പ്രണയപാതകം

നെഞ്ചിന്റെ ഒത്ത നടുക്ക് തുടങ്ങിയ വേദന ചുമലുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ശരീരം വിയര്‍ത്ത് തുടങ്ങുകയും ചെയ്തപ്പോളാണ് വൃദ്ധന്‍ പിടഞ്ഞെഴുന്നേറ്റ് ലൈറ്റ് തെളിച്ച് സമീപത്തുകിടന്ന് ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കിയത്. പാവം ചുരുണ്ടുകിടന്നുറങ്ങുന്നു. കഫം കെട്ടിയ നെഞ്ച് കുറുകലോടെ ഉയര്‍ന്ന് താഴുന്നു. ശോഷിച്ച കഴുത്തില്‍ കിടക്കുന്ന നേര്‍ത്ത തിളക്കം കുറഞ്ഞ മാലയില്‍ 51 വര്‍ഷം മുന്‍പ് അയാള്‍ കോര്‍ത്ത താലി കിടക്കുന്നത് നിറഞ്ഞ കണ്ണുകളാല്‍ വൃദ്ധന്‍ കണ്ടു.
വര്‍ദ്ധിച്ചുവരുന്ന നെഞ്ചിന്റെ വേദനയേക്കാള്‍ അയാള്‍ക്കസഹനീയമായത് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സന്താനഭാഗ്യം പോലും ലഭിക്കാതെ പോയ ഭാര്യ ഒറ്റക്കാവുമല്ലോ എന്ന ചിന്തയായിരുന്നു। വിവാഹത്തിനുശേഷം ഇന്നുവരെ ഒരു ദിവസം പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല. ഒരിക്കല്‍ പോലും പരിഭവിക്കയും പിണങ്ങിയിരിക്കയും ചെയ്തിട്ടില്ല. കുട്ടികളുണ്ടാവാതെ പോയതില്‍ പരസ്പരം പഴിചാരുകയും പരിതപിക്കുകയും ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും അവര്‍ ഒന്നായിരുന്നു.... ഒന്നിച്ചായിരുന്നു...

ഉണങ്ങിയ വാഴത്തടപോലെയുള്ള അവരുടെ കഴുത്തില്‍ അയാളുടെ കൈകള്‍ മുറുകിയപ്പോള്‍ വൃദ്ധകണ്ണുകള്‍ തുറിച്ചു. അയാളുടെ കണ്ണുനീര്‍ വൃദ്ധയുടെ തുറിച്ച കണ്ണുകളില്‍ വീണൊഴുകി. അവരുടെ കണ്ണുനീരൊന്നായി ഒഴുകി. "കമലേ, മാപ്പ്, നിന്നെ തനിച്ചാക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. നീയും വേണം എന്റെ കൂടെ. നമുക്കു പോവാം. നിനക്ക് വേദനിക്കുന്നുണ്ടോ? നിനക്കെന്നോട്.... "
വാക്കുകള്‍ മുഴുവിപ്പിക്കാനാവാതെ വൃദ്ധയുടെ ചലനമറ്റ ശരീരത്തിലേക്ക് അയാള്‍ തകര്‍ന്നു വീണു.

Comments

Pongummoodan said…
“കമലേ, മാപ്പ്, നിന്നെ തനിച്ചാക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. നീയും വേണം എന്റെ കൂടെ. നമുക്കു പോവാം. നിനക്ക് വേദനിക്കുന്നുണ്ടോ? നിനക്കെന്നോട്.... “
വാക്കുകള്‍ മുഴുവിപ്പിക്കാനാവാതെ വൃദ്ധയുടെ ചലനമറ്റ ശരീരത്തിലേക്ക് അയാള്‍ തകര്‍ന്നു വീണു.
ഹും....വളരെ നല്ല മിനിക്കഥ തന്നെ. എനിക്കിഷ്ടപ്പെട്ടു.

ഓ.ടോ: അക്ബര്‍ books ഇതുവഴി ഉടനെ വരും :-)
വിവാഹത്തിനുശേഷം ഇന്നുവരെ ഒരു ദിവസം പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല. ഒരിക്കല്‍ പോലും പരിഭവിക്കയും പിണങ്ങിയിരിക്കയും ചെയ്തിട്ടില്ല. കുട്ടികളുണ്ടാവാതെ പോയതില്‍ പരസ്പരം പഴിചാരുകയും പരിതപിക്കുകയും ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും അവര്‍ ഒന്നായിരുന്നു.... ഒന്നിച്ചായിരുന്നു...

