സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !

സാധാരണയായി ഏതൊരു യാത്രികനും തന്റെ യാത്രയ്ക്കായി ഒരു മുന്നൊരുക്കമുണ്ടാവും. ഒരു തയ്യാറെടുപ്പ്. പോവേണ്ട സ്ഥലങ്ങള്‍, കാണേണ്ട പ്രദേശങ്ങള്‍, അറിയേണ്ട വസ്തുതകള്‍, കരുതേണ്ട സാധനസാമഗ്രഹികള്‍ അങ്ങനെ അങ്ങനെ എന്തിനെക്കുറിച്ചും ഒരു മുന്നൊരുക്കമുണ്ടാവും. പക്ഷേ, തൊട്ടടുത്ത പെട്ടിക്കടയില്‍ അമ്മൂമ്മയ്ക്കായി മുറുക്കാന്‍ വാങ്ങാന്‍ നമ്മള്‍ പോവുമ്പോള്‍ ചീപ്പ്, കണ്ണാടി, ബ്രഷ്, പേസ്റ്റ് അല്ലെങ്കില്‍ ഉടുതുണിയ്ക്ക് മറുതുണി തുടങ്ങിയവയൊക്കെ അടങ്ങുന്ന പെട്ടിയുമായി പോവാറില്ലല്ലോ. പക്ഷേ, യാത്ര കുറഞ്ഞത് ഒരു 200-300 കിലോമീറ്റര്‍ അകലേയ്ക്കാവുകയും ഒന്നു രണ്ട് ദിവസം തങ്ങുകയും ചെയ്യേണ്ടി വരുമ്പോള്‍ അതിനായി നമ്മള്‍ ഒന്നൊരുങ്ങും. ഒരുങ്ങേണ്ടതാണ്. അതാണല്ലോ സാമ്പ്രദായികമായ യാത്രാരീതി. എന്നാല്‍ ബൂലോഗത്ത് ‘അച്ചായന്‍’ എന്ന് അറിയപ്പെടുന്ന, പ്രശസ്ത സഞ്ചാര സാഹിത്യകാരനായ ശ്രീ. സജി മാര്‍ക്കോസ് എന്ന സജിച്ചേട്ടന്റെ യാത്രാ രീതി വളരെയേറെ പ്രത്യേകത നിറഞ്ഞതായി എനിക്ക് തോന്നി. ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതെ, ‘നില്‍ക്കുന്നിടത്തു‘ നിന്നും ‘തോന്നുന്നിട‘ത്തേയ്ക്കൊരു യാത്ര!- അതാണ് സഞ്ചാരത്തിന്റെ അച്ചായ രീതി.!!

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അച്ചായന്‍ ഉച്ചയ്ക്ക് 2 മണിയോടെ തൊടുപുഴയില്‍ നിന്നും എന്നെ വിളിക്കുന്നു. ബഹറിനില്‍ നിന്നും രണ്ട് ദിവസം മുന്‍പാണ് ആള്‍ നാട്ടിലെത്തിയത്. മെയില്‍ ചെക്ക് ചെയ്യാനായി അടുത്തുള്ള ബ്രൌസിങ്ങ് സെന്ററിലെത്തിയപ്പോളാണ് എന്നെ വിളിച്ചത്. ഞങ്ങള്‍ ശകലം കുശലത്തിലേര്‍പ്പെട്ടു.‘തിരുവനന്തപുരത്തേയ്ക്ക് വരാനുള്ള പദ്ധതിയുണ്ടോ‘ എന്ന ചോദ്യത്തിന് ‘ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ല പോങ്ങു, ഇനി കാരണമെന്തെങ്കിലും ഉണ്ടാക്കണം’ എന്നാണ് മറുപടി നല്‍കിയത്. ഏതാനും സമയത്തെ സംസാരത്തിനു ശേഷം ഞങ്ങള്‍ ഫോണ്‍ വെച്ചു.

ഏതാണ്ട് 7.30-ഓടുകൂടി അച്ചായന്റെ കോള്‍ വീണ്ടും. ഞാന്‍ ഫോണ്‍ എടുത്തു.

‘ പോങ്ങു, ഞങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ഇപ്പോള്‍ മാസ്കറ്റ് ഹോട്ടലിനു മുന്നിലുണ്ട്. നീ ഇപ്പോള്‍ എവിടെയാണ്? ‘

വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉഗ്രമൂര്‍ത്തിയാണ് അച്ചായനെന്ന് അറിയാതിരുന്നത് എന്റെ പിഴ.

ഞാന്‍ സ്റ്റാച്യുവിലുണ്ട് അച്ചായാ...

അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് വരണം?

അച്ചായന്‍ ഒരു കാര്യം ചെയ്യ്. നേരേ മുന്നോട്ട് പോരുക. സെക്രട്ടറിയേറ്റ് കഴിഞ്ഞ് ആദ്യം കാണുന്ന ലെഫ്റ്റ് സൈഡിലേയ്ക്കുള്ള റോഡില്‍ വണ്ടി പാര്‍ക്ക് ചെയ്യാം.. ഞാന്‍ 5 മിനിറ്റുകൊണ്ട് അവിടെ എത്തും.

ശരി പോങ്ങു.

15 മിനിറ്റുകള്‍ക്ക് ശേഷവും അച്ചായനെ കാണാത്തതിനാല്‍ ഞാന്‍ വിളിച്ചു.

പോങ്ങു, ഞങ്ങളിപ്പം ആയുര്‍വേദ കോളേജിന്റെ വാതിക്കലെത്തി...

‘വലിപ്പക്കുറവുകൊണ്ടാവാം‘ സെക്രട്ടറിയേറ്റ് കെട്ടിടം അച്ചായന്റെ കണ്ണില്‍ തടഞ്ഞിട്ടില്ല. ആള്‍ കിലോമീറ്ററൊന്നര മുന്നോട്ട് പോയിരിക്കുന്നു. അവിടെത്തന്നെ നിലകൊള്ളാന്‍ അറിയിച്ച് ഞാന്‍ അവരുടെ അടുത്തേയ്ക്ക് പോയി.

അച്ചായനെ ആദ്യം കാണുന്നത് ചെറായി-ല്‍ വച്ചാണ്. അന്ന് ബഹറിന്‍ ബൂലോഗവാസികളുടെ ആശംസയുമായി മീറ്റില്‍ വന്ന് ഭേദപ്പെട്ടൊരു പ്രസംഗവും കാഴ്ചവച്ച് കക്ഷി മടങ്ങിയതാണ്. പിന്നെ ഇടയ്ക്ക് ഒന്നു രണ്ട് മൂന്ന് മെയിലുകള്‍. ഏതാനും സ്ക്രാപ്പ്സ്. ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ക്കൂടി നേരില്‍ കാണാന്‍ പോവുന്നു.

ഇടുക്കി രജിസ്ട്രേഷനുള്ള അച്ചായന്റെ കാര്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. ഞാന്‍ ബൈക്കില്‍ നിന്നുമിറങ്ങി അതിനടുത്തേയ്ക്ക് നടക്കുമ്പോള്‍ കാര്‍ മൂന്നു പേരേ പ്രസവിച്ചു. ഒന്ന് അച്ചായനാണ്. മറ്റു രണ്ടു പേരേയും അച്ചായന്‍ പരിചയപ്പെടുത്തി.

