ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം

പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍ ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി. സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ ‘ബ്ലോഗാറ്റിന്‍‌കര- 2.കി.മീ’ എന്നെഴുതിയിരിക്കുന്നു!!!.

തന്റെ നാടായ പടിഞ്ഞാറ്റിന്‍‌കര. അതിന്ന് ‘ബ്ലോഗാറ്റിന്‍‌കര’യായിരിക്കുന്നു. വെറും മൂന്ന് മാസങ്ങള്‍ കൊണ്ട് വന്ന മാറ്റം. അത്ഭുതകരമായ മാറ്റം. - അയാള്‍ ചിന്തിച്ചു. സിഗരറ്റിന്റെയും ചായയുടെയും കാശുകൊടുക്കുമ്പോള്‍ അയാള്‍ കടക്കാരനോട് ‘ബ്ലോഗാറ്റിന്‍‌കര’യ്ക്ക് ഉടനെ ബസ്സുണ്ടാവുമോയെന്ന് ചോദിച്ചു.

‘ ഒരു മണിക്കൂറുകഴിഞ്ഞാ വണ്ടിയൊണ്ട്. ആഞ്ഞു നടന്നാ അര മണിക്കൂറുവേണ്ടല്ലോ അവിടെയെത്താന്‍. ‘ - ബാക്കി നല്‍കിക്കൊണ്ട് കടക്കാരന്‍ പറഞ്ഞു.

‘വളരെ ഉപകാരം. നടന്നോളാം’ - അയാള്‍ കടയ്ക്കു പുറത്തേയ്ക്കിറങ്ങി.

‘ അതേ ..കണ്ടിട്ടിവിടെ പുതിയതാന്നു തോന്നുന്നല്ലോ, എവിടുന്നാന്നു പറഞ്ഞില്ല. നിങ്ങളാരാ, എന്താ പേര്? ‘ - കടക്കാരന്റെ മൂന്നാല് ചോദ്യങ്ങള്‍ ഒറ്റക്കെട്ടായി അയാളെ തേടി ചെന്നു.

‘ കുറച്ച് ദൂരേന്നാ‍. അപരിചിതന്‍’ അയാള്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞ് നടന്നു.

‘ അപരിചിതനോ!!, അങ്ങനെ ആര്‍ക്കെങ്കിലും പേരുണ്ടാവുമോ?’

‘ അത് വല്ല ബ്ലോഗറുമായിരും മത്തായിക്കുഞ്ഞേ ‘ - ചായ കുടിച്ചിരുന്ന ആരോ കടക്കാരന്റെ സംശയം ദൂരികരിച്ചതാണെന്ന് അയാള്‍ക്ക് മനസ്സിലായി. ബ്ലോഗാറ്റിന്‍‌കരയുടെ സമീപപ്രദേശത്തുള്ളവര്‍ പോലും ബ്ലോഗിനെക്കുറിച്ചും ബ്ലോഗറെക്കുറിച്ചുമൊക്കെ അറിവുള്ളവരായെന്ന വിവരം വിസ്മയത്തോടെ അയാള്‍ അറിഞ്ഞു.

കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ അയാളുടെ മനസ്സില്‍ ത്രേസ്സ്യച്ചേടത്തിയുടെ ശബ്ദം ഒരശരീരി പോലെ മുഴങ്ങി.

“എന്റെ മാനേ, ഇഞ്ഞി ഒടനെയെങ്ങും നീ ഇങ്ങോട്ടൊന്നും വന്നേക്കല്ല്. ഒരുത്തനും നിന്നെ വെച്ചേക്കത്തില്ല. എന്റെ കെട്ടിയോന്റെ വലത്തേകാല് നാട്ടുകാര് തല്ലിയൊടിച്ചു കുഞ്ഞേ. ദോഷം പറയരുതല്ലോ അതിയാനത് വേണം കെട്ടോ. മനുഷേനേ മെനക്കെടുത്താതെ മൂലയ്ക്ക് കെടന്നോളുവല്ലോ. തല്ല് കൊള്ളുമ്പോ അതിയാന്‍, എന്റെ മാനേ..നീയാ ഇതിനൊക്കെ കാരണംന്നാ പറഞ്ഞത്. ഇന്നാള് നീ ഇവിടെ വന്ന് ആ കമ്പൂട്ടറേക്കുത്തി എന്തൊക്കെയോ അതിയാനെ പടിപ്പിച്ചില്ലേ. അതിപ്പിന്നെത്തുടങ്ങിയ പുകിലാ.. കഴിഞ്ഞദിവസം ആ ഇനാമ്പേച്ചിയെ റേഷന്‍ കടയ്ക്കലിട്ട് മരപ്പട്ടി കുത്തിയെന്നും കേട്ടു കൊച്ചേ. മരപ്പട്ടീടെ അനുഫവം ഇനാമ്പേച്ചി മോട്ടിച്ചെന്ന്. നല്ലപ്പം കേക്കുവാ കുഞ്ഞേ, ഒരുത്തന്റെ അനുഫവം മറ്റൊരുത്തന് മോട്ടിക്കാനുമ്മറ്റും പറ്റുവോ, വാ.. ആര്‍ക്കറിയാം. കരേലെല്ലാത്തിങ്ങക്കും പ്ലേഗായതാ ഈ കൊഴപ്പത്തിനൊക്കെ കാരണം , ഏതായാലും ന്റെ കുഞ്ഞേ... മാനിങ്ങോട്ടൊന്നും വന്നേക്കല്ല്...ചേടത്തി ഫോണിട്ടേക്കുവാ...“

