. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും ഗുരുവായൂരപ്പനെ കാണാം പക്ഷെ അവരൊക്കെ ഹിന്ദു ആയിരിക്കണം. പ്രാര്‍ത്ഥിച്ച് അസുഖം മാറ്റം, വിദേശത്ത് ജോലിവാങ്ങി തരം പക്ഷെ മതം മാറണം.
ദൈവവും ഭക്തിയും എന്നത് സാമ്പത്തിക മാന്യം പിടിക്കപ്പെടാത്ത നല്ലൊരു വില്പന ചരക്ക്. അഥവാ സാമ്പത്തിക മാന്യം പിടിച്ചാല്‍ ഒരു ധനാകര്‍ഷണ യന്തം ധരിക്കുക അത്രതന്നെ .
Go not to the temple
by Rabindranath Tagore

Go not to the temple to put flowers upon the feet of God,
First fill your own house with the Fragrance of love...

Go not to the temple to light candles before the altar of God,
First remove the darkness of sin from your heart...

Go not to the temple to bow down your head in prayer,
First learn to bow in humility before your fellowmen...

Go not to the temple to pray on bended knees,
First bend down to lift someone who is down-trodden. ..

Go not to the temple to ask for forgiveness for your sins,
First forgive from your heart those who have sinned against you.
പൊങ്ങുമ്മൂടന്‍,

പരിപൂര്‍ണ്ണമായും യോജിക്കുന്നു. പിന്നെ ദൈവം അമ്പലം പള്ളി ഇവയിലൊക്കെ ആളുകള്‍ക്കു വിശ്വാസം വരുത്തേണ്ടത് മതപുരോഹിതമ്മാരുടെ വയറ്റിറ്റിപ്പിഴപ്പിന്റെ പ്രശ്നമായതുകൊണ്ട് അവര്‍ കൊണ്ടു പിടിച്ച് അതിനു വേണ്ട പരിശ്രമങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കും.

അമ്പലത്തിലും പള്ളിയിലും പോയി ദൈവം എല്ലാം സാധിച്ചു തരട്ടെ എന്നു പ്രാര്‍ത്ഥിച്ചു സമയം കളയാതെ പറമ്പില്‍ രണ്ടു മൂടു വാഴയോ കപ്പയോ നട്ടാല്‍ ദാരിദ്ര്യത്തിനു പരിഹാരമാകും.

ഭക്തി ഒരു ഭ്രാന്തായി രൂപാന്തരം പ്രാപിച്ചിരിക്കുന്ന സ്ഥിതിവിശേഷമാണു നാട്ടില്‍ കാണുന്നത്.

രാജ്യം മുന്നോട്ടല്ല; പുറകോട്ടാണു കുതിക്കുന്നത്.

കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍!
ഭക്തശിരോമണികൽക്കു ഒരു വഴികാട്ടിയായി മാറി ഈ കുറിപ്പു ,ഹരി അഭിനന്ദനം അർഹിക്കുന്നൂ....@ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ. @
എല്ലാവര്ക്കും പ്രാരത്ത്ത്തിക്കാന്‍ ഓരോരോ കാരണങ്ങള്‍......
പോങ്ങുമ്മൂടന്‍ ഒരു ഉപകാരം ചെയ്യുമോ "ഭക്തശിരോമണികളോട് " എന്ന് ബ്ലോഗ് ഒന്ന് കൂട്ടത്തില്‍ പോസ്റ്റുമോ...എനിക്ക് വേണ്ടി...പ്ലീസ്....അവിടെ മനുഷ്യന് വിലകുറവാ..നമുക്ക് ഇങ്ങനെയൊക്കെയല്ലെ വിലയുണ്ടാക്കാന്‍ പറ്റു? വരില്ലെ...?
www.koottam.com
fahad said…
ഇസ്ലാം എന്നാല്‍ സമര്‍പണം എന്നും .മുസ്ലിം എന്നാല്‍ അനുസരിച്ചവാന്‍ എന്നും അര്‍ഥം . അഥവാ സര്‍വ്വശക്തനായ സൃഷ്ടാവിന് തന്‍റെ ജീവിതവും ജീവനും സമര്‍പിച്ചവനെ മുസ്ലിം എന്ന് വിളിക്കുന്നു.എന്നാല്‍ നാമോരോരുത്തരും മുസ്ലിം എന്ന പദവിക്ക് എത്ര മാത്രം അര്‍ഹന്‍ ആണ് എന്നത് താഴെ പറയുന്ന ചില കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചിന്തിക്കുക. ......ഇസ്ലാമിന്റെ ഒന്നാം പ്രമാണമായ ഖുര്‍ആന്റെയും രണ്ടാം പ്രമാണമായ മുഹമ്മദ് നബി (സ.അ) വചനങ്ങളുടേയും ചില സാരംശങ്ങള്‍ ആണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

> ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്.
> പരദൂഷണം പറയരുത്.
> മറ്റുളളവരെ പരിഹസിക്കരുത്.
> അസൂയ അരുത്.
> ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്
> നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം.
>എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ.

>യുക്തിദീശയോടും സദുപദേശം മുഖേനയും സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുക.
>ഭൂമിയിലെ ജന്തുക്കളും പക്ഷികളും നിങ്ങളെ പോലുള്ള സമൂഹങ്ങള്‍ ആണ്.
> കള്ളസാക്ഷ്യം പറയരുത്.
> സത്യത്തിന്ന് സാക്ഷി പറയാന്‍ മടിക്കരുത്.
> സംസാരിക്കുംബോള്‍ ശബ്ദം താഴ്ത്തണം.
> പരുഷമായി സംസാരിക്കരുത്.
> ആളുകളോട് സൗമ്യമായ വാക്കുകള്‍ പറയണം.
> ഭൂമിയില്‍ വിനയത്തോടെ നടക്കണം.
> നടത്തത്തില്‍ അഹന്ത അരുത്.
> അഹങ്കാരം അരുത്.
> അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്.
> മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം.
> മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം.
> അതിഥികളെ സല്‍ക്കരിക്കണം.
> പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.
> അനാഥകളെ സംരക്ഷിക്കണം.
> ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്.
> വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം.
> ചെയത ഉപകാരം എടുത്ത് പറയരുത്.
> വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം.
> കരാര്‍ ലംഘിക്കരുത്.
> തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം.
> നന്മയില്‍ പരസ്പരം സഹകരിക്കണം.
> തിന്മയില്‍ സഹകരിക്കരുത്.
>നീതി പ്രവര്‍ത്തിക്കണം.
> വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം.
>ആരോടും അനീതി ചെയ്യരുത്.
>അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്.
> സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്
>വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്.

>സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്.
>പിശുക്ക് അരുത്.
>അന്യന്റെ ധനം അന്യായമായി തിന്നരുത്.
>അനാഥകളുടെ ധനം അപഹരിക്കരുത്.
>ധനം ധൂര്‍ത്തടിക്കരുത്.
>ലഹരി ഉപയോഗിക്കരുത്.
>മദ്യം കഴിക്കരുത്.
>കൈക്കൂലി അരുത്.
>പലിശ അരുത്.
>വ്യഭിചാരത്തെ സമീപിക്കരുത്.
>കൊലപാതകം അരുത്.
>ചൂത് കളിക്കരുത്.

>മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവളികളെ ശിക്ഷിക്കണം.
>ഊഹങ്ങള്‍ അധികവും കളവാണ് ഊഹങ്ങള്‍ വെടിയണം.
> തിന്നുക, കുടിക്കുക, അധികമാകരുത്.

>ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്.
>ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.
>ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്.
> മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം.
>നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്.

> ഉച്ചനീചത്വ ബോധം ഉണ്ടാകരുത്.
>ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍.
>കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം.
>ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്
>യുദ്ധ മര്യാദകള്‍ പലിക്കണം
>യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്.
>അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം)
>മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്.
>പൌരോഹിത്യം പടില്ല
>സന്ന്യാസം അരുത്.
>നഗ്നത മറക്കണം
>ശുദ്ധി (വൃത്തി) സൂക്ഷിക്കണം
>കോപം അടക്കി നിര്‍ത്തണം
>സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്.
>രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്.
>മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം.
>മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം
>മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്.
>മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്.
>കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം.
>കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്.
>ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല.
>സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം.
>മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം.
>സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്.
>സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്.
>കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം.
>ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്
>പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം.
>വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും.
>ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം.
>ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്.
>മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്.
>എല്ലാ പ്രവചകരേയും അംഗീകരിക്കണം.
>സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം.
>ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം.
>മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.
>ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്.
>കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം.
>അനാചാരങ്ങള്‍ക്കെതിരെ പോരാടണം.
>വര്‍ഗ്ഗീയത അരുത്.

>ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും.
>ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക.
>ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു.
>ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.


>രാജ്യസ്നേഹം ഈമാന്‍റെ(വിശ്വാസത്തിന്റെ) ഭാഗമാണ്.

>വൃത്തി ഈമാന്‍റെ അര്‍ദ്ധ ഭാഗമാണ്.
> നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
> ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
> ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
> പരസ്പരം കരാറുകള്‍ പലിക്കണം.
> അതിഥികളെ ആദരിക്കണം.
> അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
> ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
> വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
> സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
> ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
> തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
> അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
> ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
> നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
> നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
> നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
> മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
> ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
> ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
> മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.
> നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
> മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
> നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
> നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
> ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
> മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
> കൈക്കൂലി- പലിശ, വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
> പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
> സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
> പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
> തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
> അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
> ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
> മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
> നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
> കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
> വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
> ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
> ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
> നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
> സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
> സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
> ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
> ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
> ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
> അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
> നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
> ദരിദ്രന് നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
> മതം ഗുണകാംശയാണ്‌ .
> മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
>ഭ്രുണഹത്യയും ശിശുഹത്യയും നിങ്ങള്‍ നടത്തരുത്.
> അനാധക്കും അഗതിക്കും വഴി പോകനും അവരുടെ അവകാശങ്ങള്‍ നല്കുക
> മരിച്ചവരെ ചീത്ത പറയരുത്
>കറിയില്‍ അല്പം വെള്ളം ചെര്‍ത്തിട്ടാനെങ്കിലും അയല്‍കാരനെ കരുതുക.
>ഭൂമി തരിശാക്കി ഇടരുത്.
>നാളെ അന്ത്യനാള്‍ ആണെങ്കിലും കയ്യിലുള്ള മരം നട്ടു പിടിപ്പിക്കുക.
>ഒരു മുസ്ലിം നടുപിടിപ്പിക്കുന്ന ചെടിയില്‍ നിന്നും ആര് ആഹരിചാലും (മോഷ്ടാവ് ആണെങ്കിലും)നട്ടയാള്‍ക്ക് പ്രതിഫലം ഉണ്ട്‌.
>ഒഴുകുന്ന നദിയുടെ തീരത്ത് ആണെങ്കിലും ജലം ദുര്‍വ്യയം ചെയ്യരുത് .
>കെട്ടി നില്ക്കുന്ന ജലത്തില്‍ മൂത്രമൊഴിക്കരുത്.
>മരങ്ങള്‍ അനാവശ്യമായി മുറിക്കരുത്.

>അക്രമം കണ്ടാല്‍ കയ് കൊണ്ടു തടയുക.

>പ്രതിരോധത്തിന് ആവശ്യമെന്കില്‍ ആയുധം എടുക്കാം

> യുദ്ധത്തില്‍ ,സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരേയും,മറ്റു മതങ്ങളിലെ പുരോഹിതരെയും ഉപദ്രവിക്കരുത്.

>നിരപരാധികള്‍ അക്രമത്തിന് അര്‍ഹരല്ല
>ഫല വൃക്ഷങ്ങള്‍ നശിപ്പിക്കരുത്.

>നാട്ടില്‍ കുഴപ്പം ഉണ്ടാക്കരുത്.

>ഒരു വിഭാഗത്തോടുള്ള അമര്‍ഷം അവരോട് അനീതി കാണിക്കുന്നതിന് കാരണമാവരുത്.

>മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗം അരുത്.

>ജീവികളെ തീ കൊണ്ടു ശിക്ഷിക്കരുത്.
>നിരപരാധിയെ കൊന്നവനെ ഈ ലോകത്തെ മുഴുവന്‍ പേരെയും കൊന്നവന് തുല്യമായി കണക്കാക്കണം.

