69% പോങ്ങൻ+31% മൂഢൻ = 100%പോങ്ങുമ്മൂടൻ!
“
തൊണ്ടമുതൽ നാവിൻ തുമ്പ് വരെയാണ് വാക്കുകളുടെ റൺവേ ദൂരം. വാക്കുകൾ നാവിൻ
തുമ്പിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച്
കേൾവിക്കാരന്റെ ചെവിയിൽ ലാൻഡ് ചെയ്യണം. അപ്പോൾ വാക് വിമാനത്തിന്റെ യാത്ര
അർത്ഥപൂർണ്ണമാവും. ഒരു മനുഷ്യനിൽ നിന്നും ആശയങ്ങൾ മറ്റൊരു മനുഷ്യനിലേക്ക്
എത്തിക്കുന്ന കാർഗോ വിമാനങ്ങളാണ് വാക്കുകൾ. അവയെ തൊണ്ടയിൽ നിന്നിറക്കി
ഭക്ഷിക്കാൻ നിൽക്കരുത്. ഏത് കത്തിമുനയുടെ മുന്നിലും വാക്കുകളെ ടേക് ഓഫ്
ചെയ്യാൻ അനുവദിക്കുക. വാക് വിമാനം പേറുന്ന ആശയങ്ങൾ പ്രതികൂല കാലാവസ്ഥയിൽ
ലാൻഡ് ചെയ്യേണ്ട. ചെവികളിലെത്താതെ തകർന്നടിഞ്ഞാലും നിരാശപ്പെടേണ്ട. ആശയ
നുറുങ്ങുകൾ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചോളും. അത് ഗുണപരമാവാതെ
പോവുകയുമില്ല. ”
69% പോങ്ങൻ+31% മൂഢൻ = 100%പോങ്ങുമ്മൂടൻ!
69% പോങ്ങൻ+31% മൂഢൻ = 100%പോങ്ങുമ്മൂടൻ!
Comments