ഫോളോവർ നഷ്ടപ്പെട്ട ബ്ലോഗർ :(

നിങ്ങളിൽ ഒരു ബ്ലോഗർക്ക് 100 ഫോളോവേഴ്സ് കുഞ്ഞാടുകൾ ഉണ്ടെന്നിരിക്കട്ട. അതിൽ ഒന്ന് കാണാതായാൽ ആ ബ്ലോഗർ 99-നെയും ബ്ലോഗിൽ വിട്ടേച്ച് ആ കാണാതായ ഫോളോവർ കുഞ്ഞാടിനെ കണ്ടെത്തും വരെ നോക്കി നടക്കാതിരിക്കുമോ?
പോങ്ങൂസ് 15:4

കണ്ട് കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്ത്
പോങ്ങൂസ് 15:5

ബൂലോഗത്ത് വന്ന് വായനക്കാരെയും സഹബ്ലോഗേഴ്സിനെയും വിളിച്ച് കൂട്ടി; കാണാതായ എന്റെ ഫോളോവർ കുഞ്ഞാടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്ന് അവരോടു പറയും
പോങ്ങൂസ് 15:6


അതെ. ഞാൻ പറയും.

ആറ്റുനോറ്റ് , സ്നേഹവും കാടിയും പ്ലാവിലയും കൊടുത്ത് എന്റെ ബ്ലോഗിലെ വലതുവശത്തെ ചതുരക്കൂട്ടിൽ ഞാൻ പോറ്റി വളർത്തിയ 61 കുഞ്ഞാടുകളിൽ 2 എണ്ണം എന്നെ വിട്ട് പോയിരിക്കുന്നു. എന്റെ ഹൃദയം കത്തിക്കരിഞ്ഞ പടക്കശാല പോലെ ആയിരിക്കുന്നു. എന്റെ കുഞ്ഞാടുകളെ തേടി ബൂലോഗം മുഴുവനും ഒപ്പം സഹബ്ലോഗേഴ്സിന്റെ ആട്ടിൻ കൂടുകളിലും ഞാൻ പരതി നടന്നു. എനിക്കവയെ കണ്ടെത്താനായില്ല. നിങ്ങൾ മനസ്സിലാക്കുന്നുവോ എന്റെ ദു:ഖം? ആരെങ്കിലും എവിടെയെങ്കിലും എന്റെ കുഞ്ഞാടുകളെ കണ്ടുവോ? കണ്ടവർ എന്നെ അറിയിക്കുമോ? എന്റെ അന്വേഷണത്തിന് ഫലപ്രാപ്തി ഉണ്ടാവുമോ? കൂട് നിറയെ ധാരാളം കുഞ്ഞാടുകളുള്ള മമ്മൂട്ടി, വിശാലമനസ്കൻ,കുറുമാൻ,ബെർളി, അനോണി ആന്റണി, കൊച്ചുത്രേസ്യാ തുടങ്ങിയ സമ്പന്ന ഇടയന്മാർ എന്റെ ദു:ഖം ശമിപ്പിക്കാൻ ഏതാനും കുഞ്ഞാടുകളെ എനിക്ക് ദാനം ചെയ്യുമോ? എനിക്കിനി കൂടുതലെഴുതാൻ കഴിയില്ല. ഞാൻ കരഞ്ഞ് പോവും. അല്ല കരഞ്ഞു പോയി. :(

Comments

Pongummoodan said…
നിങ്ങളിൽ ഒരു ബ്ലോഗർക്ക് 100 ഫോളോവേഴ്സ് കുഞ്ഞാടുകൾ ഉണ്ടെന്നിരിക്കട്ട. അതിൽ ഒന്ന് കാണാതായാൽ ആ ബ്ലോഗർ 99-നെയും ബ്ലോഗിൽ വിട്ടേച്ച് ആ കാണാതായ ഫോളോവർ കുഞ്ഞാടിനെ കണ്ടെത്തും വരെ നോക്കി നടക്കാതിരിക്കുമോ?
പോങ്ങൂസ് 15:4
saju john said…
നട്ടപിരാന്തന്‍ കുടുംബത്തില്‍ നിന്നും ഒരു മൂന്നെണ്ണം പിടിച്ചോ......

