ആരോഗ്യശ്രീമതിയുടെ അനാരോഗ്യാംഗലേയം!!
പരസ്പരമുള്ള ആശയവിനിമയത്തെ സാധ്യമാക്കിത്തരുന്ന ഒരു മാധ്യമത്തെയാണ് ഭാഷ എന്നു വിളിയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. എനിയ്ക്കും. സകല ജീവജാലങ്ങള്‍ക്കും അവരവരുടേതായ ഒരു ഭാഷയുണ്ട്. അത് ശബ്ദത്തിലൂടെയോ, സ്പര്‍ശനത്തിലൂടെയോ ആംഗ്യത്തിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സൂചനകളിലൂടെയോ ആവാം. ഏത് രീതിയിലായാലും ഭാഷയുടെ ധര്‍മ്മം ആശയവിനിമയം തന്നെ.
പ്രാദേശികഭേദത്തിനനുസരിച്ച് ഭാഷയില്‍, പ്രത്യേകിച്ച് സംസാരഭാഷയില്‍ വ്യത്യാസം വരുന്നു. വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ ഭാഷകള്‍ അനേകം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മുന്തിയത് അല്ലെങ്കില്‍ ഏറ്റവും കേമന്‍ ഏതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കൂടുതല്‍ ജനങ്ങള്‍ സംസാരിയ്ക്കുന്ന ഭാഷയാണോ കൂടുതല്‍ മഹത്വമുള്ള ഭാഷ. കുറച്ചുപേര്‍ സംസാരിയ്ക്കുന്നതും സ്വന്തമായി ലിപികള്‍ ഇല്ലാത്തതുമായ ഭാഷകള്‍ ഭൂമുഖത്തുണ്ട്. അവയെ അധമമായി കണക്കാക്കാനുമാവുമോ?
ഏത് ഭാഷയിലായാലും മനുഷ്യര്‍ക്ക് പ്രകടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങളാണ്. സ്നേഹം, ബഹുമാനം, ഇഷ്ടം, കാമം, കരുണ, ദയ , പക, വിദ്വേഷം, വെറുപ്പ്, പുച്ഛം, പരിഹാസം, നിന്ദ, അസൂയ, കുശുമ്പ്, പൊങ്ങച്ചം, അഹങ്കാരം അങ്ങനെ അങ്ങനെയെല്ലാം പ്രാദേശികഭേദമെന്യേ എല്ലാ മനുഷ്യരിലും ഒരുപോലെയാണ്. അത് വ്യത്യസ്തമായ ഭാഷയില്‍, ശൈലിയില്‍ ഒരോരുത്തരും പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. സംസാരിയ്ക്കുന്ന ഭാഷയേക്കാള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളും ചെയ്യുന്ന പ്രവര്‍ത്തികളുമാണ് ഒരുവന്റെ മഹത്വം തീര്‍ച്ചയായും നിശ്ചയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സംസാരിക്കുന്ന ഭാഷയെ കണക്കാക്കി ബഹുമാനവും ആദരവും നല്‍കുന്ന പ്രവണത കൂടിക്കൂടി വരുന്നുവെന്ന് തര്‍ക്കബുദ്ധി കൂടാതെ ചിന്തിച്ചാല്‍ നമുക്ക് കാണാനാവും.
ഒരുകാലത്ത് നമ്മുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഷേധിച്ചവരുടെ ഭാഷയായ ഇംഗ്ലീഷ് ഇന്ന് നമുക്ക് അഭിമാനവും ആദരവും ചുളിവില്‍ ലഭ്യമാക്കുന്ന ഭാഷയായി മാറിയിരിക്കുന്നു. എന്നാല്‍ ആ ഭാഷയെ ആവശ്യങ്ങളുടെയും ചുരുക്കത്തില്‍ നിവൃത്തികേടിന്റെയും അടയാളമായേ ഞാന്‍ കാണുന്നുള്ളു. 53-ലേറെ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഇംഗ്ലീഷ് ഭാഷയെ നമുക്കൊരിക്കലും മാറ്റി നിര്‍ത്താനാവില്ല. അല്ലെങ്കില്‍ ഒരുഭാഷയെയും തൊട്ടുകൂടാത്തതായി പരിഗണിക്കേണ്ടതുമില്ല. കാരണം ആശയവിനിമയം മാത്രമാണല്ലോ ഭാഷയുടെ ധര്‍മ്മം. എന്നാല്‍ അതിലേറെ പ്രാധാന്യം ഒരു ഭാഷയ്ക്കും കല്പിച്ചു കൊടുക്കേണ്ടതില്ല. സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ അന്തസ്സിന്റെയും ആ അവ്യക്തിയുടെ മഹത്വത്തിന്റെയും അടയാളമല്ല. ഏത് ഭാഷയിലായാലും അയാള്‍ എന്ത് സംസാരിക്കുന്നു എന്നതാണ് ആ വ്യക്തിയെ ആദരണീയനോ അനാദരണീയനോ ആക്കേണ്ടത്.
ഇത്രയുമൊക്കെ ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രഭാഷണം കേള്‍ക്കാന്‍ ഇടയായതുകൊണ്ട് മാത്രമാണ്.
മനോരമ ചാനലിലെ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടിയിലാണ് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം ഞാന്‍ ആദ്യമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പിന്നീട്, ഒക്ടോബര്‍ 20-നോ മറ്റോ തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ അതൊരു ചര്‍ച്ചയായി വന്നതും കണ്ടു. ഈ വീഡിയോയുടെ യൂട്യൂബ് ലിങ്ക് പ്രശസ്ത ബ്ലോഗറായ ശ്രീ. നന്ദകുമാര്‍ (നന്ദപര്‍വ്വം) എനിക്കയച്ചു തന്നതുവഴി ഇന്നലെ വീണ്ടും ഇതെന്റെ ശ്രദ്ധയില്‍ വന്നു.
“പണിക്കന്റെ പണി ബോധിച്ചു, പക്ഷേ നാളെ മുതലിനി പണിയ്ക്ക് വരേണ്ടതില്ല“ എന്ന് അധികാരികള്‍ പറയുന്നതും കാത്തിരിയ്ക്കയാല്‍ ഇതൊരു പോസ്റ്റാക്കാനുള്ള ധാരാളം സമയം എനിയ്ക്ക് ലഭിയ്ക്കുന്നു എന്നതുകൊണ്ടും കുമ്പസാരത്തിനുശേഷം സംഭവിച്ച ഇടവേളയെ മുറിയ്ക്കുന്നതിനു വേണ്ടിയും ഞാനിതൊരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു.
