കൂടിക്കാഴ്ച
ഞാൻ ചെല്ലുമ്പോൾ യോഗനിദ്രയ്ക്ക് അല്പമൊരു ഇടവേള കൊടുത്ത്, എണ്ണമറ്റ ‘അന്തംസും’ മറ്റും വിട്ടുകൊണ്ട് അനന്തനുമേൽ കൊടുകൈ കുത്തി ചെരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു പത്മനാഭൻ. അനന്തൻ അഞ്ചുപത്തിയിൽ നിന്നും ഒരുപോലെ ഇരട്ടനാവ് നീട്ടി കളിക്കുന്നു. പത്മനാഭൻ പരിചയഭാവത്തിൽ നോക്കിയപ്പോൾ ഞാൻ ഒരു സ്മൈലി കൊടുത്തു. മറു സ്മൈലി ഉപചാരമായി. പത്മനാഭൻ ചോദിച്ചു - എന്താണ് നാമധേയം? - ബ്ലോഗ് നാമം പോങ്ങുമ്മൂടൻ എന്നാണ് പത്മനാഭൻ ഈശ്വരാ. അച്ഛൻ നൽകിയ പേർ ഹരീഷ് എന്നും... - ഞാൻ വിനയാന്വിതനായി വിശദീകരിച്ചു. അച്ഛന്റെ പേർ? - ശിവരാമൻ നായർ. - നായരാണല്ലേ? മാനം കളയരുത് തമ്പുരാൻ. അങ്ങനെയാണ് പിണഞ്ഞത്. ഞാൻ 2 തുള്ളി കണ്ണുനീർ പാലാഴിയിലേയ്ക്ക് പൊഴിച്ചു. അതിൽ മാനക്കേട് എന്തിരിക്കുന്നു?!! പത്മനാഭൻ സംശയാലുവായി. ഓ!! അങ്ങ് സോഷ്യൽ നെറ്റുവർക്കിലും മറ്റും സജീവമല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം. നായന്മാരുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പരിതാപകരമാണ് അങ്ങുന്നേ.. മതം മാറാനുള്ള ഓപ്ഷൻ മനുഷ്യർക്കുണ്ട്.. എന്നാൽ ജാതി മാറാനുള്ള സമ്പ്രദായം വിപണിയിൽ നടപ്പിലായിട്ടില്ല. ഇപ്പോഴും ഇതൊക്കെയുണ്ടോടോ, ഈ ജാതിമതചിന്തകൾ? -പത്മനാഭ പുരികങ്ങൾ ചോദ