പ്രിയപ്പെട്ട ടെസ്റ്റിമോളേ... നീ എന്‍റേത് മാത്രമാണ്....
പ്രിയപ്പെട്ടവരേ...
പോങ്ങുമ്മൂടന്‍ എന്ന പേരില്‍ ഞാന്‍ ബ്ളോഗെഴുത്ത് തുടങ്ങുന്നത് പ്രതിഭയുടെ ഉള്‍വിളി ഉണ്ടായതുകൊണ്ടല്ല. എഴുതുവാന്‍ കഴിവുണ്ടെന്ന വിശ്വാസം കൊണ്ടുമല്ല. വാസ്തവത്തില്‍ അത് സംഭവിച്ചത് എഴുതാനുള്ള കൊതി ഒന്നുകൊണ്ട് മാത്രമാണ്.
കാര്യത്തിലേക്ക് കടക്കും മുമ്പേ ഒരു മുഖവുരകൂടി ഇടാന്‍ അനുവദിക്കുമല്ലോ?
ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നിയാലും ദേഷ്യം തോന്നറില്ല ഒപ്പം ഞാന്‍ നന്നാവന്‍ ശ്രമിക്കാറുമുണ്ട്। ആരെങ്കിലും നല്ലവാക്കുകള്‍ പറഞ്ഞാല്‍ ആഹ്ളാദം, ബെര്‍ളിത്തരങ്ങളില്‍ പെയ്തിറങ്ങുന്ന ബെര്‍ളിയുടെ പോസ്റ്റ്കള്‍ പൊലെ, ധാരാളം മനസ്സില്‍ കുമിഞ്ഞ് കൂടാറുമുണ്ട്. ഈ ഒരു സ്വഭാവം എന്നില്‍ ഉള്ളതുകൊണ്ട് നല്ല വാക്കുകളും പുകഴ്ത്തലുകളുമൊക്കെ കിട്ടിയില്ലെങ്കില്‍ ചോദിച്ച് വാങ്ങാന്‍ ഞാന്‍ മടി കാണിക്കാറില്ല. ( ആവശ്യക്കാരന് ഔചിത്യബോധം പാടില്ലല്ലോ)
അങ്ങനെ ഞാന്‍ പോങ്ങുമ്മൂടന്‍ എന്ന ബ്ളോഗെഴുത്തുകാരനാവും മുന്‍പ് ഹരി പാലാ എന്ന പേരില്‍ ഓര്‍ക്കൂട്ടില്‍ കുറ്റിയടിച്ച് മേയുകയും, സകല ചുള്ളന്‍മാര്‍ക്കും ചുള്ളികള്‍ക്കും സന്ദേശങ്ങള്‍ അയക്കുകയും അവരുടെയൊക്കെ പ്രൊഫൈലുകള്‍ സന്ദര്‍ശിച്ച് നേരം പോക്കുകയും ചെയ്ത്കൊണ്ടിരുന്നു. മിക്കവരുടെയും പ്രൊഫൈലുകളില്‍ അവരെ വാഴ്ത്തിപ്പാടിക്കൊണ്ടുള്ള ടെസ്റ്റിമോണിയലുകള്‍ കണ്ടപ്പോള്‍ എന്നെക്കുറിച്ചും ആരെങ്കിലും രണ്ട് നല്ല വാക്കുകള്‍ എഴുതിതന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കയും കിട്ടാതായപ്പോള്‍ ടെസ്റ്റിമോണിയലുകള്‍ അഭ്യര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഒരു സന്ദേശം സകലമാന ആള്‍ക്കാര്‍ക്കും അയച്ച് കൊടുക്കുകയും നമ്മുടെ വിശാലേട്ടന്‍റെയടക്കം ഏതാനും ടെസ്റ്റി-കള്‍ എനിക്ക് കിട്ടുകയും ചെയ്തു. (ഒന്ന് ശ്വാസം വിട്ടോട്ടെ..... )
എന്നാല്‍ 'ഓം ശാന്തി ഓം' എന്ന പേരില്‍ ഓര്‍ക്കൂട്ടില്‍ വിളങ്ങുന്ന എന്‍റെ സ്നേഹിത പറഞ്ഞത് ഈയുള്ളവന്‍ രണ്ട് ടെസ്റ്റിമോണിയല്‍ അങ്ങോട്ടേക്ക് കൊടുത്താല്‍ മാത്രമേ ഒന്ന് ഇങ്ങ് കിട്ടുകയുള്ളൂ എന്ന്. ആവശ്യം എന്‍റേതായിപ്പോയില്ലേ.. കൊടുത്തു രണ്ട്. കിട്ടി ഒന്ന്. അതില്‍ ഒരു ടെസ്റ്റിമോണിയല്‍ ഞാന്‍ താഴെ ചേര്‍ക്കുന്നു...