ഉയരം കുറഞ്ഞ ആളെ ചൂണ്ടി അച്ചായന്‍ പറഞ്ഞു : ഇത് ബ്രഷ്നേവ്.

ആദരപൂര്‍വ്വം ഞാന്‍ ചോദിച്ചു : പണ്ട് കോള്‍ഡ് വാര്‍ നടന്ന സമയം സോവിയറ്റ് യൂണിയനെ നയിച്ച....?!!!

എന്റെ ചരിത്രബോധത്തില്‍ അതിശയം പൂണ്ട ആ തിരുദേഹം അരുളിച്ചെയ്തു : തന്നെ..തന്നെ..

‘തൊട്ട് പരിചയപ്പെടാന്‍‘ സാധിച്ചതില്‍ സന്തോഷം - ഞാന്‍ ആ കുഞ്ഞിക്കൈ കുലുക്കി വിട്ടു.

ഉയരക്കാരന്‍ സുനിലാണ്. ബഹറിനില്‍ തന്നെ ജോലി. വീട്ടിലിരുന്ന സുനിലേട്ടനെയും ഓഫീസില്‍ നിന്ന് ബ്രഷ്നേവേട്ടനെയും അച്ചായന്‍ ‘ഇപ്പോ വരാം‘ എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നതാണ് !!

തമ്പാനൂരിലെ കീര്‍ത്തി ഹോട്ടലിലേയ്ക്ക് ഞാനവരെ കൊണ്ടുപോയി. റൂമെടുത്തു.



റൂമിലെത്തിയപ്പോള്‍ സഖാവ് ബ്രഷ്നേവിന്റെ ഓഫീസ് ബാഗില്‍ നിന്നും ഒരു കുപ്പി ഉദിച്ചുയരുന്നു. ഞാന്‍ സൂര്യനമസ്കാരം ചെയ്ത് കുപ്പി കൈക്കലാക്കി ചുംബിച്ചു. സാധനം മാന്‍ഷന്‍ ഹൌസാണ്. ബ്രഷ്നേവ് ചേട്ടന്‍ വര്‍ഗപാനീയമായ ‘വോഡ്ക’ യെ മറന്നതില്‍ ഞാന്‍ പരിഭവിച്ചു. വിഭാഗീയത വോഡ്കയോട് പാടില്ലായിരുന്നു. വോഡ്ക കഴിച്ചാല്‍ സിരകളില്‍ വിപ്ലവവീര്യമൊഴുകുകയും ഹൃദയത്തില്‍ കമ്യൂണിസം നുരയുകയും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞത് കേട്ട ഭാവം നടിക്കാതെ അദ്ദേഹം ജനല്‍ കര്‍ട്ടന്‍ അഴിച്ച് ഉടുമുണ്ടാക്കി.

സുനിലേട്ടന്‍ ഇതിനിടയില്‍ ഗ്ലാസും ഐസ്ക്യൂബും സോഡയും ഉപദംശകങ്ങളും ഓര്‍ഡര്‍ ചെയ്തു. അച്ചായന്‍ പാന്റ്സ് മാറ്റി ബെഡ് ഷീറ്റ് ഉടുത്തു. ഉടുതുണിയ്ക്ക് മറുതുണിയില്ലാതെയാണല്ലോ മഹാന്മാര്‍ തൊടുപുഴയില്‍ നിന്നും പോന്നിരിക്കുന്നത്. അതാണല്ലോ അതിന്റെ രീതി. ഏത്?



ഓര്‍ഡര്‍ ചെയ്ത പ്രകാരം സാധങ്ങള്‍ വന്നു. അച്ചായനൊഴിച്ച് ഞങ്ങള്‍ മൂവരും മാന്‍ഷന്‍ ഹൌസില്‍ കയറി. അച്ചായന്‍ സുരപാനത്തിനു സുല്ലിട്ടിട്ട് വര്‍ഷം 12 കഴിഞ്ഞിരിക്കുന്നു. ഗതകാല സുരപാന സ്മൃതികളെ അയവിറക്കിയും കൊറിച്ചും അച്ചായന്‍ ഞങ്ങളോട് സഹകരിച്ചു.



പരസ്പരം കോനയടിച്ചും തമാശകള്‍ പറഞ്ഞും ചിരിച്ചും രസിച്ചും 12 മണിവരെ ഞങ്ങള്‍ കൂടി. പിന്നെ പോവാനായി ഞാന്‍ എഴുന്നേറ്റു. ബൈക്കില്‍ എന്നെ ഈ അവസ്ഥയില്‍ തനിച്ച് വിടാന്‍ അച്ചായന് സമ്മതമല്ല. അദ്ദേഹം കാറെടുത്തു. മൂവരും ചേര്‍ന്ന് എന്നെ വീടെത്തിച്ചു. അവര്‍ മടങ്ങിയപ്പോഴാണ് സഞ്ചാര സാഹിത്യകാരനോട് ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയല്ലോ എന്നോര്‍ത്തത്.

ചോദ്യം ചെയ്യല്‍ നാളത്തേയ്ക്കാക്കാം.

*******

പിറ്റേന്ന് ഉച്ചയോടെ ഉണര്‍ന്നു. കുളിയും കാര്യങ്ങളും കഴിച്ച് ഒരു ഓട്ടോയില്‍ കയറി ഞാന്‍ കീര്‍ത്തിയിലേയ്ക്ക് പോയി. റൂമില്‍ മൂവരെയും കൂടാതെ ഒരു അപരിചിതന്‍ കൂടിയുണ്ട്. അച്ചായന്‍ ആളെ പരിചയപ്പെടുത്തി. ബിജുവെന്നാണ് പേര് . മൂവരുടെയും കൂട്ടുകാരിയുടെ ഭര്‍ത്താവാണ്. ബി.എസ്.എന്‍. എല്‍-ലില്‍ ജോലി നോക്കുന്നു.



- പോങ്ങൂ, ഹാങ്ങ് ഓവര്‍ മാറ്റണ്ടേ? - ചോദ്യകര്‍ത്താവ് ബ്രഷ്നേവാണ്.

- ഇന്ന് ഡ്രൈ ഡേ അല്ലേ ബ്രഷേട്ടാ. നമുക്കൊന്ന് ഇന്നലെ തന്നെ കരുതേണ്ടതായിരുന്നു.

ബ്രഷ്നേവ് ചേട്ടന്‍ തലയിണ പൊക്കി. ‘ഹണി ബീ’ ഒന്ന് മൂളിപ്പറന്നുയര്‍ന്നു.

- ഇവന്‍ പട്ടാളക്കാരനാണ്. ബിജു കൊണ്ടു വന്നത്. ബ്രഷേട്ടന്‍ പറഞ്ഞു.

ബിജുവേട്ടനെ നന്ദി അറിയിച്ച് ‘പട്ടാളക്കാരന്‘സല്യൂട്ടും നല്‍കി ഞാന്‍ ഗ്ലാസ്സുകള്‍ നിരത്തി.


