സ്റ്റാർട്ട്.. കണ്ടന്റ് തെഫ്റ്റ്. പ്ലീസ് !



ഒട്ടുമിക്ക ബ്ലോഗർമാരെയും പോലെ ബ്ലോഗിലേക്ക് വരാനുള്ള എന്റെയും സ്വാധീനം സാക്ഷാൽ വിശാലതിരുവടികൾ തന്നെ.

അങ്ങേരുടെ 'ലളിതസരസമായ' ശൈലിയിൽ ആകൃഷ്ടനായി, തന്നാലാവും വിധം ബൂലോഗത്തെ ആനന്ദലഹരിയിലാറാടിക്കണം എന്ന 'സേവനാധിഷ്ഠിതമായ ഒരാഗ്രഹം' എന്നിൽ വന്ന് നിറയുകയും ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ബൂലോഗത്തേക്ക് മുതലക്കൂ‍പ്പ് കുത്തുകയുമാണ് ചെയ്തത്. ആ മുതലക്കൂപ്പിലൂടെ ബ്ലോഗറാവുക എന്ന എന്റെ വ്യക്തിപരമായ ആഗ്രഹം ഏതാണ്ടൊന്ന് സാദ്ധ്യമായെങ്കിലും ബൂലോഗത്തെ ആനന്ദലഹരിയിലാറാടിക്കുക എന്ന 'സേവനാധിഷ്ഠിതമായ ആഗ്രഹം' അതോടെ സിദ്ധികൂടി യമലോകം പൂകുകയുമാണ് ചെയ്തത്.

കാരണം, വായനക്കാർക്ക് രസിക്കുന്ന രീതിയിൽ 'ലളിതമായും സരസമായും' എഴുതാൻ വേണ്ട സംഗതി പരിസരവാസികളായ 'ലളിതയോടും സരസയോടും' സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ 'ഉറയോടു കൂടിയ' സുരക്ഷിതമായ നിരന്തര സമ്പർക്കമല്ലെന്നും' അതിന് പ്രതിഭ എന്നു പേരായ ഒരു കിടുതാപ്പി വേണമെന്നും ഞാൻ മനസ്സിലാക്കി.

ജന്മനാതന്നെ പ്രതിഭ എന്ന കിടുക്ക് സംഭവം ദൈവമെനിക്ക് നൽകിയിട്ടില്ലാ എന്ന അറിവിൽ അവശേഷിക്കുന്ന മാനവുമായി ഈ ബൂലോഗം വിടാൻ ഞാൻ പലവട്ടം ശ്രമിച്ചതാണ്. എങ്കിലും മനുഷ്യമനസ്സല്ലേ, അതിന്റെ പൂതി നിസ്സാരമായി നമുക്ക് അടക്കാനാവുമോ?

" ബ്ലോഗുള്ളവന് പോസ്റ്റിടാഞ്ഞിട്ട്,
പോസ്റ്റിട്ടവന് കമന്റ് കിട്ടാഞ്ഞിട്ട് "

എന്ന് പറയുന്ന പോലെ നമ്മുടെ ആഗ്രഹങ്ങളും അനുസ്യൂതം വളർന്നുകൊണ്ടിരിക്കുകയല്ലേ?!!

ആഗ്രഹങ്ങളുടെ കാര്യം പറഞ്ഞപ്പോളാണ് ഈ അടുത്ത ദിവസങ്ങളിലായി എന്റെ മനസ്സിൽ കൂടുകെട്ടിയ ഒരു ഗംഭീരൻ ആഗ്രഹത്തിന്റെ കാര്യം എനിക്ക് നിങ്ങളോട് പറയണമെന്ന് തോന്നിയത്. ഈ ആഗ്രഹം എന്നിൽ ജനിപ്പിച്ചത് സത്യത്തിൽ എന്റെ നാട്ടുകാരനും അടുത്ത ചങ്ങാതിയും സഹബ്ലോഗറുമായ ശ്രീമാൻ ബെർളി തോമസിന്റെ അനുഭവങ്ങൾ തന്നെയാണ്.

കഴിഞ്ഞ ആഴ്ച ബൂലോഗം കൌതുകത്തോടെ വീക്ഷിച്ച ഒരു വിഷയമായിരുന്നല്ലോ ബെർളിയുടെ പോസ്റ്റുകൾ നിരന്തരം മോഷ്ടിക്കപ്പെടുന്നു എന്നത്. പണ്ടത് മെയിലുകളിലൂടെ മാത്രം കറങ്ങിയിരുന്നുവെങ്കിൽ ഇപ്പോളത് മാധ്യമം. വനിത, ചിത്രഭൂമി തുടങ്ങിയ പ്രമുഖ അച്ചടി മാധ്യമങ്ങളിലൊക്കെ യഥേഷ്ടം സ്വന്തമിഷ്ടപ്രകാരം അവർ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ബ്ലോഗറെ സംബദ്ധിച്ചിടത്തോളം ഇതിൽ‌പ്പരമൊരു അംഗീകാരമുണ്ടോ?