---------------------------------------------------------------
10/22/2007 ല'ഹരി പാല'പൂജനീയ 'വനിത', ' ഗൃഹലക്ഷ്മി', 'മഹിളാരത്നം' എന്നൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണ മിക്കവരുടെയും മനസ്സിലേക്ക് വരിക മലയാളത്തില്‍ പ്രചാരത്തിലുള്ള ചില പ്രസിദ്ധീകരണങ്ങളായിരിക്കാം. എന്നാല്‍ എനിക്കവ എന്‍റെ ഈ നല്ല കൂട്ടുകാരിയുടെ പര്യായങ്ങളാണ്. ഇത്രയും സുന്ദരിയും, സുമുഖിയും, സുശീലയും, സുബുദ്ധിയുള്ളവളുമായ ഒരു സ്നേഹിതയെ കിട്ടിയ ഈയുള്ളവന്‍ എത്ര ഭാഗ്യവാനാണ്. പൂര്‍വ്വികര്‍ ചെയ്ത പുണ്യം ഒന്നുകൊണ്ട് മാത്രമാണ് സൌഭാഗ്യവതി, എനിക്ക് നിന്നെ എന്‍റെ സ്നേഹിതയാക്കാന്‍ കഴിഞ്ഞത്. കൂട്ടുകാരി മലയാളക്കരയുടെ വാടാമലരായി നീ തിളങ്ങി വിളങ്ങി വിരാചിക്കുക. എല്ലാ നന്‍മകളും. " സര്‍വ്വ മംഗള മംഗല്യേ, ശിവേ സര്‍വ്വാര്‍ത്ഥ സാധികേശരണ്യേ, ത്രയംബികേ, ഗൌരീ... നാരായണീ നമോസ്തുതേ... " അമ്മ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്, കടുത്ത നുണകള്‍ പറയേണ്ടി വന്നാല്‍ ഈ ശ്ളോകം മൂന്ന് പ്രാവശ്യം ചൊല്ലണമെന്ന്. :)
---------------------------------------------
എന്നാല്‍ ഞാന്‍ എന്‍റെ സ്നേഹിതക്ക് 'കഷ്ടപ്പെട്ടെഴുതിയ' ഈ ടെസ്റ്റി നമ്മുടെ സ്നേഹിതന്‍ മുരളീധരിന്‍ ( ബ്ളോഗ് നാമം - മഷിപേന , ഓര്‍ക്കൂട്ട് നാമം - മുരളീധരിന്‍
ഗണപതിക്ക് കുറിച്ചത് - പഠിക്കുന്നു അറിയാത്തതെല്ലാം. http://mazhipena.blogspot.com ) അദ്ദേഹത്തിന്‍റെ സ്നേഹിതക്ക് (Achu Rockkkkssss 2008 - http://www.orkut.com/Profile.aspx?uid=10684569365942246411 )സമര്‍പ്പിച്ചിരിക്കുന്നു. സത്യത്തില്‍ അത് എനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. എന്നേക്കാള്‍ നന്നായി എഴുതാനറിയാവുന്ന അദ്ദേഹം ചെയ്ത ഈ പ്രവര്‍ത്തിയെ എന്ത് ഞാന്‍ വിളിക്കണം. എന്നെ മോഷ്ടിച്ചു എന്ന് പറയാന്‍ എന്‍റെ വിവേകം എന്നെ അനുവദിക്കുന്നില്ല. ബ്ളോഗെഴുത്തുകാരുടെ ഇടയില്‍ ഞാന്‍ എവിടെ നില്‍ക്കുന്നു എന്ന് എനിക്ക് നന്നായറിയാം. ക്ഷമിക്കുക.

