
പടിഞ്ഞാറ്റിൻകര എന്ന എന്റെ ഗ്രാമം മറ്റേത് ഗ്രാമം പോലെയും മനോഹരം തന്നെയായിരുന്നു. ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് ഇപ്പോൾ മാറ്റങ്ങളൊരുപാട് വന്നെങ്കിലും ആ ഗ്രാമം ഇന്നും സുന്ദരം തന്നെ.
എന്നാൽ ഈ കഥയിലൂടെ ആ ഗ്രാമത്തിന്റെ മനോഹാരിത-യേക്കാൾ അവളുടെ നിഷ്കളങ്കത വ്യക്തമാക്കിത്തരാനാണ് ഞാൻ ശ്രമിക്കുന്നത്. അവളുടെ നിഷ്കളങ്കത എന്നാൽ അവിടെ പാർക്കുന്ന ജനങ്ങളുടെ നിഷ്കളങ്കത.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. ഇതിലെ കേന്ദ്രകഥാപാത്രങ്ങളുടെ പേര്, വീട്ടു പേര് തുടങ്ങിയവ ഞാനൊന്ന് മാറ്റുന്നു. മറ്റൊന്നുകൊണ്ടുമല്ല. പണ്ട് ശൈശവദശയിലായിരുന്ന പല പിള്ളേരും ഇപ്പോൾ യുവാക്കളാവുകയും അവരിൽ പലരും ബ്ലോഗ് വായന ഒരു ശീലമാക്കുകയും ഒപ്പം ജിമ്മിലൊക്കെ പോയി കൈക്കരുത്ത് നേടുകയും ചെയ്ത വിവരം ഞാൻ മനസ്സിലാക്കുന്നു. അവരുടെ നിഷ്കളങ്കത പരീക്ഷിക്കാൻ ലവലേശം താത്പര്യമെനിക്കില്ല. എന്നാൽ കഥയിൽ ലവലേശം വെള്ളം ചേർത്തിട്ടില്ലെന്നത് വാക്ക്.
പണ്ട് നാട്ടിലെ ഒട്ടുമിക്ക ചെറുപ്പക്കാരും ചെറുപ്പക്കാരുടെ മനസ്സുള്ള തൈക്കിളവന്മാരും ഒത്തുചേരുന്ന ഒരിടമായിരുന്നു കാവിത്തോടിന്റെ കലുങ്ക്. ചുരുങ്ങിയത് 15-നും 20-നും ഇടയ്ക്ക് ആൾക്കാർ വൈകുന്നേരം 5 മണി മുതൽ രാത്രി പത്തരവരെ ആ പാലത്തിലെ 4 കലുങ്കുകളിലുമായി തമ്പടിച്ചിരുന്നു.
ക്രൈസ്റ്റ് കോളേജിലെ പ്രൊഫസ്സറായ ജോസ്സാർ മുതൽ ചന്ദ്രത്തിലെ പൊട്ടൻ ജോസ് വരെ പാലം കമ്മറ്റിയിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
നേരമ്പോക്കുകൾ, പരദൂഷണം, പാരവയ്പ്, ബീഡി വലി, സിനിമാക്കഥ പറച്ചിൽ, രാഷ്ട്രീയം, തെറിവിളി, മാട്ടം പോക്കാനുള്ള ഗൂഢാലോചന അങ്ങനെ അങ്ങനെ എല്ലാം അവിടെ പതിവായി നടന്നിരുന്നു.
ഞാനന്ന് ഒന്നാം വർഷ പ്രീഡിഗ്രി സാമാന്യം തെറ്റില്ലാതെ തോറ്റ് രണ്ടാംവർഷം ആദ്യവർഷത്തേക്കാൾ നില മെച്ചപ്പെടുത്തി ശിഷ്ടജീവിതം പാലം കമ്മിറ്റിക്കായി ഉഴിഞ്ഞ് വയ്ക്കണമെന്ന മോഹവുമായി ജീവിക്കുന്നു. എന്റെ ഈ മോഹം മനസ്സിലാക്കിയതിനാലാവണം പാലം കമ്മിറ്റി സെക്രട്ടറിയായി അവർ എന്നെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് പദവി കാള പൂട്ടൽ പ്രധാന തൊഴിലാക്കിയ ക്രിഷ്ണാപ്പിക്കും നൽകി.
ഒരു ദിവസം കണ്ടൻ സുരേഷാണ് പാലം കമ്മിറ്റിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട ആ സംഭവം വിവരിച്ചത്.
നാട്ടിലെ ആസ്ഥാന വേശ്യയായ ശ്രീമതി. അന്നൂട്ടിയുടെ വീട്ടിൽ സ്ഥിരമായി ഒരു പതിവുകാരൻ വരുന്നുണ്ടെന്നതായിരുന്നു ആ വിവരം. കലുങ്കിലിരിക്കുന്നവരിൽ ചന്ദ്രത്തിൽ പൊട്ടനൊഴിച്ച് ബാക്കിയെല്ലാവരും ഒരുനിമിഷം ഞെട്ടിത്തരിച്ചു. എല്ലാവരുടെയും ഞെട്ടൽ മനസ്സിലാക്കിയ പൊട്ടൻ ജോസ് കാര്യമെന്തെന്ന് ആംഗ്യഭാഷയിൽ ചോദിച്ചു. കണ്ടൻ സുരേഷ് കൈയ്യും കാലും നെഞ്ചും മറ്റ് ശാരീരിക ചലനങ്ങളുമെല്ലാമുപയോഗിച്ച് അന്നൂട്ടി സംഭവം വിവരിച്ചു.
ഞെട്ടാതെ നിന്ന പൊട്ടനും ഞെട്ടിയതോടെ അടുത്ത നീക്കത്തെക്കുറിച്ചായി ആലോചന.
“എന്നാടാ ഉവ്വേ ഇപ്പ ചെയ്യേണ്ടേ? ഇതങ്ങനെ വിട്ടാ പറ്റിയേലല്ലോ? “ കണ്ടന്റെ അനിയൻ കൊട്ടുപിടി അനിൽ.
“ പിന്നല്ലാതെ. ഇതറിഞ്ഞ സ്ഥിതിക്ക് ഇനീപ്പം വീട്ടിപ്പോയി കെടന്നാ ഒറക്കോം മറ്റോ വരുവോ? “ ഇത് പറഞ്ഞ രാജമണിയുടെ മുഖത്ത് ബാബു നമ്പൂതിരിയുടെ ദൈന്യത.
പാവം പൊട്ടൻ ആംകാക്ഷ പരമാവധി മുഖത്ത് തേച്ച് ‘ബ്ബേ..ബ്ബേ.. “ എന്ന ശബ്ദത്തിലൂടെ ഒരു നൂറ് ചോദ്യം ചോദിച്ച് ഓരോരുത്തരുടേയും മുഖത്തേക്ക് നോക്കി ചുറ്റി നടന്നു.
