സമൂഹനന്മക്കായ് സ്വയംഭോഗം!

ഒരുവന്റെ ബൌദ്ധികനിലവാരവും ഭാഷയിലുള്ള സ്വാധീനവും സദാചാരബോധവും കൊണ്ട് കൊഴുക്കട്ടയുണ്ടാക്കി ഊട്ടിയാൽ തീരുന്നതല്ല മനുഷ്യർക്കു നേരേ മനുഷ്യർ ചെയ്യുന്ന അതിക്രമങ്ങൾ. മനുഷ്യർഎന്നാണ് ഞാൻ കുറിയ്ക്കുന്നത്. അവരുടെ ലിംഗം നോക്കിയുള്ള വേർതിരിയ്ക്കൽ ഞാനിവിടെ നടത്തുന്നില്ല. ശതമാനക്കണക്കിൽ വ്യത്യാസം അളക്കാതെനോക്കിയാൽ ഇവിടെ സ്ത്രീയും പുരുഷനും ഒരുപോലെ ദുരിതങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. സ്ത്രീകളിൽ നിന്ന് സ്ത്രീകളും പുരുഷന്മാരിൽ നിന്ന് പുരുഷന്മാരും പീഢനങ്ങൾ ഏറ്റുവാങ്ങുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഇരയും ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഇരയും ആവുന്നുണ്ടെന്ന് അർത്ഥം. എതിർലിംഗത്തിൽ പെട്ടവർ തമ്മിലുള്ള അതിക്രമങ്ങളാണ് ഏറിയപങ്കും നമ്മുടെ ശ്രദ്ധയിലും സ്വാഭാവികമായും മാധ്യമശ്രദ്ധയിലും പെട്ടുപോവുക. കച്ചവടസാധ്യത ഷക്കീലയുടെ മാറിടത്തോളം മുഴുപ്പിൽ അത്തരം ശ്രദ്ധയുടെ പിന്നിൽ ഉയർന്നുനിൽ‌പ്പുണ്ട്.
സത്യത്തിൽ എന്താണിവിടെ പ്രശ്നമാവുന്നത്? ലിംഗം ഛേദിച്ചാലോ വരിയുടച്ചാലോ ചുവന്നതെരുവ് വ്യാപകമാക്കിയാലോ ഇത്തരം പ്രശ്നങ്ങൾക്ക് അറുതിയാവുമോ? ഇന്ത്യഗേറ്റ് വളഞ്ഞും കാക്കിധാരികളെ ആക്രമിച്ചും പ്രതിഷേധക്കുറിപ്പിറക്കിയും ബലാത്സംഗവീരന്മാരോട് കൂട്ടുവെട്ടിയും പ്രശ്നം പരിഹരിയ്ക്കാനാവുമോ? സർക്കാരിനെ കുറ്റപ്പെടുത്തിട്ട് ഫലമുണ്ടോ? വായതുറന്ന് നല്ലവാക്ക് രണ്ടെണ്ണം മൊഴിയാൻ നല്ലേനേരം വന്നാലും സാധിക്കാത്ത മൻ‌മോഹനോട് പരിഭവിച്ചിട്ട് കാര്യമുണ്ടോ? വായതുറക്കാനുള്ള അനുമതി ഇറ്റലി പെറ്റിട്ട പെണ്ണുമ്പിള്ള നൽകണം. നൽകിയാലും ഓള് കുറിച്ചുകൊടുക്കുന്നതേ ആള് പറയാൻ‌പാടുള്ളു. ഇറ്റലിക്കാരി വരയ്ക്കുന്നിടത്തേ നമ്മുടെ ‘പ്രധാന‘പ്പെട്ടവന് പെടുക്കാനാവുകയുള്ളു. നാളിതേവരെയായും ആ പ്രധാനപ്പെട്ടവന്റെ ദൈന്യതകണ്ട് എത്രപേർ പ്രതിഷേധിച്ചു? എത്ര പേർ ഇന്ത്യഗേറ്റ് വളഞ്ഞു? എത്രപേർ ബ്ലോഗുകളിൽ പോസ്റ്റ് നാട്ടി?
ലക്ഷണമൊത്ത വെടികൾ മലയാളിമുക്കുവരുടെ നെഞ്ചിൽ ചാർത്തിയവർ ക്രിതുമസ് വൈനും കേക്കും ഞണ്ണാൻ ഇറ്റലിയ്ക്ക് പറന്നു. അതും കൊച്ചുവെളുപ്പാൻ‌കാലത്ത്. കവകൾക്കിടയിൽ പോലും ക്യാമറവെയ്ക്കുന്ന മാധ്യമപ്രവർത്തകർ പോലും വിവരമറിഞ്ഞത് സൂര്യൻ ഉഗ്രപ്രതാപം പൂണ്ടുനിൽക്കുന്ന പകൽ‌സമയത്ത് മാത്രം. അവന്മാർ തിരിച്ചു വരുമോ ജയിലിലെ ചപ്പാത്തിയും ചിക്കനും കഴിയ്ക്കാൻ?