ആ മീശ കണ്ട് പേടിച്ച് എന്റെ രണ്ട്, കുഞ്ഞ് നട്ടപിരാന്തന്തികള്‍ ഓടിപോയാല്‍ എനിക്കതില്‍ പങ്കില്ല.

എന്റെ വക മൂന്ന്.........(മൂന്നില്‍ വേറെ അര്‍ത്ഥം കാണരുത്)
അണ്ണാ അണ്ണന്‍ ഇങ്ങനെ കരയാതെ പോയവര് വരും എന്നെ ... :D പൊങ്ങു ഇല്ലാത്ത ഒരു ജീവിതം വള്ളി ഇല്ലാത്ത അണ്ടര്‍വെയര്‍ പോലെ അല്ലെ ... :D അപ്പൊ അവര് വരും കരയാതെ ചെല്ലകിളി :D
smitha said…
ഒരു കുഞ്ഞാട് പോലും സ്വന്തമായി ഇല്ലാത്ത ഞാന്‍ എവിടന്നു തരാന പൊങ്ങു
കരയണ്ടാ ട്ടോ...ഞാനൊരു കുഞ്ഞാടായി...
കരയല്ലേ പോങ്ങേട്ടാ... പോയത് പോയി.
ഏതെങ്കിലും സന്മനസ്സുള്ള രമണന്‍ മാര്‍ ര്ണ്ടോ മൂന്നോ കുഞ്ഞാടുകളെ തരും ......
ഇല്ലേ..... ഞാന്‍ കുത്തിനു പിടിച്ച് വാങ്ങിത്തരാം ..

(പോയ കുഞ്ഞാടുകളുടെ പേരും നാളും തന്നാല്‍ ഞാനും ഒന്നു തുഴഞ്ഞ് നോക്കാം )
കൊറെ ആടുകൾ കൂട്ടം കൂടി നിൽക്കുന്നിടത്ത് ചെന്നിട്ട് പെട്ടെന്നു ചുറ്റും വേലി കെട്ടുക...
പഴുത്ത പ്ലാവിലക്ക് പകരം പച്ച തരാമോ... ?
എനിക്കിപ്പോ നാലോളം മെയിലുകള്‍ വന്നു കഴിഞ്ഞു... എന്റെ ആട്ടിന്‍ പറ്റത്തെ കണ്നാനില്ല .. ഞാന്‍ എന്തുചെയ്യും.. ? അച്ചു മാമന്‍ ഇടത്തരന്‍ ആട് കൃഷിക്കാര്‍ക്കായി പുതിയ പദ്ധതികള്‍ കൊണ്ട് വരുന്നുണ്ട്... !
മൌനി... said…
ദുഖം മാറ്റാനുള്ള മരുന്ന്‍ പോങ്ങേട്ടന്റെ കൈയില്‍ ഇഷ്ടം പോലെ സ്റ്റോക്ക് ഉണ്ടായിരിക്കണമല്ലോ ;) .. ഒരെണ്ണം എടുത്തങ്ങു സേവിക്ക്. ( ഒരു പിഞ്ചു ബ്ലോഗ്ഗര്‍ എളിയ അഭിപ്രായം )
കമെന്റിന്റെ എണ്ണം നോക്കുന്ന കാലം കഴിഞ്ഞല്ലേ.