ജോസ്സ് സാർ പറഞ്ഞു.
“ എന്തായാലും ഒരു കാര്യമുണ്ട്. അവന് വഴി നല്ല തിട്ടമാ. അല്ലെങ്കിൽ അവളുടെ വീട്ടിലെങ്ങനെ ഈ പാതിരാത്രിക്ക് ചെന്നെത്തും? പകലുപോലും കേറി ചെല്ലാൻ പ്രയാസമല്ലേ? “
ശരിയാണ്. അന്നൂട്ടിയുടെ വീട് ഷാരിയേൽ കുന്നുമ്പുറത്തുള്ള ഒരു പുറമ്പോക്കിലാണ്. കുത്തനെ ഉള്ള മൂന്നാൽ പറമ്പ് കയറി ഇടവഴിയിലൂടെ നടന്ന് കുറേ കുത്തുകല്ല് കയറി, പൊട്ടക്കിണറിന് സമീപമുള്ള നടപ്പാതയിലൂടെ നടന്ന് വേണം അവരുടെ വീടെത്താൻ…
ജോസ്സ് സാർ തുടർന്നു
“.. ഇനീപ്പോ നമ്മടെ കുട്ടിയെങ്ങാനുമാണോടാ കണ്ടാ അവിടത്തെ സ്ഥിരം കുറ്റി? “
ജോസ്സാറിത് പറഞ്ഞ് തീർന്നതും ഇരുളിൽ മുരളിച്ചേട്ടന്റെ പാടവരമ്പത്തുനിന്ന് കുട്ടിയുടെ സ്വരം ഉയർന്ന് കേട്ടു.
“ …സാറേന്ന് വിളിച്ചേ വാകോണ്ട് ***റേന്ന് വിളിപ്പിക്കരുത്. പറഞ്ഞേക്കാം. ഒന്ന് തൂറാൻ പോയ നേരം നോക്കി ഒരു മാതിരി മൊണഞ്ഞ വർത്തമാനം പറഞ്ഞാലുണ്ടല്ലോ.. “
അതൊരു താക്കീതായിരുന്നു. തോളിൽ അണ്ടർവയർ തോർത്തുപോലെ തൂക്കി കൈലി ചന്തുക്കുമേലിലേക്ക് തെറുത്തുകയറ്റി കവച്ചുകവച്ച് നടന്ന് കുട്ടി തോട്ടിലേക്കിറങ്ങി പിൻഭാഗം വെടിപ്പാക്കി.
അതിനിടയിൽ സഹകരണബാങ്കിലെ പ്യൂണും നാട്ടിലെ പ്രധാന ബുദ്ധിജീവിയുമായ പ്രൊഫസ്സറെന്ന് വിളിക്കുന്ന ബാബുവിന്റെ നിർദ്ദേശം ഞാൻ ആരാഞ്ഞു..
“ആട്ടെ പ്രൊഫസ്സറേ, ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താ? നമ്മളെന്ത് ചെയ്യണം.? “
പ്രൊഫസ്സർ ബാബു കലുങ്കിലൊന്ന് ഇളകിയിരുന്നു. കാജാ ബീഡിയൊന്നു കത്തിച്ച് പുകവിട്ട് പുകച്ചുരുളുകൾ ഇരുളിലലിയുന്നതും നോക്കി പറഞ്ഞു..
“ അടിസ്ഥാനപരമായി നോക്കിയാൽ നിങ്ങളുടെ ഞെട്ടലിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രവുമല്ല കുറേ ചെറ്റകളായ കപടസദാചാരക്കാരുടെ കൂട്ട ഞെട്ടലായി മാത്രമേ എനിക്കിതിനെ കണക്കാക്കാനാവൂ. “
കൈയ്യിലിരുന്ന കേരളശബ്ദം വാരിക വീശിക്കൊണ്ട് ഒരു പുക കൂടി എടുത്ത് പ്രൊഫസ്സർ തുടർന്നു…
“ എന്തുകൊണ്ടാണ് നിങ്ങൾ ഈ പാട്ടുപുരക്കൽ കാവിൽ ആരെങ്കിലും തൊഴാൻ വന്നെന്നറിഞ്ഞ് ഞെട്ടാത്തത്? എന്തുകൊണ്ടാണ് പാളയം പള്ളിയിൽ കുർബാന കൈക്കൊള്ളാൻ വിശ്വാസികളെത്തി എന്നറിഞ്ഞാൽ ഞെട്ടാത്തത്? പോട്ടെ, പാളയം പള്ളിക്കൂടത്തിൽ പിള്ളാര് പഠിക്കാൻ വരുന്നുണ്ട് എന്ന് കേട്ടാൻ ആരെങ്കിലും ഞെട്ടുമോ?
ഇല്ലല്ലോ? അതാണ്. അതുപോലൊക്കെത്തന്നെ പവിത്രവും പരിപാവനവുമായി കാണേണ്ടതാണ് അന്നൂട്ടിയുടെ വീടും. അതൊരു സർവ്വകലാശാലയായി കരുതണം. പൂജിക്കണം. ഇങ്ങനൊന്നും ചെയ്യാനുള്ള മനവലിപ്പം ഇല്ലാത്തതാണ് നമ്മുടെ നാടിന്റെ ശാപം. കഴിഞ്ഞ കേരളശബ്ദം വാരികയിൽ ഒരു ലേഖനമുണ്ടായിരുന്നു… ആരെങ്കിലും ഒരു തീപ്പെട്ടി ഉരച്ചാൽ ഞാനൊന്ന് വായിക്കാം… “
അതുവരെ മിണ്ടാതിരുന്ന ശിഷ്യൻ കലുങ്കിൽ നിന്ന് താഴെ ഇറങ്ങി പ്രൊഫസ്സറെ കൊടുങ്ങല്ലൂരമ്മയായി സങ്കല്പിച്ച് പൂരപ്പാട്ട് തുടങ്ങി… പിന്നെ എന്റെ നേരേ തിരിഞ്ഞ്…
“ ഡാ പുല്ലേ, പിള്ളേ. നിനക്ക് സമാധാനമായല്ലോ? മര്യാദക്കിരുന്ന പ്രൊഫസ്സറായിരുന്നു. ഇനി തൊടങ്ങും അറക്കാൻ. കോപ്പെടപാട്.. ആരെങ്കിലും എന്തെങ്കിലും ചോദിച്ചുപോയാ അപ്പം നിവർത്തും കേരളശബ്ദം..“ ശിഷ്യൻ പിന്നെയുമെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
പ്രൊഫസ്സർ സംസാരം നിർത്തി. കുട്ടിയും ജോസ്സാറും കൂടുപിള്ളയും എമ്മസും മൈക്കിളേട്ടനും ആപ്പിയും ഗുരുക്കളും മാത്തുക്കുട്ടിയും ദിനേശനും തങ്കച്ചനും കൊട്ടുപിടിയും രാജമണിയും എന്തിന് പൊട്ടൻ ജോസുപോലും സംസാരം നിർത്തി.