ഗ്ലാസ്സുകള്‍ നിറഞ്ഞു.
-----
ഗ്ലാസ്സുകള്‍ ഒഴിഞ്ഞു.


ഇതിനിടയില്‍ അച്ചായന്‍ യാരിദ്-നെ വിളിച്ചു. അവന്‍ അര മണിക്കൂറിനുള്ളിലെത്തും. അച്ചായന്‍ തന്റെ നിക്കോണ്‍ ക്യാമറയുടെ ഉടുപ്പൂരി. വെള്ളിവെളിച്ചം പലതവണ കുടിയന്മാരില്‍ പതിച്ചു.

ഹിമാലയന്‍ യാത്രയെക്കുറിച്ച് ഞാന്‍ അച്ചായനോട് ചോദിച്ചു. അച്ചായനും ബ്രഷും ഹിമാലയന്‍ യാത്ര നടത്തിയെന്നറിഞ്ഞ ബിജു ചേട്ടന്‍ വര്‍ദ്ധിച്ച കൌതുകത്തോടെ ചോദിച്ചു :

ഹിമാലയം, എവിടെ?

കല്പറ്റ കവലയില്‍ നിന്ന് ഒരു മൂന്നര കിലോമീറ്റര്‍ പോയാല്‍ ഹിമാലയമായി - എന്ന സുനിലേട്ടന്റെ മറുപടി ഒരു കൂട്ടച്ചിരിയ്ക്ക് കാരണമായി. ‘ അതല്ലടാ കൂക്കേ, ഹിമാലയത്തിലെവിടെ എന്നാണ് ചോദിച്ചത് ‘ എന്ന ബിജുച്ചേട്ടന്റെ തിരുത്ത് ചിരി ഉയര്‍ത്താനേ ഉപകരിച്ചുള്ളു.

ഇതിനിടയില്‍ ശരവേഗത്തില്‍ അകത്തേക്കു വന്ന യാരിദ് ആരോടും ഒരക്ഷരവും മിണ്ടാതെ നേരേ ഒരു കുപ്പി വെള്ളമെടുത്ത് വായിലേയ്ക്ക് കമഴ്ത്തി.

ഒന്നാമതേ ഈ ചൂട് സഹിക്കാനാവുന്നില്ല മനുഷ്യന്. അതിനിടയില്‍ ഹണിമൂണും. നിര്‍ജ്ജലീകരണം സ്വാഭാവികമായും തളര്‍ത്തും. പാവം. മതിവരുവോളം കുടിക്കട്ടെ. ടിയാന്റെ കല്യാണം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. സ്വാഭാവികമായും ദാഹം കാണും.

യാരിദിനെ മനസ്സിലാവാതിരുന്ന ബ്രഷേട്ടന്‍ അച്ചായനോട് ചോദിച്ചു:

ആരിത്?

യാരിദ്!

ഉത്തരത്തില്‍ തൃപ്തനാവാത്ത ബ്രഷ് ശബ്ദം താഴ്ത്തി എന്നോടും ചോദിച്ചു.

ആ‍രിത്?

ഞാന്‍ പറഞ്ഞു : ഇത് യാരിദ്.

ചുട്ട നോട്ടത്തോടെ പ്ലേറ്റില്‍ നിന്നും രണ്ടുകഷണം ബീഫെടുത്ത് വായിലിട്ട് ബ്രഷ് ചവച്ചു. പിന്നെ അരുചിയോടെ എന്നെയും അച്ചായനേയും മാറി മാറി നോക്കി - ചുടും വിധം തന്നെ. ആളെ കളിയാക്കിയതായാണ് പുള്ളിയുടെ ധാരണ.


വെള്ളം കുടി മതിയാക്കി യാരിദ് എല്ലാവരേയും നോക്കി പുഞ്ചിരിച്ചു. കൈകൊടുത്തു. പരിചയപ്പെട്ടു. സംസാരിച്ചു. ചിരിച്ചു. വലിച്ചു. കുടിച്ചില്ല.

അല്ല യാരിദേ, ശരിക്കും യാരിദ് എന്നുതന്നെയാണോ പേര്? - ബ്രഷേട്ടന് സംശയം അടങ്ങിയിട്ടില്ല.

അല്ല. ഇത് ബ്ലോഗ് നെയിമാണ്. - യാരിദ് പറഞ്ഞു

അപ്പോള്‍ ശരിക്കുള്ള പേര്. - ബ്രഷ്.

സോറി ഞങ്ങള്‍ ബോഗേഴ്സ് ശരിപ്പേര് പറയാറില്ല. അതാണ് കീഴ്വഴക്കം.

വീണ്ടും, ചുട്ട നോട്ടത്തോടെ പ്ലേറ്റില്‍ നിന്നും രണ്ടുകഷണം ബീഫെടുത്ത് വായിലിട്ട് ബ്രഷ് ചവച്ചു. പിന്നെ അരുചിയോടെ അച്ചായനേയും എന്നെയും യാരിദിനെയും മാറി മാറി നോക്കി - ചുടും വിധം തന്നെ.

വീണ്ടും ഗ്ലാസ്സുകള്‍ നിറഞ്ഞു.
-----
വീണ്ടും ഗ്ലാസ്സുകള്‍ ഒഴിഞ്ഞു.

സഭ പിരിയേണ്ട നേരമായി. മധുവിധു കാലമായതിനാല്‍ യാരിദിന് അടുത്ത ‘നിര്‍ജ്ജലീകണത്തി‘നുള്ള സമയമായിരിക്കുന്നു. അച്ചായനും കൂട്ടര്‍ക്കും നാട്ടിലേയ്ക്ക് പോവണം. അതിനു മുന്‍പ് ബ്ലോഗര്‍ ‘അങ്കിളി’നെ കാണേണ്ടതുണ്ട്. ബിജു ചേട്ടനും മറ്റെന്തൊക്കെയോ തിരക്കുകള്‍.


ഞങ്ങളിറങ്ങി. യാരിദ് ബൈക്കിലേറി. ബ്രഷേട്ടന്‍ യാരിദുമായി എന്തൊക്കെയോ സംസാരിക്കുന്നു. ചിലപ്പോള്‍ ‘ശരിപ്പേര്’ അറിയാനാവുമോയെന്ന് അവസാനമായി ശ്രമിക്കുന്നതാവാം. അച്ചായന്‍ അങ്കിളിന്റെ വീട്ടിലേയ്ക്കായി കാറെടുത്തു. സുനിലേട്ടന്‍ പിന്നിലായും ഞാന്‍ മുന്നിലായും കാറില്‍ കയറി. ബ്രഷേട്ടന്റെ ശബ്ദമുയര്‍ന്നതു കേട്ടാണ് ഞാന്‍ അവരെ ശ്രദ്ധിച്ചത്. യാരിദിനു നേരേ ബ്രഷ് വിരല്‍ ചൂണ്ടിയിരിക്കുന്നു. കോപം കൊണ്ട് ചൂണ്ടുവിരല്‍ വിറച്ച് വായുവില്‍ വൃത്തം വരയ്ക്കുന്നു. പിന്നെ വിരല്‍ ആകാശത്തേയ്ക്കുയര്‍ത്തി