കൂട്ടമാനഭംഗത്തിനിരയായ ഡൽഹി പെൺ‌കുട്ടിയുടെ അവസ്ഥയിൽ എല്ലാ ചവറുകളും സ്വഭാവത്തിൽ പേറുന്ന എനിയ്ക്കുപോലും ദു:ഖമുണ്ട് സ്നേഹിതരേ. അപ്പോൾ പിന്നെ നിങ്ങളുടെ കാര്യത്തിൽ സംശയമുണ്ടോ? എങ്കിലും ഒന്ന് ചോദിയ്ക്കട്ടെ, കിളിരൂർ കേസിലെ ശാരിയെ ഓർമ്മയുണ്ടോ? ആ പെൺ‌കുട്ടി ഇഹലോകവാസം വെടിഞ്ഞിട്ട് നാള് കുറേയായി. സൂര്യനെല്ലിയിലും ഉണ്ടായിരുന്നു ഒരു പെൺ‌കുട്ടി. പീഢിപ്പിച്ചവരുടെ എണ്ണത്തിൽ ഹാഫ്‌സെഞ്ച്വറി നേട്ടം കൈവരിച്ചവളാണ് അവൾ. വിതുരയിലുമുണ്ടായിരുന്നു പ്രായപൂർത്തിയാവാത്ത ഒരു പെൺ‌താരകം. അവൾ ഏത് തമോഗർത്തത്തിലാണ് ആണ്ടുപോയത്. കോഴിക്കോട് ഭാഗത്ത് ഐസ്‌ക്രീമിൽ അലിഞ്ഞ് പോയ ഒരു പെൺ‌കിടാവുണ്ട്. ഓർക്കുന്നുണ്ടോ അവളെ? ഐസ്ക്രീമിന്റെ മധുരവും തണുവും പേറിയ ആ ഇളംപെൺജീവിതത്തിന് അലിഞ്ഞലിഞ്ഞ് ഇല്ലാതാവാനുള്ള ചൂടേകിയവരിൽ ഒരുവൻ നമ്മുടെ മന്ത്രിയായി വിലസുന്നു. നമ്മൾ അവന് കൊടിപിടിയ്ക്കുന്നു. അവനായി മുദ്രാവാക്യം വിളിയ്ക്കുന്നു. പഴയതെല്ലാം മറന്ന് നമ്മളാനീചനെ ഹൃദയത്തോട് ചേർക്കുന്നു. ജനം തോൽക്കുകയും ജനാധിപത്യം ജയിക്കുകയും ചെയ്യുന്നു!

ഡെൽഹി പെൺകുട്ടീ.. നിന്നെ പെറ്റത് ഭാരതമാതാവാണ്. അതുകൊണ്ടുതന്നെ നീ ഈ വിധി സസന്തോഷം സ്വീകരിച്ചുകൊള്ളുക. ആന്തരികാവയവങ്ങളിൽ നിനക്ക് അണുബാധയേറ്റിട്ടുണ്ട്. അസഹനീയമാവും നീ അനുഭവിയ്ക്കുന്ന വേദന. ഈ കുറിപ്പെഴുതുന്ന പുംഗന് നിന്നോട് പ്രത്യേകിച്ചൊരു മമതയുമില്ല. കാരണം നീ ഇരകളിൽ ഒരുവൾ മാത്രമാണ്. നിന്നെപ്പോലെ അനവധി കുട്ടികൾ ഈ കേരളമണ്ണിലുണ്ട്. നീ ഒറ്റയ്ക്കല്ല. ഒറ്റപ്പെട്ടുപോവുന്നവർക്ക് നൽകാനുള്ളതാണ് എന്റെ മനസ്സിൽ അവശേഷിക്കുന്ന അല്പമാത്രമായ കരുണ. നിനക്കായി അതുമുഴുവൻ നൽകാൻ എനിയ്ക്ക് സാധ്യമല്ല. മനസ്സുകൊണ്ട് പോലും ഞാനൊരുവളെ ബലാൽക്കാരം ചെയ്തിട്ടില്ല. അതുമാത്രമാവാം എനിയ്ക്ക് നിന്നോട് രണ്ടുവാക്ക് പറയാനുള്ള എന്റെ യോഗ്യത.