എന്തുകൊണ്ടായിരിക്കാം ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ഇത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയത്. അല്ലെങ്കില്‍ ഇത്രയേറെ ചിരിയുണര്‍ത്തുന്നതും പരിഹസിയ്ക്കപ്പെടുന്നതും.
തീര്‍ച്ചയായും സംസാരിച്ച സമയമത്രയും ആംഗലേയഭാഷയെ ഇഞ്ചിഞ്ചായി അവര്‍ കൊല്ലുകയായിരുന്നു. ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാത്ത എനിയ്ക്കുപോലും അവര്‍ പറയുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഏത് ഭാഷയാണെങ്കിലും അത് അര്‍ഹിക്കുന്ന ബഹുമാനവും ആദരവും ആ ഭാഷ ഉപയോഗിക്കുന്നവര്‍ അതിന് നല്‍കണം. അല്ലെങ്കില്‍ അതറിയാത്തത് പിള്ളയോ ടീച്ചറോ ആവട്ടെ ചൊറിയുമ്പോള്‍ അറിയും. ടീച്ചര്‍ക്കിപ്പോള്‍ നല്ല ചൊറിച്ചിലുണ്ടാവും. അതെ. അറിയാത്ത ടീച്ചറും ചൊറിയുമ്പോള്‍ അറിയും.
എന്തുകൊണ്ടാവും കേരളത്തില്‍ വച്ചു നടന്ന ഡോക്ടര്‍മാരുടെ ഒരു ചടങ്ങില്‍ ശ്രീമതി ടീച്ചര്‍ക്ക് ഇംഗ്ലീഷില്‍ ഒരു പ്രസംഗം നടത്തേണ്ടി വന്നത്. സദസ്സിലുള്ളവര്‍ മലയാളികളായിരുന്നില്ലേ? ആയിരുന്നു. എന്നിട്ടും അവര്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. ഒപ്പം കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും. എന്നിട്ടും ശ്രീമതി ടീച്ചറിന് തനിക്കൊട്ടും വഴങ്ങില്ലെന്ന് ഉറപ്പുണ്ടായിരുന്ന ആംഗലേയം തന്നെ ഉരുവിടേണ്ടിവന്നു. ഇതിന്റെ കാരണമാണ് നമുക്കന്വേഷിക്കേണ്ടത്. ഗൂഗിള്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ ബഹുഭൂരിപക്ഷം അഭിപ്രായം ടീച്ചറായിരുന്നിട്ടും അവര്‍ക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനായില്ലല്ലോ എന്ന നിലയിലായിരുന്നു. അതല്ല പ്രശ്നം. കേരളത്തില്‍ ജനിച്ച് , ഭരിച്ച് ജീവിക്കുന്ന അവര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലെന്നത് എന്നെ അലട്ടുന്നുമില്ല. അതില്‍ ഞാനവരെ ആക്ഷേപിക്കുന്നുമില്ല. പക്ഷേ, ഒരുത്തരം അവര്‍ തരേണ്ടതാണ്. എന്തിന് ശ്രീമതി ടീച്ചര്‍ മലയാളം ആ വേദിയില്‍ ഉപയോഗിച്ചില്ലാ എന്ന ചോദ്യത്തിന്.
ഇനി, മേല്‍ സൂചിപ്പിച്ചതുപോലെ, ഡോക്ടര്‍മാരുടെയൊക്കെ മുന്നിലാവുമ്പോള്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍മാത്രമേ ആദരവും ബഹുമാനവും മറ്റംഗീകാരങ്ങളും കിട്ടൂ എന്ന ധാരണയിലാണ് ടീച്ചര്‍ ഈ സാഹസത്തിനു മുതിര്‍ന്നതെങ്കില്‍ ഭവതി തീര്‍ത്തും തെറ്റായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ക്കൂടി പറയുന്നു , ഒരുവന്റെ മഹത്വം ഏത് ഭാഷയില്‍ സംസാരിയ്ക്കുന്നു എന്നതിലല്ല എന്ത് സംസാരിയ്ക്കുന്നു എന്നതിലാണിരിയ്ക്കുന്നത്. അല്ലെങ്കില്‍ എന്തു ചെയ്യുന്നു എന്നതിലും. (പ്രവര്‍ത്തിയില്‍ ഭാഷയുടെ ആവശ്യമേ വരുന്നില്ലല്ലോ അല്ലേ?!!!)
ഞാന്‍ ഒരു മലയാള ഭാഷാ സ്നേഹിയൊന്നുമല്ല. ഭാഷയെ ഉദ്ധരിക്കേണ്ടതും വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വത്തില്‍ വരുന്നതുമല്ല. എനിക്ക് സംസാരിയ്ക്കാനാവുന്ന ഏക ഭാഷ മലയാളം മാത്രമാണെന്നതാണ് ഈ ഭാഷയോട് എനിക്കുള്ള കൂറ്. കാവ്യാ മാധവന്‍ വഴങ്ങാത്തതുകൊണ്ടുമാത്രം കൊച്ചു റാണിയില്‍ ഒതുങ്ങിക്കുടുന്നവന്റെ ഗതികേട്. ഇംഗ്ലീഷ് എനിക്ക് കീഴ്പ്പെടാത്തതിനാല്‍ (കീഴ്പ്പെടുത്താന്‍ ശ്രമിച്ചിട്ടുമില്ല) മലയാളം പറഞ്ഞും കേട്ടും മനസ്സിലാക്കിയും കേരളത്തിലൊതുങ്ങിക്കൂടി കുക്ഷി നിറയ്ക്കേണ്ടി വരുന്നവന്റെ നിവൃത്തികേട്. അങ്ങനെയൊരുവന് മലയാള ഭാഷയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടാവില്ലല്ലോ. അതുകൊണ്ടുതന്നെ മലയാളം മറക്കുന്ന ശ്രീമതി ടീച്ചറിനെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായി എനിക്കവകാശമില്ല. എങ്കിലും ശ്രീമതി ടീച്ചറിനേപ്പൊലാരാള്‍ ഇംഗ്ലീഷിനെ അപമാനിയ്ക്കാനും മലയാളത്തെ അവഗണിയ്ക്കാനും മേലിലെങ്കിലും ശ്രമിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.
