‘ചീഫ് വിപ്പിനെ ആർക്കാണ് പേടി’

ഇന്നത്തെ എഡിറ്റോറിയൽ തലക്കെട്ടിലൂടെ മാതൃഭൂമി പത്രം ഇങ്ങനെ ചോദിക്കുന്നു! നാണവും മാനവും ഉള്ളവർക്കെന്ന് ഉത്തരമായി പറയാൻ കഴിഞ്ഞേക്കും. പക്ഷേ, സുക്ഷ്മനിരീക്ഷണത്തിൽ അത് തെറ്റുത്തരമാവുമെന്ന് കാണാം. കാരണം പി.സി.ജോർജ്ജിനെ ഇപ്പോൾ ഏറെ ഭയക്കുന്നത് കോൺഗ്രസ്സുകാരും പിന്നെ രണ്ടില കോൺഗ്രസ്സുകാരുമായിരിക്കണം. നാണവും മാനവും ആ ശുദ്ധാത്മാക്കളിൽ ആരെങ്കിലും ആരോപിച്ചാൽ പി.സി.ജോർജ്ജ് സാറിലും ഏഭ്യന്മാരായെ അവരെ ഗണിക്കേണ്ടതുള്ളു. നാണോം മാനോം മറ്റുമുള്ളവർക്ക് രാഷ്ട്രീയ പ്ര വർത്തനം നടത്താനായേക്കും. പക്ഷേ, അത്തരക്കാർക്ക് ശരിയായ നിലയ്ക്കുള്ള സാമൂഹ്യസേവനം സാധ്യമാക്കാനാവില്ല. എന്താണ് ശരിയായ നിലയ്ക്കുള്ള സാമുഹ്യസേവനം? അതിന് അങ്ങനെ ഒറ്റയ്ക്ക് പിടിച്ചാൽ പൊങ്ങാത്തത്ര വലിപ്പത്തിലൊരു നിർവ്വചനമൊന്നുമില്ല. അതായത് ഒരു ഗാന്ധിയൻ രാവിലെ ഉറക്കമുണർന്ന് ഖദർ ധരിക്കുന്നതുമുതൽ ആ മാന്യദേഹം ഖദറുരിഞ്ഞ് നിദ്രാദേവിയെ ക്രീഡിക്കാൻ തുടങ്ങുന്നതുവരെ ചെയ്യുന്നതെന്തും സാമൂഹ്യസേവനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഖദർ ധരിക്കുന്നതിനുമുൻപായുള്ള ചടങ്ങുകൾ- ഉദാഹരണത്തിന് ഒന്നിനു പോവുക. ഒന്നുകൊണ്ട് മുഷിയുമ്പോൾ രണ്ടിനു പോവുക – ഇതൊന്നും സാമൂഹ്യ