ത്രേസ്യച്ചേടത്തിയുടെ ഭര്‍ത്താവാണ് ഇട്ടൂപ്പ് ചേട്ടന്‍. അയാളുടെ കാല് നാട്ടുകാര്‍ തല്ലിയൊടിച്ചെത്ര. സമാധാനപ്രിയരും ശാന്തരുമായിരുന്ന തന്റെ നാട്ടുകാര്‍ ഒരാളുടെ കാല് തല്ലിയൊടിക്കുകയോ? അതും എപ്പോഴും കാണുന്ന ഇട്ടൂപ്പ് ചേട്ടന്റെ. ദൈവം പോലും പൊറുക്കാന്‍ മടിയ്ക്കുന്ന എത്രയോ അനീതികള്‍ അയല്‍ക്കാരോടും നാട്ടുകാരോടും ആ മനുഷ്യന്‍ ചെയ്തിരിക്കുന്നു. അന്നൊന്നും ചെയ്യാന്‍ തോന്നാതിരുന്ന ‘സത്കര്‍മ്മം’ ഇപ്പോള്‍ നാട്ടുകാര്‍ എന്തിനുചെയ്തു. അപ്പോള്‍ പ്രശ്നം സങ്കീര്‍ണ്ണമാണ്. എന്താവും താന്‍ ചെയ്ത തെറ്റ്. ഇട്ടൂപ്പ് ചേട്ടന്‍ തല്ലുകൊള്ളുമ്പോള്‍ എന്തിനായിരിക്കും തന്റെ പേരു പറഞ്ഞത്? ആരാണ് മരപ്പട്ടി. ആരാവും ഈനാമ്പേച്ചി. ഒരാളുടെ അനുഭവം മറ്റൊരാള്‍ക്ക് മോഷ്ടിക്കാനാവുമോ? ചേടത്തിയുടെ ഫോണ്‍ വിളി മനസ്സിലുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ സ്നേഹിതരെ ആരെയെങ്കിലും കാണണം. ആരാവും ഇപ്പോള്‍ തന്റെ സ്നേഹിതര്‍. നാടൊട്ടുക്ക് ശത്രുക്കളാണെന്നല്ലേ ചേടത്തി പറഞ്ഞത്. ആപ്പിയെ കണ്ടുകിട്ടിയാ‍ല്‍ ഭാഗ്യം. അയാളെ വിശ്വസിക്കാം. ചതിക്കില്ല. എട്ടുമണി വരെ അയാള്‍ പിള്ളേച്ചന്റെ ചായക്കടയിലുണ്ടാവും. അയാളുടെ കാലുകള്‍ വേഗത്തില്‍ ചലിച്ചു. ഒരു പാടു ചോദ്യങ്ങളുടെ ഭാരവും പേറിയാണ് അയാളുടെ നടത്തം. ഒക്കെത്തിനും ഉത്തരം വേണം. തന്നെ ആരും തിരിച്ചറിയില്ലെന്ന വിശ്വാസം അയാളില്‍ ആശ്വാസം നിറച്ചു. വീട്ടമ്മമാരുടെ കണ്ണീര്‍ ഗ്രന്ഥികള്‍ക്ക് ഓവര്‍ടൈം പണികൊടുക്കുന്ന മെഗാ സീരിയലിന്റെ മേക്കപ്പ് മാനും സ്നേഹിതനുമായ അന്‍‌വര്‍ പട്ടാമ്പിയ്ക്ക് നന്ദി. അവനാണാല്ലോ തനിക്കുപോലും തിരിച്ചറിയാനാവാത്ത വിധം ഈ രൂപമാറ്റം നടത്തി തന്നത്. ആശ്വാസം ഒരു പുഞ്ചിരിയായി അയാളില്‍ വിടര്‍ന്നു.