Comments
എങ്കിലും ഒന്ന് പറയട്ടെ .... പ്രിയപ്പെട്ട ടെസ്റ്റിമോളേ... നീ എന്‍റേത് മാത്രമാണ്
കാലം കൊറേ ആയി ഞാന്‍ സ്വന്തമായി ഒരു ബ്ലൊഗ് ഒക്കെ തുറന്നു നാലളുകളൊക്കെ നമ്മടെ ബ്ലൊഗ്ഗില്‍ തുരു തുരാന്ന് കമ്മന്റ് എഴുതിപ്പിക്കനം എന്നൊക്കെ വിചാരിക്കുന്നു.
ആഹ്...നമ്മടെ മാവും പൂക്കും...ഇല്ലെല്‍ പ്ലാസ്റ്റിക് പൂക്കല്‍ കൊണ്ടുവന്നു വെക്കും.....
എന്തായാലും പുതിയ ഒരു ബ്ലൊഗ്ഗെറും കൂടെ എന്നെ ഓവെര്‍ട്ടേക് ചെയ്തു എന്ന് അറിയുംബൊള്‍ എന്ത് സുഗം....
ഇനിയും പൊസ്റ്റുക...നമ്മല്‍ ഒക്കെ കൂടെ ഉണ്ട്....
Jabu (jabirshareef@yahoo.com)
ഈയിടെ ഒരു കവയിത്രി വേറൊരാളുടെ ടെസ്റ്റി മോഷ്ടിച്ചു സ്വന്തം ബ്ലോഗില്‍ കവിതയായി ഇട്ടു.. പിന്നല്ലേ ഇത്.
കാരണം ഓര്‍ക്കുട്ടില്‍ ചില സുഹൃത്തുക്കള്‍ക്കു വേണ്ടിയും ചില കമ്യൂണിറ്റിക്കു വേണ്ടുയുമെല്ലാം എഴുതാറുള്ള പല വാചകങ്ങളും മറ്റു പലപ്പോഴായി പലരുടെയും പ്രൊഫൈലിലും സ്ക്രാപ്പുകളിലും എല്ലാം കണ്ടിട്ടുണ്ട്. സത്യത്തില്‍ അതു കാണുമ്പോള്‍ ഞാന്‍ സന്തോഷിയ്ക്കുകയാണ്‍ പതിവ്. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടതു കൊണ്ടാണല്ലോ...
:)
എന്തായാലും പുതുവത്സരാശംസകള്‍!
വാല്‍മീകി സര്‍വ്വസാധാരണമായിക്കഴിഞ്ഞ ഈ മോഷണങ്ങളെച്ചൊല്ലി ഇനി ഞാന്‍ വിഴമിക്കുന്നതല്ല. എന്‍റെ അല്‍പത്തരം ക്ഷമിക്കുക.
പ്രിയപ്പെട്ട പ്രീയേ... മോഷണത്തിനുമില്ലേ ഒരന്തസ്സൊക്കെ? എന്നെപ്പോലൊരുവന്‍റെ വരികള്‍ മോഷ്ടിക്കുകവഴി മോഷണത്തിനുപോലും അപമാനമല്ലേ ഉണ്ടാക്കിയിരിക്കുന്നത്. പ്രിയാ, ശ്രീ പറഞ്ഞതുപോലെ ഇതൊരു ആഹ്ളാദകരമായ കാര്യമായി കാണാന്‍ ഞാന്‍ ശ്രമിക്കുകയാണ്.
ശ്രീ.. എനിക്ക് മനസ്സിലാവുന്നു. താങ്കള്‍ പറഞ്ഞപോലെ തന്നെയായിരുന്നു ഞാന്‍ അതിനെ കാണേണ്ടിയിരുന്നത്. പെട്ടെന്നുണ്ടായ വിഷമത്തില്‍ ഞാന്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടുപോയതാണ്. പുതുവത്സരാശംസക്ക് നന്ദി. കമണ്റ്റ് ഇട്ടതിനും.
ആശംസകളോടെ..
സ്നേഹപൂര്‍വ്വം
ഗോപന്‍
വിട്ടുകള ഗഡീ......
നന്മകള്‍
ഗോപന്‍,
നജൂസ്
എല്ലാവര്‍ക്കും നന്ദി.
ആ വരികള്‍ക്കുള്ള അംഗീകാരം ആണല്ലോ മോഷണമെന്നോ റീ-യൂസ് എന്നോ പറയാവുന്ന ആ ടെസ്ടിമോണിയല്‍
അതൊന്ട്ട് പോങ്ങേട്ടാ, ഡോണ്ട് വറി.