ശിഷ്യൻ തുടർന്നു. ഇനി കൂടുതലൊന്നും ആലോചിക്കാനില്ല. ഇന്ന് തന്നെ നമുക്കവനെ പൊക്കണം. അന്നൂട്ടിയുടെ വീട് ഇന്ന് തന്നെ വളയണം. നിങ്ങക്കറിയാവോ കൊറച്ച് ദിവസം മുൻപ് അന്നൂട്ടി ഷാരിയേ കുന്നുമ്പുറത്ത് ആട് തീറ്റിക്കൊണ്ടിരുന്നപ്പോ ഞാൻ വെറുതേ അവടടുത്തു ചെന്ന് ഒന്ന് ലോഹ്യം ചോദിച്ചതേയുള്ളു… “നെന്റമ്മയോട് പോയി ചോദിക്കടാ “ എന്നൊരാട്ട് .. പുല്ലുതിന്നോണ്ടിരുന്ന ആട് വരെ ഞെട്ടിപ്പോയി. ആൾക്കരുകേട്ടാ എന്നാ വിചാരിച്ചേനേ.. ഒരു ശീലാവതി വന്നേക്കുന്നു… വയസ്സ് 10-56 ആയി. ആർക്ക് വേണം ആ മുതുക്കിയേ… “
“ പൂശകശ.. അപ്പോ അതാണ് കാര്യം. ഡാ..ശിഷ്യാ അപ്പോ കൊതിക്കെറുവാണ് കാര്യം .. “
കണ്ടന്റെ പറച്ചിൽ ഒരു കൂട്ടച്ചിരിയോടെ ഞങ്ങൾ ഏറ്റെടുത്തു…
ശിഷ്യൻ വായിൽ നിന്ന് വീണ അബദ്ധമോർത്ത് തെല്ലു നേരം നിന്നു. പിന്നെ പറഞ്ഞു..
“ ആ.. ഇനീപ്പോ എല്ലാ ക്ണാപ്പന്മാരുംകൊടെ എന്റെ നെഞ്ചിലോട്ട് പൊങ്കാലയിട്ടോ… ആരൊക്കെയാണ് അവളുടെ പറ്റുപടിക്കാരെന്ന് ഞാൻ വിളിച്ച് പറയണോ.. പറയണോ പ്രൊഫസ്സറേ, വേണോടാ കണ്ടാ, … “
(സത്യമായും ) ഞാനൊഴിച്ച് മിക്കവരുടേം തല കുനിഞ്ഞു…
അവസാനം കപടസദാചാരക്കമമറ്റി വീട് വളയാൻ തന്നെ തീരുമാനിച്ചു. പക്ഷേ അന്നേ ദിവസം അന്നൂട്ടിയുടെ വീട്ടിൽ ആളുകയറിയിട്ടുണ്ടോ എന്നറിയണം. ആ ഉദ്യമം കണ്ടൻ സുരേഷ് ഏറ്റെടുത്തു. തങ്കൻ ഹെഡ്ലൈറ്റ് എടുക്കാൻ വീട്ടിലേക്ക് പോയി. ബാക്കിയുള്ളവർ പാലത്തിൽ തന്നെ ചിലവഴിച്ചു.
മുക്കാൽ മണിക്കൂറിനകം കണ്ടൻ അവിടേക്ക് പാഞ്ഞു വന്നു.
“ ഡാ ആള് ഇപ്പോ വന്ന് കേറിയിട്ടുണ്ട്. അപ്പോ എങ്ങനെയാ എല്ലാരു കൂടെ പോവണോ? രാജമണിയും പൊട്ടൻ ജോസും മാട്ടം പൊക്കട്ടെ. പിടുത്തം കഴിഞ്ഞ് വന്ന് നമുക്ക് കുടിക്കാമല്ലോ?
രാജമണിയുടെയും പൊട്ടന്റെയും കൂടെ കൊട്ടുപിടിയും കൂടി. അതിനിടയ്ക്ക് തങ്കൻ ഹെഡ്ലൈറ്റുമായി എത്തി.
“ ഞാനും തങ്കനും ആപ്പിയും പിള്ളയും ശിഷ്യനും എമ്മസും മാത്രം അന്നൂട്ടിയുടെ വീട്ടിലേക്ക് പോയാൽ മതി. ബാക്കിയുള്ളവർ ഇവിടെ തന്നെ ഇരിക്കട്ടെ. അതു പോരെ? “
കണ്ടന്റെ അഭിപ്രായം എല്ലാവരും ശരിവച്ചു.
രാജമണിയും കൊട്ടുപിടിയും കൂടി കള്ള് നിറച്ച് വയ്ക്കാനുള്ള ബക്കറ്റ് എടുത്തുകൊണ്ട് വന്നപ്പോഴേക്കും ഞങ്ങൾ അന്നൂട്ടിയുടെ വീട് ലക്ഷ്യമാക്കി നടന്നിരുന്നു.
തോടിന്റെ ഇരുവശങ്ങളിലും നിറയെ ചെത്തുന്ന തെങ്ങുകളാണ്. രാത്രി 12ന് ശേഷം മാട്ടം പൊക്കിയാലേ എന്തെങ്കിലും കിട്ടു..വെളുപ്പാൻ കാലത്താണ് കള്ളു കൂടുതൽ വീഴുക. ചെത്ത്കാരൻ സോമേട്ടൻ നാളെ പട്ടിണി ആവുമല്ലോ എന്ന് ഞാൻ വെറുതേ ചിന്തിച്ചു.
ഞങ്ങൾ അന്നൂട്ടിയുടെ വീടിന്റെ പടിക്കലെത്തി. ഓല മേഞ്ഞ ഒരു കൊച്ചു വീട്. വീട്ടിനുള്ളിൽ ഒരു മണ്ണെണ്ണ വിളക്കെരിയുന്നുണ്ട്. വീടിന്റെ വശങ്ങൾ പനയോല മെടഞ്ഞ് കെട്ടിയിരിക്കുന്നു. ശക്തമായ ഒരു തള്ളുതള്ളിയാൽ മറിഞ്ഞു വീഴുന്ന ബലമേ ആ വീടിനുള്ളുവെന്ന് എനിക്ക് തോന്നി.
അന്നൂട്ടിക്ക് അമ്പതിലേറെ പ്രായം വരും. വിവാഹം കഴിച്ചിട്ടില്ല. എന്നാലും അവർക്കൊരു മകളുണ്ട്. ചെമ്പി. ചെമ്പിയും ചെമ്പിയുടെ മകൾ കറുമ്പിയും കുറച്ച് മാറി താമസിക്കുന്നു.