ഇരുവശവും റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ റോഡിലൂടെ അതിവേഗം നടക്കുമ്പോള്‍ അയാള്‍ക്ക് ക്ഷീണം തോന്നിയില്ല. പ്രഭാതത്തിലെ മഞ്ഞുകണങ്ങള്‍ ഉന്മേഷത്തിന് ഇന്ധനമാവുന്നു. വൈയ്ക്കോല്‍ പാടം ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒരു നിമിഷം നിന്നു. പിന്നെ പോക്കറ്റില്‍ നിന്നും ഒരു നാണയത്തുട്ടെടുത്ത് ഭണ്ടാരത്തിലിട്ട് നടത്തം തുടര്‍ന്നു.


അയാള്‍ ഓര്‍ത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ സനോണിയായി പടിഞ്ഞാറ്റിന്‍‌കരയിലേയ്ക്ക് പോയത്. അന്ന്, പതിവു നേരമ്പോക്കുകളും കള്ളുകുടിയും കൂട്ടുകാരൊത്തുള്ള കറക്കവും കഴിഞ്ഞ് രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ അയാളെ കാത്ത് ഇട്ടൂപ്പ് ചേട്ടന്‍ അവിടെയുണ്ട്. അയല്‍‌വാസി . പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ദരിദ്രവാസി. അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്തവന്‍.- ഇട്ടൂപ്പ് ചേട്ടന്‍. താന്‍ വന്നവിവരമറിഞ്ഞുള്ള വരവാണ്.

അദ്ദേഹത്തെ കണ്ടപ്പോഴേ വരവ് ക്ഷേമാന്വേഷണത്തിനല്ലെന്ന് അയാള്‍ ഉറപ്പിച്ചു. കാറില്‍ നിന്നിറങ്ങി ഒരു മുട്ടന്‍ നമസ്കാരം ആ മാന്യദേഹത്തെ ലക്ഷ്യമാക്കി തൊടുത്തു. യഥാസ്ഥാനത്തുകൊണ്ട നമസ്കാരം ഒന്നു പുളഞ്ഞ് അവശതയോടെ നിലം പറ്റി. ഇത്തിരി കുശലപ്രശ്നങ്ങളും പിന്നെ, സ്റ്റേറ്റ്സില്‍ നഴ്സായി ജോലി ചെയ്യുന്ന, കടപ്ലാമറ്റത്തുകാരി പെങ്കൊച്ചിനെ കെട്ടി അവളോടൊപ്പം അമേരിക്കായ്ക്ക് പറന്ന തന്റെ കടിഞ്ഞൂല്‍ പുത്രന്‍ തോമസുകുട്ടിയുടെ സ്റ്റേറ്റ്സ് സമാചാരങ്ങളും ഒബാമയെ പ്രസിഡന്റാക്കുന്നതിലേയ്ക്ക് തോമസുകുട്ടി വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങളെക്കുറിച്ചും തൊണ്ടയിലെ ജലാംശം വറ്റും വരെ വിസ്തിരിച്ചതിനു പിന്നാലെ തന്റെ കൈ പിടിച്ച് മുറ്റത്തെ ഇരുട്ടിലേയ്ക്ക് നീങ്ങി നിന്ന് തല ഇരവശത്തേയ്ക്ക് വെട്ടിച്ചും ഇടയ്ക്കൊന്ന് പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കിയും അതീവ രഹസ്യസ്വഭാവത്തോടെ ശബ്ദം താഴ്ത്തി ഇട്ടൂപ്പ് ചേട്ടന്‍ തന്നോട് ‘മാനേ, എന്നാ കിട്ടും ‘ !!! എന്ന് ചോദിച്ചതും അയാള്‍ ഓര്‍ത്തു.

“ ആര്‍ക്ക്; എവിടെ നിന്ന്;എന്തുകിട്ടുമോന്ന് ഇട്ടൂപ്പ് ചേട്ടാ ” - ശബ്ദത്തില്‍ ആശ്ചര്യം ആവശ്യത്തിന് കലര്‍ത്തി അയാള്‍ ചോദിച്ചു.

‘ അല്ല. ഈ മാതൃഫൂമീലൊക്കെ എഴുതിയാ എന്നാ കിട്ടും. ചിക്കിണി വല്ലോം തടയുവോ? ‘

സംഗതി അതാണ്. തോമസുകുട്ടിയുടെ അമേരിയ്ക്കന്‍ സമാചാരങ്ങള്‍ കേട്ട് തളര്‍ന്ന ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ തന്റെ മകന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന-യില്‍ എഴുതിയെന്ന വിവരം തെളിവു സഹിതം അയാളുടെ അമ്മയോ അച്ഛനോ ഇട്ടൂപ്പ് ചേട്ടന്‍ മുന്‍പാകെ നിരത്തിയിരിക്കണം. ഒരു കൌണ്ടര്‍ പൊങ്ങച്ചം.

