Posts

Showing posts from November, 2008

കോവിഡൻ വന്നു

Image
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം. എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനം‌മയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവ

ഭ്രാന്തപർവ്വവും ബെർളി തോമസും.

'ഭ്രാന്തപർവ്വം' എന്ന പേരിൽ ഞാനൊരു പോസ്റ്റ് കഴിഞ്ഞ ബുധനാഴ്ച രാത്രി അതായത് നവംബർ 19-ന് എന്റെ ഈ ബ്ലോഗിൽ പോസ്റ്റുകയുണ്ടായി. എന്നാൽ പിറ്റേ ദിവസം രാവിലെ തന്നെ അറുവഷളനായ എന്റെ മനസ്സിന്റെ സമ്മർദ്ധം സഹിക്കവയ്യാതെ ആ പോസ്റ്റ് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. എന്റെ പ്രിയ സുഹൃത്തും ജേഷ്ഠതുല്യനുമായ നന്ദപർവ്വം നന്ദേട്ടൻ കേന്ദ്രകഥാപാത്രമായി വരുന്ന ആ പോസ്റ്റ് ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിക്കുന്നതായിരിക്കും എന്നെനിക്ക് തോന്നിയതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. :) എങ്കിലും അത് വീണ്ടും പോസ്റ്റണമെന്നുള്ള എന്റെ അടുത്ത സ്നേഹിതരുടെ നിർബദ്ധപ്രകാരം ഞാൻ അതിന്റെ ആദ്യഭാഗം നാളെത്തന്നെ പോസ്റ്റുന്നതായിരിക്കും. നന്ദേട്ടൻ, കുറുമേട്ടൻ തുടങ്ങിയ മഹത്‌വ്യക്തികളുടെ പേര് ഞാൻ ഈ പോസ്റ്റിൽ കാര്യമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. നിങ്ങൾ സഹകരിക്കില്ലേ? ആദ്യഭാഗത്തിന് അരദിവസമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും അതിനിടയിൽ കമന്റുതന്ന് പ്രോത്സാഹിപ്പിച്ച കാർവർണ്ണം, മാണിക്യം, വായ്നോക്കി, ചിത്രകാരൻ, ശ്രീവല്ലഭൻ, അച്ചായൻ, ടോംകിഡ്, അജേഷ് ചെറിയാൻ, ബിന്ദു കെ.പി, കനൽ, തോന്ന്യാസി തുടങ്ങിയവർക്ക് നന്ദി. ഇനി 'ഭ്രാ

ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും!

ഉച്ചയൂണൂം കഴിഞ്ഞ് ഒരു സിഗരറ്റിന് തീ പിടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ വിറച്ചത്. പരിചയമില്ലാത്ത നമ്പർ. സാധാരണ പരിചയമില്ലാത്ത നമ്പറുകൾ എടുക്കുന്ന ശീലം ഇല്ലാതിരുന്നിട്ട് കൂടി എന്തോ ആ കോൾ എടുക്കാൻ എനിക്കു തോന്നി. ഒരു പക്ഷേ ഊണിന് മുൻപ് സേവിച്ച 'ദഹനസഹായി'യുടെ പ്രേരണയാവാം. " ഹലോ, ഇത് പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗെഴുതുന്ന മി.ഹരി അല്ലേ? " " അതെ! നമ്മുടെ ബ്ലോഗ് നാമം അങ്ങനെതന്നെയാണ്. സ്നേഹമുള്ളവർ പോങ്ങു എന്നും ശത്രുക്കൾ 'പോങ്ങാ' എന്നും വിളിക്കും. . താങ്കളാരാണ് ? " " ഞാൻ മാതൃഭൂമിയിൽ നിന്നാണ്. ബ്ലോഗിനെ ആസ്പദമാക്കി ബ്ലോഗന എന്ന ഒരു കോളം ഞങ്ങൾ ചെയ്യുന്നുണ്ട്. അതിലേയ്ക്കായി മി. ഹരിയുടെ ഒരു പോസ്റ്റ് ഞങ്ങൾ ഉപയോഗിച്ചാൽ അതിൽ താങ്കൾക്ക് എതിർപ്പെന്തെങ്കിലും?... " (ഹ..ഹ എതിർപ്പെന്തെങ്കിലും ഉണ്ടോന്നേ!!! മാതൃഭൂമിക്കാരന്റെ വിനയം എനിക്കങ്ങ് ബോധിച്ചു. സാക്ഷാൽ ഐശ്വര്യാ റായി ഉടയാടകളുരിഞ്ഞ് മുന്നിൽ പ്രത്യക്ഷപ്പെട്ട് "ഹരീ, 'ബുദ്ധിമുട്ടാവില്ലെങ്കിൽ' എന്നോടൊത്ത് ശ്ശി നേരമൊന്ന് നേരമ്പോക്കിലേർപ്പെട്ടൂടെ " എന്ന് ചോദിച്ചാൽ " ക്ഷമിക്കണം

Popular posts from this blog

ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്...

ജി.സ്പോട്ട് - ഒരു അശ്ലീല കഥ

ഒരു പ്രണയം! ബഹുവിധം!!