കേരളീയോം കാ എക് ദേശീയ് ത്യോഹാര്‍...
“ഓണം കേരളീയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ. യഹ് ഹര്‍ സാല്‍ ശ്രാവണ്‍ മഹീനേ മേം ആതാ ഹേ!... “ പൂക്കളവും പൂപറിക്കലും തുമ്പിതുള്ളലും പുലികളിയും ഊഞ്ഞാലാട്ടവും ഓണസദ്യയും അങ്ങനെയങ്ങനെ ഓണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരോരോ വ്യക്തികളിലും നിറയുന്നത് വ്യത്യസ്ഥമായ ഓണച്ചിത്രങ്ങളാവും.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എന്റെ മനസ്സില്‍ ആദ്യമെത്തുക കണ്ണുനീരില്‍ കുതിര്‍ന്നൊരു ദുരനുഭവവും ഒപ്പം ‘മേപ്പടി’ കുറിച്ച ഓണത്തെക്കുറിച്ചുള്ള ആ ഉപന്യാസവുമായിരുന്നു. ( പറഞ്ഞുവരുമ്പോള്‍ കുറച്ചു നീണ്ട് പോയേക്കാം. എന്നാലും കഴിവതും ബോറഡിപ്പിക്കാതെ പറയാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. പിന്നെ ഒളിമ്പിക്സിലൊക്കെ ‘നീണ്ട ചാട്ടം ‘ നടത്തുന്നവരൊക്കെ കൈഅടിച്ച് പ്രോത്സാഹനം ചോദിച്ച് വാങ്ങുന്ന പോലെ ഒരു പ്രചോദനത്തിനായി ഉദാരമായി കമന്റിട്ടും കൈയ്യടിച്ചും എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് ഒരുളുപ്പുമില്ലാതെ ഞാന്‍ അപേക്ഷിക്കുന്നു. :) ) ഈ സംഭവം നടക്കുന്നത് ഓണക്കാലത്തല്ല. ഞാനൊരു ‘ജനപ്രിയ’* :) ബ്ലോഗ്ഗറാവുന്നതിന് മുന്‍പ് , ഏതാനും വര്‍ഷങ്ങള്‍ സ്കൂളില്‍ പഠിക്കാനെന്ന വ്യാജേന പോയത് നിങ്ങള്‍ക്കറിവുള്ളതാണല്ലോ? ( അറിയില്ലെന്നോ!! എന്നാലങ്ങനൊന്നുണ്ടായി. ) ആ കാലത്ത് നടന