പൂയംകുട്ടി

ബൂലോഗരേ,

പൊതുവേ വിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ വിവാഹത്തിന്‍റെ ആദ്യനാളുകള്‍ തൊട്ട്‌ ആദ്യ കുഞ്ഞ്‌ ജനിക്കുന്നവരെ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ്‌ " വിശേഷമൊന്നുമായില്ലേ?" എന്നത്‌? ചിലപ്പോള്‍ തോന്നും ആത്മാര്‍ത്ഥതയേക്കാള്‍ ആക്കലാണ്‌ ഈ ചോദ്യത്തിന്‌ പിന്നിലെന്ന്‌.

കഴിഞ്ഞ 2005 ഒക്ടോബര്‍ 31 മുതല്‍ അതായത്‌ എന്‍റെ കല്യാണപ്പിറ്റേന്ന്‌ മുതല്‍ ഞാനും കേട്ടുകൊണ്ടിരുന്നത്‌ ഇതേ ചോദ്യമാണ്‌। ചിലരുടെ ചോദ്യം കേട്ടാല്‍ ചോദ്യകര്‍ത്താവിന്‌ 'ഒരവസരം' കൊടുത്താലോ എന്ന്‌ പോലും നാം ചിന്തിച്ച്‌ പോവും. അത്രക്കുണ്ട്‌ ആത്മാര്‍ത്ഥത! അത്രത്തോളം തന്നെ അനുകമ്പയും!!

എന്തായാലും കഴിഞ്ഞ ശനിയാഴ്ച രാത്രി 10.32 മുതല്‍ ഞാന്‍ ഈ ചോദ്യശരത്തില്‍ നിന്ന്‌ രക്ഷപെട്ടിരിക്കുന്നു. എന്‍റെ ഭാര്യ ഒരു ആണ്‍കുട്ടിക്ക്‌ ജന്‍മം നല്‍കിയിരിക്കുന്നു. ( ഉത്തരവാധി ഞാന്‍ തന്നെ ). പൂയം നാളില്‍ ജനിച്ച എന്‍റെ 'പൂയംകുട്ടിക്ക്‌' ' നിങ്ങളുടെ അനുഗ്രഹം ഉണ്ടാവില്ലേ?

സ്നേഹപൂര്‍വ്വം.
റവ. 'ഫാദര്‍' പോങ്ങുമ്മൂടന്‍ :)

Comments

Pongummoodan said…
അവസാനം ഞാനത്‌ തെളിയിച്ചു.... :)
അയ്യോ...എനിക്കു മേലായേ..... അപ്പൊള്‍ ചിലവ് എന്നാ?
നീയാള്‌ വിചാരിച്ചപോലെയല്ലല്ലൊ. ഒന്നൊന്നര ആങ്കുട്ടിയാണ്‌. എന്തായാലും പൂയ്യക്കാരനു സ്വാഗതം. നല്ലതു വരട്ടെ. പൂയില്ല്യന്‍ അല്ലല്ലൊ.
ബ്ലോഗില്‍ അവന്‍റെ കുസൃതികള്‍ക്കായ് കാത്തിരിക്കുന്നു
അടി അടി. പൂയംകുട്ടിക്ക് സര്‍വൈശ്വര്യങ്ങളും ഉണ്ടാകട്ടെ. ചുമ്മാതല്ല പോസ്റ്റുകള്‍ ഒന്നും കാണാഞ്ഞത്!

അടുത്ത രണ്ടു ചോദ്യങ്ങള്‍ ഉടനെ പ്രതീക്ഷിക്കുക:
1. ഇനി എപ്പോഴാ അടുത്തത്?
2. രണ്ടില്‍ നിര്‍ത്തിയോ, അത് കഷ്ടമായ്. (' നമ്മള് ചിലവിനു തന്നേനെ' എന്ന സ്റ്റൈല്‍)
കൊള്ളാം...ആണ്‍കുട്ടി തന്നെ.... കുഞ്ഞിവാവയ്ക്ക്‌ ഒരായിരം ആശംസകള്‍...മാഷേ...
പൂയം കുട്ടിക്ക് ഒരു മുത്തം !!
പൂയം കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ആശംസകള്‍...
ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി
പൂയ്യംകുട്ടി നല്ല കുട്ടിയായി വളരട്ടെ...

ഫാദറിനും മാദറിനും ആശംസകള്‍
Sherlock said…
ആശംസകള്‍ പോങ്ങുമൂട്സ്g
Unknown said…
അപ്പോ കര്‍ക്കടകത്തില്‍ ജനിച്ചാല്‍ ഞാന്‍ വെറുതെ ചിന്തിച്ചു പോയി കാര്‍ക്കോടകന്‍ എന്നൊ
മറ്റോ
ഞാനുമൊരു പൂയംകുട്ടി,
എനിക്കുമുണ്ടൊരു പൂയംകുട്ടി,
നിനക്കുമായൊരു പൂയംകുട്ടി.