മാതൃഭൂമിയില്‍ നിന്നും പ്രോത്സാഹനം മാത്രമേയുള്ളുവെന്ന് അദ്ദേഹത്തോട് അയാള്‍ പറഞ്ഞില്ല. പറഞ്ഞതിങ്ങനെയാണ്

“ അതായത് ഇട്ടൂപ്പ് ചേട്ടാ, 2 പേജ് കളര്‍ പരസ്യത്തിന് അവര്‍ വാങ്ങുന്നത് 1 ലക്ഷം രൂപയാണ്. എന്നാല്‍ നമ്മള്‍ കൊടുക്കുന്ന ആര്‍ട്ടിക്കിളിന് പേജൊന്നിന് 40,000 രൂപ വച്ച് 2 പേജിന് 80,000 രൂപ നമുക്ക് മാതൃഭൂമിയില്‍ നിന്ന് കിട്ടും. ഫിക്സഡ് റേറ്റാ. . ചൊവ്വാഴ്ച ആഴ്ചപ്പതിപ്പിറങ്ങും; കൃത്യം ബുധനാഴ്ച അങ്ങേയറ്റം വ്യാഴാഴ്ച നമ്മുടെ അക്കൌണ്ടില്‍ പണം വന്നിരിയ്ക്കും. “

നിലത്തേയ്ക്ക് കുന്തിച്ചിരുന്ന് താടിക്കൊരു കൈത്താങ്ങ് നല്‍കി ഇട്ടൂപ്പ് ചേട്ടന്‍ ചോദിച്ചു.

“ കൊച്ചേ, ഈ പറഞ്ഞ സാധനം എല്ലാര്‍ക്കും എഴുതികൊടുക്കാവോ? “

“ ഏത് പുല്ലനും”

“എനിക്കും?”

“സംശയമെന്ത്”

“എന്നാ നീ അതിന്റെ ഗുട്ടന്‍സ് എനിക്കൊന്നു പറഞ്ഞു താ“

“നാളെ ഞാന്‍ ചേട്ടന്റെ വീട്ടിലേയ്ക്ക് വരാം. കമ്പ്യൂട്ടറിനു മുന്നിലിരുന്നാവുമ്പോള്‍ ഗുട്ടന്‍സ് പെട്ടെന്ന് പിടികിട്ടും.“

പിറ്റേന്ന് അയാള്‍ ഇട്ടൂപ്പ് ചേട്ടന്റെ വീട്ടില്‍ പോയി. പടിഞ്ഞാറ്റിന്‍‌കരയില്‍ കമ്പ്യൂട്ടറുള്ള ഏക വീടാണ് ഇട്ടൂപ്പ് ചേട്ടന്റേത്. ഒരു മാസം 2000 ഡോളര്‍ തോമസുകുട്ടി ഇട്ടൂപ്പ് ചേട്ടന് അയച്ചുകൊടുക്കുമെത്ര. മകനും മരുമകളുമായി ‘കണ്ട് സംസാരിക്കാനാണ് ‘ കമ്പ്യൂട്ടര്‍ വാങ്ങിയത്. ബന്ധുവായ ദേവസ്യയുടെ മകന്‍ മനീഷാണ് ‘സുനാമണി’ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിച്ചുകൊടുത്തതെത്രെ!

ത്രേസ്യച്ചേടത്തി നല്‍കിയ പാല്‍ക്കാപ്പി കുടിച്ചും കാച്ചിലു പുഴുങ്ങിയത് മുളകുകറിയില്‍ മുക്കി തിന്നുകൊണ്ടും അയാള്‍ ഇട്ടൂപ്പുചേട്ടന് ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങളും മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകളും പഠിപ്പിച്ചുകൊടുത്തു. പിന്നെ, അവിടെ നിന്ന് മടങ്ങും മുന്‍പേ, അദ്ദേഹത്തിന്റെ സ്വാഭാവം കണക്കിലെടുത്ത് ‘പരമതെണ്ടി. ബ്ലോഗ്സ്പോട്ട്.കോം’ എന്ന പേരില്‍ ഒരു ബ്ലോഗും അയാള്‍ അദ്ദേഹത്തിനായി സൃഷ്ടിച്ചു കൊടുത്തു. ബ്ലോഗ് എന്നാല്‍ സാഹിത്യമെഴുതാനുള്ളതല്ലെന്നും ഒരു ഡയറിക്കുറിപ്പുപോലെയോ അല്ലെങ്കില്‍ രസം ജനിപ്പിക്കുന്ന, നര്‍മ്മരസം തുളുമ്പുന്ന ചില കഥയില്ലായ്മകളും നേരമ്പോക്കുകളും ആഴമില്ലാത്ത ചിന്തകളും മാത്രമെഴുതാനുള്ള ഒരു ക്ണാപ്പ് സംഗതി മാത്രമാണ് ബ്ലോഗെന്നുംകൂടി പറഞ്ഞുകേട്ടപ്പോള്‍ ഇട്ടൂപ്പ് ചേട്ടന്റെ മുഖത്തുവിരിഞ്ഞ ആത്മവിശ്വാസം അയാള്‍ ഓര്‍ത്തെടുത്തു. കൂടാതെ, കോക്കസ്സ് രൂപീകരണം, ആരാധകരെ സൃഷ്ടിക്കല്‍, കമന്റ് നേടല്‍, ഇഷ്ടമില്ലാത്തവനെ അനോണിയായി ചെന്ന് തെറിപറഞ്ഞ് ഒതുക്കല്‍, വിവാദവിഷയങ്ങളില്‍ നിന്നും മനോഹരമായി, മെയ്‌വഴക്കത്തോടെ വഴുതിമാറുന്ന വിധം തുടങ്ങി ഒരുശരാശരി ബ്ലോ‍ഗര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ അയാള്‍ ഇട്ടൂപ്പ് ചേട്ടന് ചൊല്ലിക്കൊടുത്തു.
മനസ്സില്‍ തോന്നുന്നത് ബ്ലോഗില്‍ എഴുതുക. എങ്ങനെയെങ്കിലും അത് ബ്ലോഗനയില്‍ വരുത്തുക. അതുവഴി 80,000 രൂപ തന്റെ കീശയിലാക്കുക. ഇട്ടൂപ്പ് ചേട്ടന്റെ ചിന്തകള്‍ ഈ വഴിയ്ക്ക് സഞ്ചരിയ്ക്കുന്നതായി അദ്ദേഹത്തിന്റെ മുഖഭാവങ്ങള്‍ അയാളോട് പറഞ്ഞു.

