കുമ്പസാരം

“ ഇംഗ്ലീഷ് ബ്ലോഗുകള്‍ സജീവമായി ഏറെ കഴിഞ്ഞാണ് മലയാള ഭാഷയുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മലയാളത്തിലെ ‘ബ്ലോഗിങ് വിപ്ലവം’ അരങ്ങേറുന്നത്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്ന് പലരാല്‍ സംഭാവനചെയ്യപ്പെട്ട തികച്ചും സ്വാഭാവികമായ പ്രക്രിയയായിരുന്നു അത്. വളരെ വൈകി മാത്രം സംഭവിച്ച ഒരു പ്രക്രിയയായതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയിലെ ബ്ലോഗുകളോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും അത് രൂപമെടുത്ത പശ്ചാത്തലവും മറ്റും മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യകാല ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും വിശാലമനസ്കന്‍, സങ്കുചിതമനസ്കന്‍, ഇടിവാള്‍, കുറുമാന്‍, സു, വാപ്പ, തീപ്പൊരി, ഇഞ്ചിപ്പെണ്ണ് എന്നിങ്ങനെ ഓമനപ്പേരുകളുടെ മറയ്ക്കു പിന്നില്‍ നിന്ന് എഴുതിത്തുടങ്ങിവരുമായിരുന്നു. അതുകൊണ്ടുതന്നെ സ്വകാര്യത നല്‍കുന്ന സ്വാതന്ത്ര്യം മലയാളം ബ്ലോഗിങ്ങിന്റെ സ്വഭാവത്തെയും ഭാഷയെയും സ്വാധീനിച്ചു. മുന്‍‌കാല ബ്ലോഗര്‍മാരില്‍ പലരുടെയും പേരുപോലെ തന്നെ സരസമായിരുന്നു അവരുടെ ഭാഷയും. ഒട്ടും ഗൌരവമല്ലാത്ത സാഹചര്യത്തില്‍ മുഖ്യമായും വിദേശ മലയാളികളുടെ വികാരവിചാരങ്ങളായിരുന്നു ആദ്യകാല ബ്ലോഗുകളുടെ ഉള്ളടക്കം. പിന്നീടു വന്ന ബ്ലോഗര്‍മാരില്‍ വ്യാജപേരുകളുള്ളവരുടെ എണ്ണം കൂടിവരികയും ഒട്ടും ഗൌരവമല്ലാത്ത ഭാഷ തന്നെ രൂപപ്പെടുകയും ചെയ്തു. ബ്ലോഗിലെ കള്ളപ്പേരുകള്‍ നല്‍കുന്ന വന്യമായ സ്വാതന്ത്ര്യത്തിനു പിന്നില്‍ നിന്ന് ഒരു തരം കുളിമുറിയെഴുത്തായി ബ്ലോഗിനെ സമീപിച്ചവരും കുറവല്ല. അതുകൊണ്ടുതന്നെ നവമാധ്യമമെന്ന നിലയില്‍ മലയാളം ബ്ലോഗുകള്‍ ഇപ്പോഴും ശൈശവദശയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതേ സമയം തുടക്കം മുതല്‍ തന്നെ സ്വന്തം പേരില്‍ എഴുതുന്നവരും വിളിപ്പേരുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്നവരുമായി ഒരു ചെറിയ വിഭാഗം ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തവരുമുണ്ടായിരുന്നു. അവരുടെ പാത പിന്തുടരാന്‍ അധികമാരുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരം പോസ്റ്റുകള്‍ പ്രോത്സാഹിപ്പിയ്ക്കപ്പെട്ടതുമില്ല. മുന്‍കാല ബ്ലോഗര്‍മാരില്‍ പലരും സജീവമല്ലാതായി. പിന്‍‌മൊഴി പോലുള്ള ഏകീകൃതസ്വഭാവമുള്ള ബ്ലോഗ് അഗ്രഗേറ്ററുകള്‍ പലതും പിന്‍‌വലിയുകയും ബ്ലോഗ് കൂട്ടായ്മയുടെ പേരില്‍ കുറുമുന്നണികള്‍ രൂപപ്പെടുകയും ചെയ്തു. ഈ അടുത്തകാലത്തായി മലയാളം ബ്ലോഗുകളുടെ എണ്ണത്തിലും ഗുനനിലവാരത്തിലും ഇടിവുണ്ടായെന്ന ആ‍ാരോപണം ഈ പശ്ചാത്തലവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. “

ഇത്രയും കാര്യങ്ങളാണ് മലയാളം ബ്ലോഗിനെക്കുറിച്ച് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ 2009 ഒക്ടോബര്‍ 11 ലക്കത്തില്‍ ശ്രീ.ബി.എസ്. ബിമിനിത് എഴുതിയ ‘ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന ലേഖനത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. ലേഖകന്റെ ഈ നിരീക്ഷണത്തെ തീര്‍ത്തും അവഗണിച്ചു കളയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാല്‍ ആ‍ാധികാരികമായി അതിനെക്കുറിച്ച് മറുപടി നല്‍കാനോ അഭിപ്രായം പറയാനോ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് തുറന്നു സമ്മതിച്ചുകൊണ്ടും ഈ വിഷയത്തില്‍ ഓരോ ബ്ലോഗറിന്റെയും ബ്ലോഗ് വായനക്കാരന്റെയും കാഴ്ചപ്പാടുകള്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടെന്നറിയിച്ചുകൊണ്ടും ഞാനിത് ഒരു പോസ്റ്റാക്കുന്നു.

ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വായനക്കാരോടും ബൂലോഗത്തോടുമുള്ള എന്റെ കുമ്പസാരമാണ് ഈ പോസ്റ്റ്.

ഒരു കാര്യം സത്യമാണ്. പ്രതിഭാധനന്മാരായ പല ബ്ലോഗ് എഴുത്തുകാരും ഇന്ന് ബൂലോഗത്ത് സജീവമല്ല. അത് ഈ മാധ്യമത്തിന്റെ ശക്തിക്ഷയത്തിന് ഒരു കാരണമാവുന്നുണ്ട്. ബൂലോഗത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയെ പ്രതിനിധീകരിയ്ക്കുന്ന ഞാന്‍ ബൂലോഗത്തിന്റെ അപചയത്തിന് കാരണമായവരെ പ്രതിനിധീകരീക്കുന്ന ഒരു വ്യക്തിയുമാണ്. എങ്കിലും ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യേണ്ടതുണ്ട്. ആ തിരിച്ചറിവുകൊണ്ടാണ് ഈ ലേഖനം വായിച്ചതിനുശേഷം ഞാന്‍ ഒരു പോസ്റ്റുപോലും കുറിയ്ക്കാതിരുന്നത്. എന്നേപ്പോലൊരുവന്‍ എഴുതാതിരിയ്ക്കുന്നതും ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ആണ്!!.

ഞാനും ആദ്യകാലങ്ങളില്‍ നര്‍മ്മരസത്തെ കൂട്ടുപിട്ടിച്ച് പോസ്റ്റുകള്‍ എഴുതിയവനാണ്. ഒട്ടും ഗൌരവസ്വഭാവമില്ലാത്ത അറുവഷളന്‍ കുറിപ്പുകള്‍. വായനക്കാരെ ചിരിപ്പിക്കുന്നവര്‍ക്കും ചിരിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൂം മാത്രമാണ് സ്വീകാര്യത ലഭിയ്ക്കുക എന്ന വിചാരത്തിലാണ് ഞാന്‍ അത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്. പേരും പ്രശസ്തിയും നേടുക എന്നതാണല്ലോ മിക്ക എഴുത്തുകാരുടെയും ബ്ലോഗര്‍മാരുടെയും ആഗ്രഹം. ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു. ഈ നിമിഷം, ഇപ്പോള്‍ ഞാന്‍ പറയുന്നു അത്തരമൊരു ആഗ്രഹത്തെ ഞാന്‍ വെടിഞ്ഞിരിയ്ക്കുന്നുവെന്ന്. ഞാന്‍ പിന്‍‌വാങ്ങുന്നു. കാരണം ‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത. അതുപോലെ ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെയും അര്‍ഹിക്കുന്ന ഗൌരവത്തോടെയും സമീപിക്കുന്ന ബെര്‍ളി തോമസിനെ മാനിക്കാതിരിക്കുന്നതെങ്ങനെ? കുഴൂര്‍ വിത്സനെയും എതിരന്‍ കതിരവനെയും റാം മോഹന്‍ പാലിയത്തിനെയും കുറുമാനെയും നട്ടപ്പിരാന്തനെയും ഇടിവാളിനെയും അരവിന്ദനെയും മനുജിയെയും തമനുവിനെയുമൊക്കെ മറക്കാനാവുമോ? പേരെടുത്തുപറയാന്‍ നിന്നാല്‍ ഒരു അന്തവുമുണ്ടാവില്ല. (മേപ്പടി കുറിച്ച പേരുകള്‍ പെട്ടെന്ന് മനസ്സില്‍ വന്നവ മാത്രം. ഇതിലുമേറെ പ്രതിഭാധനന്മാര്‍ എത്രയോ!! ) ഇവരുടെയൊക്കെ എഴുത്തിലെ വശീകരണ ശക്തിയ്ക്ക് മുന്നില്‍ ഞാനാര് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു. അപരാധബോധത്താല്‍ എന്റെ ശിരസ്സ് കുനിയുന്നു. എന്തിനുവേണ്ടി ഞാന്‍ എഴുതണം. എവിടെയാണ് എന്റെ സ്പേസ് എന്നൊന്നും തിരിച്ചറിയാനാവാതെ ഞാന്‍ ഉഴറുന്നു.

കവിത, കഥ, ലേഖനം, അനുഭവക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അസമാന്യമാം വിധം പ്രതിഭ പ്രകാശിപ്പിക്കുന്ന എത്രയോ പ്രഗത്ഭര്‍ ഈ ബൂലോഗത്തില്‍ നിലകൊള്ളുന്നു. യാഥാര്‍ത്ഥ പ്രതിഭകള്‍. എഴുത്തിനെ ഗൌരവത്തോടെ കാണുന്ന ഒരു എഴുത്തുകാരനും വേണ്ടത്ര പിന്തുണ നല്‍കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല. ഞാനടക്കമുള്ള വായനക്കാര്‍ ഇവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. എന്നേപ്പോലുള്ള ചവറെഴുത്തുകാരനെയൊക്കെ വായനക്കാര്‍ പതിയെ അവഗണിച്ചു തുടങ്ങണം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബഹുമാനിയ്ക്കുകയും ഇഷ്ടപ്പെടുകയും യഥാര്‍ത്ഥ പ്രതിഭകള്‍ എന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്ന പല എഴുത്തുകാരേക്കാളും കമന്റുകളും ഫോളോവേഴ്സും എനിയ്ക്കു ലഭിയ്ക്കുന്നു എന്നതില്‍ നിന്നുമാത്രം ഈ ബൂലോഗം നിലവാരത്തകര്‍ച്ച നേരിടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളും. നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും ലാഘവബുദ്ധിയോടെ എഴുത്തിനെ സമീപിക്കുന്നവര്‍ എത്ര പ്രിയപ്പെട്ടവരായാലും അവരുടെ ചെവിയ്ക്കു കിഴുക്കി നേര്‍വഴിയ്ക്ക് നയിക്കാന്‍ ഒരോ ബ്ലോഗ് വായനക്കാരനും ശ്രമിയ്ക്കണം. അങ്ങനെ ശ്രമിക്കേണ്ടതല്ലേ?

ചിരിപ്പിച്ച് നിങ്ങളുടെ വയര്‍ ഉളുക്കിപ്പിക്കുമെന്ന വാശിയില്‍, ഇല്ലാത്ത അനുഭവങ്ങളെ അല്പമാത്രമായ എന്റെ ഭാവനയില്‍ വിരിയിച്ച് ഒരു പോസ്റ്റാക്കി ഞാന്‍ വിളമ്പിയാല്‍ എന്നെ നിങ്ങള്‍ ചവിട്ടണം. (പോങ്ങു എന്ന ബ്ലോഗറോട് സ്നേഹമുണ്ടെങ്കില്‍) തമാശ നിലാവരമില്ലാത്തതാണ് എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ, അത് വായനക്കാരനെ രസിപ്പിയ്ക്കുന്നതാവണം ശിക്ഷിയ്ക്കുന്നതാവരുത്. വായനക്കാരനെ രസിപ്പിയ്ക്കണമെങ്കില്‍ അത് സ്വയം രസിയ്ക്കുന്നതാവണം. സ്വയം രസിയ്ക്കണമെങ്കില്‍ എഴുത്തിനെ / വിഷയത്തെ ആത്മാര്‍ത്ഥമായി സമീപിയ്ക്കണം. ആത്മാര്‍ത്ഥമായി സമീപിയ്ക്കണമെങ്കില്‍ പറയാന്‍ എന്തെങ്കിലുമുണ്ടാവണം. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതു പറയുന്നത് ആരാധകരെ സൃഷ്ടിക്കണമെന്ന ഗൂഢലക്ഷ്യത്തോടെയുമാവരുത്. ഒരു ബ്ലോഗര്‍ കമന്റ് കൊടുത്ത് കമന്റ് വാങ്ങാനും ശ്രമിക്കേണ്ടതില്ല.

ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ ഇനി എഴുത്തിനെ ഗൌരവമായി കാണാം. എന്നുകരുതി മേലില്‍ എന്റെ കുറിപ്പുകള്‍ നിലവാരമുള്ളതാവുമെന്ന് ആരും ധരിയ്ക്കേണ്ട. കാരണം, നന്നാവാന്‍ നല്ല പ്രതിഭ വേണം. പോസ്റ്റാന്‍ വേണ്ടി ഞാന്‍ പോസ്റ്റില്ല എന്നുമാത്രമാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എനിക്ക് കമന്റുകിട്ടണമെന്ന ഉദ്ദേശത്തോടെ ആസ്വദിയ്ക്കാനാവാത്ത ഒരു പോസ്റ്റിനും വെറുതേ ‘സ്മൈലി’യിട്ട് ഞാന്‍ സാന്നിദ്ധ്യമറിയിച്ചിട്ടില്ല. ഇനി അറിയിക്കുകയുമില്ല. ‘പുതിയ പോസ്റ്റിട്ടു, വായിക്കുമല്ലോ‘ എന്നു പറഞ്ഞ് ആര്‍ക്കും മെയില്‍ അയച്ച് ഉപദ്രവമുണ്ടാക്കാനും ശ്രമിക്കില്ല. ഒരു ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തോടും എന്നെ വായിക്കുന്ന ഹതഭാഗ്യരോടും ഇത്രയെങ്കിലും നീതി ഞാന്‍ ചെയ്യേണ്ടതല്ലേ?

പുതിയ ബ്ലോഗര്‍മാരേ, കമന്റുകളിലും ചതുരക്കൂട്ടില്‍ തളച്ചിട്ടിരിയ്ക്കുന്ന ഫോളോവേഴ്സിന്റെ തലയെണ്ണത്തിലും ഭ്രമിക്കാതെ നിങ്ങള്‍ സധൈര്യം പുതുമകള്‍ പരീക്ഷിയ്ക്കുക. ആരെയും അനുകരിയ്ക്കാതെ എഴുത്തിനെ അതിഗൌരവത്തോടെ സ്നേഹിയ്ക്കുക. നിങ്ങള്‍ക്ക് ബാധ്യതയാവുന്ന ആരാധകനോ, അസംഭ്യവര്‍ഷം ചൊരിയാനെത്തുന്ന അനോണിയായോ ഞാന്‍ വരില്ല. എന്റേതായ അഭിപ്രായങ്ങള്‍ പറയാന്‍, പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ സ്നേഹിതനായി, സനോണിയായി ഈ പോങ്ങു കാണും. ഒരു പക്ഷേ, ഞാനുള്‍പ്പടെ ബൂലോഗത്തിന് വരുത്തിവച്ച അപമാനങ്ങള്‍ക്ക് പരിഹാരമാവാന്‍ നിങ്ങള്‍ക്കായേക്കും.

പുലി എന്ന ഹിംസ്രജന്തുവിന്റെ പേരു പറയുന്നില്ല. എങ്കിലും ആദ്യകാല പ്രതിഭധനന്മാരായ ബ്ലോഗര്‍മാര്‍ ഈ ബൂലോഗത്ത് പഴയപോലെ സജീവമാകുകയും പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ശരിയായ വഴിയും പ്രോത്സാഹനവും നല്‍കി നിലകൊള്ളുകയും ചെയ്തിരുന്നുവെങ്കിലെന്നും ഞാനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു. അങ്ങനെയങ്ങനെ ബൂലോഗത്തിനുണ്ടെന്ന് ചിലര്‍ പറയുന്ന ബാലാരിഷ്ടതകള്‍ പരിഹരിയ്ക്കാന്‍ നമുക്കൊരുമിച്ച് ശ്രമിച്ചു നോക്കാം.

അവസാനിപ്പിയ്ക്കുന്നതിനു മുന്‍പ് പുതിയ ബ്ലോഗെഴുത്തുകാരോടായി, 1988-ല്‍ ശ്രീ. ടി. പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ ഒന്നുകടമെടുത്ത് ഇവിടെ കുറിച്ചോട്ടെ?

അതിതാണ്: വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക. എഴുതിയേ കഴിയൂ എന്നു തോന്നുമ്പോള്‍ മാത്രം എഴുതുക. അങ്ങനെ ആദ്യമായി നിങ്ങള്‍ നിങ്ങളോടുതന്നെ നീതി പുലര്‍ത്തുക.

ഇതിനുസമാനമായ ഒരു ഉപദേശം(?) സാഹിത്യവാരഫലം കുറിച്ചിരുന്ന ശ്രീ. എം. കൃഷ്ണന്‍ നായരും നല്‍കിയിരുന്നു. ഞാനിതൊക്കെ പാലിയ്ക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യസനത്തോടെ സമ്മതിയ്ക്കട്ടെ. നിങ്ങളെങ്കിലും അങ്ങനെയാവരുത്.

( മാതൃഭൂമിയിലെ ലേഖനത്തെക്കുറിച്ച് ‘പപ്പൂസ് ‘ എന്നേക്കാള്‍ ആധികാരികമായും മനോഹരമായും കുറിച്ചിരിയ്ക്കുന്നു. പുതിയ ലക്കം ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍ ആ പോസ്റ്റ് ഇടം പിടിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ആശംസകള്‍ പപ്പൂസ് )

Comments

oolen said…
നന്നായ്‌ ചേട്ടാ .മാതൃഭൂമിയിലെ ആര്‍ട്ടിക്കിള്‍ ഞാനും വായിച്ചിരുന്നു .ബ്ലോഗ്‌ വായിക്കുന്ന (വല്ലപ്പോഴും എന്തേലും ഒക്ക കുത്തികുരികാന്‍ ശ്രമിക്കുന്ന )ഞങ്ങള്‍ പാവം പുതിയ പിള്ളേരെ തളര്‍ത്തുന്ന തരം ആര്‍ട്ടിക്കിള്‍ ആയിരുന്നു അത്.എന്തായാലും അതിനു മറുപടി നല്‍കിയത് നല്ലത് .ആര്‍ട്ടിക്കിള്‍ എഴുതിയ ആളും ഒരു ബ്ലോഗ്ഗര്‍ ആണെന്ന കാര്യം കൂടി ചേര്‍ക്കാമായിരുന്നു .എന്തായാലും കുമ്പസാരംഉഗ്രന്‍
ഇവിടെയും തേങ്ങ അടിക്കാന്‍ പറ്റിയില്ല അണ്ണാ .
സാരമില്ല പോയി വായിക്കട്ടെ , കേട്ടോ !!!!!!!!
njaan oru dheshatthinte kadha" kaaran aanu . ippol peru maatti .
Pongummoodan said…
പ്രിയ ഊളാ,

അഭിപ്രായം പറഞ്ഞതില്‍ സന്തോഷം. ആര്‍ട്ടിക്കിള്‍ എഴുതിയ ലേഖകന്‍ ബ്ലോഗറായിരുന്നുവെന്ന് അനിക്കറിയില്ലായിരുന്നു. അയാളുടെ ലിങ്ക് അറിയുമോ?
പ്രിയ said…
അഗ്രഗേറ്ററിനെക്കാള്‍ പലരുടെയും വായനാലിസ്റ്റ് ആണ് മലയാളം ബ്ലോഗ് വായനക്കായി ഉപകാരപ്പെടുന്നത്. ഇഷ്ടപ്പെട്ട ഒരു ബ്ലോഗിലെത്തിയാല്‍ അവരുടെ വായനാലിസ്റ്റ് സൈഡ്ബാറില്‍ ഉണ്ടെങ്കില്‍ അതും ഒന്നു നോക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. അതിനാല്‍ തന്നെ ഗൂഗിള്‍ റീഡര്‍ ഷെയര്‍ മലയാളബ്ലൊഗ് ക്വാളിറ്റി വായനക്ക് ഉപകാരപ്രദമാണ്.

