Posts

Showing posts from March, 2009

നിറഭേദത്തിലേക്കൊരു പ്രയാണം.

Image
“ ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം ചേതനയിൽ നൂറുനൂറു പൂക്കളായ് ജ്വലിക്കവേ, നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ ലാൽ സലാം ലാൽ സലാം ലാൽ സലാം...” ഇന്ന് സഖാക്കളായ കൃഷ്ണപിള്ളയുടെയും എ.കെ.ജി.യുടെയും ഇ.എം.എസ്സിന്റെയും നായനാരുടെയും കണ്ണുനീരിന് മാത്രമാണ് ചുവപ്പ് നിറമുള്ളത്.നല്ല രക്ത ചുവപ്പ്. സമർപ്പണം: പൊന്നാനിയിലെ എന്റെ പുതിയ സഖാക്കൾക്ക് ഒപ്പം സഖാവ് ഫാരിസ് അബൂബക്കറിനും സഖാവ് സാന്റിയാഗോ മാർട്ടിനും സഖാവ് സേവി മനോ മാത്യുവിനും. സ്നേഹപൂർവ്വം പഴയൊരു സഖാവ് പോങ്ങു.

ഭക്തശിരോമണികളോട്...

ഞാനൊരു റിട്ടയേർഡ് ഭക്തനാണ്. എനിക്ക് ദൈവത്തിൽ അവിശ്വാസമോ ഭക്തരിൽ വിശ്വാസമോ ഇല്ല. അതുകൊണ്ടുതന്നെ ഇന്ന് ഞാനൊരു ഭക്തനല്ല. നാളെ ഒരു ഭക്തനാവാനുള്ള സാദ്ധ്യതയുമില്ല. ‘ക്ഷേത്രത്തിന് ചുറ്റും ഭക്തർ പ്രദക്ഷിണം വയ്ക്കുന്നത് ഈശ്വരനെ വളർത്താനല്ല ‘ എന്ന മന്നത്ത് പത്മനാഭന്റെ വാക്കുകൾ വായിച്ചതിന് ശേഷമാണ് എന്നിലെ ഭക്തിക്ക് (ഈശ്വരനോടുള്ള) കാര്യമായ കുറവ് വന്നത്. സത്യമാണ്. ഭക്തർ എപ്പോഴും സ്വാർത്ഥരാണ്.- തിന്നാൻ വരരുത്. ക്ഷമയുണ്ടെങ്കിൽ മുഴുവൻ വായിക്കൂ - സ്വന്തം ആവശ്യങ്ങൾ, സ്വന്തം നേട്ടങ്ങൾ, സ്വന്തം ഉയർച്ച അങ്ങനെ അങ്ങനെ ഒരു ഭക്തൻ പ്രാർത്ഥിക്കുന്നതത്രയും സ്വന്തം കാര്യങ്ങൾക്കായി. രോഗപീഢ മാറ്റാൻ, ജീവിത നിലവാരം മെച്ചപ്പെടുത്താൻ, കുടുംബത്തിന് ശ്രേയസ്സ് വരാൻ, ഉന്നത ജോലി ലഭിക്കാൻ, പ്രണയം വിജയത്തിലെത്തിക്കാൻ, പരീക്ഷയിൽ വിജയം നേടാൻ അങ്ങനെ അങ്ങനെ പ്രാർത്ഥനകൾ നീളുന്നു. പറ്റുമെങ്കിൽ അയൽ‌വാസിയായ ശത്രുവിന്റെ കൈകളിൽ കുത്തുപാള കാണണേ എന്ന് വരെ പ്രാർത്ഥിച്ച് കളയും ചില ഭക്തർ. എനിക്കതിൽ താത്പര്യമില്ല. എന്നുവച്ച് ഞാൻ മഹാൻ ആണെന്നല്ല അർത്ഥം. മനുഷ്യരുടെ എല്ലാ ചപലതകളും കുടിലതകളും എന്നിൽ ആവശ്യത്തിലധികം ഉള്ളതിനാലും പ്രപഞ്ചത്

വീരന്റെ ദു:ഖം.