ഓര്‍മ്മകള്‍ ഇത്രത്തോളമെത്തിയപ്പോഴേയ്ക്കും അയാള്‍ പിള്ളേച്ചന്റെ ചായക്കടയില്‍ എത്തിയിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ ആപ്പി അവിടെയുണ്ട്.


(ആരും തച്ചുകൊന്നില്ലെങ്കില്‍..... തുടരും)

Comments

Pongummoodan said…
പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍ ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി. സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ ‘ബ്ലോഗാറ്റിന്‍‌കര- 2.കി.മീ’ എന്നെഴുതിയിരിക്കുന്നു!!!.
Unknown said…
ആദ്യം എന്റെ ഒരു തേങ്ങ ((((ടേ)))) ഇനി ഭാക്കി വായിച്ച് കഴിഞിട്ട്
അണ്ണാ ഇട്ടൂപ്പ് ചേട്ടന്‍റെ ലിങ്ക് ഒന്നയച്ചു താ.
ഒബാമയെ പ്രസിഡന്റാക്കുന്നതിലേയ്ക്ക് തോമസുകുട്ടി വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങളെക്കുറിച്ചും....
വന്ന വഴി മറന്നിട്ടില്ല അല്ലെ ?? ഹഹ കൊള്ളാം
jayanEvoor said…
പുതുമയുണര്ത്തുന്ന തുടക്കം .....
പൊങ്ങ്സ്.. ബാക്കി കൂടി പോരട്ടെ!
മക്കള്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഒരു കമ്പ്യൂട്ടര്‍ വീട്ടിലിരിക്കുന്ന തന്തക്കും തള്ളക്കും വാങ്ങിക്കൊടുത്ത്, അവരുടെ കൈയില്‍ മൌസും കൊടുത്ത് പോകും. അവരാദ്യം തന്നെ ചാറ്റ്, ഓര്‍ക്കുട്ട്,ആദിയായവ കടന്ന് ബ്ലോഗില്‍ കയറി കസര്‍ത്ത് തുടങ്ങും. പിന്നെ അയല്‍‌വാസികളുടെ കഥകള്‍ കണ്ട്‌പിടിച്ച് എഴുതും. പിന്നെ നാട്ടുകാരുടെ തല്ല് പുറകെ വരും... കൊട്ടേഷന്‍ ടീം ബ്ലോഗാറ്റിന്‍‌കരയില്‍ വരാറുണ്ടോ?
Anonymous said…
കൊള്ളാം..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....
കൊള്ളാം..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....
ഭായി said…
(ആരും തച്ചുകൊന്നില്ലെങ്കില്‍..... തുടരും)

ഓഹോ എന്നാലതൊന്ന് കാണണമല്ലോ!!
പോങുമ്മൂടാ കൊട്ടേഷ് ഏർപ്പാടാക്കാന്ന്..
ധൈര്യമായി റീലോഡ് ചെയ്തോ...
:-)
ഹരി മാഷെ .. അടുത്ത ഭാഗം എന്ന് എത്തും :D
അനുഫവ കഥയാണല്ലേ....