എഴുതാന്‍ (എന്തെങ്കിലും) കഴിവുള്ളവര്‍ എഴുതാതിരിക്കരുത്. കാരണം ഒന്‍പത് പോസ്റ്റ് മോശമാണെങ്കിലും പത്താമത്തെത് ചിലപ്പോള്‍ അടിപൊളിയാണെങ്കിലോ. (അപ്പോള്‍ പിന്നെ പോങ്ങ്‌സിനോടിനു പ്രത്യേകിച്ച് പറയണോ? )

മാതൃഭൂമി മലയാളം ബ്ലൊഗിനെ ഒരു വഴിക്കാക്കിയിട്ടെ അടങ്ങൂ. അതു പോലത്തെ പാരകളല്ലേ അവര്‍ക്ക് മലയാളം ബ്ലോഗ് നല്‍കിയത്. :)
Pongummoodan said…
ദേശത്തിന്റെ കഥാകാരനായ പ്രദീപേ,

വായിച്ചിട്ട് വരുമല്ലോ? :)
Pongummoodan said…
പ്രിയ പ്രിയേ,

സന്തോഷം. :)
മാതൃഭൂമിയുടെ ‘ഹനാന്റെ വി‌സ്മയ യാത്ര’ പൊളിച്ചടുക്കിയ ബൂലോകത്തോട് മാതൃഭൂമിക്ക് ഇഷ്ടം കൂടുമോ?
---------------------------
കെ.പി. നിര്‍മല്‍‌കുമാറിനെക്കൊണ്ട് ഇന്ത്യാവിഷനേയും എം.കെ.മുനീറിനേയും മാതൃഭൂമി ‘നക്കികൊല്ലിക്കുന്നത്’
കണ്ടില്ലേ?(അത് മുതലാളിയുടെ കരച്ചിലും പ്രേക്ഷകന്റെ കണ്ണുനീരും അല്ല; നമ്മള്‍ വായനക്കാരടെ ക്ഷമ പരീക്ഷണം ആണ്).
---------------------------
ഞാനും ഇവിടെ കുമ്പസാരികുന്നു. പക്ഷേ കുമ്പസാര രഹസ്യം പുറത്ത് പറയുന്നത് ശരിയല്ലല്ലോ?
------------------------------
Junaiths said…
എവിടെയാണ് എന്റെ സ്പേസ് എന്നൊന്നും തിരിച്ചറിയാനാവാതെ ഞാന്‍ ഉഴറുന്നു.
മച്ചാ ഉഴറണ്ടാ...പിന്നില്‍ നിന്നും പുറകോട്ടു എണ്ണുമ്പോള്‍് ഒരു രണ്ടു സ്ഥാനം മുന്നില്‍ തന്നെ..
അണ്ണാ ഇനി മുതല്‍ തേങ്ങ ആര്‍ക്കും തേങ്ങ അടിക്കരുത് എന്നാണ് അണ്ണന്‍ പറഞ്ഞതല്ലേ ??? ഓക്കേ

.എന്നേപ്പോലൊരുവന്‍ എഴുതാതിരിയ്ക്കുന്നതും ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ആണ്!!. ഈ തിരിച്ചറിവ് കൊള്ളാം.

കാരണം ‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത. ഇത് ശരിയല്ല. പൊങ്ങു ഭായിയുടെ ശൈലി ഭായിയുടെ സ്വന്തമാണ് . അതിഷ്ടപ്പെടുന്നവരുണ്ട് . വ്യത്യസ്തമായ ശൈലി എഴുത്തില്‍ നിര്‍ണായകമാണ് എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് . ഇന്നലത്തെ മഴയ്ക്ക് കിളുത്ത ഞാന്‍ ആധികാരികമായി പറയുന്നത് ശെരിയല്ല എങ്കിലും എം .ടി യുടെ രണ്ടാമൂഴം ശൈലി കൊണ്ട് ശ്രദ്ധേയമല്ലേ???


നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും ലാഘവബുദ്ധിയോടെ എഴുത്തിനെ സമീപിക്കുന്നവര്‍ എത്ര പ്രിയപ്പെട്ടവരായാലും അവരുടെ ചെവിയ്ക്കു കിഴുക്കി നേര്‍വഴിയ്ക്ക് നയിക്കാന്‍ ഒരോ ബ്ലോഗ് വായനക്കാരനും ശ്രമിയ്ക്കണം. അങ്ങനെ ശ്രമിക്കേണ്ടതല്ലേ? തികച്ചും സത്യം !!!

ഒരു ബ്ലോഗര്‍ കമന്റ് കൊടുത്ത് കമന്റ് വാങ്ങാനും ശ്രമിക്കേണ്ടതില്ല.
ബൂലോഗം എന്ന ഈ വന്‍ കടലില്‍ ഒരു "നെറ്റിയെ പൊട്ടന്റെയോ പൂഞ്ഞന്റെയോ ,പരലിന്റെയോ സ്ഥാനമുള്ള എനിക്കൊക്കെ ഒരു കമന്റ്‌ കിട്ടാന്‍ ഇതൊക്കെയല്ലേ മാര്‍ഗമുള്ളൂ . എങ്കിലും ഞാന്‍ രണ്ടു പ്രാവശ്യം മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ . ആശ്വാസം !!!!!!!
പക്ഷെ എനിക്ക് ഒരു കമന്റ്‌ തന്ന " പാലക്കടെട്ടന്‍ " എന്ന പേരില്‍ അറിയപ്പെടുന്ന ഒരു റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്റെ ബ്ലോഗില്‍ ഞാന്‍ വിസിറ്റ്ചെയ്തു . തുടിച്ചു നില്‍ക്കുന്ന അനുഭവങ്ങളാണ് അദ്ദേഹം എഴുതി കൂട്ടിയത് . 2008 മുതല്‍ ആണെന്ന് തോന്നുന്നു . പക്ഷെ ഒരു കമെന്റ് പോലും അദ്ദേത്തിനു കിട്ടിയിട്ടില്ല . എനിക്ക് കമന്റ്‌ തന്ന അന്ന് മുതല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ സ്ഥിരം ആരാധകന്‍ ആണ് .
പോങ്ങുവേട്ട കമന്റ്‌ എന്ന് പറയുന്നത് " ബ്ലോഗ്‌ എഴുത്ത് കാരന്റെ റോക്കറ്റ് ഇന്ധനം " ആണ് . ഓരോ കമന്റ്‌ കിട്ടുമ്പോഴും ഒരു വല്ലാത്ത അനുഭൂതി തോന്നാറുണ്ട് . സത്യമായിട്ടും ഞാന്‍ എഴുതുന്നത്‌ ആരെങ്കിലും കമന്റ്‌ തരണേ എന്ന പ്രാര്‍ഥനയോടെ ആണ് . പക്ഷെ ഞാന്‍ കോമഡി അല്ലെങ്കില്‍ കഥ തന്നെയോ എഴുതാറില്ല . എന്തെങ്കിലും വായില്‍ തോന്നുന്നത് ,നാട്ടിന്‍ പുറത്തു കലുന്കേല്‍ ഇരുന്നു കൂട്ടുകാരോട് പറയുന്ന പോലെ അങ്ങ് എഴുതി വിടുകയാണ് .

എന്റേതായ അഭിപ്രായങ്ങള്‍ പറയാന്‍, പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ സ്നേഹിതനായി, സനോണിയായി ഈ പോങ്ങു കാണും. ഒരു പക്ഷേ, ഞാനുള്‍പ്പടെ ബൂലോഗത്തിന് വരുത്തിവച്ച അപമാനങ്ങള്‍ക്ക് പരിഹാരമാവാന്‍ നിങ്ങള്‍ക്കായേക്കും.

അണ്ണാ ഞങ്ങള്‍ക്ക് കഴിയും , ഇന്നലത്തെ മഴയ്ക്ക് കുരുത്ത പുതിയ തലമുറയിലെ എന്നേ പോലെ ഉള്ള പിള്ളേര് പ്രതീക്ഷിക്കുന്നത് വല്യെട്ടന്മാരുടെ കയില്‍ നിന്ന് കമന്റ്‌ മാത്രമല്ല . എഴുത്ത് നിലവാരമില്ലാതെ വരുമ്പോള്‍ ,
പാലാ സ്റ്റൈലില്‍ പച്ച തെറിയും പ്രതീക്ഷിക്കുന്നുണ്ട് .
നിങ്ങള്‍ വിമര്‍ശിക്കുമ്പോഴാണ് എന്നേ പോലെയുള്ള " കുരുപ്പകള്‍ " നന്നായി എഴുതാന്‍ പഠിക്കുന്നത് .
അണ്ണാ നിര്‍ത്തുന്നു , വായിച്ചു മടുത്തു കാണുമല്ലോ ????
എന്തായാലും ബ്ലോഗ്‌ എന്ന ഈ പുതിയ മീഡിയ നിലവാരത്തോടെ നില നിര്‍ത്താന്‍ , വല്യെട്ടന്മാര് മുതല്‍ ഛൊട്ട വരെ ഒന്നിച്ചു പ്രവര്‍ത്തിക്കാം .
സജി said…
സര്‍ പോങ്ങന്‍
മുന്‍പൊരിക്കല്‍ വാഴക്കോടന്‍ പോഴത്തരം നീര്‍ത്തുന്നുവെന്നു പറഞ്ഞപ്പോള്‍ ഞാനും നട്ടപ്പിരാന്തനും ഇതു സംസാരിക്കുകയും, ഒരു പോസ്റ്റ് എഴുതി തുടങ്ങുകയും ചെയ്തതായിരുന്നു. പിന്നെ പകുതിവഴിയില്‍ നിര്‍ത്തിക്കളഞ്ഞു.

പോങ്ങന്‍, വാഴക്കോടന്‍ മുതലായവര്‍ ഇങ്ങനെ ടൈപ്പു ആകേണ്ടവരല്ല.

സുരേഷ് ഗോപി പള്ളിലച്ചനായാലും,കയ്യില്‍ എ.കെ 47 കാണും എന്ന പറഞ്ഞപ്പോലെയാകുന്നു കാര്യങ്ങള്‍!


എന്തായാലും നല്ല തീരുമാനം!

ഈടുള്ള സൃഷ്ടികള്‍ പുറത്തു വരട്ടെ....
oolen said…
http://www.biminith.blogspot.com/
ഇതാണ് b.s biminith ബ്ലോഗ്‌ .ആരും തന്‍റെ ബ്ലോഗ്‌ വായിക്കാത്ത സങ്കടം ആകും ആ വലിയ മനുഷ്യനെ അങ്ങനെ എഴുതാന്‍ പ്രേരിപിച്ചത്‌
Anonymous said…
മാത്രുഭൂമിക്കാരനു അസൂയയാണു അവന്‍മാരു പോകാന്‍ പറ, ഇപ്പോള്‍ മുഖ്യധാരാ പത്രങ്ങള്‍ നട്ടെല്ലോടെ എന്തെങ്കിലും എഴുതുന്നുണ്ടോ? മണര്‍കാട്‌ മാത്യ്‌വും വീരേന്ദ്രകുമാറും മനസ്സില്‍ വിചാരിക്കുന്ന കാര്യം കൂലി എഴുത്തായി എഴുതുന്നു, ഒരു വളിപ്പന്‍ പൈങ്കിളി ഭാഷയില്‍

അവമ്മാര്‍ പോയി തുലയട്ടെ ഒരു സിനിമയെപറ്റി നല്ല ഒരു നിരൂപണം ആരെങ്കിലും എഴുതുന്നോ? പരസ്യം കിട്ടിയില്ലെങ്കിലോ എന്നു പേടി

അപ്പോള്‍ നമ്മള്‍ ഈ ബ്ളൊഗ്‌ ഉലകത്തില്‍ ആരെയും പേടിക്കാതെ ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എഴുതുക

പിന്നെ സീ പീ എം കാര്‍ എല്ലാം വായിക്കുന്നവരും എഴുതുന്നവരും ആണു അപ്പോള്‍ കമ്യൂണിസ്റ്റു വിരുധമായ എന്തിനെയും ഇവര്‍ വധിക്കാന്‍ ശ്രമിക്കും കാലു തല്ലി ഒടിക്കും

കിരണ്‍ തോമസൊക്കെ സ്മാര്‍ട്‌ സിറ്റിയെ പറ്റി എന്തൊരു കശാപ്പായിരുന്നു ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ ഇപ്പോള്‍ അവര്‍ക്കൊക്കെ മിണ്ടാട്ടം ഉണ്ടോ?

കോണ്‍ ഗ്രസുകാരന്‍ വായിക്കുന്നവനല്ല അതിനാല്‍ കമ്യൂണിസ്റ്റു വിരുധമായി എഴുതുപോള്‍ പേടിക്കേണ്ടതുപോലെ രാഹുല്‍ ഗാന്ധിയെപറ്റി തെറി എഴുതിയാല്‍ പേടിക്കണ്ട

ഈ ഫാസിസ്റ്റുകളെ ഒരു കല്ലെടുത്തെറിയാന്‍ ഒളിഞ്ഞിരുന്നല്ലേ പറ്റു

ഫലം ഇഛിക്കാതെ കര്‍മ്മം ചെയ്യു പോങ്ങു എഴുതാന്‍ മൂഡ്‌ ഉള്ളപ്പോള്‍ എഴുതുക പണം പ്രതീക്ഷിക്കണ്ട

ബെര്‍ളീ തണ്റ്റെ ബ്ളോഗ്ഗ്‌ ഒരു വ്യവസായം ആക്കി പണം കിട്ടുന്നുണ്ടോ ആവോ? നശിപ്പിച്ചു ഒരു കമണ്റ്റിടാനും വലിയ പ്രയാസം ആണു അവിടെ

പഴയതെല്ലാം നല്ലതു എന്നു വയസ്സാകുമ്പോള്‍ ആറ്‍കും തോന്നും പണ്ടു ഗൌരീടെ കാലത്തായിരുന്നേല്‍ എന്നു അതു വയസ്സാവുന്നതിണ്റ്റെ ലക്ഷണം ആണു
Deepz said…
സൂപ്പര്‍ പോസ്റ്റ് :)
പൊങ്ങുച്ചേട്ടാ .

സ്മൈലി ഇട്ടിട്ട് പൊയത് തിരക്കു കാരണമാ.

നിങ്ങാളെ പോലുള്ളവർ ഇങ്ങിനെ പറഞ്ഞാൽ കഷ്ടമാന്ന്

വളരെ യാദാശ്ചികമായി ബ്ലോഗിൽ എത്തിയ എന്നേ പോലുള്ളവർ പറയുണതിൽ കാര്യമില്ല എന്നു ഞാൻ കരുതുന്നില
“കവിത, കഥ, ലേഖനം, അനുഭവക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അസമാന്യമാം വിധം പ്രതിഭ പ്രകാശിപ്പിക്കുന്ന എത്രയോ പ്രഗത്ഭര്‍ ഈ ബൂലോഗത്തില്‍ നിലകൊള്ളുന്നു. “ ഇതിൽ നിന്നു തന്നെ എല്ലം മനസിലാക്കൻ പറ്റുന്നതാന്നു .

മറ്റുള്ളവരുടെ വാക്കുകൾക്കു അതിന്നു അർഹമായ വില മാത്രം നൾകുക. താങ്കൾ മനസ്സ്ക്ഷിയോറ്ട് നീതി പുലർത്തുക ഇത്രയെ എനിക്കു പറയനുള്ളു


ഈടുള്ള സൃഷ്ടികള്‍ പുറത്തു വരട്ടെ....
‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല..

ഓരോ എഴുത്തുകാരനും അവന്റേതായ പരിമിതികളിൽ നിന്നല്ലേ എഴുതുന്നത്. ഞാൻ എഴുതുമ്പോൾ പൊങ്ങുമ്മൂടനെപ്പോലെ നിലവാരം ഉണ്ടാവണം എന്ന് ആഗ്രഹിച്ചത് കൊണ്ടോ വാശിപിടിച്ചത് കൊണ്ടോ ആവില്ലല്ലോ. കഴിയുന്ന രീതിയിൽ കഴിയുന്ന ഭാഷയിൽ ആത്മസംതൃപ്തിക്കായി മാത്രം എഴുതുക. അത് ആരുടെയെങ്കിലും കൃതികളേക്കാൾ നിലവാരം ഉണ്ടാവണം എന്ന് ശഠിച്ചിട്ട് കാര്യമില്ല. നാം എഴുതുന്നതിലെ നല്ല വശം പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് പോലെ തന്നെ വിമർശനങ്ങളും സ്വീകരിക്കുകയും അവ ശരിയായ രീതിയിൽ എടുത്ത് തിരുത്തുകയും ചെയ്യുക.
ബൂലോകത്തെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് താങ്കള്‍ സ്വയം വിമര്‍ശനപരമായി എഴുതിയ കുറിപ്പ് വായിച്ചു.. ഒന്നല്ല രണ്ട് തവണ.. ബ്ലോഗ് എഴുതുന്നവരെ പ്രധാനമായും രണ്ടായി തിരിക്കാം എന്നു തോന്നുന്നു. കമന്റ് ആഗ്രഹിക്കുന്നവരും കമന്റ് ആഗ്രഹിക്കാത്തവരും. രണ്ടാമത്തെ വിഭാഗത്തില്‍ ആള് വളരെ തുച്ഛമാണ്. യാതൊരു വിധ എഡിറ്റിങ്ങും തിരഞ്ഞെടുക്കലും കൂടാതെ സ്വന്തം കലാസ്രുഷ്ടിയോ പ്രതികരണമോ ബ്ലൊഗില്‍ ഇടുന്ന ബഹു ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് തങ്ങളുടെ സ്രുഷ്ടികള്‍ ആരെങ്കിലും വായിക്കുകയും കമന്റുകയും ചെയ്യണം എന്നാണ്. എന്നാല്‍ എത്ര മാത്രം വൈവിധ്യമാര്ന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചാലും ബൂലോകത്തെ ഒരു തുടക്കക്കാരന്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഓര്മ്മക്കുറിപ്പുകള്‍ പോലെയുള്ള നര്മ്മ കഥകള്‍ വേണമെന്നാണ് നിലവിലുള്ള സ്ഥിതി. സംശയമുണ്ടെങ്കില്‍ മറ്റൊരു പേരില്‍ പോങ്ങ്സ് തന്നെ ഈ പോസ്റ്റ് ഒന്നിട്ടു നോക്കൂ.. ആരും വായിക്കില്ല. അതൊരു ചര്‍ച്ചാവിഷയമേ ആകാതെ ചിന്തയുടെയും ജാലകത്തിന്റെയും ഒരു മൂലയില്‍ ഒതുങ്ങും.

ഒരു സമൂഹം അര്ഹിക്കുന്ന നേതാവിനെയേ അതിനു കിട്ടൂ എന്നു പറയുന്നതു പോലെ ബൂലോക വായനക്കാര്‍ അര്ഹിക്കുന്ന ഉല്പന്നങ്ങളെ അവര്‍ക്കു കിട്ടൂ..