എല്ലാ ഭാഷയ്ക്കും അതിന്റേതായ മാഹത്മ്യമുണ്ട്. ഏതൊരുവനും അവനവന്റെ മാതൃഭാഷയെ സ്നേഹിച്ചുകൊണ്ട് ഇതരഭാഷയെ സ്വീകരിയ്ക്കുന്നതാണ് നല്ലത്. ഒരു ഭാഷയ്ക്കും നമ്മളിലില്ലാത്ത മഹത്വം നമുക്ക് കല്പിച്ചു തരുവാനാവില്ല.
ശ്രീമതി ടീച്ചര്‍ക്ക് ഒരു സ്നേഹോപദേശം (തീര്‍ത്തും സൌജന്യമായി):
തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവിലിനിന്റെ അടുത്തായി ഒരു ‘ഇറാനിയന്‍ ടീച്ചര്‍’ ഇംഗ്ഗ്ലീഷ് സംസാരിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നുണ്ട്. 2 മാസം കൊണ്ട് അവര്‍ നമ്മെ ആംഗലേയത്തില്‍ മനോഹരമായി സംസാരിയ്ക്കാറാക്കും. ഞാന്‍ ആ ടീച്ചറിന്റെ അടുത്ത് ഇംഗ്ലീഷ് പഠിയ്ക്കാന്‍ പോയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവര്‍ മലയാളത്തില്‍ നല്ല ഫ്ലൂവന്റായി. അതില്പിന്നെ ഞാനങ്ങോട്ട് പോയിട്ടില്ല. പക്ഷേ, ടീച്ചര്‍ക്ക് കുറെയൊക്കെ സംസാരിയ്ക്കാനാവുന്നതുകൊണ്ടും തൊലിക്കട്ടി ഉള്ളതുകൊണ്ടും അവിടുത്തെ പഠനം ഉപകരിച്ചേക്കും. ലാല്‍ സലാം. സാറി... റെഡ് സല്യൂട്ട്..

Comments
പോസ്റ്റ് നന്നായിടുണ്ട്.
അത് പോലെ മന്ത്രി സംസാരത്തില്‍ നമ്മള്‍ ഇത്രയ്ക്കു വിഷമികേണ്ട കാര്യം ഉണ്ടോ? പറയേണ്ടത് എന്താന്ന് എന്ന് മനസിലായാല്‍ പിന്നെ എന്തിനാന്നു മലയാളികള്‍ക്ക് ഇത്ര വിഷമം. ഭാഷ ശരിക്കും പഠിച്ച ശേഷമേ പറയൂ എന്നാ ഒരു ചിന്ത മലയാളികള്‍ക്ക് മാത്രമേ കാണൂ..
മനോരമ അതിനെ ഒരു സിനിമയുമായി താരതമ്യ പെടുതിയപോള്‍ നമുക്ക് ആ മീഡിയ എത്രത്തോളം വില ഒരു മന്ത്രിക്കു കൊടുകുനുണ്ട് എന്ന് നാം മനസിലാകണം.
ഞാനവരെയോ അവരുടെ ഭാഷയെയോ കുറ്റപ്പെടുത്തിയതല്ല. എന്നാല്‍ കേരളത്തില്‍ വച്ച്, ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ സദസ്സിലുണ്ടായിരുന്ന എല്ലാവര്‍ക്കും തന്നെ മലയാളം അറിയാമായിരുന്നൂ എന്ന നിലയ്ക്ക് അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ മലയാളത്തില്‍ തന്നെ അവതരിപ്പിക്കുകയായിരുന്നു നല്ലതെന്നേ ഞാന്‍ വിചാരിക്കുന്നുള്ളു.
കൂടുതല്‍ ഭാഷയില്‍ അറിവു നേടുക എന്നാല്‍ കൂടുതല്‍ കൂടുതല്‍ അറിവുകളും അനുഭവങ്ങളും സ്വായത്തമാക്കാനുള്ള കഴിവ് ആര്‍ജ്ജിക്കുക തന്നെയാണ്. ഇവിടെ താങ്കളുടെ ലീല ടീച്ചറിന്റെ ദീര്‍ഘവീക്ഷണത്തെയും സന്മനസ്സിനെയും ഞാന്‍ ആദരിയ്ക്കുമ്പോള്‍ തന്നെ ശ്രീമതി ടീച്ചര്‍ സ്വയം അപഹാസ്യയാവാന്‍ വേണ്ടി മാത്രം തനിയ്ക്ക് വഴങ്ങാത്ത ഭാഷ ഉപയോഗിക്കാന്‍ ശ്രമിച്ചതില്‍ നിരാശയും രേഖപ്പെടുത്തുന്നു.
നന്ദ അംജിത്.
സിബിഐ വേണോ ലോക്കല്‍ പോലീസ് വേണമോ എന്നത് മാത്രമേ ഇനി തീരുമാനിക്കാനുള്ളു
:)
ഇതു പോലെയുള്ള പോസ്റ്റ് താങ്കളിൽ നിന്നു മാത്രമാൺ
ലഭിക്കുണത്
താങ്കളെന്നെ ഇങ്ങനെ ചിരിപ്പിയ്ക്കരുത്.
നന്ദി
അഭിപ്രായത്തിന് നന്ദി.
ബോണ്‍സ്: നന്ദി.
ദതു സത്യം, ഇടയ്ക്കു ടീച്ചറിന്റെ ചിരിയോടെ ഉള്ള സംസാരം കേള്‍ക്കണം, ടൂ ഹരിഹര്‍ നഗര്‍ ഒന്നുമല്ല
കാവ്യാ മാധവന്‍ വഴങ്ങാത്തതുകൊണ്ടുമാത്രം കൊച്ചു റാണിയില്‍ ഒതുങ്ങിക്കുടുന്നവന്റെ ഗതികേട്.
(ഹരിയേട്ടാ ഞാന്‍ അടുത്ത മാസം നാട്ടില്‍ വരുന്നുണ്ട് , ബുഹഹഹ, പറഞ്ഞപോലെ)
കണ്ടോ..കണ്ടോ.. ഗൂഗിള്‍ ഗ്രൂപ്പിലെ ബഹുഭൂരിപക്ഷത്തിന്റെ കുലമഹിമയുള്ള അടിമത്വത്തിന്റെ മനോനില !!!
