പി.സി 4632-ഉം പിന്നെ ശാസ്താവും.
സമയം രാത്രി 9.55. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ബൈക്ക് തന്റെ ഓട്ടം സ്വന്തം ഇഷ്ടം പ്രകാരം നിർത്തി. രണ്ടുദിവസമായി അതിനു തുള്ളി‘വെള്ളം‘ കൊടുത്തിട്ടില്ല. ഇരുമ്പ് നിർമ്മിതമായ ആമാശയം വിശന്ന് തുരുമ്പിച്ചു തുടങ്ങിയിരിക്കണം. നിയോൺ ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ മഞ്ഞളിച്ചു നിന്നു. പെട്രോൾ പമ്പ് 10 മണിവരയേ ഉള്ളു. ഞാൻ പഴ്സ് തുറന്നു നോക്കി. ഏഴെട്ട് വിസിറ്റിംഗ് കാർഡ്, പണയം വച്ചതിന്റെ റസീത്, ഒരു സിനിമാ ടിക്കറ്റ്. പേഴ്സ് യഥാസ്ഥാനത്ത് മടക്കിവയ്ക്കുമ്പോൾ സ്വന്തമായി കമ്മട്ടമില്ലാതെ പോവുന്ന ഓരോ ഭാരതീയ ദരിദ്രവാസികളെടെയും കഷ്ടപ്പാടുകളോർത്ത് രണ്ടു തുള്ളി ഫ്രെഷ് കണ്ണുനീർ ഞാൻ റോഡിൽ പൊഴിച്ചു. അതിനുമേളിലൂടെ പുത്തനൊരു ഓഡി Q7 പാഞ്ഞുപോയി. ഫോർ രജിസ്ട്രേഷൻ. ചെരിച്ചു കിടത്തുക, ടാങ്ക് തുറന്ന് പള്ളയിൽ ഊതുക തുടങ്ങിയ ചെപ്പടിവിദ്യകളൊക്കെ നോക്കിയിട്ടും ബൈക്ക് പിണങ്ങിത്തന്നെ നിൽക്കുന്നു. തലേന്ന് രാത്രി 9 ബൈക്കുകൾ സിറ്റിയിൽ നിന്നുമാത്രം മോഷണം പോയെന്ന വാർത്ത ഇന്നത്തെ പത്രത്തിൽ വായിച്ചതേയുള്ളു. പെട്രോൾ ഇല്ലാത്ത വണ്ടിയാണെങ്കിലും തീരുമാനിച്ചാൽ കള്ളന്മാർ അതുകൊണ്ട് കടക്കും. ബൈക്ക് നടപ്പാതയുടെ ഓരം ചേർത്തുവച്ച് ഞാൻ പോലീ