ഇനിയിപ്പോള്‍ ചെയ്യാന്‍ കഴീയുന്നത് നിങ്ങളെപ്പോലുള്ളവര്‍ക്കാണ്.. ആള്‍ക്കാര്‍ ശ്രദ്ധിക്കുന്ന ബ്ലോഗര്മാര്‍ക്ക്.. ഗുണനിലവാരമുള്ള എഴുത്തിലൂടെ ബൂലോക വായനയുടെ നിലവാരം നിങ്ങള്‍ ഉയര്ത്തണം. അപ്പോള്‍ ഞങ്ങളെപ്പോലുള്ള ചെറു മീനുകളും നിങ്ങളുടെ വഴിയേ വരും..
Pongummoodan said…
പ്രിയ പ്രദീപ്,

ലഭിയ്ക്കുന്ന കമന്റുകള്‍ ഒരു ബ്ലോഗര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഞാന്‍ കമന്റുകള്‍ക്കായി കൊതിയോടെ കാത്തിരുന്നവനാണ്. ഒരു കമന്റിന് ഒരു നന്ദി എന്നവിധം നന്ദി പ്രകാശിപ്പിച്ച് കമന്റെണ്ണം കൂട്ടുന്ന വിദ്യതന്നെ ബൂലോഗത്താവിഷ്കരിച്ചത് ഒരു പക്ഷേ ഞാനാവും. 25 കമന്റ് കിട്ടിയാല്‍ നന്ദി കൊടുത്ത് ഞാനത് 50 ആക്കും. ബൂലോഗത്തെ ഒരു ഹിംസ്രജന്തു(പുലി)വാണ് ഈ നാണം കെട്ട പണി നിര്‍ത്താന്‍ എന്നോടാവശ്യപ്പെട്ടത്. നിര്‍ത്തി. സത്യത്തില്‍ അടുത്ത കൂട്ടുകാര്‍ പോലും ഇപ്പോള്‍ എന്റെ പോസ്റ്റുകളില്‍ അഭിപ്രായം രേഖപ്പെടുത്താറില്ല. എന്നുകരുതി അവര്‍ക്കെന്നോടുള്ള സ്നേഹത്തിന് കുറവില്ലതാനും. ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ ഗുണകരം തന്നെയാണ്. ഞാനത് സമ്മതിയ്ക്കുന്നു. നന്ദി പ്രദീപ്.
Pongummoodan said…
സജിച്ചേട്ടാ,

അഭിപ്രായത്തിനു നന്ദി.
“ഈടുള്ള സൃഷ്ടികള്‍ പുറത്തു വരട്ടെ....“ എന്ന ആശംസ ഫലവത്തായാല്‍ മതിയായിരുന്നു. ഞാന്‍ ശ്രമിയ്ക്കാം. ശ്രമിയ്ക്കും.
Pongummoodan said…
ആരുഷിയുടെ ലോകം: നന്ദി. സന്തോഷം

ദീപ്സ്: :)

പ്രിയ നിഷാര്‍ : വളരെ സന്തോഷം
Pongummoodan said…
നരിക്കുന്നാ: പറഞ്ഞതത്രയും അതിന്റെ ഗൌരവത്തോടെ ഞാന്‍ മനസ്സിലാക്കുന്നു. നന്ദി കൂട്ടുകാരാ..
Pongummoodan said…
രഞിത്തേട്ടാ‍: പറഞ്ഞത് 100% ശരിയാണ്. ഞാന്‍ അത് തിരിച്ചറിയുന്നു. നന്നായി എഴുതനറിയുന്നവര്‍ ഉത്തരവാദിത്തത്തോടെ എഴുതാന്‍ കൂടി ശ്രമിച്ചാല്‍ അത് എത്രമാത്രം പ്രയോജനകരമാവും. അച്ചടി മാധ്യമത്തില്‍ വരുന്നതിനേക്കാള്‍ പലപ്പോഴും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ വരുന്ന സൃഷ്ടികളേക്കാള്‍ മികവുപുലര്‍ത്തുന്ന വകകള്‍ ബൂലോഗത്തുണ്ടാവുന്നു. നിര്‍ഭാഗ്യവശാല്‍ അവ ശ്രദ്ധിയ്ക്കാതെ പോവുകയാണ് ചെയ്യുന്നത്. രഞ്ജിത്തേട്ടാ, 209 ഫോളോവേഴ്സിനെ ലഭിയ്ക്കാന്‍ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്. 200-ലേറെ ഫോളോവേഴ്സ് ഉണ്ടെന്നത് എന്റെ നിലവാരത്തിന് തെളിവല്ല. നല്ല എഴുത്തുകാര്‍ വളര്‍ന്നുവരട്ടെ. ഞാനും ഇതുവഴിയൊക്കെ ഉണ്ടാവും. കൂടുതല്‍ വായിച്ചും പഠിച്ചും ഞാന്‍ ഒരിക്കല്‍ നന്നായേക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. ചേട്ടന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ കൂടുതല്‍ ബ്ലോഗുകള്‍ വായിക്കുകയും ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത് ഞാന്‍ ഈ ബൂലോഗത്ത് ഉഴാലടിയ്ക്കും. നമ്മള്‍ പാലാക്കാര്‍ അതുകൊണ്ടൊക്കെ തൃപ്തരാവുന്നവരല്ലേ ചേട്ടാ... ഞാന്‍ നന്നായിരിയ്ക്കും. നോക്കിക്കോ. :)

ഓ.ടോ: രഞ്ജിത്തേട്ടാ, മെയിലിനു മറുപടി അയയ്ക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കുക.
G.MANU said…
മാറ്റം എല്ലായിടത്തുമില്ലേ പോങ്ങൂസ്.... പണ്ടത്തെപ്പോലെ ഇപ്പോ ഒന്നും ഇല്ല എന്ന തോന്നല്‍ എല്ലാ കാര്യത്തിലും ഉണ്ട് ലോകത്ത്..അതുകൊണ്ട് ബൂലോകം മങ്ങിപ്പോകും എന്ന ഭയം വേണ്ടാ....

തമാശ എഴുത്ത് നിര്‍ത്ത് എന്നു പറഞ്ഞാല്‍ ഇടിച്ചു കൂമ്പുവാട്ടിക്കളയും.. സീരിയസ് ആയിക്കോ പക്ഷേ ഇടയ്ക്കൊരു നടയ്ക്കൊരു വെടിക്കെട്ടും വേണ്ടേ... :)

എന്തായാലും തീരുമാനത്തിന് ആശംസകള്‍.......
ഈ ഭൂലോകത്ത് നടക്കാന്‍ തുടങ്ങുമ്പോള്‍‌തന്നെ ഓടാന്‍ ശ്രമിക്കുന്നവളാണ് ഞാന്‍. കമന്റുകളുടെ എണ്ണം പോസ്റ്റിന്റെ ഗുണത്തെ ആശ്രയിച്ചല്ല എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. ഒരു ചെടിയുടെ മുള്ളീന് ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയപ്പോള്‍ അത്ന്റെ പൂവിന് വളരെ കുറച്ച് മാത്രം കിട്ടി.
ആദ്യകാലത്ത് ഞാന്‍ എഴുതിയ വളരെ ഗൌരവമുള്ള പോസ്റ്റിന് ഒന്നും കമന്റ് തീരെ കിട്ടിയിട്ടില്ല എന്ന് ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു.
ഏതായാലും വിടാന്‍ ഭാവമില്ല. എഴുതുക തന്നെ ചെയ്യും. ഞങ്ങള്‍ പെണ്ണുങ്ങള്‍‌ക്ക് പലതും വിളിച്ച് പറയാനുണ്ട്.
മാതൃഭൂമി വായിച്ച് വീട്ടുകാര്‍ പറഞ്ഞു, ഈ പണി നിര്‍ത്താന്‍...
saju john said…
പ്രിയപെട്ട ഹരി,

ശ്രീ.സജി മുകളില്‍ എഴുതിയത് ശരിയാണ്, ഞങ്ങള്‍ മനസ്സില്‍ കരുതിയിരുന്നു, ഇത്തരം ഒരു പോസ്റ്റിന്റെ ആവിശ്യകത. പക്ഷെ അത് ഞങ്ങളെക്കാള്‍ ഒരു പക്ഷെ കൂടുതല്‍ ആളുകളിലെക്ക് എത്തിക്കാന്‍ കഴിയുക ഹരിയുടെ “പോങ്ങുമ്മൂടിലൂടെ” ആയിരിക്കും. അത് സാധിച്ചിരിക്കുന്നു.

കമന്റുകളുടെ ഫില്‍ട്ടരില്‍ നല്ല എഴുത്തുകാരുടെ എഴുത്ത് വ്യതിചലിച്ച് പോവുന്നുണ്ട്. അത് വളരെ ശരിയായ ഒരു നിരീക്ഷണമാണ്. അത് പോലെ ആരോഗ്യകരമായ ഒരു വിമര്‍ശനം പോലും തെറ്റിദ്ധരിക്കപെടുന്ന ദയനീയമായ കാഴ്ചയും ബൂലോകത്ത് നടക്കുന്നുണ്ട്.

വിശാലമനസ്ക്കന്റെ ഹാസ്യം വളരെ ഉയര്‍ന്നതരത്തില്‍ ഉള്ളതാണ്, പക്ഷെ വിശാലത്തിന്റെ പ്രേതം പല എഴുത്തുകാരെയും പിടിക്കൂടിയിട്ടുണ്ട്, പക്ഷെ പതുക്കെ പതുക്കെ പലഗുണകരമായ മാറ്റങ്ങളും ബൂലോഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. പല ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകളും നമ്മള്‍ തന്നെ മുന്‍ കൈ എടുത്ത് വായനക്കാ‍രിലേക്ക് എത്തികേണ്ടതാണ്. അതിന് ബൂലോകത്ത് എല്ലാ വര്‍ഷവും പലവിഷയത്തില്‍ ശ്രദ്ധിക്കപെട്ട ബ്ലോഗുകളെയും ബ്ലോഗേര്‍സിനെയും പരിചയപ്പെടുത്തുന്ന (ന.ബ്രൊ.കോ ചെമ്പരത്തി അവാര്‍ഡ് പോലെ. അത് എന്റെ ഒരു തമാശ സംരംഭമായിരുന്നു. എന്നാലും അതിനു കിട്ടിയ ഒരു അംഗീകാരവും, പ്രോത്സാഹനവും വളരെ മനോഹരമായിരുന്നു. അതിനാല്‍ ഈ പ്രാവിശ്യം അത് തികച്ചും ഒരു പ്രഫഷണല്‍ രീതിയില്‍ എനിക്ക് ചെയ്യണമെന്നുണ്ടായിരുന്നു) ഒരു സംരംഭം നല്ലതായിരിക്കും. ജോലി സംബന്ധമായ എന്റെ ചില പുതിയ കമ്മിറ്റ്മെന്റ് കാരണം ഈ വര്‍ഷം എനിക്ക് ഒരു വിധം ശ്രദ്ധിക്കപ്പെട്ട എല്ലാ ബ്ലോഗുകളും പോസ്റ്റുകളും തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ ചില കൂട്ടുകാരായ ബ്ലോഗര്‍മാരുമായി ചേര്‍ന്ന് കൂട്ടായി അത്തരം ഒരു സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അത്തരം ഒരു സംരംഭത്തില്‍ യോജിക്കാന്‍ കഴിയുന്നവര്‍ എന്റെ ഈമെയില്‍ വിലാസത്തിലേക്ക് സന്നദ്ധത അറിയിക്കുമല്ലോ.

പിന്നെ ഹരിയുടെ സ്വയം വിമര്‍ശനം, അത് ഒരു സ്വയം ഇടിച്ചുതാഴ്ത്തല്‍ ആയിമാത്രമേ ഹരിയുടെ വായനക്കാര്‍ക്ക് അനുഭവപ്പെടൂ. കാരണം വിഷയത്തിന്റെ വൈവിധ്യവല്‍കരണത്തില്‍ ഹരി പുലര്‍ത്തുന്ന കാഴ്ചപാട് തന്നെ വളരെ വ്യത്യസ്തമാണ്. ആ കാഴ്ചപാടിന്റെ ഒരു അംഗികാരമായി മാത്രം കണ്ടാല്‍ മതി ഫോളോവേര്‍സിന്റെ വളര്‍ച്ച.

നിത്യേട്ടന്‍ ഒരു വിധം പ്രധാനപ്പെട്ട പോസ്റ്റുകളെയും പരിചയപ്പെടുത്തുന്നുണ്ട്, നിത്യേട്ടന്റെ ആ ബൂലോഗവിചാരണയും അത്ര ബൂലോകത്ത് വേണ്ട വിധത്തില്‍ അംഗികരിക്കപെട്ടിട്ടില്ല.

ഞാന്‍ കൂടുതല്‍ എഴുതുന്നില്ല, മറ്റു ബ്ലോഗേര്‍സും എഴുതട്ടെ....

എല്ലാ ക്രമരാഹിത്യത്തിന്റെ ഉള്ളിലും ഒരു ക്രമമുള്ളത് പോലെ, അല്ലെങ്കില്‍ കിയോസ് തിയറി പറയുന്നത് പോലെ, ഷാന്‍ഹായില്‍ ഒരു ചിത്രശലഭം ചിറകടിച്ചാല്‍ അത് ന്യൂയോര്‍ക്കില്‍ ഒരു കൊടുങ്കാറ്റായി രൂപപ്പെടുമെന്ന്.

അത് പോലെ, ഹരിയുടെ ഈ പോസ്റ്റ്, ബൂലോഗത്തില്‍ ആഞ്ഞടിച്ച് പല ഉറപ്പില്ലാത്തതും, കാമ്പില്ലാത്തതുമായതൊക്കെ തകര്‍ന്ന് വീഴട്ടെ, ഔന്നത്യമുള്ളത് മാത്രം നിലനില്‍ക്കട്ടെ.

പിടിച്ചുയര്‍ത്തേണ്ടവരെ നമ്മുക്ക് പിടിച്ചുയര്‍ത്താം..

ഓ.ടോ.

ഞാന്‍ ഒരു ബ്ലോഗറായതിന്റെ കാരണക്കാരന്‍. ശ്രീ. പോങ്ങുമ്മുടന്‍ ആണെന്ന് പറയാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്, മാത്രമല്ല എന്റെ തലതൊട്ടപ്പന്‍ തന്നെ എന്റെ നട്ടപിരാന്തിനെ ഇഷ്ടപെടുന്നുവെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം.
Anonymous said…
നന്നായി.. വീണ്ടും എഴുതാന്‍ തോന്നുന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ മാത്രമാണ് അങ്ങനെ ഉള്ളവര്‍ക്ക് ഒരു ധൈര്യം ആണ് ഈ പോസ്റ്റ്‌.. സന്തോഷം... :)
Anonymous said…
This comment has been removed by the author.
വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക. എഴുതിയേ കഴിയൂ എന്നു തോന്നുമ്പോള്‍ മാത്രം എഴുതുക. അങ്ങനെ ആദ്യമായി നിങ്ങള്‍ നിങ്ങളോടുതന്നെ നീതി പുലര്‍ത്തുക.

ഇനിയും ഇനിയും പോങ്ങൂസ് നീതി പുലര്‍ത്തട്ടെ...
ചുമ്മാ വല്യ വായില്‍ ഓരോന്ന് വിളിച്ച് പറയാണ്ട് പഴേ പോലൊക്കെ തോന്നുമ്പോള്‍ തോന്നുന്നത് സ്വന്തം ശൈലിയില്‍ അങ്ങ് എഴുതിയേക്കണം. കൂടുതല്‍ വല്യ കാര്യങ്ങളൊന്നും അന്വേഷിക്കാന്‍ പോകണ്ട :) മനസ്സിലായല്ലോ ? :)

പിന്നെ ഫോളോവേഴ്സിനെ വേണ്ടാന്നുണ്ടെങ്കില്‍ തുല്യമായി വീതിച്ച് ഫോളോവേഴ്സ് ഇല്ലാത്തതുകാരണം വയല്‍ക്കുരു കിട്ടാതെ പട്ടിണി കിടക്കുന്ന മറ്റ് ബ്ലോഗേഴ്സിന് തുല്യമായി വീതിച്ച് കൊടുത്തേക്കണം :)

മുകളില്‍പ്പറഞ്ഞത് ഒക്കെയും തമാശ. ഇനി കാര്യം താഴെ പറയുന്നു.

ആര് എന്തൊക്കെ പറഞ്ഞാലും ബ്ലോഗ്/ബ്ലോഗെഴുത്ത് വളര്‍ച്ചയുടെ പാതയില്‍ത്തന്നെയാണ്. തുടക്കകാലത്ത് പൊങ്ങു പേരെടുത്ത് പറഞ്ഞ, എന്നാല്‍ ഇപ്പോള്‍ എഴുത്തിന്റെ പാതയില്‍ ഇല്ലാത്ത ബ്ലോഗേഴ്സ് നമുക്കുണ്ടായിരുന്നു. ഇന്ന് ബ്ലോഗേഴ്സിന്റെ എണ്ണം കൂടി. മേല്‍പ്പറഞ്ഞതുപോലെയുള്ള ഒരു ലിസ്റ്റ് പൊങ്ങുവും ഞാനുമടങ്ങുന്ന മൂന്നാമത്തെ തലമുറയില്‍ നിന്ന് ഇപ്പോള്‍ എടുത്ത് പറയണമെങ്കില്‍ , നല്ല ഒരു ഫില്‍ട്ടറിങ്ങ് ആവശ്യമായി വരും. ആ ഫില്‍ട്ടറിങ്ങ് നടത്തിക്കഴിഞ്ഞാല്‍ ആദ്യതലമുറയിലെ ഹിംസ്രജന്തുക്കളേക്കാള്‍ കൂടുതല്‍ ഹിംസ്രജന്തുക്കളെ ഇപ്പോള്‍ എണ്ണി തിട്ടപ്പെടുത്താനാകും. അതാര് ചെയ്യും ? എങ്ങനെ ചെയ്യും എന്നതിന് ചില ബ്ലോഗേഴ്സ് എങ്കിലും മറുപടി തരുന്നുണ്ട്. ഉദാഹരണത്തിന് അനില്‍ശ്രീയുടെ വായനാ ലിസ്റ്റ്. അങ്ങനൊരു ലിസ്റ്റ് 10 പേരെങ്കിലും ഉണ്ടാക്കിയാല്‍ ആ 10ല്‍ നിന്ന് ഓരോരുത്തര്‍ക്കും വീണ്ടും ഒരു ഫില്‍ട്ടറിങ്ങ് നടത്തി അല്ലെങ്കില്‍ സ്വയം കൂട്ടിച്ചേര്‍ക്കല്‍ നടത്തി മറ്റൊരു ലിസ്റ്റ് സ്വന്തം ആവശ്യത്തിലേക്കായി ഉണ്ടാക്കാനാവും. അതെല്ലാവര്‍ക്കും ഉപകരിക്കുകയും ചെയ്യും.

ബ്ലോഗിനെ മാത്രം എന്തിന് കുറച്ച് കാണുന്നു? നമുക്ക് അച്ചടി മാദ്ധ്യമത്തില്‍ ഇന്നുള്ള പ്രസിദ്ധീകരണങ്ങളിലേക്ക് കടക്കാം. നല്ല നിലവാരം പുലര്‍ത്തുന്നതും, നിലവാരം ഒന്നും ഇല്ലെങ്കിലും മറ്റ് കസര്‍ത്തുകള്‍ ഒക്കെ നടത്തി സൂപ്പര്‍ ഹിറ്റായി പോകുന്ന ആഴ്ച്ച/മാസ/ദ്വൈവാര പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം മഞ്ഞപ്പത്രങ്ങളും സായാഹ്നപ്പത്രങ്ങളും ഇക്കിളി മാസികകളും കൊച്ചുപുസ്തകങ്ങളും ഒക്കെ ആക്കൂട്ടത്തിലുമില്ലേ ? അതില്‍ നിന്ന് ജനം നല്ലത് അല്ലെങ്കില്‍ അവര്‍ക്കിഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കുന്നു ,പണം കൊടുത്ത് വാങ്ങി വായിക്കുന്നു.അങ്ങനൊരു ലോകമല്ലേ ഇതും? അതെന്തുകൊണ്ട് വിമര്‍ശകര്‍ മനസ്സിലാക്കുന്നില്ല!

നിനക്കും മനസ്സിലാകുന്നില്ല എന്നുണ്ടോ അനിയാ പൊങ്ങൂ ? :)

അച്ചടി മാദ്ധ്യമങ്ങള്‍ക്ക് ഇല്ലാത്തതും നമുക്ക് കയ്യിലുള്ളതുമായ ഒരു വജ്രാസ്ത്രം ഉണ്ട്. അതാണ് കമന്റ്. എഴു‍തിയിട്ടതിന്റെ റിസള്‍ട്ട് അപ്പപ്പോള്‍ കിട്ടിയിരിക്കും. അതില്‍ നിന്ന് പുറം ചൊറിഞ്ഞുകൊണ്ടുള്ള കമന്റുകള്‍ ഫില്‍ട്ടര്‍ ചെയ്ത് കാര്യമാത്ര പ്രസക്തമായത് കണ്ടുപിടിക്കാനുള്ള എഴുത്തും വായനയുമൊക്കെ നമുക്കില്ലേ ?