‘യാരിദേ കാണുമ്പോള്‍ പറഞ്ഞേക്കൂ,, ഈ ബ്രഷ്നേവ് അവനെ തേടി വരുമെന്ന്. അറുപത് വയസ്സ് കഴിയുമ്പോള്‍ ഈ ഞാന്‍ വന്നിരിക്കുമെന്ന്.. സൂക്ഷിച്ചോളാന്‍ പറ...‘

ഇങ്ങനെ പറഞ്ഞ് ആകാശത്ത് കുത്തിവച്ചിരുന്ന വിരലുമെടുത്ത് ബ്രഷ്നേവേട്ടന്‍ കാറിനടുത്തേയ്ക്ക് നടന്നു. യാരിദ് ബൈക്കിന്റെ ഹാന്‍ഡിലിലേയ്ക്ക് തലചായ്ച്ച് ചിരിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ഒന്നുമാത്രമറിയാം. ആരെയാണ് ഭീഷണിപ്പെടുത്തിയതെങ്കിലും ആ ഭീഷണിയില്‍ ഒരു പുതുമ ഉണ്ടായിരുന്നു. ഇത് ഭീഷണിയുടെ ബ്രഷ്നേവിയന്‍ രീതി!! ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ് പകപോക്കാന്‍ ചെല്ലുമെത്രെ!! അതുവരെ ഇയാള്‍ കായകല്പ ചികിത്സ നടത്തി പോക്കാനുള്ള കായബലം ആര്‍ജ്ജിക്കുമായിരിക്കും.



കാറില്‍ അങ്കിളിന്റെ വീട്ടിലേയ്ക്ക് പോവുമ്പോള്‍ കാര്യമറിയാന്‍ ഞാന്‍ യാരിദിനെ വിളിച്ചു. ഹിമാലയന്‍ യാത്രക്കിടയില്‍ ബ്രഷിനുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് അവര്‍ സംസാരിച്ചു നില്‍ക്കെ ബ്രഷ് വിളിക്കാനിടയായ എം.പി യെ തനിക്ക് പരിചയമുണ്ടെന്ന് യാരിദ് പറഞ്ഞപ്പോഴാണ് ബ്രഷ് വയലന്റായതും ഭീഷണിമുഴക്കിയതെന്നും അവന്‍ പറഞ്ഞു. ( അക്കാര്യം അച്ചായന്റെ ‘ഹിമാലയന്‍ യാത്ര’യുടെ അവസാന ഭാഗം എന്ന പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്. അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് അവിടെ വരെ പോവാം. )

അരമണിക്കൂറോളം അങ്കിളിന്റെ വീട്ടില്‍ ചിലവഴിച്ച് ഞങ്ങള്‍ ഇറങ്ങി.

പിരിയുവാനുള്ള നേരമാവുന്നു. ഒരു രാവും പകലും തമാശ പറഞ്ഞും ചിരിച്ചും രസിച്ചും കുടിച്ചും കൂട്ടുകൂടിയും ഞങ്ങള്‍ ആസ്വദിച്ചു . അവിസ്മരണീയമായ ആ രാവും പകലും എന്റെ സൌഹൃദ ശൃംഘലയില്‍ കുറേ കണ്ണികള്‍ കൂടിയാണ് വിളക്കിച്ചേര്‍ത്തിരിക്കുന്നത്....

കീര്‍ത്തിയുടെ മുന്നില്‍ കാറെത്തി. എല്ലാവര്‍ക്കും ശുഭയാത്ര നേര്‍ന്ന് ഞാന്‍ കാറില്‍ നിന്നിറങ്ങി. ഇനിയും വരുമെന്ന വാക്കോടെ അവര്‍ മടങ്ങാന്‍ തുടങ്ങുമ്പോഴാണ് അച്ചായനോട് ചോദിക്കാനുള്ള കാര്യം ഞാന്‍ ഓര്‍ത്തത്.

‘അച്ചായാ.. ഒരു നിമിഷം. ഒരു കാര്യം ചോദിക്കാനുണ്ട്.’

എന്താടാ?

അതേ, അച്ചായന്‍ കഴിഞ്ഞ ദിവസം ഈജിപ്ത് യാത്ര നടത്തിയിരുന്നല്ലോ. അതിനു മുന്‍പ് ഹിമാലയത്തിലും പോയി. വേറെയും എത്രയെത്രയോ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു.. അല്ലേ?

ഉം...

അപ്പോള്‍ ഒരു പാട് പണം ചിലവാകുന്നുണ്ടാവുമല്ലോ?

പിന്നെ.. ഇഷ്ടം പോലെ. ന്റെ പൊന്നു പോങ്ങൂ ഇതായിരുന്നോ നിനക്ക് ചോദിക്കാനുണ്ടായിരുന്നത്?!

അല്ല..അച്ചായാ. ഇതല്ല. അടുത്ത മഴക്കാലത്തിനു മുന്‍പായി അച്ചായന്റെ കമ്മട്ടമൊന്ന് കടം തരാമോ? മഴക്കാലമാവുമ്പോ തിരിച്ച് തരാം. എന്തേ?

കമ്മട്ടമെന്ന് കേട്ടതും കാര്‍ മിന്നല്‍ വേഗത്തില്‍ സ്ഥലം കാലിയാക്കി. അല്ലെങ്കിലും കമ്മട്ടം ചോദിച്ചാല്‍ ഏത് അച്ചായനും പറപറക്കും. ഒന്നോര്‍ത്തോ അച്ചായാ.. ചങ്ങാത്തത്തേക്കാള്‍ വലുതല്ല കേട്ടോ കമ്മട്ടം. ഹും.

----------------------------------------------------------------

യാത്ര അല്ലെങ്കില്‍ സഞ്ചാരം എന്നതും ഒരു വിദ്യാഭ്യാസ സമ്പ്രദായമായി കണക്കാക്കാം. അറിവും അനുഭവവും ആനന്ദവുമൊക്കെ ധാരാളമായി സമ്മാനിക്കുന്ന ഒരു പാഠ്യരീതി തന്നെയാണ് ഓരോ യാത്രകളും. യാത്രകളിഷ്ടപ്പെടാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ യഥേഷ്ടം സഞ്ചരിക്കാന്‍ സാഹചര്യങ്ങള്‍ പലപ്പോഴും പലര്‍ക്കും തടസ്സമാവുന്നു. സാഹിത്യശാഖകളില്‍ സഞ്ചാരസാഹിത്യം പ്രായഭേദമെന്യേ ഏവര്‍ക്കും പ്രിയപ്പെട്ടതാവുന്നതിന്റെ കാരണവും വായനക്കാരുടെ ഉള്ളിലെ ഈ സഞ്ചാരപ്രിയം തന്നെ ആയിരിക്കാം. ഞാനും ഒരു സഞ്ചാര സാഹിത്യ പ്രേമിയാണ്. അച്ചായനെയും നിരക്ഷരനെയുമൊക്കെ ധാരാളമായി വായിക്കാറുമുണ്ട്. ഇനിയും കൂടുതല്‍ കൂടുതല്‍ യാത്രകള്‍ നടത്തുവാനും അവയെല്ലാം ചൂടും ചൂരും ചോരാതെ നമുക്കായി വിളമ്പാനുമൊക്കെ ഇവര്‍ക്കെല്ലാം സാധിക്കട്ടെ.