കണ്ടൻ സുരേഷ് വീടിന്റെ പടിഞ്ഞാറുവശത്തും എമ്മസും ശിഷ്യനും തെക്കുവശത്തും വലതു വശത്ത് ആപ്പിയും വീടിന്റെ മുന്നിൽ ഞാനും തങ്കനും നിലയുറപ്പിച്ചു.
വലതു വശത്തേക്ക് വാതിലില്ലാത്തതിനാലും പടിഞ്ഞാറുവശത്ത് ഒരു വലിയ കയ്യാല ഓട്ടത്തിന് തടസ്സമാവും എന്നതിനാലുമാണ് അവിടെ ഒരോരുത്തർ മാത്രം നിന്നത്.
അരമണിക്കൂറോളം കാത്തുനിന്നിട്ടും ആൾ ഇറങ്ങിവരാത്തതിനാൽ ആക്രമിച്ച് പിടിക്കുക മാത്രമാണ് ബുദ്ധി എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരോരുത്തരും കൂടുതൽ ശ്രദ്ധാലുക്കളയി.
പിന്നെ ഒട്ടും സമയം കളയാതെ 4 വശത്തുനിന്നും കല്ലെടുത്ത് വീട്ടിലേക്കെറിയുകയും.. ഇറങ്ങിവാടാ മറ്റവനേ… എന്നും മറ്റും വിളിച്ച് പറയുകയും ചെയ്തു.
പെട്ടെന്ന് വീട്ടിനുള്ളിൽ എരിഞ്ഞ മണ്ണെണ്ണ വിളക്ക് കെട്ടു. അകത്ത് നിന്ന് യാതൊരു ശബ്ദവും കേൾക്കുന്നില്ല. ഞങ്ങൾ ഒരോ ചുവട് വീട്ടിലേക്കടുത്ത്. തെറി വിളിയുടെ കാഠിന്യം കൂട്ടി…
പെട്ടെന്ന് വീടിന്റെ വടക്ക് വശത്തെ ഭിത്തി പൊളിച്ചുകൊണ്ട് ആരോ ആപ്പിക്ക് നേരേ പാഞ്ഞടുത്തു.. പെട്ടെന്നുണ്ടായ നീക്കത്തിൽ അടി പതറി അലറി വിളിച്ചുപോയ ആപ്പിയേയും മറികടന്ന് ആ രൂപം ഇരുളിലേക്ക് മറഞ്ഞു.… ഒപ്പം ഞങ്ങളും.
വഴി പരിചയമില്ലാതിരുന്നതിനാലും ഹെഡ്ലൈറ്റ് തങ്കന്റെ തലയിൽ മാത്രമേ ഉണ്ടായിരുന്നതിനാലും പൊട്ടക്കിണറിനെക്കുറിച്ചുള്ള ഓർമ്മ ഒരേസമയം എല്ലാവരിലും നിറഞ്ഞതിനാലും ഞങ്ങൾ ഓട്ടം മതിയാക്കി. ഒന്നും സംസാരിക്കാതെ പതിയെ നടന്ന് പാലത്തിലെത്തി.
ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പിന്നെ എല്ലാക്കുഴപ്പങ്ങളും ആപ്പിക്കുമേൽ ചാരി പരസ്പരം തർക്കിച്ചു.
വലതു വശത്ത് കണ്ടൻ നിന്നായിരുന്നേൽ പുഷ്പം പോലെ അവനെ പിടിച്ചേനേ എന്ന് കണ്ടനും , നീ ഞൊട്ടിയേനേ എന്ന് ആപ്പിയും പറഞ്ഞു.
സമയത്ത് ഹെഡ്ലൈറ്റ് തെളിക്കാത്തതായിരുന്നു കുഴപ്പമായത് എന്ന് പറഞ്ഞ ശിഷ്യന്റെ അമ്മയ്ക്ക് വിളിച്ച് തങ്കൻ ആ ആരോപണത്തെ തോൽപ്പിച്ചു.
നേരേ ചൊവ്വേ ഓടാനറിയാത്ത എമ്മസിനെ കൊണ്ടുപോയതാണ് കുഴപ്പമായതെന്ന് പറഞ്ഞ രാജമണിയുടെ കഴുത്തിന്റെ അളവ് എമ്മസ് എടുത്തു…
എല്ലാവരും അവന്റെ പിന്നാലെ പായേണ്ട സമയത്ത് ശിഷ്യൻ അന്നൂട്ടിയുടെ വീട്ടിനകത്തേക്കാണ് ഓടാൻ നോക്കിയതെന്ന് പറഞ്ഞ എന്റെ നേരേ ഉടുമുണ്ട് പൊക്കി ഇവിടെ കുറിക്കാൻ പറ്റാത്ത ഒരു തെറി അവനെന്നെ വിളിച്ചു.
പോയത് പോട്ടെ. ഇനി നമുക്ക് പോയി മാട്ടം പൊക്കാം എന്ന കൊട്ടുപിടിയുടെ നിർദ്ദേശത്തെ എല്ലാവരും മാനിച്ചു. കുടിയും കുറ്റപ്പെടുത്തലും കഴിച്ച് എല്ലാവരും വെളുപ്പാൻ കാലം 3 മണിയോടെ വരവരുടെ വീടുകളിലേക്ക് പോയി.
പിന്നെയും പാലം കമ്മിറ്റികൾ കൂടി. അന്നൂട്ടി സംഭവം എല്ലാവരും പതുക്കെ മറന്നു തുടങ്ങി. അല്ലെങ്കിൽ ആരും അക്കാര്യം പറയാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ചു.
ദിവസങ്ങൾ അഞ്ചാറ് കഴിഞ്ഞു. ഒരു ദിവസം രാവിലെ ഉറങ്ങിക്കിടന്ന എന്നെ കുത്തിയെഴുന്നേൽപ്പിച്ചത് എമ്മസായിരുന്നു.
“ ഡാ പിള്ളേ.. അന്നൂട്ടിയുടെ കുറ്റിയെ പിടി കിട്ടി. വാ നമുക്ക് പോവാം. “
“എമ്മാ, ആരാടാ. കാര്യം പറ “
നീ വാ എന്ന് പറഞ്ഞ് എമ്മസ് പാഞ്ഞു. പിന്നാലെ ഞാനും. പാടം കഴിഞ്ഞ് പറമ്പിലേക്ക് കേറിയപ്പോൾ ചെറിയ തോതിൽ തെറി വിളി കേട്ടു തുടങ്ങി. എമ്മസ് പായുന്നത് പൊറക്കലേ കുട്ടി മാപ്ലേടെ വീട് ലക്ഷ്യമാക്കിയാണ്. അവിടെ അയൽക്കാരെല്ലാം ഓടി കൂടിയിട്ടുണ്ട്.
