Posts

Showing posts from November, 2007

ഇനി, മൃഗങ്ങളുടെ നന്‍മയറിയാന്‍ നമുക്ക്‌ മനുഷ്യരാവാം.

അകലുവാനായി നമുക്കടുക്കാം. പിരിയുവാനായി നമുക്കൊരുമിക്കം. പിണങ്ങുവാനായി നമുക്ക്‌ കൂട്ടുകൂടാം. ശത്രുക്കാളാവാനായി നമുക്ക്‌ സ്നേഹിക്കാം. പാഴാക്കാനായി നമുക്ക്‌ വാക്കുകള്‍ കൊടുക്കാം. തെറ്റുകള്‍ ചെയ്യുവാനായി നമുക്ക്‌ ശരികളെ അറിയാം. ആചാരത്തെ അടുത്തറിയാന്‍ നമുക്ക്‌ വ്യഭിചരിക്കാം. കാറ്റില്‍ പറത്തുവാനായി നമുക്ക്‌ നിയമങ്ങള്‍ ഉണ്ടാക്കാം. കൈവിടുവാനായി നമുക്ക്‌ ആദര്‍ശങ്ങളെ മുറുകെപ്പിടിക്കാം. ആവര്‍ത്തിച്ച്‌ വഞ്ചിക്കപ്പെടുവാനായി നമുക്ക്‌ പ്രണയിക്കാം. ബൂര്‍ഷ്വാസിയാവനായി നമുക്ക്‌ തൊഴിലാളികളുടെ പക്ഷം ചേരാം. കൂറുള്ളവനെന്ന്‌ തെളിയിക്കാന്‍ രാഷ്ട്രീയക്കാരുടെ മുന്നില്‍ നമുക്ക്‌ വാലാട്ടാം. മതി. ഇനി, മൃഗങ്ങളുടെ നന്‍മയറിയാന്‍ നമുക്ക്‌ മനുഷ്യരാവാം. ഇത്‌ കവിതയല്ല. എങ്കിലും, താളബോധമുള്ളവര്‍ക്കിത്‌ കവിതയായി ചൊല്ലാം. ഇത്‌ കഥയല്ല. എങ്കിലും, സാഹിത്യാഭിരുചിയുള്ളവര്‍ക്കിത്‌ 'കുറുകഥ'-യായി പാരായണം ചെയ്യാം. ഇതൊന്നുമല്ല ഇതെങ്കില്‍ പിന്നെ ഇതെന്താണെന്ന്‌ ചിന്തിക്കുന്നവരോട്‌ പറയട്ടെ... ഇതാണ്‌ വരട്ടുചൊറി പിടിച്ച ചിന്തകളുടെ വിസര്‍ജ്ജ്യം. മാപ്പ്‌ തരിക। :)