എന്താണേലും ഇങ്ങനൊരു ടെസ്ടിമോണിയല്‍ എഴുതിക്കൊടുത്ത വിവരം ഭാര്യക്ക് അറിയാമോ?
ഏതൊരു മലയാളിയെയും പോലെ ക്യുരിയോസിടിയുടെ പേരില്‍ ഞാന്‍ ഈ ഓര്‍ക്കൂട്ടിടങ്ങള്‍ സന്ദര്സിച്ചു. നമ്മടെ ഓം ശാന്തി ടെസ്ടി അന്ഗീകരിച്ച മട്ടില്ലല്ലോ...എനിക്ക് കാണാന്‍ പറ്റുന്നില്ല..
നന്ദി. താങ്കള്‍ ഓം ശാന്തി ഓം -ന്‍റെ ടെസ്റ്റിമോണിയല്‍ ലിസ്റ്റ് ആകെ നോക്കിയില്ല. അതില്‍ എന്‍റെ രണ്ട് ടെസ്റ്റി-കളും ഉണ്ട്. ഈ സന്ദേശം താങ്കള്‍ക്ക് എഴുതുന്നതിന് മുന്‍പും ഞാന്‍ അത് ഉറപ്പ് വരുത്തിയിരുന്നു. ബുദ്ധിമുട്ടാവില്ലെങ്കില്‍ അവരുടെ ടെസ്റ്റികള്‍ 'എല്ലാം' ഒന്നുകൂടി പരിശോധിക്കുക. പ്രതികരിച്ചതില്‍ സന്തോഷം. വീണ്ടും കാണാം.
സ്നേഹപൂര്‍വ്വം...
പ്രശ്നം അത്രക്ക്യങ്ങട്‍ പിടികിട്ടില്ലട്ടൊ
ഹരിശ്രീ
പിന്നെ പോട്ടെ മാഷേ.. എല്ലാരും എടുത്തോണ്ട് പോട്ട്റ്റെ.. ഇഥെല്ലാാം കൂടെ എവിടെ കൊണ്ട് വെക്കാനാ? അല്ലേ.....!
മുന്‍പിലത്തെ പോസ്റ്റില്‍ വള്ളീച്ചിറ എന്നു വായിച്ചപ്പോ ഒരു പഴയ (1983) ഓര്‍മ്മ കയറിവന്നു- ഒരു ദിവസം പാലായില്‍ നിന്ന് ബസില്‍ പോരുമ്പൊ ഒരു കുളം നിറയെ താമര നില്‍ക്കുന്നതു കണ്ട് അവിടെ ചാടി. കുളക്കരയില്‍ കുറെനേരം നോക്കി നിന്ന് ഒരു താമരയും പറിച്ചു സ്ഥലം വിട്ടു. ഇപ്പോഴും ആ വഴിയെങ്ങാനും പോയാല്‍ ആ കാര്യം ഓര്‍ക്കാറുണ്ട്.
ശ്രീയേട്ടന്‍ പറഞ്ഞതുപോലെ അംഗീകാരമായിക്കാണൂ...
അവര്‍ക്ക് അങ്ങനെയൊന്നും എഴുതാനുള്ള കഴിവില്ലാത്തതുകൊണ്ടല്ലേ മോഷ്ടിക്കുന്നത്....
ക്ഷമി....
ആ ടെസ്റ്റി നിന്റെതാണ്...നിന്റെതാണ്...
ഞാന്‍ കഥാപാത്രമായ
ഈ മോഷണചര്‍ ച്ചക്ക്
വേണ്ട്ത്ര പ്രചാരം
ലഭിച്ചതില്‍ സന്തോഷിക്കുന്നു...
ബൂലോകത്തേക്ക് എത്തിനോക്കിയിട്ടു കുറെ നാളായി...
പോങുമൂടനും
പോങ്ങുമൂടാന്റെ സങ്കടത്തില്‍ പങ്കുകൊണ്ട എല്ലാവരൊടും
ക്ഷമ ചോദിക്കുന്നു...
ഈ പാപിയോടു പൊറുക്കുക...
ആ ടെസ്റ്റി പോങ്ങുമൂടന്റെതാണ്....
പോങ്ങുമൂടന്റെതാണ്....
പോങ്ങുമൂടന്റെതാണ്....