Posts

Showing posts from March, 2008

കോവിഡൻ വന്നു

Image
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം. എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനം‌മയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവ

'നവ' ഭാരതസ്ത്രീതന്‍ 'ഭാവ'ശുദ്ധി!!!

മടിച്ച്‌ മടിച്ചാണെങ്കിലും കൊച്ചുവെളുപ്പാന്‍ കാലത്ത്‌ സുരേട്ടന്‍ വിളിച്ചപ്പോള്‍ നടക്കാന്‍ പോയത്‌ എന്തുകൊണ്ടും നന്നായി. അതുകൊണ്ടാണല്ലോ ഭാരതസ്ത്രീകളില്‍ മാത്രം കണ്ടുവരുന്നതും പുരുഷന്‍മാര്‍ക്ക്‌ അവരുടെ നഗ്നനേത്രം കൊണ്ട്‌ ഇതുവരെ കാണാന്‍ കഴിയാതിരുന്നതുമായ ഭാവശുദ്ധി എന്ന്‌ പറയുന്ന ആ സംഗതി എനിക്ക്‌ കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത്‌. കണ്ടു സ്നേഹിതരേ, ആ ഭാവശുദ്ധി ഞാന്‍ കണ്ടു. ഇന്ന്‌ രാവിലെ ഏതാണ്‌ 8 മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌.!!!. (വിശദമായി) വിശദീകരിക്കാം. :) ഇന്നലെ രാത്രി പറഞ്ഞതിന്‍പ്രകാരം നടക്കാന്‍ പോവാനായി സുരേട്ടന്‍ രാവിലെ കൃത്യം അഞ്ചര മണിക്ക്‌ തന്നെ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു. പ്രാഥമിക കര്‍മ്മങ്ങളൊക്കെ നിര്‍വ്വഹിച്ച്‌ ഞാന്‍ ബൈക്കുമെടുത്ത്‌ അഞ്ചേമുക്കല്‍ കഴിഞ്ഞതോടെ പോങ്ങുമ്മൂട്ടുനിന്ന്‌ കേശവദാസപുരത്തെത്തി. സുരേട്ടന്‍ കാത്ത്‌ നില്‍പ്പുണ്ട്‌. ബൈക്ക്‌ വഴിയരികില്‍ വച്ച്‌ സുരേട്ടന്‍ നടന്നും ഞാന്‍ 'തൊഴിച്ചും' തുടങ്ങി. ( എന്‍റെ നടത്തത്തെ നടത്തമായി സ്നേഹിതര്‍ കാണാറില്ല. അവര്‍ അതിനെ തൊഴിക്കല്‍ ആയാണ്‌ വിശേഷിപ്പിക്കുന്നത്‌. നാട്ടിലെ സ്നേഹിതരും ഇങ്ങനെ തന്നെ വിശേഷിപ്പിക്കുന്നതുകൊണ്ട്‌ ഞാ

'കൂടുതല്‍ നല്ല' കൂട്ടുകാരാ....

റോജി തോമസ്‌ എന്ന എന്‍റെ 'കൂടുതല്‍ നല്ല' കൂട്ടുകാരാ, 'കൂടുതല്‍ നല്ല' എന്ന പ്രയോഗം ശ്രദ്ധിച്ചോ? ബോധപൂര്‍വ്വം കൊടുത്തതാണ്‌. എല്ലാ സ്നേഹിതരും നല്ലതാണ്‌. എന്നാല്‍ ചിലപ്പോള്‍ ചിലരുടെ സാന്നിദ്ധ്യം അല്ലെങ്കില്‍ അവര്‍ നല്‍കുന്ന ഒരു നല്ല വാക്ക്‌ അതുമല്ലെങ്കില്‍ അവര്‍ അയക്കുന്ന ഒരു കത്ത്‌ ഇവയൊക്കെ നമ്മളില്‍ വലിയതോതിലുള്ള ആശ്വാസം നിറക്കും. അവരെ നമ്മള്‍ കൂടുതല്‍ നല്ല സ്നേഹിതരായി കണക്കാക്കിപ്പോവും. പ്രിയപ്പെട്ട റോജി, താങ്കളുടെ കത്ത്‌ എനിക്ക്‌ വലിയ ആശ്വാസമാണ്‌ നല്‍കിയത്‌. മനസ്സ്‌ വല്ലാതെ അസ്വസ്ഥതപ്പെട്ടിരിക്കയായിരുന്നു. എന്താണ്‌ കാര്യമെന്നറിയില്ല. ചിലപ്പോള്‍ അങ്ങനെയാണ്‌, ഈ മനസ്സെന്ന കോപ്പ്‌ ചുമ്മാ ഒരു കാരണവും കൂടാതെ എന്നോട്‌ പിണങ്ങും. പിന്നെ അവനെ വരുതിയിലാക്കാന്‍ ഞാന്‍ പെടുന്ന പാട്‌ റോജിക്കറിയാമോ? ചിലപ്പോള്‍ നിങ്ങളെപ്പോലുള്ള (കൂടുതല്‍) നല്ല കൂട്ടുകാര്‍ നല്‍കുന്ന വാക്കുകളില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ അവന്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കും. എങ്കിലും ഞാന്‍ അവനെ - മനസ്സിനെ - അത്രകണ്ട്‌ വിശ്വസിക്കുന്നില്ല. എനിക്കറിയാം ചെറിയ കാര്യം മതി വീണ്ടുമവന്‍ പിണങ്ങാനെന്ന്‌. എന്നുകരുതി എനിക്കവനെ അങ്ങന

Popular posts from this blog

ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്...

ജി.സ്പോട്ട് - ഒരു അശ്ലീല കഥ

ഒരു പ്രണയം! ബഹുവിധം!!