അക്ഷരത്തെറ്റ് പറ്റിയാല്‍ തിരുത്തിത്തരാന്‍ ആളുണ്ട് നമുക്ക്. സാങ്കേതികപ്രശ്നങ്ങള്‍ക്ക് സഹായവുമായി ആളുണ്ട് നമുക്ക്.ഒരു സംശയം അങ്ങോട്ട് ചോദിച്ചാല്‍ , ഓരോ വിഷയങ്ങളെപ്പറ്റിയും ആധികാരികമായും കിറുകൃത്യമായും റെഫര്‍ ചെയ്ത് പറഞ്ഞുതരാന്‍ ആളുണ്ട് നമുക്ക്. എന്തിനും ഏതിനും ആളുണ്ട് നമുക്ക്.

അച്ചടിമാദ്ധ്യമക്കാര്‍ക്ക് അങ്ങനൊന്ന് കൃത്യമായി പറയാന്‍ ഉണ്ടോ ? ഉണ്ടെങ്കില്‍ത്തന്നെ അവര്‍ക്ക് നമ്മളേക്കാള്‍ കൂടുതല്‍ സമയം എടുക്കില്ലേ എല്ലാം അറിഞ്ഞ് പിടിച്ച് വായനക്കാരന്റെ റെസ്പോണ്‍സ് ഒക്കെ മനസ്സിലാക്കിയെടുക്കാന്‍ ?

നമുക്കുള്ള ഈ സൌകര്യങ്ങളൊക്കെ കണ്ട് അധികം താമസിയാതെ തന്നെ ബ്ലോഗ് പോലുള്ള മാദ്ധ്യമങ്ങള്‍ തങ്ങളെ ഓവര്‍ട്ടേക്ക് ചെയ്യും എന്ന് വിറളി പിടിച്ച കണ്‍‌വെണ്‍‌ഷണല്‍ എഴുത്തുകാരുടെ ( എല്ലാ കണ്‍‌വെന്‍ഷണല്‍ എഴുത്തുകാരോടുമുള്ള ബഹുമാനത്തോടെയാണ് ഇത് പറയുന്നത്) ജല്‍പ്പനമായി കണ്ടാല്‍പ്പോരേ വെളിയില്‍ നടക്കുന്ന ഒച്ചപ്പാടുകളും തരംതാഴ്ത്തലുകളുമൊക്കെ. ഇനി ബ്ലോഗ് എഴുതുന്നവന്‍ തന്നെ വെളിയില്‍പ്പോയി ബ്ലോഗിനെ കുറ്റം പറഞ്ഞ് എഴുതുന്നുണ്ടെങ്കില്‍ അതിന്റെ മനഃശ്ശാത്രം ഞാന്‍ കാണുന്നത് ഇങ്ങനെ. അവര്‍ ബേസിക്കലി ബ്ലോഗ് എഴുത്തുകാര്‍ അല്ല. വെളിയില്‍ തങ്ങള്‍ എഴുതിയത് ബ്ലോഗിലും പ്രദര്‍ശിപ്പിക്കുന്നവരാണ് അവര്‍ . തങ്ങള്‍ എഴുതുന്നത് അച്ചടിമാദ്ധ്യമം വായിക്കുന്നവര്‍ കാണുന്നത് പോലെ തന്നെ ബ്ലോഗ്/ഇന്റര്‍നെറ്റ് മാദ്ധ്യമങ്ങളിലൂടെയുള്ള വായനയ്ക്കായി കൂടുതല്‍ സമയം ചിലവഴിക്കുന്ന അല്ലെങ്കില്‍ അത് മാത്രം വായിക്കുന്നവരും കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
നമ്മുടെ ബ്ലോഗെഴുത്തുകള്‍ അച്ചടി മാദ്ധ്യമങ്ങളില്‍ വരാന്‍ നാം ആഗ്രഹിക്കുന്നത് പോലുള്ള ഒരു കാര്യം തന്നെയാണ് ഇതും. ബ്ലോഗന പോലുള്ളതില്‍ വന്നപ്പോള്‍ പൊങ്ങു സന്തോഷിച്ചിട്ടില്ലേ ?(ഞാന്‍ സന്തോഷിച്ചു) അത്രേയുള്ളൂ. എല്ലാവര്‍ക്കും എല്ലാ മീഡിയയിലൂടെയും വായനക്കാരെ വേണം.

പിന്നൊരു കാര്യം കൂടെ. ഇനി മേലാല്‍ ഞാനൊരു പോസ്റ്റിട്ടു എന്ന് ഞാനാടോടും വിളിച്ച് പറയില്ലാന്ന് എഴുതിയിരിക്കുന്നത് കണ്ടു. അങ്ങനെ വിളിച്ച് പറഞ്ഞാല്‍ എന്താ കുഴപ്പം ? നമുക്കത് വിളിച്ച് പറയാന്‍ ഒരു മാദ്ധ്യമം കൈയ്യിലുണ്ട്. (പ്രത്യേകിച്ച് ചിലവ് ഒന്നുമില്ല താനും.) അത് കൈയ്യിലില്ലാത്ത മുഖ്യധാരാ പ്രിന്റ് മീഡിയാ എഴുത്തുകാര്‍ (അവരോടുള്ള എല്ലാ ബഹുമാനത്തോടും കൂടെയാണ് ഇപ്പറയുന്നതും) വരെ അങ്ങനെ സ്വന്തം കൃതികള്‍ പ്രമോട്ട് ചെയ്യുന്നുണ്ട്. ഒരു ഉദാഹരണം പറയാം.

പ്രവാസം എന്ന തന്റെ പുസ്തകം ശ്രീ എം.മുകുന്ദന്‍ ഒന്നിലധികം സ്ഥലത്താണ് പ്രകാശനം നടത്തിയത്. അത് ഡീസി ബുക്സിന്റെ മാര്‍ക്കറ്റിങ്ങ് തന്ത്രവുമാകാം. അങ്ങനൊരു ചടങ്ങില്‍ പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് ഒരു കാര്യവുമില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന എനിക്ക് ശ്രീ മുകുന്ദനുമായി അല്‍പ്പനേരം സംസാരിക്കാന്‍ ഭാഗ്യമുണ്ടായി.ഫോളോവറാകാനോ കമന്റടിക്കാനോ അവസരമുണ്ടായിരുന്നെങ്കില്‍ മമ്മൂട്ടിയുടെ ബ്ലോഗില്‍ ഫാന്‍സ് ആസോസിയേഷന്‍കാര് പ്രൊഫൈലുണ്ടാക്കി ഫോളോവറായി കേറി നാലക്കം വരുന്ന ഫോളോവര്‍ കൂട്ടം ഉണ്ടാക്കിയതുപോലെ ഞാനും മിനിമം 10 പ്രൊഫൈലെങ്കിലും ഉണ്ടാക്കി ശ്രീ മുകുന്ദന്റെ ഫോളോവറായി കേറുമായിരുന്നു.

അത്രയും ആരാധന ഞാന്‍ കൊണ്ടുനടക്കുന്ന ആ അനുഗ്രഹീത എഴുത്തുകാരന്‍ ചുരുങ്ങിയ ആ സമയത്തിനുള്ളില്‍ എന്നോട് പറഞ്ഞത് “ഇത്(പ്രവാസം) വായിക്കണം കേട്ടോ“ എന്നാണ്.

അങ്ങേര്‍ക്ക് അത് പറയേണ്ട കാര്യമെന്തിരിക്കുന്നു? ആരോടെങ്കിലും പരസ്യം ചെയ്തിട്ട് വേണോ എം.മുകുന്ദന് അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു പുസ്തകത്തിന് വായനക്കാരനെയുണ്ടാക്കാന്‍ ? അങ്ങേര് അത് എന്നോട് പറഞ്ഞപ്പോള്‍ ഈ മനുഷ്യന് ഇങ്ങനൊക്കെ പറഞ്ഞ് സ്വന്തം വില കളയേണ്ട കാര്യം എന്തിരിക്കുന്നു എന്നല്ല എനിക്ക് തോന്നിയത്. പകരം, എം.മുകുന്ദനെപ്പോലുള്ള ഒരു വലിയ എഴുത്തുകാരന്‍ എന്നെപ്പോലുള്ള ഒരു സ്പേഡ് ഏഴാം കൂലിയോട്(ഞാന്‍ വെറും ഒരു വായനക്കാരന്‍ മാത്രമായിട്ടാണ് അപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെട്ട് നില്‍ക്കുന്നത്. ബ്ലോഗറാണെന്നും മറ്റും പറയാന്‍ തന്നെ നാവ് പൊന്തിയിട്ടില്ല, ധൈര്യം വന്നിട്ടില്ല.) അദ്ദേഹത്തിന്റെ പുസ്തകം വായിക്കണമെന്ന് പറഞ്ഞില്ലേ എന്ന അഭിമാനമാണെനിക്ക് തോന്നിയത്.അതുകൊണ്ടുതന്നെ അദ്ദേഹത്തോട് കൂടുതല്‍ സ്നേഹമാണെനിക്ക് തോന്നിയത്.
എത്ര വലിയ വിഷയം കൈകാര്യം ചെയ്യാന്‍ തുടങ്ങിയാലും, എത്ര വലിയ എഴുത്തുകാരനായാലും പൊങ്ങുവിന്റെ(അല്ലെങ്കില്‍ ഇതുവരെ പോസ്റ്റ് റിലീസ് കുറിപ്പ് അയക്കുന്ന ആരുടേതായാലും) ഒരു കുറിപ്പ് കിട്ടുന്നതുകൊണ്ട് എനിക്കൊരലോഹ്യവും ഇല്ല ബുദ്ധിമുട്ടും ഇല്ല. ഏറ്റവും കുറഞ്ഞപക്ഷം പുതിയൊരു പോസ്റ്റ് വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാനാവില്ലേ ? പിന്നെ അത് തുറന്ന് നോക്കി എനിക്ക് പിടിച്ചില്ലെങ്കില്‍ ആ വിന്‍ഡോ ക്ലോസ് ചെയ്ത് കളഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലേയുള്ളൂ ?
അതിന്റെ പേരില്‍ ,ആ പോസ്റ്റില്‍ കമന്റിടാത്തതിന്റെ പേരില്‍ പൊങ്ങുവിനെന്നോടുള്ള സ്നേഹത്തിന് വല്ല കുറവും വരുന്നുണ്ടോ ? ഇല്ലെന്ന് ഈ പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ടല്ലോ ? പിന്നെന്താ പ്രശ്നം ?

പ്രശസ്ത ബ്ലോഗര്‍ പൊങ്ങുമ്മൂടന്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വരുമ്പോള്‍ എന്നെ അറിയിക്കാറുണ്ട് എന്ന അഹങ്കാരം 4,5,6 തലമുറകളിലെ ബ്ലോഗ് എഴുത്തുകാര്‍ക്ക് ഉണ്ടാകുന്നതിനോടൊപ്പം എനിക്കും ഉണ്ടായിക്കോട്ടേ പൊങ്ങൂ . അതിനെന്തിനാ തടസ്സം നില്‍ക്കുന്നത് ? മുകളില്‍ ഞാന്‍ പറഞ്ഞ എം.മുകുന്ദന്‍ സംഭവവുമായി ചേര്‍ത്ത് വായിച്ചാലേ ഞാനീ പറയുന്നതിന്റെ സാരാംശം പൊങ്ങൂന്ന് മനസ്സിലാകൂ.

ഒരു ചിന്നക്കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിച്ചേക്കാം. കൈതമുള്ളിന്റെ(ശശി ചിറയില്‍ എന്ന നമ്മുടെയെല്ലാവരുടേയും ശശിയേട്ടന്‍ ) ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകപ്രകാശനത്തിന് ഈ മാസം 6ന് കോഴിക്കോട് പോയിരുന്നു. പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ശ്രീ സുകുമാര്‍ അഴീക്കോട് പറഞ്ഞത് ... “ശ്രീമാന്‍ ശശി, കൈതമുള്ള് എന്ന പേരൊക്കെ കളഞ്ഞ് ശശി ചിറയില്‍ എന്ന പേരില്‍ത്തന്നെ എഴുതണം എന്ന് മാത്രമല്ല ബ്ലോഗ് എഴുത്തിലൊക്കെ ഒതുങ്ങിക്കൂടാതെ മുഖ്യധാരാ അല്ലെങ്കില്‍ പ്രിന്റ് മീഡിയയിലേക്ക് തന്നെ കടന്നുചെല്ലണം “ എന്നാണ്.

എന്താണ് ഇപ്പറഞ്ഞത് അര്‍ത്ഥമാക്കുന്നത് ? എന്റെ മനസ്സില്‍ അപ്പോള്‍ വന്ന മറുപടി ഞാന്‍ ഇവിടെ പറയുന്നില്ല. കാരണം അത് മഹാനുഭാവനും ജ്ഞാനമുള്ളവനുമൊക്കെയായ തത്വമസിക്കാരനെതിരേ വിലകുറഞ്ഞവനും, അല്‍പ്പനും, അസൂയാലുവും, അക്ഷരമില്ലാത്തവനുമായ നിരക്ഷരന്‍ നടത്തുന്ന പുലമ്പല്‍ മാത്രമായേ ആര്‍ക്കും കാണാനാവൂ.

ബ്ലോഗ് വളരുന്നു, വളരും, വളര്‍ന്നുകൊണ്ടേയിരിക്കും. ഇടയില്‍ അവിടവിടായി കാണുന്ന കള്ളിച്ചെടികളും പുഴുക്കുത്തലുകളുമൊക്കെ എല്ലായിടത്തുമുള്ളതാണ് എന്ന് ചുരുക്കിപ്പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.

ഇങ്ങനൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കി മനസ്സുതുറക്കാന്‍ അവസരമുണ്ടാക്കിത്തന്ന ഈ പോസ്റ്റിന് അഭിവാദ്യങ്ങള്‍ .
ഒറ്റയടിക്ക് കമന്റാന്‍ നോക്കിയപ്പോള്‍ ഗൂഗിളമ്മച്ചി കമന്റ് ബോക്സിലൂടെ മുട്ടന്‍ ഒരു തെറി വിളിച്ചു.

4906 അക്ഷരത്തില്‍ക്കൂടുതല്‍ എന്റെ കമന്റ് ബോക്സിന് താങ്ങാനാവില്ല എന്നറിയാത്ത നീ എന്നും കുന്നും നിരക്ഷരനായി ഈ ബൂലോകത്ത് കിടന്ന് കറങ്ങി നട്ടം തിരിയട്ടെ എന്ന് ശപിക്കുകയും ചെയ്തു. അതോണ്ട് 3 ആയി പോസ്റ്റി. ഈ വാല്‍ക്കഷണവും ഫിറ്റ് ചെയ്തു :)
മാതൃഭൂമിയിൽ വന്ന ലേഖനവും ഈ ലക്കത്തിലെ ബ്ലോഗനയിൽ വന്ന പോസ്റ്റും വായിച്ചിരുന്നു.

“ബൂലോഗത്തിന്റെ അപചയത്തിന് കാരണമായവരെ പ്രതിനിധീകരീക്കുന്ന വ്യക്തിയാണ്” എന്ന മട്ടിലൊക്കെ പൊങ്ങുമ്മൂടൻ കുമ്പസാരിക്കാൻ തുടങ്ങിയാൽ എന്നേപ്പോലുള്ളവരൊക്കെ എന്തു ചെയ്യുമെന്നാണ് ഞാൻ ചിന്തിക്കുന്നത്.

ഞാൻ ഒരു എഴുത്തുകാരിയല്ല. തികച്ചും വ്യക്തിപരമായ ചില ഡയറിക്കുറിപ്പുകൾ എഴുതാറുണ്ടെന്നതാണ് എഴുത്തുമായുള്ള എന്റെ ഒരേയൊരു ബന്ധം. അത്ര ബൃഹത്തായ വായനാശീലമുണ്ടെന്നും പറയാനാവില്ല. ഇങ്ങനെയുള്ളവർക്കും എന്തെങ്കിലുമൊക്കെ എഴുതിയിടാൻ ഒരിടം ഉണ്ടാവുക, അത് നാലാൾ വായിച്ച് അഭിപ്രായം -നല്ലതായാലും ചീത്തയായാലും- പറയുക, ഇതൊക്കെ നല്ല കാര്യങ്ങളല്ലേ? മലയാള ഭാഷയ്ക്കുണ്ടായ ഈ പുതിയ ഉണർവ്വിൽ സന്തോഷിക്കുക എന്നതിനപ്പുറം പുലി/പുപ്പുലി/പേടമാൻ എന്നിങ്ങനെയുള്ള തരംതിരിവൊക്കെ വേണോ? അവരവരുടെ കഴിവിനനുസരിച്ച് എഴുതുക എന്നല്ലാതെ മറ്റൊരാളെപ്പോലെ എഴുതണം എന്നു വച്ചാൽ നടക്കുന്ന കാര്യമാണോ? കുട്ടിക്കാലം മുതലേ ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സ്ഥിരം വായനക്കാരിയാണ് എന്നു വച്ച് ഞാനെത്ര കിണഞ്ഞു പരിശ്രമിച്ചാലും അതിന്റെ പത്തിലൊന്ന് നിലവാരമെങ്കിലുമുള്ള ഒരു ലേഖനമോ കഥയോ എഴുതാനുള്ള കഴിവെനിക്കില്ല. ഇനിയൊട്ടു ഉണ്ടാവുകയുമില്ല. എന്നിട്ടും വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതുന്നു. ഒരു ആത്മസംതൃപ്തി. അത്രേയുള്ളൂ.

ആനുകാലികങ്ങളിൽ തന്നെ ഗൗരവമുള്ള വായനയെ ലക്ഷ്യമിടുന്ന പ്രസിദ്ധീകരണങ്ങളെ കൂടാതെ പൈങ്കിളി/വനിതാ/രാഷ്ട്രീയ/സിനിമാ പ്രസിദ്ധീകരണങ്ങളും അരങ്ങു വാഴുന്നില്ലേ..? ഇതേ വൈവിദ്ധ്യങ്ങളെ ബൂലോകവും ഉൾക്കൊള്ളുന്നു. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് എഴുതുന്നു, താല്പര്യമുള്ള വിഷയങ്ങൾ വായിക്കുന്നു. അത്രേയുള്ളൂ. ആരും ആരെപ്പോലെയും എഴുതാൻ ശ്രമിക്കേണ്ട കാര്യമില്ല.

എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും മലയാളം ബ്ലോഗ് ലോകത്ത് നിലവിലുള്ള കൂട്ടായ്മയും സ്നേഹവും കാരുണ്യവും ഇന്ന് മുസ്തഫയേപ്പോലുള്ളവരുടെ നേർക്ക് നീളുന്ന സഹായഹസ്തമായി രൂപം പ്രാപിച്ചിരിക്കുന്നു എന്നതു തന്നെ ഒരു വലിയ പ്ലസ് പോയന്റല്ലേ..?
കമന്റ്‌സ്‌ വളരെ കുറവേ കിട്ടുന്നുള്ളൂവെന്നൊരു വിഷമം എനിക്കുണ്ടായിരുന്നു. ഇപ്പോഴത്‌ മാറിക്കിട്ടി. അപ്പോള്‍ എഴുത്ത്‌ ധൈര്യമായി തുടരാമല്ലേ...?
ആദ്യകാല തലമുറയിലെ പ്രതിഭാധനരായ എഴുത്തുകാരുടെ അസാന്നിധ്യം വല്ലത്തൊരു മിസ്സിങ്ങ് ഫീൽ ഉണ്ടാക്കിയിട്ടുണ്ടെന്നതു വളരെയേറെ സത്യമാണു.
സത്യത്തിൽ അവർ ഇത്തിരി കൂടി സജീവമായിരുന്നെങ്കിൽ പിൻ തലമുറയ്ക്കും,വരുകാലതലമുറകൾക്കും അതൊരു പ്രചോദനമായേനെ.
ബ്ലോഗ് കൂട്ടായ്മകൾ രൂപം കൊണ്ടതും ഒരു പരിധിവരെ എഴുത്തു കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണെന്റെയും അഭിപ്രായം.
അനോണി,സനോണി പേരുകളിൽ എഴുതികൊണ്ടിരിക്കുമ്പോൾ ലഭിച്ചിരുന്ന സ്വാതന്ത്ര്യം ബ്ലോഗ്കൂട്ടായ്മകൾ മൂലം ഇല്ലാതാവുകയായിരുന്നു ചെയ്തതു.
എന്നെ സംബന്ധിച്ചു; ദരിദ്രമായ ആശയങ്ങളും,കഴിവുകളും മാത്രം മുതൽക്കൂട്ടായിരുന്ന എനിക്കു ഇത്രയെങ്കിലും കുത്തിക്കുറിക്കാൻ സാധിക്കുന്നതു ഈ ബ്ലോഗെന്ന മാധ്യമം ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണു. ഇന്നും എന്റെ നാട്ടിലോ, ബന്ധുക്കൾക്കോ അറിയില്ല ഞനൊരു കുത്തിക്കുറിക്കലുകാരൻ(എഴുത്തുകാരൻ എന്നു എന്നെ അഭിസംബോധന ചെയ്യാൻ നാണമാകുന്നു)ആണെന്നുള്ളത്. എന്റെ വിഡ്ഡിത്തരങ്ങൾ എഴുതിവിടുന്നതു അവരെങ്ങാനും വായിക്കാനിടയാകുന്ന സാഹചര്യം ഉണ്ടകാതെയിരിക്കാൻ ഞാനേറ്റവും ശ്രദ്ധിക്കറുമുണ്ട്. തനിക്കു തന്നോടുതന്നെ നീതി പുലർത്തിയെന്നു തോന്നുമ്പോൾ മാത്രമേ എന്തെങ്കിലും എഴുതി പോസ്റ്റാവൂ എന്നൊക്കെ മനസ്സിൽ തോന്നാറുണ്ട്.
എങ്കിലും മനസ്സിലുള്ളൊരു അടക്കാനാവാത്ത വിമ്മിഷ്ടം, അതു കാരണമാണു ഈ കുത്തിക്കുറിക്കലുകളൊക്കെ നടത്തുന്നതു..
jayanEvoor said…
സര്‍ പൊങ്ങ്സ്....!