എനിക്കുറപ്പുണ്ട്, ഏതൊരുവന്റെ പുരുഷത്വം ഒരുവളുടെ ഇംഗിതമില്ലാതെ അവളുടെ ജനനേന്ദ്രിയം വരെ നീളുന്നുവോ അവൻ പുരുഷനല്ല. സഹതാപം പോലും അർഹിയ്ക്കാത്ത ഹീനനാണവൻ.

സ്വാർത്ഥനായ മനുഷ്യരിൽ നിന്നാണ് സമൂഹം പലപ്പോഴും തിക്താനുഭവങ്ങൾ നേരിടുന്നത്. അവനവന്റെ നേട്ടം, അവനവന്റെ സുഖം, അവനവന്റെ വിജയം; അവരാ‍ണ് പാതകികൾ. ഒരുവൻ തന്നെത്തന്നെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവൻ സമൂഹമെന്ന ചട്ടക്കൂടിന് വെളിയിലാവുന്നു. സമൂഹത്തിനവർ ബാധ്യതയാവുന്നു. സ്വയം സ്നേഹം തീരെ പാടില്ലെന്നല്ല. സ്വയംസ്നേഹം വേണം.
മിതമായതോതിൽ.

അവനവനെ സ്നേഹിക്കുന്നവർക്ക് മാത്രം ചെയ്യാവുന്ന ഒരു കർമ്മമുണ്ട് ലോകത്തിൽ. അത് സ്വയംഭോഗം ചെയ്യുക എന്നതാണ്. സ്വയംഭോഗം ചെയ്യാൻ പ്രാപ്തരാവൂ. അതിന്റെ സാധ്യതകളെ ചൂഷണം ചെയ്യൂ. ഭാവനയുള്ളവന് ഐശ്വര്യ റായിയെപ്പോലും കിടപ്പറയിലേയ്ക്ക് ആവാഹിക്കാനാവും. രമിയ്ക്കാനാവും. അന്യന്റെ ഭാര്യയെ മോഹിയ്ക്കരുതെന്ന പത്ത് കല്പനയിലൊന്ന് സമൂഹനന്മക്കായി വെടിയുന്നതിൽ തെറ്റില്ല. ഏറിയാൽ, ആ പാപം ഒരു കുമ്പസാരം കൊണ്ട് തീരുകയും ചെയ്യും. സ്വയംഭോഗം കൊണ്ട് പണച്ചിലവില്ലാതെ ഒരുവന്റെ മൃഗതൃഷ്ണ ശമിപ്പിയ്ക്കാനാവും.  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ചുവന്നതെരുവ് അല്ല പരിഹാരം. (അങ്ങനെയൊരു അഭിപ്രായം ഒരു പോസ്റ്റിൽ ഞാൻ വായിയ്ക്കുകയുണ്ടായി.)

സമൂഹനന്മക്കായ് സ്വയംഭോഗം‘, അതാവട്ടെ നമ്മുടെ പുതുവർഷ പ്രതിഞ്ജ!  

പോങ്ങ്സ്.
(നന്ദി. ഒരുപാട് കാലങ്ങൾക്കുശേഷമാണ് ബ്ലോഗിൽ. ഇനിയിവിടെയൊക്കെ ഉണ്ടാവും. എന്നെ ഓർക്കുന്നുണ്ടോ നിങ്ങൾ?)

Comments

Pongummoodan said…


‘സമൂഹനന്മക്കായ് സ്വയംഭോഗം‘, അതാവട്ടെ നമ്മുടെ പുതുവർഷ പ്രതിഞ്ജ!

പോങ്ങ്സ്.
(നന്ദി. ഒരുപാട് കാലങ്ങൾക്കുശേഷമാണ് ബ്ലോഗിൽ. ഇനിയിവിടെയൊക്കെ ഉണ്ടാവും. എന്നെ ഓർക്കുന്നുണ്ടോ നിങ്ങൾ?)
Pradeep said…
കാര്യങ്ങള്‍ വെടിപ്പായി പറഞ്ഞു....
ധനേഷ് said…
Well said pongs..
cheers...
സജി said…
@സമൂഹനന്മക്കായ് സ്വയംഭോഗം‘, അതാവട്ടെ നമ്മുടെ പുതുവർഷ പ്രതിഞ്ജ!