നിങ്ങൾ മനസ്സിലാക്കണം. ഞാനുമൊരു ബ്ലോഗറല്ലേ? എന്റെ ഒരു പോസ്റ്റെങ്കിലും ആരെങ്കിലും അടിച്ചുകൊണ്ട് പോവണം എന്ന് ഞാനാഗ്രഹിക്കുന്നത് തെറ്റാണോ?

കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ കൊഴിഞ്ഞുവീണ കതിർമണി പെറുക്കാനായി ആരെങ്കിലുമൊന്ന് കുനിഞ്ഞു പോയാൽ അവന്റെ കോണകം കട്ടോണ്ട് പോവാനാളുല്ല ഈ കേരളത്തിൽ ഒരുവനുമില്ലേ എന്റെ ഒരു പോസ്റ്റ് കട്ടോണ്ട് പോവാൻ.?!!! ('ക' കാരത്തിന്റെ വിന്യാസം പ്രിയ മിത്രങ്ങളേ, നിങ്ങൾ ശ്രദ്ധിക്കണം.) :)

മനസ്സാക്ഷി ഉണ്ടെങ്കിൽ നിങ്ങളെന്റെ ഒരു പോസ്റ്റെങ്കിലും കക്കൂ. പ്ലീസ്സ്. ഒരെണ്ണം. ഒരെണ്ണമെങ്കിലും കക്കൂ. ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോന്ന് നോക്കണ്ട എന്ന് പറയും പോലെ കട്ടോണ്ട് പോവുന്ന പോസ്റ്റിന് നിലവാരം നോക്കണോ?

ഹോ! ഞാൻ സ്വപ്നം കാണുകയാണ്. ആരെങ്കിലും എന്റെ പോസ്റ്റ് അടിച്ചുകൊണ്ട് പോവുന്നു. അത് മാ‍തൃഭൂമിയിലെങ്ങാനും വരുന്നു. ഞാൻ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കൂന്നു. നമ്മുടെ ചന്ദ്രനും വീരനും അതിനെന്നോട് ക്ഷമാപണം നടത്തുന്നു. ഈശ്വരാ.. ഞാനാരായി?

ഹോ! ഞാൻ സ്വപ്നം കാണുകയാണ്. ആരെങ്കിലും എന്റെ പോസ്റ്റ് അടിച്ചുകൊണ്ട് പോവുന്നു. അത് മനോരമയിലെങ്ങാനും വരുന്നു. ഞാൻ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുന്നു. നമ്മുടെ മാമൻ മാത്യുവും മറ്റ് മാമന്മാരും അതിനെന്നോട് ക്ഷമാപണം നടത്തുന്നു. ഈശ്വരാ.. ഞാനാരായി?

ഹോ! ഞാൻ സ്വപ്നം കാണുകയാണ്. ആരെങ്കിലും എന്റെ പോസ്റ്റ് അടിച്ചുകൊണ്ട് പോവുന്നു. അത് കൌമുദിയിലെങ്ങാനും വരുന്നു. ഞാൻ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കൂന്നു. നമ്മുടെ മണിസാറും കൂട്ടരും അതിനെന്നോട് ക്ഷമാപണം നടത്തുന്നു. ഈശ്വരാ.. ഞാനാരായി?

ഇങ്ങനെ ഇങ്ങനെ പോവുന്നു പോങ്ങുമ്മുടൻ എന്ന ബ്ലോഗറിന്റെ ചില അടുത്ത കാല ആഗ്രഹങ്ങൾ.

എന്നാൽ ഇത് കേവലം പോങ്ങു എന്ന ബ്ലോഗറുടെ മാത്രം ആഗ്രഹം ആണോ? അല്ല എന്ന് ചിന്തിക്കുമ്പോഴാണ് ഈ പോസ്റ്റിന് ബൂലോഗത്ത് പ്രസക്തി ഉണ്ടാവുന്നത്.

സാധാരണയായി ബൂലോഗ പുലികളുടെ പോസ്റ്റുകൾ മാത്രമാണ് മോഷ്ടിക്കപ്പെടുന്നതായി നാം കണ്ടിട്ടുള്ളത്. എന്നാൽ പോങ്ങു ചോദിക്കുന്നു , പുലികളുടെ പോസ്റ്റുകൾ മാത്രം മോഷ്ടിക്കപ്പെട്ടാൽ മതിയോ? പോരാ. തുടക്കക്കാരുടെയും സാദാ ബ്ലോഗേഴ്സിന്റെയും എന്നേപ്പോലുള്ള കഴുതപ്പുലികളുടെയുമടക്കം പോസ്റ്റുകൾ അടിച്ചുകൊണ്ട് പോവുന്നതിനുള്ള സംവിധാനം ബൂലോഗത്ത് ഏർപ്പെടുത്തണം. അതിന് വേണ്ട സംവിധാനങ്ങൾ ബ്ലോഗ് അക്കാദമികൾ സ്വീകരിക്കണം.