കോഴിക്കോട് സീറ്റ് ജനാതാദളിന് നഷ്ടമായി. ജനതാദൾ മത്സരിച്ചാൽ വിജയസാദ്ധ്യത കുറയുമെന്ന് കണ്ടെത്തിയതിനാലാണെത്രെ ഇത്തരമൊരു തീരുമാനമെടിക്കാൻ CPI(M) മുതിർന്നത്. കഴിഞ്ഞ രണ്ട് തവണ കോഴിക്കോടുനിന്ന് മത്സരിച്ച് ജയിച്ച ശ്രീ. എം.പി വീരേന്ദ്രകുമാർ അനഭിമതനായ നേതാവാണെന്നും വിലയിരുത്തപെടുന്നു. എം.പി വീരേന്ദ്രകുമാർ അനഭിമതനായ നേതാവാണെന്ന് കണ്ടെത്തിയത് ശ്രീ. ഭാസുരേന്ദ്രബാബു എന്ന ബുദ്ധിജീവിയാണ്‌. ക‌മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വിശിഷ്യ പിണറായിക്കുവേണ്ടി മാത്രമേ തന്റെ തലപ്രവർത്തിപ്പിക്കൂ എന്ന ഉഗ്രതീരുമാനം കൈക്കൊണ്ട ഒരു കൊടിയ ബുദ്ധിജീവിയാണ് ഭാസുരേന്ദ്രബാബു. അടുത്ത കാലത്തായി ടിയാൻ ചാനൽ സ്റ്റുഡിയോകളിലാണ് പൊറുതിയെന്ന് കേൾക്കുന്നു. അച്ചിവീട്ടിലേക്കാൾ സുഖമാണെത്ര അവിടെ. ഫ്ലോർ ലൈറ്റിന്റെ തിളക്കത്തിൽ ക്യാമറയ്ക്ക് മുന്നിലിരിന്ന് തന്റെ ബുദ്ധിയിൽ വിരിയുന്ന പുഴുക്കുത്തുവീണ ആശയങ്ങൾ കക്കുന്ന ഭാസുരേന്ദ്രബാബുവിനെ കാണുമ്പോൾ പാവം പ്രേക്ഷകർ ‘പ്ഫാ‍..സുരേന്ദ്രബാബു ‘ എന്ന് ആട്ടിപ്പോവുക സ്വാഭാവികം. അദ്ദേഹം നടത്തിയ മറ്റൊരു നിരീക്ഷണം ഇതായിരുന്നു. രണ്ട് തവണ അടുപ്പിച്ച് പാർലമെന്റ് അംഗമായിട്ടും ‘വേണ്ടത്ര പാർട്ടിയെ വളർത്താൻ’ വീരനായി

രാഷ്ട്ര‘മാമ‘

ജനങ്ങളുടെ കണ്ണിലിടാൻ പറ്റുന്ന ഏറ്റവും നല്ല പൊടിയാണ് മതേതരത്വം. കേൾക്കുമ്പോൾ തന്നെ ഒരു അന്തസ്സുണ്ട്. ഇന്ത്യ മതേതരത്വരാജ്യമാണെന്ന് പറയുമ്പോൾ അതിൽ നിന്ന് ലോകജനത മനസ്സിലാക്കുന്നത് ഇന്ത്യ ജാതി/മത താത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഒരു രാജ്യമാണെന്നല്ലേ? അത്തരമൊരു ലേബൽ നമുക്ക് നൽകുന്ന ശക്തിയും അഭിമാനവും വളരെ വലുതുമാണ്. യഥാർത്ഥത്തിൽ ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമാണോ? അനർഹമായ ഒരു സൽ‌പ്പേരിന്റെ ഉടമകളാണോ നാം? മനോരമ ഓൺലൈനിൽ കണ്ട ഒരു വാർത്തയാണ് മേപ്പടി ചോദ്യങ്ങൾ മനസ്സിലുയർത്താൻ കാരണമായത്. വാർത്ത ഇങ്ങനെ: “ശ്രീ. ടോം വടക്കന് തൃശ്ശൂരിൽ സീറ്റ് കൊടുത്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തൃശ്ശൂർ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളെ ‘രഹസ്യമായി’ അറിയിച്ചു. തൃശ്ശൂർ മണ്ഡലത്തിൽ 37 ശതമാനം വോട്ട് ക്രൈസ്തവരുടേതാണെന്നും സ്ഥാനാർത്ഥി ആർ.സി വിഭാഗക്കാരൻ ആകണമെന്നുമാണ് സഭയുടെ നിലപാട്. “ നമ്മുടെ ‘രാഷ്ട്രമാമ’ യായ ശ്രീമാൻ ടോം വടക്കൻ കഴിഞ്ഞ കുറേ മാസങ്ങളായി രൂപതയും അതിരൂപതയും കയറിയിറങ്ങിയതിനും വെള്ളാപ്പള്ളി നടേശന്റെ കാലും കഴയും തിരുമ്മി കൊടുത്തതിനും ഫലമുണ്ടായിരിക്

