ഉ.ഉ.ഉ !!!

ഉടുതുണിയുരിഞ്ഞും ഉണ്ടുരസിച്ചും
ഉരുതിയോടുരചെയ്തുരവം കാട്ടിയും
ഉമ്മകൊടുത്തും ഉരസി മദിച്ചും
ഉരഗം പോലെ ഉടലില്‍ പടര്‍ന്നും
ഉപശ്ലേഷണത്തില്‍ വിരുതും കാട്ടി
ഉലാമയെന്നൂറ്റം കൊണ്ടും
ഉപപത്നിയുടെ ഉലസ്ഥത്തില്‍
ഉപലാളനം ചെയ്തുള്‍പ്പുളകം കൊണ്ടും
ഉണ്ണിത്താനേ ഉയരുക നീ....
ഉണ്ണിത്താനേ ഉയരുക നീ....

ബ്ലോഗ് കവികള്‍ പൊറുക്കുക. കവിതയെ ഇവ്വിധം മാനഭംഗപ്പെടുത്തണമെന്ന് വിചാരിച്ചിരുന്നതല്ല. മറ്റുള്ളവര്‍ ഉരിഞ്ഞാലും സ്വയം ഉരിഞ്ഞാലും ഉടുതുണി ഉണ്ണിത്താനേ കീര്‍ത്തിമാനാക്കുന്നുവെന്ന രസകരമായ അവസ്ഥയും അതിലെ ‘ഉ’കാരവും ഒരു നിമിഷം എന്നെ ഒരു കവിയാക്കി മാറ്റി. ഉണ്ണിത്താന്റെ ഉണ്ണിത്തരങ്ങള്‍ക്ക് നന്ദി.

കഴിഞ്ഞ ദിവസം തന്റെ സ്നേഹിതയും സഹപ്രവര്‍ത്തകയുമായ (?) യുവതിയോടൊപ്പം രാജ്മോഹന്‍ ഉണ്ണിത്താനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയുണ്ടായി. സദാചാരത്തിന്റെ കാവലാളായി നാട്ടുകാര്‍ ഉണര്‍ന്നിരിക്കുന്നുവെന്നത് സമൂഹത്തിന് ആശ്വാസകരമായ വാര്‍ത്തയാണെങ്കില്‍ എനിക്കത് ഞെട്ടലോടെ മാത്രമേ കാണാനാവൂ. അനീതിയും പ്രാകൃതവുമായ നീക്കമാണതെന്ന് എനിക്ക് തോന്നുകയും ചെയ്യുന്നു. ഉണ്ണിത്താനെ ന്യായീകരിക്കാനോ അനാശാസ്യത്തെ പ്രോത്സാഹിപ്പിക്കാനോ അല്ല എന്റെ ശ്രമം. അല്ലെങ്കില്‍ ഒരുവന് ആശാസ്യമാവുന്ന കാര്യം ഒരു കൂട്ടത്തിന് അനാശാസ്യമായേക്കാം. അപ്പോള്‍ സ്വാഭാവികമായും ഒരുവനെയാണോ കൂട്ടത്തെയാണോ മാനിക്കേണ്ടത് എന്ന ചോദ്യമുയരുന്നു. ജനാധിപത്യ സംവിധാനത്തില്‍ എപ്പോഴും കൂട്ടത്തിന്റെ നീതിയും ശരിയുമാവും പരിഗണിക്കേണ്ടത്. എന്നാല്‍ ഇവിടെ സുമാര്‍ മൂന്ന് വട്ടമെങ്കിലും പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞിട്ടുള്ള ഉണ്ണിത്താന്റെയും രണ്ട് വട്ടം പ്രായപൂര്‍ത്തിയായ ആ സ്ത്രീയുടേയും തീര്‍ത്തും സ്വകാര്യമായ ജീവിതത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയുമാണ് സദാചാരത്തിന്റെ കാവലാളുകള്‍ തകര്‍ത്തെറിഞ്ഞത്. പൊതുസ്ഥലത്തില്‍ പരസ്യമായി ശാരീരിക വേഴ്ച നടത്തിയിരുന്നുവെങ്കില്‍ നാട്ടുകാരുടെ ഇത്തരമൊരു സമീപനം കുറെയൊക്കെ ന്യായീകരിക്കപ്പെടുമായിരുന്നു. പരസ്പര താല്പര്യത്തോടുകൂടി അവര്‍ സൃഷ്ടിച്ചെടുക്കുന്ന ഇത്തിരി സ്വകാര്യതയില്‍ ഇരുവരും ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ആര്‍ക്കാണ് കുറ്റം വിധിക്കാന്‍ ധാര്‍മ്മികമായി അവകാശം? അവിടെ കൂടിയവരില്‍ മനസ്സുകൊണ്ടെങ്കിലും വ്യഭിചരിക്കാത്ത എത്ര പേര്‍ ഉണ്ടാവാം? അവസരം കിട്ടിയാല്‍ ഏതവനും പൂശും. ഇല്ലെന്നുണ്ടോ? അവസരത്തിന്റെ അഭാവമാണ് ചിലരെയെങ്കിലും ഇപ്പോഴും സദാചാരിയായി നിലനിര്‍ത്തുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കടന്നു പോവുമോ?.!!! സ്വയം ചെയ്യുന്നത് ആശാസ്യവും മറ്റൊരുവന്‍ ചെയ്യുമ്പോള്‍ അനാശാസ്യവുമാവുന്ന അതിരസകരമായ ഒരു ക്രിയയാവുന്നു വ്യഭിചാരം!! പക്കാ, അസൂയ മാത്രമാണ് ഇതിനു പിന്നില്‍. അല്ലാതെ ഒരുവനും സദാചാരത്തിന്റെ രക്ഷയ്ക്കായുള്ള പരിശ്രമമൊന്നുമല്ല അവിടെ കാഴ്ച വച്ചത്. ഉണ്ണിത്താന്‍ പറഞ്ഞതു പോലെ നാട്ടുകാര്‍ അയാളുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിച്ചുവെന്നുള്ള വാദമൊക്കെ ശുദ്ധ ഭോഷ്ക്കാണ്. പി.ഡി.പി കാരും ഡിഫിക്കാരുമാണ് ഇതിനു പിന്നിലെന്ന് ആക്രോശിക്കുന്നത് സ്വന്തം രാഷ്ട്രീയഭാവി സംരക്ഷിക്കാനുള്ള ഉണ്ണിത്താന്റെ ശ്രമം മാത്രമാണ്. ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിനായി എതിര്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തി കാണിച്ചാല്‍ അത് തെറ്റെന്ന് പറയാനാവില്ല. കാരണം ഉണ്ണിത്താന്‍ എന്നത് ഇന്ത്യ ഭരിയ്ക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ വികട സരസ്വതി വിളയാടുന്ന നാവാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിരാ ഭവനില്‍ ബക്കറ്റില്‍ വെള്ളം വച്ചു കൊടുക്കുന്ന ചരിത്രം സമൂഹത്തോട് വിളിച്ചു പറഞ്ഞ് മിടുക്കനായ ഉണ്ണിത്താനിപ്പോള്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ കുപ്പായത്തില്‍ വീണ കറ കഴുകാന്‍ ഒരു കപ്പ് വെള്ളമില്ലാത്ത അവസ്ഥയിലാ‍യി. കൊടുത്താല്‍ കൊല്ലത്തല്ല മഞ്ചേരിയിലും കിട്ടുമെന്ന് റീമിക്സ് പഴമൊഴി.!!!