ബ്ലോഗെഴുത്തുകാരിലെ വമ്പന്മാരെ 'പുലി' എന്ന മൃഗശ്രേഷ്ഠനോടാണ് നമ്മൾ ഉപമിക്കാറ്‌. അതുകൊണ്ട് തന്നെ തുടക്കക്കാരായ ബ്ലോഗർമാർ ഉൾപ്പെട പുലിഗണത്തിൽ പെടാത്ത സകല ബ്ലോഗേഴ്സും ഒരു പക്ഷേ ഒരു പുലി ആവാനായിരിക്കാം ആഗ്രഹിക്കുക. അങ്ങനെയുള്ളവരെ പുലികളാക്കി മാറ്റാനുള്ള ശ്രമങ്ങളും ബ്ലോഗ് അക്കാദമികളുടെ ഭാഗത്തുനിന്നുണ്ടാവണം.
ഒപ്പം 'എങ്ങനെ ഒരു മികച്ച പുരുഷ/വനിതാ ബ്ലോഗറാവാം ' എന്ന് തുടങ്ങി ബൂ‍ലോഗർക്ക് ഗുണപരമാവുന്ന ഒന്നിലേറെ 'പത്ത് കല്പനകൾ ' സംഭാവന ചെയ്തിട്ടുള്ള ശ്രീമാൻ. ബെർളിയിൽ നിന്ന് ' സാദാ ബ്ലോഗർക്ക് എങ്ങനെ ഒരു മികച്ച പുലി ആവാം ' എന്ന വിഷയത്തിൽ ഒരു ക്ലാസ്സ് തുടക്കാർക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള നടപടിയും അക്കാദമി കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.

തുടക്കക്കാരായ ബ്ലോഗേഴ്സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് 'വിഷയദാരിദ്ര്യം' എന്നത്. അതിനാൽ ഓരോ ആഴ്ചയിലും 'വിഷയ ദാരിദ്ര്യ മേഖലയ്ക്ക്' താഴെ നിൽക്കുന്ന ഓരോ ബ്ലോഗേഴ്സിനും നിത്യവൃത്തിക്കാവശ്യമായ വിഷയങ്ങൾ റേഷൻ സംവിധാനത്തിൽ വിതരണം ചെയ്യാനുള്ള നടപടികളും ബ്ലോഗ് അക്കാദമികൾ സ്വീകരിക്കണം.

ഏതൊരു തുടക്കക്കാരനായ ബ്ലോഗറിന്റെയും ഏറ്റവും വലിയ ആഗ്രഹമാണല്ലോ ധാരാളം കമന്റുകൾ ലഭിക്കുക എന്നത്. ആ കമന്റുകളായിരിക്കും ആ പുതു ബ്ലോഗറുടെ ജീവവായു.. അവന്റെ ആത്മവിശ്വാസം. എന്നാൽ പലപ്പോഴും തുടക്കക്കാരനായ ഒരു ‘പുരുഷബ്ലോഗർക്ക്‘ കമന്റുകൾ കിട്ടുക എന്നത് നന്നേ പ്രയാസമുള്ള ഒരു സംഗതി ആണ്. ( വനിതാ ബ്ലോഗർമാർക്ക് പൊതുവേ കമന്റ് ക്ഷാമം നേരിടേണ്ടി വരാറില്ല). അതിനാൽ , അടുത്ത കാലത്തെങ്ങും പോസ്റ്റിടാതെ മാറാല കെട്ടിക്കിടക്കുന്ന മുന്തിയ പുലികളുടെ ബ്ലോഗ് കണ്ടെത്തി അവ പാട്ടത്തിനെടുത്ത് അവിടെ തുടക്കക്കാരുടെ പോസ്റ്റ് ഇറക്കുകയും ആവശ്യത്തിന് കമന്റ് ലഭിച്ച് കഴിയുമ്പോൾ ആ പോസ്റ്റുകൾ അതാത് ബ്ലോഗർമാർക്ക് തിരിച്ച് നൽകുന്നതിനുള്ള പദ്ധതിക്കും അക്കാദമി തുടക്കമിടേണ്ടതാണ്.

അങ്ങനെ അങ്ങനെ അക്കാഡമിയുടെയും ആഭ്യുദയാകാംക്ഷികളുടെയുമൊക്കെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ഒരോ ബ്ലോഗേഴ്സും നല്ല കിടുക്കൻ ഓരോ പുലികളാവുകയും അവരുടെയൊക്കെ പോസ്റ്റുകൾ ധാരാളമായി മോഷ്ടിക്കപ്പെട്ട് അച്ചടിമാധ്യമങ്ങളിൽ നിറയുകയും അവരുടെ പ്രതിഷേധഗർജ്ജനങ്ങളിൽ പ്രിന്റ് മീഡിയം പേടിച്ച് പെടുക്കുകയും ചെയ്യുന്ന ഒരു സുന്ദരൻ നാളെ നമുക്ക് സങ്കല്പിക്കാം. കമന്റിനായും, ഫോളോവേഴ്സിനായും ഒരു ബ്ലോഗർ പോലും ഇരക്കേണ്ട ഗതി വരാത്ത, വിഷയ സുലഭവും സമത്വസുന്ദരവുമായ ഒരു ബൂലോഗം നമുക്ക് സ്വപ്നം കാണാം. :)