Comments

Pongummoodan said…
സ്നേഹിതരേ, നമ്മുടെ സജി അച്ചായനും അദ്ദേഹത്തിന്റെ സ്നേഹിതരുമായി ഉണ്ടായ ഒരു കൂടിക്കാഴ്ചയെക്കുറിച്ചാണ് ഈ പോസ്റ്റിന് (പണയം വയ്ക്കാനാവാത്ത) ആധാരം.

ഇതില്‍ എന്റെ മുഖത്ത് കാണുന്ന റേ ബാന്‍ ഗ്ലാസ്സ് യാരിദിന്റെ ആവുന്നു. (ഇക്കാര്യം ഇവിടെ പ്രഖ്യാപിച്ചില്ലെങ്കില്‍ എന്റെ മുഖമടിച്ച് കലക്കും എന്നവന്‍ ഭീഷണിപ്പെടുത്തിയിരുന്നില്ല.)
Junaiths said…
ഉയരം കുറഞ്ഞ ആളെ ചൂണ്ടി അച്ചായന്‍ പറഞ്ഞു : ഇത് ബ്രഷ്നേവ്.

ആദരപൂര്‍വ്വം ഞാന്‍ ചോദിച്ചു : പണ്ട് കോള്‍ഡ് വാര്‍ നടന്ന സമയം സോവിയറ്റ് യൂണിയനെ നയിച്ച....?!!!

എന്റെ ചരിത്രബോധത്തില്‍ അതിശയം പൂണ്ട ആ തിരുദേഹം അരുളിച്ചെയ്തു : തന്നെ..തന്നെ..
ഹഹഹ

ഉടുതുണിയും മറു തുണിയും മറന്നെങ്കിലും മാന്‍ഷന്‍ വീടും,തേനീച്ചയും മറന്നില്ലല്ലോ..ഭയങ്കരന്മാര്‍...

അച്ചായന്റെ ഒക്കെ ടൈം...അല്ല ബഹറിനില്‍ പണിയൊന്നുമില്ലേ...കറക്കം തന്നെ കറക്കം..
photoyil koodiyenkilum ente preeyappetta blog pulikale onnu kaanaan pattiyathil santhoshikkunnu. hats off to ponguu...
പോങ്ങൂ,

എത്രയും വേഗം ഞാന്‍ അച്ചായനെ ഒന്നു കാണുന്നുണ്ട്..മറ്റൊന്നിനും വേണ്ടിയല്ല...ഫോണ്‍ ചെയ്താല്‍ പോങ്ങുവിനെ ലൈനില്‍ കിട്ടുന്നതിന്റെ രഹസ്യം ഒന്നറിയാന്‍ വേണ്ടി മാത്രം.....തൊടുപുഴയില്‍ നിന്നു വിളിച്ചപ്പോള്‍ മാത്രമല്ല, അന്നേ ദിവസം തന്നെ തിരുവനന്തപുരത്തു ചെന്നിട്ട് വീണ്ടും വിളിച്ചപ്പോളും പോങ്ങുവിനെ ഫോണില്‍ കിട്ടിയത്രേ...എനിക്കിതു വിശ്വസിക്കാന്‍ വയ്യ..ഒരേ ദിവസം രണ്ടു തവണ....അതിശയം അതിശയം !!!!

യാരിദിന്റെ വെള്ളം കുടി അസലായി....പാവം..! “അനന്തപുരി കാഴ്കകളെ’ക്കാളേറേ, “സൈബര്‍ ജാലകം” അല്ലേ യാരിദിന്റെ തുറുപ്പുഗുലാന്‍?

ആശംസകള്‍ പോങ്ങ്‌സ്.............!
ഹണി ബീ ..ഊം....അപ്പന്റെ ബ്രാന്ടാ...എനിക്കും ഇഷ്ടമാ..കുറെ പേരെ പരിചയപ്പെടുത്തിയതില്‍ സന്തോഷം..യാത്രകള്‍ ഇഷ്ടമാണെങ്കില്‍ ആ വഴിക്ക് വരൂ....സസ്നേഹം
ശ്രീ said…
പോസ്റ്റ് രസിപ്പിച്ചു.

സംശയമില്ല, ബ്രഷേട്ടന്‍ തന്നെ താരം.


വിഷു ആശംസകള്‍, മാഷേ
:) അപ്പോള്‍ സുനിലെ വേണ്ട സന്നാഹങ്ങളോടെ വിളിച്ചാലെ പോങ്ങൂനെ കിട്ടൂ .. പോങ്ങുവിനെ പ്രത്യക്ഷപ്പെടുത്താനുള്ള ഫോര്‍മുല ഇതാണല്ലെ? പോങ്ങൂ‍ൂ‍ൂ ഇനിയും ആവട്ടെ ...പോസ്റ്റും ഫോട്ടൊകളും നന്നായി....
Unknown said…
ബ്രഷേട്ടന്‍ ആള് കൊള്ളാല്ലോ.....
ഹംസ said…
കമ്മട്ടം ചോദിച്ചാല്‍ ഏത് അച്ചായനും പറപറക്കും. ഒന്നോര്‍ത്തോ അച്ചായാ.. ചങ്ങാത്തത്തേക്കാള്‍ വലുതല്ല കേട്ടോ കമ്മട്ടം. ഹും.

അതെ കമ്മട്ടം ചോദിച്ചാല്‍ അച്ചായന്‍ പറപറക്കും ..!! ഹ ഹ ഹ..!!
എനിക്കാ ചുട്ട നോട്ടമാ ഇഷ്ടമായത്.
:)


ഒരു മണിക്കൂറെങ്കിലുമെടുത്തു
ഇതു വായിച്ച് തീര്‍ക്കാന്‍.
ആ പണ്ടാറക്കാലന്‍ മാനേജര്‍
ഓരൊ പണി തരും :(
sijo george said…
പോങ്ങുമൂട് വഴി നൈലിന്റെ തീരങ്ങളിൽ എത്തി ഞാനും.. :)
jayasri said…
പതിവുപോലെ തന്നെ ഗംഭീരമായി. കിടിലന്‍ പ്രയോഗങ്ങള്‍കൊണ്ട് പുഷകലമായിരികുന്നു പോസ്റ്റ്.