എന്നാല്‍ ഈ വിഷയം കേവലം ഒരു ഖദര്‍ധാരിയുടെ സദാചാരത്തകര്‍ച്ചയായി ആഘോഷിക്കാതെ സമൂഹത്തിന്റെ ലൈംഗിക ബോധത്തിലുണ്ടായിരിക്കുന്ന പാളിച്ചകളാണോ ഇത്തരം വിഷയങ്ങള്‍ ഉണ്ടാവുന്നതിനു കാരണമെന്ന് നാമൊന്ന് ചിന്തിക്കണം. ലൈംഗികതയെ പാപമായി കണക്കാക്കാത്ത ഒരു ജനതയാണ് നമ്മുടേത്. ലൈംഗികതയ്ക്ക് ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ നല്‍കിയതും ഭാരതമാണ്. കാമശാസ്ത്രത്തില്‍ വിവരിച്ചിരിക്കുന്ന പല പൊസിഷനുകളും നമ്മുടെ ക്ഷേത്രങ്ങളില്‍ ശില്പങ്ങളായി തീര്‍ന്നിട്ടുമുണ്ട്. എന്നാല്‍ ഏക പത്നീവ്രതം, ചാരിത്ര്യം തുടങ്ങിയ പദങ്ങള്‍ക്ക് നമ്മുടെ സദാചാരബോധത്തില്‍ കാര്യമായ അര്‍ത്ഥമുണ്ട്. അവ നല്ലതുമാണ്. എന്നാല്‍ ഉണ്ണിത്താനേ പോലെ സമൂഹ ശ്രദ്ധയില്‍ നില്‍ക്കുന്ന ആളുകള്‍ കാണിക്കുന്ന അപരാധങ്ങള്‍(?) മാത്രമേ ശ്രദ്ധ നേടുന്നുള്ളു. എത്രയോ ആള്‍ക്കാര്‍ മതിലുകള്‍ ചാടുന്നു. തിരക്കേറിയ സ്ഥലങ്ങളിലും മറ്റു പൊതു ഇടങ്ങളിലും എത്രയോ സദാചാരികളുടെ കരങ്ങള്‍ ‘പെണ്ണിറച്ചിയുടെ’ മിനുസം തേടി അലയുന്നു. കാമശാസ്ത്രത്തിന്റെ ജന്മനാട്ടില്‍ സമൂഹം കപടസദാചാരികളായി കഴുതകളേപ്പോലെ അമറുന്നു.

തിരുവനന്തപുരത്ത് ഏഴിലും എട്ടിലും പഠിയ്ക്കുന്ന പെണ്‍‌കുട്ടികള്‍ ക്ലാസ്സ് കട്ടുചെയ്ത് കാമലീലകളാടാന്‍ പോവുന്നുവെന്ന് വാര്‍ത്തകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു 15 കാരിയെ ഓട്ടോ ഡ്രൈവറുടെ കൂടെ നിന്ന് പിടിച്ചു. പ്രായപൂര്‍ത്തി ആവാത്ത മറ്റൊരു പെണ്‍‌കുട്ടിയെ തട്ടിപ്പു കേസിലെ പ്രതിയായ ശബരീനാഥിന്റെയും മറ്റു രണ്ട് കൂട്ടാളികളുടെയും കൂടെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തി ആവാത്ത ആണ്‍‌കുട്ടികള്‍ തങ്ങളുടെ പ്രായപൂര്‍ത്തി ആവാത്ത ‘ഗേള്‍ ഫ്രണ്ട്സിന്’ നീലച്ചിത്രങ്ങള്‍ നല്‍കുന്നു. ചിലരെ കൈയ്യോടെ സ്കൂള്‍ അധികൃതരോ രക്ഷകര്‍ത്താക്കളോ കണ്ടുപിടിയ്ക്കുന്നു. ഭൂരിപക്ഷവും രക്ഷപെടുന്നു. ഇവയൊക്കെ സമൂഹത്തിന് വെറും വാര്‍ത്തകള്‍ മാത്രമാണ്. വാര്‍ത്താ മാധ്യമങ്ങളുടെ ഇഷ്ട വിഭവമായിരുന്ന കിളിരൂര്‍ കേസിലെ ശാരിയെയും വി.ഐ.പി-യെയും ഒപ്പം അനഘ എന്ന പെണ്‍‌കുട്ടിയെയും കുടുംബത്തിനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്ന ‘മന്ത്രിമാരുടെ‘ പുത്രന്മാരെയും കൂടെ പുരോഹിതന്മാരുടെ കാമവെറികൊണ്ട് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയേയും സന്തോഷ് മാധവന്മാരേയും കോഴിക്കോട്, വിതുര , സൂര്യനെല്ലി കേസുകളിലെ പെണ്‍‌കുട്ടികളെയും നാം ഈ സമയം ഓര്‍ക്കണം. ഓര്‍ക്കുവാന്‍ ഇനിയുമെത്ര?!!! ഞരമ്പുരോഗികള്‍ക്ക് ഒരു സ്വയംഭോഗത്തിനുള്ള വിഷയം മാത്രമാവുന്നു ഈ വാര്‍ത്തകള്‍. സ്ഖലനശേഷം സമൂഹത്തിന്റെ സദാചാര പ്രതിനിധികള്‍ ചാനലുകളിലൂടെയും; സമൂഹം കലുങ്കിലും മറ്റുവെടി വട്ടത്തിലുമിരുന്ന് സദാചാരത്തിന്റെ തകര്‍ച്ചയെക്കുറിച്ച് പരിതപിക്കും. തീര്‍ന്നു കഥ. വാര്‍ത്തകളില്‍ വരുന്ന പെണ്‍‌കുട്ടികള്‍ നമ്മുടെ മകളും പെങ്ങളുമല്ലാതിരിക്കുന്നിടത്തോളം നാം സുരക്ഷിതരാണ് ! . ഇതാണ് നമ്മള്‍ കപട സദാചാരികളുടെ സാമൂഹിക ബോധം !!. ഇവിടെ ആരെയാണ് കുറ്റം പറയേണ്ടത്?

ലൈംഗികമായ തൃഷ്ണകളെ അടിച്ചമര്‍ത്തി മനസ്സുകൊണ്ട് വ്യഭിചരിച്ച് അവസരം കിട്ടുമ്പോള്‍ മതിലുചാടിയും സാധിക്കാത്തവര്‍ കരഞ്ഞും കാമം തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഈ തലമുറയെ നമുക്ക് വെറുതേ വിടാം. അവര്‍ ഉണ്ടും ഉറങ്ങിയും ഭോഗിക്കാന്‍ യത്നിച്ചും ശിഷ്ടകാലം ഒടുക്കട്ടെ. ശ്രമിക്കേണ്ടത് പുതു തലമുറയ്ക്കെങ്കിലും നല്ല വഴി കാട്ടാനാണ്. അതിന് നല്ല വഴി അറിയാവുന്നവര്‍ എത്ര?!!!. എട്ടില്‍ പഠിക്കുന്ന എട്ടും പൊട്ടും തിരിയാത്ത ആണ്‍‌കുട്ടിയും പെണ്‍‌കുട്ടിയും പാഠപുസ്തകത്തിന്റെ പൊതിച്ചിലില്‍ സൂക്ഷിച്ച നീലച്ചിത്രവുമായി വീടു പറ്റുന്നുവെന്നതാണ് ഭയത്തോടെ കാണാന്‍ സദാചാരികള്‍ക്ക് കണ്ണുണ്ടാവണം. അതിനു പരിഹാരം നിര്‍ദ്ദേശിക്കാനോ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ അവരുടെ അറിവില്ലായ്മകള്‍ക്കും അപക്വതകൊണ്ടുള്ള കൌതുക ബുദ്ധിയ്ക്കും കടിഞ്ഞാണിടാനോ ഒക്കെയാവണം ഒരോ വ്യക്തിയും അല്ലെങ്കിൽ സമൂഹം തന്നെയും ശ്രമിക്കേണ്ടത്. പഠിക്കേണ്ടതും ജീവിതം അറിയേണ്ടതുമായ കാലത്ത് ‘നീലനിറമുള്ള’ബുദ്ധിയുമായി സമയം പോക്കിയാൽ സ്വന്തം ഭാവി മാത്രമല്ല സമൂഹത്തിന്റെ ഭാവിയും ഇരുളടഞ്ഞതാവുമെന്ന് ഇവരെ ആരാണ് ഓര്‍മ്മിപ്പിക്കേണ്ടത്? നാളെയുടെ ഭരണയന്ത്രം തിരിക്കേണ്ട കുട്ടികള്‍ നീലച്ചിത്രത്തിന്റെ സി.ഡി സുദര്‍ശന ചക്രം പോലെ ചൂണ്ടുവിരലില്‍ തിരിക്കുന്നു. അമ്മയും പെങ്ങളുമൊക്കെ മാഞ്ഞ് മുന്നില്‍ ‘പെണ്ണിറച്ചി’ മാത്രം ദര്‍ശിക്കുന്ന പുതുതലമുറ നമുക്ക് വേണ്ട. കാര്യങ്ങള്‍ ആരും തുറന്നു പറയുന്നില്ല. ചര്‍ച്ചകളും ചിന്തകളും ഉണ്ടാവുന്നില്ല. നന്നാവാനും നന്നാക്കാനും ശ്രമിക്കാതെ സമൂഹം ഉടുതുണി ഉരിയുന്നവന്റെ പിന്നാലെ മാത്രം കൂടുന്നു. കഷ്ടം.