ചുമ്മാ കള്ളം പറയല്ലേ. ഇതെന്നാ ഏപ്രില്‍ ഫൂള്‍ പോസ്റ്റോ? ഞങ്ങള്‍ കല്യാണം കഴിച്ച ആള്‍ക്ക്ക്കാര്‍ ഒക്കെ ഈ പോസ്റ്റ്‌ വായിക്കുമെന്ന് എന്തേ പൊങ്ങമ്മൂടന്‍ വിചാരിച്ചില്ല.

കൊള്ളാം. ഇഷ്ടപ്പെട്ടു.

പഴമ്പുരാണംസ്‌.
Pongummoodan said…
ന്റെ വല്ലഭേട്ടാ,

ചേട്ടന്റെ ഓരോ കമന്റും എനിക്ക് നല്‍കുന്ന സന്തോഷം ചില്ലറയല്ല. :) സത്യം. അതിനി അര്‍ത്ഥന്മില്ലാത്ത വെറുമൊരു ‘സ്മൈലി’ ആണെങ്കില്‍ക്കൂടി. നന്ദി. :)
Pongummoodan said…
സേനുവേട്ടാ,

സത്യത്തില്‍ വളരെ വേഗത്തിലെഴുതിയ ഒരു പോസ്റ്റ് ആണിത്. മനസ്സിലിട്ട് പരുവപ്പെടുത്തി കുറവുകള്‍ തീര്‍ത്ത് എഴുതിയതല്ലെന്ന് ചുരുക്കും. :)
അങ്ങനെ ഇന്നുവരെ ഒന്നുമെഴുതിയിട്ടില്ലെന്ന് മറ്റൊരു പരമാര്‍ത്ഥം.

കമന്റിന് നന്ദി. ഇനിയും വരണം. സഹിക്കണം. :)
Unknown said…
കലക്കി പൊങ്ങന്‍ജി.. കലക്കി. പ്രണയം+പാതകം= പ്രണയപാതകം.
Pongummoodan said…
പുടയൂരേ,

വെറുമൊരു പോങ്ങുവാമെന്നെ നിങ്ങള്‍ ‘ പൊങ്ങനെന്നു’ വിളിച്ചിലേ? :(

നന്ദി. പുടയൂര്‍ :)
nandakumar said…
നെഞ്ചിന്റെ ഒത്ത നടുക്ക് തുടങ്ങിയ വേദന ചുമലുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ശരീരം വിയര്‍ത്ത് തുടങ്ങുകയും ചെയ്തപ്പോളാണ് വൃദ്ധന്‍..........അവരുടെ കഴുത്തില്‍ അയാളുടെ കൈകള്‍ മുറുകിയപ്പോള്‍ വൃദ്ധകണ്ണുകള്‍ തുറിച്ചു....

കാരണം?
സന്താനങ്ങളില്ലാത്തതെങ്കില്‍ ഒട്ടും പരിഭവിക്കാതെയും പിരിഞ്ഞിരിക്കാതെയുമുള്ള നീണ്ട 51 വര്‍ഷങ്ങള്‍...? (ലോജിക്കിനും കാരണങ്ങള്‍ക്കും സ്ഥാനമുണ്ടോന്നറിയില്ല, എന്നാലും ചോദിച്ചൂന്നേയുള്ളൂ. സീരിയസ്സാക്കണ്ട, എന്നാലും ഒന്നാലോചിക്കുന്നത് നല്ലതാണ്.) :)

കുറുക്കിയ ശൈലി നന്നായി. കുറച്ചു വാക്കുകളാല്‍ ഒരു കഥ.(എനിക്ക് പറ്റാത്തതും)ഈ ശൈലി ഇടക്കിടക്ക് ആവര്‍ത്തിക്കുന്നത് നന്നായിരിക്കും.

അഭിനന്ദനങ്ങളോടെ...

നന്ദപര്‍വ്വം-
Pongummoodan said…
നന്ദേട്ടാ,

കഥയില്‍ ചോദ്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ചോദ്യങ്ങളും വിമര്‍ശങ്ങളും തൊലിയുരിക്കലും യഥേഷ്ടമാവാം എന്നാണ് എന്റെ പക്ഷം.

51 വര്‍ഷക്കാലമായി ഒരു രാത്രി പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല എന്നത് അത്ര അതിശയിക്കേണ്ട കാര്യമില്ല. ‘ ഇഞ്ചവേലി പെമ്പിള ‘ എന്ന് ഞാന്‍ വിളിക്കുന്ന ഒരു അമ്മ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. അവര്‍ക്ക് കുട്ടികളില്ല. ഭര്‍ത്താവും അവരും തമ്മില്‍ ഇതു പോലെ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നതെന്നാണ് അവര്‍ പറയാറ്. 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ ഭര്‍ത്താവ് മരിച്ചു. ഇന്നലെ അവരും.
തനിച്ച് ജീവിക്കേണ്ടി വന്ന 5 വര്‍ഷക്കാലം അവരുടെ ദുരിതകാലമായിരുന്നു എന്ന് പറയേണ്ടല്ലോ?