Comments

Pongummoodan said…
“ അടുത്ത കാലത്തെങ്ങും പോസ്റ്റിടാതെ മാറാല കെട്ടിക്കിടക്കുന്ന മുന്തിയ പുലികളുടെ ബ്ലോഗ് കണ്ടെത്തി അവ പാട്ടത്തിനെടുത്ത് അവിടെ തുടക്കക്കാരുടെ പോസ്റ്റ് ഇറക്കുകയും ആവശ്യത്തിന് കമന്റ് ലഭിച്ച് കഴിയുമ്പോൾ ആ പോസ്റ്റുകൾ അതാത് ബ്ലോഗർമാർക്ക് തിരിച്ച് നൽകുന്നതിനുള്ള പദ്ധതിക്കും അക്കാദമി തുടക്കമിടേണ്ടതാണ്. “

പുതിയ പോസ്റ്റ്. ലേശമധികം ചളമായോന്ന് സംശയം. രസിപ്പിക്കണമെന്നതായിരുന്നു പൂതി. പക്ഷേ, അതത്രകണ്ട് സാധിച്ചോ ആവോ?! ചളമായെങ്കിൽ പൊറുക്കുക. നന്നാവാൻ ശ്രമിക്കാം.
:)

സ്നേഹപൂർവ്വം
പോങ്ങു
saju john said…
ഹരിക്കുട്ടാ......

Blogger പോങ്ങുമ്മൂടന്‍ said...
എന്റെ മുത്തേ..മൊട്ടേട്ടാ.....

ബ്ലോഗ്ഗറെന്ന നിലയില്‍ എന്റെ ജീവിതാഭിലാഷമാണങ്ങ് സാക്ഷാത്ക്കരിച്ചത്. നാളിതേ വരെ ബ്ലോഗ്ഗ് പുലികളുടെ മാത്രമേ ആരെങ്കിലും അടിച്ച് പോയതായി അറിഞ്ഞിട്ടുള്ളു. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിന്നിട്ടുണ്ട് എന്റേതൊന്ന് ആരെങ്കിലും അടിച്ചോണ്ട് പോവുന്നത് കാണാന്‍. കഴുതപ്പുലിയായ എന്റെ അടിച്ച് മാറ്റാന്‍ അവസാനം മൊട്ടേട്ടന്‍ തന്നെ വേണ്ടി വന്നു . :) നന്ദി. സന്തോഷം. ഞാനിപ്പോള്‍ കോള്‍മയിര്‍ കൊണ്ടിരിക്കയാണ്. ( മറ്റേ, വിവാദമായ ‘മയിര്‍’ അല്ല. ഇത് വേറേ.. ) :)

ഇതിന് പ്രത്യുപകാരമായി കെട്ടിപ്പിടിച്ചൊരുമ്മ. മൊട്ടേച്ചി അറിയണ്ട. :)

ഓ.ടോ: അടിച്ചുമാറ്റി എന്ന പ്രയോഗം ചുമ്മാ പറഞ്ഞതാ കേട്ടോ?

ഇത് മറന്നോ പോങ്ങുമ്മൂടാ.....

എന്തായാലും, ഈ നട്ടപിരാന്തനെ ബ്ലോഗറാക്കിയ പോങ്ങുമ്മൂടന് എന്റെ വക സമ്മാനം

http://nattapiranthukal.blogspot.com/2008/06/blog-post.html
എനിയ്ക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല വീരേട്ടനും മാത്തൂട്ടിച്ചായനും പിന്നെമ്മടെ ഫാരിസുമൊക്കെ മ്മളോട് മാപ്പ് പറയുന്ന സ്വപ്നം കാണാന്‍....... ആണ്ടിനും സംക്രാന്തിയ്ക്കുമൊക്കെ ഇടുന്ന പോസ്റ്റ് വായിക്കാന്‍ തന്നെ ആള്‍ക്കാര് വര്ണില്ല,പിന്നല്ലേ കക്കുന്നത്.
പിന്നെ കക്കാന്‍ മാത്രം എന്ത് കോപ്പാടാ കോപ്പേ നിന്റെ --- പോസ്റ്റിലുള്ളത് ന്നൊന്നും ചോയ്ക്കരുത്. തോന്ന്യാസിയ്ക്കും തന്‍പോസ്റ്റ് പൊന്‍ പോസ്റ്റ് ന്നല്ലേ....