ഉണ്ണിത്താന്‍ രാഷ്ട്രീയക്കാരനല്ലേ, ഖദര്‍ ധാരിയല്ലേ, പൊതുജനസേവകനല്ലേ, ആദര്‍ശശുദ്ധി പാലിക്കേണ്ടവനല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വിലപ്പോവില്ല. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും യാതൊരു മമതയും പ്രകടിപ്പിക്കാത്തവരാണ് ഇന്നത്തെ സമൂഹം. പ്രത്യേകിച്ച് യുവതലമുറ. രാഷ്ട്രീയക്കാരെയെന്നല്ല ആരെയും ആരും മാതൃകയാക്കാനും പോവുന്നില്ല. ഇവിടെ പൊതുപ്രവർത്തനം എന്നതും ഒരു ഉപജീവനമാർഗ്ഗമാണെന്ന് ആർക്കാണറിയാത്തത്? ആദര്‍ശവും വ്യക്തിശുദ്ധിയും സാമൂഹിക ബോധവും നന്മയും മനുഷത്വവും സ്നേഹവുമൊക്കെ ഉണ്ണിത്താനും ഉണ്ണിത്താനെ പിടിച്ചവര്‍ക്കും എനിക്കും നിങ്ങള്‍ക്കും ഒക്കെ ഉണ്ടാവണം. അതുകൊണ്ട് ഉണ്ണിത്താനെ നമുക്ക് വെറുതേ വിടാം. കോടതിയ്ക്കും അതുതന്നെയെ ചെയ്യാനുണ്ടാവൂ..


2012-ല്‍ ലോകം അവസാനിക്കുന്നില്ലെങ്കില്‍ പിന്നെയും ബാക്കിയാവുന്ന ലോകത്തിനും തലമുറയ്ക്കുമായി എന്തെങ്കിലും നന്മ ചെയ്യാന്‍ നമുക്ക് ശ്രമിക്കാം. തോന്നലുകള്‍ കുറിക്കാനല്ലാതെ പരിഹാരനിര്‍ദ്ദേശത്തിന് പ്രാപ്തിയില്ലാത്തവനാണല്ലോ ഈ ലേഖകനെന്നോര്‍ത്ത് സ്വയം തലകുനിയ്ക്കുന്നു. എങ്കിലും വാത്സ്യായന മഹർഷിയെ മനസ്സിൽ ധ്യാനിച്ച് ചില ചിന്തകൾ പങ്കുവയ്ക്കാം.

ലൈംഗികത എന്നാൽ ഏറ്റവും രസകരവും ആസ്വാദ്യകരവും ഒട്ടും മുഷിപ്പിക്കാത്തതുമായ സംഗതിയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ലേഖകൻ അവകാശപ്പെടുന്നു. തന്റെ സ്നേഹം പ്രകടിപ്പിക്കാൻ മതിയായ വാക്കുകൾ കിട്ടാതെ വരുമ്പോൾ ഒരുവൻ തന്റെ പ്രണയിനിയോട് കാണിക്കുന്ന കസർത്താണ് സെക്സ് എന്നും വേണമെങ്കിൽ പറയാം . അപ്പോൾ സെക്സ് ആസ്വദിക്കാൻ വേണ്ടത് പ്രണയമുള്ള ഒരു മനസ്സാണ്. ഹൃദയം നിറയെ പ്രണയവും മനസ്സു നിറയെ ഭാവനയും മാത്രമാണ് നല്ലൊരു ലൈംഗിക ബന്ധത്തിനു വേണ്ട മൂലധനം. (സെക്സ് ഗുസ്റ്റിയല്ല. കിടപ്പറ ഗോധയും. അതിനാൽ സെക്സിലേർപ്പെടുന്നവന് 6 പൊതി മസിലിന്റെ പോലും ആവശ്യമില്ലെന്ന് ഓർക്കുക. - സൽമാൻ ഖാന് ഈ തിരിച്ചറിവ് എത്രയും വേഗം ലഭിക്കട്ടെ ).

രണ്ടുപേർ തമ്മിൽ അത്മാർത്ഥമായി പ്രണയിക്കുന്നുവെങ്കിൽ, അവർക്കിടയിൽ ശാരീരിക ബന്ധവും ഉണ്ടായെന്നു വരാം. അത് കേവലം രണ്ട് വ്യക്തികളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യമാണ്. അവരുടെ പ്രണയത്തിന് ലഭിക്കേണ്ട അവകാശവുമാണ്. അതിനാൽ മറ്റൊരുവന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞു നോക്കി സമയം കളയാതെ നമുക്ക് പ്രണയിക്കാൻ ശീലിയ്ക്കാം.

- പ്രണയാനന്തരം?
- ഭോഗം!
അതു തന്നെ.

(സമൂഹത്തിലെ മിക്ക പ്രശ്നത്തിന്റെയും പ്രധാന കാരണങ്ങൾ പ്രണയരാഹിത്യവും അസംതൃപ്തമായ ലൈംഗിക ജീവിതവുമാവുമോ?)

-------------------------------------------------------------
എല്ലാ ഭോഗികൾക്കും ഈ ‘ഭോങ്ങന്റെ’ പുതുവത്സരാശംസകൾ.

Comments

Pongummoodan said…
ഉടുതുണിയുരിഞ്ഞും ഉണ്ടുരസിച്ചും
ഉരുതിയോടുരചെയ്തുരവം കാട്ടിയും
ഉമ്മകൊടുത്തും ഉരസി മദിച്ചും
ഉരഗം പോലെ ഉടലില്‍ പടര്‍ന്നും
ഉപശ്ലേഷണത്തില്‍ വിരുതും കാട്ടി
ഉലാമയെന്നൂറ്റം കൊണ്ടും
ഉപപത്നിയുടെ ഉലസ്ഥത്തില്‍
ഉപലാളനം ചെയ്തുള്‍പ്പുളകം കൊണ്ടും
ഉണ്ണിത്താനേ ഉയരുക നീ....
ഉണ്ണിത്താനേ ഉയരുക നീ....
- പ്രണയാനന്തരം?
- ഭോഗം!
അതു തന്നെ.
പോങ്സേ,അതു കലക്കി!
സജി said…
@ ഹൃദയം നിറയെ പ്രണയവും മനസ്സു നിറയെ ഭാവനയും മാത്രമാണ് നല്ലൊരു ലൈംഗിക ബന്ധത്തിനു വേണ്ട മൂലധനം

മിസ്റ്റര്‍ പോങ്ങന്‍, നിങ്ങള്‍ക്കു തെറ്റു പറ്റി. മേല്പറഞ്ഞതു രണ്ടും മാത്രം മതിയെങ്കില്‍ പിന്നെ ഈ മുസ്ലി പവ്വര്‍ എക്‍സ്ട്രാ എന്തിനാ, വാഴക്കു (വാഴക്കോടനല്ല ) വളമിടാനാ?

മേലപ്പറഞ്ഞ മൂലധനം കൊണ്ടു ഇപ്പോ കച്ചോടം നടക്കില്ല സര്‍ പോങ്സ്! അതു അന്തക്കാലം!
"രണ്ടുപേർ തമ്മിൽ അത്മാർത്ഥമായി പ്രണയിക്കുന്നുവെങ്കിൽ, അവർക്കിടയിൽ ശാരീരിക ബന്ധവും ഉണ്ടായെന്നു വരാം. അത് കേവലം രണ്ട് വ്യക്തികളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യമാണ്. അവരുടെ പ്രണയത്തിന് ലഭിക്കേണ്ട അവകാശവുമാണ്. അതിനാൽ മറ്റൊരുവന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞു നോക്കി സമയം കളയാതെ നമുക്ക് പ്രണയിക്കാൻ ശീലിയ്ക്കാം"

അതെ അത്താണ് അതുമാത്രമാണ് പോങ്ങ്സ്!!!