ഞങ്ങൾ ചെല്ലുമ്പോൾ കാണൂന്ന കാഴ്ച .
അന്നൂട്ടി മുറ്റത്തിനു വെളിയിൽ നിൽക്കുന്ന തെങ്ങിൽ ചാരി യാതൊരു ഭാവഭേദവുമില്ലാതെ നിൽക്കുന്നു. 65 വയസ്സ് കഴിഞ്ഞ കുട്ടിമാപ്ല പിന്നിലോട്ട് കൈകൾ കുത്തി കാലുകൾ തിണ്ണയിലേക്ക് നീട്ടി തളർന്നിരിക്കുന്നു. മടിയിൽ വിശ്രമിക്കുന്ന കുടം കമഴ്ത്തിയപോലുള്ള വയറിൽ ദീപിക പത്രം.നെഞ്ചിലെ നരവീണ രോമങ്ങൾക്കിടയിൽ വെന്തിങ്ങം ഒളിച്ച് കിടക്കുന്നു.
മുറ്റത്ത് നീലയും വെള്ളയും വരകളോടുകൂടിയ ഒരു അണ്ടർവയർ. അത് പൊതിഞ്ഞുകൊണ്ടുവന്ന ഒരു തുണ്ട് പേപ്പർ ചുളുങ്ങി മാറി കിടക്കുന്നു.
ഇടയ്ക്ക് ഒടിഞ്ഞുവീണ കഴുത്ത് പൊക്കി കുട്ടി മാപ്ല അന്നൂട്ടിയേയും മുടി അഴിച്ചിട്ട് തെറി വിളിച്ച് കരയുന്ന പെമ്പിളയേയും മുറ്റത്ത് അനാഥമായി കിടക്കുന്ന അണ്ടർവെയറിലേക്കും ദയനീയമായി നോക്കുന്നു….
ഇടക്ക് പെമ്പിള ഓടി വന്ന് അണ്ടർവെയറെടുത്ത് അന്നൂട്ടിക്ക് നേറേ എറിഞ്ഞ് ചീറി
“ ഡീ എന്ത്യാനിച്ചി, അഴിഞ്ഞാട്ടക്കാരി, അവ**തിമോളേ…കൊണ്ടെ വച്ച് തൊടക്കടീ… അവള് പൊതിഞ്ഞോണ്ടും വന്നിരിക്കുന്നു… പ്ഫൂ… നാറി. കൊണ്ടെ പൊറുപ്പിച്ചോടീ ഇതിയാനേ…”
പിന്നെ മോഡുലേഷൻ മാറ്റി ആകാശത്തേക്ക് നോക്കി കൈകൾ വിരിച്ച്..
“ കർത്താവേ, എത്രേം പേരേ വെള്ളിടി വെട്ടുന്നു, പാമ്പ് കടിക്കുന്നു..വണ്ടീടിക്കുന്നു…ഇതിയാനേ മാത്രം തമ്പുരാൻ കർത്താവിന് വേണ്ടേ… “
കുട്ടി മാപ്ല്യയെ നോക്കി….
“ മനുഷേനേ ഈ വയസാം കാലത്ത് നിങ്ങക്ക് എന്നാത്തിന്റെ ഏനക്കേടാ..നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ. എന്റെ മിശിഹായേ… അച്ചന്മാരും കന്യാത്രികളുമൊള്ള വീടാണെന്നും പോലെ ഇതിയാനെക്കൊണ്ട് ഓർമ്മിപ്പിച്ചില്ലല്ലോ.. “
നാട്ടുകാരെ നോക്കി…
“.. എന്നാ ഞൊട്ടാനാട പുംഗന്മാരേ ഇവിടെ വന്ന് കാവല്‍ നിക്കുന്നത്…എന്നാടാ നാറികളെ ഇവിടെന്നാ അപ്പം കൊട ഒണ്ടോ… തെളച്ചവെള്ളം മോന്തക്ക് വീഴണ്ടേ ഓടിനെടാ നാറികളേ… “
എമ്മാ നീ വാ നമുക്ക് പോവാം.
ഞങ്ങൾ നടന്നു.
“എടാ, എന്നതാ സത്യത്തിൽ സംഭവിച്ചത്. എനിക്കൊന്നും മനസ്സിലായില്ല. “
“ ഡാ ഉവ്വേ, കുട്ടി മാപ്ലയല്ലാരുന്നോ അവരുടെ പറ്റ് പടി. നമ്മളുണ്ടാക്കിയ കൊഴപ്പങ്ങളെല്ലാം ആറിത്തണുത്തപ്പോൾ ആ പാവം അന്നൂട്ടി അയാളുടെ അണ്ടർവെയർ തിരിച്ച് കൊടുക്കാൻ വന്നതാ. അതിപ്പം ആ പാവത്തിന് വെനയായി.. പെമ്പിള കയ്യോടെ പിടിച്ചു. ഹ.. ഹ“
‘അന്യന്റെ മുതൽ‘ തിരിച്ച് നൽകാൻ കാട്ടിയ അന്നൂട്ടിയുടെ നന്മയും അവരുടെ നിഷ്കളങ്കതയുമായിരുന്നു വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ.
ഇന്ന് അന്നൂട്ടി ജീവിച്ചിരിപ്പില്ല. കുട്ടി മാപ്ല കുറേക്കാലമായി കിടപ്പിലാണ്. പെമ്പിള വയ്യെങ്കിലും അയാളുടെ കാര്യങ്ങൾ ഭംഗിയായി നോക്കുന്നു. പാലം കമ്മറ്റി ഇപ്പോൾ തീരെ സജീവമല്ല. നാട്ടിലെ പുതിയ തലമുറ വല്ലാതെ മാറിയിരിക്കുന്നു.സോമേട്ടന്റെ മാട്ടം ഇപ്പോൾ കാര്യമായി മോഷണം പോവാറില്ല.

Comments
ആസ്ഥാന വേശ്യ അന്നൂട്ടി എന്ന ഈ പോസ്റ്റ് കുറെ അധികം നീണ്ടുപോയി എന്നെനിക്കു തോന്നുന്നു. എങ്കിലും സഹിക്കാൻ ശ്രമിക്കുക.
{{{{ഠേ}}}}}
ചിരിച്ച് ഒരു വഴിയായി..
പ്രത്യേകിച്ച് ഇതിലെ നായകനെ (കിടപ്പിലാണെങ്കില്‍ പോലും പാലായില്‍ വച്ച് പരിചയപ്പെടുത്തി തന്ന സ്ഥിതിക്ക്... ഹ ഹ..പാവത്തിന്റെ ആ മുഖം കണ്ടാല്‍ ഇങ്ങനെ ഒരു ഹിസ്റ്റരി ഉണ്ടെന്നു പറയുമോ..
