Posts

Showing posts from June, 2008

പുറത്താക്കപ്പെട്ടവര്‍ ...

Image
കരയാനറിയാത്തവര്‍. ചിരിക്കാനറിയാത്തവര്‍, പരിഭവിക്കാനും പ്രതിഷേധിക്കാനുമറിയാത്തവര്‍, യാതൊരു വികാരങ്ങളും പ്രകടിപ്പിക്കാനറിയാത്തവര്‍, പരാതിപറയാന്‍ ഭാഷപോലും ഇല്ലാത്തവര്‍, കൊല്ലാന്‍ വരുന്നത്‌ കണ്ട്‌ ഒന്നുറക്കെ കരയാനും പിടയാനും കഴിയാത്തവര്‍. എങ്കിലും കാലങ്ങളായി അവര്‍ അളവുകളും തൂക്കങ്ങളും കണക്കുകളുമില്ലാതെ നമുക്ക്‌ എന്തൊക്കെയോ നല്‍കി. അവരില്‍ നിന്ന്‌ നാമെന്തൊക്കെയോ പറ്റി. നേടിയതൊക്കെ നാമാണ്‌. നല്‍കിയതൊക്കെ അവരും. മതി, ഇനി നമുക്കവയെ ഒന്നൊന്നായി വെട്ടി വീഴ്ത്താം. ഇതില്‍ കൂടുതല്‍ എന്ത്‌ നന്ദിയാണ്‌ നമുക്കവരോട്‌ കാണിക്കാനുള്ളത്‌. ------------------------------------------------------------------------------- തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ അങ്കണത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മരമുത്തച്ഛന്‍മാര്‍. ആദ്യം പുറത്താക്കല്‍ അടുത്തത്‌ വെട്ടിനിരത്തല്‍. പ്രതികരിക്കാനും പ്രതിഷേധിക്കാനും കരിവാരം ആചരിക്കാനും ഇവര്‍ക്കാരുമില്ല.

കഴിവതും മഹത്‌വ്യക്തികള്‍ ശനിയാഴ്ചകളില്‍ മരിക്കുക. !!!

ഒരു സംശയം. കേരളീയര്‍ പ്രഹസനങ്ങള്‍ പോലും മറന്ന്‌ തുടങ്ങിയൊ? സാധാരണ നമ്മള്‍ പ്രഹസനത്തിന്‌ വേണ്ടിയെങ്കിലും മാന്യന്‍മാരും നീതിമാന്‍മാരുമാവാറുണ്ടായിരുന്നു. 'ആളുകള്‍' എന്ത്‌ വിചാരിക്കും എന്ന്‌ ചിന്തിച്ച്‌ എത്രവലിയ 'ശരിയും' നമ്മള്‍ മനസ്സില്ലാമനസ്സോടെയെങ്കിലും ചെയ്തിരുന്നു. എല്ലാം ഒരു പ്രഹസനം. ആത്മാര്‍ത്ഥത പലപ്പോഴുമുണ്ടാവാറില്ല. എങ്കിലും അത്തരം പ്രഹസനങ്ങളിലും നമ്മള്‍ ഒരു നീതി കണ്ടിരുന്നു. ആരെങ്കിലും ഒരു വിവാഹം ക്ഷണിച്ചാല്‍, പുരവാസ്തുബലി പറഞ്ഞാല്‍, മറ്റ്‌ മംഗളകരമായ ചടങ്ങുകള്‍ക്ക്‌ ക്ഷണിച്ചാല്‍, അടിയന്തിരം, പുലകുളി, മരണം ഇവയൊക്കെ അറിഞ്ഞാല്‍ നമ്മള്‍ അതിലൊക്കെ പങ്കെടുത്തിരുന്നു. പലപ്പോഴും ചുമ്മാ ഒരു പ്രഹസനത്തിനെങ്കിലും. മുതിര്‍ന്നവരെ ആദരിക്കുന്നതും, പ്രായമായവര്‍ക്ക്‌ ബസ്സില്‍ ചെറുപ്പക്കാര്‍ എഴുന്നേറ്റ്‌ ഇരിപ്പിടം കൊടുക്കുന്നതുമൊക്കെ പലപ്പോഴും പ്രഹസനത്തിനായെങ്കിലും നമ്മള്‍ ചെയ്ത്‌ പോന്നിരുന്നു. (എല്ലാവരും പ്രഹസനക്കാര്‍ ആണെന്ന്‌ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല ) ഇത്രയൊക്കെ പറയാന്‍ കാരണമായത്‌ ഒരു പ്രമുഖ മലയാള പത്രത്തില്‍(കേരള കൌമുദി ) മഹാകവി പാലായുടെ സംസ്കാര ചടങ്ങിനെക്കുറിച്ച്‌ വന്ന വാര്‍ത്ത

"കറുക്കാനൊരുകൈ സഹായം"