മലയാളികള്‍ എന്ന് സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാന് പോകുന്നോ അന്നേ ഈ നാട് നന്നാകൂ... നന്നാകും എന്ന് യാതൊരു പ്രതീക്ഷയും ഇല്ലാ... നമുക്ക് നമ്മുടെ മക്കളെയെങ്കിലും(ഉണ്ടാകാനുള്ള പ്രായം ആയിട്ടില്ലേലും ) അങ്ങനെ വളര്‍ത്താന്‍ ശ്രമിക്കാം....
സത്യം പറഞ്ഞാല്‍ ആ കവിത വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല! പിന്നെ ബാക്കി വായിച്ചപ്പോള്‍ ഏതാണ്ടൊക്കെ പിടികിട്ടി. ഇതൊക്കെ നമ്മുടെ അവകാശങ്ങളില്‍ പെട്ടതാനന്നാണോ ഉദ്ദേശിച്ചത്? എന്തായാലും ഞാന്‍ ഹരിയെട്ടന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു (എനിക്ക് ഇനിയും ഈ സംഭവങ്ങള്‍ ഒക്കെ പൂര്‍ണമായും അങ്ങട് മനസ്സിലായില്ലങ്കിലും)
“പ്രണയാനന്തരം?
- ഭോഗം!” :)
ഭോങ്ങേട്ടന് പുതുവത്സരാശംസകൾ!
ഉണ്ണിത്താനെ ഒരു പ്രതീകം മാത്രം.നാറിയ ചാനല്‍ ചര്‍ച്ചാവിസര്‍ജ്ജനങ്ങളുടെ,മാധ്യമ പരിലാളനയുടെ വര്‍ത്തമാന പ്രതീകം.ചോദ്യം അതല്ല.കിരണ്‍ തോമസ്‌ മറ്റൊരു ബ്ലോഗില്‍ എഴുതിയത് ഇക്കാര്യത്തില്‍ വളരെ ശരിയാണെന്ന് തോന്നുന്നു, അത് എടുത്തെഴുതുന്നു.
((((((സദാചാര വിഷയങ്ങള്‍ മാര്‍ക്കറ്റുള്ള സമയത്ത് സദാജാര പോലീസിങ്ങ കളിക്കുന്നതാണ്‌ ലാഭം എന്ന് കാണുമ്പോള്‍ പലരും അങ്ങനെ കളിക്കും അത് എ എന്നൊ ബി.എന്നോ ഇല്ല.പി.ജെ ജോസഫ് വിമാന യാത്ര വിവാദത്തില്‍പ്പെട്ട സമയത്ത് ചാനലില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റൊയീ വികാരാധീനനായി അങ്ങേര്‍ പറഞ്ഞു ജോസഫ് കുറ്റാരോപിതന്‍ മാത്രമാണ്‌ ഇങ്ങനെ അദ്ദെഹത്തെ മാധ്യമ വിചാരണ ചെയ്യരുത് അദ്ദേഹത്തിനൊരു കുടുംബമുണ്ട്.അവരുടെ അവസ്ഥ മനസിലാക്കണം. അപ്പോള്‍ മറു വശത്തിരുന്ന ആള്‍ ( ആരാണ്‌ എന്ന് ഓര്‍ക്കുന്നില്ല) പറഞ്ഞു പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ റെജീനയുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായപ്പോള്‍ ഈപ്പറയുന്നവരൊരുന്നും ഇങ്ങനെ പ്രതികരിച്ചിട്ടില്ലല്ലോ? അപ്പോള്‍ എല്ലാം അത്രയെ ഉള്ളൂ സ്വന്തക്കാരുടെ കാര്യം വരുമ്പോള്‍ എല്ലാവരും ന്യായങ്ങള്‍ വിളമ്പും അല്ലാത്തവര്‍ക്ക സദാചാര മൂല്യങ്ങള്‍ പ്രസക്തമാകുകയും ചെയ്യും
ഇനി ഇടതുപക്ഷത്തെക്ക് വന്നാല്‍ പണ്ട് എം.എ. ബേബിയുടെ ഒരു അഭിമുഖത്തിനിടയില്‍ സ്വവര്‍ഗ്ഗ ലൈഗീകതയെപ്പറ്റി ഇന്ത്യയിലെ പാര്‍ട്ടിയുടെ നിലപാടിനെപ്പറ്റി ചോദിക്കുന്നു. ബേബി പറഞ്ഞ മറുപടി ഇവിടെ അത് അത്രവലിയ വിഷയമായി ഉയര്‍ന്ന് വന്നിട്ടില്ല എന്നാല്‍ ആസ്ത്രെലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനോട് അനുകൂലമായ ഒരു നിലപാട് എടുത്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരത്തില്‍ ഒരു നിലപാട് പാര്‍ട്ടിക്ക് എടുക്കേണ്ടി വന്നേക്കാം എന്ന് മറുപടി നല്‍കി. യഥാര്‍ത്ഥ ഇടതുപക്ഷമായ പാഠം ഇതിനെ വിശകലനം ചെയ്തത് എം.എ. ബേബിയുടെ ലൈഗീക പെരസ്റ്റ്രോയിക്കാ എന്നാണ്‌. പിന്നെ ക്രൈമും ഇതേറ്റെടുത്തു. യഥാര്‍ത്ഥ ഇടതുപക്ഷം ഇത്രക്കേ വളര്‍ന്നിട്ടുള്ളൂ പിന്നെ അല്ലെ ഡി.ഫിയും എസ്.എഫ്.ഐയുമൊക്കെ.))))))))))

ഇനി ചോദ്യം, ഇവിടെ "മറ്റവന്മാര്‍" ആയിരുന്നെങ്കില്‍ എന്തായിരുന്നു കോലാഹലം എന്നത് മാത്രമാണ്. വീരമാത്തു,മര്‍ഡോക്ക് വിഷനുകള്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു, സദാചാരം, വ്യക്തി സ്വാതന്ത്രം, മലയാളിയുടെ ഒളിഞ്ഞു നോട്ടം എന്നിവയൊക്കെ എത്ര പെട്ടെന്ന് വ്യഭിചാരം, പെണ്‍വാണിഭം അനാശാസ്യം ഒക്കെ ആയി ഭാഷാന്തരം സംഭവിക്കുമായിരുന്നു എന്നതാണ്.അതല്ലാതെ ഒരു മണ്ണാങ്കട്ട ചര്‍ച്ചക്കും സ്കോപ്പ് തന്നെ ഇതില്‍ ഇല്ല.
ഉപപത്നിയുടെ ഉലസ്ഥത്തില്‍ ..!കൂ....കൂ....കൂ....!!
കവിത കൊള്ളാം പോങ്ങൂ...
നീ പറഞ്ഞ ചില കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്. കവിതയും കലക്കി.. താള ഭംഗമുണ്ട്‌, ഷഡ്ജം ഇട്ടിട്ടില്ല, ശ്രദ്ധിക്കുക. നല്ലൊരു കവിയായി നിന്നെ വാഴ്ത്തപ്പെടാനുള്ള ഒരു സാധ്യത ഞാൻ മുന്നിൽ കാണുന്നു. കവി സർ പോങ്ങ്സ് നീണാൾ വാഴട്ടെ..!
pandavas... said…
അതെ വാഴട്ടെ...

ശാസ്ത്രം ഒരെണ്ണം തിരോന്തരത്തുന്നു ഉടലെടുക്കാനുള്ള സാദ്യത ഞാന്‍ കാണുന്നു.