പറയുന്നതു കേട്ടാൽ തോന്നും, പ്രതിജ്ഞയെടുത്തിട്ടു തുടങ്ങാനിരിയ്ക്കുകയാണെന്ന്!
ഓർമ്മയുണ്ടോന്നോ... ഹീ..ഹീ...ഹീ

വർഷങ്ങളായി മുടക്കം കൂടാതെ നടത്തിപ്പോരുന്ന പരിപാടി തന്നെ പുതുവർഷപ്രതിഞ്ജയായി എടുക്കാൻ ബുദ്ധിമുട്ടുണ്ട്...സ്വാറി ;)
Junaiths said…
പ്രതിഞ്ജ വേണമെങ്കിൽ റിന്യൂ ചെയ്യാം... അത്രയേ പറ്റൂ..
Unknown said…
മോനെ ഹരി......

:-)


സ്നേഹത്തോടെ

നട്ടേട്ടന്‍
പറയുന്നതു കേട്ടാൽ തോന്നും, പ്രതിജ്ഞയെടുത്തിട്ടു തുടങ്ങാനിരിയ്ക്കുകയാണെന്ന്! +++ പറയാൻ വന്നത് അച്ചായൻ പറഞ്ഞു...... പുതുവൽസരാശംസകൾ... ഇനിയും ഇവിടെയൊക്കെ കാണുമെന്നു പറഞ്ഞത് വാക്കാണല്ലോ , അല്ലേ ? 2013 ബ്ലോഗിങ്ങിൽ പുതിയ ചരിത്രമാകട്ടെ..
ഇപ്പോള്‍ നിലവില്‍ ഉള്ള നിയമങ്ങള്‍ തന്നെ വളരെ കൃത്യമായും, സത്യസന്ധമായും, കാലതാമസം വരുത്താതെയും, ജാതിയും, മതവും സാമ്പത്തിക നിലയും ഉന്നതങ്ങളിലെ സ്വാധീനവും കണക്കിലെടുക്കാതെ യധാര്‍ഥ പ്രതികള്‍ക്ക് മേല്‍ പ്രയോഗിച്ചാല്‍ ഒരുമാതിരിപ്പെട്ട പീഡനവീരന്മാരൊക്കെ പ്രതിജ്ഞഒന്നും എടുക്കാതെ തന്നെ താമസം വിനാ സ്വയംഭോഗശീലരായിക്കൊള്ളും. അതിനിപ്പം തലവെട്ടുന്നതോ പുഞ്ഞാണി കണ്ടിക്കുന്നതോ ആയ പുതിയ നിയമങ്ങള്‍ ഒന്നും നിര്‍മ്മിക്കേണ്ടതില്ല, നിര്‍മ്മിച്ചാലും ഒരു തലയും വെട്ടണ്ട ആവശ്യം വരികയുമില്ല. കാരണം ആര്‍ക്കും സ്വന്തം തലയെക്കാള്‍ വലുതല്ലല്ലോ മറ്റവടെ മൊല.
അപ്പൊ അതാകട്ടെ നമ്മുടെ പ്രതിജ്ഞ :P
G.MANU said…
സത്യം പറഞ്ഞ പോങ്ങുവിന് ഒരു ന്യൂ ഇയര്‍ ചിയേഴ്സ്... ബ്ലോഗ് സമ്പന്നമാവട്ടെ മച്ചാ... ‘ഫേക്’ ബുക്കിന്റെ പൊള്ളയില്‍ നിന്ന് മോചനം നേടിയതിനു വീണ്ടുമൊരു ചിയേഴ്സ്....
G.MANU said…
സത്യം പറഞ്ഞ പോങ്ങുവിന് ഒരു ന്യൂ ഇയര്‍ ചിയേഴ്സ്... ബ്ലോഗ് സമ്പന്നമാവട്ടെ മച്ചാ... ‘ഫേക്’ ബുക്കിന്റെ പൊള്ളയില്‍ നിന്ന് മോചനം നേടിയതിനു വീണ്ടുമൊരു ചിയേഴ്സ്....
dsad said…
പോങ്ങുംമൂടന്റെ സാമ്രാജ്യത്തില്‍ ആദ്യമാണ്. ഇനി ഇടക്കിടക്ക് വരേണ്ടി വരുമെന്ന്‍ തോന്നുന്നു. എഴുത്തും ആശയങ്ങളും ഇഷ്ടായി. കപടന്മാരുടെ നെഞ്ച് നീറാതെ ഇരിക്കില്ല ഇത് വായിച്ചാല്‍ .