പ്രിയപ്പെട്ടവരെ, അതിപ്രശസ്തനും താരതമ്യങ്ങള്‍ക്കതീതമായ സര്‍ഗ്ഗശേഷിയുള്ളവനും ജനപ്രീയ ബ്ളോഗ്ഗറുമായ ശ്രീമാന്‍ പോങ്ങുമ്മൂടന്‍ എന്ന എന്‍റെ അവസ്ഥ ഇഞ്ചി കടിച്ച കുരങ്ങിന്‍റെ കൂട്ടായെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. !! ഭാര്യയുടെ പേറും കുട്ടിയുടെ 28 - കെട്ടുമൊക്കെയായി തിരക്കിലായതിനാല്‍ ബൂലോഗത്ത്‌ വരാനും പതിവുള്ള പോസ്റ്റ്‌ വായന, ഇടല്‍, ഉടക്കല്‍(തേങ്ങ) എന്നിവക്കൊക്കെ മുടങ്ങിപ്പോയതിനാലും ഇവിടെ നടക്കുന്നതൊന്നും യഥാസമയത്ത്‌ അറിയാന്‍ കഴിഞ്ഞില്ല. നാട്ടില്‍ നിന്ന്‌ തിരിച്ച്‌ ബൂലോഗത്ത്‌ എത്തിയപ്പോഴാണ്‌ ഒട്ട്‌ മിക്ക ബ്ളോഗ്ഗറുടേതും കറുത്തിട്ടാണെന്ന്‌ ( ബ്ളോഗ്‌) മനസ്സിലായത്‌. എന്താണ്‌ കാര്യമെന്ന്‌ പിടികിട്ടിയില്ല. ഇന്ന്‌ രാവിലെ മാതൃഭൂമി പേപ്പറില്‍ ശ്രീ. എം. ബഷീര്‍ എഴുതിയ 'ബൂലോഗം പുകയുന്നു ' എന്ന ലേഖനം വായിച്ചപ്പോഴാണ്‌ സംഗതി ഗൌരവതരമായ എന്തോ ആണെന്ന്‌ പിടികിട്ടിയത്‌. സമയവും സാഹചര്യവുമുള്ള സഹബ്ളോഗ്ഗര്‍മാര്‍ ഉണ്ടെങ്കില്‍ സംഗതിയുടെ കിടപ്പ്‌ വശം വിശദമായും ലളിതമായും ഒന്ന്‌ പറഞ്ഞ്‌ തരാമോ? സമയക്കുറവുണ്ടെങ്കില്‍ ഒരു കുഞ്ഞ്‌ ലിങ്ക്‌ ഇട്ടാലും മതി. ഉപേക്ഷ വിചാരിക്കുമോ? ജനപ്രീയ ബ്ളോഗ്ഗറായ നമ്മോട്‌ ഏതെങ്കിലും സാദാ ജനം ഇതിന

പാലാ ഇനി കേരളത്തിന്‍റെ ഓര്‍മ്മ...

Image
മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു മഴക്കാലത്താണ്‌ അവസാനമായി ഞാനദ്ദേഹത്തെ കാണുന്നത്‌। അന്ന്‌ , വൈക്കത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ വീടിന്‍റെ പടിഞ്ഞാറുവശത്തുള്ള , ഒട്ടൊന്ന്‌ ഇരുള്‍ മൂടിയ ഒരു മുറിയില്‍ ജനാലയുടെ ഒരു പാളി തുറന്നിട്ട്‌ പുറത്ത്‌ പച്ചപ്പിലേക്ക്‌ പെയ്തിറങ്ങുന്ന മഴയെ നോക്കി അദ്ദേഹമിരിക്കുകയായിരുന്നു। എഴുത്ത്‌ മേശയിലേക്ക്‌ നീണ്ട്‌ മെലിഞ്ഞ, ഞരമ്പുകള്‍ പിടച്ച ആ കൈകള്‍ കൂട്ടിവച്ചുള്ളയിരുപ്പ്‌ സ്വല്‍പ്പനേരം ഞാന്‍ നോക്കി നിന്നു. വിരലുകള്‍ മഴയുടെ താളത്തില്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. ( അതോ പ്രായം വിരലുകള്‍ക്ക്‌ നല്‍കിയ വിറയലോ?) അന്ന്‌ അദ്ദേഹമൊരുപാട്‌ സംസാരിച്ചു. പഴകാലങ്ങളെക്കുറിച്ച്‌, മഴയെക്കുറിച്ച്‌, കവിതയെക്കുറിച്ച്‌, പട്ടാള - അദ്ധ്യാപക ജീവിതത്തെകുറിച്ച്‌, ചങ്ങമ്പുഴയെക്കുറിച്ച്‌, ഉള്ളൂരിനെയും ആശാനെയും കുറിച്ച്‌, സൈമണ്‍ ബ്രിട്ടോയെയും തന്‍റെ ശിഷ്യനും സഹായിയും അയല്‍വാസിയുമായ ഒരു നല്ല മനുഷ്യനെക്കുറിച്ച്‌ (നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ പേര്‌ എന്‍റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോയിരിക്കുന്നു. ക്ഷമിക്കുക) അങ്ങനെ അങ്ങനെ എനിക്ക്‌ മനസ്സിലായതും മനസ്സിലാകാത്തതുമായ ഒര