പുതുവത്സരാശംസകള്‍.......
പ്രണയത്തിന്റെ ഇപ്പറഞ്ഞ ആസ്വാദ്യതയും സ്വാതന്ത്ര്യവും ഭാഗികമായി വകവച്ചു കൊടുക്കാം അദ്ദേഹം ഒരു സാധാപൌരൻ ആണെങ്കിൽ.വ്യക്തിപരവും,സാന്മാർഗ്ഗികവും,സദാചാരപരവുമായി തീർച്ചയായും അച്ചടക്കം പാലിക്കേണ്ട കൂട്ടർ തന്നെയാണ് രാഷ്ട്രീയനേതക്കൾ.നിയമവിധേയമായി വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്നത് നിയമവിരുദ്ധമായ നാട്ടിൽ ഇത്തരമൊരു തെറ്റ് ആ സ്ഥാനത്തിരിക്കുന്നയാൾ ചെയ്തൂടാ.പൊതുസ്ഥലം എന്നാൽ റോഡ് മാത്രവുമല്ല.
ഇനി ജനങ്ങൾ അദ്ദേഹത്തോട് ചെയ്തതു ശരിയോ എന്നു ചോദിച്ചാൽ അദ്ദേഹം ജനങ്ങളോട് ചെയ്യുന്നതുമുഴുവനും ശരിയാണോ എന്ന് ശരിക്കറിയാതെ ഇതിലെ ശരിയും തെറ്റും അളക്കുന്നത് ശരിയല്ലല്ലോ.:-))))
പ്രണയത്തിന്റെ ഭാഷയിൽ,പ്രണയത്തിന്റെ വിചാരങ്ങളിൽ പോങ്ങ്സ് പറഞ്ഞതെല്ലാം ശരിതന്നെ.പക്ഷേ അവിവാഹിതർ മുന്നും പിന്നും നോക്കാതെ പ്രണയിക്കട്ടെ.രണ്ടും മൂന്നും തവണ പ്രായപൂർത്തിയായവർ ,കുടുംബവും,കുട്ടിയും ഉള്ളവർ ആ വഴിക്കു പോയാൽ അവരുടെ ജീവിതത്തിൽ ബാക്കിയുള്ളവരുടെ,സമൂഹത്തിന്റെ നിലയെന്താവും?എല്ലാവരും ആ നിലക്കു ചിന്തിച്ചാൽ?
പ്രണയം തോന്നുന്നത് തെറ്റല്ല.ഏതുപ്രായത്തിലും അവസ്ഥയിലുംതോന്നലുകളെ അരും ക്ഷണിച്ചു വരുത്തുന്നതല്ലല്ലോ.അവരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ വേദന തോന്നാം.പക്ഷേ ചിന്തകൾക്കും,വികാരങ്ങൾക്കും കടിഞ്ഞാണിടേണ്ട നേരത്ത് വിശേഷബുദ്ധിയുള്ള മനുഷ്യർ കടിഞ്ഞാണിട്ടേ പറ്റു.അതു സദാചാരമല്ല.മനുഷ്യത്വം.
parayan marannu
happy new year
"തന്റെ സ്നേഹം പ്രകടിപ്പിക്കാൻ മതിയായ വാക്കുകൾ കിട്ടാതെ വരുമ്പോൾ ഒരുവൻ തന്റെ പ്രണയിനിയോട് കാണിക്കുന്ന കസർത്താണ് സെക്സ്"
ഉവ്വോ? തങ്ങളുടെ ലൈംഗികാവശ്യങ്ങളും പ്രത്യുല്പാദനപരമായ ബാധ്യതകളും നിറവേറ്റാനായി പരസ്പരം ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാണു പ്രണയം.
“എല്ലാ പ്രണയങ്ങളും (അവസരങ്ങളുണ്ടായാല്‍ പോലും)ഭോഗത്തില്‍ കലാശിക്കുന്നില്ല.എല്ലാ ഭോഗങ്ങളിലും പ്രണയത്തിന്റെ സാന്നിധ്യവുമില്ല.
Dr.Subin.S said…
This comment has been removed by the author.
Dr.Subin.S said…
- പ്രണയാനന്തരം?
- ഭോഗം!
അതു തന്നെ....
U r pocking d right spot!!!
saju john said…
പ്രിയപ്പെട്ട ഹരി,

വിഷയത്തിന്റെ പുറംകാഴ്ചകള്‍ മാത്രമേ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിട്ടുള്ളു...

എങ്കിലും, എന്റെ സമാനചിന്താഗതി ഈ പോസ്റ്റിലൂടെ വായിച്ചറിഞ്ഞതില്‍ സന്തോഷം.

സോഷ്യോളജി, ബിഹേവിയര്‍ സയന്‍സ് എന്നിവയെല്ലാം ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യാമാണ്.

ഹരിയുടെ സത്യസന്ധതയ്ക്കും, ആത്മാര്‍ത്ഥയ്ക്കുമാണ് എന്റെ മാര്‍ക്ക്.
പുതുവത്സരാശംസകള്‍


“പ്രണയാനന്തരം?
- ഭോഗം!”

അതങ്ങനെത്തന്നെയാവട്ടെ അല്ലേ, പോങ്ങൂന്‍റെ ഓരോ കുസൃതികള്‍
Junaiths said…
ഉപപത്നിയുടെ ഉലസ്ഥത്തില്‍
ഉപലാളനം ചെയ്തുള്‍പ്പുളകം കൊണ്ടും
ഉണ്ണിത്താനേ ഉയരുക നീ....
ഉണ്ണിത്താനേ ഉയരുക നീ....

പോങ്ങുമ്മൂടാ ഉയരുക നീ ....
പോങ്ങുമ്മൂടാ ഉയരുക നീ ....
On a totally unrelated note,

ഉണ്ണിത്താനെ "മുണ്ടോടെ" പൊക്കിയപ്പോള്‍ മാത്രമാണ് നമ്മുടെ മാദ്ധ്യമങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും, മലയാളിയുടെ കപടസദാചാരത്തെക്കുറിച്ചും, മോബ് ജസ്റ്റിസിനെക്കുറിച്ചുമെല്ലാം നെടുങ്കന്‍ ലേഖനങ്ങളെഴുതിത്തുടങ്ങിയത്. ഏകദേശം ഒന്നൊന്നര മാസം മുമ്പ്, കുറച്ചുകൂടി കൃത്യമായിപ്പറയുകയാണെങ്കില്‍, നിയമസഭാ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വാര്‍ത്ത ദീപികയും, ജയ്ഹിന്ദും, വീക്ഷണവുമെല്ലാം ആഘോഷിച്ചിരുന്നു. "ആഭ്യന്തര മന്ത്രിയുടെ മകനെ ബാംഗ്ലൂരില്‍ വേശ്യായലയത്തില്‍ നിന്നും അറസ്റ്റ് ചെയ്തു" എന്നായിരുന്നു ആ വാര്‍ത്ത. ആഭ്യന്തര മന്ത്രിയുടെ മകനില്ലാത്ത എന്ത് വ്യക്തി സ്വാതന്ത്ര്യമാണ് ഉണ്ണിത്താനുള്ളത്? [പിന്നീട് ആ വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു. കുറ്റാരോപിതന്‍ ആ സമയം ഗള്‍ഫിലായിരുന്നു. റെയ്ഡല്ല, പകരമൊരു മൂന്നാംകിട ടിവി ചാനലിന്റെ സ്റ്റിങ്ങ് ഓപ്പറേഷനായിരുന്നു അത്. എന്നാല്‍ പ്രസ്തുത വാര്‍ത്തയെക്കുറിച്ച് ഒരു ക്ഷമാപണമോ മറ്റൊ കണ്ടതുമില്ല. പിന്നീടക്കാര്യത്തിലൊരു ഫോളോഅപ്പുമുണ്ടായിട്ടില്ല] അന്നൊന്നും കാണാത്ത തരത്തില്‍, ഈ സന്ദര്‍ഭത്തില്‍ മലയാള മാദ്ധ്യമങ്ങളൊന്നടങ്കം മുമ്പെങ്ങുമില്ലാത്ത പുരോഗമനവാദികളാകുന്ന കാഴ്ച കൗതുകകരം തന്നെ.

പ്രായപൂര്‍ത്തിയായതും ബുദ്ധിസ്ഥിരതയുള്ളതുമായ രണ്ട് പേര്‍ ഉഭയകക്ഷിസമ്മതപ്രകാരം സ്വകാര്യമായി ഇണചേരുന്നതിന് ആരും തടസ്സം നില്‍ക്കരുത് എന്ന നിലപാടാണ് ഞങ്ങളുടേത്. അത് കൊണ്ട് തന്നെ, ഈ ലേഖനത്തിന്റെ ഉള്ളടക്കത്തെ പിന്താങ്ങുന്നു.