>ഒരു മനുഷ്യനെ രക്ഷിച്ചാല്‍ ഈ ലോകത്തെ മുഴുവന്‍ പേരെയും രക്ഷിച്ചതിന് തുല്യം.

>അമുസ്ലിമിനോട് നീതി പുലര്‍ത്തുക,നന്മ ചെയ്യുക .

>എല്ലാവര്‍കും നന്മ ചെയ്യുക
>ജീവ ജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അതിനും പുണ്യ മുണ്ട്.

>ഒരാളെ കൂലിക്ക് വിളിച്ചാല്‍ ആദ്യം കൂലി അയാളെ അറിയിക്കുക.

>തൊഴിലാളിക്ക് വിയര്‍പ്പു ആറുന്നതിനു മുന്പ് കൂലി കൊടുക്കുക.

>കരാര്‍ ലങ്കിക്കരുത്‌ .
>ഭ്രിത്യന്റെ ജോലി ഭാരം കുറയ്ക്കുക.
>ഇസ്ലാമിക രാജ്യത്ത് അമുസ്ലിംകളെ അടിച്ചമര്‍ത്തരുത് .

>അവരോട് കഴിവിന്നതീതമായ നികുതി ചുമത്തുകയോ മോശമായി പെരുമാറുകയോ അരുത്.

>സകാത്ത് ദരിദ്രന്റെ അവകാശമാണ്.ഔദാര്യമല്ല.
കടപ്പാട്
anzar thevalakkara
Anonymous said…
ഈ പോസ്റ്റ്‌ വായ്ക്കാന്‍ വളരെ വൈകിയല്ലോ എന്ന് ഓര്‍ത്തു പോയി. പൂര്‍ണമായും യോജിക്കുന്നു.:)
എല്ലാ ഭാവുകങ്ങളും.
ഈ പോസ്റ്റ് വായിയ്ക്കാന്‍ വൈകി.

നന്ദന്‍ടെ അഭിപ്രായങ്ങളോട് യോജിക്കുന്നു

പോങ്ങുവിന്‍ടെ സഹോദരന്റെ വിഷയത്തില്‍ മതം മാറാതെ ഒന്നു ദൈവത്തേ വിളിച്ചു നോക്കുക.


അനുഭവം കൊണ്ടു പറയാന്‍ കഴിയുന്നു - ദൈവം ഉണ്ട്.

നിന്നേക്കാള്‍ ചെറിയ അയല്‍ക്കാരനെ കാണാത്തവനെ ദൈവം കരുതുമെന്ന് കരുതുക വയ്യ.

ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഒരു വാക്കു കൂടി.
ക്രിസ്തു ഒരു മതവും സ്താപിച്ചിട്ടില്ല. എല്ലാ ക്രിസ്ത്യാനികളേയും സ്വര്‍ഗ്ഗത്തില്‍ എടുത്തോളാമെന്നും പറഞ്ഞിട്ടില്ല. അതിനാല്‍ ദയവായി ചുറ്റുമുള്ള ക്രിസ്ത്യാനികളെ നോക്കി ക്രിസ്തുവിനെ മനസിലാക്കാന്‍ ശ്രമിച്ചാല്‍, ക്രിസോസ്റ്റം തിരുമേനി പറഞ്ഞപോലെ - ഗോഡ്സ് ഔണ്‍ കണ്ട്രി എന്നു കേട്ട് കേരളം കണ്ടവര്‍ ഇപ്പോ സ്വര്‍ഗ്ഗത്തേപ്പോലും സംശയിക്കുന്നു. എന്നപോലെ ആകും..
Stephanie said…
“ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ” ഇപ്പറഞ്ഞത് അംഗീകരിയ്ക്കുന്നു. പിന്നെ, വിശ്വാസമെല്ലാം ഓരോരുത്തരുടെ ഇഷ്ടം. അവര്‍ക്ക് അതു കൊണ്ട് സമാധാനം ലഭിയ്ക്കുന്നെങ്കില്‍ കിട്ടിക്കോട്ടെ. (തീവ്രവാദമല്ല ഉദ്ദേശിച്ചത്)

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