ഇതാ എന്റെ ക്വാട്ട്..
“ അടിസ്ഥാനപരമായി നോക്കിയാൽ നിങ്ങളുടെ ഞെട്ടലിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രവുമല്ല കുറേ ചെറ്റകളായ കപടസദാചാരക്കാരുടെ കൂട്ട ഞെട്ടലായി മാത്രമേ എനിക്കിതിനെ കണക്കാക്കാനാവൂ. “
നല്ല ഒഴുക്കോടെ രസമായി വായിച്ചു.
പാവം കുട്ടിമാപ്ല. ഈ പ്രായത്തില്‍ വല്ല കാര്യോമുണ്ടായിരുന്നോ... :)
"സാറെന്നു വിളിച്ച നാവോണ്ട് ........."
ശിഷ്യന് ആണെന്റ്റെ ഫേവറൈറ്റ്.
ഇനിയും ഒത്തിരി വലിച്ചു നീട്ടിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
പ്രയോഗങ്ങളെല്ലാം നന്നായിരിക്കുന്നു.
“ഞെട്ടാതെ നിന്ന പൊട്ടനും ഞെട്ടിയതോടെ..”
“ അടിസ്ഥാനപരമായി നോക്കിയാൽ നിങ്ങളുടെ ഞെട്ടലിന് യാതൊരു അടിസ്ഥാനവുമില്ല..
അങ്ങിനെ ഒരുപാട്...നന്നായിരിക്കുന്നു.
എങ്കിലും ഈ പോസ്റ്റില്ഉള്ള ഒരേയൊരു ബ്രാക്കറ്റ് ഞാന്‍ വിശ്വസിച്ചില്ല...സത്യമായും വിശ്വസിച്ചില്ല :)
അടുത്ത തവണ നാട്ടിൽ പോവുമ്പോൾ താങ്കൾ കൂടി വരിക. തനിച്ച് പോവാൻ ധൈര്യമില്ല. മാത്രവുമല്ല പ്രേരണാക്കുർറ്റം അത്ര ചെറിയ കുറ്റമൊന്നുമല്ലല്ലോ? അതുകൊണ്ട് താങ്കൾ കൂടി അനുഭവിച്ചോളൂ...
എന്താണ് പ്രേരിപ്പിച്ചതെന്ന് മനസ്സിലായല്ലോ? :)
Pongumoods rocks :)
ഒരു പക്ഷേ കുട്ടി മാപ്ല ഇപ്പോൾ അത് ചിന്തിക്കുന്നുണ്ടാവും. പോസ്റ്റ് ഒരുപാട് നീണ്ടു പോയതിനാലാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കുറിക്കാതിരുന്നത്. പാവം. ഈ സംഭവമൊഴിച്ചാൽ ആ വ്യക്തി നാട്ടുകാർക്കെല്ലാം സമ്മതനായിരുന്നു .
കമന്റിന് നന്ദി ശ്രീ...
നീളം കൂടാതെ ഞാൻ ശ്രമിക്കാം. ഇത്തവണത്തേക്ക് മാപ്പാക്കുക. കമന്ന്റ്റിന് നന്ദി. സന്തോഷം. :)
സന്തോഷം. എന്നെ എപ്പോഴും താങ്കൾ പ്രോത്സാഹിപ്പിക്കാറുണ്ട്. നന്ദി. കൂടുതൽ കൂടുതൽ നന്നാവാൻ ഞാൻ ശ്രമിക്കാം.
ബ്രാക്കറ്റിൽ പറഞ്ഞത് ആ കാലത്ത് സത്യമായിരുന്നു. ഇപ്പോൾ... :)
വേണ്ടാ.. കൂടുതൽ കളിച്ചാൽ ഞാൻ ഓർക്കൂട്ടിൽ താങ്കൾക്കൊരു ടെസ്റ്റിമോണിയൽ അയച്ച് തരും :) സൂക്ഷിച്ചോ? :)
നന്ദി ജിഹേഷ്..
ആധുനിക ഗവിതകള്‍ വായിച്ചു മടുത്തിരിക്കുവാരുന്നു. ഇതു കലക്കി!!!
കുട്ടി മാപ്പിളേ, ആറാം പ്രമാണം!!!!!
കാര്യം കഴിഞ്ഞു പോകുന്നതിനു മുമ്പ് മാപ്പിള ഒരു വലിയ നോട്ടെടുത്ത് പുള്ളിക്കാരിക്കു കൊടുത്തുകൊണ്ട് ' ഇരിക്കെട്ടടീ ഒരമ്പതു രൂഭാ' എന്നു പറഞ്ഞു. പിറ്റേന്ന് പലചരക്കു കടയില്‍ വെച്ച് ബ്ലൌസിന്റെയുള്ളില് നിന്നും നോട്ടു വലിച്ചെടുത്തപ്പോ അതൊരു ലോട്ടറി ടിക്കറ്റായിരുന്നു. ഇരുട്ടത്ത് മാപ്പിളയ്ക്കു മാറിപ്പോയതാണ്. പെട്ടെന്നു വന്ന ആത്മഗതം അല്‍പ്പം ഉറക്കെയായിപ്പോയി " കുട്ടി മാപ്പിള പറ്റിച്ചല്ലോ". കുട്ടി മാപ്പിളയുടെ മാനം കോള്‍ ടാക്സി പിടിച്ചു നാടുകടന്നെന്നു പറയണ്ടല്ലോ.
നീ ഇതെങ്ങെനെ അറിഞ്ഞെന്നല്ലേ? എന്റെ നാട്ടിലുമുണ്ട് പാലവും കല്ലുങ്കുമൊക്കെ.
കാര്യം കഴിഞ്ഞു പോകുന്നതിനു മുമ്പ് മാപ്പിള ഒരു വലിയ നോട്ടെടുത്ത് പുള്ളിക്കാരിക്കു കൊടുത്തുകൊണ്ട് ' ഇരിക്കെട്ടടീ ഒരമ്പതു രൂഭാ' എന്നു പറഞ്ഞു. പിറ്റേന്ന് പലചരക്കു കടയില്‍ വെച്ച് ബ്ലൌസിന്റെയുള്ളില് നിന്നും നോട്ടു വലിച്ചെടുത്തപ്പോ അതൊരു ലോട്ടറി ടിക്കറ്റായിരുന്നു. ഇരുട്ടത്ത് മാപ്പിളയ്ക്കു മാറിപ്പോയതാണ്. പെട്ടെന്നു വന്ന ആത്മഗതം അല്‍പ്പം ഉറക്കെയായിപ്പോയി " കുട്ടി മാപ്പിള പറ്റിച്ചല്ലോ". കുട്ടി മാപ്പിളയുടെ മാനം കോള്‍ ടാക്സി പിടിച്ചു നാടുകടന്നെന്നു പറയണ്ടല്ലോ.