മാനേ...അടുത്ത ഭാഗം ഉടന്‍ തന്നെ കാണില്ലേ...
ഹ ഹ. ഒരു മെഗാ നോവല്‍ ആകുമോ ഇത്? ഏതായാലും ഇട്ടൂപ്പ് ചേട്ടന് എന്ത് പറ്റി എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു!
ഹ ഹ ബ്ലോഗാറ്റിന്‍കര കൊള്ളാമല്ലോ..ഇട്ടൂപ്പ് ചേട്ടന്റെ അനുഫവങ്ങള്‍ പോരട്ടെ ...
Anonymous said…
udvegapoorvam adutha bhaagathinaayi kaathirikkunnu.....
nandakumar said…
കൊള്ളാം.. പടിഞ്ഞാറ്റന്‍ കര ബ്ലോഗാറ്റിന്‍ കരയായത് ബ്ലോഗര്‍മാര്‍ ഏറെയുള്ളതുകൊണ്ടാണോ? :)

ചേട്ടത്തിയുടെ ഫോണ്‍ സംഭാഷണം ബഹു രസിച്ചു :)

അടുത്തത് പോരട്ടെ...
Anonymous said…
കുറച്ചു നാളായി മാഷിന്റെ സ്റ്റൈല്‍ പോസ്റ്റ്‌ വായ്ച്ചിട്ട്...വളരെ സന്തോഷം...:)
തുടരനാണല്ലാ‍??? നോവലെഴുതാന്‍ തീരുമാനിച്ചാ??

:)
പ്രശസ്തിയിലേക്ക് ചില കുറുക്കു വഴികളുണ്ട്..
മൂന്നക്ഷര വിഷയം, ഇസ്ലാമിനെ കല്ലെറിയല്‍, കമ്മുണിസ്റ്റ്കാരെ കല്ലെറിയല്‍,സം‌ഖ് പരിവാറിനിട്ടെറിയല്‍,അപ്പിയൂരില്‍ ഹൈക്കോറ്ട്ട് ആവശ്യമില്ലെന്നും സെക്രറ്റ്രിയേറ്റു തന്നെ ഭൂമി കേന്രമായ തൃശുരിലേക്കു മാറ്റണമെന്നും എഴുതല്‍...ഇതൊക്കെയാണത്...
ഇതില്‍ ഏതാണാവോ താങ്കള്‍ ഉപദേശിച്ചത്...
ദൈവമേ..ഇനി ബ്ലോഗാറ്റിങ്കര പോലെ മറ്റു സ്ഥലങ്ങളും കാണുമോ? കലക്കിട്ടാ പൊങ്ങൂ...

ബ്ലോഗാശവാണി...ബ്ലോഗനന്തപുരം, ബ്ലൊശൂര്‍, ബ്ലോഗപ്പുഴ, ബ്ലൊച്ചി, ബ്ലൊന്നുര്‍ ...ബ്ലോഗ്‌ വാര്‍ത്തകള്‍ വായിക്കുന്നത് അപരിചിതന്‍...
പ്രധാന വാര്‍ത്തകള്‍
ബ്ലോഗാറ്റിങ്കര റേഷന്‍ കടയില്‍ സംഘര്‍ഷം. പ്രമുഖ ബ്ലോഗ്ഗെര്മാരുടെ ഇടയിലെ സംഘടനം. ഈനാമ്പേച്ചി എന്നാ ബ്ലോഗ്ഗര്‍ പട്ടാപകല്‍ അനോണികള്‍ നോക്കി നില്‍ക്കെ മരപ്പട്ടി എന്ന ബ്ലോഗ്ഗറുടെ നെഞ്ചില്‍ 12GB ഫ്ലാഷ് ഡ്രൈവ് കുത്തിയിറക്കിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നു. ഇത് മൂലം ബ്ലോഗാറ്റിങ്കര ഉള്‍പ്പെടുന്ന ബ്ലോഗ്ഗന്നൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ബ്ലോഗ്ഗര്‍മാര്‍ സംഘം ചേരുന്നത്, ലാപ്ടോപ് തുടങ്ങിയ ആയുധങ്ങള്‍ കൊണ്ട് നടക്കുന്നത്, സനോണികളോ അനോണികളോ പോസ്റ്റ്‌ ഇടുന്നത്, അനോണികള്‍ കൂട്ടം കൂടി തെറി വിളിക്കുന്നത്‌, കവിത നിരൂപണം, ബ്ലോഗ്‌ അവലോകനം എന്നിവ നടത്തുന്നത് വിലക്കിയതായി SI ശ്രീ ബ്ലോഗ്‌പുലി അറിയിച്ചിരിക്കുന്നു.
Junaiths said…
മച്ചുവേ ....കലക്കീട്ടാ ...
ഇതാണ് പറയുന്നത് ആരേം സഹായിക്കാന്‍ പോകരുതെന്ന്...ഗുരുവാണെന്ന് പറഞ്ഞിട്ടെന്താ അനുഭവിക്ക്
എല്ലാം കഴിഞ്ഞിട്ട് ഞാന്‍ അപരിചിതനാനെന്നു പറഞ്ഞാലൊന്നും ഒരു രക്ഷയുമില്ല അതിപ്പം ബ്ലോഗാറ്റിങ്കരയിലാണെങ്കിലും
ബ്ലോഗര്‍ണത്താണെങ്കിലും ബ്ലോന്ഗ്ലൂരാണെങ്കിലും
mujeeb koroth said…
വീണ്ടും ഒരു പോങ്ങ്സ് ടച്ചുള്ള പോസ്റ്റ്‌.........
ബാക്കി കൂടെ ബെക്കം ഇങ്ങട് പോന്നോട്ടെ...........
JIGISH said…
കഥ കലക്കി..ഹരീ..!
ബ്ലോഗാറ്റിന്‍കര നാട്ടിലും വിദേശത്തും പ്രശസ്തമാവാനുള്ള എല്ലാ സാധ്യതയും കാണുന്നു.!