ദൈവ ക്ര്പ എന്നുമെന്നും ഉണ്ടാവട്ടെ.
ഞാനുമൊരു പൂയംകുട്ടി,
എനിക്കുമുണ്ടൊരു പൂയംകുട്ടി,
നിനക്കുമായൊരു പൂയംകുട്ടി.

ദൈവ ക്ര്പ എന്നുമെന്നും ഉണ്ടാവട്ടെ.
ഞാനുമൊരു പൂയംകുട്ടി,
എനിക്കുമുണ്ടൊരു പൂയംകുട്ടി,
നിനക്കുമായൊരു പൂയംകുട്ടി.

ദൈവ ക്ര്പ എന്നുമെന്നും ഉണ്ടാവട്ടെ.
G.MANU said…
aaaSamsakaL.... aaSamsakal

midukkanaayi vaLaratte
Unknown said…
ഹഹ.. കോമ്രേഡ് ആശംസകള്‍. കുട്ടിക്കും അമ്മയ്ക്കും താങ്കള്‍ക്കും
Anonymous said…
അതിന്റെ ബാക്കി, പുറകേ വരുന്നുണ്ട്, ഹരിക്കുട്ടാ........
Pongummoodan said…
പ്രീയപ്പെട്ട,
പ്രവീണ്‍ ചമ്പക്കര
പാര്‍ത്ഥന്‍
ഫസല്‍
വല്ലഭേട്ടാ
അന്യന്‍
ശ്രീലാല്‍
വല്യമ്മായി
തറവാടി
പച്ചാന
അജൂ
ഉണ്ണി
പ്രീയ
ജിഹേഷ്‌
അനൂപ്‌
ഒഏബി
ഒഏബി
ഒഏബി
മനുജി
പുടയൂറ്‍
ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി.
ഉമ്മ

പോങ്ങുമ്മൂടന്‍
Pongummoodan said…
നിറഞ്ഞ ചിരിയുമായി വരാറുള്ള ശ്രീ,
താങ്കള്‍ എവിടെ?
തിരക്കിലാണോ?
സുഖം?
Pongummoodan said…
നട്ടപിരാന്താ,
നന്ദി.
ബഷീർ said…
റവ. ഫാദര്‍ പൊങ്ങുമ്മൂടനൂം മൈദാ. മമ്മി മിസ്സിസ്‌ പൊങ്ങുമ്മൂടനും..
പുതുപ്പിറവിക്കും ആശംസകള്‍..
OT
അല്ല ....ശ്രീയെ ഞാനു അന്വഷിച്ചതായി പറയുക.. വല്ല ആനയുടെയും പിറകെ പോയോ പുള്ളി ?
Pongummoodan said…
വെള്ളറക്കാടേ,

ഒരു കൂട നന്ദി ഒപ്പം ഒരു കെട്ട്‌ സ്മൈലിയും.
Pongummoodan said…
ഉഗാണ്ടാ,
സ്നേഹപൂര്‍വ്വം നന്ദി.
Jayarajan said…
അതു ശരി. അപ്പോ ഇതായിരുന്നോ കുറെ നാളായി പോസ്റ്റൊന്നുമില്ലാത്തേന്റെ കാരണം? (മടിയാണെന്ന് ഞങ്ങള്‍ക്കറിയാം; എന്നാലും പറഞ്ഞ്‌ നടക്കാന്‍ ഒരു കാരണമായല്ലൊ :)) ഏതായാലും ആശംസകള്‍. പിന്നെ ഒരു ഇമ്പൊസിഷനും: ഉത്തരവാദി, ഉത്തരവാദി ഒരു നൂറ്‌ തവണ എഴുതിയേക്ക്‌ :)
Visala Manaskan said…
പൂയംകുട്ടി ചുള്ളനും ഫാദര്‍ പൊങ്ങുമ്മുടനും മദര്‍ സുപ്പീരിയറിനും എന്റെ ആശംസകള്‍.
Pongummoodan said…
ജയരാജാ,
നന്ദി. താങ്കള്‍ പറഞ്ഞത്‌ പൂര്‍ണ്ണമായും ശരിയാണ്‌. പോസ്റ്റുകള്‍ കുറയാന്‍ മടി തന്നെയാണ്‌ പ്രധാന കാരണം. ഒട്ടോരു ആത്മവിശ്വാസത്തകര്‍ച്ചയുമുണ്ട്‌. പഴയ പിക്ക്‌ അപ്പ്‌ - ലേക്ക്‌ പതിയെ മടങ്ങിയെത്തിയേക്കും. ശ്രമിക്കുന്നുണ്ട്‌. ശരിയായേക്കും. പ്രതിഭാദാരിദ്ര്യം തന്നെയണ്‌ പ്രധാന പ്രശ്നം. :)
സ്നേഹപൂര്‍വ്വം
ഹരി
Pongummoodan said…
വിശാലേട്ടന്‌,