ഇനി പോങ്ങേട്ടന്റെ പോസ്റ്റ് വായിച്ച് കക്കാന്‍ തുടങ്ങുന്നവരോട് “ ഇനിയെന്റെ ബ്ലോഗ് അറിയപ്പെടണമെങ്കില്‍ നിങ്ങളെല്ലാവരും എന്റെ പോസ്റ്റുകള്‍ കക്കേണ്ടതാണ് പ്ലീസ് എന്റെ പോസ്റ്റ് കൂടെ കക്കൂ.... കക്കേണ്ട യു ആര്‍ എല്‍.....”

പോങ്ങേട്ടാ രസിച്ചില്ലെങ്കിലെന്താ ഇങ്ങനൊരു പരസ്യം പതിപ്പിയ്ക്കാന്‍ സാധിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനായി...

ഇനിയും ഇത്തരം പോസ്റ്റുകളിടൂ ഞാന്‍ വീണ്ടും വീണ്ടും കൃതാര്‍ത്ഥനാകട്ടെ...
G.MANU said…
ഹ ഹ എത്ര നിഷ്കളങ്കമായ ആഗ്രഹം പോങ്ങൂസ്

കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ കൊഴിഞ്ഞുവീണ കതിർമണി പെറുക്കാനായി ആരെങ്കിലുമൊന്ന് കുനിഞ്ഞു പോയാൽ അവന്റെ കോണകം കട്ടോണ്ട് പോവാനാളുല്ല ഈ കേരളത്തിൽ ഒരുവനുമില്ലേ എന്റെ ഒരു പോസ്റ്റ് കട്ടോണ്ട് പോവാൻ.?!!!

ഇത് വായിച്ച് ചിരിച്ചു മറിഞ്ഞപ്പാ.... (‘ക’ കാര കൊതി മൂത്ത്, ‘കോണക‘ത്തിനു പകരം ഒറിജനല്‍ വാക്ക് വരാഞ്ഞത് നന്നായി ഹഹഹ
ഓടോ:പണ്ടാരാണ്ട് 'പ്രസ് കോണ്‍ഫ്രന്‍സി'നു പ്രിന്‍റിംഗ് പ്രസുകാരെ വിളിച്ചു കൂട്ടിയ കഥ കേട്ടിട്ടുണ്ട്...ഓള്‍റെഡി പ്രിന്‍റുകാരു(പത്ര-ബുക്ക്) പേടിച്ചു തൂറിയിരിക്കുകയാ...ഓരോ ദിവസവും ഒരു നൂറ്റമ്പത് പുതിയ മലയാള ബ്ലോഗെങ്കിലും അഗ്രീല്‍ വരുന്നൊണ്ട്....കൂടാതെ ബുസ്തകോം എറങ്ങിത്തൊടങ്ങി...അങ്ങനങ്ങോട്ട് പോട്ട്...."ജെപിബി" എന്ന ബുസ്തകം ഒടനൊണ്ടാവ്വോ ആവോ...വേളൂരെ കൃഷ്ണന്‍ കുട്ടിയേട്ടന്‍ എഴുത്ത് നിര്‍ത്തിയേപ്പിന്നെ 'ജെപിബി' കൊറേക്കാലായിട്ട് വെറ്തേ കെടക്ക്വാ...കേറീരുന്നോടീരു പോങ്സേ...
എന്റെ പോങ്ങു മാഷെ..

നോക്കിക്കൊ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പുത്തന്‍ ബ്ലോഗേഴ്സ് പറയും ബൂലോഗത്തേക്കു വരാനുള്ള സ്വാധീനം പോങ്ങുമ്മൂടന്റെ പോസ്റ്റുകളാണെന്ന്. വിശാല്‍ ജി എന്റെ പോസ്റ്റിന്റെയും കാരണഭൂതനാണ് എന്നാലും അദ്ദേഹം ബൂലോഗത്തു നിന്നും മാറി ശരീരം സുന്ദരമാക്കി മമ്മൂട്ടിയേപ്പോലെ പ്രായം തൊടാതെ ചുള്ളനായി വിലസുമ്പോള്‍ തീര്‍ച്ചയായും പുത്തന്‍ നാമ്പുകള്‍ പറയും എന്റെ തലോട്ടപ്പന്‍ പോങ്ങുവാണെന്ന്, അങ്ങിനെ അനേകം പറയട്ടേ.. വാണിങ്ങ്:::: പോസ്റ്റുകളുടെ തലോട്ടപ്പനായാല്‍ മാത്രം മതിട്ടൊ അല്ലാതെ സരസുവിന്റെയും മറ്റും...
എന്നാൽ പലപ്പോഴും തുടക്കക്കാരനായ ഒരു ‘പുരുഷബ്ലോഗർക്ക്‘ കമന്റുകൾ കിട്ടുക എന്നത് നന്നേ പ്രയാസമുള്ള ഒരു സംഗതി ആണ്. ( വനിതാ ബ്ലോഗർമാർക്ക് പൊതുവേ കമന്റ് ക്ഷാമം നേരിടേണ്ടി വരാറില്ല).