മീരാ ജാസ്മിനെ കോട്ടി-പ്പറഞ്ഞാൽ the ppl who know real english,if they hear you, will think that u are mad..
അള്ളോ ഞമ്മളൊരു വഴിപോക്കനാണെ...പൊങ്ങൂസ് ഒരു മറയായ് നിന്നെന്നെ രക്ഷിക്കൂ.... :)
തീര്‍ച്ചയായും സംസാരിച്ച സമയമത്രയും ആംഗലേയഭാഷയെ ഇഞ്ചിഞ്ചായി അവര്‍ കൊല്ലുകയായിരുന്നു. ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാത്ത എനിയ്ക്കുപോലും അവര്‍ പറയുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഏത് ഭാഷയാണെങ്കിലും അത് അര്‍ഹിക്കുന്ന ബഹുമാനവും ആദരവും ആ ഭാഷ ഉപയോഗിക്കുന്നവര്‍ അതിന് നല്‍കണം. അല്ലെങ്കില്‍ അതറിയാത്തത് പിള്ളയോ ടീച്ചറോ ആവട്ടെ ചൊറിയുമ്പോള്‍ അറിയും. ടീച്ചര്‍ക്കിപ്പോള്‍ നല്ല ചൊറിച്ചിലുണ്ടാവും. അതെ. അറിയാത്ത ടീച്ചറും ചൊറിയുമ്പോള്‍ അറിയും.
ഇതു കൂടി
താങ്കളുടെ പോസ്റ്റ് വായിച്ചു. ടീച്ചര്‍ക്ക് കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം കൂടി ആലോചിക്കുക, കേരളം ഭരിക്കുന്ന ഈ സര്‍ക്കാരിലെ എത്ര മന്ത്രിമാര്‍ക്ക് വെടിപ്പായി ഇംഗ്ലീഷ് പറയാന്‍ അറിയാം.......!! മുഖ്യന്‍ പണ്ട് ഇംഗ്ലീഷ് പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മൂപ്പര്‍ക്ക് മാറിയിട്ടില്ല ......!!
തൊറ്റിട്ടില്ലാ തോറ്റിട്ടില്ല
തോറ്റ ചരിത്രം കേട്ടിട്ടില്ല“
എന്ന് മുദ്രാവാക്യം വിളിച്ച് ശീലിച്ചവര്‍..
വെറും ഇംഗ്ലീഷിന്റെ മുന്നില്‍ തോല്‍ക്കുകയോ..!!
ഇമ്മിണി പുളിക്കും.
പണ്ട് ഞാന്‍ എന്തോ കാര്യത്തിന് വേണ്ടി എന്റെ ഒരു ഓഫീസറുടെ വീട്ടില്‍ പോയി. ഞാന്‍ ചെല്ലുമ്പോള്‍ ആ ഓഫീസറുടെ വീട്ടിലെ പട്ടി എന്റെ നേരെ കുരച്ചു കൊണ്ട് ഒരു ചാട്ടം. ഛെ.... പോടാ പട്ടി...കുത്തെ ജാവോ... എന്നൊക്കെ മലയാളത്തിലും ഹിന്ദിയിലും ഞാന്‍ പറഞ്ഞെങ്കിലും പട്ടിക്കു മനസ്സിലാകുന്നില്ല. അത് എന്നെ ഒന്ന് കടിച്ചേ അടങ്ങൂ എന്ന നിലയില്‍ കയറു പൊട്ടിക്കുകയാണ്. ഒടുവില്‍ ആ വീട്ടിലെ കൊച്ചമ്മ വന്നിട്ട്
"ഹേ.. വാട്ട് ഈസ് ദിസ് ബോയ്...ഡോണ്ട് ഡിസ്റ്റര്‍ബ് ഭയ്യാ .ഗോ ഇന്‍ സൈഡ് .. എന്ന് പറഞ്ഞതും പട്ടി വാലും മടക്കി വീട്ടിനുള്ളില്‍ പോയി.
അതാ ഇംഗ്ലീഷിന്റെ ഒരു ശക്തി . ചുമ്മാതാണോ ശ്രീമതി ടീച്ചര്‍ ഇംഗ്ലീഷില്‍ സ്പീച്ചിയത്?
നല്ല പോസ്റ്റ്.
സത്യം പറയട്ടെ, എനിക്ക് പറഞ്ഞു കേട്ടിടത്തോളം മോശമാണ് ശ്രീമതി ടീച്ചറുടെ ഇംഗ്ലിഷ് എന്നു തോന്നിയില്ല. അതിനേക്കാളും മോശം ഇംഗ്ലിഷ് കേട്ടിട്ടുള്ളതു കൊണ്ടായിരിക്കാം!
കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു സാറുണ്ടായിരുന്നു. പഠിപ്പിക്കുന്ന വിഷയത്തില്‍ അഗ്രഗണ്യന്‍. സൂപ്പര്‍ ബ്രയിന്‍. ക്ലാസില്‍ ലേറ്റായി വരുമ്പോള്‍ ‘Where was you?' എന്നേ ചോദിക്കൂ! എന്നു കരുതി ഞങ്ങള്‍ക്കൊരിക്കലും ഒരു ബഹുമാനക്കുറവും തോന്നിയിട്ടില്ല. ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോള്‍ എന്റെ ബോസ്.. ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ആണ്. ആന്ധ്രാക്കാരന്‍. അങ്ങേരെപ്പോലെ മോശം ഇംഗ്ലീഷ് സംസാരിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. സായിപ്പന്മാര്‍ ഉള്‍പ്പെടെ 500 നു മേലെ പേരുള്ള ഒരു ടീമിനെ ഇങ്ങേരാണ് നയിച്ചത്. ഒരു കുഴപ്പവും ഉണ്ടായില്ല. മീറ്റിംഗിലൊക്കെ ഇംഗ്ലീഷില്‍ തകര്‍ക്കുന്നതു കാണണം!