:)
kaalidaasan said…
ഉഭയകക്ഷിസമ്മതപ്രകാരം സ്വകാര്യമായി ഇണചേരുന്ന പ്രായപൂര്‍ത്തിയായതും ബുദ്ധിസ്ഥിരതയുള്ളതുമായ രണ്ട് പേരില്‍ ഒരാള്‍, ഇവിടെ മനുഷ്യവകാശത്തേ പ്രതി രോഷം കൊള്ളുന്നവരുടെ ആരുടെയെങ്കിലും ഭാര്യയാണെങ്കില്‍, അവരോടൊത്ത് തുടര്‍ന്നും കുടുംബ ജീവിതം നയിക്കാന്‍ എത്ര പേര്‍ തയ്യാറാകും?
ശതമന്യു എഴുതിയ ഈ പോസ്റ്റും വായിക്കേണ്ടതാണ്.
Pongummoodan said…
കാപ്പിലാന്‍ ചേട്ടാ,

ആശ്ചര്യഛിഹ്നത്തിന്റെ ഉദ്ദേശം പിടി കിട്ടിയില്ലെങ്കില്‍ പ്രോത്സാഹനമെന്ന് കരുതുന്നു. അതാണ് എനിയ്ക്ക് സന്തോഷം തരുന്നത്. നന്ദി.
Pongummoodan said…
വാഴക്കോടാ : നീ കുറേയായി ഇതുവഴി വന്നിട്ട് :)

സജി ചേട്ടാ: കാലം തെറ്റിയാണോ എന്റെ ചിന്തകള്‍ പോവുന്നതെന്ന് ചമ്മലോടെ ചിന്തിക്കുന്നു. മുസ്ലി പവര്‍ തൊട്ട് പല കാര്യങ്ങളെയും പരാമര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒറ്റ ഇരുപ്പില്‍ തീര്‍ത്ത പോസ്റ്റാണിത്. എങ്ങനെയും തീര്‍ത്താല്‍ മതിയെന്ന ചിന്തയില്‍. എങ്കിലും ഓരോ വാക്കുകളിലും എന്റെ ആത്മാര്‍ത്ഥതയും വിവരദോഷവും ഉണ്ടായിരുന്നുവെന്നത് സത്യം.

നന്ദി ചേട്ടാ :)

രായപ്പന്‍: സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.

പയ്യന്‍സ്: കവി പോയിട്ട് മനസ്സില്‍ താളബോധം പോലുമില്ലാത്തവനാണ് ഞാന്‍. അതായിരിക്കും കുഴപ്പം. ‘ഉ’ കാരം വച്ചൊരു അലക്ക്. അതിനായുള്ള ശ്രമമായിരുന്നു. ഉപയോഗിച്ച എല്ലാ വാക്കിനും അര്‍ത്ഥവുമുണ്ട്. പക്ഷേ, സംസാരഭാഷയിലോ, നിത്യ ജീവിതത്തിലോ നാം അത് ഉപയോഗിക്കാറില്ലെന്നു മാത്രം. ഒരു ശ്രമം. വിട്ടുകളയുക. നന്ദി.

ജയരാജന്‍: നന്ദി. പുതുവത്സരാശംസകള്‍
Pongummoodan said…
പ്രിയ ശിവരാമ കൃഷ്,

താങ്കളുടെ അഭിപ്രായത്തെ മാനിയ്ക്കുന്നു. വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് ഗുണകരമാണ്. ഉണ്ണിത്താന്‍ വിഷയം ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പില്ലാത്തതാണെന്ന് താങ്കള്‍ പറഞ്ഞു. അംഗീകരിക്കാന്‍ എനിയ്ക്ക് മടിയില്ല. ഞാന്‍ എഴുതിയത് എന്റെ തോന്നലുകളാണ്. അതില്‍ പാളിച്ചകള്‍ വരുന്നുവെങ്കില്‍ തിരുത്തേണ്ടത് എന്റെ ബാധ്യതയാണ്.

നന്ദി സ്നേഹിതാ.

ഖാന്‍ പോത്തന്‍‌കോട് : :)
Pongummoodan said…
പണിക്കരേട്ടാ,

താങ്ങ് കേന്ദ്രം കൊണ്ടുതന്നെ തടുത്തു. എന്താ വേദന?!!! :) പണിക്കരേട്ടാ, നന്ദി. അധികപ്രസംഗം ആയെന്ന് എനിക്കു തോന്നിയിരുന്നു. ചേട്ടന്‍ അധികം കീറി വിടാത്തതില്‍ സന്തോഷം. ഷഡ്ജം മേലില്‍ ഇടാന്‍ ശ്രമിക്കുന്നതാണ് :)
Pongummoodan said…
പാണ്ടവാസ്,

അതിനുള്ള ശ്രം എന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാം. :)
Unknown said…
എല്ലാവരും ഇതിനെ കീറിമുറിച്ച് ചർച്ച ചെയ്തെങ്കിലും ബൂലോകത്ത് ഇത് വലിയ ചർച്ചക്കു വന്നില്ല.

വരാതിരുന്നപ്പോൾ സന്തൊഷം തോന്നി.

ഇത് ഉണ്ണിത്താന്റെ സ്വന്തം ജീവിതമല്ലെ സമൂഹത്തിനെ ശല്യം ചെയ്യാതെ അങ്ങേര് എന്ത് കോപ്പ് ചെയ്താലും നമുക്ക് ഒന്നുമില്ല.

പൊതുപ്രവർത്തകൻ ആയത് കൊണ്ട് ഇതൊന്നും ചെയ്യാൻ പാടില്ലെന്ന് എവിടെയും എഴുതിയും വെച്ചിട്ടില്ല

മുതുക്കനായ തിവാരിക്ക് 3 പെണ്ണുങ്ങളെ ഭോഗിക്കാമെങ്കിൽ ഉണ്ണിത്താൻ എന്തു ഇത് ആയിക്കൂടാ.

ഭോഗം പാപമായ ഒരു സമൂഹത്തിനോട് എന്ത് പറഞ്ഞിട്ടെന്തു കാര്യം.

ഉകാരം ഊര പോലെ ആയി
Pongummoodan said…
“പ്രണയത്തിന്റെ ഇപ്പറഞ്ഞ ആസ്വാദ്യതയും സ്വാതന്ത്ര്യവും ഭാഗികമായി വകവച്ചു കൊടുക്കാം അദ്ദേഹം ഒരു സാധാപൌരൻ ആണെങ്കിൽ.“

ആഗ്നേയ,ഉണ്ണിത്താന്‍ എന്നത് ഒരു ‘അസാധാരണ പൌരന്‍’ ആണെന്ന് ആരാണ് വിശ്വസിക്കുന്നത്? ഇതിനെക്കുറിച്ച് വ്യക്തമായി തന്നെ ഞാന്‍ കുറിച്ചിരുന്നു. ആരും അയാളെ മാതൃകയാക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. രാഷ്ട്രീയക്കാരന്‍ ആയതുകൊണ്ട് ആഗ്നേയ സൂചിപ്പിക്കുന്നതുപോലെ സാധാരണക്കാരന്റെ കുഴപ്പങ്ങള്‍ (?)അദ്ദേഹത്തിനുണ്ടാവാന്‍ പാടില്ലയെന്നും പറഞ്ഞുകൂടാ. പൊതു പ്രവര്‍ത്തനം ഒരു ഉപജീവനമാര്‍ഗമായി തന്നെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. സമൂഹവും അങ്ങനെ വിചാരിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്‌മോഹനൊക്കെ എന്തോന്ന് ആദര്‍ശശുദ്ധിയാണ് വേണ്ടത്? പോവാന്‍ പറ ആ കിഴങ്ങനോട്. നമ്മുടെ വിഷയം അതല്ല. സ്ത്രീ പുരുഷ ബന്ധം, ലൈംഗികത, കപട സദാചാരം, വിവാഹിതരെന്ന ഒറ്റ കുറ്റം കൊണ്ട് മനസ്സിലുണരുന്നു പ്രണയത്തെ ഹനിക്കണമോ എന്നൊക്കെയുള്ള ചിന്തകളാ‍ണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ത്തേണ്ടത്. പക്വത, പാകത, കുടുംബസ്നേഹം എന്നിവയൊക്കെ പരിഗണിച്ച് ഒരു പ്രണയബന്ധമോ സ്നേഹമോ വേണോ വേണ്ടയോ എന്നൊക്കെ ചിന്തിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. അപ്പോള്‍ വിഷയം തീര്‍ത്തും വ്യക്തിപരമാവുന്നു. നന്നായാല്‍ എല്ലാവര്‍ക്കും നല്ലത്. ചീത്തയായാല്‍ ആഗ്നേയ അവരവര്‍ക്ക് നല്ലത് :)

തര്‍ക്കത്തിന് ഞാനില്ല. എന്റെ തോന്നല്‍ ഞാന്‍ പങ്കു വയ്ക്കുന്നു. വായിക്കുന്നവര്‍ അവരവരുടെ അഭിപ്രായങ്ങളും പറയട്ടെ.