പൊളപ്പന്‍ പോസ്റ്റ്‌!

പക്ഷെ എനിക്കിഷ്ടപ്പെട്ടില്ല...
.
"‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത."

എന്ന് കാച്ച്ചിക്കളഞ്ഞില്ലേ!?

അതെനിക്ക് തീരെ പിടിച്ചില്ല!

ഈ ജന്മം മുഴുവന്‍ പണിഞ്ഞാലും 'വിശാലനെ'ക്കാള്‍ നന്നായി നര്‍മ്മം എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ല!

അപ്പൊ എന്നെ പോലുള്ള അപ്പാവികള്‍ എന്തരു ചെയ്യും?

(പകല്‍ പോലെയുത്തരം സ്പഷ്ടം....! അല്ലെ? ശ്രമിക്കാം...!)
pandavas... said…
നന്നയി
പോങേട്ടന്റെ പോസ്റ്റും, മനോജേട്ടന്റെ കമന്റും..
nandakumar said…
മനോജും നട്ടപ്പിരാന്തനും പറഞ്ഞതിലപ്പുറം വേറൊന്നുമില്ല.
ക്രൈം, ഫയര്‍, മുത്തുച്ചിപ്പി എന്നിവയും തൂങ്ങിക്കിടക്കുന്ന കയറില്‍ നിന്ന് മാതൃഭൂമിയും മലയാളവും മാധ്യമവും നമ്മള്‍ തിരഞ്ഞെടൂക്കുന്നില്ലേ അത്രയേ ഉള്ളു. നമുക്ക് ആവശ്യമുള്ളത് അത് പ്രിന്റ് മീഡിയായില്‍ നിന്നോ ബ്ലോഗ് മീഡിയയില്‍ നിന്നോ നമ്മള്‍ തിരഞ്ഞെടുക്കുക തന്നെയാണ്. എത്ര നല്ല അടുത്ത സുഹൃത്താണെങ്കിലും ബഹുമാനിക്കപ്പെടൂന്ന ആളാണെങ്കിലും വായനാ സുഖമുള്ള, ആസ്വദിക്കപെടാവുന്ന ഒരു പോസ്റ്റ് അല്ലെ നമുക്ക് വായിക്കാന്‍ സാധിക്കു. നിര്‍ബ്ബന്ധിച്ച് ആരേയും വായിപ്പിക്കാനോ വായിക്കാനോ സാധിക്കില്ലല്ലോ.
പോസ്റ്റിന്റെ നിലവാരം, അത് കാലങ്ങള്‍ കൊണ്ട് തെളിയിക്കപ്പെടേണ്ടതാണ്. നില്ലത് - ചീത്ത എന്നു പറഞ്ഞ് തരം തിരിക്കാനാവില്ല. ഒരു കാര്യം ഉറപ്പ്, പ്രതിഭക്കേ പിടിച്ചുനില്‍ക്കാനാകൂ, പ്രതിഭയെ എത്രമൂടിവെച്ചാലും അത് കാലം വെളിച്ചത്തു കൊണ്ടു വരും, ഇന്നല്ലെങ്കില്‍ നാളെ ആ പ്രതിഭയെ അംഗീകരിക്കേണ്ടിവരും, ചവറിനെ; അതെത്ര പോപ്പുലര്‍ ആയാലും അത് കാലത്തിന്റെ പുറകിലേക്ക് പോകും. അത് ദിനേന അല്ലെങ്കില്‍ അഭംഗുരമായ ഒരു പ്രവര്‍ത്തി തന്നെയാണ്. സ്വഭാവികമായ ഒരു ഫില്‍ട്ടറിങ്ങ്.
കമന്റും ഫോളോവേഴ്സും ഒന്നും എഴുത്തിന്റെ നിലവാരത്തെ സൂചിപ്പിക്കുന്നില്ല. അത് എഴുത്തുകാരനോടുള്ള അല്ലെങ്കില്‍ അതാത് സമയത്തെ പോസ്റ്റുകള്‍ക്കുള്ള ഒരു താല്‍പ്പര്യമോ ആരാധനയോ ആണ്. കമന്റ്സ് തീര്‍ച്ചയായും എന്‍ കറേജിങ്ങ് ആണ്. പക്ഷെ ‘കിടിലം, പൊളപ്പന്‍, അടിപൊളി’ എന്നൊക്കെ മാത്രമുള്ള കമന്റുകള്‍ കിട്ടിയാല്‍ അതൊരിക്കലും എഴുത്തുകാരന്റെ എഴുത്തിനെ-വളര്‍ച്ചയെ ഒട്ടും സഹായിക്കുന്നില്ല. നല്ല വിലയിരുത്തലുകളോ, വിമര്‍ശനങ്ങളോ കമന്റുകളായി വരുകയും അതിനെ നല്ല രീതിയില്‍ സ്വീകരിക്കാവുന്ന സുമനസ്സ് ബ്ലോഗര്‍ക്കും ഉണ്ടായാല്‍ എഴുത്തില്‍ വളര്‍ച്ചയുണ്ടാകാന്‍ സഹായിക്കും, ചുരുങ്ങിയപക്ഷം അടുത്തൊരു പോസ്റ്റിനെ/എഴുത്തിനെ നല്ലരീതിയില്‍ സമീപിക്കാനും ബ്ലോഗര്‍ക്ക് സഹായകമാകും.

ഇപ്പറഞ്ഞതൊക്കെ എന്റെ അഭിപ്രായം. :)
വളരെ നന്നായിരിക്കുന്നു. ഈ സമയം ബാലചന്ദ്രന്‍ ചുള്ളിക്കാടു പറഞ്ഞത് ഓര്‍മ്മവരുന്നു. എഴുത്തുകാരന്‍ അതോ എഴുത്തുകാരിയോ എഴുതിയിരിക്കുന്ന രചനകള്‍ അതേ മാനസീകാവസ്ഥയിലും ഭാവത്തിലും ഒട്ടും ചോര്‍ന്നുപോകാതെ മനസ്സിലെത്തിച്ചാല്‍ മാത്രമേ അതിനെ യഥാര്‍ത്ഥ ആസ്വാദനം എന്നുപറയാന്‍ പറ്റൂ. അതിനുമാത്രമേ അനശ്വരത ഉണ്ടാകൂ.
എഴുതുകാരന്‍റെ സൃഷിയും അതുപോലെയിരിക്കണം. അല്ലേ ...
പൊങ്ങ്സ്.....ശ്രി രഞ്ജിത്ത് വിശ്വത്തിന്റെ കമന്റ്‌ നോട് തീര്‍ത്തും യോജിക്കുന്നു...ഇന്ന് ബൂലോഗത്ത് ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഹാസ്യരസ പ്രധാനമായ അനുഭവക്കുറിപ്പുകള്‍ എഴുതണമെന്ന അവസ്ഥയിലാണ്.. തുടക്കക്കാര്‍ അതിന്റെ പിന്നാലെ പോകുകയും ചെയ്യുന്നു..നര്‍മം എല്ലാവര്‍ക്കും ഇഷ്ടമുള്ളത് തന്നെ പക്ഷെ നര്‍മത്തിന് വേണ്ടി മാത്രം എഴുതുമ്പോഴാണ് അത് നിലവാരമില്ലാത്തതാകുന്നത്....കമന്റ്സ് ആഗ്രഹിക്കുന്ന ഏതൊരാളും ബ്ലോഗില്‍ ആളെ കൂട്ടാന്‍ വേണ്ടി ഇതുപോലുള്ള രചനകള്‍ നടത്തുന്നത് സ്വാഭാവികം...അത് പോലെ തന്നെ തലക്കെട്ടും തലക്കെട്ടില്‍ എന്തെങ്കിലും പുതുമ വരുത്തിയാല്‍ ബ്ലോഗില്‍ ആള് കൂടും എന്നസ്ഥിതി..ഞാന്‍ കഴിഞ്ഞ ദിവസം 'എലിമിനേഷന്‍ റൌണ്ട് - ആതിര, ഏജ് ഫോര്‍ട്ടീന്‍' എന്ന കഥ പോസ്റ്റ്‌ ചെയ്തപ്പോള്‍ ഒറ്റദിവസം എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചത് മുന്നൂറിലേറെപ്പേര്‍..!! എന്നെപ്പോലുള്ള തുടക്കക്കാര്‍ തങ്ങളുടെ രചനകള്‍ കുറെ പേര്‍ വായിക്കണമെന്ന ആഗ്രഹമുള്ളവരല്ലേ....ഒരിക്കല്‍ ബ്ലോഗ്‌ കണ്ടവര്‍ അതിലെ ഉള്ളടക്കം നല്ലതാണെങ്കില്‍ വീണ്ടും വരും എന്ന വിശ്വാസത്തിലാണ് പലരും എഴുതുന്നത്‌.. അല്‍പ്പം സീരിയസ്‌ പ്രമേയങ്ങള്‍ ഇഷ്ടപ്പെടുന്ന എന്റെ ബ്ലോഗിലും കാണാം നര്‍മ്മം എന്ന സെക് ഷന്‍....ബ്ലോഗിന്റെ തുടക്കത്തില്‍ കുറച്ചു പേരെങ്കിലും വന്നു വായിക്കട്ടെ എന്ന് കരുതി ചെയ്തത്....
ബ്ലോഗ്‌ രംഗത്ത് അറിയപ്പെടുന്ന പലരും ഹാസ്യരചനകള്‍ മാത്രം നടത്തുന്നതില്‍ അല്‍പ്പം സങ്കടമുണ്ട്.....അച്ചടി മാധ്യമങ്ങള്‍ ബ്ലോഗുകളെ വിമര്‍ശിക്കുന്നതും ഈയൊരു കാരണം ചൂണ്ടിക്കാട്ടി തന്നെയല്ലേ..?
നര്‍മ്മം എഴുതാന്‍ കഴിവുള്ളവര്‍ എഴുതുമ്പോള്‍ അത് വളരെ ആസ്വാദ്യകരമാകുന്നു..അല്ലാത്തവര്‍ക്ക് ഇടക്കൊക്കെ ആകാം ഒരു ചേഞ്ച്‌ ന്...അല്ലാതെ അതുമാത്രമായാല്‍.....അമൃതും വിഷമാകുന്നത് പോലെയാകും..
താങ്കളുടെ ധീരമായ സമീപനം മറ്റുള്ളവരും പിന്തുടര്‍ന്നെങ്കില്‍ എന്ന് ചിന്തിക്കുന്നു...
സജി said…
കമെന്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ഈയ്യിടെ രസകരമായ ഒരു കാര്യം ഉണ്ടായി.

നൊസ്റ്റാള്‍ജിയായും, ഓര്‍മ്മയും കൂട്ടുക്കുഴച്ചു(രാജന്‍ തോമസിനേപ്പോലെ) ഒരുമാതിരി ‘ചളം‘ (ഞങ്ങളുടെ നാട്ടു ഭാഷയാ) പോസ്റ്റുകളാക്കി പോസ്റ്റുന്നതിനിടയില്‍ അടുത്തയിടെ എനിക്കു ഒരു പോസ്റ്റിനും കുറെ കമെന്റുകള്‍ ലഭിച്ചു. ഞാന്‍ ഞെട്ടിപ്പോയി. പോസ്റ്റു തുറന്നു പല പ്രാവശ്യം വായിച്ചു, കര്‍ത്താവേ, ഇതിലിനി വല്ലതും ഉണ്ടോ? ഒന്നും കണ്ടെത്താന്‍ പറ്റിയില്ല. അപ്പോള്‍ അതാ എന്റെ അടുത്തസ്നേഹിതന്റെ ഒരു കമെന്ന്റ്റ്! “exellent work! keep it up"!

ഉടനെ വിളിച്ചു, “ചങ്ങാതീ ആ പോസ്റ്റില്‍ വല്ലോ കഥയും ഉണ്ടോ?”

അദ്ദേഹം ശാന്തനായി പറഞ്ഞു “ അതേയ്, പലരും കമെന്റ് ഇട്ടേക്കുന്നതു കണ്ടു കമെന്റ് ഇട്ടതാണ്ടേയ്, ഞാന്‍ പിന്നെ വായിച്ചു നോക്കിയിട്ടു പറയാം”

അതാണ് പോങ്ങാ കമെന്റുകള്‍ക്കു പിന്നിലെ കഥ!
Anonymous said…
ഇതിലിനി ഇപ്പൊ ഞാന്‍ കമന്റിയാ കുറ്റം ആവുമോ...?
Anonymous said…
യാന്ത്രീകമായ ജീവിതത്തില്‍ തല ചൂടാകുമ്പോള്‍ ആണ് ഞാന്‍ ബ്ലോഗ്‌ നോക്കാന്‍ വരുന്നത്..... ഏതു ഗൌരവമായ കാര്യങ്ങളും അല്‍പ്പം നര്‍മ്മം കലര്‍ത്തി പറയുമ്പോള്‍ എന്നെ പോലുള്ളവര്‍ക്ക് വായ്ക്കാന്‍ ഒരു ഉന്മേഷം തോന്നും.... കുട്ടികള്‍ക്ക് തേന്‍ കലര്‍ത്തി മരുന്ന് കൊടുക്കുന്നത് പോലെ...:)
എഴ്തുമ്പോള്‍ എന്നെ പോലത്തെ സാധാരണ വായനക്കാരെയും ഓര്‍ക്കണേ....
ഹരി മാഷെ ... നമ്മള്‍ ഒരുപാടു വളര്‍ന്നു എന്നത് ശരി ആവും പക്ഷെ ഇപ്പോളും എവിടെ നോക്കിയാലും അടിയും ബഹളവും അല്ലേ .. എന്തായാലും തമാശ നിറഞ്ഞ പോസ്റ്റുകള്‍ തന്നെ ആണ് എപ്പോളും എനിക്ക് ഇഷ്ട്ടം കാരണം മനസിനു ഒരു സമധാനം കിട്ടുമല്ലോ ...

പിന്നെ ഇതില്‍ ഒകെ ഒരു കുമ്പസാരത്തിനു എന്നാ മാഷെ ഒരു പ്രസകതി :D
കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാഭാഷകളിലും വായന ഇരട്ടിയിൽ അധികമായെന്നാണ് ഈയിടെ ഇവിടെ(ലണ്ടനിൽ) നടത്തിയ ഒരു നിരീക്ഷണത്തിൽ വ്യക്തമാക്കുന്നത്..
കാരണം ബ്ലോഗ് എഴുത്ത് !!!
കാരണം പോസ്റ്റിടുന്നവരും ,വായനക്കാരും ഇപ്പോൾ ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..
മലയാളത്തിൽ തന്നെ സജി എടത്താടൻ,രാഗേഷ് കുറുമാൻ, ബാബുരാജ്.പി.എം,ടി.പി.വിനോദ്,ദേവദാസ്.വി.എം,ശശിചിറയിൽ,...എന്നിവർ ബൂലോഗത്തുനിന്നും പുസ്തകശാലകളിലേക്കും,സാഹിത്യസദസ്സുകളിലേക്കും ഇറങ്ങിവന്നവരാണ് !
എല്ലാവരും എല്ലാതും എഴുതട്ടെ..
നർമ്മമില്ലാതെന്തു മർമ്മം..
ചർച്ചകൾക്ക് വഴിവെച്ച നല്ല ലേഖനം..ഹരി !
ഒപ്പം നല്ലയഭിപ്രായങ്ങളും,പ്രത്യേഗിച്ച് മനോജിന്റെ(നിരക്ഷരൻ).
Shine Kurian said…
നിലവാരമുള്ള രചന എന്നൊരു നിര്‍ക്കര്‍ഷ നല്ലതെന്ന് തോന്നാമെങ്കിലും നിലവാരമില്ലാത്ത പരശ്ശതം വായനക്കാര്‍ എന്ത് വായിച്ചു നിര്‍വൃതി അടയും എന്നൊരു ചോദ്യമുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞത് പോലെ കുറെ ആള്‍ക്കാര്‍ എന്തെങ്കിലും എഴുതുകയും വായിക്കുകയും ചെയ്യട്ടെ. എന്ത് വായിക്കണം എന്നത് ഓരോരുത്തരുടെയും വിവേചനാധികാരമായിരിക്കെ ഒരു ശുദ്ധികലശം ആവശ്യമാണെന്നു തോന്നുന്നില്ല.

പലപ്പോഴും, കമന്റുകളുടെ എണ്ണം ബ്ലോഗ്ഗറുടെ വിപണനശേഷിയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് സത്യം.
പോങ്സ്,
ഇനിമേല്‍ ഞാന്‍ ഇന്ന ടൈപ്പിലെ എഴുതൂ എന്ന് വാശിപിടിക്കാനാവുമോ?
അപ്പപ്പോള്‍ തോന്നുന്നത് എഴുതുക.
വായിക്കപ്പെടേണ്ടവ വായിക്കപ്പെടും.

പ്രിന്റ് മീഡിയയില്‍ ബ്ലോഗിനെ നെഗറ്റീവായ് ചിത്രീകരിച്ച് ആര്‍ട്ടിക്കിള്‍ എഴുതുന്നത് ഏറെയും ബ്ലോഗര്‍മാരായിരിക്കും, മുമ്പും അതങ്ങിനെ ഉണ്ടായിട്ടുണ്ടല്ലോ.