ഞാനിവിടെയുണ്ട് - http://shibipni.blogspot.in/2012/12/blog-post_26.html

ആശംസകള്‍.
vettathan said…
പറഞ്ഞത് അത്ര മോശം കാര്യമല്ല.
jayanEvoor said…
ഈ സജി അച്ചായൻ!!

പോങ്ങ്സ് നന്നാവാൻ ശ്രമിച്ചാൽ വിടില്ല അല്ലേ!?

(ഞാനൊരു കപടസദാചാരവാദിയാ... http://jayanevoor1.blogspot.in/2012/12/blog-post.html)
പറയാനുള്ളത് "വൃത്തിയായി" പറഞ്ഞു എന്ന് പറയുന്നില്ല ! പക്ഷെ ശക്തമാണീ വാക്കുകള്‍...
ഓര്‍ക്കുന്നു നല്ലോണം...
ajith said…
പോങ്ങുമ്മൂടാ,
കാര്യം പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു
ഇനി ഇവിടെയൊക്കെത്തന്നെ കാണുമെന്ന് പറഞ്ഞത് ഏറെ ഇഷ്ടപ്പെട്ടു
lathish said…
ഇതിനെ പ്രമോട്ട് ചെയ്യാന്‍ സ്വയം ഭോഗത്തെ കുറിച്ച് ചര്‍ച്ചകള്‍ ,ക്ലാസുകള്‍ കാമ്പയിന്‍ ,തെരുവുനാടകങ്ങള്‍ ഒക്കെ വേണ്ടി വരുമോ ഹരീ ...സ്വയംഭോഗ പരസ്യങ്ങളും ....
"സ്വയംഭോഗം ചെയ്യാന്‍ 101 വഴികള്‍ ....." എന്‍റെ അടുത്ത പോസ്റ്റ്‌ ഇത് തന്നെ ....:)
നന്നായിട്ടുണ്ട് ....
ഏതൊരുവന്റെ പുരുഷത്വം ഒരുവളുടെ ഇംഗിതമില്ലാതെ അവളുടെ ജനനേന്ദ്രിയം വരെ നീളുന്നുവോ അവൻ പുരുഷനല്ല. സഹതാപം പോലും അർഹിയ്ക്കാത്ത ഹീനനാണവൻ.
- യോജിക്കുന്നു.
Bipin said…
വല്ലപ്പോഴും ഒന്ന് **** ചെയ്യൂ. അല്ലെങ്കില്‍ ഈ മഹാ സിദ്ധി മറന്നു പോകും.
സ്വയം ഭോഗം ചെയ്യുന്നവര്‍ക്ക് സര്കാരില്‍ നിന്ന് എന്തെങ്കിലും അലവന്‍സ്‌ ഒപ്പിച്ച് കൊടുക്കുവാന്‍ പറ്റുമോ?
Manoraj said…
പൊങ്സ് ഒരു പേജില്‍ കവിയാതെ ഉപന്യസിച്ചതിനെ സജിയച്ചായന്‍ ഒറ്റ വാചകത്തില്‍ തളച്ചിട്ടു.. രണ്ടുപേര്‍ക്കും സ്വയംബ്ലോഗാശംസകള്‍..
hareesh menon said…
നന്നായി പൊങ്ങു... വീണ്ടും എഴുതുക . പറയാനുള്ളത് പറയുക ! സമൂഹ നന്മക്കായി ഈ ബ്ലോഗ്‌ കൂടുതല്‍ പേര്‍ വായിക്കാന്‍ ഇടയാവട്ടെ ! പുതുവത്സരാശംസകള്‍ !
ഓർമ്മയുണ്ടോന്നാ പോങ്ങൂസ്?
sangeetha said…
എനിക്കുറപ്പുണ്ട്, ഏതൊരുവന്റെ പുരുഷത്വം ഒരുവളുടെ ഇംഗിതമില്ലാതെ അവളുടെ ജനനേന്ദ്രിയം വരെ നീളുന്നുവോ അവൻ പുരുഷനല്ല. സഹതാപം പോലും അർഹിയ്ക്കാത്ത ഹീനനാണവൻ.
nannaayi paranju..
ശ്രീ said…
കുറേക്കാലം കൂടിയാണല്ലോ മാഷേ...

എന്തായാലും പറയാനുള്ളത് നന്നായെഴുതി.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