ആഗ്നേയയ്ക്ക് പുതുവത്സരാശംസകള്‍. ഇനിയും ഇവിടേയ്ക്ക് വരിക. നന്ദി
ഈ കവിത അങ്ങ് ചൊല്ലി റെക്കോര്‍ഡ്‌ ചെയ്താലോ ...പൊങ്ങ്സേ ....ഗൊള്ളാം
Unknown said…
"അവസരത്തിന്റെ അഭാവമാണ് ചിലരെയെങ്കിലും ഇപ്പോഴും സദാചാരിയായി നിലനിര്‍ത്തുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കടന്നു പോവുമോ?.!!! സ്വയം ചെയ്യുന്നത് ആശാസ്യവും മറ്റൊരുവന്‍ ചെയ്യുമ്പോള്‍ അനാശാസ്യവുമാവുന്ന അതിരസകരമായ ഒരു ക്രിയയാവുന്നു വ്യഭിചാരം!! പക്കാ, അസൂയ മാത്രമാണ് ഇതിനു പിന്നില്‍. അല്ലാതെ ഒരുവനും സദാചാരത്തിന്റെ രക്ഷയ്ക്കായുള്ള പരിശ്രമമൊന്നുമല്ല അവിടെ കാഴ്ച വച്ചത്." അപ്പറഞ്ഞത്‌ കറക്ട്‌...

ഡെയിലി കള്ളും കുടിച്ച്‌ വീട്ടിൽ വന്ന് തല്ലുണ്ടാക്കുന്നവനും അടുത്തവീട്ടിൽ ഒരു ചെറിയ ഒച്ചപ്പാടു കേട്ടാൽ പറയും ഇവന്മാരുടെ ശല്യം കാരണം മാന്യന്മാർക്കിവിടെ ജീവിക്കാൻ പറ്റില്ലല്ലോ എന്ന്. നമ്മുടെ ഗഡി ചെയ്തത്‌ ശരിയാണെന്ന് അഭിപ്രായമില്ല... അങ്ങേര്‌ പറയുന്ന വർത്തമാനങ്ങൾക്ക്‌ ഭേഷാ ഒരു പണി കിട്ടി... പണ്ടൊക്കെ പിന്നെപ്പിന്നെ... ഇപ്പോ അവിടേം കമ്പ്യുട്ടറല്ലേ.... അതുകൊണ്ട്‌ കിട്ടിയതൊക്കെ ക്രിസ്ത്‌മസ്‌ ബോണസ്‌...

ബൈ ദി ബൈ പുതുവത്സരാശംസകൾ...
സദാചാരം ലംഘിക്കണം എന്ന് കരുതീട്ട് നമുക്കാരും ഒരു ചാൻസ് തരുന്നില്ലല്ലോ എന്റെ ഭഗോതീ...:):):)
പോങ്ങുവേട്ട ,
ചിന്തനീയം ..............
ലംബൻ said…
- പ്രണയാനന്തരം?
- ഭോഗം!
- ഭൊഗാനന്തരം നാട്ടുകാരുടെ ഇടി

ഉപപത്നിയുടെ ഉലസ്ഥത്തില്‍
ഉപലാളനം ചെയ്തുള്‍പ്പുളകം ചെയ്യുന്നവര്‍ക്കു സംഭവിക്കുന്ന ഒരു സാധാരണ സംഭവം. ഉണിത്താനായതുകാരണം വാര്‍ത്തയായി. അത്രയെ ഉളൂ.

---------
പുതുവത്സരാശംസകള്‍
എത്തിനോട്ടമാണല്ലോ മലയാളിയുടെ കുലതൊഴിൽ
കൊള്ളാം ... ഈ എഴുത്ത്

സദാചാരത്തിന്റെ
കാവലാളായ് ഇത്രയും കാലം ഉണ്ണിത്താനായിരുന്നു
എന്ത് ചെയ്യാം ഇപ്പോള്‍ പൊതുജനത്തിന്റെ
കയ്യിലായി അത്രമാത്രമെ ഇതില്‍ വിത്യസമുള്ളൂ...
ലൈംഗികമായ തൃഷ്ണകളെ അടിച്ചമര്‍ത്തി മനസ്സുകൊണ്ട് വ്യഭിചരിച്ച് അവസരം കിട്ടുമ്പോള്‍ മതിലുചാടിയും സാധിക്കാത്തവര്‍ കരഞ്ഞും കാമം തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഈ തലമുറയെ നമുക്ക് വെറുതേ വിടാം. അവര്‍ ഉണ്ടും ഉറങ്ങിയും ഭോഗിക്കാന്‍ യത്നിച്ചും ശിഷ്ടകാലം ഒടുക്കട്ടെ.

ഛേ ഛേ..
അങ്ങിനെ പറയാതെ , ഒരവസരം കൊടുക്കൂ.
:)
haari said…
എവിടേയും തൊടാതെ കാര്യങ്ങള്‍ പറയുന്നത് പോങ്ങുവിന്റെ ശൈലി അല്ലല്ലോ ???
(എന്റെ വായനയുടെ കുഴപ്പമാവാനാണ് സാധ്യത)

പുതുവത്സരാശംസകള്‍ ....
ഡേഷുള്ളോൻ..ഡേഷിട്ടുകളിക്കും..
അതിനുകുശുമ്പീട്ടെന്താകാര്യം ..അല്ലേ ?

“ഒപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍"
manuspanicker said…
ആദ്യം ഞാന്‍ ഒന്ന് വന്നു വായിച്ചതാ.. പക്ഷേ കുറച്ചു മനസ്സിലാകാന്‍ ഉണ്ട്.. ഈ "ഉലസ്ഥത്തില്‍" -- ഉലസ്ഥം - സത്യത്തില്‍ എവിടെയായിട്ടു വരും...
അതേപോലെ ഈ "ഉലാമ".. അത് ഊറ്റം കൊല്ലാനും മാത്രം വലിയതാണോ ??? (അല്ല എന്ന് പറഞ്ഞാല്‍ എന്തുവാ???)

പുതുവത്സരാശംസകള്‍
തൊട്ടു തൊട്ടില്ല...കലക്കി ഈ ശൈലി.
പുതുവത്സരാശംസകള്‍ !!!
പൊങ്ങ്‌സ്, പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും സ്വന്തമിഷടപ്രകാരം ഡിങ്കോള്‍ഫി നടത്തുന്നത് നാട്ടുകാരുടെ വിഷയമല്ല എന്ന വാദത്തോട് പൂര്‍‌ണ്ണമായും യോജിക്കുന്നു. :))
Ronald James said…
നമ്മുടെ കപട സദാചാരബോധത്തിനു നേര്‍ക്കുള്ള പ്രഹരം ഉഷാര്‍..

പോങ്ങുമ്മൂടാ ഉയരുക നീ....
പോങ്ങുമ്മൂടാ ഉയരുക നീ....
G.MANU said…
Pongummooda, Kodukai :D

Kavitha thakarthu ketto haahah

Happy 2010
ഭോങ്ങ്സേ...‘ഉണ്ണി‘ഗ്ഗവിത ഗലക്കന്‍!!

ഉള്‍പ്പുളകം കൊണ്ട് ഉണ്ണി-ത്താനേ ഉയരും
പിന്നെ നാട്ടുകാര്‍ ‘പിടിച്ച്‘ താഴ്ത്തും. ഹഹഹ.

പുതുവര്‍ഷ ആഷംഷഗള്‍!!
ഉണ്ണിത്താന്‍എന്റെ അയല്‍വാസിയാണ്‌(എന്നു പറഞ്ഞാല്‍ ആരോഗമുണ്ടന്നു കരുതുക).കൈരളിയില്‍ അതങ്ങുപൊലിപ്പിച്ചു.മറ്റുചാനലുകള്‍ അത്യാവശ്യസം യമനം പാലിച്ചു.ഇവിടെ,രാഷ്ട്രീയ എതിരാളിക്കു സം ഭവിച്ച നോട്ടപിശക് മറ്റവര്‍ മുതലാക്കുകമാത്രമാണുചെയ്തത്.സദാചാരപോലീസുകാര്‍ക്കുറപ്പുള്ള ഒരേയൊരുകാര്യം രാതിസൂര്യനുദിക്കില്ലന്നതാണ്‌.പ്രണയത്തിന്‌,പ്രായമോ-പാര്‍ട്ടിപദവിയോ തടസ്സമാവുന്നതോടെ അതിന്റെ അര്‍ഥം തന്നെമാറുകയാണ്‌.പൊങ്ങന്റെ നിലപാടിനോട് നൂറുശതമാനം യോജിപ്പ്.ആ കവിതയെഴുതാന്‍ കുറേകഷ്ടപ്പെട്ടുകാണുമ്.'ഊ' വെച്ചുചിലവാക്കുകള്‍കൂടിയുണ്ടായിരുന്നു.
ഉള്ളത് ഉള്ളത് പോലെ പറയുന്ന പോങ്ങുമൂടന്‍ സ്റ്റൈല്‍ അത് തന്‍ ഇത് ... മാഷെ തകര്‍ത്തു കേട്ടോ , വരാന്‍ ഇച്ചിരി താമസിച്ചു എന്നാലും ഇന്ന പിടി ഒരു കലിപ്പ്പുതുവത്സരാശംസകള്‍
Pongummoodan said…
അനുകൂലിച്ചവര്‍ക്കും പ്രതികൂലിച്ചവര്‍ക്കും വായിച്ചവര്‍ക്കും വായിക്കാനിരിയ്ക്കുന്നവര്‍ക്കും
അഭിപ്രായം അറിയിച്ചവര്‍ക്കും അറിയിക്കാതെ മടങ്ങിയവര്‍ക്കും സദാചാരം ലംഘിക്കാന്‍ ചാന്‍സ് കിട്ടിയവര്‍ക്കും കിട്ടാത്തവര്‍ക്കും,
അങ്ങനെ ആകെ മൊത്തം ടോട്ടല്‍ എല്ലാവര്‍ക്കും
സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു.