ഇതു ശരിയല്ല.ഇതു മാത്രം ശരിയല്ല.ഇതൊട്ടും ശരിയല്ല


“”“”“സാധാരണയായി ബൂലോഗ പുലികളുടെ പോസ്റ്റുകൾ മാത്രമാണ് മോഷ്ടിക്കപ്പെടുന്നതായി നാം കണ്ടിട്ടുള്ളത്. എന്നാൽ പോങ്ങു ചോദിക്കുന്നു , പുലികളുടെ പോസ്റ്റുകൾ മാത്രം മോഷ്ടിക്കപ്പെട്ടാൽ മതിയോ? പോരാ. “”“
പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.എന്റെ പോസ്റ്റുകളും ആരെങ്കിലും കക്കണേ ന്ന്..എഴുത്തിനു മൂല്യം വേണം ന്നില്ലല്ലോ കക്കാൻ!

പോങ്ങുച്ചേട്ടന്റെ ഹാസ്യം നന്നായി ആസ്വദിക്കുന്ന ഒരാളാ ഞാനും !
Cartoonist said…
എങ്ങനെ ഫോളോവേഴ്സിനെ അന്തല്ല്യാണ്ട് ഉല്‍പ്പാദിപ്പിച്ചോണ്ടിരിക്കാം എന്ന് പയറുമണികളില്‍ പരൂഷിച്ചോണ്ടിരിക്കുമ്പളാ ഈ രോദനം കേട്ടത്.

എന്റെ കേരളഹഹഹ, ഊണേശ്വരം പി.ഒ.എന്നിവയില്‍ മുയ്ക്കെ അക്കേഷ്യ പിടിപ്പിച്ചാലോ എന്നുവരെ എത്രവട്ടം ചിന്തിച്ചതാ.
വല്ല അപൂര്‍വ്വ ചിന്താമണികളുടെ വരവിനായി
സ്ഥിരം ഭാര്യെ വെട്ടിച്ച് പാത്തിരുന്നു. ങേഹെ :(

പാട്ടം. കിണ്ണന്‍ ഐഡ്യാ. ഇമ്മ്ക്കൊന്നു നോക്ക്യാലോ...
BS Madai said…
ഈ പോസ്റ്റ് മാ‍തൃഭൂമിയില്‍...! (മാ‍തൃഭൂമിയുടെ “ഉള്ളില്‍”) പ്രിന്റ് എടുത്ത് നാലായി മടക്കി, സമയം കിട്ടുമ്പോള്‍ വായിക്കാന്‍ വേണ്ടി വച്ചിട്ടുണ്ട്! വായിച്ചതിനുശേഷം കമന്റാം!!
പോങ്ങൂസ്, സൂപ്പറായിട്ടുണ്ട് കേട്ടോ - എല്ലാ ഭാവുകങ്ങളും...
സമ്മതിച്ചിരിക്കുന്നു മാഷേ.
Sherlock said…
“നാസ” ക്കാര് കാണണ്ട..ഇങ്ങേരെ കൊത്തിക്കൊണ്ടു പോകും.. എന്തൊരു ഇന്നോവേറ്റീവ് ഐഡിയാസ്..:)

ഷെര്‍ലോക്ക്/ജോണ്‍ഡോട്ടര്‍
ഐഡിയ കൊള്ളാം അണ്ണാ ... കുണ്ടറ വഴി പോകല്ലേ... ഒത്തിരി ഓടു കമ്പനി ഒള്ളതാ...!!
‘ഹല്ല..യേശുദാസ് മാത്രം പാടിയാ മതിയോ ഇവിടെ..’...അയ്യപ്പബൈജു

‘എന്നാൽ പലപ്പോഴും തുടക്കക്കാരനായ ഒരു ‘പുരുഷബ്ലോഗർക്ക്‘ കമന്റുകൾ കിട്ടുക എന്നത് നന്നേ പ്രയാസമുള്ള ഒരു സംഗതി ആണ്. ( വനിതാ ബ്ലോഗർമാർക്ക് പൊതുവേ കമന്റ് ക്ഷാമം നേരിടേണ്ടി വരാറില്ല‘
ചുമ്മാ ഒരു മമ്മൂട്ടിയാവാൻ ശ്രമിക്കൂന്നേ:)
[തമാശിച്ചതാ കെട്ടോ. തല്ലണ്ട]
" ബ്ലോഗുള്ളവന് പോസ്റ്റിടാഞ്ഞിട്ട്,
പോസ്റ്റിട്ടവന് കമന്റ് കിട്ടാഞ്ഞിട്ട് " ഇതാണോ ആ പഴയ ബ്ലോമൊഴി?? :)

‘ക‘കാരത്തിന്റെ വിന്യാസം ശരിയ്ക്ക് ശ്രദ്ധിച്ചു. അടി പൊളിഞ്ഞു മാ‍ഷേ...:)
nandakumar said…
അതിമോഹമാണ് പോങ്ങുമ്മൂടാ അതിമോഹം!!