അവരെക്കുറിച്ച് എഴുതിയ കഥയൊന്നുമല്ലിത്. എങ്കിലും ഭാര്യയെ തനിച്ചാക്കി ഈ ലോകം വിടാന്‍ കഴിയാത്ത ഒരു ഭര്‍ത്താവിന്റെ പരമാവധി ചിന്ത ഇങ്ങനെ ആയിക്കൂടെ നന്ദേട്ടാ.

ഇനിയും മനസ്സിലാവുന്നില്ലെങ്കില്‍ 4 വൈറ്റ് മിസ്ചീഫ് അടിച്ചിട്ട് വായിക്കൂ. കാരണം അത്രയും അടിച്ചിരിക്കുമ്പോഴാണ് ഇതെഴുതാന്‍ എനിക്ക് തോന്നിയത്. :)

നന്ദി ചേട്ടാ.
Sarija NS said…
പോങ്ങു,
ചെറിയ ഫ്രെയിമിനുള്ളില്‍ ഒരു കഥ കൃത്യമായി പറഞ്ഞു തീര്‍ക്കാന്‍ നിനക്കു സാധിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍.

ഓഫ്: നീയും മനുഷ്യരെ വിഷമിപ്പിക്കാന്‍ തുടങ്ങിയല്ലെ?
Pongummoodan said…
സരിജ,

കുറവുകളുണ്ടെങ്കിലും എന്നെ നിരുത്സാഹപ്പെടുത്താതിരിക്കാന്‍ ശ്രമിച്ച കൂട്ടുകാരി, നിനക്ക് നന്ദി.
കഥ കൊള്ളാം പോങ്ങന്‍സെ.:)

അപ്പാപ്പന്‍ ചെയ്തതു തന്നാ നല്ലത്..!

അല്ലേല്‍ പാവം ആ അമ്മച്ചി കുത്തുപാളയെടുക്കും.
Pongummoodan said…
പ്രയാസി,
സന്തോഷം. കമന്റിന് നന്ദി.

ഒരു കമന്റിന് ഒരു നന്ദി എന്നതാ ഇപ്പം നമ്മടെ സ്റ്റൈല്. :)
അല്ലാ എന്താപ്പോ ഉണ്ടായേ?
മനോഹരമായ കഥ
Pongummoodan said…
പ്രിയ,

പ്ലീസ്സ്, എന്നോടൊന്നും ചോദിക്കരുത്...

:)
Pongummoodan said…
മഴമേഘം,

സ്നേഹപൂര്‍വ്വം നന്ദി പറയുന്നു...
ശ്രീ said…
മിനിക്കഥ ഇഷ്ടമായി, മാഷേ
:)
Pongummoodan said…
ശ്രീ, വരാനെന്താ വൈകിയേ?
ദാ പിടിച്ചോ ഒരു ചൂടന്‍ നന്ദി. :)
ഇഷ്ടപ്പെട്ടു
അപ്പൊ ആരേലും ഭാര്യയെ കഴുത്ത് ഞെക്കി കൊന്നാല്‍ അത് സ്നേഹം കൊണ്ടു ആണ് അല്ലെ ..... :D
""കമലേ, മാപ്പ്, നിന്നെ തനിച്ചാക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. നീയും വേണം എന്റെ കൂടെ."

അല്‍പം സ്വാര്‍ത്ഥതയുടെ
നനവുണ്ടെങ്കിലും...
അനശ്വരമായ ഒരു പ്രണയം..
തന്നെയാണിത്‌....
മരണത്തിലും
പ്രേയസിയെ കൂടെ
വേണമെന്ന അദമ്യമായ
ആഗ്രഹത്തിന്‌ പിന്നില്‍
സ്നേഹത്തിന്റെ കണികയില്ലെന്ന്‌
വാദിക്കാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ...

എനിക്കിത്‌
വളരെ ഇഷ്ടപ്പെട്ടു...
അതുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു..
കമന്റിട്ട്‌ വധിക്കണമെന്നായിരുന്നു..
ആഗ്രഹം...സാരമില്ല..
അടുത്ത തവണയാകട്ടെ..
പോങ്ങുമ്മൂടന്‍('ല'ഹരി)

സസ്നേഹം
അന്യന്‍
Pongummoodan said…
നന്ദി കുമാരാ
Pongummoodan said…
കള്ളന്‍! അപ്പോഴേക്കും മനസ്സിലാക്കി കളഞ്ഞല്ലോ!!