പിന്നെ സഞ്ചാര സാഹിത്യം ഇഷ്ടമാണ്, വായിക്കും പ്രോത്സാഹിപ്പിക്കും എന്നൊക്കെ പറഞ്ഞത് ചുമ്മ, അച്ചായനെ സുഖിപ്പിക്കാന്‍ വേണ്ടി, അച്ചായന്റേയും നിരക്ഷരന്റേയും ഒരു പോസ്റ്റിലും പോങ്ങുമ്മൂടന്റെ കമന്‍റ് കണ്ടിട്ടില്ല :)
ഹരീ , ആ ഫോൺ നമ്പർ ഒന്നുതരണേ ...
നാട്ടിൽ വരുമ്പോൾ വിളിക്കാനാ..
എനിക്കും ഇതുപോലെ പോങ്ങുമ്മൂടനിൽ ഒന്നു പൊങ്ങി പോകാനാ...
കേട്ടൊ ഗെഡീ.
radakrishnan said…
നിര്‍ജലീകരണം അതിനെ ഇങ്ങനെയും വ്യഖാനിക്കാം എന്നതൊരു പുതുമ തന്നെയാണ് എന്തായാലും കലക്കീട്ടോ
നിര്‍ജലീകരണം... ഹ ഹ ഹ... മനുഷ്യനെ ചിരിപ്പിക്കാനായിട്ട്‌ ഇറങ്ങിക്കോളും...
Manoraj said…
പൊങ്സ്,
പോസ്റ്റ് ഇഷ്ടായി.. പിന്നെ അച്ചായനെ പരിചയപ്പെടാൻ എനിക്കും കഴിഞ്ഞു.. അന്നേരം ഇനി എപ്പോളാ എർണാകുളത്ത് നിന്നും തീവണ്ടി എന്നുള്ള ചോദ്യത്തിനു 5.30 നേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ 5.30 ന് ഉണ്ടല്ലോ എന്ന് മറുപടി.. അത് എത്തുമ്പോൾ രാത്രി 11.30 ആവും എന്ന് പറഞ്ഞപ്പോൾ 11.30 ന് എത്തുമല്ലോ എന്ന് വീണ്ടും.. ആളു പറഞ്ഞപോലെ രസികൻ തന്നെ.. യാത്രികർ ആയാൽ ഇങ്ങനെ വേണം..
shaji.k said…
പോങ്ങുമൂടന്‍ നന്നായിട്ടുണ്ട് ,ചിരിപ്പിച്ചു . ബ്രഷും നിര്‍ജ്ജലീകരണവും നന്നായി രസിപ്പിച്ചു.

ഷാജി ഖത്തര്‍.
അതുശരി അപ്പോ കല്യാണം കഴിഞ്ഞാല്‍ ദാഹം കാണും അല്ലേ ...
mukthaRionism said…
അല്ല..
പൊങ്ങൂ... അടുത്ത മഴക്കാലത്തിനു മുന്‍പായി അച്ചായന്റെ കമ്മട്ടമൊന്ന് കടം തരാമോ? മഴക്കാലമാവുമ്പോ തിരിച്ച് തരാം. എന്തേ?
Pongummoodan said…
ശ്രീ : നന്ദി :)

മാണിക്യം : ചേച്ചിക്കിപ്പോള്‍ ഗുട്ടന്‍സ് പിടികിട്ടിയില്ലേ. അടുത്ത തവണ ഒരു കനേഡിയന്‍ കുപ്പി പ്രതീക്ഷിക്കുന്നു. :)

ഒറ്റയാന്‍: കിടിലനല്ലേ കക്ഷി.

ഹംസ: അത് അച്ചായന്മാരുടെ ഒരു പൊതു സ്വഭാവമാണെന്നേ.. :)

ഹന്‍‌ലല്ലാത്ത്: മനേജര്‍ വിമുക്തമായ ഒരു തൊഴില്‍ സംസ്കാരത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. :)

ഫൈസല്‍: :) :)

സിജോ: സന്തോഷം.

ജയശ്രീ: പാരവയ്ക്കരുതേ.. മുന്‍‌കാല പ്രാബല്യത്തോടെ ഇരുവര്‍ക്കും ഏതാനും കമന്റുകള്‍ നാം നല്‍കുന്നതാണ് :)

തെച്ചിക്കോടന്‍: :) :) :)

ബിലാത്തിപ്പട്ടണം: ചേട്ടാ, 94473 81100 - ഇതാണ് നമ്പര്‍ :)

രാധാകൃഷ്ണന്‍: സന്തോഷം. നന്ദി.

ഒഴാക്കന്‍: :) :)

വിനുവേട്ടാ: നന്ദിയുണ്ടേ.. :)

മനോരാജ്: രസികനും സ്നേഹസമ്പന്നനുമാണ് അച്ചായന്‍ :)

ഷാജി: വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം. നന്ദി.

ജീവി: കല്യാണം കഴിക്കുമ്പോഴല്ലേ ശരിക്കും ദാഹിക്കുക. :)

മുഖ്താര്‍: :)
നല്ല വിവരണം.. :) ഇഷ്ട്ടായി.
എന്നാലും ഈ കമ്മട്ടം, അതു മാത്രം മനസ്സിലായില്ലാ. എന്തൂട്ടാ ആ കുന്തം..??
Pongummoodan said…
സുനിലേട്ടാ,

മൊബൈല്‍ ഇപ്പോള്‍ വീണ്ടും ഓണാക്കി :)

യാരിദിന്റെ ലിങ്ക് മാറ്റിയിട്ടുണ്ട്.
വിഷുവിന് നാട്ടിലേയ്യ്ക്കുണ്ടോ?
Pongummoodan said…
ജുനൈദേ, മച്ചൂ കറക്കവും കറക്കലുമാണല്ലോ അച്ചായന്റെ പണി :)

ഷിബു: നന്ദി

യാത്രികന്‍: സന്തോഷം. നന്ദി :)
Cartoonist said…
കാലില്‍ ഗൌട് ചിലങ്കയണിഞ്ഞതിനു ശേഷം നിരന്തരമായ ജലീകരണത്തിലാണ് ഞാന്‍.
ശരീരമാദ്യം ഖലു ധര്‍മ്മ ‘സാധനം’ എന്നതില്‍ വശായതോണ്ടായിരിക്കും യാരിദ് റിവേഴ്സില്‍ ചിന്തിക്കുന്നത്.

പോണ്‍ങ്സിനെ മൊബൈലില്‍ 1500 വട്ടം വിളിച്ചു കാണണം. എടുത്തിരുന്നെങ്കില്‍ അവിശ്വസനീയമായിപ്പോയേനെ !
jayanEvoor said…
കൊള്ളാം അച്ചായൻ & കോ വിവരണം.

പോങ്സ്,
ഞാനും പലതവണ വിളിക്കാറുണ്ട്.
കൃത്യമായ മറുപടിയും കിട്ടും.
“താങ്കൾ വിളിച്ച കസ്റ്റമർ ഇപ്പോൾ പരിധിക്കു പുറത്താണ്!”
Ashly said…
ഹ..ഹ.ഹ...കലക്കി.

യാരിദ്‌ അളിയനെ അലകി വെളിപ്പിച്ചു, അല്ലെ ? നന്നായി. അല്ല, എന്താ മൂപരുടെ പേര് ? ;)
vimarshakan said…
യാരിദിനെ മനസ്സിലാവാതിരുന്ന ബ്രഷേട്ടന്‍ അച്ചായനോട് ചോദിച്ചു:

ആരിത്?

യാരിദ്!

ഉത്തരത്തില്‍ തൃപ്തനാവാത്ത ബ്രഷ് ശബ്ദം താഴ്ത്തി എന്നോടും ചോദിച്ചു.

ആ‍രിത്?

ഞാന്‍ പറഞ്ഞു : ഇത് യാരിദ്.