-സുല്‍
G.MANU said…
പാലായിലെ റബ്ബര്‍ പാലിലെങ്ങാനും ഒന്നു തപ്പിനോക്കു മാഷേ.. ചിലപ്പോ കിട്ടിയേക്കും :) :) :)

ഫോളോവര്‍, കമന്റ് ഓപ്ഷന്‍, ഫ്രണ്ട് ലിസ്റ്റ്..ഈ ഗൂഗിള്‍ ബ്ലോഗേഴ്സിന്റെ ഉറക്കം കെടുത്തും...
വെള്ളക്കുസൃതിയില്‍ നാരങ്ങയും ഇത്തിരി ഉപ്പും പച്ചമുളക് കീറിയതും ഇട്ട് ഒരു പിടി പിടി പൊങ്ങൂ...പോയ കുഞ്ഞാടിനെയൊക്കെ കുറുക്കന്‍ പിടിച്ച് കാണും .
:: VM :: said…
നിങ്ങളെ വിട്ടു പോയ കുഞ്ഞാടുകളെ നിങ്ങള്‍ അന്വേഷിപ്പിന്‍, കണ്ടെത്തും.പക്ഷേ തിരിച്ചു വിളിച്ചാല്‍ ലവന്മാര്‍ വരാന്‍ സാധ്യതയില്ല ഇടീസ് 11:4

വിട്ടു പോയ ആടിന്റെ മക്കളെ തിരഞ്ഞു സമയം കളയുന്നതിലും ഉചിതം, നിങ്ങളുടെ ബൂ‍ലോഗ വിളനിലങ്ങളില്‍ പുതിയ കൃഷിയിറക്കി പുതിയ കുഞ്ഞാടുകളെ ആകര്‍ഷിക്കുന്നതാവും ഇടീസ് 11:5
കുഞ്ഞാടുകളെ കൈമാറ്റം ചെയ്യാനുള്ള നിയമവ്യവസ്ഥ വല്ലതും നിലവിലുണ്ടോ പൊങ്ങൂ.. :)

ഓ:ടോ:- എന്തായാലും ഈ വഴി വന്നതില്‍ സന്തോഷമുണ്ട്. മറ്റൊരു നിരക്ഷരനെ കാണാനായല്ലോ‍ ? :)
വിശുദ്ധ പോങ്ങുമ്മൂടോസ് പുണ്യാളാ, വിശുദ്ധ ഇടീസ് പുണ്യാളന്റെ വചനങ്ങള്‍ കേട്ടപ്പോ എനിക്കു തോന്നുന്നത് പുള്ളിയാണ് ആടുകളെ അടിച്ചു മാറ്റിയതെന്നാണ്....

ഒരു ക്വട്ടേഷന്‍,അപ്പ് & ഡൌണ്‍ വിമാനടിക്കറ്റ്‌സ്,ഒരു വിസിറ്റ് വിസ ഇത്രേം സംഘടിപ്പിച്ച് തന്നാമതി ബാക്കി ഞാനേറ്റു.. (അവിടെ ആള്‍ക്കാരില്ലെ എന്നൊന്നും ചോദിക്കരുത്, അവരൊന്നും ശരിയല്ല)
ഈശ്വരാ രണ്ട് എ ക്ലാസ്സ് കള്ളാളന്മാരെ കേറി പുണ്യാളന്‍ എന്നു വിളിച്ച എന്റ്റെ തലേല്‍ ഇടിത്തീവീഴ്ത്തരുത്... പ്ലീസ്....
ഹെഡറിലെ ഫോട്ടോ കണ്ട് പേടിച്ച് പോയതായിരിക്കും പോങ്ങു...

വല്ല പൈന്‍റ് കുപ്പീടേം പടം പിടിപ്പീര് , ചിലപ്പോ വരും.....
ഈ പോസ്റ്റ് ഇറങ്ങിയതുകൊണ്ട് ലാഭം എനിക്കാ‍ണ്.