മലയാളം ബ്ലോഗ് ഒരു ട്രാന്‍സിഷന്‍ പീരീഡിലൂടെ കടന്നു പോവുകയാണ്. ബ്ലോഗെന്ന് കേട്ട് എഴുത്തുമായി പുലബന്ധം പോലുമില്ലാത്ത എന്നെപ്പോലെയുള്ള അനവധിപേര്‍ കടന്നുവന്ന സമയം. ഇനി അതൊക്കെ ഒന്ന് കലങ്ങിത്തെളിഞ്ഞ് ഗൌരവമായ എഴുത്തുകളും നര്‍മ്മവും നൊസ്റ്റാള്‍ജിയയും എല്ലാമടങ്ങുന്ന മലയാള സാഹിത്യത്തിന്റെ ‘ഇ’ പതിപ്പാവും മലയാളം ബ്ലോഗ്. അതിനെത്ര കാലം എടുക്കും എന്ന് കാത്തിരുന്നു കാണുക തന്നെ വേണം.
പൊങ്ങുമൂടൻ ചേട്ടാ
ഞാൻ പൊതുവായി ബ്ലോഗുകൾ ശ്രദ്ധിക്കൻ തുടങ്ങിയതുതന്നെ വളരെ അടുത്താണു. മത്രമല്ല എനിക്ക്‌ തുടർച്ച കുറവാണുതാനും. എങ്കിലും പല പ്രശസ്ത ബ്ലോഗുകൾക്കും ഒരേ ഭാഷ പോലെ എനിക്ക്‌ തോന്നി. ഒരേ തരത്തിലുള്ള നർമ്മങ്ങൾ.വിഷയ വൈവിധ്യവും കുറവ്‌. ഒരുപാട്‌ പതിരിൽനിന്നു നെല്ലു കണ്ടെത്താൻ പ്രയാസം പോലെ.( അനുഭവക്കുറവിന്റെ വാക്കുകൾക്ക്‌ ക്ഷമ ചോദിക്കുന്നു). അതിനാൽ തുടങ്ങുമ്പൊഴുണ്ടായിരുന്ന ഒരു താൽപ്പര്യം എനിക്ക്‌ കുറഞ്ഞപോലെ. ഇപ്പോൾ തോന്നുന്നു എടപെടലുകൾ കൂട്ടുകയാണു വേണ്ടത്‌ എന്നു. ചേട്ടനെപ്പോലുള്ള ഒരു ബ്ലോഗർക്ക്‌ വളർച്ചാ ദിശയിൽ ഇത്തരം ഒരു വികാസം സംഭവിക്കുന്നതിൽ സന്തോഷമുണ്ട്‌ ഒപ്പം പ്രതീക്ഷയും.
വളരെ ആരോഗ്യപരമായ ഒരു ലേഖനം രണ്ടു വലത്ത് ചുറ്റി മൂക്കില്‍ പിടിച്ചപ്പോള്‍ സത്യമേവ ജയതേ
Anonymous said…
പൊങ്ങുമ്മൂടന്‍ പറഞ്ഞ പോലെ എല്ലാവരും ഉത്തരവാദിത്വബ്ലോഗ്ഗിങ് തുടങ്ങിയാല്‍ , മലയാളത്തില്‍ 20 ഇല്‍ താഴെ ബ്ലോഗുകളേ കാണൂ. നര്‍ മ്മം എന്നും ഓര്‍ മ്മക്കുറിപ്പ് എന്നും പേരിട്ട് വന്‍ 'മെലോഡ്രാമകള്‍ ' പടച്ചുവിടുന്ന വമ്പന്മാരൊക്ക് സലാം പറഞ്ഞ് പോകേണ്ടിവരും . വിശാലമനസ്കന്റെ പ്രേതങ്ങളാണ്‌ 99 % നര്‍ മ്മരോഗികകളും . ഇവര്‍ ക്കൊക്കെ ഇത്രയും വായനക്കാരെ കിട്ടുന്നെന്ന് അത്ഭുതപ്പെട്ടപ്പോഴാണ്‌ സത്യത്തില്‍ നമ്മുടെ വായനയുടെ അപചയം മനസ്സിലായത്.

പിന്നെ കവിതകളുടെ കാര്യം പറയാതിരിക്കുകയാണ്‌ ഭേദം . സഹിക്കാന്‍ പറ്റില്ല !!

അത്രയ്ക്കൊന്നും ആകര്‍ ഷിച്ചില്ലെങ്കിലും പൊങ്ങുമ്മൂടന്‍ ബാക്കിയുള്ള പുലികളേക്കാള്‍ (!)
ഭേദമാണ്‌.

ജി.മനുവും സഗീര്‍ പണ്ടാരത്തിലും , അരുണ്‍ കായം കുളവുമൊക്കെ പുസ്തകമിറക്കിക്കഴിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ച് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്..എന്റമ്മോ..ഭീകരം ആയിരിക്കും ..

ഇതെല്ലാം നേരത്തേ മനസ്സിലാക്കിക്കൊണ്ടായിരിക്കും പഴയ പലരും രം ഗം വിട്ടത്.
"‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത"
..................

അത് നല്ല ചിന്ത തന്നെ.പക്ഷെ ഒന്ന് ചോദിച്ചോട്ടെ പോങ്ങേട്ട...ഈ നര്‍മ്മം കണ്ടു പിടിച്ചത് "വിശാല മനസ്കന്‍" എന്ന ആളാണോ? .അങ്ങനെയാണെങ്കില്‍ പ്രശസ്തരായ ശ്രീ വേളൂര്‍ കൃഷ്ണന്‍കുട്ടി, ശ്രീ. തോമസ്‌ പാല, ശ്രീ. ജെ .ഫിലിപ്പോസ്‌ തിരുവല്ല എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ആയിരിക്കുമല്ലേ? അല്ലെ?..

"വിശാലമല്ലാത്ത" മനസ്സുകളുള്ള പാവം ബ്ലോഗര്‍മാരുടെ പോസ്റ്റില്‍ അബദ്ധത്തില്‍ പോലും ഒരു സ്മൈലി ഇട്ടു മലയാള ഭാഷയെ നശിക്കാന്‍ അനുവദിക്കരുത് പോങ്ങേട്ടാ. ഒരിക്കലും അനുവദിക്കരുത്...

(ആത്മഗതം: ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി വെടിവയ്പില്‍ മാത്രം ശ്രദ്ധിക്കുന്നതാണ് ഇനി മുതല്‍ അഭികാമ്യം)

ആശംസകളോടെ...
"..പിന്നെ ഹരിയുടെ സ്വയം വിമര്‍ശനം, അത് ഒരു സ്വയം ഇടിച്ചുതാഴ്ത്തല്‍ ആയിമാത്രമേ ഹരിയുടെ വായനക്കാര്‍ക്ക് അനുഭവപ്പെടൂ. കാരണം വിഷയത്തിന്റെ വൈവിധ്യവല്‍കരണത്തില്‍ ഹരി പുലര്‍ത്തുന്ന കാഴ്ചപാട് തന്നെ വളരെ വ്യത്യസ്തമാണ്. ആ കാഴ്ചപാടിന്റെ ഒരു അംഗികാരമായി മാത്രം കണ്ടാല്‍ മതി ഫോളോവേര്‍സിന്റെ വളര്‍ച്ച.."

ഇത് പറഞ്ഞ നട്ടപ്രാന്തന് ഒരുമ്മ

എട്ടുപത്ത് കൊല്ലം മുന്‍പ് മസ്ക്കറ്റില്‍‌വെച്ച് നടന്‍ തിലകന്‍റെ സാന്നിദ്ധ്യമുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാനിടയായി. ഒരു ഹോട്ടല്‍ ബാള്‍റൂമില്‍ മദ്യവും ഭക്ഷണവുമൊക്കെയുള്ള ചടങ്ങ്. മോശമില്ലാത്ത മദ്യസേവക്ക് ശേഷം തിലകന്‍ നടത്തിയ പ്രസം‌ഗം ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തേക്കുറിച്ചുള്ള മുഴുവന്‍ മതിപ്പും കെടുത്തുന്നതായി. അദ്ദേഹം പറയുന്നു, "പ്രേക്ഷകരെന്ന നിലയില്‍ നിങ്ങള്‍ക്ക് എന്നെ ഏറെ ഇഷ്ടമായിട്ടുണ്ടാകുക തല മൊട്ടയടിച്ച് ഭ്രാന്തനായി അഭിനയിച്ച കോമഡി ചിത്രത്തിലാകും(ആ സിനിമയുടെ പേര് മറന്നു), പക്ഷെ നടനെന്ന നിലയില്‍ മൂന്നാം പക്കം പോലുള്ള സിനിമകളാണ് എനിക്കിഷ്ടം" എന്ന്. പ്രേക്ഷകരെ എത്ര അപക്വമായാണ് അദ്ദേഹം Under estimate ചെയ്തിരിക്കുന്നതെന്ന് നോക്കൂ. തലയോ മറ്റെന്തെകിലുമോ ക്ഷൗരം ചെയ്ത നടന്‍ കോമഡിയുടെ പേരില്‍ നടത്തുന്ന ഊച്ചാളി കൂത്തില്‍ മനം നിറഞ്ഞ് ആഹ്ലാദവാനായി മൂടും തുടച്ച് വീട്ടില്‍ പോകുന്നവനാണ് പ്രേക്ഷകന്‍ എന്നത്രേ അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.
കലാകാരകാരനും സാഹിത്യകാരനുമൊക്കെ ആദ്യം അറിഞ്ഞിരിക്കേണ്ടത് ആസ്വാദകന്‍റെയോ വായനക്കാരന്‍റെയോ നിലവരം വിലയിരുത്താന്‍ അവര്‍ ആയിട്ടില്ല എന്നതാണ്. സര്‍ക്കുലേഷനും ഫോളോവര്‍ ലിസ്റ്റുമൊന്നുമല്ല ഉത്തമസൃഷ്ടിയുടെ മാനദണ്ഡം എന്ന സാമാന്യബുദ്ധി എഴുത്തുകാരന്‍ ഉപദേശിച്ച് ബുദ്ധിമുട്ടേണ്ടതുമില്ല.

അച്ചടിമാദ്ധ്യമത്തിന്‍റെ ദുരവസ്ഥക്ക് കാരണമായ അതേ ചട്ടക്കൂടുകള്‍ ബ്ലോഗിനും ബാധകമാക്കാന്‍ ശ്രമിക്കുന്നതാണ് അപചയത്തിലേക്കുള്ള ടോര്‍ച്ചടിയാകുന്നത്. എല്ലാവരും എഴുതട്ടെ പൊങ്ങൂസേ.വായനക്കാര്‍ കൂടുന്നതോടൊപ്പമാണ് എഴുത്തുകാരും കൂടുന്നതെന്ന് മറക്കരുത്. ബുക്ക്‌സ്റ്റാളില്‍ മുത്തുച്ചിപ്പിയും ഫയറും വില്‍ക്കാന്‍ വെച്ചിരിക്കുന്നതുകൊണ്ട് മതൃഭൂമിയോ കലാകൗമുദിയോ ആരും വാങ്ങാതിരിക്കുന്നില്ല. അതുകൊണ്ട് നിരക്ഷരന്‍ പറഞ്ഞപോലെ ഭാരിച്ച കാര്യമൊന്നും അന്വേഷിക്കാതെ മനസ്സില്‍ തോന്നിയതൊക്കെ എഴുതിവിട്. ആ ഫോളോവര്‍ ലിസ്റ്റില്‍ എന്‍റെ പേരും ചാപ്പ കുത്തിയിരിക്കുന്നതിന്‍റെ അവകാശത്തിലാണ് പറയുന്നത് ഗ്‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍.. :)
Visala Manaskan said…
“‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത“

ഇതൊരു അടച്ചാക്ഷേപിക്കലാണ്. പ്രത്യേകിച്ചും ഹരിയെപ്പോലെ എഴുതാൻ അറിയുന്ന ആൾ പറയുമ്പോൾ!

കഥകളും ലേഖനങ്ങളും കവിതയും പോട്ടേ, ബ്ലോഗിലെ ചില വേന്ദ്രന്മാർ എഴുതണ പോലെയുള്ള തമാശ നമ്പറുകൾ എഴുതാൻ ഞാനൊക്കെ ഇനി രണ്ടാമത് ഉണ്ടായി വരേണ്ടിവരും.

കൊടകര വച്ച് വല്ല പോത്ത് ഓടിച്ചതോ, മുണ്ടഴിഞ്ഞ് താഴെ പോയതോ പോലെയുള്ള ഒരു കഥയുമില്ലാത്ത കഥകളും ദുഫായിലെ പൊങ്ങിത്തരങ്ങളും വിട്ട് ഒന്നും നമുക്ക് എഴുതാൻ പറ്റില്ല. താല്പര്യമില്ലാഞ്ഞല്ല. താക്കത്തില്ല. അതാ.

അഞ്ജു ബോബി ജോർജ്ജിന് ഓളിമ്പിക്സിന് സ്വർണ്ണം കിട്ടാഞ്ഞത്, അവർക്ക് ആഗ്രഹമില്ലാത്തതുകൊണ്ടാണോ? ഇനി പ്രാക്റ്റീസിന്റെ കുറവാണോ? ഇനി ഷൂ കൊള്ളില്ലാണ്ടാണോ? ഒന്നുമല്ല! ദ് ചാടിയിട്ട് അങ്ങട് എത്തണ്ടേ??

സോ, എന്നെ തള്ളിക്കള. :)

പി.എസ്. (പ്രത്യേക ശ്രദ്ധക്ക്) ഞാൻ യുവാവായിരുന്ന കാലത്ത് (അതായത് 2-3 കൊല്ലം മുൻപ്) എഴുതിയ ചില പോസ്റ്റുകളുടെ പേരിൽ ഇപ്പോഴും എന്നെ ഇങ്ങിനെ വിഷമിപ്പിക്കുന്നത് ശരിയല്ല. പ്ലീസ്!
Pongummoodan said…
ബിനോയ്//HariNav,

"സര്‍ക്കുലേഷനും ഫോളോവര്‍ ലിസ്റ്റുമൊന്നുമല്ല ഉത്തമസൃഷ്ടിയുടെ മാനദണ്ഡം എന്ന സാമാന്യബുദ്ധി എഴുത്തുകാരന്‍ ഉപദേശിച്ച് ബുദ്ധിമുട്ടേണ്ടതുമില്ല." - താങ്കള്‍ കുറിച്ച ഈ വരികളില്‍ പറഞ്ഞിരിയ്ക്കുന്ന എഴുത്തുകാരന്‍ ഞാനാണോ? എങ്കില്‍ ഒന്നു ചോദിയ്ക്കട്ടെ. എന്റെ ഈ പോസ്റ്റ് ഒരു ഉപദേശമായി തോന്നുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ ഞാന്‍ പരാജയപ്പെട്ടിരിയ്ക്കുന്നു. ഉപദേശം നല്‍കുന്നതും കേള്‍ക്കുന്നതും എനിക്കിഷ്ടമുള്ള കാര്യമല്ല ബിനോയ്. മറ്റുള്ളവരെ ഉപദേശിക്കുക എന്ന ഉദ്ദേശത്തിലുമല്ല ഈ പോസ്റ്റ് കുറിച്ചത്. എഴുതിനാറിയാവുന്നരും എഴുതാന്‍ ആഗ്രഹമുള്ളവരുമൊക്കെ എഴുതട്ടെ. നല്ലതും ചീത്തയുമൊക്കെ തിരിച്ചറിയേണ്ടതും വിലയിരുത്തേണ്ടതും വായനക്കാരാണ്. അച്ചടി/ ദൃശ്യ മാധ്യമങ്ങളേക്കാള്‍ സ്വാതന്ത്ര്യവും സൌകര്യവും നല്‍കുന്ന മാധ്യമമെന്ന നിലയില്‍ ബ്ലോഗില്‍ എഴുതുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ആ മാധ്യമത്തെ സമീപിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചു. ആ ചിന്തയെ ഒരു പോസ്റ്റ് രൂപത്തിലാക്കി ഇവിടെ ഉപയോഗിച്ചുവെന്ന് മാത്രം. പ്രയോജനം ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചല്ല. പക്ഷേ, എന്റെ ആഗ്രഹം അതായിരുന്നു. താങ്കളേപ്പോലുള്ളവര്‍ എന്നെ ഒരുപദേശിയായി വിലയിരുത്തിയാല്‍ ആത് നിരാശ മാത്രമേ എനിക്കു നല്‍കൂ ബിനോയ്.

അഭിപ്രായത്തിന് നന്ദി.
Pongummoodan said…
പ്രിയ സജീവേട്ടാ,

ബൂലോഗത്തില്‍ നര്‍മ്മത്തിന്റെ ഏറ്റവും മുന്തിയ പ്രതീകമായി ചേട്ടനെ ഇവിടെ ഉള്‍പ്പെടുത്തിയെന്നേയുള്ളു. അക്ഷേപിക്കലായി അതിനെ കണ്ട് എന്നെ അപമാനിക്കരുതേ..

പിന്നെ, ചേട്ടന്‍ മധ്യവയസ്കനായിരുന്ന കാലത്ത് (സജീവേട്ടന്റെ ചിന്തയില്‍ യൌവ്വനകാലം!!!! :) )എഴുതിവച്ചതിനോട് കിടപിടിയ്ക്കാന്‍ തക്ക വേന്ദ്രന്മാര്‍ ഉണ്ടായി എന്ന പ്രയോഗം വിനയത്തിന്റെ ജെബെല്‍ അലീലിയന്‍ ഉദാഹരണമായേ ഞാന്‍ കാണുന്നുള്ളൂ എന്നു പറയുന്നതും ആക്ഷേപിയ്ക്കലല്ല. അങ്ങനെ ഉണ്ടാവട്ടെ. അതാണ് സജീവേട്ടനെപ്പോലെതന്നെ എന്റെയും ആഗ്രഹം.

ശ്രീ.രഘുനാഥന്‍ പറഞ്ഞ കമന്റുപോലും സജീവേട്ടനെ ആക്ഷേപിക്കുന്നതായി ഞാന്‍ കണക്കാക്കുന്നില്ല. “അങ്ങനെയാണെങ്കില്‍ പ്രശസ്തരായ ശ്രീ വേളൂര്‍ കൃഷ്ണന്‍കുട്ടി, ശ്രീ. തോമസ്‌ പാല, ശ്രീ. ജെ .ഫിലിപ്പോസ്‌ തിരുവല്ല എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ആയിരിക്കുമല്ലേ? അല്ലെ?..“
എന്ന ചോദ്യത്തിന് ഗുരുത്വ ദോഷത്തെ ഭയക്കാതെ “ ആണ് “ എന്നു പറയാന്‍ എനിയ്ക്ക് മടിയില്ല. വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ ഒഴിച്ചു നിര്‍ത്തിയാല്‍ പാലാക്കാരനായിട്ടുപോലും ഞാന്‍ ശ്രീ. തോമസ് പാലായുടെയും ജെ. ഫിലിപ്പോസ് തിരുവല്ലയേക്കാളും രസകരവും നിഷ്കളങ്കവുമായ ആസ്വാദനരസം നല്‍കിയത് വിശാലമനസ്കന്‍ എന്ന യുവാവ് ആയിരുന്നുവെന്ന് ഞാന്‍ പറയും. എത്ര പെഗ് ആരു വാങ്ങിത്തന്നാലും ഇത് ഞാന്‍ മാറ്റി പറിയില്ല. എന്നാല്‍ ശ്രീ. രഘുനാഥന്‍ ‘ വി.കെ.എന്‍, ബഷീര്‍, എം.പി. നാരായണ പിള്ള* ‘ എന്നിവരെയായിരുന്നു പരാമര്‍ശിച്ചിരുന്നതെങ്കില്‍ എന്റെ ഉത്തരം മറ്റൊന്നാവുമായിരുന്നു.

നന്ദി സജീവേട്ടാ. ഒരിക്കല്‍ക്കൂടി പറയുന്നു. എന്റെ പ്രയോഗം ആക്ഷേപിക്കലായിരുന്നില്ല്ല. മാത്രമല്ല. ഈ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ ആള്‍ക്കാര്‍ തെറ്റായി ധരിയ്ക്കുന്നുവോ എന്നും ഞാന്‍ സംശയിക്കുന്നു. ചേട്ടനും?!!