എന്ന്,
ഭോങ്ങന്‍ :)
Manoraj said…
“പ്രണയാനന്തരം? ഭോഗം

ഉണ്ണിത്താനെ ഇവിടെ കരിവാരിതേച്ച്‌ കാണിക്കുക മാത്രമായിരുന്നു ഈ സദാചാരവാദികളുടെ ഉദ്ദേശം എന്ന് തോന്നുന്നു.. അല്ലാതെ ഇവരൊന്നും സദാചാരത്തിന്റെ കാവലാളുകൾ അല്ല തന്നെ.. പിന്നെ, ഉണ്ണിത്താനെ ഒരിക്കലും ന്യായികരിക്കുന്നില്ല.. തെറ്റുകൾ അത്‌ നമ്മൾ അംഗീകരിക്കണം.. അഗ്നേയ പറഞ്ഞപോലെ ഒരു സമൂഹത്തിന്റെ നേർമാതൃകയാകണം രാഷ്ടീയക്കാർ.. അവർക്കും വികാരങ്ങൾ ഉണ്ടെന്ന സത്യം അംഗികരിക്കുമ്പോളും അത്‌ പറയാതെ വയ്യ.. പിന്നെ, താങ്കളുടെ "ഉ" കവിത "ഉ"ന്നത നിലവാരത്തിൽ അല്ലെങ്കിലും "ഉ"ണ്ണിത്താനേക്കാളും നിലവാരം പുലർത്തിയെന്ന് "ഊ"ന്നി പറയാൻ ഈ അവസരം "ഉ"പയോഗിക്കട്ടെ...
nenchidippukal said…
നന്നായി, മറ്റെ പണിയിലും വര്‍ഗീയത, തപ്പിനോക്കിയ എനിക്ക് ഒരു അനോണി തന്ന മറുപടിയാണ്‌, താഴെ,

പിന്നെ കുഞ്ഞാലികുട്ടിയും ഉണ്ണിതാനും തമ്മിലല്ല വ്യത്യാസം, രജീനയുമ് ജയലക്ഷ്മിയും തമ്മിലാണ്‌. രജിനവെറും ഒരു നാലാം കിട വെടിയാണ്‌, അവളെ ക്കുറിച്ച് ആര്‍ക്കും എന്തും പറയാം, ജയലക്ഷ്മി നക്ഷത്ര വെടിയാണ്‌, സീരിയലും, രാഷ്ട്രീയവുമൊക്കെയായി തകര്‍ത്താടുന്ന വെടി, അവളെ സംരക്ഷിച്ചില്ലെങ്കില്‍ നാളെ രമേഷ്‌ ചെന്നിത്തല അടക്കം പല പ്രമുഖരുടെയും പേരു പുറത്ത് വന്നേക്കാം, ഒരു പക്ഷേ നമ്മുടെ ഏഷിയാനെറ്റ് ന്റെ തലപത്തുള്ള പ്രമുഖരുമ്കാണും (നമ്മള്‍ തമ്മിലൊക്കെ ഇതിന്റെ സ്വന്തം ആളല്ലേ!), അതു കൊണ്ടല്ലേ മലയാളിയുടെ സ്വന്തം വേഷ്യനെറ്റ് രണ്ടു ദിവസം ഉണ്ണിതാന്റെ കൂടെ തലയില്‍ മുണ്ട് ഇട്ട്‌ നമ്മളൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍....
Unknown said…
സംഭവ ദിവസത്തിന്‍റെ തലേന്നാള്‍ വരെ മറ്റു നേതാക്കളെയും ബന്ധുക്കളെയും കുറിച്ച് അവര്‍ക്കിടയില്‍ ഇങ്ങനെയൊക്കെ ആയിരിക്കും എന്നൊക്കെ ഊഹിച്ചു അസഭ്യങ്ങള്‍ പ്രസംഗിച്ചിരുന്നു ഈ മാന്യ സാംസ്കാരിക നേതാവ്. മറ്റുള്ളവരുടെ സ്വകാര്യതയെ പറ്റി മനോരാജ്യം കണ്ടു സദാചാര പ്രസംഗം നടത്തുന്ന ഇദ്ദേഹത്തിന്‍റെ പൊയ്മുഖം വലിച്ചുകീറാന്‍ മുന്‍പറഞ്ഞ നേതാക്കളുടെ അണികള്‍ തക്കം പാര്തിരുന്നെന്കില്‍ അതില്‍
പ്രതികാരത്തിന്റെ ഘടകങ്ങളും ഇല്ലേ.

പല ഉന്നതരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്, അവരെയൊന്നും നാട്ടുകാര്‍ പതിയിരുന്നു പിടിച്ചിട്ടില്ല, ഇവിടെ അങ്ങനെ സംഭവിചെങ്കില്‍ അത് വെറും ഒളിഞ്ഞു മനോഭാവം നോട്ടം മാത്രമല്ല.
ഒന്നു എന്നു പറഞ്ഞാല്‍ അതു കുറഞ്ഞു പോകും, അതുകൊണ്ട് ഒരു ഒന്നര സുപ്പര്‍........മതിലു ചാടത്തവര്‍ (മനസുകൊണ്ടെങ്കിലും) കല്ലെറിയട്ടെ, അപ്പോള്‍ പിന്നെ ഞാന്‍ മാത്രം കല്ലെറിയാന്‍ ബാക്കിയാകും !!!!!!!!!!!!!!!!!
അവസാനം മൈതീന്റെ റിപ്പോര്‍ട്ടും പുറത്തുവരുന്നു.
ഡിഫി, മദനി കുഞ്ഞുങ്ങള്‍ അല്പം കൂടെ അത്മസംയമനത്തോടെ കാത്തിരുന്ന് സമയം (അവസരം) കൊടുത്തിരുന്നെങ്കില്‍ ഉണ്ണിത്താനെ കൈയ്യോടെ (ഉണ്ണിയോടെ)പിടികൂടാമായിരുന്നില്ലേ...
ക്ഷമ ഇല്ലാതെ പോയി...
മഞ്ഞുകൊണ്ടതു വെറുതെയായി......
പടിയ്ക്കല്‍ കൊണ്ടുവന്നു കലമുടച്ചില്ലേ...

Good post
നന്നായി...എന്തിനാ നമുക്ക് ഈ കപട സദാചാരക്കാര്‍!
sony said…
നന്നായി...................
സദാചാര പോലിസുകാര പോയി തുലയട്ടെ.
പ്രണയം പന്തലിക്കട്ടെ...
Pongummoodan said…
വായിക്കാനും അഭിപ്രായം അറിയിക്കാനും മനസ്സു കാണിച്ച എല്ലാവര്‍ക്കും നന്ദി. അത്യാവശ്യമായി പ്രണയിക്കാനുണ്ടായിരുന്നതിനാല്‍ ഇവിടേയ്ക്ക് വരാന്‍ കഴിഞ്ഞില്ല. ക്ഷമിക്കുക. വീണ്ടും സജീവമാകുന്നു. :) സഹനശക്തി നിങ്ങള്‍ക്ക് ആവോളം ഉണ്ടാവട്ടെ.

നന്ദി

പോങ്ങു
ഭക്ഷണം, മൈഥുനം, വിരേചനം, സുനിദ്ര....പിന്നേം ഇതേ പോലെ തന്നെ തൊടരും....ബാക്കിയെല്ലാം മായ.....

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