കോവിഡൻ വന്നു

Image
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം. എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനം‌മയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവ

ഇനി, മൃഗങ്ങളുടെ നന്‍മയറിയാന്‍ നമുക്ക്‌ മനുഷ്യരാവാം.

അകലുവാനായി നമുക്കടുക്കാം.
പിരിയുവാനായി നമുക്കൊരുമിക്കം.
പിണങ്ങുവാനായി നമുക്ക്‌ കൂട്ടുകൂടാം.
ശത്രുക്കാളാവാനായി നമുക്ക്‌ സ്നേഹിക്കാം.
പാഴാക്കാനായി നമുക്ക്‌ വാക്കുകള്‍ കൊടുക്കാം.
തെറ്റുകള്‍ ചെയ്യുവാനായി നമുക്ക്‌ ശരികളെ അറിയാം.
ആചാരത്തെ അടുത്തറിയാന്‍ നമുക്ക്‌ വ്യഭിചരിക്കാം.
കാറ്റില്‍ പറത്തുവാനായി നമുക്ക്‌ നിയമങ്ങള്‍ ഉണ്ടാക്കാം.
കൈവിടുവാനായി നമുക്ക്‌ ആദര്‍ശങ്ങളെ മുറുകെപ്പിടിക്കാം.
ആവര്‍ത്തിച്ച്‌ വഞ്ചിക്കപ്പെടുവാനായി നമുക്ക്‌ പ്രണയിക്കാം.
ബൂര്‍ഷ്വാസിയാവനായി നമുക്ക്‌ തൊഴിലാളികളുടെ പക്ഷം ചേരാം.
കൂറുള്ളവനെന്ന്‌ തെളിയിക്കാന്‍ രാഷ്ട്രീയക്കാരുടെ മുന്നില്‍ നമുക്ക്‌ വാലാട്ടാം.
മതി.
ഇനി, മൃഗങ്ങളുടെ നന്‍മയറിയാന്‍ നമുക്ക്‌ മനുഷ്യരാവാം.


ഇത്‌ കവിതയല്ല.
എങ്കിലും, താളബോധമുള്ളവര്‍ക്കിത്‌ കവിതയായി ചൊല്ലാം.
ഇത്‌ കഥയല്ല.
എങ്കിലും, സാഹിത്യാഭിരുചിയുള്ളവര്‍ക്കിത്‌ 'കുറുകഥ'-യായി പാരായണം ചെയ്യാം.

ഇതൊന്നുമല്ല ഇതെങ്കില്‍ പിന്നെ ഇതെന്താണെന്ന്‌ ചിന്തിക്കുന്നവരോട്‌ പറയട്ടെ...
ഇതാണ്‌ വരട്ടുചൊറി പിടിച്ച ചിന്തകളുടെ വിസര്‍ജ്ജ്യം.
മാപ്പ്‌ തരിക।
:)

Comments

ശ്രീ said…
"മൃഗങ്ങളുടെ നന്‍മയറിയാന്‍ നമുക്ക്‌ മനുഷ്യരാവാം."

ബാക്കി എല്ലാം തിരിച്ചാകട്ടെ

:)
ശ്രീ പറഞ്ഞതിന്റെ താഴെ എന്റെ ഒരു ഒപ്പ്‌
ഇതിനു മാഫീ മാപ്പ്..:)
ഇതൊന്നുമല്ലെങ്കില്‍ ഇത് ചിന്തകള്‍ ആകട്ടെ
mahesh said…
ഹലോ കുംമ്മന്നൂര്‍ കരനാനല്ലേ...... എന്റെ വീട് പ്രോപേര്‍ പാല തന്നെ ആണ്......

വരട്ടുചൊറി പിടിച്ച ചിന്തകളുടെ വിസര്‍ജ്യ്ത്തിനു ഒരു ചെറിയ സുഗന്ധം ഉണ്ട് കേട്ടോ...:)
Anonymous said…
പൊങ്ങു..,
ഇത് കണ്ടിരുന്നോ?

“കാര്‍ട്ടൂണിസ്റ്റിന്റെ വക”..

Popular posts from this blog

ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്...

ജി.സ്പോട്ട് - ഒരു അശ്ലീല കഥ

ഒരു പ്രണയം! ബഹുവിധം!!