*. എം.പി നാരായണ പിള്ള എന്ന കാഥാകൃത്ത് ചിരിയെഴുത്തുകാരന്‍ ആണെന്നല്ല ഉദ്ദേശിച്ചത്. അദ്ദേഹമെന്ന കോളമിസ്റ്റ്. അമ്പോ!! ഇപ്പോള്‍ എന്റെ കൈവശം അദ്ദേഹത്തിന്റെ ‘വെങ്കായയുഗം’ എന്ന ലേഖനങ്ങള്‍ ഉണ്ട്. അത് എന്നിലുയര്‍ത്തുന്ന ചിരിയാണ് (ചിന്തയും) ആ പേര്‍ ഇവിടെ കുറിക്കാന്‍ കാരണം.
Pongummoodan said…
പ്രിയ രഘുനാഥന്‍ ചേട്ടാ,

വെടിവയ്പ്പ് എനിക്കും ഇഷ്ടപ്പെട്ട കളിയാണ്. തരം കിട്ടുമ്പോളൊക്കെ ഞാനും വെടി വയ്ക്കാറുണ്ട്. ഈ ബ്ലോഗെഴുത്തിനേക്കാള്‍ സംതൃപ്തി നല്‍കുന്നതും വെടിവയ്പ് ആണ്. ആട്ടെ. ചേട്ടന്‍ ഏത് ‘വെടിവയ്പിനെ’യാണ് ഉദ്ദേശിച്ചത്? :)

അഭിപ്രായത്തിന് നന്ദി.
Pongummoodan said…
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഓരോരുത്തരും വ്യക്തിപരമായ മറുപടി അര്‍ഹിയ്ക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കുടിയ്ക്കാന്‍ നേരമായതിനാല്‍ വന്നിട്ടാവാം ബാക്കി. നന്ദി.
കേരളത്തില്‍ യേശുദാസിനെക്കള്‍ നന്നായി പാടുന്നവരെ പാടാവുന്നു പറയണത് കഷ്ടമല്ലേ ... സച്ചിനേക്കാള്‍ നന്നായി ബാറ്റ് ചെയ്യണവനെ മാത്രം ഇനി ബാറ്റ്‌സ്‌മാന്‍ എന്ന് പറഞ്ഞാ മതിയോ .. ??
Pongummoodan said…
ഫാഫ് കള്ളന്‍,

അങ്ങനെ ഒരു വ്യാഖ്യാനം നല്‍കേണ്ടതില്ല. ഞാന്‍ ഉദ്ദേശിച്ചത് അതല്ല. നന്നായി പാടാനറിയുന്നവന്‍ പാരഡി ഗാനങ്ങള്‍ മാത്രം പാടി നടന്നാല്‍ മതിയോ? അതുപോലെ തന്നെ നന്നായി എഴുതാനറിയുന്നവര്‍ തമാശമാത്രം പറഞ്ഞ് നടന്നാലും പോര ഹാഫ് കള്ളന്‍. അവര്‍ കൂടുതല്‍ എഴുത്ത്തില്‍ ശ്രദ്ധിക്കട്ടെ. നന്നായി എഴുതാന്‍ കഴിയുമായിരുന്നിട്ടും ഉഴപ്പുന്നവരെ ഒന്നു പ്രകോപിപ്പിക്കാന്‍ നോക്കിയെന്നുമാത്രം. കുറെയേറെപ്പേര്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ടാവും. ഇനി ഒരു തര്‍ക്കത്തിന് നിര്‍ത്തുന്നു. ഓരോരുത്തരും അവരവരുടെ ചിന്താഗതികള്‍ക്കനുസരിച്ച് വിലയിരുത്തുക.നന്ദി.
Pongummoodan said…
നിരക്ഷരന്‍ / മനോജേട്ടാ ,

ആത്മാര്‍ത്ഥമായ അഭിപ്രായത്തില്‍ സന്തോഷം. നന്ദി :)
ഹരിചേട്ടാ,
അംഗീകാരം ആഗ്രഹിക്കാത്തതായി വളരെ കുറച്ച് പേരെ ഉള്ളു.എങ്ങനെയായാലും അറിയപ്പെടണം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്.ബൂലോകത്ത് ഏറ്റവും മാര്‍ക്കറ്റുള്ളത് നര്‍മ്മത്തിനാണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.
ആധികാരികമായി വായിക്കാന്‍ വരുന്നവരു കാണും, പക്ഷേ ഭൂരിഭാഗവും തങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ ഒരു ആസ്വാദനം എന്ന നിലയിലാണ്‍ ബ്ലോഗിനെ സമീപിക്കുന്നത്, അല്ലാതെ ന്യൂട്ടണ്‍ തിയറിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വിശദീകരിക്കുന്ന തരത്തിലുള്ള ലേഖനം വായിക്കാനല്ല.
(വാക്കുകളില്‍ നര്‍മ്മത്തെ വിലകുറച്ചതായി തോന്നി, വിഷമമുണ്ട്)
പോസ്റ്റിലെ പോങ്ങന്‍ ടച്ച് (ഐ മീന്‍ പോങ്ങുമൂടന്‍ ടച്ച്) വളരെ ഇഷ്ടമായി
:)
B.S BIMInith.. said…
ബ്ലോഗിനെകുറിച്ച്‌ സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇത്രയേറെ പേര്‍ ഇടപെട്ടു, രണ്ട്‌ പോസ്‌റ്റുകളുണ്ടായി ശരിക്കും സന്തോഷം തോന്നുന്നുണ്ട്‌. എന്തായാലും തെറി വിളി ഇത്തവണ കുറവാണ്‌, അതു തന്നെ ബ്ലോഗില്‍ മലയാളത്തിന്‌ നല്ല കാലം വരാനുള്ള മണിമുഴക്കമായിരിക്കും... പൊങ്ങുമ്മൂടനും പപ്പൂസിനും നന്ദി.

ആരു വായിക്കാത്ത എന്ന്‌ ഒരു സുഹൃത്ത്‌ പറഞ്ഞ എന്റെ ബ്ലോഗ്‌ (?) www.biminith.blogspot.com ന്റെ അടിയില്‍ ''പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ചിലത്‌'' എന്നു കൂടി ചേര്‍ത്തിരുന്നു. അതുകൊണ്ട്‌ അതിനെ ബ്ലോഗ്‌ എന്ന്‌ പറയാമോ എന്നറിഞ്ഞു കൂട. വേറെ ചില ബ്ലോഗുകള്‍ നേരത്തെ എഴുതിയിരുന്നു. ഇപ്പോള്‍ എഴുത്തില്ല, അതുകൊണ്ട്‌ ബ്ലോഗര്‍ എന്ന വിശേഷണം എനിക്ക്‌ ചേരുമോ എന്ന്‌ സംശയമാണ്‌. ബ്ലോഗ്‌ ചെയ്യുന്നവര്‍ പിന്നോട്ടു വലിയുന്നതിന്റെ കാരണം കൂടി അന്വേഷിക്കുന്നത്‌ നന്നായിരിക്കും.
ബിമിനിത്,

ഞാന്‍ പറഞ്ഞ കാര്യങ്ങളെ ബിമിനിത് സമീപിച്ചത് മുന്‍വിധികളോടെയാണോ എന്നു ഭയപ്പെടുന്നു. വിമര്‍ശനമായിരുന്നില്ല എന്‍റെ ഉദ്ദേശ്യം. മലയാളം ബ്ലോഗുകളെ ഡിഫന്‍റ് ചെയ്യലുമായിരുന്നില്ല. പ്രാതിനിധ്യം ഏറ്റെടുത്ത് പ്രതികരണം പ്രസിദ്ധീകരിക്കാന്‍ ’മലയാളം ബ്ലോഗ്സ്’ എന്നു പറയുന്നത് ഒരു ഓര്‍ഗനൈസേഷനൊന്നുമല്ലല്ലോ. താങ്കള്‍ വിശദമായി പ്രതിപാദിച്ച സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളുടെ സ്വകാര്യതയെക്കുറിച്ചും സാന്ദര്‍ഭികമായി പരാമര്‍ശിച്ച മലയാളം ബ്ലോഗിനെക്കുറിച്ചും സാധൂകരിക്കാനായി വിസ്തരിച്ച കേസുകളെക്കുറിച്ചുമൊക്കെ വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന സ്വാഭാവികപ്രതികരണം മാത്രമായിരുന്നു അത്. വായനക്കാരില്‍ താങ്കളുടെ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ (വിശേഷിച്ചും ഡേറ്റിങ്ങിനെക്കുറിച്ചും മറ്റുമുള്ള) അപക്വമായ ഒരു മുന്‍വിധി ഇതിലിടപെടാത്ത വായനക്കാരില്‍ സൃഷ്ടിച്ചേക്കുമെന്നു തോന്നി. ഇവിടെ പോങ്ങു എഴുതിയതും അതൊക്കെത്തന്നെയാവണം.

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് മേല്‍പ്പറഞ്ഞ സംഗതികളെ നിത്യജീവിതത്തിലെ മറ്റു സമാനസന്ദര്‍ഭങ്ങളുമായി താരതമ്യം ചെയ്തു നോക്കാം എന്നു തോന്നിയത്. ലോകമൊട്ടാകെ 166 കോടി ആളുകള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. എന്നു വച്ചാല്‍ ഇന്ത്യയിലെ ജനസംഖ്യയെക്കാളധികം. ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം എട്ടു കോടി കവിയും. കണക്കുകള്‍ ഇവിടെ. അപ്പോള്‍പ്പിന്നെ ഒരു സമൂഹത്തിന്‍റെ എല്ലാ സ്വഭാവവും സൈബര്‍സ്പേസിലും കാണും. പരശ്ശതം മാസികകളെയും വാരികകളെയും ബ്ലോഗിനെയും താരതമ്യം ചെയ്യുമ്പോളും സ്ഥിതി തഥൈവ.

പിന്നെ, സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകള്‍ എന്നതു കൊണ്ട് താങ്കളെപ്പോലെത്തന്നെ ഞാനും ഉദ്ദേശിച്ചത് ഓര്‍കുട്ട്, ഫേസ്‍ബുക്ക് തുടങ്ങിയ സൈറ്റുകളെത്തന്നെയാണ് എന്നു കൂടിപ്പറയട്ടെ. ബ്ലോഗിനെക്കുറിച്ച് പറഞ്ഞിടത്തെല്ലാം ’ബ്ലോഗ്’ എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രിയ പോങ്ങേട്ടാ.....

"ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി വെടിവയ്പില്‍ മാത്രം ശ്രദ്ധിക്കുന്നതാണ് ഇനി മുതല്‍ അഭികാമ്യം" എന്ന് ഞാന്‍ എഴുതിയത് എന്നെ ഉദ്ദേശിച്ചാണ്. താങ്കളെ ഉദ്ദേശിച്ചല്ല. പിന്നെ താങ്കളും ഒരു "വെടിവയ്പ്കാരനാണ് " എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

മലയാള ഭാഷയെ നന്നാക്കാന്‍ ആഹ്വാനം ചെയ്യുന്ന താങ്കള്‍ തന്നെ അത് വളച്ചൊടിക്കുന്നത് കൂടി കാണുമ്പോള്‍ "എന്റെ പ്രിയപ്പെട്ട എഴുത്തുകാരില്‍" ഒരാളായ ശ്രീ.പോങ്ങുംമൂടനോട് സഹതാപം തോന്നുന്നു.

സസ്നേഹം...
Pongummoodan said…
പ്രിയ രഘുവേട്ടാ‍,

എന്റെ തമാശ അനവസരത്തിലുള്ളതും അരോചകമായെന്നും ഞാന്‍ മനസ്സിലാക്കുന്നു. ‘വെടിവയ്പ്’ എന്നു കേട്ടപ്പോള്‍ അറിയാതെ എന്നിലെ അശ്ലീലക്കാരന്‍ ഒന്നു തലപൊക്കിപ്പോയി. ക്ഷമിക്കുക. താങ്കള്‍ അതിനെ നിസ്സാരമായി എടുക്കുമെന്ന് കരുതി.

സത്യത്തില്‍ മലയാള ഭാഷയെ രക്ഷിക്കണം എന്നല്ല ഞാന്‍ പറഞ്ഞത്. എനിക്കു സംസാരിക്കാന്‍ അറിയാവുന്ന ഏക ഭാഷ മലയാളമാണെങ്കിലും കാര്യമായ കൂറൊന്നും ഇന്നേവരെ അതിനോട് കാണിക്കാത്ത നെറികെട്ടവനാണ് ഞാന്‍.

മനോഹരമായി എഴുതാന്‍ കഴിയുന്ന പലരും നര്‍മ്മത്തില്‍ മാത്രമായി ഒതുങ്ങി പോവുന്നതിലെ നിരാശയാണ് ഞാന്‍ പങ്കുവച്ചത്. അതുപോലെ ഗൌരവമായി എഴുതുന്നവരെ വായനക്കാര്‍ തഴയരുതെന്ന അഭ്യര്‍ത്ഥനയും. ഞാനടക്കമുള്ള വായനക്കാര്‍ അവരെക്കൂടി മനസ്സിലാക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. തമാശ വായിക്കാനും നേരമ്പോക്കുകള്‍ എഴുതാനുമാണ് എനിക്കുമിഷ്ടം. അല്ലെങ്കില്‍ അത്രയൊക്കെ നിലവാരമേ എന്നിലുള്ളു. ഒരു പോസ്റ്റുപോലും ഞാന്‍ ആധികാരികതയോടെ എഴുതിയതല്ല. മറിച്ച് വൈകാരികമായി കുറിച്ചവയായിരുന്നു. അതുകൊണ്ടുതന്നെ പാളിച്ചകളും ധാരാളമായി വരുന്നു. ക്ഷമിക്കുക.

എന്നോട് അടുപ്പമുള്ള താങ്കളേപ്പോലുള്ളവര്‍ക്കുപോലും ഈ പോസ്റ്റ് രസിച്ചേക്കില്ലെന്ന അറിവ് ഇങ്ങനൊന്ന് കുറിക്കുമ്പോഴേ എനിക്കു തോന്നിയിരുന്നു. ആര്‍ക്കും ഗുണം ചെയ്യാത്ത ഇത്തരമൊരു കുറിപ്പുകൊണ്ട് വ്യക്തിപരമായി എനിക്ക് നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. താങ്കളുടെ എന്നോടുള്ള അനിഷ്ടവും എനിക്ക് നഷ്ടമാണ്. അക്കാര്യത്തിലാണ് അങ്ങേയ്ക്ക് എന്നോട് സഹതാപം തോന്നേണ്ടത്.

ഒന്നുകൂടി. ബ്ലോഗ് എഴുതുന്നവരും ബ്ലോഗ് വായിക്കുന്നവരും സ്വയമൊന്ന് വിലയിരുത്തി എഴുത്തിനെയും വായനയെയും കുറേക്കൂടി ഗൌരവത്തോടെ കണ്ടാല്‍ അതിന്റെ പ്രയോജനം ബൂലോഗത്തിനാകെയാണ്. ഇതൊന്നും ഒരു തരത്തിലുമുള്ള ആഹ്വാനമല്ല. ചില ചിന്തകള്‍ ഞാന്‍ പങ്കുവയ്ക്കുന്നു. അത്രമാത്രം.അത് തെറ്റായ ചിന്തകളെങ്കില്‍ കാമ്പില്ലാത്തതെങ്കില്‍ പറഞ്ഞു തരൂ. ഞാന്‍ നന്നാവാം.

നന്ദി സ്നേഹിതാ. ‘വെടിവയ്പ്’ പരാമര്‍ശം താങ്കളെ പരിഹസിക്കുന്നതായി തോന്നിയെങ്കില്‍ ക്ഷമിക്കുക. പുറത്തുപറയില്ലെങ്കില്‍ ഒരു കാര്യം പറയാം. സത്യത്തില്‍ ‘വെടിവയ്പ്പും’ വെള്ളമടിയും എനിക്ക് ഭയങ്കര ഇഷ്ടമുള്ള പണിയാണ്. :)
പൊങ്ങൂസേ cool down. "ഉപദേശം" എന്ന വാക്ക് അറിയാതെ കടന്നു വന്നതാണ്. എഴുത്ത് പാളിയത് എന്‍റേതാണ്. പൊങ്ങുവിന്‍റെയല്ല. സോറി. എങ്കിലും ഞാനുദ്ദേശിച്ച "എഴുത്തുകാരന്‍" താങ്കള്‍ തന്നെ. ബ്ലോഗ് എന്ന മാദ്ധ്യമത്തിന്‍റെ വളര്‍ച്ചയുടെ പാതയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ചില്ലറ കയറ്റിറക്കങ്ങളെ സര്‍‌വ്വനാശിയായ സുനാമിയായി കാണേണ്ടതില്ല. പൊങ്ങുവിനേപ്പോലുള്ള എഴുത്തുകാര്‍ ഈ മാദ്ധ്യമത്തിന്‍റെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെങ്കില്‍ അതിന് നന്ദി പറയേണ്ടത് സ്വാഭാവികമായ എഴുത്തിനാണ്. ബ്ലോഗിന്‍റെ നിലവാരം കൂട്ടാനും അറിയപ്പെടാത്ത പ്രതിഭകളെ വെളിച്ചത്ത് കൊണ്ടുവരാനും പൊങ്ങുമ്മൂടന്‍റെ ശൈലീമാറ്റം ഏതെങ്കിലും രീതിയില്‍ സഹായകമാകും എന്ന് കരുതുന്നില്ല. ബഷീര്‍ മരിച്ചുപോയതുകൊണ്ടല്ല ആനന്ദ് എഴുതാന്‍ തുടങ്ങിയത്. ബഷീറിന്‍റെ കൈപിടിച്ച് വായനയുടെ ലോകത്തെത്തിയ ലക്ഷങ്ങളില്‍ കുറെ പതിനായിരങ്ങള്‍ ആനന്ദിനെയും വായിക്കാന്‍ തുടങ്ങി എന്ന ആം‌ഗിളിനും പ്രസക്തിയില്ലേ. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ വായനക്കാര്‍ക്കിഷ്ടപ്പെട്ട പൊങ്ങുമ്മൂടനായിത്തന്നെ തുടരുക. പ്രചോദനമായി ചില ശ്ലോകങ്ങളും ചൊല്ലിത്തരാം.

"വിട്ട വളി തിരിച്ചെടുക്കാനാവില്ല"

"മുക്കിത്തൂറിയാല്‍ മൂലം പൊളിയും"

കുറിപ്പ്: പൊങ്ങൂസേ മ്മടെ രഘുനാഥന്‍‌മാഷ് ഒരു പട്ടാളക്കാരനാണ്. അതാണ് ഈ "വെടി" പ്രയോഗം. താങ്കള്‍‌ക്കത് അറിയാതെ‌പോയതാണ് കണ്‍ഫ്യൂഷന്‍ എന്ന് തോന്നുന്നു. :)
Pongummoodan said…
പ്രിയ ബിനോയ്,

എന്നെ പ്രചോദിപ്പിക്കാന്‍ താങ്കള്‍ ചൊല്ലിയ ശ്ലോകങ്ങള്‍ ‘ക്ഷ’ പിടിച്ചു. നാം ഇപ്പോഴാണ് പഴയ ഗുമ്മിലെത്തിയത് :) നന്ദി.
Pongummoodan said…
പ്രിയ ബിമിനിത്, പപ്പൂസ് : ഇരുവരും ഇവിടെ സാന്നിദ്ധ്യമറിയിച്ചതില്‍ സന്തോഷം.
പ്രിയ പോങ്ങേട്ടാ ...

താങ്കളുടെ വെടിവയ്പ് പരാമര്‍ശം അല്പം വിഷമമുണ്ടാക്കിയെങ്കിലും അതു മൂലം താങ്കളുമായുള്ള അടുപ്പത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. താങ്കള്‍ എന്റെ പോസ്റ്റുകള്‍ വായിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ താങ്കളുടെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്. വിഷയ വൈവിധ്യത്തോടെ കാര്യങ്ങള്‍ ലളിതസുന്ദരമായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു...

അതുകൊണ്ടാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ബ്ലോഗുകളുടെ ലിസ്റ്റില്‍ താങ്കളുടെ ബ്ലോഗും ഞാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്...

സസ്നേഹം....
Bijoy said…
Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://pongummoodan.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.


warm regards


For Enchanting Kerala

Bibbi Cletus

Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala Information
Unknown said…
പ്രിയ പോങ്ങുമ്മൂടൻ,
ആദ്യമേ പറയട്ടെ(ഒരു മുൻ കൂർ ജാമ്യം),ഞാനീ സ്പേസിൽ വള്രെ പുതിയതാ..കുറച്ചു പേരുടെ ബ്ലോഗിലെ വളരെ കുറച്ച്‌ കൃതികളെ വായിച്ചിട്ടുള്ളൂ...സമയക്കുറവു തന്നെ കാരണം..കമന്റിയതും കയ്യിലെണ്ണാവുന്നതെയുള്ളൂ(എന്റെ ബ്ലോഗിൽ റിപ്ല്യ കമന്റിയത്‌ ആദ്യാക്ഷരി ബ്ലോഗ്‌ ഷിബുവേട്ടന്റെ ബ്ലോഗിൽ കണ്ട സമാന്യ മര്യാദകൾ പാലിക്കാൻ വേണ്ടിയും)..