നീ ഇതെങ്ങെനെ അറിഞ്ഞെന്നല്ലേ? എന്റെ നാട്ടിലുമുണ്ട് പാലവും കല്ലുങ്കുമൊക്കെ.
ആദ്യ ഭാഗം മിക്കവാറും നാട്ടിന്‍പുറങ്ങളില്‍ കാണുന്നകാഴ്ചകള്‍ തന്നെ!
രണ്ടാം ഭാഗത്തെ ട്വിസ്റ്റ് സൂപെര്‍ബ്:)
ഗുണപാഠം എനിക്ക് മനസ്സിലായി :) നന്ദി
3 കമന്റിനും നന്ദി :)
സന്തോഷം. സാർ വിളി സ്നേഹത്തോടെ തിരിച്ചേൽപ്പിക്കുന്നു. :)
കമന്റിന് സ്നേഹപൂർവ്വം നന്ദി.
എനിക്ക് സന്തോഷമായി :)
ഇല്ല :)
അതൊരു താക്കീതായിരുന്നു. തോളിൽ അണ്ടർവയർ തോർത്തുപോലെ തൂക്കി കൈലി ചന്തുക്കുമേലിലേക്ക് തെറുത്തുകയറ്റി കവച്ചുകവച്ച് നടന്ന് കുട്ടി തോട്ടിലേക്കിറങ്ങി പിൻഭാഗം വെടിപ്പാക്കി.
സംഗതി കലക്കി എന്റെ പോങ്ങുമൂടാ ... അഭിനന്ദനങ്ങള്‍
ഹരീ, ഇതാണത്...
ഇത്തരം സംഭവങ്ങള്‍ കാണണമെങ്കില്‍ നാട്ടിന്‍പുറത്ത് തന്നെ പോണം. അന്നൂട്ടിയുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ ഓരോ സത്യസന്ധര്‍ ഇറങ്ങികൊള്ളും....നിങ്ങളുടെ നാട്ടിലെ എല്ലാവരും വാഴ്ത്തപ്പെട്ടവരാണോ??? കണ്ണുകടി തന്നെ ആ പൊട്ടന് ഉളപ്പടെ....
ഇനിയും എഴുതുക.... മാട്ടത്തില്‍ നായങ്കുരണ പൊടി കലക്കുന്നത് വരെ മാട്ടവും പൊക്കുക....
ഞാന്‍ നിങ്ങളുടെ നാട്ടില്‍ വന്ന് ആ കലുങ്കില്‍ ഒന്നിരുന്ന പോലെ തോന്നുന്നു. സുഖിച്ചു...
സസ്നേഹം,
പഴമ്പുരാണംസ്.
എന്നാലും മനുവിനെ പാലായിലും കൊണ്ടുപോയോ?
ഞാനൊഴിച്ചുള്ള എല്ലാവരും തല താഴ്ത്തിയിരുന്നത് വായിച്ച് ശരിക്കും താങ്കളുടെ ആ കുലീനത്വത്തിനു മുന്നില്‍ നമിക്കുന്നു.
അതിനാല്‍ ചിരിച്ച് മണ്ണു കപ്പുന്ന തരത്തില്‍ എഴുതുക..കാരണം ആ കലുങ്കിനു ഒത്തിരി കഥകള്‍ ഇനിയും പറയാന്ണ്ടായിരിക്കും.
ഇതിന്റെ കൂടെയുള്ള അന്നൂട്ടിയുടെ ചിത്രം ആരു വരച്ചതാണോ?
രസകരമായിട്ടുണ്ട് പറ്റുകാരനെ പിടിക്കല്‍ ഉദ്യമം.
(ആ മനുവിനേയും പാലായില്‍ കൊണ്ടുപോയി “നന്നാക്കാനാണോ” പരിപാടി.)
ഈ വഴിയെ ആദ്യമായാണ്.കണി കൊള്ളാം.അതും അധികം സെന്‍സറില്ലാതെ. ഇപ്പൊ മാട്ടം പൊക്കല് ആരെ എല്പ്പിച്ചുകൊടുത്തു????
ദാ പിടിച്ചോ നന്ദി 2 എണ്ണം :)
വളരെ സന്തോഷം. രണ്ട്ചിത്രങ്ങളും പോസ്റ്റിൽ ഉപയോാഗിച്ചു.ഇപ്പോ ആകെ മൊത്തൊം ഒരു ഗുമ്മായി. അല്ലെങ്കിൽ ഇപ്പോൾ മാത്ര്rമാണ് ഈ പോസ്റ്റിന് കുറച്ചെങ്കിലും നിലവാരം വന്നത്. നന്ദി :)
വായിച്ചതിലും അഭിപ്രaഅയം പറഞ്ഞതിലും സന്തോഷം. നന്ദി :)
ഞാനുമങ്ങ് സുഖിച്ചു. :) നന്ദി
പിന്നെ ഞങ്ങൾ ഒരിക്കൽ പാലായിലൊക്കെ ഒന്ന് കറങ്ങി. കള്ള് വാങ്ങി കൊടുക്കാൻ കഴിഞില്ല. അതിനായി ഇനി ഒരിക്കൽ കൊണ്ടുപോവണാം. :)
അനൂപ്,
സ്മിത
എല്ലാവരോടും സ്നേഹപൂർവ്വം ന്നന്ദി പറയുന്നു. :)
വീശേഷങ്ങൾ? സുഖം? എന്തൊക്കെ മറ്റ് വാർത്തകൾ?
പിന്നെ, ഈ പറഞ്ഞത് താങ്കൾ നേരായ പേരിൽ വന്ന് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ സുഖിച്ചേനേ, വളിപ്പാണെന്ന് താങ്കൾപറഞ്ഞിട്ട് വേണോ ഞാൻ മനസ്സിലാക്കാൻ :) ഇത്രയ്ക്ക് വളിപ്പാക്കാനേ എനിക്ക് കഴിഞ്ഞുള്ളല്ലോ എന്ന വിഷമമേയുള്ളു. അടുത്തതവണ കൂടുതൽ വളിപ്പാക്കാൻ ഞാൻ ശ്രമിക്കാം. :) അപ്പോഴെങ്കിൽ താങ്കൾ സ്വന്തം പേര് വെളിപ്പെടുത്തുമല്ലോ? അല്ലാതെ ഇതേപോലെ ഒരു മാതിരി ആൾക്കൂട്ടത്തിനിടയ്ക്കുനിന്ന് കീഴ്ശ്വാസം വിട്ട് നാറ്റിച്ച് ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന പോലെ മുങ്ങരുത്.. :)
എന്നാ ഞാനിനി ഒരു സത്യം പറയട്ടെ,
ഞാൻ പറഞ്ഞത് കള്ളമാണ്. :)
നന്ദി :)
:)
സന്തോഷം
:)
:)
ഇത്രക്ക് സഹനശക്തിയോ? എന്നാലതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം. :)
:( മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കാം.