:)
പൊങ്ങും ഭായി നന്നായി എഴുതിയിട്ടുണ്ട് . നല്ല അവതരണം . നല്ല വഴക്കമുള്ള ശൈലി .
ഉയരം കുറഞ്ഞ ആളെ ചൂണ്ടി അച്ചായന്‍ പറഞ്ഞു : ഇത് ബ്രഷ്നേവ്.

ആദരപൂര്‍വ്വം ഞാന്‍ ചോദിച്ചു : പണ്ട് കോള്‍ഡ് വാര്‍ നടന്ന സമയം സോവിയറ്റ് യൂണിയനെ നയിച്ച....?!!!

എന്റെ ചരിത്രബോധത്തില്‍ അതിശയം പൂണ്ട ആ തിരുദേഹം അരുളിച്ചെയ്തു : തന്നെ..തന്നെ..

‘തൊട്ട് പരിചയപ്പെടാന്‍‘ സാധിച്ചതില്‍ സന്തോഷം - ഞാന്‍ ആ കുഞ്ഞിക്കൈ കുലുക്കി വിട്ടു.
ഇതൊക്കെ ആ മികവിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം . അധികം നീട്ടി മടുപ്പിക്കുന്നില്ല , ആശംസകള്‍ .
ഇന്നലെപെയ്ത മഴയില്‍ കുരുത്ത പുതിയ നാമ്പാണ്. ആരേയും വലിയ പരിചയമില്ല. ഒരു തേങ്ങയുടക്കുന്നു, ദക്ഷിണയായിട്ട്
ആരിത്?
യാരിദ്!

ഹ..ഹ..ഹ
ഫുള്‍ സ്ട്രച്ചില്‍ തിരിച്ച് വന്നു അല്ലേ?
നല്ല പോസ്റ്റ് ചേട്ടാ:)
Jijo said…
പൊങ്ങും‍മ്മൂടാ, ഒരു തംശ്യേം. എന്തോന്നാ ഈ കോനയടി? ഇനി വല്ല പറയാൻ പറ്റാത്ത കാര്യാച്ചാ പറയണ്ടാട്ടാ...
nandakumar said…
""‘തൊട്ട് പരിചയപ്പെടാന്‍‘ സാധിച്ചതില്‍ സന്തോഷം - ഞാന്‍ ആ കുഞ്ഞിക്കൈ കുലുക്കി വിട്ടു.""

ഡാ.. പഴയ ഫോമിലേക്ക് വന്നു തുടങ്ങി എന്നല്ല വന്നു. എത്തി.......:)

രസികന്‍...തകര്‍പ്പന്‍
ഒന്നാമതേ ഈ ചൂട് സഹിക്കാനാവുന്നില്ല മനുഷ്യന്. അതിനിടയില്‍ ഹണിമൂണും. നിര്‍ജ്ജലീകരണം സ്വാഭാവികമായും തളര്‍ത്തും. പാവം. മതിവരുവോളം കുടിക്കട്ടെ. ടിയാന്റെ കല്യാണം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. സ്വാഭാവികമായും ദാഹം കാണും.

യാരിദിനെ കൊന്ന് കൊലവിളിച്ച് കളഞ്ഞല്ലോ പൊങ്ങൂ :)

അതൊക്കെ പോട്ടെ .. ആരാ ഈ അച്ചായന്‍ ? :)
യാരിദിനെ കൊന്നേ :)
ലാവ്ലിന്‍, ശ്രീമതിറ്റീച്ചറുടെ ഇംഗ്ലീഷ്, അച്ചുമാമന്‍, അഴീക്കോട് വിഷയങ്ങളില്‍ ഒരു സാധാരണ കേരളീയന്റെ മനസ്സോടെ ക്രീയാത്മകമായി, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി, പ്രതികരിച്ചിട്ടുള്ള പോങ്ങുമ്മൂടന് ഇപ്പോഴത്തേ മൌനം ഭൂഷണമല്ല...
കാര്‍ന്നോര് എന്റെ പൊക കണ്ടേ അടങ്ങുള്ളോ എന്ന് തിരിച്ചു ചോദിയ്ക്കരുത്
മാന്‍ഷന്‍ ഹൌസ്,ഹണീബീ ആകെയൊരു ആഘോഷം തന്നെയായിരുന്നു. അല്ലേ? ജനൽ കർട്ടനും ബെഡ് ഷീറ്റിനുമൊക്കെ അരയിൽ ചുറ്റിപ്പിടിച്ച് കുറേ നേരം അങ്ങനെ നിൽക്കേണ്ടി വന്നു! ‘സഞ്ചാരത്തിന്റെ അച്ചായ രീതികൾ’ ഇഷ്ടമായി.
Anees Hassan said…
രസികന്‍
G.MANU said…
'Koodal' katha paranju kothipikkathe mashe :)

Adutha koodalinu enne vilikkan marakkenda :
കുമളിവച്ചു കണ്ടപ്പോൾ,അച്ചായൻ പറഞ്ഞിരുന്നു.(ഈ പൊങ്ങുമൂടനൊക്കെ യെന്തോ കുട്യാകുട്ക്കുന്നേ..)
മാതൃഭൂമിയില്‍ വായിച്ചു.
തുടരുക യാത്രകള്‍
Pongummoodan said…
പ്രിയ എന്‍.ബി.സുരേഷ്,

വളരെ സന്തോഷം. നന്ദി.
perooran said…
chetta bloganayil vayichoooooooooooooooooooooo.
Unknown said…
എടൊ പോങ്ങുമ്മൂടന്‍!!!!!! (ക്ഷമിക്കണം അങ്ങിനെ വിളിച്ചതില്‍ )
എന്റെ ബ്രെഷ്നെവിനെ തരമാക്കി !!!!!!!! ആ പാവം ബ്രെഷ്
ഒന്നാമതേ ഈ ചൂട് സഹിക്കാനാവുന്നില്ല മനുഷ്യന്. അതിനിടയില്‍ ഹണിമൂണും. നിര്‍ജ്ജലീകരണം സ്വാഭാവികമായും തളര്‍ത്തും. പാവം. മതിവരുവോളം കുടിക്കട്ടെ. ടിയാന്റെ കല്യാണം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. സ്വാഭാവികമായും ദാഹം കാണും. !!!!! ക്ഷ പിടിച്ചു കേട്ടോ .
ഞാന്‍ സജി, ബ്രെഷ് എന്നിവരുടെ കൂടെ ഒരുമിച്ചു വിദ്യ അഭ്യസിച്ച ഒരു പാവം സഖാവാണ് .
സ്നേഹത്തോടെ
മനേഷ് പുല്ലുവഴി
:)