നല്ല ലേഖനം;വളരെ അർത്ഥവത്തായൊരു കുംബസാരം..എങ്കിലും, എന്തെരെടേയ്‌ കുംബസാരത്തിനും ചെല ചട്ടക്കൂടുകൾ വേണ്ടായോ?? ഇങ്ങനെ എല്ലാമങ്ങട്‌ വിളിച്ച്‌ പറയാംബാടുണ്ടോ? ഇനി അതല്ലാ, രണ്ടെണ്ണം കുംബേൽ (വയറ്റിൽ) ചരിച്ചിട്ടാണോ (ഐ മീൻ, കീച്ചിയേച്ചാണോ) കുംബസാരിച്ചത്‌ ?? (ചുമ്മാ..) :-)

ഇനി കാര്യത്തിലേക്കു വരാം..വളരെ പേർസണലായിട്ടു പറയുവണേൽ ബ്ലോഗ്‌ എന്നു പറയുന്നത്‌ അപ്നാ ഡയറി പോലെയാ..എന്തും കുറിച്ചിടാം(ബ്ലോഗർ ഡെഫനിഷൻ)..എന്നാൽ അതിന്റെ വിദൂര സാധ്യതകളാവട്ടെ അനന്തവും, അജ്ഞാതവും.. ന ല്ലൊരു വയനാനുഭവം തരാൻ,വായന തന്നെ അന്യമായിപ്പോകുന്ന ഈ കാലത്ത്‌ ബ്ലോഗ്‌ മീഡിയത്തിനു കഴിയുന്നുണ്ട്‌..


ഈ മീഡിയത്തിന്റെ ഏറ്റവും നല്ല ഗുണം എന്നത്‌, എഴുത്തുകാരനു നേരിട്ടൊരു ഫീഡ്‌ ബാക്‌ കിട്ടുന്നു എന്നതാണു.എന്നിരിക്കിലും, ആരോഗ്യകരമായ വിമർശനങ്ങൾ നടന്നു കണ്ടിട്ടുള്ളത്‌ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ലേഖനങ്ങളിലാണു.അവിടെ എഴുത്തല്ല, എഴുത്തുകാരന്റെ കാഴ്ചപ്പാടാണു ചോദ്യം ചെയ്യപ്പെടുന്നത്‌ എന്നതാവാം ഇതിനു കാരണം..പക്ഷെ ഡിസ്കസ്‌ ചെയ്യപ്പെടെണ്ടതായിട്ടും അവഗണിക്കപ്പെട്ട്‌ പോകുന്ന ലേഖനങ്ങളും കുറവല്ല..വായനക്കാരൻ ആശയം ശരിയായി ഉൾക്കൊള്ളാത്തത്‌ കൊണ്ടോ, ഒരു നീണ്ട കമന്റ്‌ വേണ്ടി വരുന്നത്‌ കൊണ്ടോ (ഇനിൻ അങ്ങനെ ഒന്നെഴുതാൻ തോന്നിയാൽ എന്തു കൊണ്ടൊരു പോസ്റ്റാക്കി തന്റെ തന്നെ ബ്ലോഗിൽ ഇട്ടു കൂടാ എന്നു കരുതുന്നവരും കുറവല്ല--ചെലപ്പോ ഞനും ഇതിനെ പിടിച്ചെന്റെ ബ്ലോഗിലിടും :-) ) ആവാം ഇങ്ങനെ സംഭവിക്കുന്നത്‌..

തുടരും..
Unknown said…
This comment has been removed by the author.
Unknown said…
ഇനി കഥ,കവിത തുടങ്ങിയവ നല്ല രീതിയിൽ വിമർശിക്കാൻ പോയാലാകട്ടെ എഴുത്തുകാരൻ ഏതു വിധത്തിലാണു അതിനെ സ്വീകരിക്കുക എന്ന് ആർക്കും ഒരു നിശ്ചയവുമില്ല..കൂടെക്കൂടാൻ ആളായി,വ്യക്തിപരമായ ആക്രമണങ്ങളായി; ആകെക്കൂടി ഒരു യുദ്ധാന്തരീക്ഷം. ഇതു കൊണ്ട്‌ തന്നെ, തള്ളിക്കൊട്‌ ഏഗെയ്ൻ തള്ളിക്കൊട്‌ ദെൻ തള്ളിക്കള എന്ന രീതിയിൽ നിന്ന്, ഹെൽത്തി ഡിസ്കഷൻ ചെയ്യാൻ താൽപ്പര്യപ്പെടുന്ന പലരും, ആദ്യമേ തള്ളിക്കള എന്ന സമീപനത്തിലേക്കെന്നു.


നർമ്മപ്പോസ്റ്റുകൾ ഏറെയിട്ട വിശാലമനസ്കന്റെ, കൊടകര പുരാൺസിൽ വായിച്ചതിൽ വച്ചെനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ പക്ഷെ ഇത്തിരി സെന്റിയായ "ഇരുപതിനായിരം ഉറുപ്യ" ആണു..മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു അനുഭവകഥ അതിലുണ്ട്‌.. വിശാലേട്ടനു ഒരുപക്ഷെ മറ്റ്‌ പോസ്റ്റുകൾക്കു കിട്ടിയതിന്റെയത്രയൊന്നും കമന്റ്‌ ഇതിനു കിട്ടിയിട്ടുണ്ടാവില്ല എന്നു പറയുംബോൾ, കമന്റെണ്ണവും ഫോളോവെഴ്സും നോക്കിയിട്ടല്ല നമ്മൾ എഴുതേണ്ടത്‌ എന്ന പോങ്ങേട്ടന്റെ വരികൾക്ക്‌ അടിവരയിടുകായാണു ചെയ്യുന്നത്‌.

ഇനി എഴുതിയാൽ ഇതു വരെ എഴുതിയതിനോട്‌ നീതി പുലർത്താൻ കഴിയില്ല എന്നു തോന്നിയത്‌ കൊണ്ടാവാം വിശാലേട്ടൻ കൊടകര പുരാൺ നിർത്തി വച്ചത്‌(ഞാൻ പറഞ്ഞത്‌ ശരിയല്ലെങ്കിൽ വിശാൽജി ക്ഷമി)..എഴുതിത്തെളിഞ്ഞൊരാൾക്ക്‌ എടുക്കാൻ പറ്റുന്ന മഹത്തായൊരു തീരുമാനം..ഇന്നു പോങ്ങുമൂടനും അതിനു കഴിയുന്നത്‌, ആ എഴുത്തിന്റെ വളർച്ചയാണു കാണിക്കുന്നത്‌ (പൊക്കിപ്പറഞ്ഞതിനു കുപ്പിയൊന്നും വേണ്ടാട്ടോ,അതിനുള്ള കുടിയൊന്നും തുടങ്ങീട്ടില്ല..നിർബന്ധമാണേൾ വൈൻ ആവാം.)..

എഴുതിത്തെളിയുംബോൾ (അതിനാൽ അവർ എഴുതിക്കൊണ്ടിരിക്കട്ടെ, നല്ല വിമർശനങ്ങൾ അവരിലെ എഴുത്തിനെ മിനുക്കിയെടുക്കട്ടെ) ഞാനടക്കമുള്ള ബാക്കിയുള്ളവരും (നേരത്തേ പറഞ്ഞ ഗണത്തിൽ പെട്ട ഏറെപ്പേരു കാണും..വല്യ പിടിയില്ലാത്തതു കൊണ്ടു പറയുന്നില്ല എന്നേയുള്ളൂ..തുടക്കത്തിൽ പറഞ്ഞ ജാമ്യാപേക്ഷ പരിഗണിക്കുമല്ലോ) ഈയൊരവസ്ഥയിലെത്തുമായിരിക്കും എന്നു പ്രത്യാശിക്കുന്നതോടൊപ്പം തന്നെ, പോങ്ങേട്ടന്റെ ഇതു വരെയുള്ളതിലേക്കാൾ (എല്ലാം വായിച്ചിട്ടില്ലാ, ഡൗൺലോഡി വായിക്കണം) മികച്ച പോസ്റ്റുകൾ വരട്ടെ എന്നാശംസിക്കുന്നു...

സുചാന്ദ്‌
---
when i copy pasted from varamozhi,one para missed somehow,so deleted the previous comment...
നീമ said…
പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ശരിയായ വഴിയും പ്രോത്സാഹനവും നല്‍കി നിലകൊള്ളുക

കുമ്പസാരം super
haari said…
'അതേ സമയം തുടക്കം മുതല്‍ തന്നെ സ്വന്തം പേരില്‍ എഴുതുന്നവരും വിളിപ്പേരുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്നവരുമായി ഒരു ചെറിയ വിഭാഗം ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തവരുമുണ്ടായിരുന്നു. അവരുടെ പാത പിന്തുടരാന്‍ അധികമാരുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരം പോസ്റ്റുകള്‍ പ്രോത്സാഹിപ്പിയ്ക്കപ്പെട്ടതുമില്ല'
പോങ്ങ്സ്
നര്‍മ്മത്തിന്റെ കാര്യത്തില്‍ താങ്കള്‍ പറഞ്ഞത് പോലെ കൊടകര മുതല്‍ തമനു വരെ സമ്മതിക്കുന്നു പക്ഷെ താങ്കള്‍ പറഞ്ഞത് പോലെ ആ പ്രോസ്ലാല്‍ഹിക്കപെടാത്തവര്‍
ആരാണെന്ന് കൂടി പറയാമായിരുന്നു !!
പോങ്ങ്സ് താങ്കളെ തന്നെയാണൊ ഉദ്യേശിച്ചത്‌ ?
(ജീവിതം സീരിയസ്‌ ആകുമ്പോള്‍ നര്‍മ്മം നഷ്ടപെടും )
Pongummoodan said…
പ്രിയ haari,

ചോദ്യം: പോങ്ങ്സ് താങ്കളെ തന്നെയാണൊ ഉദ്യേശിച്ചത്‌ ?

ഉത്തരം: ഞാന്‍ അര്‍ഹിക്കുന്നതിലേറെ പ്രോത്സാഹനവും ആഗ്രഹിച്ചതിലേറെ സഹകരണവും സ്നേഹവും പരിഗണനയും എനിയ്ക്ക് ബൂലോഗത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ലഭിയ്ക്കുന്നുമുണ്ട്. ഞാന്‍ അതില്‍ നന്ദിയുള്ളവനുമാണ്.

പിന്നെ, യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് ഇവിടെ കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പലരെയും ബൂലോഗത്തിലെ ബഹുഭൂരിപക്ഷത്തിനും അറിവുള്ളതുതന്നെയാണ്. എന്നേക്കാള്‍ നന്നായി എഴുതുകയും എന്നാല്‍ എന്റെ അത്ര ശ്രദ്ധ ലഭിയ്ക്കാതെ പോവുന്ന ദൌര്‍ഭാഗ്യര്‍ ധാരാളമുണ്ട് ഹാരി.

നന്ദി.
Visala Manaskan said…
This comment has been removed by the author.
ഹരി,
suchand scs പറഞ്ഞത് വായിച്ചിരുന്നുവോ? വളരെ നല്ല ഒരു കമന്റ്‌ ആയിരുന്നു അത്. ബ്ലോഗ്‌ എന്നത് ഒരിക്കലും സാഹിത്യം എഴുതാന്‍ വണ്ടി ഉണ്ടാകിയിട്ടുലതല്ല. ഒരു പേര്‍സണല്‍ ഡയറി പോലെ. എന്തും കുറിക്കാം.അതില്‍ നല്ലതിനും മോശമായതും എല്ലാം.. ആര്‍ക്കും കമന്റ്‌ എഴുതാം.
വായിച്ചു ഇഷ്ട്ടപെടുകയനെങ്ങില്‍ അവരെ ഫ്രണ്ട് ആയിട്ടു ആഡ് ചെയ്യാം. ഹരിയുടെ എഴുത്ത് ഇഷ്ട്ടപെടുന്നത് കൊണ്ടാണ് ഹരിയെ ഇത്രേ പരിഗണന തരുനത്. ഇനിയും എഴുതുക. മനസ്സില്‍ തോനുനത് എന്തും.

ഇവിടെ തങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും ബ്ലോഗ്‌ എന്നാ ആശയത്തെ തന്നെ മാറ്റുന്നത് പോലെ തോന്നുണൂ. ശരിയല്ലേ?
haari said…
പോങ്ങു‌
താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു ?
"ഞാനും ആദ്യകാലങ്ങളില്‍ നര്‍മ്മരസത്തെ കൂട്ടുപിട്ടിച്ച് പോസ്റ്റുകള്‍ എഴുതിയവനാണ്. ഒട്ടും ഗൌരവസ്വഭാവമില്ലാത്ത അറുവഷളന്‍ കുറിപ്പുകള്‍."
താങ്കളുടെ എല്ലാ പോസ്റ്റുകളും വായിച്ച ഒരു വ്യക്തിയാണ്‌ ഞാന്‍ വെറുതെ വായിച്ചതല്ല വായിക്കാന്‍ ഒരു പാട് വായന സുഖം കിട്ടുന്നത് കൊണ്ട് മാത്രം ( എന്നെ പോലെ ഒരുപാടു പേര്‍ ഉണ്ടാകും )
ഇപ്പോള്‍ താങ്കള്‍ പറയുന്നു അതെല്ലാം അറുവഷളന്‍ കുറിപ്പുകള്‍ ആണെന്ന് ??
അപ്പോള്‍ എഴുത്തുകാരന്‍ മാത്രമല്ല വായനക്കാരും അതില്‍ ഉള്‍പെട്ടു അല്ലെ ??
പിന്നെ ബൂലോകത്തെ ബാലാരിഷ്ടതകള്‍ പരിഹരിച്ചുകൊള്ളൂ അത് പോലെ തന്നെ താങ്കളുടെ
ആ പോങ്ങ്സ് ടച്ച്‌ ഒരിക്കലും നഷ്ടപെടുത്തരുത്
തുടരുക ഇനിയും
കമ്മന്റ് കിട്ടാന്‍ വേണ്ടി കമ്മന്റ് ഇടാത്ത ഒരാളാണ് ഞാന്‍. “പോങ്ങുമ്മൂടന്‍“ന്റെ ഒരു നിത്യ വായനക്കാരന്‍. പക്ഷെ ഇതില്‍ കമ്മന്റ് ഇടുന്നതും ആദ്യമായി തന്നെ..ഇതു പോലെ എത്രയൊ വായനക്കാര്‍ ഉണ്ട് “പോങ്ങുമ്മൂടന്‍” എന്ന ബ്ലോഗിന് എന്നു അറിയിക്കാന്‍ വേണ്ടി മാത്രം കമന്റുന്നു.

“209 ഫോളോവേഴ്സിനെ ലഭിയ്ക്കാന്‍ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്“

ഇതിനു ഉത്തരമായി ഞാനും ഈ ബ്ലോഗ് ഫോളോ ചെയ്യാന്‍ തീരുമാനിച്ചു.
Pongummoodan said…
പ്രിയ അംജിത്,

അദ്ദേഹത്തിന്റെ കമന്റ് ഞാന്‍ ശ്രദ്ധിച്ചിരുന്നു.താങ്കള്‍ പറഞ്ഞ കാര്യവും ഞാന്‍ മനസ്സിലാക്കി.

“ഇവിടെ തങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും ബ്ലോഗ്‌ എന്നാ ആശയത്തെ തന്നെ മാറ്റുന്നത് പോലെ തോന്നുണൂ. ശരിയല്ലേ?“ - അങ്ങനേയൊന്നും കരുതേണ്ടതില്ല അംജിത്. ഓരോരുത്തരും ഓരോ രീതിയില്‍ ബ്ലോഗിനെ സമീപിക്കുന്നു. മനസ്സിലാക്കുന്നു. തമാശയായാലും ഗൌരവമായാലും എഴുത്തുകാരന്‍ എഴുത്തിനെ ആത്മാര്‍ത്ഥമായി സമീപിക്കട്ടെ. എഴുതിയെഴുതി തെളിഞ്ഞ് ഊ ബൂലോഗത്തുനിന്നും ധാരാളം നല്ല എഴുത്തുകാര്‍ ഉണ്ടായിവരട്ടെ. അതുവഴി ബൂലോഗത്തും ഭൂലോകത്തുമുള്ള വായനക്കാര്‍ക്ക് ധാരാളം നല്ല വിഭവങ്ങള്‍ ആസ്വദിയ്ക്കാന്‍ ലഭിയ്ക്കട്ടെ.

അംജിതിനു നന്ദി.
Pongummoodan said…
പ്രിയ haari,

ഞാന്‍ താങ്കളെ തെറ്റിദ്ധരിച്ചിട്ടില്ല.

എന്റെ കുറിപ്പുകള്‍ വായനാസുഖം നല്‍കുന്നുവെന്ന് പറഞ്ഞതില്‍ സന്തോഷം. ഇനിയും അത് നിലനിര്‍ത്താനായും ഞാന്‍ ശ്രമിക്കാം.

പിന്നെ,താങ്കള്‍ പരാമര്‍ശിച്ച എന്റെ പ്രയോഗത്തെ ഒരു മുന്‍‌കൂര്‍ ജാമ്യമെടുക്കലായി കണ്ടാല്‍ മതി. മറ്റാരെങ്കിലും പറയും മുന്‍പേ ഞാനത് പറയാം എന്ന വിചാരം. തമാശയായി മാത്രം കരുതിയാല്‍ മതി സ്നേഹിതാ.

അഭിപ്രായത്തിന് നന്ദി.
Pongummoodan said…
പ്രിയ കാങ്ങാടന്‍,

:)

വളരെ സന്തോഷം സ്നേഹിതാ. നന്ദി.
Aisibi said…
വലേവേഷ്!!!
വളരെ ആരോഗ്യപരമായ ചര്‍ച്ചകളാണ് മുകളിലെല്ലാം. ഒരു തെറിവിളിയോ അടിപിടിയോ എങ്ങും കണ്ടില്ല. അരുണ്‍‌ പറഞ്ഞത് പോലെ ഒരു റിലാക്സ് എന്നതിന്‌ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തമാശ എഴുതുന്നത് നല്ലതല്ലേ..
നല്ല ലേഖനം എന്നെ പോലുള്ള തുടക്കക്കാർക്ക്‌ പ്രചോദനമായ ഒരു പോസ്റ്റ്‌
Unknown said…
നല്ല ചര്‍ച്ച

എല്ലാവരും എന്തും എഴുതട്ടെ, അങ്ങനെ കുറച്ചെങ്കിലും നല്ല എഴുത്തുകള്‍ അതില്‍നിന്നും തെളിഞ്ഞു വരുമല്ലോ. മാത്രമല്ല വായന ഇപ്പോള്‍ വളരെ കൂടുതല്ലാണ് ബ്ലോഗു കാരണം, ജനം പൊങ്ങുവിനെയും എന്നെയും വായിക്കുന്നു, അതിനുശേഷമാണല്ലോ വിലയിരുത്തലുകള്‍ ഉണ്ടാകുന്നതു.
എന്റെ ഒരു അഭിപ്രായത്തില്‍ കമെന്റുകള്‍ ബൂസറ്റിന്റെ ഫലം ചെയ്യും, അവാര്‍ഡുകള്‍ അംഗീകാരമാണ് എന്നെല്ലാം വലിയവര്‍ പറയുമ്പോലെ.

ബിനോയിയുടെ ശ്ലോകം അതി ഗംഭീരം..!!!
Deepz said…
entha puthiya post onnum kaananillallo? wat happand?
ഗീത said…
ലോകത്തോട് വിളിച്ചുപറയാനുണ്ട് ഒരു കാര്യം എന്ന് കലശലായി തോന്നിയാല്‍ മാത്രമേ എഴുതാവൂ - എന്ന് പറഞ്ഞത് ശരിതന്നെ. എന്നാലും നീരു(നിരക്ഷരന്‍) പറഞ്ഞതിനോടാണ് കൂടുതല്‍ യോജിപ്പ്. മനുഷ്യരെ ചിരിപ്പിച്ചുലച്ച് അവരുടെ മനസ്സുകളില്‍ നിന്ന് അഴുക്കുകള്‍ കുറേയെങ്കിലും കുടഞ്ഞുകളയാന്‍ സഹായിക്കില്ലേ ഈ നര്‍മ്മ ഭാവനകള്‍? അതുകൊണ്ട് നര്‍മ്മം എഴുതുന്നതില്‍ തെറ്റൊന്നുമില്ല.
എനിക്കും നര്‍മ്മം എഴുതണമെന്നുണ്ട്. മാതൃഭൂമിയിലേക്ക് എങ്ങനെയാണ് അയക്കുക?
Unknown said…
ഞാന്‍ ഒരു തുടക്കക്കാരന്‍ ..... മുഖ്യ വിഷയങളില്‍ ഞനെന്തു പറയാന്‍ ?..
നന്ദി..ഈ പോസ്റ്റിന്
പോസ്റ്റ്‌ വായിച്ചു.കാര്യായി അഭിപ്രായമൊന്നും പറയുന്നില്ല.ചർച്ചയാണെനിയ്ക്കേറെ ഇഷ്ടപ്പെട്ടത്‌.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