ഭാഷ അറിയാത്തത് ഒരു കുറ്റമല്ല. ആവശ്യമുണ്ടെങ്കിലല്ലേ നമ്മള്‍ അതു പഠിക്കൂ. ഹിന്ദി ദേശീയ ഭാഷ ആണെങ്കിലും എനിക്കതറിയില്ല. അതില്‍ ഒരു ദുഖവും ഇല്ല. ഭാഷ അറിയില്ലെങ്കില്‍ അറിയില്ല എന്നു പറഞ്ഞ് മാറി നില്‍ക്കുന്നതാണ് അതിന്റെ ഒരു ഇത്. ഒരു സ്റ്റാറ്റസ് സിംബലായി ഭാഷയെ കരുതുന്നവരോട് എന്തു പറയാന്‍..
ശ്രീമതി ടീച്ചര്‍ മലയാളത്തില്‍ തന്നെ സംസാരിച്ചാല്‍ മതിയായിരുന്നു. ആശയം വ്യക്തമാക്കാന്‍ അതായിരുന്നു കൂടുതല്‍ നല്ലത്. ഒരു ദ്വിഭാഷിയെ വെച്ചിരുന്നെങ്കില്‍ അതായിരുന്നേനെ ഭേദം.
നമ്മുടെ സ്വന്തം മലയാളക്കരയില്‍, മലയാളികളുടെ മുമ്പില്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍.. എവിടെയോ എന്തോ കുഴപ്പമുണ്ട്..
പിൻകുറിപ്പ്
ഇവന്മാർ എഴുതുന്ന കുറിപ്പടികൾ ടീച്ചർക്കും എനിക്കും വായിക്കാൻ കഴിയാറില്ല! അപ്പോൾ അവരും അനുഭവിക്കട്ടെ!
but the same time I can not join with her on shaari case :)
ഒരു സദസ്സില്‍ കയറി മലയാളത്തില്‍ പ്രസംഗിക്കുവാന്‍ പറഞ്ഞാല്‍ ബ ബ ബ അടിക്കുന്ന നമ്മള്‍ക്ക് ഒരാള്‍ ഇത്രയും പറയുന്നത് കേള്‍ക്കുമ്പോള്‍ അസൂയ തോന്നി പോകുമെന്നത് മലയാളിയുടെ കൂടപ്പിറപ്പാണല്ലോ. :)
കഴിഞ്ഞ മാസം ഒരു സയന്‍സ് സെമിനാറില്‍ പങ്കെടുത്തിരുന്നു. അവിടെ ജപ്പാനില്‍ നിന്ന് വന്ന ഒരു പ്രൊഫസര്‍ ഇംഗ്ലീഷ് പറയുവാന്‍ “ശ്രമിക്കുന്നുണ്ടായിരുന്നു” പുള്ളിയുടെ പി.എച്ച്.ഡി. പയ്യന്‍സ് അതേ സമയം “മണി മണിയായി” ഇംഗ്ലീഷ് കാച്ചുന്നതും കണ്ടു. ഈ വീഡിയോ കണ്ടതിന് ശേഷമായിരുന്നു അത് എന്നതിനാല്‍ റെക്കോര്‍ഡ് ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ പിറ്റേ ദിവസം മടങ്ങിയതിനാല്‍ അവസരം നഷ്ടപ്പെട്ടു. :(
പറഞ്ഞ് വന്നത് തലമുറകളുടെ വ്യത്യാസമാണ്. ഈ മന്ത്രിക്ക് പ്രായമായി എന്ന് കരുതാം നമ്മുടെ യുവ താരമായ “ഭാവി” പ്രധാന മന്ത്രിയുടെ പ്രസംഗം കേള്‍ക്കുവാനിടയായി.... കോമാളിത്തരങ്ങളുടെ ആറാട്ട് മഹോത്സവം നടത്തുന്നത്... അതും യുവാക്കളുടെ സദസില്‍, വിദേശ “എം.ഫില്‍.” നേടിയ കക്ഷി.... ഇനി എത്രയോ കാലം ഇതിനെ സഹിക്കാനുള്ളതാ...
ഇനി നമ്മുടെ “മലയാള” ചുവയുള്ള “ബ്രിട്ടീഷ്” ഇംഗ്ലീഷ് അമേരിക്കയിലെ സായിപ്പിന്മാരെ പറഞ്ഞ് മനസ്സിലാക്കുവാന്‍ ഒന്ന് ശ്രമിച്ച് നോക്കൂ.... ഡ്ബ്ലു, എക്സ്, വൈ, ഇസഡ് വരയ്ക്കും.(സോറി ഇസഡ് അല്ല സി ... മറ്റേ മൂന്നാമത്തെ “സി” യല്ല ഈ “സി”, ഇത് മലയാളത്തില്‍ എഴുതാനുള്ള അറിവില്ല.. ഇസഡ് അമേരിക്കന്‍ ഇംഗ്ലീഷിലില്ലല്ലോ). വരച്ച് അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞ് പോയതാ....
ഭാഷകള്‍ ആശയ വിനിമയത്തിനുള്ളതാണ്. അവിടെ കയ്യിന്റെയും, മുഖത്തിന്റെയും, എന്തിന് ഏറേ ശരീരത്തിന്റെയും ചലനങ്ങള്‍ക്കും പ്രാധാന്യമുണ്ട്... ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല കാരണം ഞാന്‍ ഇപ്പോള്‍ ജീവിച്ച് പോകുന്നത് ഈ ചലനങ്ങളുടെ സഹായത്താലാണ് :) ബ്രിട്ടീഷ് ഇംഗ്ലീഷ് ഇത്രയും ഒപ്പിച്ചത് എങ്ങിനെയെന്ന് എനിക്ക് പോലും അറിയില്ല അപ്പോഴാ ഇനി അമേരിക്കന്‍ ഇംഗ്ലീഷ് പഠിക്കുക.... ;)
അപ്പോള്‍ അടുത്ത മലയാളി ബ്ലോഗ് സംഗമത്തിലെ ഓദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കുമെന്ന് കരുതാം.. ഏത് ഇംഗ്ലീഷ് എന്ന് വരുന്നവരെ ആശ്രയിച്ച് തീരുമാനിക്കാം അല്ലേ.. ഇനി മലയാള ബ്ലോഗില്‍ ഇംഗ്ലീഷേ എഴുതാവൂ എന്ന് വരുമോ? എങ്കി പിന്നെ കെട്ട് കെട്ടിയത് തന്നെ... ;)
ഇത് വായിക്കുന്ന പുതു തലമുറയോട് (ആരും വായിക്കില്ല എന്ന് അറിയാമെങ്കിലും ഒരു ഫോര്‍മാലിറ്റി)... ഞങ്ങളൊക്കെ പഴയതായി നിങ്ങളെങ്കിലും രക്ഷപ്പെടുക... ഇംഗ്ലീഷ് പഠിച്ചത് കൊണ്ട് മാത്രം കാര്യമില്ല അത് പൊതു വേദിയില്‍ പറയുവാന്‍ ഉള്ള ഗഡ്സ് ഉണ്ടാകണം. അതിന് മുകളീല്‍ കമന്റിയ അംജിതിന്റെ ലീല ടീച്ചറിന്റെ ഉപദേശമാണ് ഏറ്റവും അനുയോജ്യം.... കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുക... കേരളീയര്‍ മാത്രമേ തെറ്റ് കണ്ടാല്‍ കളിയാക്കുകയുള്ളൂ... മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ആ തെറ്റ് ചൂണ്ടി കാണിച്ച് തരും അത് വഴി എങ്ങിനെ നിങ്ങള്‍ക്ക് ഇമ്പ്രൂവ് ചെയ്യാമെന്നും... സോ ഡോണ്ട് വറി കേട്ടാസ്.. ഓകെ... റെഡി ഉം...
1) ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് മൂന്നുതവണ ഉറക്കെ വിളിക്കുക.
2) ആര്‍ എസ് എസ് തലവന്‍ 3 വയസുള്ളപ്പോള്‍ മാറാത്തി പോലും തപ്പി തടഞ്ഞ് സംസാരിച്ചത് ഓര്‍ക്കുക (ആര്‍?)
3) കേരളം ഇന്ത്യയിലല്ല, ചൈനയിലാണെന്ന് എല്ലാവരും മനസിലാക്കുക.
4) മന്മോഹന്‍ സിംഗ് ഹാര്‍വാര്‍ഡില്‍ പോയപ്പോള്‍ ഉണ്ടായ എന്തെങ്കിലും അമളി യൂട്യൂബില്‍ തപ്പി നോക്കുക, അതും പോസ്റ്റാക്കാന്‍ മറക്കരുത്.
5) ജപ്പാനിലെ ഒരു തലമുറ മുഴുവന്‍ സാമ്രാജ്യശക്തികളുടെ പിണിയാളുകളായി വര്‍ത്തിക്കുകയാണെന്ന് മനസിലാക്കുക.
പൊങ്ങുമ്മൂടന്‍, എനിക്ക് ആ ഭവതിയോട് ഒട്ടും പുച്ഛമില്ല, ആവുന്ന രീതിയില്‍ അവര്‍ സംസാരിച്ചല്ലൊ.. മുകളില്‍ കീബോര്‍ഡ് തപ്പി ഇരിക്കുന്ന ആ മാന്യദേഹത്തോട് സംഭവം നടന്നത് കേരളത്തിലാണെന്ന് ഒന്നു പറഞ്ഞ് കൊടുക്കണേ.
പോസ്റ്റിലെ “എന്നാല്‍ സംസാരിക്കുന്ന ഭാഷയെ കണക്കാക്കി ബഹുമാനവും ആദരവും നല്‍കുന്ന പ്രവണത കൂടിക്കൂടി വരുന്നുവെന്ന് തര്‍ക്കബുദ്ധി കൂടാതെ ചിന്തിച്ചാല്‍ നമുക്ക് കാണാനാവും.” ഇത് വായിച്ചത് കൊണ്ട് എഴുതിപ്പോയതാ :) ഇതേ ആശയം തന്നെ മുന്‍പും ഇതേ വിഷയത്തില്‍ ബ്ലോഗില്‍ പലയിടത്തും വായിച്ചിരുന്നു.
ഇനിയെങ്കിലും “അജിത്ത്” ക്ഷമിച്ച് മാപ്പാക്കുമെന്ന് വിശ്വസിക്കുന്നു...
ശ്രീമതി ടീച്ചര്‍ ഏതു ഭാഷ സംസാരിക്കണമെന്നു ടീച്ചര്‍ തീരുമാനിക്കട്ടെ, അതല്ലേ അതിന്റെ ശരി.
ഇംഗ്ലിഷിനെ അപമാനിച്ചെങ്കില്‍ (ഉവ്വോ !) അതിനു നമ്മള്‍ മലയാളികള്‍ വ്യാകുലപ്പെടേണ്ടതുണ്ടോ ? ഒരാള്‍ ഒരു ഭാഷ സംസാരിക്കാന്‍ ശ്രമിക്കുന്നതെങ്ങിനെ ആ ഭാഷയോടുള്ള അപമാനമാകും ?. മലയാളത്തെ അവഗണിക്കണോ വേണ്ടയോ എന്നതും ശ്രീമതി ടീച്ചറുടെ തീരുമാനത്തിനു വിട്ടുകൊടുക്കുന്നതല്ലെ അതിന്റെ ശരി. ഇനി താങ്കള്‍ക്കു ടീച്ചറു ഫ്രഞ്ചു സംസാരിച്ചു കാണാന്‍ ആശയും മീശയുമൊകെ ആവാം, എന്നാല്‍ അവഗണന, അപമാനം തുടങ്ങിയ നിര്‍വചനങ്ങള്‍ അതിനു പറ്റിയ അവസരങ്ങളില്‍ ഉപയോഗിക്കുന്നതല്ലേ ബുദ്ധി, ഇവിടെ ശ്രീമതി ടീച്ചറുടെ തലയിലേക്കു തിരുകി വയ്ക്കണോ.
എല്ലാ ഭാഷയ്ക്കും അതിന്റേതായ മാഹത്മ്യമുണ്ട്. ഏതൊരുവനും അവനവന്റെ മാതൃഭാഷയെ സ്നേഹിച്ചുകൊണ്ട് ഇതരഭാഷയെ സ്വീകരിയ്ക്കുന്നതാണ് നല്ലത്.
മാതൃഭാഷയെ സ്നേഹിക്കണമെന്നത് നിര്‍ബന്ധമാണോ ? ഇനി സ്നേഹം തോന്നിയില്ലെങ്കില്‍ എന്തു ചെയ്യും ?
