സ്നേഹിതരുടെ ശ്രദ്ധയ്ക്ക്...
പേരില്‍ മാത്രം പ്രതാപമുള്ള 'പ്രതാപേട്ടന്' എന്ന് ഞാന്‍ വിളിക്കുന്ന പ്രതാപചന്ദ്രന് എന്ന വെബ് ജേര്‍ണലിസ്റ്റാണു ബ്ളോഗിനെക്കുറിച്ച് ആദ്യമായി എന്നോട് പറയുന്നത്. എങ്ങനെ ഒരു ബ്ളോഗ് തുടങ്ങാം എന്നതിനെക്കുറിച്ചും അദ്ദേഹം എനിക്ക് വിവരിച്ച് തരികയും അവ ശ്രദ്ധിച്ച് തന്നെ ഞാന്‍ കേള്‍ക്കുകയും ചെയ്തു. പക്ഷേ 'ക്യാ ഫല്'(എന്ത് ഫലം? എന്ന് മലയാളത്തില്‍) ജന്മനാ തന്നെ ബൌദ്ധികമായി ഒരു കീഴാളനായി പോയതിനാല്‍ പ്രതാപേട്ടന് പറഞ്ഞതത്രയും എണ്റ്റെ ഇടതുചെവിയിലൂടെ കടന്ന് തലച്ചോറിനൊരു നേര്‍ത്ത അസ്വസ്ഥതപോലും നല്‍കാതെ വലതുചെവിയിലൂടെ ഇറങ്ങി പാഞ്ഞ് പറമ്പ് കടന്നിരിന്നു. എങ്കിലും എന്നെങ്കിലും ഒരു ബ്ളോഗനാവുന്നതിനെക്കുറിച്ച് ഞാന്‍ സ്വപ്നം കണ്ടിരുന്നു. എണ്റ്റെ അനുഭവങ്ങളും, ചിന്തകളും, സ്വപ്നങ്ങളും, വ്യാകുലതകളും നഷ്ടങ്ങളുമൊക്കെത്തന്നെ ഞാന്‍ നേരില്ക്കണ്ടിട്ടുള്ളവരും അല്ലാത്തവരുമായ എണ്റ്റെ സ്നേഹിതരോട് പങ്കുവയ്ക്കാമെന്നതുകൊണ്ടുതന്നെ എണ്റ്റെ സ്വപ്നം യാഥാര്‍ത്യമാക്കി മാറ്റേണ്ടത് എണ്റ്റെ ആവശ്യമായി മാറി. അവസാനം വക്കാരിമഷ്ടണ്റ്റെയും, ആദിത്യണ്റ്റെയുമൊക്കെ സഹായത്താല്‍ എനിക്കും ഒരു ബ്ളോഗുണ്ടാക്കന് പറ്റി.