Posts

Showing posts from April, 2015

കോവിഡൻ വന്നു

Image
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം. എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനം‌മയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവ

കോട്ടയത്തുനിന്നും ഒരു ‘സുരതൻ‘ !

Image
കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന് കൃത്യമായി പറയാൻ ആർക്കെങ്കിലും എളുപ്പത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ കേരളത്തിൽ എത്ര ‘സുരതൻ‌’മാരുണ്ടെന്ന ഒരു ചോദ്യം നമുക്കുനേരേ ഉദ്ധരിച്ചുയർന്നു എന്നിരിക്കട്ടെ, വിളംബം കൂടാതെ ഉത്തരസ്ഖലനം നടത്തി ചോദ്യദണ്ഡിനെ തളർത്തിയൊതുക്കാൻ കഴിയുന്ന ഒരാൾ നമുക്കിടയിലുണ്ട്. ശ്രീമതി സരിത എസ്. നായർ എന്ന കൊടിയ വമ്പത്തി! ബലവമ്മാൾ!! (അബലയല്ലെന്ന് സാരം) കോട്ടയം മണ്ഡലത്തിൽ നിന്ന് മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനങ്ങൾ വിജയിപ്പിച്ച് പാർലമെന്റിൽ എത്തിച്ച ഒരുവനാണ് വേറിട്ട ഒരു സുരതനായി ഏറ്റവുമൊടുക്കം സമൂഹമധ്യത്തിലേയ്ക്ക് വന്നിരിയ്ക്കുന്നത്. ധനകാര്യ മന്ത്രിയായ മാണിയുടെ പുത്രൻ ജോസ് കെ. മാണി തന്നെ ആ സുരതൻ. പാർലമെന്റിൽ ഇരുന്ന് സേവനം നടത്താനായി പൊതുജനം പറഞ്ഞുവിട്ടവൻ  ടോയ്‌ലറ്റിന്റെ മറവിൽ നിന്ന് ‘രഹസ്യഭാഗം’ പുറത്തെടുത്തുകാണിച്ച് വരുന്നോ എന്ന് ക്ഷണിച്ചിരിക്കുന്നു... സരിതയെ! രഹസ്യഭാഗം എന്നാൽ ലിംഗമാവാതിരിക്കാൻ തരമില്ല. പാലാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ‘ഇമ്മാണി’. (കെ.എം. മാണി നമ്മുടെ മാണി, പാലാക്കാരുടെ ഇമ്മാണി - ഇങ്ങനെയൊരു മുദ്രാവാക്യം എന്റെ ചെറുപ്പത്തിൽ പാലായിലെ കുട്ടികൾ

Popular posts from this blog

ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്...

ജി.സ്പോട്ട് - ഒരു അശ്ലീല കഥ

ഒരു പ്രണയം! ബഹുവിധം!!