പോസ്റ്റുകള്‍ കട്ടുകൊണ്ടു പോകുന്നവരേക്കും നിന്റെ ബ്ലോഗിനു ആയുസ്സുണ്ടാവുമെന്ന മോഹം. അത് തെറ്റാണെന്ന് തിരിച്ചറിയുമ്പോ നീ വാ! എന്റെ ബ്ലോഗിലെ ഒന്നോ രണ്ടോ പോസ്റ്റുകള്‍ വെട്ടിത്തരാം നിനക്ക്; കൊണ്ടുപോയി നിന്റെ ബ്ലോഗില്‍ വെച്ച് പൂജിച്ച് ആശ തീര്‍ക്കാം നിനക്ക് ആശ തീര്‍ക്കാം!

നീ എഴുത് മോനേ പോങ്ങേശാ...

:)
കൊള്ളാം ..കൊള്ളാം...
സുന്ദരന്‍ നാളേയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം...
--തുടക്കക്കാരനായ ഒരു പുരുഷ ബ്ലോഗ്ഗര്‍..
Pongummoodan said…
ലക്ഷ്മി എന്ന പെൺ ബ്ലോഗറേ,

പ്രമുഖ സാംസ്കാരിക നായകനായ ശ്രീ. അയ്യപ്പബൈജുവിന്റെ ശ്രദ്ധേയമായ ആ ഉദ്ധരണികൾ ഇവിടെ പരാമർശിക്കുക വഴി ബ്ലോഗ് ധന്യമായിരിക്കുന്നു. :)

മമ്മൂട്ടി ആവാനുള്ള ശ്രമം ഞാൻ തുടങ്ങിക്കഴിഞ്ഞു ലക്ഷ്മി. ഈ പോസ്റ്റ് എഴുതുന്നതിനിടയിൽ തന്നെ ഇടയ്ക്ക് കീ ബോർഡിൽ നിന്ന് വലതു കൈ എടുത്ത് താഴേക്കിട്ട് ‘ചെളീക്കുത്ത്’ നടത്തി പരിശീലിക്കുന്നുണ്ട്.

നന്ദി ലക്ഷ്മി.
മനസ്സാക്ഷി ഉണ്ടെങ്കിൽ നിങ്ങളെന്റെ ഒരു പോസ്റ്റെങ്കിലും കക്കൂ. പ്ലീസ്സ്. ഒരെണ്ണം. ഒരെണ്ണമെങ്കിലും കക്കൂ. ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോന്ന് നോക്കണ്ട എന്ന് പറയും പോലെ കട്ടോണ്ട് പോവുന്ന പോസ്റ്റിന് നിലവാരം നോക്കണോ?


ഇതാരേലും മോഷ്ടിക്കും...
പോങ്ങനാശാനേ,

ഇനി ഞാന്‍ ആ നഗ്ന സത്യം ഇവിടെ പറയ്യാം .. ഈ ബൂലോഗത്തില്‍, ഞാന്‍ ആദ്യായിട്ട് വായിച്ച, വായിച്ചു പ്രേമപരവശനായ ബ്ലോഗ് അങ്ങയുടെത് ആണ് . (അതിന് മുന്‍പ് കൂഴച്ചക്കയുടെയും, ബെര്‍ളിയുടെ മറ്റു പോസ്റ്റുകളുടെയും ഇമെയില്‍ ഫോര്‍്വേഡ്സ് വായിച്ചിട്ടുണ്ടെങ്കിലും) അങ്ങയുടെ ബ്ലോഗിലെ ലിങ്കില്‍ ഞെക്കി ആണ് ഞാന്‍ വിശാലമനസ്കന്റെ ബ്ലോഗില്‍ പോവ്വുകയും, ഈ ഏര്‍്പ്പാടിനോട് മുടിഞ്ഞ അഭിനിവേശം ഉണ്ടാവുകയും ചെയ്തത് .. അങ്ങയുടെ ബ്ലോക്ക്ബ്ലസ്റ്റ്ര്‍് ബ്ലോഗ് ആണ്, 'ഇന്ത്യന്‍ ബ്ലോഗ് ചരിത്രത്തില്‍ ആദ്യമായി' മൊത്തം ഇരുന്നു വായിച്ചു പഠിച്ചത് .. രണ്ടേ രണ്ടു ബ്ലോഗ്ഗേര്‍സിന്റെ ബ്ലോഗ്ഗുകളെ ഞാന്‍ മൊത്തം വായിച്ചിട്ടൊള്ളു, അങ്ങയുടെതും, വിശാലന്റെയും.

