Posts

Showing posts from February, 2008

കോവിഡൻ വന്നു

Image
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം. എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനം‌മയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവ

എന്‍റെ (ബിലേറ്റഡ്‌) വിവാഹ ക്ഷണക്കത്ത്‌ :)

ഡയറി എഴുതുന്ന ശീലം പോലുമില്ലാതിരുന്ന ഞാന്‍ ആദ്യമായി എഴുതിയത്‌ എന്‍റെ വിവാഹ ക്ഷണക്കത്താണ്‌. അതും രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. അന്നത്‌ കുറച്ച്‌ പേര്‍ക്ക്‌ രസിക്കാനും, അതിലും കുറച്ച്‌ പേര്‍ക്ക്‌ എന്നോട്‌ നീരസം തോന്നിക്കാനും കാരണമായി. ചില സ്നേഹിതര്‍ അത്‌ സ്കാന്‍ ചെയ്ത്‌ അവരുടെ സ്നേഹിതര്‍ക്ക്‌ അയച്ച്‌ കൊടുത്തു. ചിലര്‍ നല്ലവാക്ക്‌ പറഞ്ഞു. മറ്റു ചിലര്‍ ' നല്ല വാക്ക്‌ ' പറഞ്ഞു. ഏതായാലും ഇന്ന്‌ രാവിലെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ക്ഷണക്കത്ത്‌ എന്നെ തേടി എന്‍റെ ഇന്‍ബോക്സില്‍ വന്നു. ആ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്ക്‌ വയ്ക്കട്ടെ.... പ്രിയ സ്നേഹിതാ, 28 വര്‍ഷം നീണ്ട ബാച്ചിലര്‍ ജീവിതത്തിന്‌ വിരാമമിട്ടുകൊണ്ട്‌ ഭര്‍തൃപദവി എന്ന മുള്‍ക്കിരീടം അണിയാന്‍ ഞാന്‍ സസന്തോഷം തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന 30- )o തീയതി അതായത്‌ 2005 ഒക്ടോബര്‍ 30 ഞായറാഴ്ച രാവിലെ 10നും 11നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കടുത്തുരുത്തി, തളിയില്‍ മഹാദേവ ക്ഷേത്രത്തിന്‌ സമീപമുള്ള കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ്‌ മുള്‍ക്കിരീട ധാരണം. കടുത്തുരുത്തിയില്‍ ശാരദാമന്ദിരത്തിലെ ശ്രീ. കെ. രാജീവിന്‍റെയും അദ്ദേഹത്തിന്‍റെ പത്നി ശ്രീ

പുതിയ ബ്ളോഗറും നായയുടെ വാലും.

പുതിയ ബ്ളോഗറുടെ ഭാര്യ കുറ്റാക്കുറ്റിരുട്ടിലേക്ക്‌ കണ്ണുതുറന്ന്‌ അടുത്ത്‌ കിടക്കുന്ന ആര്യപുത്രന്‍റെ( പുതിയ ബ്ളോഗര്‍) വിരി മാറ്‌ ലക്ഷ്യമാക്കി കൈയ്യെടുത്തിടാന്‍ ശ്രമിച്ചപ്പോഴാണ്‌ അയാള്‍ കിടക്കയിലില്ലെന്ന വിവരം ആ സൌഭഗ്യവതി ഞെട്ടലോടെ അറിഞ്ഞത്‌. പ്രത്യേകിച്ച്‌ ഒരു കാരണവുംകൂടാതെ വേലക്കാരിയായ രാധാമണിയുടെ രൂപം അവരുടെ മനസ്സില്‍ തെളിയുകയും ആ വെപ്രാളത്തില്‍ ഭര്‍ത്താവിനെ തീര്‍ത്തും സംശമില്ലാത്ത ആ തരുണീമണി ചെരിഞ്ഞ്‌ കൈനീട്ടി ഭിത്തിയിലെ സ്വിച്ചിട്ട്‌, ക്ളോക്കിലേക്ക്‌ നോക്കി. സമയം വെളുപ്പിനെ രണ്ടര ആയിരിക്കുന്നു. 'ഭഗവാനേ, ന്‍റെ ചേട്ടന്‍' കത്തുന്ന നെഞ്ചുമായി അവര്‍ കതക്‌ തുറന്ന്‌ ഹാളിലേക്കിറങ്ങി വേലക്കാരിയുടെ മുറിയുടെ കതകില്‍ ചുമ്മാ ചെവി ചേര്‍ത്ത്‌ യാതൊരു സംശയവുകൂടാതെ അങ്ങനെ ചിന്തിച്ച്‌ നില്‍ക്കുമ്പോഴാണ്‌ അവര്‍ ഭര്‍ത്താവിന്‍റെ കമ്പ്യൂട്ടര്‍ റൂമില്‍ വെളിച്ചം കാണുന്നത്‌. എന്തെടുക്കുകയായിരിക്കും ഇപ്പോള്‍ അവിടെ? രാത്രി അത്താഴത്തിന്‌ രാധാമണി ഉണ്ടാക്കിയ അവിയല്‍ തീരെ മോശമാണെന്നും പറഞ്ഞ്‌ അത്താഴം കഴിക്കാതെ എഴുന്നേറ്റ്‌ പോയിക്കിടന്നാണ്‌. അതുകൊണ്ട്‌ ഉറങ്ങുന്നതിന്‌ മുന്‍പുള്ള 'പുഷ്‌ അപ്പ്‌ ' എടുക

Popular posts from this blog

ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്...

ജി.സ്പോട്ട് - ഒരു അശ്ലീല കഥ

ഒരു പ്രണയം! ബഹുവിധം!!