മത്സ്യപുരാണത്തിലെ രണ്ടാം സാക്ഷി

ഗോപിച്ചേട്ടൻ മരിച്ചു. സുഖമരണം. ഉച്ചയൂണുകഴിഞ്ഞ് ഇറയത്തെ ചൂരൽ കസേരയിലിരുന്ന് നാലും കൂട്ടി വിസ്തരിച്ചൊന്ന് മുറുക്കി , പിന്നെ വടക്ക് വശത്തെ തെങ്ങിൻ തോപ്പിലൂടെ നാലു ചാല് നടന്നതിനുശേഷം പറമ്പിനതിരായി ഒഴുകുന്ന കൈത്തോട്ടിലിറങ്ങി കൈയ്യും കാലും മുഖവും വായയും കഴുകി വന്ന് ഭാര്യയുടെ കൈയ്യിൽ നിന്ന് ഒരു കവിൾ ചുക്കുവെള്ളവും കുടിച്ച് സോഫയിലേയ്ക്ക് ചാരികിടന്ന് അവസാന ശ്വാസത്തെ അമാന്തംകൂടാതെ സ്വതന്ത്രമാക്കി ഗോപിച്ചേട്ടൻ ഇഹലോകവാസത്തോട് സുല്ല് പറഞ്ഞു. ഗോപിച്ചേട്ടന്റെ ഈ സുഖമരണ വാർത്ത ഫോണിലൂടെ സ്നേഹിതൻ എന്നോട്‌ വിവരിക്കുമ്പോൾ എന്റെ മനസ്സിൽ മുഴങ്ങിയത് ഒരു ശാപവചനമായിരുന്നു. “ ദുഷ്ടൻ. അവൻ കളിച്ചത് ഭഗവതിയോടാ. പുറം പുഴുത്ത് ചാവും ആ നായ “ എന്ന് നാട്ടിലെ ഒരു വൃദ്ധപ്രമാണി ഗോപിച്ചേട്ടന്റെ തലമണ്ട ലക്ഷ്യമാക്കി തൊടുത്ത ശാപമായിരുന്നു അത്. ശാപാനന്തരം ദുർവ്വാസാവ് തീ പാറുന്ന ഒരു നോട്ടം എനിക്കിട്ട് എയ്തിരുന്നു. ശാപത്തിന്റെ ഒരംശം എനിക്കു കൂടി ഉള്ളതായിരുന്നുവെന്നാണ് ആ ചുട്ട നോട്ടത്തിന്റെ അർത്ഥം. അതിന് കാരണവുമുണ്ട്. എനിക്കിന്ന് നിങ്ങളോട് പറയാനുള്ളത് ആ കഥയാണ്. ഗോപിച്ചേട്ടന്റെ കഥ. ഞാൻ നാട്ടുകാരിൽ ചിലർക്ക് കരിങ്കാലി ആയതിന