ആരോഗ്യമന്ത്രി ശ്രീമതിയുടെ ഇംഗ്ലീഷ് പ്രസഗത്തിലെ ഞാന്‍ കാണുന്ന അപാകത:
ഒരു മന്ത്രിയുടെ പ്രസംഗത്തിന്റെ പ്രധാന ഉദ്ദേശം ആശയസംവാദനമാണ്. എങ്കില്‍ അത് അറീയാവുന്ന ഒരു ഭാഷയില്‍ നിര്‍വഹിക്കണം. ആശയങ്ങള്‍ വാക്കുകളായി പുറ്ത്തോട്ടു വരാന്‍ കഴിയാതെ തൊണ്ടയില്‍ തടഞ്ഞ് മന്ത്രി ജെളിപിരി കൊള്ളുന്നത് ആക്ഷേപത്തെ തന്നെയാണ് ഉണര്‍ത്തിയത് എന്നാണ് എന്റെ അഭിപ്രായം.
മലയാളം അറിയാന്‍ വയ്യാത്തവര്‍ സ്റ്റേജില്‍ ഓടിക്കേറി വന്നതല്ലല്ലോ? അങ്ങനെയുള്ളവര്‍ കൂടി സ്റ്റേജില്‍ വരുമ്പോള്‍ അവരെ അക്കോമ്മഡേറ്റു ചെയ്യുന്നതിനായിരുന്നു മന്ത്രിയുടെ ഇംഗ്ലീഷ് പ്രയോഗം എന്നുള്ളതു കോമ്മണ്‍ സെന്‍സിനു നിരക്കുന്നില്ല.
കെരളത്തിലെ നിലവാരമുള്ള സ്ഥാപനത്തില്‍ പഠിച്ചാലും ശരിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ പൊതുവെ കഴിയില്ല എന്നുള്ളത് ഒരു സത്യമാണ്. ഏതു ഭാഷയും സംസരിക്കണ്മെങ്കില്‍ അതു പ്രാക്സ്ടീസു ചെയ്യണം.പക്ഷെ ഒരു വകുപ്പു തലവ ഇംഗ്ലീഷു പ്രാക്സ്ടീസു ചെയ്യുന്നത് ആശയ സംവേദനം അത്യാവശ്യമായ ഒരു പ്രൊഫഷല്‍ സ്റ്റേജിലാണോ? സംശയമുണ്ട്.
പിന്നെ ‘ശ്രീമതി ടീച്ചര്‍ ഏതു ഭാഷ സംസാരിക്കണമെന്നു ടീച്ചര്‍ തീരുമാനിക്കട്ടെ,‘ നളന്‍ പരയുന്നു, സമ്മതിക്കുന്നു, ടീച്ചറിന്റെ അടുക്കളയില്‍, അല്ലെങ്കില്‍ സ്വകാര്യ സംഭാഷണത്തില്‍ :) പൊതു രംഗത്തു വരുമ്പൊള്‍, ഷി നീഡ് റ്റു ബി അന്‍ഡര്‍സ്റ്റുഡ്. അതുണ്ടായോ എന്റെ നോട്ടത്തില്‍ അതാണ് പ്രശ്നം.
പിന്നെ മനോജിന്റെ ജാപ്പാന്‍ പ്രൊഫസര്‍ അതൊരു ബാഡ് ഉദാഹരണമല്ലേ?:) ജാപ്പാന്‍ പ്രൊഫസര്‍ക്ക് ഇംഗ്ലീഷല്ലാതെ വേറൊരു ഭാഷയും അറിഞ്ഞുകൂടാ, പക്ഷെ മന്ത്രിക്കൊ? മലയാളം മണി മണി പോലെ വശമല്ലേ:)

മന്ത്രി മൂകയായിരുന്നെങ്കിലോ? എങ്ങിനെ പ്രസംഗിച്ചേനേ? അതിന്റെ മിമിക്രിയും കാണേണ്ടി വരുമായിരുന്നോ? നളന്‍ പറഞ്ഞതു പോലെ ഏതുഭാഷയില്‍ സംസാരിക്കണം എന്നൊക്കെ സംസാരിക്കുന്നയാളല്ലേ തീരുമാനിക്കേണ്ടത്.തെറ്റുകളെ കളിയാക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷേ, മന്ത്രി എന്തുകൊണ്ട് മലയാളത്തില്‍ സംസാരിച്ചില്ല എന്നു വിശദമാക്കണം എന്നൊക്കെ വാശിപിടിക്കുന്നത് കണ്ടിട്ട് ചിരിയാണ് വരുന്നത്.
പത്തുകൊല്ലത്തിലധികം വടക്കേയിന്‍ഡ്യയില്‍ ജീവിച്ച, ദിവസവും പകുതിയിലേറെ സമയം ഹിന്ദി പറയേണ്ടിവരുന്ന ഞാന്‍ ഹിന്ദി പറയുമ്പോള്‍ കാ കേ കീ ഇപ്പോഴും തെറ്റും. നോര്‍ത്തിന്‍ഡ്യന്‍ സുഹൃത്തുക്കള്‍ ഹിന്ദിയറിയാത്ത 'മദ്രാസി'യെ ഇപ്പോഴും പുച്ഛിച്ചു ചിരിക്കാരുണ്ട്. ഇംഗ്ലീഷില്‍ സംസാരിച്ചാലും അടുത്ത സുഹൃത്തുക്കള്‍ പോലും മല്ലു ആക്സ്ന്റ് പറഞ്ഞു കളിയാക്കും .എന്നു വെച്ച് ഹിന്ദി ഗ്രാമര്‍ പഠിച്ചിട്ടേ ഞാനിനി ഹിന്ദി പറയാന്‍ പാടുള്ളൂന്നു തോന്നും ഈ പോസ്റ്റ് വായിച്ചാല്‍. മലയാളിക്ക് തമിഴന്റേയും തെലുങ്കന്റേയും ഇംഗ്ലീഷിനെ പുച്ഛം. നോര്‍ത്തിന്‍ഡ്യന് ഇവരുടെയൊക്കെ മദ്രാസി ആക്സന്റ് പുച്ഛം. സായിപ്പിന് ബാക്കിയുള്ളവരുടെയൊക്കെ ഭാഷയെയും ആക്സന്റിനേയും അതിലേറെ പുച്ഛം.അപ്പോള്‍ അതിലൊന്നും വലിയ കാര്യമില്ല.