പഴയതുപോലെ രസിച്ചില്ല എന്നറിഞ്ഞതിൽ നിരാശയുണ്ട്. കൂട്ടുതൽ ശ്രദ്ധിiക്കാം.
സന്തോഷം. അത് സജീവേട്ടൻ വരച്ചുതന്ന കാർട്ടൂണാണ്.
( കേരള ഹ ഹ ഹ )
മനുവിനെ ഒന്ന് നന്നാക്കിയെടുക്കാൻ തീരുമാനിച്ചു. :) കമന്റിന് നന്ദി ക്രിഷേട്ടാ :)
നന്ദി :)
ഇപ്പോൾ മാട്ടങ്ങളൊക്കെ അനാഥമായിരിക്കുന്നു :)
സന്തോഷം :)
ഞാന്‍ പോങ്ങുമ്മുടു വരെ പോയി ........
കഥ നന്നായി.. [അതിപ്പോ ഞാന്‍ പറഞ്ഞിട്ട് വേണോ അല്ലെ ?]
അതിപ്പോ ശീലായിപോയി . വായിച്ചാ കൊള്ളാം ല്ലേ
കൊള്ളില്ല എന്ന് പറയാതെ പാടുണ്ടോ?
ഞാന്‍ ഒരു ബ്ലോഗ് തുറക്കുവാ എഴുത്ത് വലിയ പിടിയൊന്നും ഇല്ലാ
കണ്ടതും കേട്ടതും കുറെ, അതിനു മുന്നെ പുലിമടകള്‍ ഒക്കെ ഒന്ന്
കയ്യറി ഇറങ്ങുന്ന ചടങ്ങ് തെറ്റിക്കണ്ടാന്ന് ച്ചു.
ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും .
പാവം മാപ്ലേടെ ആവശ്യം നിങ്ങക്കൊക്കെ ഒരനാവശ്യം.ന്യൂനപക്ഷ പീഡനം,സ്ത്രീപീഡനം ഇതൊക്കെച്ചേർത്ത് ഒരു കേസ് അങ്ങ് ചാമ്പട്ടോ ?
Mumpe vaytichatha. Forgot to inform ma opinion.
:-)
Upasana
അതോണ്ട് വായിച്ചില്ല..എന്നാലും കമന്റാതിരിയ്ക്കാന് വയ്യ........
ക്വോട്ടാനാണെങ്കില്‍ പോസ്റ്റ് മൊത്തം ക്വോട്ടണം...അതോണ്ട് ക്വോട്ടിംഗ് നഹി...നഹി...
ആ ബ്രാക്കറ്റ് ഒഴിവാക്കാമായിരുന്നു, എല്ലാവര്ക്കും അറിയുന്നതല്ലേ പോങ്ങേട്ടന് ബൂലോഗത്തെ (ഞാനല്ലാതെ) ഒരേയൊരു നിഷ്കളങ്കന് ആണെന്ന നഗ്ന സത്യം...
ഒരോട്ടോ.. മനുവണ്ണാ ആ നായികയെ പരിചയപ്പെട്ടകാര്യം എന്താ പറയാത്തത്? ( ഒരു കുടുംബം കലക്കീട്ട് നാള് കുറേ ആയി)
കാപട്യം നിറഞ്ഞ ഈ ഭൂമിയില്‍ ഒരു നല്ല മനസ്സുണ്ടായതാണോ തെറ്റ്?
ഈ കഥയില്‍ ഒരു ഗുണപാഠമുള്ള കാര്യം എല്ലാവരും മറന്നു: "പറ്റുപടിക്ക് പോവുമ്പോള്‍ അണ്ടര്‍വെയര്‍ ഇടരുത്"
ഇടിവാളിന്റെ കമന്റു കസറി.
നന്ദി.
താങ്കളുടെ ബ്ലോഗിന് എല്ലാവിധ ആശംസകളും നേരുന്നു.
അടങ്ങ്. നമുക്കൊരു പരിഹാരമുണ്ടാക്കാം. :)
പിരിക്കുട്ടി: സന്തോഷം
ഇതിൽപ്പരം എനിക്കെന്താ സന്തോഷം. നന്ദി :)
തിരോന്തോരത്തേയ്ക്ക് വരുമെന്ന് പറഞ്ഞിട്ടെന്തായി?
ഇടിവാളേട്ടാ, ഇങ്ങനൊരു ഗുണപഠം ഇതിലുണ്ടായിരുന്നെന്ന് അങ്ങെങ്കിലും മനസ്സിലാക്കിയല്ലോ!!! സന്തോഷം. നന്ദി :)
പ്രതിഭയുടെ കാര്യത്തിലോ പറ്റില്ല. പോസ്റ്റിന്റെ നീളത്തിലെങ്കിലും അങ്ങയെ തോൽപ്പിക്കാൻ എനിക്ക് സാധിച്ചല്ലോ. സന്തോഷം. :)
പ്രോത്സാഹനത്തിന് നന്ദി. സന്തോഷം. ഇനിയും വരുമല്ലോ? :)
Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.
Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com
ഒരുപാട് താമസിച്ചുപോയി വായിയ്ക്കാന്‍. കിട്ടിലം നരേഷന്. പച്ചയ്ക്ക്. ചിരിച്ച് ആപ്പിളകി.
അഭിനന്ദനങ്ങള്‍!
ചിരിപ്പിച്ചു നശിപ്പിക്കും എന്ന് വാശി ആണ് അല്ലേ :D
ഈ ബ്ലോഗില്‍ വരാനും വായിക്കാനും സാധിച്ചത് ഇപ്പോഴാണ് .
ഒരു വള്ളിച്ചിറക്കാരന് ആയതു കൊണ്ട് അന്നൂടിയെ നല്ല വണ്ണം അറിയാം ..
അത് കൊണ്ട് കൂടി വായിച്ചപ്പോള്‍ കൂടുതല്‍ രസം തോന്നി ..
ഈ പടിഞ്ഞാട്ടിന്കര ഇങ്ങനെ ഒരു പുലി ഒള്ള വിവരം നമ്മള് ഒന്നും അറിഞ്ഞിരുന്നില്ല ..
കാണാനും പരിചയപ്പെടാനും സാധിക്കാത്തതില്‍ വല്ലാത്ത വിഷമം ഉണ്ട്
പിന്നെ അന്നൂട്ടി മരിച്ച വിവരം ഈ ബ്ലോഗ് വായിച്ചപ്പോഴാ മനസ്സിലായെ ...
ബാക്കി ഉള്ള പോസ്റ്റുകള്‍ കൂടി വായിക്കട്ടെ ...