ലാഭം 1. മറ്റൊരു നിരക്ഷരനെ കാണാനായി.
ലാഭം 2. മറ്റൊരു കുഞ്ഞാടിനെക്കൂടി എനിക്ക് ഫോളോവര്‍ ആയിട്ട് കിട്ടി. അമ്പട ഭയങ്കരാ പൊങ്ങൂ, അപ്പോള്‍ അതിനിടയില്‍ ആ പണിയും പറ്റിച്ചല്ലേ ? (സുകുമാരന്‍ സ്റ്റൈലില്‍ വായിക്കണം)... :)
പിടിച്ചുതരാന്‍ മരുന്നിനു പോലും ഒറ്റക്കുഞ്ഞാടും എനിക്കില്ലാ പോങ്ങൂ....

പിന്നെ ഞാന്‍ എന്റെ പുതിയ ‘ബൂലോകത്തെ കള്ളന്മാര്‍... ’ എന്ന പോസ്റ്റില്‍ പോങ്ങുമൂടന്റെ ‘സ്റ്റാര്‍ട്ട്... കണ്ടന്റ് തെഫ്റ്റ്. പ്ലീസ്! ’ എന്ന പോസ്റ്റിലേക്കൊരു ലിങ്ക് കൊടുത്തിട്ടുണ്ട് വിരോധമില്ലല്ലോ?

സസ്നേഹം രസികന്‍
ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്നാണല്ലോ...അവിടെ നിന്നു ഒന്നു രണ്ടെണ്ണം ഇങ്ങോട്ടെങ്ങാനും വന്നാല്‍ അങ്ങ് ക്ഷമി എന്റെ പൊങ്ങു ചേട്ടാ...ഫോളോവര്‍സ് ഇല്ലാത്ത ഞങ്ങള്‍ക്കും വേണ്ടേ ഒന്നു രണ്ടു കുഞ്ഞാടുകള്‍ എങ്കിലും....

ഇനി കമ്മ്യൂണിസം പഠിപ്പികുന്നത് തന്നെ ഉള്ളവന്റെ എടുത്തു ഇല്ലാത്തവന് കൊടുക്കാനല്ലേ? ആരാപ്പോ അങ്ങനെ ചെയ്തു കുറെ എനിക്ക് പിടിച്ചു തരാന്‍....?
പൊങ്ങുമാഷെ ക്ഷമി. ആ ബ്ലോഗന വായിച്ചപ്പോഴേ ഫോളോവണമെന്നു വിചാരിച്ചതാ. ഇനി മറക്കില്ല. ഇപ്പൊത്തന്നെ ഫോളോവാം.

ദാ ഫോളോവി.
മയൂര said…
ഇന്‍‌വിസിബിളായി ഫോളൊ ചെയ്യാനുള്ള ഒപ്ഷനുണ്ട്. ഫോളൊ ചെയുന്നയാളിന് അപ്പ്ഡേറ്റെല്ലാം തന്നെ അറിയുവാന്‍ കഴിയും. എന്നാല്‍ ആരെയൊക്കെ ഫോളൊ ചെയ്യുന്നുണ്ട് എന്ന് വേറെയാര്‍ക്കും, ഫോളൊ ചെയ്യപ്പെടുന്നവര്‍ക്കും അറിയാനും കഴിയില്ല.


