പ്രണയത്തിൽ നനഞ്ഞാണ് രാവിലെ പത്രം മുറ്റത്തെത്തിയത്. വാർത്തകളിലും പരസ്യത്തിലുമൊക്കെയായി പ്രണയം തളം കെട്ടിക്കിടക്കുന്നു. സ്വർണ്ണാഭരണശാലക്കാർ മുതൽ കീടനാശിനി കമ്പനികൾ വരെ ‘പരസ്യമായി’ പ്രണയത്തെ കൂട്ടുപിടിച്ചിരിയ്ക്കുന്നു. സോഷ്യൽ നെറ്റുവർക്കുകളും പിന്നോട്ടല്ല. ഇൻബോക്സ് പ്രണയദിനാശംസകൾ പുരണ്ട് പിങ്ക് നിറമായി. ഞാൻ മാത്രം എന്തിന് കുറയ്ക്കണം? എനിയ്ക്കും പങ്കിടാനുണ്ടല്ലോ ചില പ്രണയ ചിന്തകൾ! പഴയചില പ്രണയോർമ്മകൾ!! തെറ്റില്ലാത്തവിധം പ്രണയബോധമുള്ള ഒരുവനാണ് ഞാനെന്നാണ് എന്റെ ധാരണ. വായന, എഴുത്ത്, ചിത്രം വരയ്ക്കൽ, പാട്ടുപാടൽ തുടങ്ങിയ സർഗാത്മകസംഗതികളോടാവാം ചിലർക്ക് പ്രണയം. സ്വാദിഷ്ടമായ ഭക്ഷണം, രുചികരമായ പാനീയങ്ങൾ തുടങ്ങി ആമാശയസംബന്ധി ആയവയോട് പ്രണയം പുലർത്തുന്നവരുമുണ്ട്. ലഹരി പദാർത്ഥങ്ങളോടും ദുശ്ശീലങ്ങളോടും മറ്റും പ്രണയബദ്ധരാവുന്നവരും ഇല്ലാതില്ല. പഠനം, യാത്രകൾ, സമ്പത്ത്, ജോലി, കച്ചവടം, ഭക്തി, രാഷ്ട്രീയം, മതം, തീവ്രമായ വാദങ്ങൾ, സിനിമ, പ്രകൃതി, കള്ളനോട്ടടി, മണലൂറ്റൽ, പീഢനം, ചതി, വിഭാഗീയത, സദാചാരം, അവിഹിതം, പൊതുജനസേവനം, കൈക്കൂലി, സ്വജനപക്ഷപാതം, മനുഷ്യദൈവങ്ങൾ, വ്യഭിചാരം, കുലുക്കിക്കുത്ത്, മുച്ചീട്ടുകളി, പാരവയ്ക്
Comments