വിശാലമായ ജീവിതവീക്ഷണത്തോടെ എഴുതുന്ന നര്‍മ്മം വായിക്കുന്നതിന്റെ രസം.!
ബ്ലോഗാറ്റിന്‍‌കര- 2.കി.മീ - ഈ സ്ഥലത്തേക്ക് പോകാനുള്ള വഴി ഗൂഗിള് മാപ്പിലോ എര്ത്തിലോ കാണുമോ?
ഒന്ന് വന്ന് പോവാനാണേയ് (ഭാഗ്യം ഉണ്ടെങ്കില്)..

ബാക്കി കൂടി പോന്നോട്ടെ..
Manoraj said…
thangale parichayappetan thonniyath cherayi blog meetile varthakal nandan ezhuthiyath vayichapolanu... kollatto
ആര്‍ട്ടിക്കിള്‍ ഒന്നിന് പേജൊന്നുക്ക് 40,000 വെച്ച്......

മൂന്നാലെണ്ണം വന്നല്ലോ ബ്ലോഗനയില്‍ . പേജൊന്നുക്ക് ഇപ്പറഞ്ഞ കണക്ക് വെച്ച് നോക്കിയാല്‍ മിനിമം 2.5 ലക്ഷം രൂഭാ ബാങ്കില്‍ എത്തിക്കാണുമല്ലോ ?
ചിലവുണ്ട് പൊങ്ങൂ.... :)
"ബ്ലോഗ് എന്നാല്‍ സാഹിത്യമെഴുതാനുള്ളതല്ലെന്നും ഒരു ഡയറിക്കുറിപ്പുപോലെയോ അല്ലെങ്കില്‍ രസം ജനിപ്പിക്കുന്ന, നര്‍മ്മരസം തുളുമ്പുന്ന ചില കഥയില്ലായ്മകളും നേരമ്പോക്കുകളും ആഴമില്ലാത്ത ചിന്തകളും മാത്രമെഴുതാനുള്ള ഒരു ക്ണാപ്പ് സംഗതി മാത്രമാണ് ബ്ലോഗെന്നുംകൂടി പറഞ്ഞുകേട്ടപ്പോള്‍ ഇട്ടൂപ്പ് ചേട്ടന്റെ മുഖത്തുവിരിഞ്ഞ ആത്മവിശ്വാസം അയാള്‍ ഓര്‍ത്തെടുത്തു. കൂടാതെ, കോക്കസ്സ് രൂപീകരണം, ആരാധകരെ സൃഷ്ടിക്കല്‍, കമന്റ് നേടല്‍, ഇഷ്ടമില്ലാത്തവനെ അനോണിയായി ചെന്ന് തെറിപറഞ്ഞ് ഒതുക്കല്‍, വിവാദവിഷയങ്ങളില്‍ നിന്നും മനോഹരമായി, മെയ്‌വഴക്കത്തോടെ വഴുതിമാറുന്ന വിധം തുടങ്ങി ഒരുശരാശരി ബ്ലോ‍ഗര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ അയാള്‍ ഇട്ടൂപ്പ് ചേട്ടന് ചൊല്ലിക്കൊടുത്തു."

ഹരിച്ചേട്ടാ, ഈ വരികള്‍ക്ക് ഒരു ഷേക്ക് ഹാന്‍ഡ്!!
(അടുത്ത ഭാഗം പ്രതീക്ഷിക്കാം, അല്ല പ്രതീക്ഷിക്കുന്നു :))
പോസ്റ്റ് വായിക്കാതെ നല്ല കിടിലന്‍ കമന്റ് ഇടുന്ന ടെക്‍നിക്ക് പറഞ്ഞ് കൊടുത്തില്ലായിരുന്നോ ഇട്ടൂപ്പേട്ടന് ? അതൂടെ പറഞ്ഞ് കൊടുക്കാന്‍ ഏര്‍പ്പാടാക്കണേ. അപ്പോഴേ ഇട്ടൂപ്പേട്ടന്‍ ഒരു സമ്പൂര്‍ണ്ണ ബ്ലോഗര്‍ ആകൂ. :) :)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഉടനെ പോരട്ടെ..

