കോവിഡൻ വന്നു

Image
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം. എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനം‌മയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവ

വലിയവന്‍!

ആര്‍ക്കും, ആരുമാവാന്‍ കഴിയുന്നയീ ലോകത്തില്‍ ;
ആരുമല്ലാതാവുന്നവന്‍ വലിയവന്‍!

Comments

Pongummoodan said…
This comment has been removed by the author.
Unknown said…
അങ്ങനാണേല്‍ ഞാനും നീയുമൊക്കെ വലിയവര്‍ തന്നെ ല്ലേ......:)
Pongummoodan said…
തോന്നിയത്‌ - എനിക്ക്‌
തോന്നിച്ചത്‌ - ഒ.സി.ആര്‍. ( ഒ.സി. രാമചന്ദ്രനല്ല )

അതുകൊണ്ട്‌ പ്രേരണക്കുറ്റം ഒ.സി.ആറിന്‌ മാത്രം. എന്നെ വെറുതേ വിട്ടേക്കൂ
ഞാന്‍ നന്നായിക്കോളാം. :)
Unknown said…
എന്നെ വെറുതേ വിട്ടേക്കൂഞാന്‍ നന്നായിക്കോളാം. :)

അതടുത്ത്‌ ഉണ്ടാവന്‍ സാധ്യത ഉണ്ടാ......???
:)
Pongummoodan said…
ജാബൂ,
ഞാന്‍ പറഞ്ഞത്‌ അത്രമാത്രം.
നമ്മള്‍ വലിയവര്‍. :)
ഇനി ആരൊക്കെ നമ്മളുടെ കൂടെ കൂടുമോ ആവോ?!!!
കാത്തിരിക്കാം. :)
Pongummoodan said…
ഹ...ഹ... സാദ്ധ്യത ലവലേശം കാണുന്നില്ല. (ഇത്‌ നമ്മളറിഞ്ഞാല്‍ മതി , പുറത്ത്‌ പറയേണ്ട )ജാബൂന്‌ വീണ്ടും നന്ദി.
:)
ആരുമല്ലാതാവാനുള്ള ശ്രമം തൂടരുക....
ഒ.സി.ആര്‍ ന് പ്രത്യേകം നന്ദി
ഓന്‍ മഹാനാണ്....
ഡിയര്‍ പൊങ്ങ്‌സ്

ആ വീഴ്ചയുടെ കഥ വായിച്ച് ചിരിച്ച് മറിഞ്ഞു...
അതിന്റെ ബാക്കി എവടെ?

ഇങ്ങനെ ഗോപി തൊടണ സൈസ് പോസ്റ്റ് എഴുതാതെ രണ്ടാം വീഴ്ച കാച്ചിക്കേ...
ശരി തന്നെ.എന്നാലും ഇതാരാ...
Pongummoodan said…
ന്‍റെ ബാജിയേട്ടാ, നിങ്ങളും ഒ.സി. ആര്‍ ഫാനാ?!!!സന്തോഷം ചേട്ടാ... :) ഒ.സിക്കുട്ടനുള്ള നന്ദി ഇന്ന്‌ തന്നെ അറിയിക്കാം. :)

വാല്‍മീകി - :)

അരവി - അത്‌ മറന്നില്ലല്ലേ? അതേ, ആത്മവിശ്വാസത്തില്‍ കാര്യമായ ഇടിവ്‌ വന്നതിനാലാണ്‌ വീഴ്ച തുടരാതിരുന്നത്‌. ഇങ്ങനെയുള്ള പ്രോത്സാഹനം കിട്ടുമ്പോള്‍ അത്‌ എനിക്ക്‌ ഒരു ആശ്വാസമാണ്‌ അരവി. താങ്കള്‍ക്ക്‌ ഉടനെ എന്‍റെ അടുത്ത വീഴ്ച കാണാം. :)

പ്രിയപ്പെട്ട പ്രിയാ....
അടിയന്‍ ച്ചെ, നാം പൂരുരുട്ടാതി തിരുനാള്‍ രാജ രാജ നായര്‍. ( രാജ രാജ വര്‍മ്മ എന്നായിരുന്നേല്‍ കൂടുതല്‍ ഗും ആവുമെന്നറിയാം. പക്ഷേ, പിതാശ്രീ വെറും നായര്‍ ആയി പോയി ) :(

കമന്‍റിന്‌ നന്ദി പ്രിയ.
ശ്രീ said…
അപ്പോ ഞാനും വലിയവനായിരിയ്ക്കും.

അരവിന്ദ് മാഷ് പറഞ്ഞത് കേട്ടല്ലോ.
രണ്ടാമത്തെ വീഴ്ച എപ്പഴാ?
[ അതായത്, ആ കഥ?]
“പൊക്കമില്ലാത്തതാണെന്റെ പൊക്കം “
എന്നല്ലേ കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുളളത് …
കൊള്ളം ചിന്ത …ഓ സീ ആറിന്റെ ഓരോ പണികളേ
then who iss cheriyavan?
ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)
ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)
ഗീത said…
പോങ്ങുമ്മൂടാ, ഞാന്‍ പ്ലാമൂടി.

ഇവിടത്തെ എന്റെ ആദ്യസന്ദര്‍ശനം ഞാന്‍ തന്നെ വെടിപൊട്ടിച്ച് അറിയിക്കുന്നു. ഠ്ഹേ...
ഓര്‍ക്കുട്ടിലൊന്നു കേറിയാലോന്ന്‌ ആലോചിച്ചിരിക്കയായിരുന്നു. ഇനിയിപ്പോള്‍ കേറുന്നില്ല........

പിന്നെ ഞാനുമുണ്ട് കൂടെ, വലിയവളാകാന്‍...
Pongummoodan said…
ശ്രീ : 'വലിയവന്‍റെ ഗണത്തിലേക്ക്‌ സ്വാഗതം'

സാക്ഷരന്‍: :)

കാര്‍ട്ടൂണി സുധീര്‍: എല്ലാവരും വലിയവരായിരിക്കുന്നു. ഇനി ചെറിയവന്‍ എന്നൊന്നില്ല. :)

കാലമാടാ: നടക്കട്ടെ. എല്ലാ ഭാവുകങ്ങളും. :)

ഗീതാഗീതികള്‍: പ്ളാമൂടി, വെടിക്ക്‌ നന്ദി. വരൂ നമുക്കൊരുമിച്ച്‌ വലിയവരാവാം. ( ഹേയ്‌, ഓര്‍ക്കൂട്ടിലൊന്നും അറിയാതെപോലും പോവരുതേ... ) :)
ഞാനും ഇതുവഴിയൊക്കെ വന്നേ.....
ഒരു കുഞ്ഞുണ്ണി സ്റ്റൈല്‍.....
വന്നു അത്ര തന്നെ
ബ്ലോഗിലമ്മ കാക്കട്ടെ
വരണം
www.kosrakkolli.blogspot.com
ആര്ക്കും ആരുമാകാന്‍ പറ്റില്ലെന്നെന്റെ അഭിപ്രായം.

Popular posts from this blog

ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്...

ജി.സ്പോട്ട് - ഒരു അശ്ലീല കഥ

ഒരു പ്രണയം! ബഹുവിധം!!