കേട്ടാല്‍ മനസ്സിലാകാത്ത ഒരാള്‍ പോലും ഇല്ലെങ്കിലും ഐക്യരാഷ്ട്റ സഭയിലും മറ്റും ആരെങ്കിലും ഇന്‍ഡ്യന്‍ ഭാഷയില്‍ സംസാരിച്ചാല്‍ പുളകമണിയുന്നതു മാത്രമായിരിക്കും മാതൃഭാഷാ സ്നേഹം!
ignorance is not a crime, but stupidity is. and i think its absolutely stupid to make fun of some one's ignorance.
ഇത് കാണിച്ച് തന്നതിന് പോങ്ങന് നന്ദി.
കണ്ടപ്പോള്‍ സങ്കടമാണ് വന്നത്. കുറച്ച് നാള്‍ മുന്‍പ് മെയിലില്‍ കിട്ടിയ ഒരു ഗ്ഗള്‍ഫ് മലയാളിയുടെ സി.ഡി കച്ചവടത്തിന്റെ രസമെന്തായാലും ഇതിനില്ല
ഇതൊരു പ്രശ്നമല്ലല്ലോ മാവേലി..ടീച്ചറുടെ സ്വാതന്ത്ര്യത്തിനു ഇവിടെയും എന്നിട്ടും പ്രസക്തിയുണ്ടല്ലോ അല്ലേ, ഇനി ടീച്ചര്‍ പറഞ്ഞതൊന്നും ആര്‍ക്കും മനസ്സിലായില്ല എന്നൊന്നും കാച്ചരുതേ..ഏക്കില്ല.
ഈ കുറിപ്പ് എഴുതുമ്പോള്‍ ഞാന്‍ കാണാതിരുന്ന പല മാനങ്ങളും പറയാതെ പോയ പല കാര്യങ്ങളും ബോധപൂര്‍വ്വം വിട്ടുകളഞ്ഞ ചില കാര്യങ്ങളുമൊക്കെ നിങ്ങളുടെ അഭിപ്രായങ്ങളുടെ പ്രതിഫലിച്ചു കണ്ടു. സന്തോഷം. ശ്രീമതി ടീച്ചറെ പരിഹസിക്കുകയോ മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയോ ഒന്നും ഈ പോസ്റ്റിന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ചില പ്രയോഗങ്ങളെങ്കിലും വായനക്കാര്‍ക്ക് രുചിക്കാതെ വരികയോ തെറ്റായി ഈ പോസ്റ്റിനെ മനസ്സിലാക്കാന്‍ ഇടയാക്കുകയോ ചെയ്തിട്ടുണ്ടാവും. അത് എന്റെ പരിമിതി മാത്രമായി കണ്ടാല്‍ മതി.
അനുകൂലമായും പ്രതികൂലമായും പരിഹസിയ്ക്കും വിധവുമൊക്കെ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.
പോങ്ങു.
സത്യായിട്ടും നടന്നത് പറഞ്ഞതാണു പ്രിയരേ.ശ്രീമതി ടീച്ചറെ പുഛിച്ചതല്ല.നീയാരാടാ ജിപ്പൂസ് ബിന്‍ ബറാക്ക് ഒബാമയോ എന്നൊന്നും ആരും ചോദിച്ച് കളഞ്ഞേക്കല്ലേ.
പോങ്ങേട്ടന്‍ പറഞ്ഞ പോലെ മലയാളികള്‍ മാത്രമാണ് സദസ്സില്‍ ഉണ്ടായിരുന്നതെങ്കില്‍ ടീച്ചര്‍ ഈ കസര്‍ത്ത് ഒഴിവാക്കേണ്ടതായിരുന്നു.ഇനി ഡോക്ടര്‍മാരുടെ മുമ്പില്‍ ആംഗലേയത്തിലേ സംസാരിക്കാന്‍ പാടുള്ളൂ.എന്നാലേ ആദരവും ബഹുമാനവും കിട്ടൂ എന്നൊക്കെയാണു ടീച്ചറുടെ സന്ദേശമെങ്കില്‍ കഷ്ടം എന്നേ പറയാനൊള്ളൂ.
"എന്നു വെച്ച് ഹിന്ദി ഗ്രാമര്‍ പഠിച്ചിട്ടേ ഞാനിനി ഹിന്ദി പറയാന്‍ പാടുള്ളൂന്നു തോന്നും ഈ പോസ്റ്റ് വായിച്ചാല്‍. " തന്നെ തന്നെ.ഗ്രാമര്‍ പരിശീലിക്കാന്‍ പറ്റിയ സ്ഥലവും സന്ദര്‍ഭവും തന്നെ.വീട്ടിലിരുന്ന് പരിശീലിക്കട്ടെടോ ശ്രീമതി.ഹല്ല പിന്നെ.
എന്തായാലും ന്‍റെ un ചെങ്ങായീ ഇതാവശ്യമില്ലാത്ത തോന്നല്‍ ആണൂട്ടോ.ഹരിയേട്ടാ നന്നായിരിക്കുന്നു ലേഖനം.GO A HEAD.മനസ്സിലായില്ലേ.തല പോകാതെ സൂക്ഷിച്ചോളാന്‍..
വെല്ലോം മനസിലായിമക്കളെ
സ്വപ്‌നക്കൂട് ഡോട്ട് കോം സന്ദര്‍ശിക്കൂ....
വീടിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
സെലിബ്രിറ്റി വീട്, ആര്‍ക്കിടെക്ട്‌സ് ചോയിസ്, ഹെറിറ്റേജ് ഹോം, വാസ്തു, ഇന്റീരിയര്‍ എക്‌സ്റ്റീരിയര്‍ ട്രെന്‍ഡുകള്‍....
പിന്നെ, വസ്തു ഇടപാടുകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും വാസ്തുശാസ്ത്രത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും മറുപടി.
ഇന്ഗ്ലാണ്ടില്‍ മറ്റു യൂറോപ്യന്‍ ആള്‍കാരെ വച്ച് നോക്കുമ്പോള്‍ ശ്രിമതി ടീച്ചര്‍ വളരെ നന്നായി സംസാരിച്ചിരിക്കുന്നു. അത് ഒരു ആക്ഷേപമായി കരുതേണ്ടതില്ല. പറയുന്നതിന്റെ സാരം മനസ്സിലായാല്‍ മതി .