ഓഫ്:- എന്നെ കണ്ടിട്ടുണ്ടോ ഫോളൊ ലിസ്റ്റില്‍, ബട്ട് ഞാന്‍ ഇവിടത്തെ പോസ്റ്റ് അപ്ഡേറ്റ്സ് എല്ലാം അറിയുന്നുണ്ട് ;)
ഇപ്പോള്‍ 69 ആയല്ലോ. ബാങ്കുകാര്‍ കാണിക്കുന്നതുപോലെ ഒരു ഫോളോവര്‍ ആഴ്ച സംഘടിപ്പിച്ചാലോ? കഴിയുമ്പോള്‍ ഒരു നൂറടിക്കണം. :-)
പോയതു പോട്ടെ ഉള്ളത് ഗൌനം
hi said…
ഒരു കുഞ്ഞാട് പോലും ഇല്ലാത്തവന്റെ ദുഃഖം പൊങ്ങു ചേട്ടന്‍ അറിയുന്നുവോ ?
annamma said…
കാണാതെ പോയ കുഞ്ഞാടുകളെല്ലാം മട്ടന് ചാപ്സ് ആയി മാറിയിട്ടുണ്ടാവും…… ഇന്നു ഞാറാഴ്ചയാ….
yousufpa said…
ഹയ്യേ പൊങ്ങൂസ്....നാണക്കേട്..
Anonymous said…
njan follower aaya mathiyo? kunjand ennu parayan pattilla muttanad enno matto aakam.
അപ്പോ ഇതാണോ ഇപ്പഴത്തെ പുതിയ ട്രെന്‍ഡ്. പാവം ഞാന്‍ അതുപോലും അറിയുന്നില്ല.
nandakumar said…
പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാല്‍ നിനക്കിഷ്ടപ്പെടില്ലന്നറിയാവുന്നതുകൊണ്ട് നിന്റെയിഷ്ടത്തിനു വേണ്ടി എനിക്കിഷ്ടപ്പെട്ടൂവെന്ന് പറയാന്‍ എനിക്കൊട്ടും ഇഷ്ടമില്ലാത്തതുകൊണ്ട് എന്റിഷ്ടാ...ഇഷ്ടക്കേട് തുറന്നു പറഞ്ഞാല്‍ എന്നോട് അനിഷ്ടമൊന്നും തോന്നരുതിഷ്ടാ.. :)
ഈ ഐഡിയാ ഞാനും പരീക്ഷിച്ചു നോക്കുന്നുണ്ട് .. പത്ത് കുഞ്ഞാടുകള്‍ ആണ് ഒറ്റ ഇരിപ്പിനു പൊങ്ങൂസിനു കൂടിയതു .!! അ‌മ്പടാ മോനേ പൊങ്ങനാശാനേ .. ! :)

എന്റെ ഫോളോവേഴ്സ് പോയത് ആരാണെന്നു പോലും ഞാന്‍ ഓര്‍ക്കണില്ല .. ആകെ ഉണ്ടായിരുന്ന 6 എണ്ണത്തില്‍ ഒരെണ്ണം ആണ് പോയ്യതേ .. എന്റെ ഉറക്കം പൊയിട്ട് നാളു കൊറേ ആയി!
Pongummoodan said…
പ്രിയപ്പെട്ടവരേ,

എല്ലാവർക്കും നന്ദി. :)
This comment has been removed by the author.
ഒരു സംശയം...

എനിക്കു നാലോ അന്ചോ ഫോല്ലോവരെസ് ഉണ്ട് ..
പക്ഷെ ആരെയും കാണുന്നില്ല..
അവരുടെ ലിസ്റ്റില്‍ എന്റെ ബ്ലോഗ് കാണുന്നുണ്ട്...
എങ്ങനെയാ അവരെ എന്റെ ബ്ലോഗില്‍ കാണിക്കുക..?
പ്രിയ എഴുത്തുകാരാ