നന്ദി. വിശദമായ ഒരു പോസ്റ്റ്‌ ഇടണമെന്ന്‌ ആഗ്രഹിച്ചിരുന്നു. രസകരമായ ഒരു പോസ്റ്റിന്‌ വകുപ്പുമുണ്ടായിരുന്നു ഈ പൂയംകുട്ടി സംഭവത്തില്‍. പക്ഷേ ഇത്‌ തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യം ആയതിനാല്‍ ഒരു പോസ്റ്റാക്കി ഇട്ടാല്‍ അത്‌ അല്‍പ്പത്തരമാവില്ലേ എന്ന ശങ്കയില്‍ ഒതുക്കിയതാണ്‌. എങ്കിലും ഞാന്‍ അച്ഛന്‍ ആയ വിവരം നമ്മുടെ ബൂലോഗസ്നേഹിതരേ അറിയിക്കാതിരിക്കുന്നത്‌ നന്നല്ലല്ലോ എന്ന ചിന്തയില്‍ ഒന്ന്‌ അറിയിക്ക മാത്രമാണ്‌ ചെയ്തത്‌.

ആശംസക്ക്‌ വീണ്ടും നന്ദി.

സ്നേഹപൂര്‍വ്വം
ഹരി
thangal thakarkkukayanallo mashe...

good
thangal thakarkkukayanallo mashe...

good
achan ayathinte thirakkukalanallo ,
ezhuthinte moorch a chilappool onnum kurayumo avo
Pongummoodan said…
ജയരാജാ,
ഉത്തരവാദി എന്നത്‌ നൂറുവട്ടം എഴുതി. :)
തെറ്റ്‌ ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം.
ശ്രീ said…
കലക്കി. മാഷേ... കുറച്ചു വൈകി എങ്കിലും എന്റെ ആശംസകള്‍!

എന്താ പോസ്റ്റുകളൊന്നും ഇല്ലാത്തത് എന്നന്വേഷിച്ചു വന്നതാ... ഇപ്പോ കാര്യം മനസ്സിലായി. അപ്പഴേയ്, ചിലവ് എപ്പഴാ?
;)
ശ്രീ said…
മാഷേ... ദാ ഈ കമന്റു തട്ടിക്കഴിഞ്ഞാണ് എല്ലാ കമന്റുകളും വായിച്ചു നോക്കിയത്.

എന്നെ അന്വേഷിച്ചു കൊണ്ടുള്ള കമന്റും ഇപ്പോഴാണ് കണ്ടത്. രണ്ടാഴ്ച ചിക്കന്‍പോക്സ് പിടിച്ച് നാട്ടില്‍ കിടപ്പിലായിരുന്നു മാഷേ. അതാണ് ഇങ്ങെത്താന്‍ വൈകിയത്.

അതിനു ക്ഷമാപണമായി പൂയം കുട്ടിയ്ക്കും കുട്ടീടെ അച്ഛനുമമ്മയ്ക്കും എല്ലാം പിന്നേയും ആശംസകള്‍ നേരുന്നു. പോരേ?
:)
മാഷെ..

അഭിനന്ദനങ്ങള്‍..!

ആദ്യത്തെ കണ്മണി ആണായിരിക്കണം അവന്‍ അച്ഛനെ...

നട്ടപിരാന്തന്റെ വീട്ടില്‍ക്കൂടിയാണ് ഞാന്‍ വന്നത്.. അവിടെ പോങ്ങുമ്മൂടന്റെ ആല്‍ബം പൂജാറൂമില്‍ മെഴുകുതിരി വച്ച് പൂജിക്കുന്നതു കണ്ടിട്ടാണ് ഇങ്ങോട്ട് കയറിയത്.
സ്റ്റോറി പൊങ്ങുമ്മൂന്‍
ഇപ്പോളാണറിഞ്ഞത്. ഇരുപത്തെട്ടും മിസ്സായി.
ഇനി ആദ്യത്തെ ജന്മദിനം ജില്‍ ജില്‍ ആക്കാം.

പൂയം കുട്ടി മിടുക്കനായി ഇരിക്കുന്നില്ലേ? :-) സ്നേഹം.
അങ്ങനെ പണി പറ്റിച്ചു അല്ലെ....
ആണുങ്ങളോട് കളിച്ചാല്‍ ....,പൂയംകുട്ടി
ആശംസകള്‍

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