ഇത് എന്‍റെ ബ്ലോഗ്‌. സന്ദര്‍ശിക്കുമല്ലോ? http://sumeshkodunthirapully.blogspot.com/2009/11/1.html
അടുത്തത് പോരട്ടെ.
Unknown said…
good one, pongetta..waiting for the next part :-)
കലക്കി ഹരിയേട്ടാ കലക്കി, തലകെട്ട് അതി ഗംഭീരം

‘ അത് വല്ല ബ്ലോഗറുമായിരും മത്തായിക്കുഞ്ഞേ ‘ - ചായ കുടിച്ചിരുന്ന ആരോ കടക്കാരന്റെ സംശയം ദൂരികരിച്ചതാണെന്ന് അയാള്‍ക്ക് മനസ്സിലായി. ബ്ലോഗാറ്റിന്‍‌കരയുടെ സമീപപ്രദേശത്തുള്ളവര്‍ പോലും ബ്ലോഗിനെക്കുറിച്ചും ബ്ലോഗറെക്കുറിച്ചുമൊക്കെ അറിവുള്ളവരായെന്ന വിവരം വിസ്മയത്തോടെ അയാള്‍ അറിഞ്ഞു.

ഹഹഹ അലക്ക് എന്ന് പറഞ്ഞാല്‍ ഇതാണ് അലക്ക്
Akbar said…
ബ്ലോഗാറ്റിന്‍കരയില്‍ വിശേഷങ്ങള്‍ തുടരട്ടെ. തുടക്കം ഗംഭീരമായി. അടുത്ത ഭാഗം എഴുതിയില്ലെങ്കില്‍ താങ്കള്‍ അവസാനം പറഞ്ഞത് സംഭവിച്ചെന്നു കരുതും.
"ഇങ്ങനെ ഒരാൾ ബ്ലോഗാറ്റിൻകരയിൽ നീരാടാൻ എത്തിയിരുന്നു...
ഇനിയുംവരാം.....ആരുംതല്ലിക്കൊന്നില്ലേൽ.....
nishi said…
adutha bhagam ennanu?
“ആരും തച്ചുകൊന്നില്ലെങ്കില്‍..... തുടരും” ഇതു വരെ തുടരനെ കാണാത്തതിനാൽ ആരോ തച്ചുകൊന്നു എന്ന് അനുമാനിക്കാം അല്ലേ? :)
എന്നാലും എന്ത് നല്ല ($#@!%&*) മനുഷേനായിരുന്നു... ഒര് ബ്ലോഗെഴുതിയതിന് തച്ചുകൊല്ലുകാന്നൊക്കെ പറഞ്ഞാൽ... :)
ശ്രീ said…
" കോക്കസ്സ് രൂപീകരണം, ആരാധകരെ സൃഷ്ടിക്കല്‍, കമന്റ് നേടല്‍, ഇഷ്ടമില്ലാത്തവനെ അനോണിയായി ചെന്ന് തെറിപറഞ്ഞ് ഒതുക്കല്‍, വിവാദവിഷയങ്ങളില്‍ നിന്നും മനോഹരമായി, മെയ്‌വഴക്കത്തോടെ വഴുതിമാറുന്ന വിധം തുടങ്ങി ഒരുശരാശരി ബ്ലോ‍ഗര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം..."

ഇപ്പോ ഒരുമാതിരി പുതിയ ബ്ലോഗര്‍മാരെല്ലാം ഇതെല്ലാം അറിഞ്ഞ് തന്നെയാണ് ബൂലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത് എന്ന് തോന്നുന്നു.
ആദ്യ വാചകം തന്നെ സുഖിപ്പിച്ചു.മൊത്തം വരട്ടെ..എന്നിട്ടാകാം .
Anonymous said…
പടിഞ്ഞാറ്റിന്‍‌കര ഇത്ര മാറിയോ!!! മുത്തോലി കവലയില്‍ നിന്നും മുകളിലോട്ടു കിടക്കുന്ന വഴിയെ ചെന്നാല്‍ എത്തുന്നിടം അല്ലെ ഈ സ്ഥലം .എന്തായാലും അടുത്തത് പോരട്ടെ .
ഐഡിയ സ്റ്റാര്‍ സിംഗറിലെ 'എലിമിനേഷന്‍' റൗണ്ട് പോലെ ടെന്‍ഷന്‍ ആക്കാതെ ബാക്കി കൂടി എഴുതു പൊങ്ങാ സോറി പോങ്ങേട്ടാ......പല ബ്ലോഗിലും അനോണിയായി കാണുന്ന തെറികള്‍ക്ക്‌ ഉടമയെ കിട്ടി.....സൂക്ഷിച്ചോളൂ........

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