ഹൊ... മാൻഷൻ ഹൗസും ഹണിബീയും ചേർന്ന് അച്ചായന്റെ വ്രതം മുടക്കാഞ്ഞത് നന്നായി.
ബ്ലോഗനയിൽ വായിച്ചു. ഇടിയത്ത് കണക്ഷനെല്ലാം പോയതിനാൽ തത്സമയം കമന്റാൻ കഴിയാത്തതിൽ ഖേദിക്കുന്നു. ഇപ്പോൾ ദാ കമന്റിയിരിക്കുന്നു. നന്നായിട്ടുണ്ട്.
Naushu said…
പോസ്റ്റ് രസിപ്പിച്ചു.
:)
ആരെയും നേരിൽ പരിജയം ഇല്ലെങ്കിലും എഴുത്തിന്റെ ശൈലി എല്ലാം കാട്ടിതന്നു.ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കണെ
ഞാൻ ഇവിടെയുണ്ട്.അവിവേകം ആണെങ്കിൽ ക്ഷമിക്കുക........
http://serintekinavukal.blogspot.com
NPT said…
കൊള്ളാം നന്നായിട്ടുണ്ട്
Unknown said…
pongoos thirichu varaan time aayille?
Unknown said…
കൊള്ളാം നല്ല കലക്കന്‍ വെള്ളമടി
എന്നാ സദിരാ, മാൻഷൻഹൌസു പോലെ നല്ല രസകരമായ എഴുത്ത്. വോഡ്കയേയും മഹത്തായ റഷ്യൻ വിപ്ലവത്തേയും കയ്യൊഴിയുന്നതു ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു ഫാഷനായിരിക്കുന്നു! ലെമനേഡു ചേർത്തെടുത്തോരമൃതിനു സമമാം നല്ലിളം വോഡ്ക വെള്ള ചില്ലിൻ ഗ്ലാസിൽ പകർന്നിട്ട്.. എന്നല്ലേ ചെങ്ങമ്പുഴ? ഇനീം വരാട്ടോ.ഇനീം പോസ്റ്റ്!
Unknown said…
എല്ലാ പോസ്റ്റുകളും വായിച്ചു.....
ഒപ്പം എല്ലാത്തിനും കിട്ടിയ കമന്റുകളും...അതിന്റെ മറുപടികളും.....
ചില നിര്ദേശങ്ങള്‍ കിട്ടിയാല്‍ വീണ്ടും എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാമായിരുന്നു.....വെറുതെ വേണ്ട
എന്നെങ്കിലും നേരില്‍ കാണാനായാല്‍ നല്ല ചെത്ത്‌ കള്ളിനാല്‍ മാമോദീസ മുക്കി അങ്ങയെ ഞങ്ങളുടെ ഇടയനായി പ്രഖ്യാപിക്കാം..
നാടും വീടും കുടിയും മിസ്സ്‌ ചെയ്യുന്ന മറ്റൊരു മരുഭൂമിവാസി
Unknown said…
പൊങ്ങേട്ടാ.....
രണ്ടു മൂന്ന് പോസ്റ്റ്‌ ഞാനിട്ടു.....
പക്ഷേ..
മണ്ണെണ്ണ സ്റ്റോക്ക്‌ ഇല്ലാത്ത റേഷന്കട പോലെ....
ഒരു കുഞ്ഞും എന്നെ തിരിഞ്ഞു നോക്കുന്നില്ല.....
ആരെങ്കിലും മേലാല്‍ നീ എഴുതിപ്പോകരുത് എന്നെങ്കിലും പറഞ്ഞിരുന്നെങ്കില്‍.....

ഒന്ന് വന്ന്‌ ഉല്ഘാടിച്ചു തരുമോ....

അടുത്ത ലീവിന് പോങ്ങുമൂട്ടെക്ക് വന്നേക്കാം.....
Blog Academy said…
പ്രിയ പോങ്ങു....,
ക്ഷമിച്ചേക്കണേ... !!!!
തല്‍ക്കാലത്തേക്ക് (രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിലിറ്റാവുന്നതാണ്)ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്കുള്ള ഒരു അറിയിപ്പ് :

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.
അണ്ണാ,
ചിരിച്ചു...രസികന്‍ സാധനം (മാന്‍ഷന്‍ ഹൌസും, ഹണീബീയുമാല്ലാ...പോസ്റ്റ്‌..പോസ്റ്റിന്‍റെ കാര്യമാ...)
ഇതൊക്കെ വരുന്ന ആ 'തലയില്‍' ഞാന്‍ ഒന്ന് തൊട്ടു തോഴുതോട്ടെ...!
Aisibi said…
ഗ്ലാസ് നിറയുന്നു ഒഴിയുന്നു, അതിന്റെടെയില് നടന്ന സംഭവങ്ങള്.. സംഭവാമി യുഗെ യുഗെ!
അണ്ണാ, കൊള്ളാം. കലക്കി.
പോങ്ങൂമ്മൂടാ... 5 മാസമായി ബ്ലോഗില്‍ ഒരനക്കവുമില്ലല്ലോ?! പെട്ടെന്ന് അടുത്ത പോസ്റ്റിട്
bobby said…
valare nannaayirikkunnu :)
looking for more from you.
Unknown said…
enthaaayalum kalakki
ഇവിടെ ആരുമില്ലേ ങേ ....
Anonymous said…
വിവരണം ഇഷ്ടപ്പെട്ടു, ചിലതൊഴികെ... നിത്യജീവിത വിരസതയില്‍ നിന്ന്, പെടാപ്പാടുകളില്‍ നിന്ന് തീര്‍ച്ചയായും ഒരു വലിയ മോചന വഴി തന്നെയാണ് യാത്രകള്‍. അതു നമുക്കു പല അറിവുകളും പകര്‍ന്നു തരുന്നു, നമ്മള്‍ ഫ്രഷ് ആകുന്നു.തയ്യാറെടുപ്പുകളില്‍ വലിയ അ്ര്‍ത്ഥം ഒന്നുമില്ലല്ലോ. Take life as it comes എന്നതാണ് നല്ല പോളിസി എന്നു ചിലപ്പോള്‍ തോന്നും. കാരണം പ്ലാന്‍ ചെയ്യുന്നത് നടക്കണമെങ്കില്‍ ദൈവത്തിന്റെ കൈയ്യൊപ്പു കൂടി പതിയണമല്ലോ.!

പിന്നെ സമയം ഉള്ളപ്പോള്‍ എന്റെ ബ്ലോഗിലെ 'ബ്ലോഗിംഗ് ബ്ലോഗിംഗ്' വായിക്കുക. അതില്‍ താങ്കളെക്കുറിച്ച് പരാമര്‍ശമുണ്ട്. എന്റെ ബ്ലോഗിന്റെ പരസ്യമൊന്നുമല്ല, ഇവിടെ വന്നതോണ്ടു പറഞ്ഞൂന്നെ ഉള്ളു.പോസ്റ്റ് ശ്ശി നീളം കൂടുതലാണ് കേട്ടോ, പറഞ്ഞില്ലാന്നു വേണ്ട.
haari said…
എവിടെയാണ് താങ്കള്‍ ഒരു വിവരവും ഇല്ലല്ലോ സാര്‍ ??
നല്ല അവതരണം..
നന്നായി രസിച്ച് വായിച്ചു
കൊള്ളാം.ആസ്വദിച്ച്‌ വായിച്ചു.
Anonymous said…
To positive the} gambler stays accountable and to forestall relapse, consider taking up the family finances. However, this does not mean you are be} answerable for micromanaging the problem gambler's impulses to gamble. Your first responsibilities are to 카지노 사이트 ensure that|to ensure that} your individual finances and credit score are not in danger.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