നന്ദി നവരുചിയാ :)
Pongummoodan said…
അന്യാ,

മനസ്സിലിരിപ്പ് മനസ്സിലായ സ്ഥിതിക്ക് ഇനി നമുക്ക് ഓര്‍ക്കൂട്ടില്‍ ‘കാണാം‘. :)

നന്ദി
വായിച്ചു :(
ഓഫ്: "ഒരു കമന്റിന് ഒരു നന്ദി എന്നതാ ഇപ്പം നമ്മടെ സ്റ്റൈല്. :)" അപ്പോ, പണ്ടിങ്ങനെയല്ലായിരുന്നുവെന്നാണോ? :) (എന്നെ നോക്കണ്ട, ഞാന്‍ ഓടി)
Anonymous said…
ചെറുകഥ പെടയായി. ഒരോ കമന്റിനും തിരിച്ചു കമന്റുന്നത്‌ അതിലേറെ പെടയായി...
Pongummoodan said…
ജയരാജേ,

അതിനിടക്ക് ഓടിയല്ലേ? അതാണ് നല്ല ഒരു തല്ല് തരാന്‍ ഞാന്‍ നോക്കിയിട്ട് കാണാതിരുന്നത്. :)
Pongummoodan said…
പ്രിയ അഹം,

നന്ദിയുണ്ട്. ഇനിയും വരണം.
പോങ്ങേട്ടാ സമ്മതിച്ചു....സംഭവം സൂപ്പര്‍...

മുന്‍‌പൊരിക്കല്‍ കെ.എം.മാത്യു എഴുതിയ ഒരു കോളം വായിക്കുകയുണ്ടായി. നായകനും നായികയും ഇവര്‍ തന്നെ, സംഭവം നടക്കുന്നത് ബംഗാളില്‍,പിരിഞ്ഞ് ജീവിക്കാനാവില്ല എന്ന് തോന്നിയപ്പോ ഭര്‍ത്താവ് പറഞ്ഞു നമുക്ക് ആത്മഹത്യ ചെയ്യാമെന്ന്, ഭാര്യ സമ്മതിച്ചു; രണ്ടു പേരും ചേര്‍ന്ന് കെട്ടിപ്പിടിച്ച് ഗംഗയിലേയ്ക്ക് ചാടി.....പാവം ഭാര്യ ഒഴുക്കില്‍ പെട്ട് മരിച്ചു..ഭര്‍ത്താവ് ഇപ്പോഴും ഉണ്ടത്രെ......

എന്തായാലും ഇതൊന്നും വായിച്ച് മനസ്സ് വിഷമിക്കരുത്.......

ഞാന്‍ പറഞ്ഞൂന്നേള്ളൂ.........
തിരുത്ത്

കെ.എം മാത്യു അല്ല...കെ.എം റോയ്(ചീഫ് എഡിറ്റര്‍,മംഗളം)
Pongummoodan said…
പ്രിയ തോന്ന്യാസി,

നിര്‍ഭാഗ്യവശാല്‍ ഞാനത് വായിച്ചിട്ടുണ്ടായിരുന്നില്ല.
നന്ദി. :)
G.MANU said…
കുഞ്ഞു കഥയിലൂടെ ഒറ്റപെടുന്നവരുടെ സ്നേഹത്തിന്റെ അസ്തമയം കാണിച്ചു തന്നു വല്ലഭാ..

ഈശ്വരാ വയസുകാലം ഇപ്പൊഴേ ഓര്‍മ്മ വന്നു... :(
Pongummoodan said…
മനുജി,

ദില്ലിയില്‍ നിന്നും വന്ന അതിഥിയുടെ രണ്ടാം ഭാഗം താങ്കള്‍ കുറുച്ചോളാം എന്ന് പറഞ്ഞത് മറക്കരുത്...
തട്ടിക്കോണം.. :)

കമന്റിന് ഒരു തരി നന്ദിയില്ല. :)
saju john said…
ഇങ്ങനെ നല്ലത് വായിക്കാന്‍ കിട്ടുമെങ്കില്‍...4 അല്ല 40 നീ അടിച്ചോടാ കുട്ടാ......
Pongummoodan said…
മൊട്ടേട്ടാ,

:)

നന്ദി. സന്തോഷം.
Anonymous said…
കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ യുധ്ധംചെയ്യുന്നതാണു അപ്പൊൽ ആയുസ്സിനു നല്ലത്!നന്നായി...

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

വേലിക്കകത്ത്, ഒറ്റപ്പെട്ട്...