പക്ഷെ, ഇപ്പോള്‍ പോസ്റ്റുകള്‍ വളരെ കുറവായിപ്പോയി, എന്നൊരു കമ്പ്ലൈന്റ് ഒണ്ടു എനിച്ചു. കലക്ക് .. കലക്കി കുടിപ്പിക്കു ..
പ്രിയ പോങ്ങുമ്മൂടന്‍ സാറേ, വിരോധമില്ലെന്കില്‍ ഞാന്‍ ഒരെണ്ണം മോഷ്ടിക്കാം. ഇവിടെ ഞങള്‍ പിടിക്കുന്ന ഉഗ്രവാദികളെ വായിച്ചു കേള്‍പ്പിക്കാമല്ലോ? അടിയും ഇടിയും കൊടുത്തിട്ടോന്നും അവന്മാര്‍ സത്യം പറയുന്നില്ലന്നെ !!!!
Anonymous said…
ജെപിബി പോങ്ങുമ്മൂടന്‍റെ പൊങ്ങച്ച ബ്ലോഗുകള്‍ 2009 ഫെബ്രുവരി 29 രാത്രി കൃത്യം 12 ന് ഞങ്ങള്‍ മോഷ്ടിക്കുന്നതായിരിക്കും...
ധനേഷ് said…
Dear പോങ്ങേട്ടാ,

ഇത്രയും നര്‍മ്മത്തില്‍ ചാലിച്ച് ഇതെഴുതിയിട്ട് താങ്കള്‍ക്ക് പ്രതിഭയില്ലെന്നു മാത്രം പറയരുത്.
ഒട്ടുമിക്കബ്ലോഗുകളും സ്ഥിരമായി വിസിറ്റാറുണ്ടെങ്കിലും വളരെ സെലെക്റ്റീവ് ആയി മാത്രം കമന്റാറുള്ള ഒരാളാണ് ഞാന്‍. ആത്മാര്‍ഥമായി പറയട്ടെ, ഈ പോസ്റ്റ് എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു.. എല്ലാ പ്രയോഗങ്ങളും സൂപ്പര്‍.
എന്നു കരുതി ഇത് മോഷ്ടിക്കാന്‍ ഉദ്ദേശമില്ല കേട്ടോ...

നമ്മുടെ ഒന്നും പോസ്റ്റ് ആരും മോഷ്ടിക്കില്ലെന്നു കരുതി ഞാന്‍ ഇപ്പൊ പോസ്റ്റേ ഇടാറില്ല.. താങ്കളുടെ ആഹ്വാനം സ്വീകരിച്ച് ആരെങ്കിലും വരുമെങ്കില്‍ ഉടന്‍ തന്നെ ഞാനും ഒരെണ്ണം റെഡി ആക്കുന്നുണ്ട്.. :)
" ബ്ലോഗുള്ളവന് പോസ്റ്റിടാഞ്ഞിട്ട്,
പോസ്റ്റിട്ടവന് കമന്റ് കിട്ടാഞ്ഞിട്ട് "


പെരുത്ത് ഇഷ്ടായിട്ടോ......

നല്ലൊരു പോസ്റ്റ് നോക്കി.. പിഡിഎഫ് ആക്കി മെയില്‍ അയയ്ക്കുന്നു കാര്യം നോം ഏറ്റിരിക്കുന്നു....
"കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ കൊഴിഞ്ഞുവീണ കതിർമണി പെറുക്കാനായി ആരെങ്കിലുമൊന്ന് കുനിഞ്ഞു പോയാൽ അവന്റെ കോണകം കട്ടോണ്ട് പോവാനാളുല്ല" ഹ ഹ ഹ :)
അതേയ്, ആ ഊരിപ്പിടിച്ച കത്തി ആദ്യം മാറ്റ് ബ്ലോഗിന്റെ തലക്കെട്ടില്‍നിന്നു്‌. പിന്നെ ആ മുഖത്ത്‌ സ്റ്റിക്കറൊട്ടിച്ച, വീരപ്പന്‍ മീശ വച്ച ഗുണ്ടയേയും. എന്നാലേ ആരെങ്കിലും കട്ടോണ്ട് പോവൂ :)
പൂതി കൊള്ളാല്ലോ പൊങ്ങൂ... :) :)
annamma said…
മോഷ്ടിക്കുന്നവര്‍ക്കു ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞാ ആഭരണവും' 75'101 രൂ. ഡി.ഡി.......സമ്മാനമായി ലഭിക്കുന്നതായിരിക്കും

ഈ രീതിയിലൊന്നു ശ്രമിച്ചു നോക്കിയാലോ...
:D രസകരമായ പോസ്റ്റ്
" ബ്ലോഗുള്ളവന് പോസ്റ്റിടാഞ്ഞിട്ട്,
പോസ്റ്റിട്ടവന് കമന്റ് കിട്ടാഞ്ഞിട്ട് "

എന്റമ്മോ തീറ് സാധനം തന്നെ!
കക്കാതെ, കവരാതെ, കളളം പറയാതെ
കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടെ...
പോസ്റ്റ് ഒന്നും ആരും കട്ടില്ലെന്കിലും അവയവങ്ങളുടെ എണ്ണം ആരും കുറക്കാതെ നോക്കിക്കോ.
This comment has been removed by the author.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