താങ്കളിലെ രചാനാ വൈവിദ്ധ്യം ഈയ്യിടെയായി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഏതു വിഷയവും കൈകാര്യം ചെയ്യുവാനുള്ള കഴിവ്, നല്ല വാക്യഘടന, സീരിയസ് വിഷയങ്ങളാണെങ്കിലും അതിലെ വരികള്‍ക്കിടയില്‍ താങ്കള്‍ ഒളിപ്പിച്ചുവെക്കുന്ന പരിഹാസത്തിന്റെ സൂചിമുനകള്‍, പല വരികള്‍ വായിക്കുമ്പോള്‍ അറിയാതെ ചുണ്ടിന്‍ കോണില്‍ വിരിയിച്ചെടൂക്കുന്ന ചെറീയ ചിരി. ആയാസ രഹിതമായ എഴുത്ത്, എന്തും എഴുതുവാനുള്ള നിങ്ങളുടെ ഗട്സ്.
പക്ഷെ,
ഈയൊരു പോസ്റ്റ്, തികച്ചും നിരാശപ്പെടൂത്തി. ഹാസ്യമോ, അല്ലെങ്കില്‍ മറ്റെന്തിങ്കിലുമൊ? വായനക്കര്‍ക്കു വേണ്ടി എഴുതണമെന്നില്ല പക്ഷെ എഴുത്തിന്റെ മര്‍മ്മം അറിയാവുന്ന താങ്കള്‍, ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കപ്പെട്ട താങ്കള്‍ കേവലം ഒരു പബ്ലിസിറ്റിക്കു വേണ്ടി ഇങ്ങിനെ ചെയ്യുമ്പോള്‍ സങ്കടമുണ്ട്...
Pongummoodan said…
പ്രിയ സന്തോഷ്,

താങ്കളുടെ അഭിപ്രായം മാനിക്കുകയും അതിന് മറുപടി നൽകുകയും ചെയ്തില്ലെങ്കിൽ അതിൽ‌പ്പരം ഒരു അല്പത്തരം വേറെയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.

കൂട്ടുകാരാ, ഈ പോസ്റ്റ് ഞാൻ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു. മേലിൽ ഇത്തരം അബദ്ധങ്ങൾ എന്റെ ഭാഗത്തുനിന്ന് വരാതിരിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്. എഴുത്തിൽ കൂടുതൽ ഉത്തരവാധിത്വം ഞാൻ കാണിക്കാൻ തീർച്ചയായും ശ്രമിക്കും.

സന്തോഷവും നന്ദിയും ഞാൻ താങ്കളെ അറിയിക്കുന്നു.

സ്നേഹപൂർവ്വം
പോങ്ങു
എനിക്ക് മനസ്സിലാവും എനിക്കെ മനസ്സിലാവു
വെറും രണ്ട് ആട് പോയപ്പോല്‍ നെഞ്ചത്തലക്കുന്ന പോങ്ങുമ്മൂടന്‍..എന്റെ ആടും ആലയും അടിത്തറ മൊത്തതോടെ പോയിഎവിടെ ചെന്ന് ചോദിക്കാന്‍ ഗൂഗ്ഗില്‍ ഇതാ കിടക്കുന്നത്...
Followers Experimental
Displays a list of users who follow your blog.

This gadget is experimental and is not yet available on all blogs. Check back soon!


By Blogger

എന്നെ ആരാ ഒന്നു സഹായിക്കാന്‍..
maaanikyam@gmail.com
എനിക്ക് ഇരുപത്തിയാറോളം കുഞ്ഞാടുകള്‍ ഉണ്ടായിരുന്നതാ. ഞാന്‍ കൊടക്കുന്ന തീറ്റ മതിയാവാഞ്ഞിട്ടാവും എല്ലാം കൂട്ടില്‍ നിന്നും ഇറങ്ങിപ്പോയി. രണ്ട് ദിവസം അവരെയോര്‍ത്ത് ഞാന്‍ വിഷമിച്ചു . മൂന്നാം ദിവസം തോന്നി അവര്‍ ബൂലോകത്ത് സ്വതന്ത്രരായി പച്ചപ്പുല്ലും തിന്ന് അയവെട്ടി നടക്കട്ടെയെന്ന്. എന്നാലും കൂടിന്‍റെ വാതില്‍ ഞാനടച്ചിട്ടില്ല:)
t r rajesh said…
ellam sahichu, kshamichu.
ithozhike: "1 കഠിനഹൃദയന്‍/ര്‍ ഇവിടെ മേയുന്നുണ്ട്‌ :) "

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

വേലിക്കകത്ത്, ഒറ്റപ്പെട്ട്...